ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റു നോക്കുമ്പോൾ, കണക്കെല്ലാം ശരിയാക്കി കൃത്യം വടക്കോട്ട് ദർശനമായി നിർമിച്ച വീട് കുറച്ചു കിഴക്കോട്ടു തിരിഞ്ഞുപോയാൽ നിർമിച്ചവരെ കുറ്റം പറയരുതേ... ഭൂമി ആകെ മാറിക്കൊണ്ടിരിക്കുകയാണ്. കോംപസ് വച്ച് വടക്കോട്ട് നോക്കിയാൽ 10 വർഷം മുൻപുള്ള വടക്ക് കിട്ടണമെന്നില്ല. ഭൂമിയുടെ കാന്തിക വടക്ക് (മാഗ്നറ്റിക് നോർത്) കിഴക്കോട്ട് മാറിക്കൊണ്ടിരിക്കുന്നതാണ് പ്രശ്നം. ചെറിയ മാറ്റമൊന്നുമല്ല ഇത്, ചെറിയ പ്രശ്നവുമല്ല. കാനഡയുടെ വടക്കു നിന്ന് ‘വടക്ക്’ റഷ്യയുടെ വടക്കോട്ട് ഇതിനോടകം 2250 കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തുന്ന ശാസ്ത്രജ്ഞർ പറയുന്നത്. 1990 വരെ വർഷം 15 കിലോമീറ്റർ വേഗത്തിലായിരുന്നത്രേ ഈ മാറ്റം. എന്നാൽ അതിനു ശേഷം ‘വടക്ക്’ യാത്രയുടെ സ്പീഡ് നന്നായങ്ങു കൂട്ടി; 2020 വരെ വർഷം 50–60 കിലോമീറ്റർ എന്ന കണക്കിലായിരുന്നു കാന്തിക വടക്കിന്റെ കിഴക്കോട്ടുള്ള മാറ്റം.

ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റു നോക്കുമ്പോൾ, കണക്കെല്ലാം ശരിയാക്കി കൃത്യം വടക്കോട്ട് ദർശനമായി നിർമിച്ച വീട് കുറച്ചു കിഴക്കോട്ടു തിരിഞ്ഞുപോയാൽ നിർമിച്ചവരെ കുറ്റം പറയരുതേ... ഭൂമി ആകെ മാറിക്കൊണ്ടിരിക്കുകയാണ്. കോംപസ് വച്ച് വടക്കോട്ട് നോക്കിയാൽ 10 വർഷം മുൻപുള്ള വടക്ക് കിട്ടണമെന്നില്ല. ഭൂമിയുടെ കാന്തിക വടക്ക് (മാഗ്നറ്റിക് നോർത്) കിഴക്കോട്ട് മാറിക്കൊണ്ടിരിക്കുന്നതാണ് പ്രശ്നം. ചെറിയ മാറ്റമൊന്നുമല്ല ഇത്, ചെറിയ പ്രശ്നവുമല്ല. കാനഡയുടെ വടക്കു നിന്ന് ‘വടക്ക്’ റഷ്യയുടെ വടക്കോട്ട് ഇതിനോടകം 2250 കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തുന്ന ശാസ്ത്രജ്ഞർ പറയുന്നത്. 1990 വരെ വർഷം 15 കിലോമീറ്റർ വേഗത്തിലായിരുന്നത്രേ ഈ മാറ്റം. എന്നാൽ അതിനു ശേഷം ‘വടക്ക്’ യാത്രയുടെ സ്പീഡ് നന്നായങ്ങു കൂട്ടി; 2020 വരെ വർഷം 50–60 കിലോമീറ്റർ എന്ന കണക്കിലായിരുന്നു കാന്തിക വടക്കിന്റെ കിഴക്കോട്ടുള്ള മാറ്റം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റു നോക്കുമ്പോൾ, കണക്കെല്ലാം ശരിയാക്കി കൃത്യം വടക്കോട്ട് ദർശനമായി നിർമിച്ച വീട് കുറച്ചു കിഴക്കോട്ടു തിരിഞ്ഞുപോയാൽ നിർമിച്ചവരെ കുറ്റം പറയരുതേ... ഭൂമി ആകെ മാറിക്കൊണ്ടിരിക്കുകയാണ്. കോംപസ് വച്ച് വടക്കോട്ട് നോക്കിയാൽ 10 വർഷം മുൻപുള്ള വടക്ക് കിട്ടണമെന്നില്ല. ഭൂമിയുടെ കാന്തിക വടക്ക് (മാഗ്നറ്റിക് നോർത്) കിഴക്കോട്ട് മാറിക്കൊണ്ടിരിക്കുന്നതാണ് പ്രശ്നം. ചെറിയ മാറ്റമൊന്നുമല്ല ഇത്, ചെറിയ പ്രശ്നവുമല്ല. കാനഡയുടെ വടക്കു നിന്ന് ‘വടക്ക്’ റഷ്യയുടെ വടക്കോട്ട് ഇതിനോടകം 2250 കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തുന്ന ശാസ്ത്രജ്ഞർ പറയുന്നത്. 1990 വരെ വർഷം 15 കിലോമീറ്റർ വേഗത്തിലായിരുന്നത്രേ ഈ മാറ്റം. എന്നാൽ അതിനു ശേഷം ‘വടക്ക്’ യാത്രയുടെ സ്പീഡ് നന്നായങ്ങു കൂട്ടി; 2020 വരെ വർഷം 50–60 കിലോമീറ്റർ എന്ന കണക്കിലായിരുന്നു കാന്തിക വടക്കിന്റെ കിഴക്കോട്ടുള്ള മാറ്റം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റു നോക്കുമ്പോൾ, കണക്കെല്ലാം ശരിയാക്കി കൃത്യം വടക്കോട്ട് ദർശനമായി നിർമിച്ച വീട് കുറച്ചു കിഴക്കോട്ടു തിരിഞ്ഞുപോയാൽ നിർമിച്ചവരെ കുറ്റം പറയരുതേ... ഭൂമി ആകെ മാറിക്കൊണ്ടിരിക്കുകയാണ്. കോംപസ് വച്ച് വടക്കോട്ട് നോക്കിയാൽ 10 വർഷം മുൻപുള്ള വടക്ക് കിട്ടണമെന്നില്ല. ഭൂമിയുടെ കാന്തിക വടക്ക് (മാഗ്നറ്റിക് നോർത്) കിഴക്കോട്ട് മാറിക്കൊണ്ടിരിക്കുന്നതാണ് പ്രശ്നം.

ചെറിയ മാറ്റമൊന്നുമല്ല ഇത്, ചെറിയ പ്രശ്നവുമല്ല. കാനഡയുടെ വടക്കു നിന്ന് ‘വടക്ക്’ റഷ്യയുടെ വടക്കോട്ട് ഇതിനോടകം 2250 കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തുന്ന ശാസ്ത്രജ്ഞർ പറയുന്നത്. 1990 വരെ വർഷം 15 കിലോമീറ്റർ വേഗത്തിലായിരുന്നത്രേ ഈ മാറ്റം. എന്നാൽ അതിനു ശേഷം ‘വടക്ക്’ യാത്രയുടെ സ്പീഡ് നന്നായങ്ങു കൂട്ടി; 2020 വരെ വർഷം 50–60 കിലോമീറ്റർ എന്ന കണക്കിലായിരുന്നു കാന്തിക വടക്കിന്റെ കിഴക്കോട്ടുള്ള മാറ്റം.

