കോവില്ലൂരും കൊടൈക്കനാലും കാട്ടുന്ന ഡോൾഫിൻ പോയിന്റ്; ഇവിടെ മാത്രം വിരിയുന്ന ‘ചുവന്ന’ പൂവ്; കണ്ടിട്ടുണ്ടോ ഈ ‘പഴത്തോട്ടം’?
ക്രീപ്പറും ടസ്സോക്ക് പുല്ലുകളും തിങ്ങിനിറഞ്ഞ പതുപതുത്ത പുൽമേട്ടിലെ രസികൻ തണുപ്പ്! അന്നത്തെ അപരാഹ്നത്തിലെ ട്രക്കിങ്ങും കഴിഞ്ഞ് ലോഗ് ഹൗസിലെ ബാൽക്കണിയിലെ ചാരുകസേരയിലിരുന്നു കട്ടൻകാപ്പിയും കുടിച്ച് മൂവന്തിനേരത്ത് പുൽനാമ്പുകളിൽ വീഴുന്ന അന്തിചുവപ്പും ആസ്വദിച്ച് കാലു നിവർത്തിയിരിക്കാം. ഇത്തരം പുൽമേടുകളിൽ മാത്രം കൂടുകൂട്ടുന്ന മലവരമ്പൻ പക്ഷികൾ ചേക്കേറാൻ പറക്കുന്നതു കാണാം. അവയുടെ കൂടു തേടിയലയാം. ചിത്രങ്ങൾ പകർത്താം. ഇഷ്ടമുള്ള ഗാനം മൂളാം. മലഞ്ചെരുവുകളിലെ നേർമയുള്ള ശുദ്ധമായ വായു ശ്വസിക്കാം. രാത്രിയിൽ, കെയർ ടെയ്ക്കർമാരായ ശരണും ഷെറിനും വിളമ്പുന്ന ചൂടുള്ള കോഴിക്കറിയും ചപ്പാത്തിയും കഴിച്ച്, ചൂട് കടുംകാപ്പിയും ആവോളം കുടിച്ച് അവർ പറയുന്ന കാനനകഥകൾ കേൾക്കാം. വൃത്തിയുള്ള വെള്ളവിരികൾക്ക് മീതേ ബ്ലാങ്കറ്റ് പുതച്ച് സ്വപ്നങ്ങൾ കാണാം. ഈ പുതുവർഷത്തിൽ ഈ അനുഭവത്തിനായി പഴത്തോട്ടത്ത് വനം വകുപ്പ് ഒരുക്കിയിട്ടുള്ള ‘പഴത്തോട്ടം ഇക്കോ സ്റ്റേയ്സി’ൽ പോയാലോ. മുന്നാറിൽ നിന്ന് മാട്ടുപ്പെട്ടി, ടോപ്സ്റ്റേഷൻ, വട്ടവട വഴി അൻപത് കിലോമീറ്റർ സഞ്ചരിച്ച് നമ്മുക്ക് ഇക്കോ സ്റ്റേയ്സിൽ എത്താം.

ക്രീപ്പറും ടസ്സോക്ക് പുല്ലുകളും തിങ്ങിനിറഞ്ഞ പതുപതുത്ത പുൽമേട്ടിലെ രസികൻ തണുപ്പ്! അന്നത്തെ അപരാഹ്നത്തിലെ ട്രക്കിങ്ങും കഴിഞ്ഞ് ലോഗ് ഹൗസിലെ ബാൽക്കണിയിലെ ചാരുകസേരയിലിരുന്നു കട്ടൻകാപ്പിയും കുടിച്ച് മൂവന്തിനേരത്ത് പുൽനാമ്പുകളിൽ വീഴുന്ന അന്തിചുവപ്പും ആസ്വദിച്ച് കാലു നിവർത്തിയിരിക്കാം. ഇത്തരം പുൽമേടുകളിൽ മാത്രം കൂടുകൂട്ടുന്ന മലവരമ്പൻ പക്ഷികൾ ചേക്കേറാൻ പറക്കുന്നതു കാണാം. അവയുടെ കൂടു തേടിയലയാം. ചിത്രങ്ങൾ പകർത്താം. ഇഷ്ടമുള്ള ഗാനം മൂളാം.
