‘‘ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ ഡോക്ടർ?’’ ഒരൽപം ടെൻഷൻ ആയിട്ടാണ് ഞാൻ ഡോക്ടർ മാത്യുവിനോട് ചോദിച്ചത്. ‘‘ഒന്നും വരാതിരിക്കാൻ അല്ലേ നമ്മൾ ഇത് ചെയ്തത്? എല്ലാം ഫിക്സ് ചെയ്തു. റെസ്റ്റ് ഉണ്ടാവും. മൂന്നാഴ്ച കാൽ നിലത്തു കുത്തരുത്.’’ ഡോക്ടർ പുഞ്ചിരിച്ചു. ‘ഗോഡ് ബ്ലസ് യു’ എന്ന് പറയും പോലെ നെറുകയിൽ ഒന്ന് തൊട്ട് ‘ഓകെ’ എന്നും പറഞ്ഞു പോയി. ചില പുഞ്ചിരികൾ ഉണ്ട്, ചില അർഥവത്തായ തലോടലുണ്ട്, ചില കൂൾ ഓകെകൾ ഉണ്ട്. അതാണ് ചില ഗൗരവമുള്ള സാഹചര്യങ്ങളിൽ നമുക്ക് കിട്ടുന്ന ആദ്യ മരുന്ന്, ആദ്യ ഉറപ്പ്.. ആശങ്കകൾ മറന്നു പോകുന്ന ഒരു പരിഹാരത്തിന്റെ കയ്യൊപ്പ്. ഓപ്പറേഷൻ കഴിഞ്ഞതോടെ പതിവ് പോലെ എന്നെ ഐസിയുവിലേക്ക് മാറ്റി. ആ വാതിൽ തുറന്ന് കയറുമ്പോഴേ, ‘‘ജ്യോതി ജ്യോതി എന്ന് കേട്ട് കാത്തിരിക്കുവായിരുന്നു’’ എന്ന ഡയലോഗ് കൊണ്ട് നഴ്സുമാർ എന്നെ വരവേറ്റു. തറവാട്ടിലേക്ക് ഒക്കെ കേറിച്ചെല്ലുന്നത് പോലെ ഉണ്ടായിരുന്നു. അവിടെ പ്രത്യേകിച്ച് എടുത്ത് പറയാൻ ഉള്ളത് നിർത്താതെ സംസാരിക്കുന്ന വട്ട മുഖമുള്ള ഒരു നഴ്‌സിനെയാണ്. ചുറ്റും നോക്കിയപ്പോൾ രണ്ട് ബെഡിൽ ഒഴികെ മറ്റൊന്നിലും രോഗികൾ ഇല്ല. ഇന്ന് ശാന്തം. ഉള്ളവർ അതീവ ശാന്തർ. ജനൽച്ചില്ലിലൂടെ കാർത്തിയെയും കിരണേട്ടനെയും കണ്ടു. സിസ്റ്റർ പിന്നെ ഓരോ വിശേഷങ്ങൾ ആയി ചോദിക്കാൻ തുടങ്ങി. ചിരകാലപരിചിതരെ പോലെ ഓപ്പറേഷനും ആശുപത്രിയും ഒക്കെ മറന്ന് ഞങ്ങൾ അത്യാവശ്യം സംസാരിച്ചു. സ്വച്ഛമായ പുഞ്ചിരികൾ ഉള്ള മുഖങ്ങൾ എനിക്ക് ഏറെ ഇഷ്ടമാണ്. ആ നഴ്‌സിന്റെ പേര് അറിയില്ലെങ്കിലും അവരുടെ പുഞ്ചിരിയെ എനിക്ക് നന്നേ അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ ഡോക്ടർ?’’ ഒരൽപം ടെൻഷൻ ആയിട്ടാണ് ഞാൻ ഡോക്ടർ മാത്യുവിനോട് ചോദിച്ചത്. ‘‘ഒന്നും വരാതിരിക്കാൻ അല്ലേ നമ്മൾ ഇത് ചെയ്തത്? എല്ലാം ഫിക്സ് ചെയ്തു. റെസ്റ്റ് ഉണ്ടാവും. മൂന്നാഴ്ച കാൽ നിലത്തു കുത്തരുത്.’’ ഡോക്ടർ പുഞ്ചിരിച്ചു. ‘ഗോഡ് ബ്ലസ് യു’ എന്ന് പറയും പോലെ നെറുകയിൽ ഒന്ന് തൊട്ട് ‘ഓകെ’ എന്നും പറഞ്ഞു പോയി. ചില പുഞ്ചിരികൾ ഉണ്ട്, ചില അർഥവത്തായ തലോടലുണ്ട്, ചില കൂൾ ഓകെകൾ ഉണ്ട്. അതാണ് ചില ഗൗരവമുള്ള സാഹചര്യങ്ങളിൽ നമുക്ക് കിട്ടുന്ന ആദ്യ മരുന്ന്, ആദ്യ ഉറപ്പ്.. ആശങ്കകൾ മറന്നു പോകുന്ന ഒരു പരിഹാരത്തിന്റെ കയ്യൊപ്പ്.

