‘പുറത്തേക്കെന്ന് കരുതി നടന്നു കയറിയത് ഉൾക്കാട്ടിലേക്ക്; മറക്കാനാകില്ല ആനക്കൂട്ടത്തിന് നടുവിലെ രാത്രി! രക്ഷയായത് ആ തീരുമാനം’
‘‘ആനയെ കണ്ട് വഴിമാറിക്കൊടുത്ത് വഴി മാറിക്കൊടുത്ത് പോയതാണ്. രാത്രിയിൽ കാട് നിറയെ മൃഗങ്ങളുടെ ഒച്ചയും ബഹളവുമൊക്കെ ആയിരുന്നു. നല്ല മഞ്ഞ് പെയ്യുന്നുണ്ടായിരുന്നതിനാൽ തന്നെ അസഹനീയമായ തണുപ്പും. കുറ്റാക്കൂരിരുട്ടത്ത് ഞങ്ങൾ മൂന്നു പേരും ചേർന്ന് ആ പാറപ്പുറത്തിരുന്നു. ഒരു നാലു മണിയായപ്പോൾ അമ്പലത്തിൽ നിന്ന് മൈക്കിലൂടെയുള്ള ശബ്ദം കേട്ടു. അത് ഏതു ഭാഗത്തുനിന്നാണെന്ന് ശ്രദ്ധിച്ചു. സൂര്യപ്രകാശം കാടിനകത്തെത്താൻ ഒരുപാട് സമയമെടുക്കും. ഒടുവിൽ പുറത്തേക്ക് ഇറങ്ങി നടന്നു’’ – ഒരു ദിവസം ഉച്ച മുതൽ പിറ്റേന്ന് രാവിലെ വരെ വനത്തിനുള്ളിൽ കുടുങ്ങിപ്പോയ മൂന്നു സ്ത്രീകൾ സുരക്ഷിതമായി ജീവിതത്തിലേക്ക് തിരികെ വന്നത് വിവരിക്കാനാവാത്ത അനുഭവമാണ്. കോതമംഗലം കുട്ടംപുഴയിലെ അട്ടിക്കളത്തു നിന്നുള്ള മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ, ഡാർലി സ്റ്റീഫൻ എന്നിവരാണ് കാണാതായ പശുവിനെ തിരഞ്ഞ് നവംബർ 28 വ്യാഴാഴ്ച വനത്തിലേക്ക് പോയത്. വനപാലകരും നാട്ടുകാരും ചേർന്ന് രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ ഇവരെ വനത്തിനുള്ളിൽ കണ്ടെത്തി. എന്നാൽ, എന്തെല്ലാമായിരുന്നു ആ രാത്രി അവർ മൂവർക്കും കാടിനുള്ളിൽ അനുഭവിക്കേണ്ടി വന്നത്? മായാ ജയന്റെ സ്വന്തം വാക്കുകളിൽ ആ നടക്കുന്ന അനുഭവത്തിന്റെ വിശദാംശങ്ങൾ അറിയാം...