ADVERTISEMENT

അതിനിടെ 2017ൽ കാന്തിക വടക്ക് ഭൗമശാസ്ത്രപ്രകാരമുള്ള പൂജ്യം ഡിഗ്രി വടക്കിനോട് (ഉത്തരധ്രുവം) ഏറ്റവും അടുത്തും വന്നു. അതും കഴിഞ്ഞു 2020 മുതൽ കാന്തിക വടക്കിന്റെ കിഴക്കോട്ടുള്ള പ്രയാണത്തിന് കുറച്ചു വേഗം കുറഞ്ഞു. ശരാശരി 43 കിലോമീറ്റർ ആണത്രേ തുടർന്നുള്ള വർഷങ്ങളിൽ, ഇപ്പോഴും, വടക്ക് യാത്ര ചെയ്യുന്നത്. നിലവിൽ കാനഡയുടെ വടക്കായി ആർട്ടിക് സമുദ്രത്തിലാണ് കാന്തിക വടക്കിന്റെ സ്ഥാനം. എന്നാൽ ഇപ്പോഴത്തെ രീതിയിൽ നേർരേഖയിലുള്ള യാത്ര മാറ്റമില്ലാതെ തുടർന്നാൽ വൈകാതെ, ഈ നൂറ്റാണ്ടിന്റെ പകുതിയോടെ, അതു കൂടുതൽ കിഴക്കോട്ടു മാറി റഷ്യൻ ഭൂപ്രദേശത്ത് എത്തും.

അപ്പോൾ കാന്തിക തെക്ക്?

വടക്ക് മാറുന്നതിനൊപ്പം വേഗത്തിൽ അല്ലെങ്കിലും തെക്കും മാറുന്നു. വടക്കു പടിഞ്ഞാറ് ദിശയിൽ 10–15 കിലോമീറ്റർ ദൂരമാണ് ‘തെക്ക്’ പ്രതിവർഷം യാത്ര ചെയ്യുന്നത്. ശരിക്കുള്ള തെക്ക് ഓസ്ട്രേലിയ ലക്ഷ്യമിട്ടുള്ള മുന്നേറ്റമാണ് നടത്തുന്നത്. ഇതിനോടകം ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവത്തിൽനിന്ന് 2860 കിലോമീറ്റർ വടക്കു പടിഞ്ഞാറു മാറിയാണ് കാന്തിക തെക്കിന്റെ ഇപ്പോഴത്തെ സ്ഥാനം.

∙ ഇങ്ങനെ പോയാൽ

ഭൂമിയുടെ വടക്ക് എന്നു നാം വിളിക്കുന്നയിടം കാന്തിക തെക്കും, തെക്ക് അന്റാർട്ടിക്ക അടങ്ങുന്ന ഭാഗം കാന്തിക വടക്കും ആയി മാറുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്നു പറഞ്ഞാൽ ഈ ഭൂമി അങ്ങനെയൊക്കെത്തന്നെ കാണപ്പെടുമെങ്കിലും ഒന്നു കീഴ്മേൽ മറിയുമെന്നു ചുരുക്കം. കേൾക്കുമ്പോൾ തമാശയായി ചിരിച്ചു തള്ളാൻ വരട്ടെ. 7,80,000 വർഷം മുൻപ് കാന്തിക തെക്ക് ആയിരുന്ന സ്ഥലങ്ങൾക്കാണ് നാം ഇപ്പോൾ വടക്ക് എന്നും തിരിച്ചും പറയുന്നത്. അതായത് അക്കാലത്താണ് ഒരു മാഗ്നറ്റിക് കോംപസ് വയ്ക്കുന്നതെങ്കിൽ അതിൽ വടക്ക് സൂചിപ്പിക്കുക നാം ഇപ്പോൾ ദക്ഷിണധ്രുവം സ്ഥിതി ചെയ്യുന്നു എന്നു പറയുന്ന അന്റാർറ്റിക്കയിലേക്കായിരുന്നു എന്നു ചുരുക്കം.

