സ്റ്റാലിന്റെ പിന്തുണ മുല്ലപ്പെരിയാറിനോ, മമതയ്ക്കോ! ‘പെരിയാർ’ പിണറായിക്കു പിടിവള്ളിയാകുമോ! വീണ്ടും ചരിത്രമാകാൻ വൈക്കം
തന്തൈ പെരിയാറിനു മുന്നിൽ ഒരുമിക്കുന്ന തലവന്മാർ മുല്ലപ്പെരിയാറിനു പിന്നിൽ ‘ഇരുവർ’ ആകുമോ? ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആചാര്യൻ പെരിയാർ ഇ.വി. രാമസ്വാമിയുടെ സ്മാരകം ഉദ്ഘാടനത്തിനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഒത്തു ചേരുന്നത്. വൈക്കം വലിയ കവലയിൽ തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 84 സെന്റ് സ്ഥലത്താണു പെരിയാർ സ്മാരകം സ്ഥിതി ചെയ്യുന്നത്. 1994ൽ ഉദ്ഘാടനം ചെയ്ത സ്മാരകം നവീകരിച്ചു തുറന്നു കൊടുക്കാനാണു ഇരു മുഖ്യമന്ത്രിമാർ ഒരേ വേദിയിൽ എത്തുന്നത്. മുല്ലപ്പെരിയാർ അടക്കം വെള്ളത്തിന്റെ കാര്യത്തിൽ ഇരു സംസ്ഥാനങ്ങൾ തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ തുടരുന്ന സമയമാണ്.

ക്ഷേത്ര പ്രവേശന വേദിയായ വൈക്കം കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ തുടക്കം കുറിച്ച മണ്ണാണ്. ചരിത്രം നിറഞ്ഞ വൈക്കത്ത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ അതികായർ ഒത്തുചേരുന്നത് മുല്ലപ്പെരിയാർ ചർച്ച ചെയ്യാൻ വേണ്ടി മാത്രമാകില്ല. ദേശീയ രാഷ്ട്രീയത്തിൽ നിർണായക ദൗത്യം വഹിക്കുന്ന സിപിഎമ്മിന്റെയും ഡിഎംകെയുടെയും നേതൃത്വവും പെരിയാർക്കു മുന്നിൽ ഒരുമിക്കുകയാണ്. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഏറ്റെടുക്കണമെന്ന ചർച്ചയും സജീവമാണ്. ഈ വേളയിൽ പിണറായി വിജയനും സ്റ്റാലിനും ഒന്നിക്കുന്നതിന് പ്രസക്തി ഏറുന്നു. മുല്ലപ്പെരിയാറിനു പുറമേ വൈപ്പാറിന്റെ പേരിലും തർക്കം ഉയരുന്നു.
കൈവഴികളായ മുല്ലയാറും പെരിയാറും ചേരുന്ന സ്ഥലത്താണ് മുല്ലപ്പെരിയാർ അണക്കെട്ട്. മുല്ലപ്പെരിയാറിൽ ഇരു സംസ്ഥാനങ്ങൾക്കും വേറിട്ട അഭിപ്രായമാണ്. ഡിഎംകെയ്ക്കും സിപിഎമ്മിനും വെവ്വേറെ നയങ്ങളും. പ്രതിപക്ഷ രാഷ്ട്രീയം മുല്ലപ്പെരിയാറിലെ വെള്ളം നട്ടു നനയ്ക്കുമോ ? അതോ ഇതേ ചർച്ചയ്ക്ക് മുല്ലപ്പെരിയാർ അണകെട്ടുമോ? അതേ സമയം മുല്ലപ്പെരിയാറിനേക്കാൾ തമിഴ്നാട് വിലമതിക്കുന്നത് തന്തൈ പെരിയാർ ആണെന്നു വ്യക്തം. ദ്രാവിഡ രാഷ്ട്രീയത്തിൽ വറ്റാത്ത ഉറവയാണ് തന്തൈ പെരിയാറിന്റെ സ്മരണ. ആ സ്മരണ ഇനി വൈക്കത്തിന് അഭിമാന ഗോപുരം. ഇനി കേരളവും തമിഴ്നാടും ഒരുമിക്കുന്ന സംഗമ ഭൂമിയും.
