ഭർത്താവുള്ള യുവതിയെ മർദിച്ച് മരണത്തിലേക്ക് തള്ളിവിടാനോ ഈ സൗഹൃദം? ബെസ്റ്റിക്ക് ഏതറ്റം വരെ പോകാം? എല്ലാം തുറന്നുപറയാമോ!
മൂന്നു സഹപാഠികൾ. അജാസ്, അഭിജിത്ത്, ഇന്ദുജ. പഠിക്കുന്ന കാലം മുതൽ അടുത്ത സുഹ്യത്തുക്കൾ. തിരുവനന്തപുരത്തെ ലാബിൽ ജോലി ചെയ്യുന്ന സമയത്ത് അഭിജിത്തും ഇന്ദുജയും തമ്മിൽ കൂടുതൽ അടുത്തു. പിന്നീട് പ്രണയിതാക്കളായി. രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ഇന്ദുജ അഭിജിത്തിനൊപ്പം വീടുവിട്ടിറങ്ങി. പിന്നീട് വീട്ടുകാർ ഇടപെട്ട് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു. അഭിജിത്തിനെ വിവാഹം ചെയ്തതിനു ശേഷവും ഇന്ദുജയും അജാസുമായുള്ള സൗഹൃദത്തിൽ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ നാലു മാസങ്ങൾക്കിപ്പുറം നാടിനെ നടുക്കി പുറത്തുവന്നത് ഇന്ദുജയുടെ ആത്മഹത്യ വാർത്ത. മരണത്തിൽ ഭര്‍തൃപീഡനം ആരോപിച്ച് ഇന്ദുജയുടെ വീട്ടുകാർ നടത്തിയ പോരാട്ടത്തിൽ പിടിയിലായത് ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും. അത്രയേറെ അടുത്ത മൂന്നു സുഹൃത്തുക്കൾക്കിടയിൽ എന്താണു സംഭവിച്ചത്? സംഭവം ഇങ്ങനെ: 2024 ഡിസംബർ നാലിന് അഭിജിത്തിന്റെ വീട്ടിലെത്തിയ അജാസ് ഇന്ദുജ മറ്റാരുമായോ ഫോണിൽ സംസാരിക്കുന്നതു കണ്ടു. മറ്റൊരു യുവാവുമായിട്ടാണ് ഇന്ദുജ സംസാരിക്കുന്നതെന്ന് സംശയം തോന്നിയ അജാസ് ഇന്ദുജയുടെ ഫോൺ പിടിച്ചുവാങ്ങി. തുടർന്ന് ഇന്ദുജയെ ശംഖുമുഖത്തെത്തിച്ച് ഫോൺവിളിയെച്ചൊല്ലി മർദിക്കുകയും െചയ്തു. അതേ വിവരം ഇന്ദുജയുടെ ഭര്‍ത്താവായ അഭിജിത്തിനെ വിളിച്ചറിയിക്കുകയും ചെയ്തു. തുടർന്നാണ് ഡിസംബർ 6ന് രാവിലെ അജാസിന് ഇന്ദുജയുടെ ഫോണ്‍വിളിയെത്തുന്നത്.

മൂന്നു സഹപാഠികൾ. അജാസ്, അഭിജിത്ത്, ഇന്ദുജ. പഠിക്കുന്ന കാലം മുതൽ അടുത്ത സുഹ്യത്തുക്കൾ. തിരുവനന്തപുരത്തെ ലാബിൽ ജോലി ചെയ്യുന്ന സമയത്ത് അഭിജിത്തും ഇന്ദുജയും തമ്മിൽ കൂടുതൽ അടുത്തു. പിന്നീട് പ്രണയിതാക്കളായി. രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ഇന്ദുജ അഭിജിത്തിനൊപ്പം വീടുവിട്ടിറങ്ങി. പിന്നീട് വീട്ടുകാർ ഇടപെട്ട് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു. അഭിജിത്തിനെ വിവാഹം ചെയ്തതിനു ശേഷവും ഇന്ദുജയും അജാസുമായുള്ള സൗഹൃദത്തിൽ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ നാലു മാസങ്ങൾക്കിപ്പുറം നാടിനെ നടുക്കി പുറത്തുവന്നത് ഇന്ദുജയുടെ ആത്മഹത്യ വാർത്ത. മരണത്തിൽ ഭര്‍തൃപീഡനം ആരോപിച്ച് ഇന്ദുജയുടെ വീട്ടുകാർ നടത്തിയ പോരാട്ടത്തിൽ പിടിയിലായത് ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും. അത്രയേറെ അടുത്ത മൂന്നു സുഹൃത്തുക്കൾക്കിടയിൽ എന്താണു സംഭവിച്ചത്?