മലഞ്ചെരുവുകളിലെ നേർമയുള്ള ശുദ്ധമായ വായു ശ്വസിക്കാം. രാത്രിയിൽ, കെയർ ടെയ്ക്കർമാരായ ശരണും ഷെറിനും വിളമ്പുന്ന ചൂടുള്ള കോഴിക്കറിയും ചപ്പാത്തിയും കഴിച്ച്, ചൂട് കടുംകാപ്പിയും ആവോളം കുടിച്ച് അവർ പറയുന്ന കാനനകഥകൾ കേൾക്കാം. വൃത്തിയുള്ള വെള്ളവിരികൾക്ക് മീതേ ബ്ലാങ്കറ്റ് പുതച്ച് സ്വപ്നങ്ങൾ കാണാം. ഈ പുതുവർഷത്തിൽ ഈ അനുഭവത്തിനായി പഴത്തോട്ടത്ത് വനം വകുപ്പ് ഒരുക്കിയിട്ടുള്ള ‘പഴത്തോട്ടം ഇക്കോ സ്റ്റേയ്സി’ൽ പോയാലോ. മുന്നാറിൽ നിന്ന് മാട്ടുപ്പെട്ടി, ടോപ്സ്റ്റേഷൻ, വട്ടവട വഴി അൻപത് കിലോമീറ്റർ സഞ്ചരിച്ച് നമ്മുക്ക് ഇക്കോ സ്റ്റേയ്സിൽ എത്താം.
∙ പുൽമേട്ടിനുള്ളിൽ ‘ജംഗിൾ ടെന്റിലും ലോഗ് ഹൗസിലുമായി’ രാപാർക്കാം
നൂറ്റിയമ്പതോളം ഏക്കറിൽ പരന്നുകിടക്കുന്ന ഈ പുൽമേട് 1976ൽ നട്ട വൈദേശികമായ അക്കേഷ്യ മിയാൻസി വാറ്റിൽത്തോട്ടം വെട്ടിമാറ്റിയാണ് നട്ടുവളർത്തിയുണ്ടാക്കിയിട്ടുള്ളത്. അതിനു നടുവിലായാണ് യൂക്കാലിപ്റ്റസ് തടികൾ കൊണ്ട് ഉണ്ടാക്കിയ മനോഹരമായ രണ്ട് ലോഗ് ഹൗസും രണ്ടു ജംഗിൾ ടെന്റുകളുമുള്ളത്. പത്തോളം പേർക്ക് ഒരു രാത്രിയിൽ ഇവിടെ തങ്ങാനാവും. മരപ്രാവുകളും ചുവന്ന മുഖമുള്ള ആൽക്കിളികളും തീനാള നിറങ്ങളുള്ള തീക്കുരുവികളുമടക്കം മനോഹാരികളായ പക്ഷികൾ വസിക്കുന്ന ഈ പുൽപ്രദേശം പക്ഷി നിരീക്ഷർക്ക് തീർച്ചയായും ഇഷ്ടപ്പെടും. മനുഷ്യവാസങ്ങൾക്ക് അകലെ കുളിർമയേകുന്ന പ്രകൃതിയാണ് ചുറ്റിലും. പുൽമേടുകൾ തിരിച്ചു കൊണ്ടുവന്നപ്പോൾ കാട്ടുപോത്തുകൾ ഇവിടേക്ക് വരാൻ തുടങ്ങി. മ്ലാവുകൾ യഥേഷ്ടം മേയുന്ന പ്രദേശമായി ഇവിടം. അപൂർവങ്ങളിൽ അപൂർവമായി കാണാൻ സാധിക്കുന്ന നീലഗിരി മാർട്ടിനെയും ഇവിടെ കണ്ടിട്ടുണ്ട്.