ഓപ്പറേഷൻ കഴിഞ്ഞതോടെ പതിവ് പോലെ എന്നെ ഐസിയുവിലേക്ക് മാറ്റി. ആ വാതിൽ തുറന്ന് കയറുമ്പോഴേ, ‘‘ജ്യോതി ജ്യോതി എന്ന് കേട്ട് കാത്തിരിക്കുവായിരുന്നു’’ എന്ന ഡയലോഗ് കൊണ്ട് നഴ്സുമാർ എന്നെ വരവേറ്റു. തറവാട്ടിലേക്ക് ഒക്കെ കേറിച്ചെല്ലുന്നതു പോലെ ഉണ്ടായിരുന്നു. അവിടെ പ്രത്യേകിച്ച് എടുത്ത് പറയാൻ ഉള്ളത് നിർത്താതെ സംസാരിക്കുന്ന വട്ട മുഖമുള്ള ഒരു നഴ്‌സിനെയാണ്. ചുറ്റും നോക്കിയപ്പോൾ രണ്ട് ബെഡിൽ ഒഴികെ മറ്റൊന്നിലും രോഗികൾ ഇല്ല. ഇന്ന് ശാന്തം. ഉള്ളവർ അതീവ ശാന്തർ. ജനൽചില്ലിലൂടെ കാർത്തിയെയും കിരണേട്ടനെയും കണ്ടു. സിസ്റ്റർ പിന്നെ ഓരോ വിശേഷങ്ങൾ ആയി ചോദിക്കാൻ തുടങ്ങി. ചിരകാലപരിചിതരെ പോലെ ഓപ്പറേഷനും ആശുപത്രിയും ഒക്കെ മറന്ന് ഞങ്ങൾ അത്യാവശ്യം സംസാരിച്ചു. സ്വച്ഛമായ പുഞ്ചിരികളുള്ള  മുഖങ്ങൾ എനിക്ക് ഏറെ ഇഷ്ടമാണ്. ആ നഴ്‌സിന്റെ പേര് അറിയില്ലെങ്കിലും അവരുടെ പുഞ്ചിരി എനിക്ക് നന്നേ അറിയാം.

ചെങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ജീവനക്കാർക്കൊൊപ്പം ജ്യോതി ശ്രീധർ. (Photo: facebook/jyovoice)
ADVERTISEMENT

പിറ്റേന്ന്, ശനിയാഴ്ച രാവിലെ ഡോക്ടർ മാത്യുവും ഡോക്ടർ ജിന്നിയും വന്നു. തലേന്ന് രാത്രി മരവിപ്പൊക്കെ മാറിയപ്പോൾ കാലിന്റെ മുട്ടിന് വേദനയുണ്ടായിരുന്നു. രാവിലെ അത് ഏതാണ്ട് കുറഞ്ഞിരുന്നു. എന്നെ അവർ കസേരയിൽ ഇരുത്തി. ഇടയ്ക്ക് എഴുന്നേറ്റ് കസേരയിൽ ഇരിക്കാം, മൂന്നാഴ്ച കാൽ കുത്തരുത് എന്നും കിടക്കുമ്പോഴും കാൽ ഒരു തലയിണയിൽ പൊക്കി വയ്ക്കണമെന്നും, കാൽ അനക്കി വ്യായാമം ചെയ്യണമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഓപ്പറേഷന്റെ വിഡിയോയിൽ നിന്നൊരു ഭാഗം ഡോക്ടർ എന്നെ കാണിച്ചു. മുട്ടിന്റെ ജോയിന്റിന് ഇടയിൽ മണ്ണിര പോലത്തെ ഒരു സാധനം എടുത്ത് മാറ്റി വയ്ക്കുന്നതൊക്കെ കണ്ടു. എക്സ്റേയിൽ കയ്യിന്റെ എല്ലുകളുടെ പൊട്ടലും പിണങ്ങിയുള്ള തിരിഞ്ഞിരിപ്പും, പിന്നെ സർജറി കഴിഞ്ഞ് ടൈറ്റാനിയം ഫിറ്റ് ചെയ്ത് ആധുനികവത്കരിച്ച കയ്യും ഒക്കെ ഫോണിൽ കാണിച്ചു തന്നു. ഇനി ആരെങ്കിലും തല്ലിയൊടിക്കാൻ വന്നാലും അതൊന്നും പൊട്ടാതെ നിൽക്കുമായിരിക്കും എന്നോർത്തു. ഡോക്ടർ പോയി.