∙ എടപ്പാടി വന്നു, പിണറായിക്കും സ്റ്റാലിനും ഇടയിൽ
മുല്ലപ്പെരിയാറിൽ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് എതിരെ ശക്തമായ നിലപാടാണു സഭയിലും പുറത്തും പ്രതിപക്ഷമായ എഐഎഡിഎംകെ ഉയർത്തുന്നത്. എഐഎഡിഎംകെ ഭരിച്ച സമയത്തു മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ അവകാശമെല്ലാം സംരക്ഷിച്ചിരുന്നു എന്ന പ്രസ്താവനയുമായാണു എടപ്പാടി പളനിസ്വാമി (ഇപിഎസ്) സർക്കാരിനെ നേരിടുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിലും ഇപിഎസ് ഇതേ വാദം ഉയർത്തിയിരുന്നു.
മുല്ലപ്പെരിയാർ ഡാമിലേക്ക് അറ്റകുറ്റപ്പണികൾക്കായി എത്തിച്ച രണ്ട് ലോറി സാധനങ്ങൾ കേരള വനംവകുപ്പ് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. പെരിയാർ ടൈഗർ റിസർവ് വഴി കടന്നു പോകാൻ അനുമതിപത്രമില്ലാതെ എത്തിയ വാഹനങ്ങളാണു തടഞ്ഞത്. എന്ത് ആവശ്യത്തിനാണു ലോറികളിൽ സാധനം എത്തിച്ചതെന്ന കേരളത്തിന്റെ ചോദ്യത്തിന് തമിഴ്നാട് മറുപടി നൽകിയിരുന്നില്ല. ഇതിനൊപ്പം പമ്പ– അച്ചൻകോവിൽ– വൈപ്പാർ നദീ സംയോജന പദ്ധതി വീണ്ടും സജീവമാക്കാനുള്ള ശ്രമവും ഇരു സംസ്ഥാനങ്ങൾക്കും പ്രധാനമാണ്.
കേരള– തമിഴ്നാട് മുഖ്യമന്ത്രിമാർ രാഷ്ട്രീയമായി ഒരു ചേരിയിൽ നിൽക്കുന്നതിന്റെ നേട്ടമുണ്ടാക്കാൻ സാധിക്കണമെന്ന വാദവും ശക്തമാണ്. മുല്ലപ്പെരിയാറിൽ കോടതിക്കു പുറത്ത് ആശയ സമന്വയം ഉണ്ടാക്കണമെന്ന വാദമാണു ശക്തമായിരിക്കുന്നത്. ഇതിന് ഇരു മുഖ്യമന്ത്രിമാരുടെയും ചർച്ച ഏറെ പ്രാധാന്യമുള്ളതാണ്. ഡിഎംകെ നയിക്കുന്ന മുന്നണിയുടെ ഭാഗമാണു തമിഴ്നാട്ടിൽ സിപിഎം. കൂടാതെ ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണു കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണകക്ഷികൾ. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആശയം ഈ ഘട്ടത്തിൽ നടപ്പാക്കാൻ ആശയ സമന്വയം വഴി സാധിക്കുമെന്ന വാദമാണു മുല്ലപ്പെരിയാർ ആക്‌ഷൻ കൗൺസിൽ അടക്കം ഉയർത്തുന്നത്.
വൈക്കം കഴിഞ്ഞാൽ അരൂക്കൂറ്റി, ആ ജയിലും സ്മാരകം
കേരളത്തിൽ തമിഴ്നാടിന് സ്വന്തമായ സ്ഥലത്താണു ഒരു സ്മാരകം വീണ്ടും പ്രൗഢിയോടെ ഉയരുന്നത്. വൈക്കം വലിയ കവലയിൽ 1985ൽ ആണ് 84 സെന്റ് സ്ഥലം തമിഴ്നാടിന് കേരളം വിട്ടു നൽകിയത്. അവിടെ 1994ൽ അവർ ഒരു സ്മാരകം നിർമിച്ചു. എന്നാൽ പിന്നീട് സ്മാരകം ശോച്യാവസ്ഥയിലായി. 2023ലാണു സ്മാരക നവീകരണത്തിനുള്ള പദ്ധതി തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു. ഒരു വർഷത്തിനുള്ളിൽ സ്മാരക നവീകരണം തമിഴ്നാട് യാഥാർഥ്യമാക്കി.
