കസേരയും ചാരുകസേരയും മിലേനിയൽസിന്റെ സന്തതസഹചാരികളാണ്. എന്നാൽ, ആ കസേര രോഗക്കസേരയാണെന്നു ഗവേഷകർ പറയുന്നു. 1981 മുതൽ 1996 വരെയുള്ള കാലയളവിൽ ജനിച്ചവരാണു മിലേനിയൽസ്. അതായത്, 28 മുതൽ 43 വരെ പ്രായമുള്ളവർ. അവരുടെ ഇരുത്തം ഇപ്പോൾ ഇരുത്തി ചിന്തിപ്പിക്കുന്നു. ജോലിസ്ഥലത്തിന്റെ പുത്തൻ രൂപഭാവങ്ങളും നിത്യജീവിതത്തിൽ സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും ഇരുത്തത്തിന്റെ സമയം കൂട്ടിയിരിക്കുന്നു. അമേരിക്കയിൽ എട്ടു മണിക്കൂറിലധികം ഒരേയിരിപ്പ് ഇരിക്കുന്നവർ ധാരാളമെന്നു കണക്ക്. മിലേനിയൽസ് ദിവസം ശരാശരി 9 മണിക്കൂർ ഇരിക്കുന്നത്രേ. അതിൽ വലിയഭാഗം ആളുകളുടെ ഇരുത്തം 16 മണിക്കൂർ വരെ നീളുന്നു. ഇങ്ങനെ ഇരിക്കുന്നവരിൽ, 20 മിനിറ്റ് മിതവ്യായാമം ചെയ്യുന്നവരിൽപോലും ഹൃദ്രോഗ സാധ്യതയും മെറ്റബോളിക് ക്രമക്കേടുകളും അകാലവാർധക്യവും കൂടുതലാണ്. ദിവസത്തിൽ പത്തര മണിക്കൂറിലധികം ഒരേയിരിപ്പ് ഇരുന്നാൽ ഹൃദയാരോഗ്യം അപകടത്തിലാകും. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഈയിടെ നടത്തിയ ശാസ്ത്ര സമ്മേളനത്തിലാണു ഞെട്ടിക്കുന്ന ഈ വസ്തുത പുറത്തുവന്നത്. വ്യായാമം ചെയ്യുന്നതിന്റെ ഗുണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കസേരയും ചാരുകസേരയും മിലേനിയൽസിന്റെ സന്തതസഹചാരികളാണ്. എന്നാൽ, ആ കസേര രോഗക്കസേരയാണെന്നു ഗവേഷകർ പറയുന്നു. 1981 മുതൽ 1996 വരെയുള്ള കാലയളവിൽ ജനിച്ചവരാണു മിലേനിയൽസ്. അതായത്, 28 മുതൽ 43 വരെ പ്രായമുള്ളവർ. അവരുടെ ഇരുത്തം ഇപ്പോൾ ഇരുത്തി ചിന്തിപ്പിക്കുന്നു. ജോലിസ്ഥലത്തിന്റെ പുത്തൻ രൂപഭാവങ്ങളും നിത്യജീവിതത്തിൽ സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും ഇരുത്തത്തിന്റെ സമയം കൂട്ടിയിരിക്കുന്നു.

അമേരിക്കയിൽ എട്ടു മണിക്കൂറിലധികം ഒരേയിരിപ്പ് ഇരിക്കുന്നവർ ധാരാളമെന്നു കണക്ക്. മിലേനിയൽസ് ദിവസം ശരാശരി 9 മണിക്കൂർ ഇരിക്കുന്നത്രേ. അതിൽ വലിയഭാഗം ആളുകളുടെ ഇരുത്തം 16 മണിക്കൂർ വരെ നീളുന്നു. ഇങ്ങനെ ഇരിക്കുന്നവരിൽ, 20 മിനിറ്റ് മിതവ്യായാമം ചെയ്യുന്നവരിൽപോലും ഹൃദ്രോഗ സാധ്യതയും മെറ്റബോളിക് ക്രമക്കേടുകളും അകാലവാർധക്യവും കൂടുതലാണ്. ദിവസത്തിൽ പത്തര മണിക്കൂറിലധികം ഒരേയിരിപ്പ് ഇരുന്നാൽ ഹൃദയാരോഗ്യം അപകടത്തിലാകും. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഈയിടെ നടത്തിയ ശാസ്ത്ര സമ്മേളനത്തിലാണു ഞെട്ടിക്കുന്ന ഈ വസ്തുത പുറത്തുവന്നത്.