‘‘ആനയെ കണ്ട് വഴിമാറിക്കൊടുത്ത് വഴി മാറിക്കൊടുത്ത് പോയതാണ്. രാത്രിയിൽ കാട് നിറയെ മൃഗങ്ങളുടെ ഒച്ചയും ബഹളവുമൊക്കെ ആയിരുന്നു. നല്ല മഞ്ഞ് പെയ്യുന്നുണ്ടായിരുന്നതിനാൽ തന്നെ അസഹനീയമായ തണുപ്പും. കുറ്റാക്കൂരിരുട്ടത്ത് ഞങ്ങൾ മൂന്നു പേരും ചേർന്ന് ആ പാറപ്പുറത്തിരുന്നു. ഒരു നാലു മണിയായപ്പോൾ അമ്പലത്തിൽ നിന്ന് മൈക്കിലൂടെയുള്ള ശബ്ദം കേട്ടു. അത് ഏതു ഭാഗത്തുനിന്നാണെന്ന് ശ്രദ്ധിച്ചു. സൂര്യപ്രകാശം കാടിനകത്തെത്താൻ ഒരുപാട് സമയമെടുക്കും. ഒടുവിൽ പുറത്തേക്ക് ഇറങ്ങി നടന്നു’’
ഒരു ദിവസം ഉച്ച മുതൽ പിറ്റേന്ന് രാവിലെ വരെ വനത്തിനുള്ളിൽ കുടുങ്ങിപ്പോയ മൂന്നു സ്ത്രീകൾ സുരക്ഷിതമായി ജീവിതത്തിലേക്ക് തിരികെ വന്നത് വിവരിക്കാനാവാത്ത അനുഭവമാണ്. കോതമംഗലം കുട്ടംപുഴയിലെ അട്ടിക്കളത്തു നിന്നുള്ള മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ, ഡാർലി സ്റ്റീഫൻ എന്നിവരാണ് കാണാതായ പശുവിനെ തിരഞ്ഞ് നവംബർ 28 വ്യാഴാഴ്ച വനത്തിലേക്ക് പോയത്. വനപാലകരും നാട്ടുകാരും ചേർന്ന് രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ ഇവരെ വനത്തിനുള്ളിൽ കണ്ടെത്തി.
എന്നാൽ, എന്തെല്ലാമായിരുന്നു ആ രാത്രി അവർ മൂവർക്കും കാടിനുള്ളിൽ അനുഭവിക്കേണ്ടി വന്നത്? മായാ ജയന്റെ സ്വന്തം വാക്കുകളിൽ ആ നടക്കുന്ന അനുഭവത്തിന്റെ വിശദാംശങ്ങൾ അറിയാം...
∙ ‘മാളു’ മടങ്ങിവന്നില്ല, പേടിയോടെ തിരഞ്ഞിറങ്ങി
സാധാരണ രാവിലെ ഒരു 9 മണിയൊക്കെ ആകുമ്പോൾ പശുവിനെ തീറ്റാൻ കൊണ്ടുപോയി ഉച്ചയ്ക്ക് ഒന്നരയോടെ തിരികെ വരാറുള്ളതാണ്. ഉച്ചക്കറവയുള്ള പശുവാണ് മാളു. രണ്ടു ദിവസമായി ചേട്ടന് നല്ല സുഖമില്ലാതിരുന്നതിനാൽ ഞാൻ തീറ്റാൻ കൊണ്ടുപോയിരുന്നില്ല. രണ്ടു വർഷം മുൻപ് ചേട്ടനും മോനും കൂടി കണ്ണിന്റെ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴി ഒരു ആക്സിഡന്റ് സംഭവിച്ചതാണ്. ചേട്ടന് ഷുഗറും ഉണ്ട്. അതുകൊണ്ട് സമയത്ത് വീട്ടിലെത്താനായി പശുവിന് പുല്ല് വെട്ടിക്കൊടുത്ത് ഒരു പതിനൊന്നരയോടെ ഇറക്കിക്കെട്ടിയതാണ്. കയർ അഴിഞ്ഞു പോയതാണോ എന്നറിയില്ല, പിന്നെ ചെന്നു നോക്കുമ്പോൾ പശുവിനെ കാണാനില്ല.