സംഭവം ഇങ്ങനെ: 2024 ഡിസംബർ നാലിന് അഭിജിത്തിന്റെ വീട്ടിലെത്തിയ അജാസ് ഇന്ദുജ മറ്റാരുമായോ ഫോണിൽ സംസാരിക്കുന്നതു കണ്ടു. മറ്റൊരു യുവാവുമായിട്ടാണ് ഇന്ദുജ സംസാരിക്കുന്നതെന്ന് സംശയം തോന്നിയ അജാസ് ഇന്ദുജയുടെ ഫോൺ പിടിച്ചുവാങ്ങി. തുടർന്ന് ഇന്ദുജയെ ശംഖുമുഖത്തെത്തിച്ച് ഫോൺവിളിയെച്ചൊല്ലി മർദിക്കുകയും െചയ്തു. അതേ വിവരം ഇന്ദുജയുടെ ഭര്‍ത്താവായ അഭിജിത്തിനെ വിളിച്ചറിയിക്കുകയും ചെയ്തു. തുടർന്നാണ് ഡിസംബർ 6ന് രാവിലെ അജാസിന് ഇന്ദുജയുടെ ഫോണ്‍വിളിയെത്തുന്നത്. താൻ മരിക്കാൻ പോകുന്നുവെന്ന് ഫോണിൽ പറയുകയും ചെയ്തു. അജാസ് അറിയിച്ചതിനെത്തുടർന്ന് അഭിജിത്ത് വീട്ടിലെത്തിയപ്പോഴേക്കും ഇന്ദുജയുടെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. പിന്നീടായിരുന്നു അറസ്റ്റ് ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ.
അഭിജിത്തിനും ഇന്ദുജയ്ക്കും ഇടയിൽ അജാസ് എന്ന സുഹൃത്തിന്റെ ഇടപെടൽ കലാശിച്ചത് ഇന്ദുജയുടെ മരണത്തിലായിരുന്നു. വിവാഹത്തിനു ശേഷവും ഇന്ദുജയ്ക്കു അജാസുമായുള്ള സൗഹൃദം ഇരുവരുടെയും വ്യക്തിജീവിതത്തിൽ വരെ സ്വാധീനമുളവാക്കി. താൻ മരിക്കാൻ പോകുന്നു എന്ന വിവരം തന്റെ ഭർത്താവിനെ അറിയിക്കുന്നതിനു മുൻപേ ഇന്ദുജ വിളിച്ചറിയിച്ചത് സുഹൃത്തായ അജാസിനെ. ഭാര്യ–ഭർതൃ ബന്ധത്തിനിടയിൽ മൂന്നാമതൊരു സുഹൃത്തിന്റെ ആവശ്യമുണ്ടോ എന്ന ചർച്ചയും ഇതോടെ സൈബർലോകത്ത് ചർച്ചയായി. അതോടൊപ്പമാണ് ‘ബെസ്റ്റി’ എന്ന വാക്കും ഉയർന്നു വന്നത്.
ഇന്ദുജയുടെ ഏറ്റവും വ്യക്തിപരമായ കാര്യങ്ങൾ വരെ പറയാവുന്ന ബെസ്റ്റിയായിരുന്നു അജാസ്. പക്ഷേ ഇന്ദുജ ഫോണിൽ സംസാരിക്കുന്ന കാര്യത്തിൽ അജാസ് ഇടപെടേണ്ട കാര്യമുണ്ടായിരുന്നോ? അഥവാ അങ്ങനെ ചോദ്യം ചെയ്താൽത്തന്നെ മർദിക്കേണ്ടതിന്റെ ആവശ്യമെന്താണ്? അത്തരത്തിൽ ഒരു സ്വാതന്ത്ര്യം ‘ബെസ്റ്റി ബന്ധ’ങ്ങൾ നൽകുന്നുണ്ടോ? വൈവാഹിക ജീവിതത്തേക്കാൾ പ്രധാനപ്പെട്ടതാണോ ബെസ്റ്റി സൗഹൃദങ്ങൾ?