(Representative Image by Ina FASSBENDER / AFP)
ADVERTISEMENT

വ്യായാമം ചെയ്യുന്നതിന്റെ ഗുണംപോലും ഇരിപ്പ് ഇല്ലാതാക്കും. വ്യായാമം ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കുമെങ്കിലും നീണ്ടനേരം ഇരിക്കുന്നതിന്റെ ദോഷങ്ങളിൽനിന്നു രക്ഷപ്പെടുത്തില്ല. 89,530 പേർ പങ്കെടുത്ത ഒരു പഠനത്തിൽ എല്ലാവരുടെയും കൈത്തണ്ടയിൽ ആക്സിലറോമീറ്റർ (Accelerometer) കെട്ടി, ഇരിപ്പിന്റെയും ചലനങ്ങളുടെയും സമയം നിരീക്ഷിച്ചു. നിരീക്ഷണത്തിനു വിധേയരായവരുടെ ശരാശരി പ്രായം 62 ആയിരുന്നു. അതിൽ 56.4% സ്ത്രീകൾ. ഓരോരുത്തരുടെയും ചലനശീലം ഏഴു ദിവസം നിരീക്ഷിച്ചു. ഇരിക്കുന്ന സമയം ദിവസത്തിൽ ശരാശരി 9.4 മണിക്കൂർ ആയിരുന്നു.

8 കൊല്ലം നിരീക്ഷണം തുടർന്നു. 3638 പേർക്കു ഹൃദയമിടിപ്പിൽ താളവ്യതിയാനമുണ്ടാകുന്ന ഏട്രിയൽ ഫൈബ്രില്ലേഷൻ (Atrial Fibrillation) സംഭവിച്ചു. 1854 പേർക്കു ഹൃദയപരാജയവും 1610 പേർക്കു ഹൃദയാഘാതവുമുണ്ടായി. രണ്ടു കൂട്ടരിലും ആപത്‌സാധ്യത ഇരിപ്പുസമയത്തിന് ആനുപാതികമായി ഉയർന്നു. 846 പേർ ഹൃദയധമനീ രോഗം കാരണം മരിച്ചു. ഹൃദയപരാജയത്തിന്റെയും ഹൃദയധമനീരോഗത്തിന്റെയും മരണനിരക്ക് ഇരിപ്പുസമയം 10.6 മണിക്കൂർ ആവുന്നതുവരെ കുറവായിരുന്നു. അതിനുശേഷം പടിപടിയായി ഉയർന്നു.

(Representative Image by Delphine MAYEUR / AFP)
ADVERTISEMENT

പഠനത്തിൽ പങ്കാളിയായ ഡോ. ഷാൻ ഖുർഷിദ് ഊന്നിപ്പറയുന്നു: “നീണ്ട ഇരിപ്പും ചാരിയിരിപ്പും നിങ്ങളുടെ ഹൃദയാരോഗ്യത്തെ അപകടത്തിലാക്കും, നിങ്ങൾ എത്ര സജീവമായി വ്യായാമം ചെയ്യുന്നയാളാണെങ്കിലും.’’ അമിതമായ ആലസ്യമുണ്ടാക്കുന്ന അപായത്തിൽനിന്നു രക്ഷപ്പെടാൻ വ്യായാമം മാത്രം പോരാ. പിന്നെ എന്തുകൂടി വേണം? ദിനചര്യയിൽ കാര്യമായ മാറ്റങ്ങൾ വരുത്തണം. 30 മിനിറ്റ് ഇരുന്നു കഴിഞ്ഞാൽ എഴുന്നേറ്റു നടക്കുക. ഇരുന്നെഴുന്നേൽക്കുന്നതിനൊപ്പം മൂരിനിവർത്തൽ കൂടിയായാൽ ഹൃദയപരാജയസാധ്യത 6% കുറയും...! ഹൃദയധമനീരോഗ മരണസാധ്യത 9% കുറയും..!