മാത്രവുമല്ല ഭൂമി ഇടയ്ക്കൊക്കെ ഇങ്ങനെ തെക്കു വടക്കു ദിശകളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കളിക്കാറുണ്ടത്രേ. സാധാരണ 3,00,000 മുതൽ 5,00,000 വർഷത്തിലൊരിക്കൽ എന്നൊക്കെയാണ് ഇതു സംബന്ധിച്ച പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. അതായത് ഭൂമിക്ക് വീണ്ടും ഒന്നു തിരിഞ്ഞു കിടക്കാൻ സമയം അതിക്രമിച്ചിരിക്കുന്നത്രേ. അത് ഉടൻ സംഭവിക്കുമോ? സംഭവിച്ചാൽ വീടിന്റെ ദിശ മാറുന്നതിലൊന്നും കാര്യങ്ങൾ തീരില്ല. ലോകം ഇന്നു കെട്ടിപ്പൊക്കിയതൊക്കെയും, മനുഷ്യർ തന്നെയും ഇല്ലാതാകാനുള്ള സാധ്യതകളിലേക്കും ഇതു വിരൽ ചൂണ്ടുന്നു. അതിലേക്ക് എത്തും മുമ്പ് ഇതിന്റെ ശാസ്ത്രീയതകളെ അൽപം പരിശോധിക്കാം.

Representative image by: istock/ Petrovich9
ADVERTISEMENT

∙ ഭൂമി ഒരു വലിയ കാന്തം

ഭൂമിയാണ് ഭൂമിയിലുള്ളതിലെ ഏറ്റവും വലിയ കാന്തം എന്നു പറയാം. ഭൂമിയുടെ പല പാളികളിൽ ഏറ്റവും ഉള്ളിലുള്ളത് ഉറച്ച ഖരാവസ്ഥയിലുള്ള അകക്കാമ്പ് (ഇന്നർ കോർ) ആണ്. ഇതിനു ചുറ്റിലുമായി ഉരുകിയ ലോഹത്തിന്റെ പുറക്കാമ്പ് (ഔട്ടർ കോർ). ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 3200 കിലോമീറ്റർ താഴെ തുടങ്ങി ഈ ഉരുകുന്ന ഇരുമ്പു സമുദ്രം ആരംഭിക്കും. ഇരുമ്പും നിക്കലുമാണ് ഇവിടെ പ്രധാനമായുള്ളത്. 2260 കിലോമീറ്റർ ആഴത്തിൽ ഈ പുറക്കാമ്പ് (ഔട്ടർ കോർ) ഭൂമിയുടെ ഖര, ഇരുമ്പ് അകക്കാമ്പിനെ (ഇന്നർ കോർ) പൊതിയുന്നു. ഈ ഖര കേന്ദ്രവും കൂടുതലും ഇരുമ്പും നിക്കലും ചേർന്നതാണ്. 1220 കിലോമീറ്റർ റേഡിയസ് ഉള്ള ഒരു അതിഭീമാകാരൻ ഉരുക്ക് പന്ത്.

ഒഴുകുന്ന പുറക്കാമ്പിൽ മാഗ്നറ്റിക് തത്വപ്രകാരം വൈദ്യുതി സൃഷ്ടിക്കപ്പെടും. സൈക്കിൾ ടയറിൽ ചേർത്തു ഘടിപ്പിച്ച ഡൈനാമോയിൽ വൈദ്യുതി സൃഷ്ടിക്കുന്നപോലെ തന്നെയാണ് ഇവിടെയും വൈദ്യുതി ഉണ്ടാകുന്നത്. അതിനാൽത്തന്നെ ജിയോഡൈനാമോ എന്നാണ് ഇതിനെ പറയുന്നത്. ഈ വൈദ്യുതിയാണ് ഭൂമിയെ ഒരു കാന്തമായി മാറ്റുന്നത്. ഒരു ഭീമൻ കാന്തം.