‘‘സിസ്റ്ററെ, ഈ ഡോക്ടർ മാത്യു ആണോ ഡോക്ടർ ജിന്നി ആണോ എന്റെ ഡോക്ടർ?’’ എന്റെ സംശയം. ‘‘അങ്ങനെ ഒന്നും ഇല്ല ചേച്ചീ. അവർ രണ്ടു പേരും ഒരു മനസ്സാണ്. അവരിൽ ആരുടെ പേഷ്യന്റ് ആണെങ്കിലും അവര് രണ്ടു പേരും കൂടിയാ ഓപ്പറേഷൻ ചെയ്യുക.’’ അതു കൊള്ളാല്ലോ, ഇത്രയും പ്രഫഷനൽ ഈഗോ നിൽക്കുന്ന ഇക്കാലത്ത് അങ്ങനെ രണ്ട് പേര് ഉണ്ടാവുക എന്നത് കൊള്ളാല്ലോ! എന്റെ മനസ്സിലെ ആശുപത്രി എന്ന ആശയം തന്നെ മാറിയ അനുഭവങ്ങളായി ഓരോ സംഭവവും. വെറുതേ അടുത്തു വന്നവർ പോലും ഹൃദയത്തിൽ ഒന്ന് തൊടാതെ പോയില്ല. സംസാരിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് ആ ആശുപത്രിയിൽ മുഴുവനും. ചെറുത് മുതൽ വലുത് വരെയുള്ള എന്തിനും പരിഹാരം നീട്ടി പുഞ്ചിരിക്കുന്ന ഒരുപാട് മുഖങ്ങൾ.

ചെങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടർമാർക്കൊപ്പം ജ്യോതി ശ്രീധർ. (Photo: facebook/jyovoice)

അപകടം നടന്നതിന് തൊട്ടടുത്തുള്ള ഒരു ആശുപത്രിയിൽ നിന്ന് ചെത്തിപ്പുഴയിലേക്ക് വച്ചു പിടിച്ചത് സുഹൃത്തായ പ്രിയ എന്നൊരൊറ്റ ധൈര്യത്തിൽ ആയിരുന്നു. പക്ഷേ ചുറ്റും വന്നു പോയവരൊക്കെ എത്രയോ പെട്ടെന്നാണ് ചിരിച്ചുകൊണ്ട് ഹൃദയത്തിലേക്ക് കയറിയത്! പഴയ കാലത്തെ മുഖം വീർപ്പിച്ച നഴ്‌സുമാരും ചിരിക്കാത്ത ഡോക്ടർമാരും ഒന്നും ഞാൻ അവിടെ കണ്ടതേ ഇല്ല. ഒരു പക്ഷേ അവരുടെ ഈ പെരുമാറ്റമാണ് ഒരു രോഗിക്ക് നീട്ടാവുന്ന ഏറ്റവും നല്ല ചികിത്സ! ശനിയാഴ്ച എന്നെ റൂമിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ എന്നെ ഓപിയിലേക്ക് കൊണ്ടുവരാൻ നിർദേശിക്കപ്പെട്ടു. അവിടെ വച്ച് കാലിന്റെ പ്ലാസ്റ്റർ എടുത്തു. തുടയിൽ നിന്ന് തുടങ്ങി കണങ്കാൽ വരെ നീളുന്ന ഒരു ബ്രെയ്സ് ഇട്ടു തന്നു. 40 ഡിഗ്രിയിൽ മാത്രം മുട്ട് മടക്കാനും നിവർത്താനും സ്‌ട്രെച്ച് ചെയ്യാനും ഡോക്ടർ മാത്യു പറഞ്ഞു.

