എന്താണ് ലൈംഗിക അവയവം? 91.2% കുട്ടികളുടെ മറുപടി കേട്ട് ഞെട്ടി; 'ആ ദിവസങ്ങളെ' കുറിച്ചും ഇല്ല ശരിയായ അറിവ്
ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഏജൻസിയാണ് ‘ദ് മെൻസ്ട്ര്വൽ ഹൈജീൻ അലയൻസ് ഓഫ് ഇന്ത്യ’. ഇവർ അടുത്തിടെ ഒരു കണക്ക് പുറത്തുവിട്ടു. ഇന്ത്യയിൽ 33.6 കോടി വനിതകൾ ആർത്തവവുമായി ബന്ധപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നുണ്ട്. അതിന്റെ എണ്ണം മാസത്തിൽ 100 കോടി വരും. വർഷത്തിൽ 1230 കോടി എണ്ണവും! ഇതിൽനിന്നു വ്യക്തമാണ് ഇന്ത്യയിൽ സാനിറ്ററി നാപ്കിൻ വിപണി എത്രകോടി മൂല്യമുള്ളതാണെന്ന്. കച്ചവടക്കാർക്ക് ഈ മൂല്യം കൃത്യമായറിയാം. അതിനാൽത്തന്നെ പലതരം ബ്രാൻഡുകൾ ഓരോ വർഷവും വിപണിയിലെത്തുന്നുണ്ട്. അതിന്റെ പരസ്യങ്ങളും നമുക്കു മുന്നിലെത്തുന്നു. എന്നാൽ ആ പരസ്യം കാണുന്ന എത്ര കുട്ടികൾക്കറിയാം എന്താണ് ആർത്തവമെന്ന്?ഇതിനെപ്പറ്റി കേരളത്തിൽ നടത്തിയ ഒരു സർവേയിൽനിന്നു ലഭിച്ച വിവരങ്ങൾ അമ്പരപ്പിക്കുന്നതാണ്. ഹൈസ്‍കൂൾ, ഹയർസെക്കൻഡറി

ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഏജൻസിയാണ് ‘ദ് മെൻസ്ട്ര്വൽ ഹൈജീൻ അലയൻസ് ഓഫ് ഇന്ത്യ’. ഇവർ അടുത്തിടെ ഒരു കണക്ക് പുറത്തുവിട്ടു. ഇന്ത്യയിൽ 33.6 കോടി വനിതകൾ ആർത്തവവുമായി ബന്ധപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നുണ്ട്. അതിന്റെ എണ്ണം മാസത്തിൽ 100 കോടി വരും. വർഷത്തിൽ 1230 കോടി എണ്ണവും! ഇതിൽനിന്നു വ്യക്തമാണ് ഇന്ത്യയിൽ സാനിറ്ററി നാപ്കിൻ വിപണി എത്രകോടി മൂല്യമുള്ളതാണെന്ന്. കച്ചവടക്കാർക്ക് ഈ മൂല്യം കൃത്യമായറിയാം. അതിനാൽത്തന്നെ പലതരം ബ്രാൻഡുകൾ ഓരോ വർഷവും വിപണിയിലെത്തുന്നുണ്ട്. അതിന്റെ പരസ്യങ്ങളും നമുക്കു മുന്നിലെത്തുന്നു. എന്നാൽ ആ പരസ്യം കാണുന്ന എത്ര കുട്ടികൾക്കറിയാം എന്താണ് ആർത്തവമെന്ന്?ഇതിനെപ്പറ്റി കേരളത്തിൽ നടത്തിയ ഒരു സർവേയിൽനിന്നു ലഭിച്ച വിവരങ്ങൾ അമ്പരപ്പിക്കുന്നതാണ്.
ഹൈസ്‍കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽ ആർത്തവം എന്തെന്ന് അറിയാവുന്നത് 4.6 ശതമാനം വിദ്യാർഥികൾക്കു മാത്രമാണെന്നാണ് സർവേ റിപ്പോർട്ട്. പൊതുവിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലാഭരണകൂടവും കനൽ എന്ന എൻജിഒ സംഘടനയും ചേർന്ന് തിരുവനന്തപുരം ജില്ലയിലെ 90 സ്കൂളുകളിലെ 9500 വിദ്യാർഥികളിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. ചോദ്യാവലിയിലെ, ആർത്തവം എന്നാൽ എന്തെന്ന ചോദ്യത്തിന് ‘പെൺകുട്ടികൾക്ക് മാസത്തിൽ വരുന്ന ഒരു ഇത്’ എന്നാണ് ഭൂരിപക്ഷം വിദ്യാർഥികളും ഉത്തരം നൽകിയത്. പെൺകുട്ടികളേക്കാൾ ആൺകുട്ടികൾക്ക് ആർത്തവത്തെപ്പറ്റി അറിയാമെന്നതും കൗതുകം. സർവേയിൽ പങ്കെടുത്ത 3.8 ശതമാനം പേർക്കാണ് ആർത്തവം എന്തെന്ന് അറിയാവുന്നത്. എന്നാൽ ആൺകുട്ടികളിൽ 5.2 ശതമാനം പേർക്കും ആർത്തവത്തെപ്പറ്റി അറിയാം.