ഓഗസ്റ്റ് മാസത്തോടെ നിർമാണം അവസാന ഘട്ടത്തിലേക്ക് എത്തിയെങ്കിലും സ്റ്റാലിന്റെ കൂടി സന്ദർശന സൗകര്യം കണക്കിലെടുത്താണ് ഉദ്ഘാടനം നീട്ടിയത്. കഴിഞ്ഞ വർഷം മാർച്ചിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ വൈക്കത്ത് എത്തിയ എം.കെ.സ്റ്റാലിൻ സ്മാരകം നേരിട്ട് സന്ദർശിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ആണു നിർമാണം നടത്തിയത്. 8.14 കോടി രൂപ ചെലവിലാണു തമിഴ്നാട് സ്മാരക നവീകരണം പൂർത്തിയാക്കിയത്.
പെരിയാറിന് ഒരു സ്മാരകം കൂടി ഉടൻ കേരളത്തിൽ യാഥാർഥ്യമാകും. ആലപ്പുഴ അരൂക്കുറ്റിയിൽ 55 സെന്റ് സ്ഥലമാണു തമിഴ്നാടിന് കേരളം വിട്ടു കൊടുത്തിരിക്കുന്നത്. അരൂക്കുറ്റി വില്ലേജ് ഓഫിസിന് സമീപത്തെ സ്ഥലമാണു നൽകിയിരിക്കുന്നത്. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത പെരിയാറിനെ അറസ്റ്റ് ചെയ്ത് അരൂക്കുറ്റിയിലെ ജയിലിലാണു പാർപ്പിച്ചത്. ഒരുമാസക്കാലം പെരിയാർ അരൂക്കുറ്റിയിലെ ജയിലിൽ തുടർന്നു. ജയിൽ മാതൃകയിലാകും അരൂക്കുറ്റിയിലെ സ്മാരകം നിർമിക്കുക.
∙ പെരിയാർ സ്മാരകത്തിൽ സ്റ്റാലിന്റെ ഉന്നം ആര് ?
വൈക്കം സത്യഗ്രഹ സ്മാരകമായി വൈക്കത്ത് പെരിയാർ സ്മാരകം നിർമിക്കുന്നെങ്കിലും ഇതിന്റെ ഓർമകൾ നിലനിർത്തുന്നതു തമിഴ്നാട്ടിലാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരുകൾ ഇപ്പോഴും മനസ്സിൽ നിധി പോലെ കാത്തു സൂക്ഷിക്കുന്ന ജനതയ്ക്കു പെരിയാർ ഓർമകൾ പ്രധാനമാണ്. ഇതാണു മുഖ്യമന്ത്രി സ്റ്റാലിൻ നേരിട്ട് ഇടപെട്ട് സ്മാരക നവീകരണം നടത്തിയത്. പെരിയാർ ജനിച്ചു വളർന്ന ഈറോഡിലെ വീടും സ്മാരകമായി സംരക്ഷിക്കുന്നുണ്ട്.
പെരിയാറിന് എതിരെ ഉയർന്ന ശബ്ദങ്ങൾക്ക് എതിരെ തമിഴ്നാട് വലിയ പ്രതിരോധമാണു തീർക്കുന്നത്. നേരത്തെ ബിജെപി നേതാവ് എച്ച്. രാജ പെരിയാർ പ്രതിമകൾ പൊളിക്കുമെന്ന പ്രസ്താവന നടത്തിയപ്പോൾ വലിയ പ്രതിഷേധമാണു തമിഴ്നാട്ടിൽ ഉയർന്നത്.
വൈക്കത്ത് പെരിയാർ സ്മാരകം എന്ന ആശയം ഉയർന്നത് എംജിആർ എന്ന എം.ജി.രാമചന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത്. 1985ൽ ആണ് തമിഴ്നാട് സർക്കാരിന്റെ അഭ്യർഥന പ്രകാരം കേരള സർക്കാർ വൈക്കം വലിയ കവലയിൽ 84 സെന്റ് സ്ഥലം വിട്ടു നൽകുന്നത്. ഇവിടെ സ്മാരകം പണിയാൻ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എംജിആർ. തീരുമാനിച്ചു.