‘‘എല്ലാ ദിവസവും ഇരുന്നു കുളിച്ചോ’’. ഡോക്ടർ പറഞ്ഞു. പിന്നീടുള്ള ഡോക്ടറുടെ ‘‘എങ്ങനെ?’’കൾക്ക് ഞാൻ അൽപം അകലെ നിന്ന കിരണേട്ടനെ കാണിച്ചു. ‘‘പുള്ളി എന്താ... ബാഹുബലിയാ?’’ ഡോക്ടർ മാത്യു ചിരിച്ചു. പക്ഷേ ഇനിയുള്ള ദിവസങ്ങൾക്ക് അങ്ങനെ ഒരു പരിഹാരം മാത്രമേ തൽക്കാലം എനിക്കുണ്ടായുള്ളൂ. ‘‘ഇന്ന് തിങ്കളാഴ്ച. അടുത്ത തിങ്കളാഴ്ച റിവ്യൂവിന് ഇങ്ങ് പോരേ... നവംബർ 4.’’. അപ്പോൾ ഓകെ എന്ന് വീണ്ടും പറഞ്ഞ് സ്വച്ഛമായ പുഞ്ചിരി തന്ന്, എല്ലാ പരിഹാരങ്ങളും എനിക്ക് നൽകി, ഒന്ന് തല കുലുക്കി ഡോക്ടർ മാത്യു പോയി. അടുത്ത് നിന്ന ഡോക്ടർ ജിന്നിയോട് ഞാൻ ചോദിച്ചു, ‘‘അല്ല, ആർക്കാണ് ഞാൻ ബുക്ക് ചെയ്യേണ്ടത്?’’. ‘‘ആർക്കായാലും കുഴപ്പമില്ല. രാവിലെ 9.30 വരെ ഡോക്ടർ മാത്യു ഉണ്ടാവും. അതു കഴിഞ്ഞാണെങ്കിൽ ഞാൻ.’’ പെട്ടെന്ന് ആ നഴ്സ് പറഞ്ഞതോർത്ത് ഞാൻ ചിരിച്ചു.

ലൈറ്റും സൈറനും ഓഫ് ചെയ്യിപ്പിച്ച ഒരു ആംബുലൻസിൽ കയറി വീട്ടിലെത്തി. ഒരു ദീർഘനിശ്വാസത്തിൽ സംഭവബഹുലമായ കഴിഞ്ഞ ഒരാഴ്ചയെ ഓർത്തു. മുന്നിൽ വിടർന്ന പുഞ്ചിരികൾ, കൃത്യമായ ചികിത്സകൾ, സാന്ത്വനത്തിന്റെ തലോടലുകൾ, കരുതലിന്റെ പ്രകടനങ്ങൾ, എന്റെ പട്ടിപ്പുരാണത്തിന്റെ പലവിധ ആഖ്യാനങ്ങൾ...

ADVERTISEMENT

ശേഷം ഡോക്ടർ ജിന്നിയും പോയി. അവരുടെ ആ ഒറ്റ മനസ്സിന്റെ മൂല്യം വളരെ വലുതാണ് എന്ന് കൃത്യമായി അറിഞ്ഞ ആളാണ് ഞാൻ. ഇപ്പോഴും എനിക്കറിയില്ല ഇവരിൽ ആരുടെ പേഷ്യന്റ് ആയിട്ടാണ് ഞാൻ അവിടെ ചേർക്കപ്പെട്ടതെന്ന്.  അത് അങ്ങനെ തന്നെ മനോഹരമായ ഒരു അറിവില്ലായ്മയിൽ നിൽക്കട്ടെ. സംഭവബഹുലമായ ഒരാഴ്ചയ്ക്ക് വിരാമം. അവിടെ എത്തുമ്പോൾ പ്രിയയുടെ മുഖത്ത് എന്റെ കയ്യിലുള്ളതിനേക്കാൾ ചുളിവ് ഞാൻ കണ്ടിരുന്നു, ടെൻഷന്റെ കൊടുമുടിയിൽ ആയിരുന്നു കക്ഷി. പിന്നീട് ഞാൻ കണ്ട ആ മുഖത്തെ ആശ്വാസത്തിൽ ഉണ്ട് എല്ലാം. ഒരു ചെറു പുഞ്ചിരിയോടെ, ആശ്വാസത്തോടെ, രാത്രി ഏഴു മണിയോടെ തിരിച്ചിറങ്ങിയപ്പോൾ അത്യാഹിത വിഭാഗത്തിൽ നിന്ന് ആരുടെയോ കൂട്ടക്കരച്ചിൽ കേൾക്കാമായിരുന്നു. ‘‘അവർക്ക് നല്ലത് മാത്രം സംഭവിക്കട്ടെ. അത് ആരാണെങ്കിലും മരണത്തിൽ നിന്നും തിരിച്ചു വരട്ടെ. ഈ ആശുപത്രിയിൽ ഉള്ള മനുഷ്യർക്ക് എന്നും നല്ലത് മാത്രം ഉണ്ടാകട്ടെ!’’ മനസ്സ് സ്വയമേവ പ്രാർഥിച്ചു.