അജാസിലെക്കും ഇന്ദുജയിലേക്കും മാത്രം വിരൽചൂണ്ടുന്ന ചോദ്യമല്ലിത്. വിവാഹബന്ധങ്ങളിലും പ്രണയബന്ധങ്ങളിലും ഉണ്ടാകുന്ന സൗഹൃദങ്ങൾ അഥവാ പുതുതലമുറ വിളിപ്പേരിട്ടിരിക്കുന്ന ബെസ്റ്റി ബന്ധം ഉണ്ടാക്കുന്ന ആഘാതത്തിലേക്കാണ് പ്രശ്നം നീളുന്നത്? അവൻ എന്റെ ബെസ്റ്റിയാണ് അല്ലെങ്കിൽ അവൾ എന്റെ ബെസ്റ്റിയാണ് എന്ന് പറയുമ്പോൾ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്? സുഹൃത്തിന്റെ ജീവനെടുക്കാനുള്ള ലൈസൻസാണോ ‘ബെസ്റ്റി’ എന്നത്? എന്തും പറയാവുന്ന ഒരു കൈത്താങ്ങാവുകയല്ലേ സൗഹൃദങ്ങളിൽ വേണ്ടത്? ബെസ്റ്റിക്ക് നാം അതിർവരമ്പ് നിശ്ചയിക്കേണ്ടതുണ്ടോ?
∙ ആരാണ് ബെസ്റ്റി?
സൗഹൃദം. എല്ലാവരുടെയും ജീവിതത്തിന്റെ ലൈഫ്‌ലൈനെന്ന് അറിയപ്പെടുന്ന ബന്ധം. സുഹൃദ് ബന്ധങ്ങളെയും പക്ഷേ നമുക്ക് വ്യത്യസ്തമായ ചരടിൽ കോര്‍ക്കാൻ സാധിക്കും. അതിൽ പ്രധാനമാണ് ബെസ്റ്റ് ഫ്രണ്ട്. എന്നാൽ ബെസ്റ്റ് ഫ്രണ്ടിനു പകരം പുതുതലമുറയിലെ പുത്തൻ കഥാപാത്രമാണ് ബെസ്റ്റി. പ്രണയിതാവാണോ? അല്ല. വെറുമൊരു സുഹൃത്താണോ? അതുമല്ല. പ്രണയിതാവിനു താഴെ എന്നാൽ സുഹൃത്തിനു മുകളിൽ. പൊതുവേ ആൺ–പെണ്‍ സൗഹൃദത്തെയാണ് ഇങ്ങനെ വിശേഷിപ്പിക്കാറുള്ളത്.
വർഷങ്ങളായുള്ള ബന്ധം മാത്രമല്ല ഇതിന് അടിസ്ഥാനം. മറിച്ച് രണ്ടു പേർ തമ്മിലുള്ള മാനസികമായ ബന്ധമാണിത്. എന്തും ഏതും തുറന്നു പറയാൻ സാധിക്കുന്ന കേട്ടിരിക്കാൻ തയാറായ, ഏതു സാഹചര്യത്തിലും കൂടെ നിൽക്കുന്ന, നമ്മേക്കാൾ ഉപരി നമ്മളെ, നമ്മുടെ പ്രശ്നങ്ങളെ അറിയാവുന്ന, മുൻധാരണകളില്ലാതെ കൂടെ നിൽക്കുന്ന, വിശ്വസ്തത പുലർത്തുന്ന ഒരു സുഹൃത്ത്....അതാണ് ബെസ്റ്റി. അപ്പോൾ തോന്നിയേക്കാം പങ്കാളിയും ബെസ്റ്റിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്. പ്രണയബന്ധങ്ങളിലും വിവാഹബന്ധങ്ങളിലുമുള്ള പ്രതിബദ്ധതയോ ഉത്തരവാദിത്തങ്ങളോ ഇവിടെയില്ല.