തീറ്റാൻ കൊണ്ടുപോയി കൊണ്ടുവരുന്നതാണല്ലോ, തിരിച്ചു വരുമെന്ന് കരുതി. പക്ഷേ വൈകിട്ട് ആയിട്ടും വന്നില്ല. എന്തു പറ്റിയതാണെന്നോർത്ത് അന്നത്തെ ദിവസം കഴിഞ്ഞു. വ്യാഴാഴ്ച രാവിലെ തന്നെ ഞാൻ തിരക്കിയിറങ്ങി. കുറെ സ്ഥലത്തെല്ലാം അന്വേഷിച്ചു, കണ്ടില്ല. തിരിച്ചു വന്ന് പിന്നെയും പോയി. എന്നിട്ടും കണ്ടില്ല. പോത്തിനെ മേയ്ക്കാനായി തങ്കപ്പൻ എന്നൊരു ചേട്ടൻ ആ സമയത്ത് ഇതിലെ പോയിരുന്നു. എന്റെ പശുവിനെ കണ്ടെങ്കിൽ ഒന്നു തെളിച്ചു കൊണ്ടുവരണേ ഇല്ലെങ്കിൽ വിവരമൊന്നു പറയണേ എന്നു പറഞ്ഞിരുന്നു. ആ ചേട്ടൻ തിരിച്ചു വന്നപ്പോൾ പറഞ്ഞു, തമ്പകക്കുഴി എന്നൊരു സ്ഥലത്ത് ഒരു പശുവിന്റെ കരച്ചിൽ കേട്ടിരുന്നു എന്ന്.
അവൾക്ക് തിരിച്ചു വരാൻ വഴി അറിയാതെ പോയതാവണം. എന്റെ നാത്തൂൻ ആയ (ഭർത്താവിന്റെ സഹോദരി) പാറുവമ്മയും അയൽക്കാരിയായ ഡാർലി സ്റ്റീഫനും അപ്പോൾ ഇവിടെയുണ്ട്. അങ്ങനെ നമുക്കൊന്നു പോയി നോക്കാം എന്ന് പറഞ്ഞ് പോയതാണ്. നേരത്തെ 5–6 ലീറ്റർ പാല് കിട്ടിക്കൊണ്ടിരുന്ന പശുവാണ്, നമ്മുടെ ഉപജീവനമാണ്. കറന്നില്ലെങ്കിൽ മുലക്കാമ്പ് അടഞ്ഞു പോകും, അകിടുവീക്കം വരാം. അങ്ങനെ ഞങ്ങൾ മൂന്നു പേരും കൂടി പോയി. വീട്ടിൽ ഇട്ടിരുന്ന നൈറ്റി തന്നെയായിരുന്നു വേഷം. മൊബൈലും വാക്കത്തിയും കയ്യിലുണ്ട്.
വനത്തിന്റെ അതിർത്തിയോട് ചേർന്ന് ഒന്നാം പാറ എന്നൊരു സ്ഥലമുണ്ട്, ഞാനവിടെ മാളുവിനെ തീറ്റാൻ പോകാറുള്ളതാണ്. ഞങ്ങളവിടെ ചെന്നു നോക്കിയിട്ടും പശുവിനെ കണ്ടില്ല. കുറച്ചു കൂടി അകത്തു പോയി നോക്കാം എന്നു പറഞ്ഞ് വനത്തിന്റെ അകത്തേക്ക് കയറി ഞങ്ങൾ തിരഞ്ഞു. ഒരു 3–4 കിലോമീറ്റർ പോയിട്ടുണ്ടാവണം. എന്നിട്ടും പശുവിനെ കണ്ടില്ല. അപ്പോ ഉച്ചയ്ക്ക് ഒരു ഒന്നര ആയിട്ടുണ്ടാവും. തിരിച്ചു പോരാം എന്നു കരുതി നടക്കുമ്പോഴാണ് ഒരു കൊമ്പനാന മുന്നിലേക്ക് വന്ന് വട്ടം നിൽക്കുന്നത്.