Representative Image : (Photo: MartinPrescott/istockphoto)

ലൈറ്റും സൈറനും ഓഫ് ചെയ്യിപ്പിച്ച ഒരു ആംബുലൻസിൽ കയറി വീട്ടിലെത്തി. ഒരു ദീർഘനിശ്വാസത്തിൽ സംഭവബഹുലമായ കഴിഞ്ഞ ഒരാഴ്ചയെ ഓർത്തു. മുന്നിൽ വിടർന്ന പുഞ്ചിരികൾ, കൃത്യമായ ചികിത്സകൾ, സാന്ത്വനത്തിന്റെ തലോടലുകൾ, കരുതലിന്റെ പ്രകടനങ്ങൾ, എന്റെ പട്ടിപ്പുരാണത്തിന്റെ പലവിധ ആഖ്യാനങ്ങൾ... ഡോക്ടർ മാത്യു, ഡോക്ടർ ജിന്നി, ഡോക്ടർ കുക്കു, ഡോക്ടർ അനു, ഒട്ടേറെ നഴ്സുമാർ, മറ്റു ജീവനക്കാർ, ഞങ്ങളുടെ പ്രിയ, എന്നെ ആദ്യം മുതൽ അവസാനം വരെ കൈ വിടാതെ പിടിച്ച എന്റെ പ്രിയപ്പെട്ട സുനിത മിസ്, അർജുൻ, ഗോപീകൃഷ്ണൻ സർ, പ്രിൻസിപ്പൽ, അപകട സ്ഥലത്ത് നിന്ന് എല്ലാവരെയും വിവരം അറിയിച്ച് എന്നെ നാട്ടുകാരുടെ ഒപ്പം ആശുപത്രിയിൽ എത്തിച്ച ജോഷി ചേട്ടൻ...

നിർണായക സാഹചര്യങ്ങളിൽ എങ്ങനെയാണ് ഈ പ്രപഞ്ചം മുഴുവനും ഒന്നായി നിന്ന് നമുക്ക് ശക്തിയും പരിഹാരവും നൽകുന്നത്! എല്ലാം നേരിടാൻ ഒരു പട പോലെ അപരിചിതർ പോലും ഒന്നിക്കുന്നത്! എല്ലാം അദ്ഭുതമാണ്. നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടന്നിരിക്കും. അതെന്തിനാണ് അപ്പോൾ നടന്നതെന്ന് പിന്നീട് എന്നെങ്കിലുമൊക്കെ നമ്മൾ തിരിച്ചറിയുകയും ചെയ്യും.

രാത്രി ആശങ്കകൾ ആയിരുന്നു. കിരണേട്ടൻ വർക്ക് ഫ്രം ഹോം എടുത്തു. അമ്മയും വീട്ടിലെ ഞങ്ങളുടെ സ്വന്തം മായ ചേച്ചിയും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സജ്ജമായി. മുകളിൽ നിന്ന് താഴത്തെ അമ്മയുടെ ബെഡ്റൂമിലേക്ക് എനിക്ക് മാറ്റം. ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങൾക്കു ശേഷം ഈ വീട് തന്നെ മാറ്റങ്ങളോട് പൊരുത്തപ്പെട്ടു. ഞാൻ ഇല്ലാതെ നടക്കില്ലെന്ന് വിചാരിച്ച കാര്യങ്ങൾ ഒന്നൊന്നായി നടന്നുകൊണ്ടേ ഇരുന്നു. ഒപ്പം പരസഹായം വേണ്ട എന്നെയും കൂടി അവർ മാനേജ് ചെയ്തു. എല്ലാവരും ഒന്നിച്ച് ചേരുമ്പോൾ ഇതൊക്കെ എത്ര ലളിതമാണ് എന്ന് അദ്ഭുതം തോന്നി.

നവംബർ നാലിന് ആശുപത്രിയിൽ എന്റെ ആദ്യത്തെ റിവ്യൂവിന് ചെന്നിരുന്നു. എന്റെ ഫെയ്സ്ബുക്കിലെ എഴുത്തുകൾ അവിടെ പാറി നടക്കുന്നുണ്ടെന്ന് പലരുടെയും പരിചിതമായ ഹലോയിൽ, പുഞ്ചിരിയിൽ ഒക്കെ അറിഞ്ഞപ്പോൾ ഒരു സന്തോഷം. സിസ്‌റ്റർമാരുമായുള്ള വിശേഷം പറച്ചിൽ കഴിയുമ്പോഴേക്ക് അതാ വരുന്നു ഞാൻ കാത്തിരുന്ന, ഒരു മനസ്സായി ഒരുമിച്ച് മാത്രം നടക്കുന്ന ഡോക്ടർ മാത്യു, ഡോക്ടർ ജിന്നി. ‘‘കുളിക്കുന്നുണ്ട്, വ്യായാമം ചെയ്യുന്നുണ്ടെന്നൊക്കെ എല്ലാ ദിവസവും കൃത്യമായി അറിയുന്നുണ്ട്. എല്ലാം എഴുതുന്നുണ്ടല്ലോ.’’ ഡോക്ടർ മാത്യു പറഞ്ഞു. ‘‘നല്ല പോലെ എഴുതും’’, ഡോക്ടർ ജിന്നിയുടെ അഭിനന്ദനം. രോഗിയുടെ അനുഭവങ്ങളും അപ്‌ഡേറ്റുകളും ഒക്കെ ഫെയ്സ്ബുക്കിൽ നിന്ന് വായിച്ചറിയുന്ന ഡോക്ടർ! ന്യൂ ജെൻ ഐക്കണുകളായി ഞങ്ങൾ ഡോക്ടർമാരും രോഗിയും!