‘ആരാണ് കുട്ടി’ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകിയത് 13.5 ശതമാനം വിദ്യാർഥികൾ. സെക്സും ജെൻഡറും തമ്മിലുളള വ്യത്യാസം എന്താണെന്ന ചോദ്യത്തിന് ശരിയുത്തരം രേഖപ്പെടുത്തിയത് 2.6 ശതമാനം പേർ മാത്രം. പോക്സോ ആക്ടിനെപ്പറ്റി സർവേയിൽ പങ്കെടുത്ത 25.28 ശതമാനം വിദ്യാർഥികൾക്ക് അറിയാം. ലൈംഗിക അവയവങ്ങളെപ്പറ്റി ധാരണയുള്ളത് 10.2 ശതമാനം പേർക്കാണ്. ആരാണ് കുട്ടി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയത് 21.05 ശതമാനം വിദ്യാർഥികൾ മാത്രമാണ്. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലൈംഗിക അവയവം ഏതാണ്, എന്താണ് ലിംഗ സ്വത്വം, ടോക്സിക് ബന്ധങ്ങൾ എന്നാൽ എന്താണ്, പോക്സോ കേസ് എന്നാൽ എന്ത് എന്നൊക്കെയായിരുന്നു സർവേയിലെ മറ്റ് ചോദ്യങ്ങൾ. എന്തായാലും വിവാദങ്ങളൊന്നുമില്ലാതെ സർവേ നടന്നു. ലൈംഗിക വിദ്യാഭ്യാസം കുട്ടികൾക്കു വേണോ എന്ന ചോദ്യത്തിന്മേൽ ഇപ്പോഴും കുലംകഷമായി ചർച്ച നടത്തുന്നവരാണ് മലയാളികൾ. അത്തരം വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിലേക്കു വിരൽ ചൂണ്ടുന്നതുകൂടിയായി സർവേ റിപ്പോർട്ട്. സർവേയിലെ പ്രധാന കണ്ടെത്തലുകൾ താഴെ ഗ്രാഫിക്സിലൂടെ അറിയാം:
∙ പ്രോജക്ട് എക്സ്
ലൈംഗികതയെപ്പറ്റി വിദ്യാർഥികളിലുള്ള തെറ്റായ ധാരണകൾ മാറ്റാനും ലൈംഗിക വിദ്യാഭ്യാസം നൽകാനും ആവിഷ്കരിച്ച പ്രോജക്ട് എക്സ് എന്ന പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ സ്കൂളുകളിൽ പുരോഗമിക്കുന്നത്. വിദ്യാർഥികൾക്ക് സമഗ്ര ലൈംഗികത വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം. ജൈവശാസ്ത്രപരമായി പഠിപ്പിക്കുന്ന ലൈംഗികതയെക്കാൾ വ്യത്യാസമാണ് സമഗ്ര ലൈംഗികത വിദ്യാഭ്യാസം. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ മുൻകയ്യെടുത്ത് ഇത്തരമൊരു പരിശീലനം നടത്തുന്നത്. അതിനൊപ്പം, വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ചോദിച്ചറിയുന്നുമുണ്ട്. ഒന്നാം ഘട്ടത്തിൽ പങ്കെടുത്ത വിദ്യാർഥികളിൽ പലരും മൂന്നാം ഘട്ടത്തിലെത്തി നിൽക്കുമ്പോൾ വലിയതോതിലുള്ള മാറ്റം പ്രകടിപ്പിക്കുന്നതായി അധികൃതർ പറഞ്ഞു. 4 ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഒന്നാംഘട്ടം: നമുക്ക് നമ്മെ അറിയാം
∙ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ
∙ ആർത്തവം
∙ ലിംഗവ്യത്യാസം
∙ ലിംഗ സ്വത്വം
∙ ശാരീരിക വളർച്ച
∙ കൗമാരകാലത്തുണ്ടാകുന്ന മാറ്റങ്ങള്‍
∙ തലച്ചോറിന്റെ വളർച്ച
രണ്ടാംഘട്ടം: കൂട്ടുകൂടാം കൂട്ടുകാരാകാം
∙ ബന്ധങ്ങൾ
∙ ബന്ധങ്ങളിലെ അതിർവരമ്പുകൾ
∙ ബന്ധങ്ങൾക്കിടയിലെ സമ്മതങ്ങൾ
മൂന്നാംഘട്ടം: നിയമം
∙ പോക്സോ നിയമം
∙ ജുവനൈൽ ജസ്റ്റിസ് ആക്ട്
∙ ഐപിസിയിലെ പ്രധാന നിയമങ്ങൾ
∙ സൈബർ നിയമങ്ങൾ
നാലാം ഘട്ടം: എന്റെ ശരീരം എന്റെ അഭിമാനം
∙ വ്യക്തിയുടെ ആത്മാഭിമാനം
∙ വ്യക്തിത്വ വികസനം
അഞ്ചാം ഘട്ടം: ശുചിത്വം
ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കാമെന്നാണ് ഈ ഘട്ടത്തിൽ പ്രധാനമായും പഠിപ്പിക്കുന്നത്. ആർത്തവ ശുചിത്വം, അടിവസ്ത്രങ്ങളുടെ ഉപയോഗം ഉൾപ്പെടെയുളളവ പഠനവിഷയമാകും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് അഞ്ചാംഘട്ടം.
അവിടെയും ഇവിടെയും ഒരുപോലെ
വിദ്യാർഥികളുടെ ലൈംഗികത സംബന്ധിച്ച അറിവിന് നഗര–ഗ്രാമ വ്യത്യാസമില്ലെന്നാണ് സർവേയിലെ കണ്ടെത്തൽ. 60 സ്കൂളുകളിലെ വിദ്യാർഥികളിൽ കൂടി സർവേ പുരോഗമിക്കുകയാണ്.
അധ്യാപകർക്കും അറിയില്ലേ!
തിരുവനന്തപുരം ജില്ലയിൽ 130 സ്കൂളുകളിലെ 260 അധ്യാപകർക്കാണ് പദ്ധതിയിൽ പരിശീലനം നൽകിയത്. എന്നാൽ അധ്യാപകർക്കിടയിൽ നടത്തിയ സർവേയിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അതേകുറിച്ച് വായിക്കാം രണ്ടാം ഭാഗത്തിൽ.