പുതു തലമുറ ബെസ്റ്റി എന്ന വാക്കിനു പല മാനങ്ങൾ നൽകുന്നുണ്ടെങ്കിലും ഒരു ആത്മാർഥ സുഹൃത്ത് എന്ന് ജീവിതത്തിൽ കോർത്തിടാൻ തക്കവണ്ണം നല്ല വ്യക്തിബന്ധമാണിത്. പൊതുവേ, പ്രണയ ബന്ധങ്ങൾ തകർക്കാനിറങ്ങിത്തിരിക്കുന്നവരുടെ മേൽ കളിയായി ചാര്‍ത്തുന്ന വിളിപ്പേര് കൂടിയാണിത്. ബെസ്റ്റി എന്നതിനെ പൂർണമായും മോശപ്പെട്ട ഒരു ബന്ധമായി കണക്കാക്കുന്നതിനു പകരം ഓരോ വ്യക്തിയും ആ ബന്ധത്തിനു നൽകുന്ന നിർവചനമാണ് പ്രധാനം. ഒട്ടുമിക്കവരുടെയും ജീവിതത്തിൽ ഇങ്ങനെയൊരു വ്യക്തിയുണ്ടാകും. മറ്റാരോടും പറയാൻ പറ്റാത്ത കാര്യങ്ങൾ വരെ പങ്കിടാൻ പ്രാപ്തമായ ഒരു സുഹൃത്ത്. ജീവിതത്തിലെ എല്ലാ വിവരങ്ങളും അക്കമിട്ട് നമ്മൾ അറിയിക്കുന്ന ഒരു വ്യക്തി. ചില സമയങ്ങളിൽ അവരുടെ അഭിപ്രായങ്ങളും ചിന്തകളും വരെ നമ്മുടേതായി മാറുന്ന ബന്ധം. അങ്ങനെയൊരു സുഹൃത്ത് എല്ലാവരുടെയും ജീവിതത്തിൽ അനിവാര്യമാണ് എന്നു തന്നെ പറയാം.
എന്നാൽ ഇന്നത്തെകാലത്തു ബെസ്റ്റി എന്നു കണക്കാക്കുന്നത് തന്റെ പങ്കാളിയെക്കാൾ സ്ഥാനമുള്ള വ്യക്തി എന്ന നിലയ്ക്കാണ്. പങ്കാളിയോടു പോലും പറയാൻ പറ്റാത്ത കാര്യങ്ങൾ പങ്കിടാൻ ഒരു വ്യക്തി. ചിലപ്പോൾ ഒരു പ്രണയബന്ധത്തിലോ വിവാഹബന്ധത്തിലോ തന്നെക്കാൾ അഭിപ്രായ സ്വാതന്ത്ര്യം അവർക്കു നൽകുന്നു. പങ്കാളിയോടൊപ്പം സമയം ചിലവിടുന്നതിൽ അധികമായി ബെസ്റ്റിയോടൊപ്പം പങ്കിടുന്നു. ഇങ്ങനെയൊക്കെയാണ് പുതുതലമുറയിലെ ബെസ്റ്റി നിർവചനം. ബെസ്റ്റി എന്ന കഥാപാത്രമല്ല പ്രശ്നക്കാരന്‍ മറിച്ച് ആ വ്യക്തിയ്ക്ക് നമ്മൾ നൽകുന്ന നിർവചനവും സ്വാതന്ത്ര്യവും ആ ബന്ധം കൊണ്ടുള്ള ഉദ്ദേശവുമാണ് പ്രശ്നക്കാരൻ.
∙ എല്ലാം തുറന്നുപറയേണ്ടതുണ്ടോ?
ഒരു മനുഷ്യന്റെ മാനസിക വളർച്ചയിൽ അവരിൽ ഏറെ സ്വാധീനം ചെലുത്തുന്നത് ഒരു വ്യക്തിയുടെ ഇടപെടലാവാം. അതുപോലെ പല കാര്യങ്ങളിലും മറ്റൊരു വ്യക്തിയെ ആശ്രയിക്കുന്നതും മനുഷ്യസഹജമാണ്. സൗഹൃദങ്ങൾ മാത്രം കണക്കിലെടുക്കുമ്പോൾ അങ്ങനെയൊരു വ്യക്തിയുടെ ഇടപെടൽ സാധാരണമാണ്. എന്നാൽ വിവാഹബന്ധങ്ങളിലേക്കും പ്രണയബന്ധങ്ങളിലേക്കും വരുമ്പോൾ സുഹൃദ് ബന്ധങ്ങള്‍ക്ക് ഒരു പരിധിയുണ്ടാകേണ്ടതുണ്ടോ എന്നാണ് ചോദ്യം.