Representative Image: (Photo: PatrikSlezak/istockphoto)
ADVERTISEMENT

ഡോക്ടർ മാത്യു എന്നോട് എഴുന്നേറ്റ് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ഇടതു കാൽ പിടിച്ച് ഉള്ളിലേക്ക് ഒരു 90 ഡിഗ്രിയിൽ അങ്ങ് മടക്കിയപ്പോൾ ഞാൻ നിലവിളിച്ചുപോയി. ‘‘ദാ ഇതാണ് 90 ഡിഗ്രി. മൂന്നാഴ്ച കഴിഞ്ഞു വരുമ്പോ ഇങ്ങനെ ആവണം. വേദന ഉണ്ടാവും. ചെയ്തു ചെയ്തു വരുമ്പോൾ മാറിക്കോളും.’’ ഡോക്ടർ മാത്യു പറഞ്ഞു. ആഹ്... ഇതിപ്പോ എന്റെ മുട്ടല്ലല്ലോ! അവരുടെയും കൂടി മുട്ട് ആണല്ലോ! അതിനുള്ളിൽ എന്തൊക്കെ എവിടെയൊക്കെ ഇരിക്കുന്നുണ്ടെന്ന് എന്നെക്കാൾ അറിവ് അവർക്കാണല്ലോ! എന്നെക്കാൾ അധികാരത്തോടെയും ഉറപ്പോടെയും അവർ തിരിക്കുകയും മറിക്കുകയും മടക്കുകയും ഒക്കെ ചെയ്യും. പ്രൊട്ട്രാക്ടറിൽ നോക്കേണ്ട 45 ഡിഗ്രിയും 90 ഡിഗ്രിയും വേണേൽ 180 ഡിഗ്രിയും ഒക്കെ അവർ എന്റെ മുട്ടിൽ ആയിരിക്കും നോക്കുക! സഹിക്കുക തന്നെ!

പിറകെ വന്നു ഡോക്ടർ ജിന്നി ഇടത് കൈ ദേഹത്തോട് ചേർത്ത് വച്ച് കൈപ്പത്തി എന്റെ മുഖത്തിന്റെ ദിശയിലേക്ക് തിരിച്ചു. ബാക്കിയുള്ള നക്ഷത്രവുമെണ്ണി. കൈയിലെയും കാലിലെയും ഒക്കെ സ്റ്റാപ്ലർ പിന്നുകൾ (ന്യൂ ജെൻ സ്റ്റിച്ച്) ഒരോന്നായി സിസ്റ്റർ എടുത്തു. ‘‘ഇതൊക്കെ പുതിയ പരിപാടി ആണല്ലേ സിസ്റ്ററെ...?’’. ‘‘ഏയ്... ഇത് കുറേക്കാലം ആയി. ചേച്ചീടെ കയ്യൊടിയാൻ വൈകിയോണ്ടാ!’’ എഴുത്തുകൾ കൊണ്ട് ഒരു അടുപ്പം ഉണ്ടായത് പലരുടെയും തഗ് മറുപടികളിലും വ്യക്തമാകുന്നു. ഡോക്ടർമാർ വീണ്ടും വന്നു. ‘‘മൂന്നാഴ്ച തികയുന്ന ദിവസം വന്നാൽ നമുക്ക് നടക്കാം’’. ഡോക്ടർ മാത്യുവിന്റെ ഉറപ്പ്. പിന്നെ നേരെ ഫിസിയോതെറപ്പിക്ക്. അലൻ എന്ന ഫിസിയോതെറപ്പിസ്റ്റ് വ്യായാമങ്ങൾ ഓരോന്നായി കാണിച്ചു തന്നു.

Representative Image: (Photo: onurdongel/istockphoto)