ഈ കാന്തം സൃഷ്ടിക്കുന്ന ഇലക്ട്രോ മാഗ്നറ്റിക് കാന്തിക വലയം ഭൂമിയുടെ ഉള്ളിൽനിന്ന് ശൂന്യാകാശത്തോളം പടർന്ന് സ്വാധീനിക്കുന്നു. ഈ സ്വാധീന വലയം ഭൂമിയിലേക്കു നേരിട്ടു പതിയുന്ന തെക്കും വടക്കുമാണ് കാന്തിക തെക്കും വടക്കുമായി കരുതപ്പെടുന്നത്. ഡിപ് പോൾസ് എന്നും ഇവയെ വിളിക്കുന്നു. ഇത് ഭൂമിശാസ്ത്രപരമായി നാം കണക്കാക്കുന്ന ഉത്തര ദക്ഷിണ ധ്രുവങ്ങൾക്കു സമീപം എന്നല്ലാതെ അതുതന്നെയാകാറില്ല, മാത്രവുമല്ല നിത്യേന സ്ഥാനം മാറുന്നുമുണ്ട് പലപ്പോഴും ഈ ഡിപ് പോൾസ് ഭൂമിയുടെ ഇരുപുറങ്ങളിലായി നേരേ എതിർദിശകളിൽ വരാറുമില്ല. ഈ ഡിപ് പോൾ ആണ് ഇപ്പോൾ വളരെ വേഗത്തിൽ സ്ഥാനം മാറ്റിക്കൊണ്ടിരിക്കുന്നത്.

Representative image by: istock/ Madeleine Deaton
ADVERTISEMENT

യഥാർഥത്തിൽ ഈ ‘ഭൂമി കാന്ത’ത്തിന്റെ വടക്ക് ഭൂമിയുടെ തെക്കും തെക്ക് ഭൂമിയുടെ വടക്കുമാണ്. അതിനാലാണ് നാം ഒരു കോംപസ് നിലത്തു വയ്ക്കുമ്പോൾ അതിന്റെ വടക്ക് ഭൂമികാന്തത്തിന്റെ തെക്കിലേക്കും തിരിച്ചും ദിശകളായി കാണിക്കുന്നത്. കാര്യത്തിന്റെ കിടപ്പുവശം ഇങ്ങനെയാണെങ്കിലും കൂടുതൽ ആശയക്കുഴപ്പം ഒഴിവാക്കാൻ കോംപസിന്റെ വടക്ക് കാണിക്കുന്ന ദിക്കിനെ നാം ഭൂമിയുടെ കാന്തിക വടക്കെന്നും തെക്കിനെ കാന്തിക തെക്കെന്നും വിളിക്കുന്നു.

∙ ഉത്തര, ദക്ഷിണ ധ്രുവങ്ങളും കാന്തിക വടക്ക്, തെക്ക് ദിശകളും

നാം സാധാരണ ഭൂപടങ്ങളിൽ ഉത്തരധ്രുവം, ദക്ഷിണധ്രുവം എന്ന് അടയാളപ്പെടുത്തുന്നതല്ല, ഭൂമിയുടെ കാന്തിക തെക്കും വടക്കും. അതായത് മാഗ്നറ്റിക് കോംപസിൽ നാം കാണാറുള്ള കാന്തിക വടക്ക് ഭൂപടത്തിലെ പൂജ്യം ഡിഗ്രി വടക്ക് എന്ന ഉത്തരധ്രുവം അല്ല. മാഗ്നറ്റിലെ വടക്ക് അതിൽ നിന്ന് വ്യത്യസ്തമാണ് എന്നു മാത്രമല്ല മാറിക്കൊണ്ടുമിരിക്കുന്നു. 1600 മുതൽ ഇതു സംബന്ധമായി നടത്തിയിട്ടുള്ള പഠനങ്ങളിൽ നിന്നു ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1900 വരെ വടക്കിന്റെ മാറ്റം അത്രമേൽ വലിയ മാറ്റമായിരുന്നു എന്നു പറയാൻ കഴിയില്ല. ആദ്യം കുറച്ചു തെക്കോട്ടും പിന്നീട് പടിഞ്ഞാറേക്കുമായി നീങ്ങിയ ‘വടക്ക്’ കാനഡയുടെ വടക്കൻ ഭാഗത്തുതന്നെ നിലയുറപ്പിച്ചിരുന്നു.