അദ്ദേഹത്തിന്റെ നിർദേശപ്രകാരം തമിഴ്നാട് മന്ത്രി ഡോ. വി.ആർ. നെടുഞ്ചെഴിയൻ തറക്കല്ലിട്ടത്. 1994ൽ സ്മാരകം നെടുഞ്ചെഴിയൻ തന്നെ സ്മാരകം തുറന്നു നൽകി. വൈക്കവുമായി എംജിആറിനു മറ്റൊരു ബന്ധവുമുണ്ട്. എംജിആറിന്റെ പത്നിയും പിന്നീട് തമിഴ്നാട് മുഖ്യമന്ത്രിയുമായ ജാനകി രാമചന്ദ്രന്റെ വീട് വൈക്കത്താണ്. പെരിയാർ സ്മാരകത്തിന് എതിർവശത്തെ റോഡ് അരികിൽ എംജിആറിന്റെയും ജാനകിയുടെയും വലിയ പ്രതിമയുമുണ്ട്.
വൈക്കം വലിയ കവലയിലെ പെരിയാർ ഇ.വി.രാമസ്വാമിയുടെ സ്മാരകമന്ദിരത്തിൽ നിന്നുള്ള വിഡിയോ കാണാം. (ക്രെഡിറ്റ്: ഷിജോയ്, ദക്ഷ മൂവിസ്)
∙ സമരത്തെ പുളകം കൊള്ളിച്ച വൈക്കം വീരർ
ഈറോഡ് വെങ്കടപ്പ രാമസ്വാമി എന്ന ഇ.വി രാമസ്വാമിയാണു ദ്രാവിഡ രാഷ്ട്രീയത്തിനു വേരുപാകിയ പ്രമുഖൻ. ബ്രാഹ്മണ മേധാവിത്വത്തിന് എതിരെ ശക്തമായി പ്രതിരോധം തീർത്ത ഇ.വി.രാമസ്വാമിയെ പെരിയാർ, തന്തൈ പെരിയാർ എന്നീ പേരുകളിൽ അനുയായികൾ വിളിച്ചു. ദ്രാവിഡ ദേശീയത എന്ന സ്വത്വ ബോധമായിരുന്നു പെരിയാറിന്റെ ആശയ സംഹിതകളുടെ അടിസ്ഥാനം. നായ്ക്കർ എന്ന ജാതിവാൽ മുറിച്ചു മാറ്റിയാണ് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ക്ഷേത്രപ്രവേശനവും വഴി നടക്കാനുള്ള സ്വാതന്ത്യ്രവും മുന്നോട്ട് വച്ചു വൈക്കത്തു നടന്ന സത്യഗ്രഹത്തിനു പിന്തുണയുമായി പെരിയാർ 1924 ഏപ്രിൽ 13ന് ആണ് വൈക്കത്ത് എത്തിയത്. 74 ദിവസത്തെ ജയിൽ വാസം അടക്കം 141 ദിവസം പെരിയാർ വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി.
കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെയും ജോർജ് ജോസഫിന്റെയും എല്ലാം ക്ഷണപ്രകാരമാണു പെരിയാർ വൈക്കത്തേക്ക് എത്തിയത്. വൈക്കം വീരർ എന്നാണു പെരിയാറിനു വൈക്കത്ത് വിളിപ്പേരു ലഭിച്ചത്. പെരിയാറിന്റെ വാക്കുകൾ സിംഹ ഗർജനങ്ങൾ പോലെ ആളുകളെ സ്വാധീനിച്ചു. സമര പോരാട്ടങ്ങൾക്കു പുതിയ ദിശാബോധം നൽകാനും പെരിയാറിനു സാധിച്ചു.അന്ന് പെരിയാറിന്റെ തത്വങ്ങൾ തമിഴ് ജനതയുടെ കണ്ണു തുറപ്പിച്ചു, ആ വാക്കുകൾ കേരളത്തെ പ്രകമ്പനം കൊള്ളിച്ചു. പെരിയാർ സ്മരണ മുല്ലപ്പെരിയാറിന് പരിഹാരമാകുമോ ?