സൗകര്യത്തിനും സുഖത്തിനും വേണ്ടി നാം കൂട്ടിച്ചേർക്കുന്ന ഓരോ സംവിധാനവും ഹൃദയത്തിനു വെല്ലുവിളിയാണ്. അകാലവർധക്യത്തെ അതു മാടിവിളിക്കുന്നു. 

യുഎസിലെ ബ്രൗൺ സർവകലാശാലയിലെ ഡോ. ചാൾസ് ഈറ്റൺ മാരകമായ ഒരു വ്യായാമ മിഥ്യാബോധത്തിലേക്കു വിരൽചൂണ്ടുന്നു. കയ്യിൽ കെട്ടുന്ന സ്മാർട് വാച്ചിലും മറ്റുമുള്ള ആക്സിലറോമീറ്റർ ഇടയ്ക്കിടെ പരിശോധിക്കുന്നതിനാൽ താൻ ആവശ്യത്തിനും അതിലധികവും വ്യായാമം ചെയ്തുവെന്ന തോന്നൽ ചിലർക്കുണ്ടാകുന്നു. എന്നാൽ, ഇരുത്തമെന്ന ആലസ്യത്തിന്റെ അളവുനോക്കാൻ കയ്യിൽ യന്ത്രമില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇരുത്തം ദിവസേന 30 മിനിറ്റ് കുറച്ച് ഏതെങ്കിലും തരത്തിൽ ശരീരം ചലിപ്പിക്കുന്നതു ഹൃദയാരോഗ്യത്തിനു ഗുണകരമാണ്.

(Representative Image by AFP / Jade GAO)
ADVERTISEMENT

മിത, തീവ്ര വ്യായാമങ്ങൾ ഹൃദയപരാജയത്തെ 15 ശതമാനവും ഹൃദയധമനീ രോഗത്തെ 10 ശതമാനവും കുറയ്ക്കുന്നു. ലഘുവായ വ്യായാമംപോലും ഉപകാരപ്രദമാണ്. ആരോഗ്യം കൂട്ടാൻ ആളുകളെ കൂടുതലായി ഇളക്കിവിടണമെന്നാണ് യുഎസിലെ യേൽ മെഡിസിൻ സ്‌കൂളിലെ ഡോ. ഹാർലൻ ക്രുമ് ഹോൾസിന്റെ മുദ്രാവാക്യം. അരമണിക്കൂർ നിത്യവും തീവ്രവ്യായാമം ചെയ്യുന്നവരുടെ ശരീരഭാരസൂചികയും (Body Mass Index-BMI) കൊളസ്‌ട്രോൾ അളവും ഗണ്യമായി കുറയുന്നുണ്ടെങ്കിലും ഇരുത്തത്തിന്റെ ആപത്തിനെ വെല്ലാനാവുന്നില്ല.

സൗകര്യത്തിനും സുഖത്തിനും വേണ്ടി നാം കൂട്ടിച്ചേർക്കുന്ന ഓരോ സംവിധാനവും ഹൃദയത്തിനു വെല്ലുവിളിയാണ്. അകാലവർധക്യത്തെ അതു മാടിവിളിക്കുന്നു. ചാരുകസേര സുഖപ്രദമാണ്. പക്ഷേ, നീണ്ട വിഡിയോ യോഗങ്ങൾ ചാരുകസേരയിൽ ഇരുന്നാകുമ്പോൾ അപകടം പതിയിരിക്കുന്നു. വിഭിന്ന ഇരിപ്പുശീലമുള്ള ഇരട്ടക്കുട്ടികളിൽ നടത്തിയ പഠനത്തിൽ, ഇരിപ്പിൽ ജീനുകൾക്കു പങ്കില്ലെന്നു വ്യക്തമായി. ജീവിതശൈലി തന്നെയാണു പ്രധാനം. അതുകൊണ്ട്, ആരെയും അധികം ഇരുത്താൻ നോക്കേണ്ട.

English Summary:

Sitting Risks: How Is Excessive Sitting Harmful to Health? Insights from Dr. AP Jayaraman in the ScienTwist Column.