പാപ്പരിൽ നിന്ന് 5,000 കോടിയുടെ കൊട്ടാരത്തിലേക്ക്; കൈവിട്ട സാമ്രാജ്യം കൈപിടിച്ചുയർത്തിയ മകൻ; റിലയൻസിൽ ഇനി അൻമോൽ യുഗം!
പരാജയത്തിന്റെ കയ്പറിഞ്ഞിരിക്കെ വ്യവസായത്തെ വീണ്ടും കുതിപ്പിലേക്കു നയിച്ച മികവിനെ അനിൽ അംബാനി വിശേഷിപ്പിച്ചത് ‘അൻമോൽ ഇഫക്ട്’ എന്നാണ്. ഇന്ത്യൻ വ്യവസായ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ധീരുഭായ് അംബാനിയുടെ കൊച്ചുമകനും അനിൽ അംബാനിയുടെ മകനുമായ ജയ് അൻമോൽ അംബാനിയാണ് റിലയൻസ് ഗ്രൂപ്പിന്റെ കരുത്തായി മാറിയ ആ ‘ഇഫക്ട്’. ധീരുഭായ് സ്വപ്രയത്നത്താൽ പടുത്തുയർത്തുകയും മക്കളായ മുകേഷിനും അനിലിനും കൈമാറുകയും ചെയ്ത ബിസിനസ് സാമ്രാജ്യത്തിലെ അച്ഛന്റെ പങ്ക് കൈവിട്ടുപോകുമെന്ന തരത്തിൽ കടക്കെണിയിലേക്കു കൂപ്പുകുത്തിയിരിക്കേയാണ് അൻമോൽ കമ്പനിയെ നയിക്കാനെത്തുന്നത്. റിലയൻസ് മ്യൂച്വൽ ഫണ്ട് കമ്പനിയിലെ ഇന്റേൺഷിപ്പാണ് അൻമോലിന്റെ ബിസിനസ് ജീവിതത്തിന്റെ തുടക്കം. 18-ാം വയസ്സിൽ തുടങ്ങിയ ആ യാത്ര അദ്ദേഹത്തിന് ഒരുപാട് ഗുണപാഠങ്ങൾ നൽകി, ഒപ്പം സ്ഥാനമാനങ്ങളും. തുടർന്നുള്ള 5 വർഷത്തിനിടെ, കമ്പനിയുടെ പ്രവർത്തനരീതികൾ, സാമ്പത്തികാവസ്ഥ എന്നിവയെക്കുറിച്ചെല്ലാം അൻമോൽ കൃത്യമായി മനസ്സിലാക്കി.

പരാജയത്തിന്റെ കയ്പറിഞ്ഞിരിക്കെ വ്യവസായത്തെ വീണ്ടും കുതിപ്പിലേക്കു നയിച്ച മികവിനെ അനിൽ അംബാനി വിശേഷിപ്പിച്ചത് ‘അൻമോൽ ഇഫക്ട്’ എന്നാണ്. ഇന്ത്യൻ വ്യവസായ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ധീരുഭായ് അംബാനിയുടെ കൊച്ചുമകനും അനിൽ അംബാനിയുടെ മകനുമായ ജയ് അൻമോൽ അംബാനിയാണ് റിലയൻസ് ഗ്രൂപ്പിന്റെ കരുത്തായി മാറിയ ആ ‘ഇഫക്ട്’. ധീരുഭായ് സ്വപ്രയത്നത്താൽ പടുത്തുയർത്തുകയും മക്കളായ മുകേഷിനും അനിലിനും കൈമാറുകയും ചെയ്ത ബിസിനസ് സാമ്രാജ്യത്തിലെ അച്ഛന്റെ പങ്ക് കൈവിട്ടുപോകുമെന്ന തരത്തിൽ കടക്കെണിയിലേക്കു കൂപ്പുകുത്തിയിരിക്കേയാണ് അൻമോൽ കമ്പനിയെ നയിക്കാനെത്തുന്നത്.
