ഒന്നു കണ്ണുവച്ചാൽ എല്ലാം മനഃപാഠം; ‘ചിട്ടി റോബോയെ’ വെല്ലും ഈ കൊല്ലംകാരൻ; സമയവും കാലവും വരെ കൈപ്പിടിയിൽ!
നാലോ അഞ്ചോ മീറ്റർ അകലത്തിൽ വച്ചിരിക്കുന്ന പത്രത്താളിലെ മുഴുവൻ വാർത്തയും കണ്ണടയുടെ പോലും സഹായമില്ലാതെ വായിച്ചെടുക്കാൻ നിങ്ങൾക്ക് സാധിക്കുമോ? 10 മീറ്ററിന് അപ്പുറമുള്ള ചുവരിൽ തൂക്കിയിരിക്കുന്ന കലണ്ടറിലെ നാളും മലയാളം തീയതിയും നിങ്ങൾക്ക് നിഴൽ പോലെ എങ്കിലും കാണാൻ സാധിക്കുമോ? ഇല്ല അല്ലേ? എന്നാൽ കുണ്ടറ സ്വദേശി ആർ. അജിക്ക് ഇതെല്ലാം സാധ്യമാണ്. കലണ്ടറിലെ നാളും തീയതിയും വായിക്കുകമാത്രമല്ല, ആയിരക്കണക്കിന് വർഷങ്ങൾക്ക് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ വരെയുള്ള ഏത് വർഷത്തെയും കലണ്ടറുകൾ മനസ്സിൽ കാണാനും തീയതിയും ദിവസങ്ങളും ഞൊടിയിടയിൽ ഓർത്ത് പറയാനും അജിക്ക് നിഷ്പ്രയാസം സാധിക്കും. അതും ഗൂഗിളിനെപ്പോലും വെല്ലുന്ന വേഗത്തിൽ. കലണ്ടറിൽ മാത്രം ഒതുങ്ങില്ല അജിയുടെ മായാജാലം. ക്രമം തെറ്റിച്ച് എഴുതുന്ന അക്ഷരങ്ങളും അക്കങ്ങളും ഞൊടിയിടയിൽ മനസ്സിൽ പതിപ്പിച്ച് ഏത് ക്രമത്തിൽ പറയാനും അജിക്ക് കഴിയും. അത് അജിയുടെ ഇഷ്ടത്തിനല്ല, ചോദ്യകർത്താവിന്റെ ഇഷ്ടത്തെയും നിബന്ധനകളെയും അടിസ്ഥാനമാക്കി. 16 അക്ക സംഖ്യകൾപോലും നിമിഷ നേരംകൊണ്ട് ഗുണിക്കാനും ഹരിക്കാനും കൂട്ടാനും കുറയ്ക്കാനും അജിക്ക് കാൽക്കുലേറ്ററിന്റെയോ കംപ്യൂട്ടറിന്റെയോ ആവശ്യമില്ല. കണ്ണടച്ചുതുറക്കും മുൻപ് ഉത്തരം റെഡിയാണ്. അതും നേരേ വേണമെങ്കിൽ അങ്ങനെ തലതിരിഞ്ഞു വേണമെങ്കിൽ അങ്ങനെ. അജിയെപ്പറ്റിയും അജിയുടെ കഴിവുകളെപ്പറ്റിയും കൂടുതൽ വിവരങ്ങൾ കണ്ടറിയാം, വിഡിയോയിലൂടെ...

നാലോ അഞ്ചോ മീറ്റർ അകലത്തിൽ വച്ചിരിക്കുന്ന പത്രത്താളിലെ മുഴുവൻ വാർത്തയും കണ്ണടയുടെ പോലും സഹായമില്ലാതെ വായിച്ചെടുക്കാൻ നിങ്ങൾക്ക് സാധിക്കുമോ? 10 മീറ്ററിന് അപ്പുറമുള്ള ചുവരിൽ തൂക്കിയിരിക്കുന്ന കലണ്ടറിലെ നാളും മലയാളം തീയതിയും നിങ്ങൾക്ക് നിഴൽ പോലെ എങ്കിലും കാണാൻ സാധിക്കുമോ? ഇല്ല അല്ലേ? എന്നാൽ കുണ്ടറ സ്വദേശി ആർ. അജിക്ക് ഇതെല്ലാം സാധ്യമാണ്. കലണ്ടറിലെ നാളും തീയതിയും വായിക്കുകമാത്രമല്ല, ആയിരക്കണക്കിന് വർഷങ്ങൾക്ക് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ വരെയുള്ള ഏത് വർഷത്തെയും കലണ്ടറുകൾ മനസ്സിൽ കാണാനും തീയതിയും ദിവസങ്ങളും ഞൊടിയിടയിൽ ഓർത്ത് പറയാനും അജിക്ക് നിഷ്പ്രയാസം സാധിക്കും. അതും ഗൂഗിളിനെപ്പോലും വെല്ലുന്ന വേഗത്തിൽ.