എന്നാൽ 20–ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ വടക്ക് റൂട്ടൊന്നു മാറ്റിപ്പിടിച്ചു. നേരേ കിഴക്കോട്ടായി യാത്ര. ആദ്യം മുൻപു പറഞ്ഞതുപോലെ കുറഞ്ഞ സ്പീഡിലും പിന്നീട് സാമാന്യം തരക്കേടില്ലാത്ത വേഗത്തിലും. വടക്കിന്റെ ഈ യാത്രാപദം പതിവുള്ളതല്ലെന്നും വിസ്മയിപ്പിക്കുന്നതെന്നുമൊക്കെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നു. ഇക്കണക്കിനു പോയാൽ 2040കളിൽ കാന്തിക വടക്ക് റഷ്യൻ ഭൂപ്രദേശത്തേക്ക് എത്തുമെന്നും അവർ പറയുന്നു.

എന്നാൽ ഇത്തരത്തിൽ പ്രവചനങ്ങൾ അസാധ്യമാണെന്നും മാഗ്നറ്റിക് നോർത്തിന്റെ യാത്ര ആർക്കും പിടികൊടുക്കാത്ത വഴികളിലൂടെ ആയതിനാൽ ഈ പറഞ്ഞതൊന്നും ഉറപ്പിക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്.

എങ്കിലും ഒരു കാന്തിക വടക്കു തെക്ക് മലക്കംമറച്ചിലിന്റെ സമയം അതിക്രമിച്ചു കഴിഞ്ഞു എന്നു തന്നെയാണ് ശാസ്ത്രജ്ഞരിൽ പൊതുവേയുള്ള അഭിപ്രായം. അത് എപ്പോൾ വേണമെങ്കിൽ സംഭവിക്കുകയും ചെയ്യാം. ഭൂമിക്ക് വളരെ ആഘോഷകരമായ മാറ്റമാകാം അതെങ്കിലും മനുഷ്യർക്കും ജീവജാലങ്ങൾക്കും അത് അത്രമേൽ സന്തോഷകരമാകണമെന്നില്ലെന്നു മുന്നറിയിപ്പും അവർ നൽകുന്നു.

∙ ഇത്തരം മാറ്റമുണ്ടെന്ന് എങ്ങനെയാണ് കണ്ടെത്തിയത്

വിപുലമായ പഠനങ്ങളാണ് ഇക്കാര്യത്തിൽ നടന്നിട്ടുള്ളത്. ബ്രിട്ടിഷ് ജിയോളജിക്കൽ സർവേയും യുഎസ് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനുമാണ് ഈ പഠനത്തിലെ പ്രധാന സ്ഥാപനങ്ങൾ. ഇവ ഭൂമിയുടെ കാന്തിക വടക്കിന്റെ മാറ്റം എല്ലാ നിമിഷവും നിരീക്ഷിക്കുന്നുണ്ട്. ഇതിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ലോക കാന്തിക മാതൃക (വേൾഡ് മാഗ്നറ്റിക് മോഡൽ) സൃഷ്ടിച്ചിട്ടുണ്ട്.