പൊടുന്നനെ, ഒരു മാസ് എൻട്രി. ഡോക്ടർ മാത്യുവും ഡോക്ടർ ജിന്നിയും ഡോക്ടർ അഭിജിത്തും പിആർഒ ആയ പോളും അടങ്ങുന്ന ഒരു ഗ്രൂപ്പ് വന്നു. ‘‘ജ്യോതി റിവ്യൂവിനു വരുമ്പോ ഇവര് കാണണം എന്ന് പറഞ്ഞിരുന്നു...’’ അവരെ പരിചയപ്പെടുത്തിക്കൊണ്ട് ഡോക്ടർ മാത്യു പറഞ്ഞു. എഴുത്തുകൾക്കുള്ള അഭിനന്ദനം വാരിച്ചൊരിഞ്ഞ്, നല്ല വാക്കുകൾ കൊണ്ട് എന്നെ മൂടി, എനിക്ക് ഒരു ബൊക്കെ സമ്മാനിച്ചു. ശരിക്കും ഞെട്ടി. അദ്ഭുതം തോന്നി. അങ്ങനെ ഒരു കാര്യം തെല്ലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം മനസ്സിൽ സ്പർശിച്ചത് കൊണ്ട് തന്നെ ആണ് എഴുതിയതെന്ന് ഞാൻ പറഞ്ഞു. ഒരു രോഗിയുടെ ഭാഗത്ത് നിന്നുള്ള കഥ പറച്ചിലുകൾ പലപ്പോഴും ഡോക്ടർമാരിലേക്ക് എത്താറില്ല. എത്തിയാൽ പലതും ഒരു പക്ഷേ ഡോക്ടർമാർക്ക് വെളിപാടാവുകയും ചെയ്യും.

ഇത്തരത്തിൽ ഉള്ള രോഗികളുടെ ആത്മകഥകൾ എന്റെ റിസർച്ചിന്റെ ഭാഗം ആയതുകൊണ്ട്  അതിന്റെ ഒരു ആഴവും അതിന്റെ ഫലവും എന്തെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. അത്തരമൊരു ചെറിയ ഏടാകാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷം. നിർണായക സമയത്ത് അവർ തന്ന പരിഹാരങ്ങൾക്ക് മനസ്സ് നിറഞ്ഞെഴുതിയ കുറിപ്പുകൾ അവർക്കും ഒരു ഊർജമാകുന്നു എന്ന് കാണുമ്പോൾ ഒരു നിർവൃതി ഉണ്ട്. ഡോക്ടർമാരോട് അങ്ങോട്ട് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാൻ മടിച്ചു നിന്ന എന്റെ കൂടെ അവർ നിന്ന് ഒരു ഫോട്ടോ എടുത്തു. കുറച്ചായി അലട്ടിയിരുന്ന ചോദ്യത്തിന് ഉത്തരം ഞാൻ സിംഹത്തിന്റെ വായിൽ നിന്ന് തന്നെ ചൂണ്ടി. അന്നത്തെ ഓപ്പറേഷൻ തിയറ്ററിലെ പാട്ടുകാരൻ ഡോക്ടർ മാത്യു തന്നെ!

Representative Image: (Photo: shapecharge/istockphoto)

യാത്ര പറഞ്ഞു പോകുമ്പോൾ ഡോക്ടർ മാത്യു ഫിസിയോതെറപ്പിസ്റ്റ് ആയ അലനോട് പറയുന്നത് കേട്ടു, ‘‘ഞങ്ങൾ ചെയ്യേണ്ടതൊക്കെ ചെയ്തിട്ടുണ്ട്. ഇനി ഇത് ശരിയാക്കി എടുത്തോണം’’. ഈ ഒരു കരുതലും ശുശ്രൂഷയും കൂടെ ഉള്ളപ്പോൾ നമ്മൾ എങ്ങനെ പരാജയപ്പെടാനാണ്! ഉയിർത്തെഴുന്നേൽക്കുക തന്നെ! എഴുത്തുകളിലൂടെ എങ്ങനെയാണ് ഒരു പ്രിയലോകം സൃഷ്ടിക്കപ്പെടുന്നതെന്നും നമ്മൾ കൊടുക്കുന്ന സ്നേഹം അതിനേക്കാൾ മീതെ നമുക്ക് എങ്ങനെ തിരിച്ച് കിട്ടുമെന്നതും, ജോലി മാത്രം ഉണ്ടായിരുന്ന ഒരു മരുഭൂമിയിൽ എന്റെ എഴുത്തുകൾ കൊണ്ട് എങ്ങനെ പച്ചപ്പ് ഉണ്ടാകുന്നു എന്നും ഒക്കെ പ്രിയ  വാതോരാതെ നേരിലും മെസേജിലും ഒക്കെ ആയി പറഞ്ഞു. ചാരിതാർഥ്യം തോന്നി. എഴുത്തിൽ ഒരു മാന്ത്രികതയുണ്ട്. ഹൃദയം കൊണ്ട് എഴുതിയാൽ ആത്മാവുള്ള ആ എഴുത്തുകൾക്ക് അതെത്തുന്നവരുടെ ജീവനും ഊർജവും ആകാൻ കഴിയുന്ന മാന്ത്രികത. ആ മാജിക്ക് ആണ് ഞാൻ അവർക്ക് കൊടുത്തതും അവർ എനിക്ക് ദാ ഇങ്ങനൊക്കെ സ്നേഹക്കൂമ്പാരമായി തിരികെ തരുന്നതും.

