അതറിയാതെ അഖില ചോദിച്ചു, ‘നിങ്ങൾക്കെന്നെ കെട്ടിക്കൂടേ?’; ‘ഒഴിവാക്കിയതാണെന്ന് ആ രാത്രി കരുതി’; സൈനികനും ‘ആർമി ഗേളി’നും ഇനി ഒറ്റ സ്വപ്നം
‘‘പ്രണയമേ നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ അതുമതീ ഉടൽ മൂടിയ മണ്ണിൽ നി- ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ’’ നിരാശയുടെ പടുകുഴിയിൽ വീഴുമ്പോഴും പ്രതീക്ഷയുടെ പുതുനാമ്പു മുളപൊട്ടാൻ ഒരിറ്റു പ്രണയം മതിയെന്ന കവിവചനം പോലെയാണ് അഖിലിന്റെ ജീവിതം. വിധി വീൽചെയറിലാക്കിയ ഈ സൈനികന്റെ പാദങ്ങൾക്ക് വീണ്ടും ചലിക്കാൻ അഖിലയുടെ തീക്ഷ്ണ പ്രണയം മതി. ഒരിക്കൽ പോലും കാണാതെയാണ് കൊല്ലം സ്വദേശി അഖില കോഴിക്കോട് സ്വദേശിയായ സൈനികൻ അഖിൽ എസ്. ശിവയെ ജീവനു തുല്യം സ്നേഹിച്ചത്. രാജ്യസേവനം മോഹിച്ച് സേനയിലെത്തി ഒരുവർഷം കഴിഞ്ഞപ്പോൾ അഖിലിനു മുൻപിൽ വിധി വില്ലനായി. പഞ്ചാബിലെ പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഖിലിന്റെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടു. ഒരുനേരം പോലും വീട്ടില്‍ അടങ്ങിയിരിക്കാതെ പ്രസരിപ്പോടെ കൂട്ടുകാർക്കൊപ്പം പാറിനടന്നിരുന്ന അഖിലിന്റെ ജീവിതം വീൽചെയറിലേക്ക് ഒതുങ്ങിയത് കുടുംബത്തിനു താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. തികച്ചും അവിചാരിതമായാണ് സമൂഹമാധ്യമത്തിലൂടെ അഖിൽ അഖിലയെ പരിചയപ്പെടുന്നത്. സംസാരത്തിനിടെ എപ്പോഴോ അഖിലയുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ അപ്പോഴും അഖിലിന്റെ ജീവിതയാഥാർഥ്യം എന്താണെന്ന് അഖിലയ്ക്ക് അറിയില്ലായിരുന്നു. വിധി വില്ലനായ തന്റെ ജീവിതത്തിൽ അഖിലയുടെ പ്രണയം നൽകുന്ന പ്രതീക്ഷയും സ്വപ്നങ്ങളും പങ്കുവയ്ക്കുകയാണ് അഖിൽ.

‘‘പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
അതുമതീ ഉടൽ മൂടിയ മണ്ണിൽ നി-
ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ’’
നിരാശയുടെ പടുകുഴിയിൽ വീഴുമ്പോഴും പ്രതീക്ഷയുടെ പുതുനാമ്പു മുളപൊട്ടാൻ ഒരിറ്റു പ്രണയം മതിയെന്ന കവിവചനം പോലെയാണ് അഖിലിന്റെ ജീവിതം. വിധി വീൽചെയറിലാക്കിയ ഈ സൈനികന്റെ പാദങ്ങൾക്ക് വീണ്ടും ചലിക്കാൻ അഖിലയുടെ തീക്ഷ്ണ പ്രണയം മതി. ഒരിക്കൽ പോലും കാണാതെയാണ് കൊല്ലം സ്വദേശി അഖില കോഴിക്കോട് സ്വദേശിയായ സൈനികൻ അഖിൽ എസ്. ശിവയെ ജീവനു തുല്യം സ്നേഹിച്ചത്. രാജ്യസേവനം മോഹിച്ച് സേനയിലെത്തി ഒരുവർഷം കഴിഞ്ഞപ്പോൾ അഖിലിനു മുൻപിൽ വിധി വില്ലനായി. പഞ്ചാബിലെ പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഖിലിന്റെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടു.