Representative image by: istock/ Hwangdaesung

ഒരു നിശ്ചിത സമയത്ത് ഭൂമിയുടെ കാന്തിക വടക്ക് കൃത്യമായി എവിടെയെന്ന് ഇതിലൂടെ അറിയാൻ കഴിയും. ജിപിഎസ് തുടങ്ങിയ നാവിഗേഷൻ സംവിധാനങ്ങൾ അടിസ്ഥാനമാക്കുന്നതും ഇതിനെയാണ്. മുൻപും ഭൂമിയുടെ കാന്തിക വടക്ക് തലകുത്തി മറിഞ്ഞിട്ടുണ്ട് എന്ന കണ്ടെത്തലിന് ഏറ്റവും സഹായിച്ചിട്ടുള്ളത് ഏറെ നാശം വിതയ്ക്കുന്നു എന്നു പഴി കേട്ടിട്ടുള്ള അഗ്നിപർവത സ്ഫോടനങ്ങളാണ്. അഗ്നിപർവതങ്ങൾ പൊട്ടിയൊഴുകുന്ന ലാവ തണുത്തുറഞ്ഞുണ്ടാകുന്ന കല്ലുകൾ ഭൂമിശാസ്ത്രജ്ഞർക്ക് അക്ഷയ ഖനിതന്നെയാണ്. ഇവയിലെ കാന്തിക ലോഹങ്ങൾക്ക് തെക്കും വടക്കുമുണ്ടാകും.

സ്വാഭാവികമായും ഇത്തരത്തിലുള്ള ലോഹകണികകൾ തണുത്തുറയുമ്പോൾ കാന്തിക പ്രഭാവത്തിൽ തെക്കു വടക്കായി രൂപപ്പെടും. ഭൂമിയുടെ കാന്തിക മണ്ഡലം ഏതു ദിശയിലേക്ക് ആയിരുന്നുവെന്നും അത് എത്രമാത്രം ശക്തമായിരുന്നു എന്നുമെല്ലാം ഈ പഠനത്തിലൂടെ വ്യക്തമാകും. ഈ കാന്തിക ശിലകളുടെ ദിശയും കാലഗണനയും മറ്റുമൊക്കെ കൃത്യമായി രേഖപ്പെടുത്തി എടുക്കുന്നതോടെ ഓരോ കാലഘട്ടത്തിലും അഗ്നി പർവത സ്ഫോടനങ്ങൾ ഉണ്ടായ സമയത്തെ കാന്തിക വടക്ക് എവിടെയായിരുന്നു, കാന്തിക വലയത്തിന്റെ ശക്തി എത്രമാത്രമായിരുന്നു തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകും.

Representative image by: istock/ Hwangdaesung

സമുദ്രങ്ങളുടെ അടിയിലെ പാറകളുടെയും ടെക്ടോണിക് പ്ലേറ്റ്സിനെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും സമാനമായ കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ഭൂപഠനത്തിലൂടെ ഭൂമിയുടെ ഉള്ളിലെ ദ്രവ ഇരുമ്പിന്റെ നീക്കങ്ങളും കാലാകാലങ്ങളിൽ രേഖപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഇത്തരം വിവരങ്ങളെല്ലാം ക്രോഡീകരിച്ചു വിലയിരുത്തിയാണ് കാന്തിക ദിക്കുകളുടെ തലകുത്തി മറിച്ചിൽ നടന്ന ചരിത്രം ശാസ്ത്രജ്ഞർ വായിച്ചെടുത്തതും ഇനി വരാനിരിക്കുന്നതിനെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നതും.