∙ ഇന്റേണായി തുടക്കം; മികവോടെ മുന്നേറ്റം
റിലയൻസ് മ്യൂച്വൽ ഫണ്ട് കമ്പനിയിലെ ഇന്റേൺഷിപ്പാണ് അൻമോലിന്റെ ബിസിനസ് ജീവിതത്തിന്റെ തുടക്കം. 18-ാം വയസ്സിൽ തുടങ്ങിയ ആ യാത്ര അദ്ദേഹത്തിന് ഒരുപാട് ഗുണപാഠങ്ങൾ നൽകി, ഒപ്പം സ്ഥാനമാനങ്ങളും. തുടർന്നുള്ള 5 വർഷത്തിനിടെ, കമ്പനിയുടെ പ്രവർത്തനരീതികൾ, സാമ്പത്തികാവസ്ഥ എന്നിവയെക്കുറിച്ചെല്ലാം അൻമോൽ കൃത്യമായി മനസ്സിലാക്കി. കമ്പനിയുടെ വിവിധ ശാഖകൾ സന്ദർശിക്കുകയും ജീവനക്കാരുമായി സമ്പർക്കം പുലർത്തുകയും ചെയ്തിരുന്ന അൻമോൽ, 2016ൽ റിലയൻസ് ക്യാപ്പിറ്റലിന്റെ ബോർഡിൽ അഡിഷനൽ ഡയറക്ടറായി, 2017ൽ എക്സിക്യൂട്ടീവ് ഡയറക്ടറും.
വ്യത്യസ്തമായ ആശയങ്ങൾ അവതരിപ്പിച്ച അൻമോൽ, അവ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള വഴികൾ കൂടി അവതരിപ്പിച്ചതോടെ അദ്ദേഹത്തിന്റെ മികവ് കമ്പനിയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. 2010 മുതൽ സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടിരുന്ന അനിൽ അംബാനി, മകന്റെ നേതൃപാടവം തിരിച്ചറിഞ്ഞതോടെ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏൽപിക്കാനും തീരുമാനിച്ചു. തുടർന്ന് 2018ൽ, റിലയൻസ് നിപ്പോൺ ലൈഫ് അസറ്റ് മാനേജ്മെന്റ്, റിലയൻസ് ഹോം ഫിനാൻസ് എന്നിവയുടെ ബോർഡുകളിലേക്കും അൻമോൽ എത്തി.
റിലയൻസ് ഗ്രൂപ്പിന്റെ മറ്റു പ്രധാന പ്രവർത്തനങ്ങളിലും അൻമോലിന്റെയും സഹോദരൻ ജയ് അൻഷുലിന്റെയും ഇടപെടലുണ്ടായി. ഇരുവരുടെയും അക്കാദമിക പശ്ചാത്തലവും വേറിട്ട പ്രവർത്തനശൈലിയും ബിസിനസ് തന്ത്രങ്ങളും വിപണിയുടെ വളർച്ചയിലും സ്ഥിരതയിലും പ്രതിഫലിച്ചു. അതിനിടെ, പ്രമുഖ ജാപ്പനീസ് സ്ഥാപനമായ നിപ്പോണിൽ നിന്ന് അൻമോൽ ഗണ്യമായ നിക്ഷേപം നേടി. റിലയൻസ് ലൈഫ് ഇൻഷുറൻസ്, റിലയൻസ് ക്യാപ്പിറ്റൽ അസറ്റ് മാനേജ്മെന്റ് എന്നീ സംരംഭങ്ങൾ കൂടി തുടങ്ങിയതോടെ, കമ്പനി തിരിച്ചുവരവിന്റെ പാതയിലേക്കെത്തി. പിന്നാലെ റിലയൻസ് ക്യാപ്പിറ്റൽ ഓഹരി വിപണിയിൽ 40% വളർച്ചയുണ്ടാക്കി. ഭൂട്ടാനിലെ പുനരുപയോഗ ഊർജ പദ്ധതികളുമായി സഹകരിക്കുന്ന ഗ്രൂപ്പിന്റെ പദ്ധതികളും തിരിച്ചുവരവിനു സഹായിച്ചു.
കമ്പനിയെ പൂർണമായും കരകയറ്റാനും പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തിക്കാനും സാധിച്ചിട്ടില്ലെന്നിരിക്കേ തന്നെ, റിലയൻസ് പവറിന്റെയും റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെയും കടബാധ്യത വലിയതോതിൽ കുറയ്ക്കാൻ അൻമോലിന്റെ മേൽനോട്ടം സഹായകരമായി. അതേസമയം, 2019ൽ റിലയൻസ് ഹോം ഫിനാൻസിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമായിരിക്കേ മറ്റ് അംഗങ്ങളുടെ അഭിപ്രായം മാനിക്കാതെയും ജാഗ്രത പുലർത്താതെയും അനധികൃത വായ്പയ്ക്ക് അനുമതി നൽകിയെന്നതിനെ തുടർന്ന്, 2024 സെപ്റ്റംബറിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അദ്ദേഹത്തിന് ഒരു കോടി രൂപ പിഴ ചുമത്തിയത് തിരിച്ചടിയായി.