ഒരുനേരം പോലും വീട്ടില്‍ അടങ്ങിയിരിക്കാതെ പ്രസരിപ്പോടെ കൂട്ടുകാർക്കൊപ്പം പാറിനടന്നിരുന്ന അഖിലിന്റെ ജീവിതം വീൽചെയറിലേക്ക് ഒതുങ്ങിയത് കുടുംബത്തിനു താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. തികച്ചും അവിചാരിതമായാണ് സമൂഹമാധ്യമത്തിലൂടെ അഖിൽ അഖിലയെ പരിചയപ്പെടുന്നത്. സംസാരത്തിനിടെ എപ്പോഴോ അഖിലയുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ അപ്പോഴും അഖിലിന്റെ ജീവിതയാഥാർഥ്യം എന്താണെന്ന് അഖിലയ്ക്ക് അറിയില്ലായിരുന്നു. വിധി വില്ലനായ തന്റെ ജീവിതത്തിൽ അഖിലയുടെ പ്രണയം നൽകുന്ന പ്രതീക്ഷയും സ്വപ്നങ്ങളും പങ്കുവയ്ക്കുകയാണ് അഖിൽ.
∙ ‘ആർമി ഗേൾ’ എന്ന അഖില
‘‘ഞാൻ ആദ്യമായി ലീവിനു വന്നപ്പോൾ ഫെയ്സ്ബുക്ക് വഴിയാണ് അഖിലയെ പരിചയപ്പെടുന്നത്. സാധാരണ ആർമിയിൽ ജോലി ചെയ്യുന്നവർക്ക് ഫെയ്സ്ബുക്ക് ഉപയോഗിക്കാൻ സാധിക്കില്ല. ആശുപത്രി ജീവിതമായതിനാലാണ് എനിക്ക് അതു സാധിച്ചത്. ആർമി ഗേൾ എന്നായിരുന്നു അഖിലയുടെ ഫെയ്സ്ബുക്ക് പേര്. ആർമിയിൽ ജോലിചെയ്യുന്ന വ്യക്തിയായതിനാൽ ആ പേര് കണ്ടപ്പോൾ ഒരു കൗതുകം തോന്നി അവളെ പരിചയപ്പെടുകയായിരുന്നു. ആർമിയിൽ ജോലി ചെയ്യുന്ന വ്യക്തിയാണോ എന്നറിയാനായിരുന്നു പരിചയപ്പെട്ടത്. അങ്ങനെ മെസേജ് അയച്ചു തുടങ്ങിയതാണ്.
ഫെയ്സ്ബുക്കിൽ ആദ്യം റിക്വസ്റ്റ് അയച്ചതും പരിചയപ്പെടാനായി മെസേജ് അയച്ചതും ഞാൻ തന്നെയായിരുന്നു. ശേഷം സൗഹൃദമാവുകയും അവള്‍ പ്രൊപ്പോസലിലേക്ക് എത്തുകയുമായിരുന്നു. അവൾ പ്രൊപ്പോസ് ചെയ്യുന്നതു വരെ എന്റെ കാര്യം അറിഞ്ഞിരുന്നില്ല. സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക് വഴിമാറിയപ്പോൾ എന്റെ കാര്യം അവളോടു പറയണം എന്നു തോന്നി. എന്റെ സ്ഥിതി അറിയാവുന്നതു കൊണ്ടുതന്നെ അവളെ സ്വന്തമാക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അവൾ വിവാഹാഭ്യർഥന നടത്തിയപ്പോൾ നിന്റെ സങ്കൽപത്തിലുള്ളതു പോലെ ഒരു ആർമിക്കാരനല്ല ഞാനെന്നു പറഞ്ഞു. ആർമിക്കാരനാണ് പക്ഷേ, വീൽചെയറിലാണെന്ന് പറഞ്ഞു.’’