പ്രണയബന്ധമാണെങ്കിലും വിവാഹബന്ധമാണെങ്കിലും മൂന്നാമതൊരാളുടെ ഇടപെടൽ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന കാര്യം മനഃശാസ്ത്ര വിദഗ്ധരും നിരീക്ഷിക്കുന്നുണ്ട്. അതിപ്പോൾ സുഹൃത്തായാലും മറ്റാരായാലും അങ്ങനെത്തന്നെയാണ്. ഒരു വിവാഹബന്ധമോ പ്രണയബന്ധമോ ഉണ്ടായതുകൊണ്ട് മാത്രം സുഹൃദ് ബന്ധങ്ങളെ ഒഴിവാക്കേണ്ടതില്ല. എന്നാൽ ഈ ബന്ധങ്ങളിൽ ഒരു സുഹൃത്തിന് ഇടപെടാവുന്നതിന്റെ പരിധി നിശ്ചയിക്കാൻ ഓരോരുത്തർക്കും സാധിക്കണം. വെറുതെ നിൽക്കുന്ന ഒരു ‘മൂന്നാമൻ’ ഒരിക്കലും ഒരു ബന്ധത്തെ തകർക്കാനുള്ള കാരണമാവില്ല. ആ വ്യക്തിക്ക് ഒരു ബന്ധത്തിൽ ഇടപെടാൻ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് അവിടെ പ്രശ്നക്കാരൻ.
ചിലർക്ക് തന്റെ പങ്കാളിയാകാം അവരെ ഏറ്റവുമധികം മനസ്സിലാക്കുന്ന വ്യക്തി. ചിലരെ സംബന്ധിച്ച് ഒരു ബെസ്റ്റിയാകാം അവരെ മനസ്സിലാക്കുന്നത്. ആൺ–ആണ്‍ ബന്ധങ്ങളേക്കാളും പെൺ–പെൺ ബന്ധങ്ങളേക്കാളും ആൺ–പെൺ ബന്ധങ്ങളിലേക്കാണ് ബെസ്റ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രധാനമായും വളരുന്നത്. അതിനു കാരണവും ആ ബന്ധത്തിനു നാം നൽകുന്ന നിർവചനമാണ്. പങ്കാളിയുള്ള വ്യക്തിയ്ക്ക് സുഹൃദ് ബന്ധം ഉണ്ടാവാൻ പാടില്ല എന്നല്ല. പകരം സുഹൃദ് ബന്ധത്തിൽ എന്തൊക്കെ സംസാരിക്കണം എന്തൊക്കെ ചെയ്യണം എന്ന ഉത്തമ ബോധ്യമുണ്ടായിരിക്കണം.
ഒരു വ്യക്തിജീവിതത്തിൽ പങ്കാളി ഉൾപെടുന്ന കാര്യങ്ങള്‍ സുഹൃത്തുകളുമായി അല്ലെങ്കിൽ ബെസ്റ്റിയുമായി പങ്കുവയ്ക്കാതിരിക്കുക. അതായത് എല്ലാം ബെസ്റ്റിയോടു തുറന്നുപറയേണ്ടതില്ല. വ്യക്തിബന്ധങ്ങളിൽ മൂന്നാമതൊരാൾ വരാതിരിക്കാൻ നോക്കേണ്ടത് ആ ബന്ധങ്ങളിൽ ഉള്ള വ്യക്തികൾ തന്നെയാണ്. ചില സമയം ഉപദേശങ്ങൾ തേടി മറ്റുള്ളവരുമായി പങ്കാളിയെപ്പറ്റിയുള്ള കാര്യങ്ങൾ പങ്കുവയ്ക്കാം. ചിലപ്പോൾ ഒരു സമാധാനത്തിനു വേണ്ടി തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയാം. എന്നാൽ മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ വെള്ളം തൊടാതെ തന്റെ പങ്കാളിയിലേക്ക് എത്തിച്ചാല്‍ അവിടെ കലഹത്തിനു പോലും സാധ്യതയുണ്ടാകും.
∙ ബെസ്റ്റിയെപ്പറ്റി പങ്കാളിയോടു പറയണോ?