കലണ്ടറിൽ മാത്രം ഒതുങ്ങില്ല അജിയുടെ മായാജാലം. ക്രമം തെറ്റിച്ച് എഴുതുന്ന അക്ഷരങ്ങളും അക്കങ്ങളും ഞൊടിയിടയിൽ മനസ്സിൽ പതിപ്പിച്ച് ഏത് ക്രമത്തിൽ പറയാനും അജിക്ക് കഴിയും. അത് അജിയുടെ ഇഷ്ടത്തിനല്ല, ചോദ്യകർത്താവിന്റെ ഇഷ്ടത്തെയും നിബന്ധനകളെയും അടിസ്ഥാനമാക്കി. 16 അക്ക സംഖ്യകൾപോലും നിമിഷ നേരംകൊണ്ട് ഗുണിക്കാനും ഹരിക്കാനും കൂട്ടാനും കുറയ്ക്കാനും അജിക്ക് കാൽക്കുലേറ്ററിന്റെയോ കംപ്യൂട്ടറിന്റെയോ ആവശ്യമില്ല. കണ്ണടച്ചുതുറക്കും മുൻപ് ഉത്തരം റെഡിയാണ്. അതും നേരേ വേണമെങ്കിൽ അങ്ങനെ തലതിരിഞ്ഞു വേണമെങ്കിൽ അങ്ങനെ.
∙ ചിട്ടി റോബോ തോൽക്കും ഈ ഐക്യുമാന്റെ മുന്നിൽ
അജിയുമായി ഒരു ഹോട്ടലിൽ കയറിയാൽ, യന്തിരൻ സിനിമയിലെ ‘ചിട്ടി റോബോ’ മുന്നിൽ വന്നിരിക്കുന്ന ഫീൽ ആകും കിട്ടുക. മെനുകാർഡിലൂടെ മിന്നൽ വേഗത്തിൽ ഒന്നു കണ്ണോടിച്ചാൽ അതിലെ മുഴുവൻ ഇനങ്ങളുടെ പേരും വിലവിവരവുമെല്ലാം അജിയുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ടാകും. ഇതേ വേഗത്തിൽ തന്നെയാണ് അജിയുടെ പഠനവും. 15 ഭാഷകളിൽ പ്രാവീണ്യമുള്ള അജിക്ക് ഒരു ഭാഷ പഠിച്ചെടുക്കാൻ ഒരു ദിവസം തന്നെ അധികമാണ്. അജി കൂടെയുണ്ടെങ്കിൽ സമയം അറിയാൻ വാച്ചിന്റെയോ ഫോണിന്റെയോ ആവശ്യം ഉണ്ടാകില്ല. എപ്പോൾ ചോദിച്ചാലും അപ്പോൾ പറയും, ഒരു മിനിറ്റ് പോലും വ്യത്യാസമില്ലാത്ത കിറുകൃത്യമായ സമയം.
ഈ പറയുന്നതൊന്നും പീറ്റർ പാർക്കറെ ചിലന്തി കടിച്ചപ്പോൾ അടുത്ത നിമിഷം അദ്ദേഹം അമാനുഷിക ശക്തിയുള്ള സ്പൈഡർമാൻ ആയതുപോലെയുള്ള കഥയല്ല. വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയും അത്യധ്വാനത്തിലൂടെയും അജി നേടിയെടുത്ത കഴിവുകളാണ് ഇവയെല്ലാം. ഇതിനോടകം പലവേദികളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള അജി ‘ഐക്യു മാൻ ഓഫ് കേരള’ എന്ന വിളിപ്പേരും സ്വന്തം പേരിനൊപ്പം ചേർത്തിട്ടുണ്ട്.
∙ വഴിത്തിരിവായത് കൂട്ടുകാരുടെ വികൃതി!
കോളജ് പഠനകാലത്ത് സുഹൃത്തുക്കൾ കാട്ടിയ ചെറിയ ഒരു വികൃതിയാണ് അജിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അധ്യാപികയ്ക്ക് കാന്താരി ജ്യൂസ് നൽകിയ വിരുതൻമാരെല്ലാം ‘മിടുക്കൻമാരായി’ പഠനം തുടർന്നപ്പോൾ, ഒന്നും അറിയാതിരുന്ന അജി കുറ്റാരോപിതനായി കോളജിന്റെ പടിക്ക് പുറത്ത്. കടുത്ത മാനസ്സിക സമ്മർദത്തിലായ അജി അതിൽ നിന്ന് പുറത്തുകടക്കാനുള്ള മാർഗം എന്ന നിലയിലാണ് മെഡിറ്റേഷൻ ആരംഭിച്ചത്.
ഒരു ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട സഹയാത്രികൻ ഉപദേശിച്ച പാഠങ്ങളും അജിക്ക് കരുത്തായി. പിന്നീട് അദ്ദേഹം സമ്മാനിച്ച പുരാതന പുസ്തകങ്ങളും അജിയുടെ പുതിയ ജീവിതത്തിന് അടിത്തറപാകി. ബുദ്ധി, ഏകാഗ്രത, മാനസ്സികാരോഗ്യം, കാഴ്ച ശക്തി, എന്നിവയുടെയെല്ലാം മൂർച്ചകൂട്ടാൻ ഈ പുസ്തകങ്ങളും ധ്യാന വഴികളുമാണ് അജിയെ സഹായിച്ചത്. ഒപ്പം ചിട്ടയായ ജീവിതചര്യകളും.