ആദിവാസികളെ താമസിപ്പിച്ചിരിക്കുന്ന പന്തപ്പറ എന്നൊരു സ്ഥലമുണ്ട്, അവർ നടക്കുന്ന ചെറിയ വഴിയിലൂടെയാണ് ഞങ്ങൾ ഇറങ്ങി വരുന്നത്. പാറുച്ചേച്ചി മുന്നിലും ഞാൻ നടുവിലും ഡാർളി ചേച്ചി പിന്നിലുമായാണ് നടന്നത്. പെട്ടെന്ന് ചേച്ചി ഞങ്ങളോട് നിൽക്കാൻ പറഞ്ഞു. ഒരു 50 മീറ്റർ അകലെ വഴി വിലങ്ങി കൊമ്പൻ നിൽക്കുകയാണ്. ഞങ്ങൾ മിണ്ടാതെ നിന്നു. ആന മാറിയിട്ടു വേണം ഞങ്ങൾക്ക് പോകാൻ. കുറച്ചു കഴിഞ്ഞപ്പോൾ ആന മാറി മാറി പോയി. വീണ്ടും ഇറങ്ങി വരുമ്പോൾ പിന്നെയും ആനയെ കണ്ടു, കുറെയെണ്ണം ഉണ്ടായിരുന്നു. അവിടുന്ന് ഞങ്ങൾ വേറൊരു കുറുക്കുവഴിയിലൂടെ പോന്നിട്ടും സ്ഥലമെത്തുന്നില്ല.
∙ ചേച്ചി പറഞ്ഞു, ‘വഴി തെറ്റിയെന്നു തോന്നുന്നു’!!!
ഇതെന്നാ ചേച്ചീ നമ്മൾ എത്താത്തത് എന്നു ഞാൻ ചോദിച്ചു. ചേച്ചിക്ക് 65 വയസ്സുണ്ട്. ചെറുപ്പം മുതൽ വനത്തിൽ നിന്ന് ഈറ്റ വെട്ടിക്കൊണ്ടുവന്ന് പനമ്പ് ഒക്കെ ഉണ്ടാക്കിയിരുന്നതാണ്. അതുകൊണ്ട് വനത്തിന്റെ അകമെല്ലാം അറിയാം. അപ്പോഴാണ് ചേച്ചി പറയുന്നത് വഴി തെറ്റിയെന്നു തോന്നുന്നെന്ന്. അതു കേട്ടതോടെ ആകെ വല്ലാതായി. ശരിക്കും വനത്തിന്റെ അകത്തുപെട്ടു എന്ന് മനസിലായി. പിന്നെ നടക്കുന്തോറും ആനയുടെ ശല്യം കൂടി വന്നു. നിറച്ച് ആനയാണ്. അപ്പോഴേക്കും ഞങ്ങൾ മടുത്തു. ഒരു ചെറിയ പാറയിൽ കയറി ഞങ്ങൾ ഇരുന്നു.
അപ്പോൾ എന്റെ ഫോൺ ബെല്ലടിച്ചു. അവിടെ ഫോണിന് റെയ്ഞ്ച് ഉണ്ട്. ചേട്ടനും മോനും കൂടി ആശുപത്രിയിൽ പോയിട്ടു വന്നപ്പോൾ എന്നെ കാണാഞ്ഞിട്ട് വിളിച്ചതാണ്. അപ്പോൾ ഞാൻ പറഞ്ഞു പശുവിനെ അന്വേഷിച്ചു വന്നതാണ്, വനത്തിന്റെ അകത്താണ്, തിരിച്ചു വരാനുള്ള വഴി നോക്കുവാണ് എന്ന്.
മോൻ അപ്പോൾ തന്നെ പശുവിനെ അന്വേഷിച്ചു പോയി. അങ്ങനെ ഒരു റബർ വെട്ടുകാരനാണ് പറഞ്ഞത്, ഉരുളംതണ്ണി എന്നൊരു സ്ഥലത്ത് ഒരു പശു വെകിളി പിടിച്ചു കരയുന്നുണ്ടെന്ന്. മോൻ ചെന്നു നോക്കുമ്പോൾ മാളുവാണ്. അവൻ പശുവിനെയും കൊണ്ടു വീട്ടിൽ വന്നിട്ടും ഞങ്ങൾ വന്നിട്ടില്ല. മോനും ചേട്ടനും പിന്നെയും വിളിച്ചു. അപ്പോൾ ചേച്ചി പറഞ്ഞു, തിരിച്ചു പോരാൻ വഴി മനസിലാകുന്നില്ലല്ലോ ജയാ എന്ന്. ഞങ്ങളോട് അവിടെ തന്നെ ഇരിക്കാൻ പറഞ്ഞിട്ട് മോനും സാബു, റിജു ഇവരൊക്കെ കൂടി അന്വേഷിച്ചിറങ്ങി.