∙ 5000 അടിക്കുമേൽ ട്രക്കിങ്ങ്, റോഡോഡെൺട്രോൺ പൂക്കളെ തഴുകാം
വൃത്തിയുള്ള ബ്ലാങ്കറ്റുകളും പുതപ്പുകളും നല്ല ഭക്ഷണവും പ്രദാനം ചെയ്യുന്ന മനോഹരമായ ഒരു പ്രോഗ്രാമാണിത്. ഉച്ചയോടെയെത്തുന്ന അതിഥികളെ പ്രോഗ്രാമിന്റെ തന്നെ ഭാഗമായ ട്രെക്കിങ്ങിന് വനംവകുപ്പ് ഗൈഡുകൾ കൊണ്ടുപോകും. അഞ്ഞൂറു മീറ്ററോളം നീളുന്ന ട്രെക്കിങ്ങ് നമ്മളെ ഡോൾഫിൻ പോയിന്റിൽ എത്തിക്കും. പോകുന്ന വഴിത്താരകളിൽ സമുദ്രനിരപ്പിൽ നിന്ന് അയ്യായിരം അടി മുകളിൽ മാത്രം കാണുന്ന റോഡോഡെൺട്രോൺ മരങ്ങളും മറ്റും നമ്മൾക്ക് കാണാൻ കഴിയും. കട്ടിയുള്ള കരിപ്പച്ച ചെറുഇലകളുള്ള വൃക്ഷമാണ് റോഡോഡെൺട്രോൺ.
അതിമനോഹരമായ ചുവന്ന പൂക്കുലകളുള്ള ഇവയുടെ പൂക്കാലം ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ്. പഴത്തോട്ടത്ത് ഒരു റോഡോഡെൺട്രോൺ മരത്തിൽ പൂക്കുന്ന പൂക്കൾക്ക് വെള്ള നിറമാണ്. ഡോൾഫിൻ പോയിന്റിൽ നിന്ന് നോക്കിയാൽ കോവില്ലൂരും കൊട്ടാക്കമ്പൂർ താഴ്വരയും പരന്നു കിടക്കുന്ന കൃഷിത്തോട്ടങ്ങളും കാണാം. കോടമഞ്ഞ് ഒഴിഞ്ഞാൽ അങ്ങ് ദൂരെ കൊടെക്കനാലിലെ ബെരിഞ്ഞാം തടാകവും ചിലപ്പോൾ കാണാൻ കഴിഞ്ഞേക്കും.
∙ ഇവിടെ എല്ലാം പ്രകൃതി ദത്തം, സഹായത്തിനു നാട്ടുകാരും
വാറ്റ് നിർമാർജനം മുതൽ ഇപ്പോഴുള്ള ഇക്കോടൂറിസം പദ്ധതിയുടെയെല്ലാം നടത്തിപ്പിന്റെ ചുമതല ഹരിതവസന്തം എന്ന ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിക്കാണ്. വനംവകുപ്പിന്റെ കീഴിലുള്ള ഒരു സ്വയം സഹായ സംഘമാണ് ഈ കമ്മിറ്റി. ചിറ്റുവോര, സാമിയാറല, കൂടല്ലാർ ആദിവാസി ഊരുകളിലെ അംഗങ്ങളും നാട്ടുകാരുമടക്കം 19 പേരാണു കമ്മിറ്റിയിലുള്ളത്. ഇക്കോടൂറിസം മറ്റു ടൂറിസം സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത് പ്രകൃതിക്ക് കൊടുക്കുന്ന പ്രാധാന്യത്തിലാണ്. പ്രകൃതിദത്തമായ ഉൽപന്നങ്ങൾ കൊണ്ട് ഇക്കോ ലോഡ്ജുകൾ പണിയുക, തദ്ദേശീയരായ ജനങ്ങൾക്ക് അതുമൂലം ഗുണം ലഭിക്കുക, പ്രകൃതിയെ സംരക്ഷിക്കുക തുടങ്ങിയവയാണ് ഇക്കോ ടൂറിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ. ഇക്കോ സ്റ്റേയിസിനെ പോലെ ഇക്കോ ടൂറിസം സംരംഭങ്ങളുടെ ഗുണഭോക്താക്കൾ കൂടുതലും തദ്ദേശീയരാണ്. ഇത്തരം ഇക്കോടൂറിസം പ്രോഗ്രാമുകളിൽ നാം പങ്കെടുക്കുമ്പോൾ അവരുടെ സുസ്ഥിര വികസനത്തിനും കൂടിയാണ് നമ്മൾ സംഭാവന ചെയ്യുന്നത്.