∙ മാറ്റത്തിന്റെ കെടുതികൾ

ചെറിയ കാര്യങ്ങളൊന്നുമല്ല ഭൂമിയുടെ കാന്തിക വലയത്തിന്റെ ജോലികൾ. അപകടകരമായ കോസ്മിക് കിരണങ്ങളെയും സൗരവാതത്തെയും (സോളാർ വിൻഡ്) കൊറോണൽ മാസ് ഇജക്‌ഷൻ എന്നു വിളിക്കപ്പെടുന്ന സൂര്യനിൽനിന്നു ബഹിർഗമിക്കുന്ന റേഡിയേഷൻ തന്മാത്രകളെയുമൊക്കെ ഭൂമിയുടെ അന്തരീക്ഷത്തിലെത്താതെ തടഞ്ഞു ഭൂമിയിൽ ജീവൻ നിലനിൽക്കാൻ സഹായിക്കുന്നത് ഈ കാന്തിക വലയമാണ്. ദിശാസൂചികയായി കോംപസ് ഉപയോഗിച്ചുള്ള കാര്യങ്ങൾക്കപ്പുറം പക്ഷിമൃഗാദികളുടെ ദേശാടനം തുടങ്ങി ആധുനിക മനുഷ്യന്റെ പുരോഗതിക്കു കാരണമായ കണ്ടുപിടിത്തങ്ങളിൽ പ്രധാനപ്പെട്ടവയായ ഉപഗ്രഹങ്ങളും ജിപിഎസും വൈദ്യുതി ശൃംഖലകളുമൊക്കെ നിലനിൽക്കുന്നത് ഈ കാന്തിക വലയത്തിന്റെയും അതിന്റെ തെക്ക് വടക്ക് ദിശകളെയും അടിസ്ഥാനമാക്കിയാണ്.

ദേശാടന പക്ഷികൾ, ചെറു മത്സ്യങ്ങളുടെ കൂട്ടങ്ങൾ, സാൽമൺ, തിമിംഗലം, കടലാമകൾ, പൂമ്പാറ്റകൾ തുടങ്ങി ഭൂമിയുടെ കാന്തിക വലയത്തെ അടിസ്ഥാനമാക്കി ദിക്കറിഞ്ഞു ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്ന ജീവികൾ ചിലപ്പോൾ വലിയ പ്രതിസന്ധി നേരിടാം. അന്യംനിന്നു പോകാം.

Representative image by: istock/ MR1805

എന്നാൽ വളരെ ചെറിയ കാലംകൊണ്ട് അവർ പ്രശ്നത്തെ മറികടക്കുമെന്നും അവരുടെ ജീവിത താളം കണ്ടെത്തുമെന്നും മറ്റൊരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നു. അപ്പോഴും ജിപിഎസ് അടിസ്ഥാനമാക്കി മനുഷ്യൻ സൃഷ്ടിച്ചിട്ടുള്ളവയൊക്കെയും താറുമാറാകുമെന്നതിൽ ആർക്കും സംശയമില്ല. കാന്തിക ധ്രുവങ്ങൾ ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽനിന്ന് അകന്നു പോകുമ്പോൾ ഭൂമിയുടെ കാന്തിക വലയത്തിന്റെ ശക്തി കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോൾത്തന്നെ അതു കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കാന്തിക ധ്രുവങ്ങളുടെ മാറ്റം സംഭവിക്കുന്ന ഒരു ഘട്ടത്തിൽ അതു ഭൂമധ്യ രേഖയോട് ചേർന്നു വരാമെന്നും ആ സമയത്ത് ഭൂമിയുടെ കാന്തിക വലയത്തിനു തീരെ ശക്തിയില്ലാതാകുമെന്നും കരുതപ്പെടുന്നു. കാന്തിക വലയത്തിന്റെ ശക്തി കുറയുന്നത് കൂടിയ തോതിലുള്ള റേഡിയേഷനും അതുവഴിയുണ്ടാകാവുന്ന കാൻസർ തുടങ്ങിയ രോഗങ്ങൾ അധികരിക്കുന്നതിനും കാരണമാകാം. അത്തരമൊരു സാഹചര്യം ഉണ്ടായാൽ ഭൂമിയിലെ ജീവജാലങ്ങളുടെയും മനുഷ്യരുടെയും കാര്യം കഷ്ടത്തിലാകാനാണ് സാധ്യത.

English Summary:

Earth's Magnetic Poles Are Shifting: The Shifting Poles Could Disrupt Navigation, Technology, and Even Wildlife