എന്റെ ആങ്ങളയും ചേച്ചിയുടെ ഭർത്താവുമൊക്കെ വന്ന് തിരയാൻ കൂടി. അതിനു ശേഷമാണ് ഫോറസ്റ്റുകാരെയും ഫയർഫോഴ്സുകാരെയുമൊക്കെ അറിയിക്കുന്നത്. അവരും ഉടൻ വന്നു. ഞങ്ങളോട് അവിടെ തന്നെ ഇരിക്കാനും പറഞ്ഞു. അപ്പോൾ ഒരു നാലര ആയിട്ടുണ്ടാവും. വനത്തിന്റെ അകത്ത് സന്ധ്യയായി തുടങ്ങി. ആ പാറയുടെ താഴെയായി ആനയ്ക്ക് വെള്ളം കുടിക്കാനുമൊക്കെയായിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരു കുളം കുത്തിയിട്ടുണ്ട്. അവിടെ നിറയെ ആനകളും അവയുടെ അലർച്ചയുമാണ്. ഇനിയും ഇവിടെ ഇരിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതുകൊണ്ട് ഞങ്ങൾ കുറച്ചുകൂടി ഉയരമുള്ള ഒരു സ്ഥലം നോക്കാൻ തീരുമാനിച്ചു.
ആന വന്നാലും മരത്തിലൊന്നും കയറാൻ പറ്റില്ലല്ലോ. അങ്ങനെ നടന്നു. പുറത്തേക്ക് എന്നു കരുതിയാണ് നടക്കുന്നത്. പക്ഷേ പോയത് അകത്തേക്കാണ്. ഇതിനിടെ അന്വേഷിച്ചു വന്നവർ ഞങ്ങൾ നേരത്തെ ഇരുന്നിരുന്ന സ്ഥലത്തെത്തിയിരുന്നു. അവർ ആനയെ ഓടിച്ചു വിട്ടിട്ടു നോക്കിയിട്ടും ഞങ്ങളെ കണ്ടില്ല. ഞങ്ങൾ നടന്നത് അകത്തേക്കാണ്. സമയം ഒരു അഞ്ചേമുക്കാൽ ആയി. ഇനിയും നടന്നാൽ ആന നമ്മളെ കൊല്ലും. വേറേയും മൃഗങ്ങളുടെ ഒക്കെ ഒച്ച കേൾക്കാമായിരുന്നു. അങ്ങനെ നടന്നു വന്നപ്പോൾ ഒരു വലിയ പാറ കണ്ടു. അതിലേക്ക് കയറാൻ പറ്റുന്നുണ്ടായിരുന്നില്ല. വാക്കത്തി കയ്യിൽ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ കമ്പ് വെട്ടി ചാരി അതിന്റെ മുകളിൽ കയറി. അതിന്റെ മുകളിൽ സുരക്ഷിതരായിരുന്നു.
∙ ആന ഭീതി ഒഴിവായി, പക്ഷേ പുലിയും കടുവയും...