∙ ചിലത് പടിക്ക് പുറത്ത്, പഠനം പടിക്കകത്ത്
സുഹൃത്തിനൊപ്പം മൊബൈൽ ഫോൺ റീച്ചാർജ് ചെയ്യാനായി പോയപ്പോൾ കയ്യിൽ കിട്ടിയ കാർഡിലെ നമ്പർ ഞൊടിയിടയിൽ മനസ്സിൽ പതിഞ്ഞതോടെയാണ് തന്നിൽ ഉറങ്ങിക്കിടന്ന കഴിവ് അജി തിരിച്ചറിയുന്നത്. അവിടെ നിന്ന് അങ്ങോട്ട് തന്റെ കഴിവുകൾ രാകി മിനുക്കാനായിരുന്നു അജിയുടെ ശ്രമം. മാനസ്സികവും ശാരീരികവും ബൗദ്ധികവുമായ ആരോഗ്യത്തെ ബാധിക്കുന്ന എന്തിനോടും സൗമ്യമായി ‘നോ’ പറയാനും അജി ശീലിച്ചിട്ടുണ്ട്.
∙ എന്തിനുമുണ്ട് പരിഹാരം
ഫുൾടോസ് ബോളിൽ ക്ലീൻ ബോൾഡ് ആകുന്ന ‘കിങ് കോലി’, ബോളിന്റെ ദിശ മനസ്സിലാക്കാൻ പ്രയാസപ്പെട്ട് പതറുന്ന ‘ഹിറ്റ്മാൻ’ രോഹിത്... സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സുലച്ച കാഴ്ചകളാണിവ. ഈ ഫോം നഷ്ടപ്പെടലുകൾക്ക് എന്താകും കാരണം. ഈ ചോദ്യത്തിന് പിന്നാലെ പോയ ചിലരെങ്കിലും കണ്ടെത്തിയ ഉത്തരം, ‘പ്രായമായില്ലേ, കാഴ്ച മങ്ങും, ഷോട്ടുകളും’ എന്നാകും. ഈ ഉത്തരം ശരിയാണെങ്കിൽ ആരും ഭയക്കേണ്ടതില്ല. കാരണം, ഇതിനുമുള്ള പരിഹാരവും അജിയുടെ പക്കലുണ്ട്.
കൃത്യവും ചിട്ടയോടുംകൂടിയ പരിശീലനത്തിലൂടെ കാഴ്ച ശക്തി വർധിപ്പിക്കാനും കാണുന്ന കാര്യങ്ങൾ മനസ്സിൽ മായാതെ പതിപ്പിക്കാനുമുള്ള മാർഗങ്ങളും അജിക്ക് വശമുണ്ട്. അജിയുടെ നേതൃത്വത്തിൽ ഈ പരിശീലനം പൂർത്തിയാക്കിയ പലർക്കും 100 ശതമാനം ഫലം ലഭിച്ചിട്ടുമുണ്ട്. ദിവസവും പുലർച്ചെ 3.30ന് ഉറക്കം ഉണരുന്ന അജി പിന്നീട് രാത്രി ഉറങ്ങാൻ പോകുന്നതുവരെയുള്ള ഓരോ കാര്യത്തിനും വ്യക്തമായ ചിട്ടയുണ്ട്. സാഹചര്യങ്ങൾക്ക് അനുസരിച്ച് അവ പരുവപ്പെടുത്തിയെടുക്കുകയും ചെയ്യും. 35ൽ ഏറെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഇടം നേടിയിട്ടുള്ള അജി വനംവകുപ്പ് ഉദ്യോഗസ്ഥനാണ്. നിലവിൽ 5 വർഷത്തെ അവധിയിലും.
താൻ സ്വയം സ്വായത്തമാക്കിയ അറിവുകളും കഴിവുകളും പുതുതലമുറയിലേക്ക് പകർന്നു നൽകാനുള്ള പദ്ധതിയുടെ അണിയറ പ്രവർത്തനങ്ങളിലാണ് അജിയിപ്പോൾ. മൂന്നാം ക്ലാസ് മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളുടെ ഐക്യു ലെവൽ (ബൗദ്ധിക നിലവാരം) ഉയർത്താൻ ഉതകുന്ന തരത്തിൽ തയാറാക്കുന്ന ഈ പദ്ധതിക്ക് ഐക്യുഇഡി സിസ്റ്റം എന്നാണ് പേര് നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പാക്കുക. ഈ പദ്ധതിയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും ബന്ധപ്പെടാം: 9495597616, 8848934922. www.iqed.in
അജിയെപ്പറ്റിയും അജിയുടെ കഴിവുകളെപ്പറ്റിയും കൂടുതൽ വിവരങ്ങൾ കണ്ടറിയാം...