ബന്ധങ്ങളിൽ നമുക്കതീതമായി മൂന്നാമത്തൊരാളുടെ അഭിപ്രായം പ്രതിഫലിക്കപ്പെടുമ്പോൾ അവിടെ സ്ഥിതി സംഘർഷാജനകമാകും. പങ്കാളിയോടൊപ്പമുള്ള നിമിഷത്തെക്കുറിച്ചോ പങ്കാളിയുമായി സംസാരിക്കുന്ന കാര്യങ്ങളെക്കുറിച്ചോ അവരുമായുള്ള കലഹങ്ങളോ മൂന്നാമതൊരാൾ അറിയേണ്ടതില്ല. നിങ്ങളുടെ ബന്ധങ്ങളിൽ തീരുമാനം എടുക്കാനോ ഇടപെടാനോ ഉള്ള സ്വതന്ത്ര്യം സുഹൃദ് ബന്ധങ്ങൾക്കു നൽകാതിരിക്കുക. ഏതൊരു ബന്ധത്തിലും സ്വയം തീരുമാനങ്ങളാണ് പ്രധാനം. ഉപദേശങ്ങള്‍ സ്വീകരിക്കുന്നതിൽ പ്രശ്നമില്ല. ആ ഉപദേശത്തിൽനിന്നു നല്ലതും വേണ്ടാത്തതുമായ കാര്യങ്ങൾ തിരഞ്ഞെടുത്ത് സ്വന്തമായ തീരുമാനമെടുക്കുകയാണ് വേണ്ടത്.
ഒരു പ്രണയബന്ധത്തിന്റെയോ വിവാഹബന്ധത്തിന്റേയോ ഭാഗമാകുന്നത് ഒരു വ്യക്തിയുടെ തീരുമാനമാണ്. ഓരോരുത്തരും സ്വന്തം തീരുമാനപ്രകാരമാണ് പങ്കാളിയെ തിരഞ്ഞെടുക്കുന്നത് (വീട്ടുകാരുടെ നിർബന്ധത്തോടെയുള്ള വിവാഹങ്ങൾ ഒഴിച്ചു നിർത്തിയാൽ). ആ സാഹചര്യത്തിൽ പങ്കാളിയെ ബെസ്റ്റിയുമായി താരതമ്യം ചെയ്യുന്നത് പോലും ശരിയായ വസ്തുതയല്ല. അതുപോലെ പ്രധാനമാണ് ബെസ്റ്റിയായി കാണുന്ന വ്യക്തിയുടെ ഉദ്ദേശവും. ഉദാഹരണത്തിന്, പ്രണയബന്ധത്തിലായിരിക്കുന്ന രണ്ടു പേര്‍ അവരില്‍ പുരുഷനോ സ്ത്രീക്കോ ഒരു ബെസ്റ്റിയുണ്ടാകാം. നമ്മള്‍ കാണുന്നതു പോലെയാണോ ആ വ്യക്തിബന്ധത്തെ മറ്റുള്ളവർ കാണുന്നത് എന്നും വളരെ പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്.
തനിക്ക് ഒരു ബെസ്റ്റിയുണ്ട് എന്ന് തന്റെ പങ്കാളിയും അറിഞ്ഞിരിക്കണം. നമ്മൾ ബെസ്റ്റി എന്ന വാക്കുകൊണ്ട് എന്താണോ അർഥമാക്കുന്നത് അതിനെപ്പറ്റി ഒപ്പമുള്ള പങ്കാളിക്കും അറിവുണ്ടായിരിക്കണം. അതേസമയം പങ്കാളി അറിയാതെ ഒരു വ്യക്തിയുമായി സൗഹൃദം പുലർത്തുന്നതും ബന്ധങ്ങളിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്. പങ്കാളികളുടെ ഇടയിൽ തനിക്കുള്ള റോൾ എന്താണെന്ന് ബെസ്റ്റിക്കും വ്യക്തതയുണ്ടാകണം. അപ്പോഴാണ് ‘ബെസ്റ്റി’ എന്ന പേരുതന്നെ അന്വർഥമാകുന്നതും. അനാവശ്യമായി കാര്യങ്ങളിൽ ഇടപെടാതെ, അഭിപ്രായം പറയാതെ, അത് അവരുടെ വ്യക്തിബന്ധമാണ് അതിൽ ഇടപെടെണ്ടതില്ല എന്ന ബോധ്യത്തോടെ മുന്നോട്ടു പോകുന്ന ഒരു വ്യക്തിയാണ് ‘ബെസ്റ്റി’യെങ്കിൽ അത്തരമൊരു ബന്ധം ആരും കൊതിച്ചുപോകുമെന്നും ഓർക്കണം.