ആന വരില്ല. പക്ഷേ കടുവയോ പുലിയോ ഒക്കെ വന്നാൽ രക്ഷയില്ല. കടുവയും പുലിയും വേറെ മൃഗങ്ങളുമൊക്കെ ഉണ്ടെന്നാണ് പറയുന്നത്. പാമ്പുകളുമുണ്ട്. കൂരാക്കൂരിരുട്ട് ആയിരുന്നു അപ്പോൾ. തമ്മിൽ തമ്മിൽ കാണാൻ പോലും പറ്റാത്ത വിധം. വീട്ടിലെ കാര്യമായിരുന്നു ഉള്ളിൽ നിറയെ. ചേട്ടന് വയ്യാതിരിക്കുന്നതാണ്, എന്നെ കാണാഞ്ഞിട്ട് വല്ലോം സംഭവിക്കുമോ എന്ന പേടിയായിരുന്നു ഉള്ളിൽ. കുറെ വട്ടം ആന ഞങ്ങളുടെ അടുത്തു വന്നത് അറിയാം. നിറയെ ആനച്ചൂരുണ്ട്. ആന ചെവിപ്പോള ഇട്ടടിക്കുന്നത് കേൾക്കാം. ഈറ്റയൊക്കെ വലിച്ച് ഒടിക്കുന്നതും അടിക്കുന്നതുമൊക്കെ കേൾക്കുന്നുണ്ട്.
കുറച്ചു നേരത്തേക്ക് അത് അനങ്ങാതെ നിൽക്കും. പോയെന്ന് തോന്നുന്നെന്ന് ഞങ്ങൾ പയ്യെ പറയും. കുറച്ചു കഴിയുമ്പോൾ വീണ്ടും ആനയുടെ ശബ്ദം കേൾക്കും. വേറെയും മൃഗങ്ങളുടെ ശബ്ദങ്ങളായിരുന്നു അവിടം മുഴുവൻ. കുരങ്ങ്, അണ്ണാൻ, മൂങ്ങ എന്നിവയുടെ കരച്ചിൽ. ആനറാഞ്ചി പക്ഷിയുടെ ശബ്ദം, പെയ്തിറങ്ങുന്ന മഞ്ഞ്, എല്ലാറ്റിനും മേലെ അസഹനീയമായ തണുപ്പും.
പുലർച്ചെ ഒരു മണി ആയപ്പോൾ ഡ്രോൺ കണ്ടുവെന്ന് പാറുച്ചേച്ചിയും ഡാർളിയും പറയുന്നുണ്ടായിരുന്നു. ഞാൻ കണ്ടില്ല. അത് രണ്ടു മൂന്നു വട്ടം അതിലെ പോയി എന്നാണ് പറഞ്ഞത്. ഇടയ്ക്ക് ഇടയ്ക്ക് സമയം നോക്കും. എന്തു ചെയ്തിട്ടും സമയം പോകുന്നുണ്ടായിരുന്നില്ല. അങ്ങനെ ഇരുന്ന് ഇരുന്ന് നാലു മണിയായപ്പോൾ അമ്പലത്തിൽ നിന്ന് പാട്ടു കേട്ടു. അപ്പോഴേക്കും മൃഗങ്ങളുടെ ശബ്ദമൊക്കെ കുറഞ്ഞിരുന്നു. രാത്രി 9 മണി മുതൽ ഞങ്ങൾക്ക് കേൾക്കാനായിട്ട് ഉരുളംതണ്ണിയിലുള്ള പാറമേൽ ഭഗവതി ക്ഷേത്രത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞ് പാട്ടു വയ്പിക്കുകയും ഞങ്ങളുടെ പേര് വിളിക്കുകയും ഒക്കെ ചെയ്തിരുന്നു.