∙ ഓർക്കുക, നമുക്കും കടമയുണ്ട്, കാടിനെ കാക്കാൻ
ഇക്കോ ടൂറിസം പ്രോഗ്രാമുകളിൽ പോകുമ്പോൾ തിരിച്ചു കൊണ്ടുവരാവുന്ന സാധനങ്ങൾ മാത്രം കൊണ്ടുപോവുക. പ്രദേശം മലിനമാക്കാതിരിക്കുക. ഒരു കാറിൽ കൊള്ളാവുന്നവരാണെങ്കിൽ എല്ലാവരും കൂടി ഒരുമിച്ചു പോവുക. അത് അത്രയും ഗതാഗക്കുരുക്ക് ഒഴിവാക്കും. അന്തരീക്ഷ മലിനീകരണം കുറയ്ക്കും. മുൻകൂട്ടി ബുക്ക് ചെയ്തു വേണം പോകാൻ. നേരത്തെ തന്നെ പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ഒരു പ്ലാൻ തയാറാക്കുന്നത് നല്ലതാണ്. നടുറോഡിൽ വണ്ടി നിർത്തി, ‘‘ചേട്ടാ ഇവിടെ കാണാൻ എന്തൊക്കെയുണ്ട്’’ എന്ന ചോദ്യങ്ങൾ ഒഴിവാക്കി പിന്നിൽ നിന്നും വരുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാം. അലഞ്ഞു തിരിഞ്ഞു നടക്കാതെ സമയവും പണവും ലാഭിക്കാം.
വന്യമൃഗങ്ങളെ കാണുമ്പോൾ ദൂരെ നിന്ന് ആസ്വദിച്ചാൽ മതി. അവയുടെ അടുത്തേക്ക് ക്യാമറയുമായി പോകുന്നത് അപകടമാണ്. വീട്ടിൽ പാചകം ചെയ്ത ഭക്ഷണം യാത്രാവേളയിൽ വഴിയരുകിലിരുന്നു ഭക്ഷിക്കുന്നതൊക്കെ ആനന്ദകരമാണ്. പക്ഷേ കഴുകി ഉപയോഗിക്കാവുന്ന നമ്മുടെ വീട്ടിൽ തന്നെയുള്ള പാത്രങ്ങളും കൊണ്ടു പോകണം എന്നു മാത്രം. മൂന്നാറിനു പോകുന്ന വിനോദ സഞ്ചാരികൾ ഇത്തരത്തിൽ വലിച്ചെറിഞ്ഞ ടൺ കണക്കിനുള്ള പ്ലാസ്റ്റിക്ക് പാത്രങ്ങളും കുപ്പികളുമാണ് നേര്യമംഗലം വനത്തിലൂടെ കടന്നുപോകുന്ന റോഡിനരുകിലെ വനത്തിൽ വീണടിഞ്ഞു കിടക്കുന്നത്. ഈ മാലിന്യങ്ങൾ ആഹരിക്കുന്നത് വന്യജീവികളാണ്. പ്രകൃതിയോട് കൂടുതൽ സ്നേഹം കാണിച്ചു യാത്ര ചെയ്യൂ. അതാണ് നിങ്ങളോട് ഈ പുതുവത്സരത്തിൽ എനിക്ക് പറയാനുള്ളത്. ഇത് അറിവിന്റെ യാത്രയാണ്, അനുഭവത്തിന്റെയും. ‘ജ്ഞാനപ്പഴത്തോട്ട’ത്തിലേക്ക് സ്വാഗതം.