ഇന്നത്തെ എല്ലാ ആശുപത്രികളും ഇങ്ങനെയാണോ എന്ന് തീർച്ചയില്ല. പക്ഷേ അവിടെ ഞാൻ അനുഭവിച്ച ഒരു മാജിക് ഉണ്ട്. റിസർച്ചിന്റെ ഭാഗമായി മ്യൂസിക് തെറപ്പി, ആർട്ട് തെറപ്പി, റൈറ്റിങ് തെറപ്പി, ബിബ്ലിയോ തെറപ്പി എന്നതൊക്കെ ഞാൻ വായിച്ചു മനസ്സിലാക്കിയിട്ടുള്ളത് ഒരു രോഗശയ്യയിൽ വച്ച് അവിടെ ഞാൻ അനുഭവിച്ചു. അൻപത് ശതമാനം ശസ്ത്രക്രിയ കൊണ്ടുണ്ടാകുന്ന പരിഹാരങ്ങൾ ആണെങ്കിൽ ബാക്കി പരിഹാരം ഇത്തരം തെറപ്പികളിലൂടെ ആണ്. മരുന്നുകളേക്കാൾ അവയെല്ലാം എന്നിൽ പ്രവർത്തിച്ചിരിക്കണം. ഇതെല്ലാം ഓർത്തെടുത്ത് ഓരോ ദിവസമായി എഴുതുമ്പോൾ ഞാൻ എനിക്ക് കൊടുക്കുന്ന ശുശ്രൂഷയായും അത് മാറുന്നു. അതാണ് തിയറി ആയി ഞാൻ വായിച്ചു പഠിച്ച റൈറ്റിങ് തെറപ്പി.

ജ്യോതി ശ്രീധർ. (Photo: facebook/jyovoice)

ഇതെല്ലാം ഞാൻ തുറന്നെഴുതുമ്പോൾ ഒരു രോഗിയുടെ കണ്ണിലൂടെ, മനസ്സിലൂടെ ചികിത്സയെ മറ്റൊരു രീതിയിൽ അടുത്തറിയാൻ ഡോക്ടർമാർക്കും നഴ്സുമാർക്കും അവസരം കിട്ടുന്നു. രോഗിയിലും അവർക്ക് ഒരു വിശ്വാസം ലഭിക്കുന്നത് വഴി ചികിത്സയും കൂടുതൽ എളുപ്പമാകുന്നു. ഇത്തരം എഴുത്തുകൾ വായിക്കുന്നവരിൽ ചിലർക്കെങ്കിലും സമാനമായ സാഹചര്യങ്ങളിൽ നിന്നുള്ള ആശ്വാസം ഉണ്ടാകുന്നു. പലയിടത്തായി ചിതറിയ മനുഷ്യർ അങ്ങനെ ഒരിടത്ത് ഒന്നിക്കുന്നു, പരസ്പരം പരിഹാരങ്ങൾ ആകുന്നു. ചിതറിയ കുത്തുകൾ ചേർത്തു വരയ്ക്കപ്പെടുമ്പോൾ അതിന് മനോഹരമായ ഭൂമിയുടെ ആകൃതി ഉണ്ടാകുന്നു. രോഗാവസ്ഥകളെ കുറിച്ചുള്ള എത്രയോ പേരുടെ കാഴ്ചപ്പാടുകൾ ഇത്തരം എഴുത്തുകളിലൂടെ മാറി മറിഞ്ഞേക്കാം! ആദ്യമായിട്ടാണ് ഇങ്ങനൊരു രോഗിയെ കാണുന്നത് എന്ന് ഡോക്ടർ മാത്യു പരസ്യമായി എഴുതിക്കണ്ടപ്പോൾ ഉണ്ടായ സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല.

ഇനി കാൽ കുത്തി നടക്കുന്ന കടമ്പയാണ്. പിച്ചവച്ച് നടക്കാൻ ഞാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരുങ്ങുകയാണ്. ഒരപകടത്തിനും എന്നെ വിട്ട് കൊടുക്കാത്ത, എന്തിനും കൂടെ നിൽക്കുന്ന എത്രയോ നല്ല മനുഷ്യരുള്ള, അപകടം നൽകിയ വെളിപാടുകളും തിരിച്ചറിവുകളും നിറഞ്ഞ, ഒത്തൊരുമയും സ്നേഹവുമുള്ള ഒരു സുന്ദര ലോകത്തേക്ക്... തികഞ്ഞ നിർവൃതിയോടെ ഒരു പുതിയ ജീവിതത്തിലേക്ക്...

English Summary:

Jyoti Sridhar shares her personal journey of resilience and hope after a road accident. Her story emphasizes the importance of human connection, the unexpected solace found in music therapy during surgery.