∙ സഹോദരങ്ങളുടെ വിജയപരാജയം
2002ൽ ധീരുഭായ് അംബാനിയുടെ മരണശേഷം, റിലയൻസ് ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കുമ്പോൾ തന്നെ മുകേഷിനും അനിലിനുമിടയിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. 2 വർഷത്തിനകം പരസ്യമായി തുടങ്ങിയ പ്രശ്നങ്ങൾ 2006ൽ ഇരുവരും വഴിപിരിയുന്നതിൽ കലാശിച്ചു. തുടർന്നുള്ള ഏതാനും വർഷങ്ങൾ ഇരുകമ്പനികളും പരസ്പരമുള്ള വൈരത്തെ കരുത്താക്കി വിജയത്തിലേക്കു കുതിച്ചു. എന്നാൽ പിന്നീട്, ലോകം ശ്രദ്ധിക്കപ്പെടുന്ന വ്യവസായിയായി മുകേഷ് അംബാനി ഉയരുന്ന കാലത്ത്, ഒന്നിനു പിന്നാലെ ഒന്നായി തിരിച്ചടികൾ നേരിടുന്ന അവസ്ഥയിലായി അനിൽ.
ജ്യേഷ്ഠനുമായുള്ള തർക്കങ്ങൾ കൂടാതെ, ദക്ഷിണാഫ്രിക്കയിലെ ടെലികോം രംഗത്തെ വൻകിട കമ്പനിയായ എംടിഎനുമായുള്ള ഇടപാടുകളിലെ പ്രശ്നങ്ങൾ, 2G സ്പെക്ട്രം അഴിമതിക്കേസ്, ചൈനീസ് ബാങ്കുകളിൽ നിന്നുള്ള വായ്പകൾ, ജിയോയുടെ കടന്നുവരവ് എന്നിവയെല്ലാം അനിലിന്റെ വ്യവസായത്തെ കീഴ്മേൽ മറിച്ചു. അക്കാലം മുതൽ സഹോദരങ്ങളുടെ വിജയപരാജയങ്ങളും അതിലേക്കു നയിച്ച കാരണങ്ങളും പൊതുസമൂഹത്തിൽ ചർച്ചയാണ്.
ഒരുകാലത്ത് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആറാം സ്ഥാനത്തു വരെയെത്തിയിരുന്ന അനിൽ അംബാനി (42 ബില്യൻ ഡോളർ ആസ്തി) അതോടെ ധീരുഭായ് അംബാനിയുടെ ‘മുടിയനായ പുത്ര’നെന്ന തരത്തിൽ പരിഹാസ്യനായി. ഏതാനും വർഷങ്ങൾക്കകം, അനിലിന്റെ ആസ്തി 1.7 ബില്യൻ ഡോളറായി കുറഞ്ഞു. കടം വീട്ടാനും വക്കീൽ ഫീസ് അടയ്ക്കാനുമായി, കുടുംബത്തിന്റെ പക്കലുള്ള വിലകൂടിയ ആഭരണങ്ങൾ വിൽക്കേണ്ട അവസ്ഥയിലേക്ക് അദ്ദേഹം തകർന്നടിഞ്ഞു. അതിനിടെ, യുകെ കോടതിയിൽ നടന്ന നിയമ പോരാട്ടങ്ങളിൽ താൻ പാപ്പരാണെന്ന് അറിയിക്കേണ്ട അവസ്ഥയും അനിലിനുണ്ടായി.
അടുത്തിടെ, ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്ന് 5 വർഷത്തേക്കു വിലക്കുകയും 25 കോടി രൂപ പിഴ വിധിക്കുകയും ചെയ്ത സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) നടപടിയും അദ്ദേഹത്തിനേറ്റ കനത്ത പ്രഹരമായി. റിലയൻസ് ഹോം ഫിനാൻസ് അനധികൃത വായ്പ വഴി തിരിമറി നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. നിലവിൽ, സെക്യൂരിറ്റീസ് അപ്‌ലറ്റ് ട്രൈബ്യൂണൽ (സാറ്റ്) ഈ നടപടി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും പിഴത്തുകയുടെ 50% കെട്ടിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.