പക്ഷേ ഞങ്ങൾക്ക് ഒന്നും കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ശബ്ദമെല്ലാം കുറഞ്ഞപ്പോൾ മൈക്കിൽ കൂടിയുള്ള ശബ്ദം ചെറുതായി കേട്ടതാണ്. ഏതു ഭാഗത്തു നിന്നാണ് അതു വരുന്നത് എന്ന് ശ്രദ്ധിച്ചു. ഒരു അഞ്ചര ഒക്കെ ആയപ്പോൾ ഇറങ്ങിയാലോ എന്നാലോചിച്ചു. സൂര്യൻ ഉദിച്ചിട്ടു പോകാം എന്ന് ചേച്ചി പറഞ്ഞു. സൂര്യൻ ഉദിച്ച് അകത്തു വരണമെങ്കിൽ കുറെ സമയമെടക്കും. അത്രയ്ക്ക് ഇരുളിമയുള്ള കാടാണ്. 7.20 ആയപ്പോൾ ഞാൻ പറഞ്ഞു, നമുക്ക് ഇനി ഇരിക്കണ്ട, ഇറങ്ങി പോകാം എന്നു പറഞ്ഞു. ഫോണിൽ റെയ്ഞ്ച് കിട്ടുന്നിടത്തെത്തി വീട്ടിൽ വിളിച്ച് നമ്മൾ സേഫ് ആണെന്ന് പറയണം എന്നായിരുന്നു മനസ്സിൽ. അങ്ങനെ ഞങ്ങൾ ഇറങ്ങി നടന്നു. ഞാനായിരുന്നു മുന്നിൽ.
അങ്ങനെ കുറെ ഇറങ്ങിവന്നപ്പോൾ മൊബൈലിൽ റെയ്ഞ്ച് വന്നതും ചേട്ടൻ വിളിച്ചു. ആ സമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും എന്റെ മകനും ചേച്ചിയുടെ ഭർത്താവുമൊക്കെ ഞങ്ങൾ ആദ്യം ഇരുന്നിരുന്ന പാറയുടെ അടുത്ത് എത്തിയിരുന്നു. അവർ േവറെ സ്ഥലത്തേക്ക് അന്വേഷിക്കാൻ പോകാൻ തുടങ്ങുമ്പോഴായിരുന്നു മൊബൈൽ അടിച്ചത്. എന്റെ മകൻ ആ ശബ്ദം കേട്ടു. ആ ഒച്ച കേട്ട ഭാഗത്തേക്ക് അവൻ ഓടി വരികയായിരുന്നു. ഞങ്ങളെ കണ്ടു. വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളവും ഏത്തപ്പഴവുമൊക്കെ കൊണ്ടുവന്നിരുന്നു. എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല. എത്രയും വേഗം ചേട്ടനെ ഒന്നു കാണണം എന്നായിരുന്നു മനസ്സിൽ. താഴെ ഇറങ്ങിവന്ന് നേരെ ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. അതു കഴിഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്.
പശു പോയ വിഷമത്തിൽ തലേന്നും ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. ചേച്ചിക്ക് ഷുഗറുള്ളതാണ്. നടക്കാനും വയ്യായിരുന്നു. അതിന്റെ പേടിയും ഉണ്ടായിരുന്നു. അതുകൊണ്ടാണ് രാത്രി ആയപ്പോൾ അവിടെ തന്നെ ഇരിക്കാൻ തീരുമാനിച്ചത്. പോന്നാൽ വഴിയിൽ എവിടെയെങ്കിലും ഇല്ലാണ്ടാവും. അല്ലെങ്കിൽ ആനയുള്ളത് കൊണ്ട് ജീവനോടെ തിരിച്ചുവരില്ല. അതുകൊണ്ട് അവിടെത്തന്നെ ഇരുന്നു. രാത്രി ഞാൻ നടുക്കാണ് ഇരുന്നത്. അവർ 2 പേരും എന്റെ വശങ്ങളിലും. ചേച്ചി തണുത്ത് വിറയ്ക്കുന്നത് അറിയാമായിരുന്നു. അവിടെ വച്ച് എന്തെങ്കിലും സംഭവിച്ചാൽ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു, എടുത്തോണ്ടു പോരാൻ പോലും പറ്റില്ലായിരുന്നു. ഒടുവിൽ എല്ലാ ദുരിതങ്ങളും അവസാനിച്ച് ഞങ്ങൾ സുരക്ഷിതരായി പുറത്തെത്തി.