∙ ഉന്നതപഠനം യുകെയിൽ; വിവാഹം ‘സീ വിൻഡി’ൽ
അനിൽ അംബാനിയുടെയും ടീന അംബാനിയുടെയും മൂത്ത പുത്രനായി 1991 ഡിസംബർ 12ന് ജനിച്ച അൻമോൽ മുംബൈയിലെ കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളിലാണ് പഠനം തുടങ്ങിയത്. പിന്നീട് യുകെയിലെ സെവൻ ഓക്സ് സ്കൂളിൽ ചേർന്നു. അതിനുശേഷം യുകെയിലെ തന്നെ വോറിക് ബിസിനസ് സ്കൂളിൽ നിന്ന് ബിഎസ്‌സി ഇക്കണോമിക്സ് പൂർത്തിയാക്കിയ അദ്ദേഹം കോർപറേറ്റ് ലോകത്തെ പ്രായോഗിക പാഠങ്ങൾ പഠിച്ചെടുക്കാൻ നാട്ടിലേക്കു തിരിച്ചെത്തുകയായിരുന്നു.
പിന്നീട്, 2022ൽ റിലയൻസ് ക്യാപ്പിറ്റലിന്റെ ഡയറക്ടറായിരിക്കേ അൻമോലും വ്യവസായിയും സാമൂഹിക പ്രവർത്തകയുമായ കൃഷ ഷായും വിവാഹിതരായി. സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്ഫോമായ ഡിസ്കോയുടെ സഹസ്ഥാപകയാണ് കൃഷ. മുംബൈയിലെ കഫ് പരേഡിൽ, അംബാനി കുടുംബത്തിന്റെ വസതിയായ ‘സീ വിൻഡി’ൽ നടത്തിയ വിവാഹച്ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തിരുന്നു.
∙ കഠിനാധ്വാനത്തിന്റെ മധുരം ആസ്വദിച്ച്
അച്ഛന്റെ ബിസിനസ് സാമ്രാജ്യത്തെ വീണ്ടെടുക്കുന്നതിനൊപ്പം, 20,000 കോടി രൂപയോളം (3.3 ബില്യൻ ഡോളർ) വ്യക്തിഗത ആസ്തിയുണ്ടാക്കാനും അൻമോലിനു സാധിച്ചിട്ടുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന ഈ 32 വയസ്സുകാരൻ, മുംബൈയിലെ ബാന്ദ്രയിൽ 17 നിലകളുള്ള ആഡംബരവസതിയായ ‘അബോഡി’ലാണ് താമസിക്കുന്നത്. ഏകദേശം 5,000 കോടി രൂപ വിലമതിക്കുന്ന ഈ വസതിയിൽ നീന്തൽക്കുളവും ഹെലിപാഡും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.
9.50 കോടി രൂപ വിലയുള്ള റോൾസ് റോയ്സ് ഫാന്റം, 2.80 കോടി രൂപ വിലയുള്ള ലംബോർഗിനി ഗല്ലാർഡോ തുടങ്ങിയ ആഡംബരക്കാറുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ, പ്രൈവറ്റ് ജെറ്റുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ അൻമോലിന്റെ പക്കലുണ്ടത്രേ!
∙ ‘സ്കാംഡെമിക്’ വിളിയും വിമർശനശരങ്ങളും
പൊതുമധ്യത്തിൽ അധികം പ്രത്യക്ഷപ്പെടാത്ത ഈ യുവ വ്യവസായി, ഏതാനും വർഷങ്ങൾ മുൻപ് ഒരു വിവാദത്തിലും അകപ്പെട്ടിരുന്നു. കോവിഡ് കാലത്ത് ലോക്ഡൗണിനെതിരെ അൻമോലെടുത്ത നിലപാടാണ് ഏറെ വിമർശിക്കപ്പെട്ടത്. മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന് സമൂഹമാധ്യമത്തിലൂടെ വാദിച്ച അദ്ദേഹം, ലോകം ഭയന്ന പാൻഡെമിക്കിനെ ‘സ്കാംഡെമിക്’ എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. താൻ കോവിഡ് വാക്സീനെടുത്തിട്ടില്ലെന്നു കൂടി അറിയിച്ചതോടെ ആരോഗ്യരംഗത്തെ വിദഗ്ധരുടെ ഉൾപ്പെടെയുള്ള കടുത്ത എതിർപ്പും അൻമോൽ നേരിട്ടിരുന്നു.