∙ ഓർക്കാനിഷ്ടമല്ല, ആ ദിവസം
‘‘2018ല്‍ ആർമിയിൽ കയറിയ എനിക്ക് 2019ൽ പോസ്റ്റിങ്ങായി. 2021 ഫെബ്രുവരിയില്‍ പഞ്ചാബില്‍ വച്ചായിരുന്നു അപകടം. രാവിലെയും വൈകിട്ടും ഒരു പരിശീലനമുണ്ടായിരുന്നു. റൈഫിളും പിറകിൽ ബാഗുമായാണ് ദിവസവും പരിശീലനം നടത്തുന്നത്. കയറിലൂടെ കയറി തിരിച്ചിറങ്ങണം. തിരിച്ചിറങ്ങുമ്പോൾ കയർപൊട്ടി താഴേക്കു വീഴുകയായിരുന്നു. എന്താണു സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. വീഴുമ്പോൾ തന്നെ ബോധം നഷ്ടമായി. കണ്ണുതുറന്നപ്പോഴും എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. കൂടെയുള്ളവരാണ് ഇക്കാര്യം പറഞ്ഞത്. വീഴ്ചയിൽ തലയ്ക്കും സാരമായി പരുക്കേറ്റിരുന്നു. ചെവിയിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. ശരീരം മൊത്തം സ്കാൻ ചെയ്തപ്പോഴാണ് നട്ടെല്ലിനു പരുക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായത്. തുടർന്ന് ഓപ്പറേഷനു വേണ്ടി അയച്ചു.
മൂന്നുമണിക്കൂറിനുള്ളിൽ ചെയ്യേണ്ട ശസ്ത്രക്രിയയാണ്. പക്ഷേ, ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീട് പഞ്ചാബിൽ തന്നെയുള്ള കമാൻഡോ ആശുപത്രിയിലേക്കു മാറ്റി. അവിടെ നിന്ന് ശസ്ത്രക്രിയ നടത്തി. വീണ ഷോക്കിലെ തരിപ്പാണെന്നാണ് ഞാൻ കരുതിയത്. കാൽ ഒരിക്കലും പൊക്കാൻ കഴിയില്ലെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവന് അരയ്ക്ക് താഴെ തളർന്നു പോയെന്നും ഇനി നടക്കാൻ സാധിക്കില്ലെന്നും ഒരു നഴ്സ് പറയുന്നത് ഞാൻ കേട്ടു. പെട്ടെന്നു കേട്ടപ്പോൾ വല്ലാത്തൊരു അവസ്ഥയായിരുന്നു. ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത അനുഭവമാണ്. വേദന സഹിക്കാൻ കഴിയാത്ത ദിവസങ്ങളായിരുന്നു പിന്നീട്. രാത്രി ഉറങ്ങാൻ സാധിച്ചിരുന്നില്ല. പാറിപ്പറന്നു നടന്നിരുന്ന എന്നെ ഇങ്ങനെ കാണുന്നത് വീട്ടുകാർക്ക് താങ്ങാനായില്ല. മാസങ്ങൾക്കു ശേഷമാണ് ഞാനും അത് ഉൾക്കൊണ്ടത്. കടുത്ത നിരാശയും വിഷാദവും അലട്ടിയിരുന്നു.
പിന്നീട് പഞ്ചാബിൽ നിന്ന് പുണെയിലെ മിലിട്ടറി ആശുപത്രിയിലേക്ക് എന്നെ മാറ്റി. അവിടെ നിന്നാണ് എന്താണ് സംഭവിച്ചതെന്നതു സംബന്ധിച്ച് ഞാൻ പഠിച്ചത്. ഇതുപോലെ അപകടം പറ്റിയ ഒട്ടേറെ സൈനികര്‍ പുണെയിലെ ആശുപത്രിയിലുണ്ടായിരുന്നു. അക്കൂട്ടത്തിൽ കൈ പോലും അനക്കാൻ സാധിക്കാത്തവരുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ ഞാൻ സ്വയം മോട്ടിവേറ്റഡായി. എനിക്ക് രണ്ടു കൈ എങ്കിലും ദൈവം ശക്തിയോടെ തന്നു. അവിടെ എത്തുന്നതു വരെ വളരെ ഡിപ്രഷനിലായിരുന്നു. കൈകൾകൊണ്ട് ഇനി ഗംഭീരമായി മുന്നോട്ടു പോകാമെന്ന് ഞാൻ തീരുമാനിച്ചു.
∙ വീൽചെയറിൽ വീട്ടിലെത്തിയപ്പോൾ...!
‘‘അപകടം നടന്ന കാര്യം വീട്ടിൽ ആദ്യം അറിയിച്ചിരുന്നില്ല. ചേച്ചിമാരും അമ്മയും എല്ലാം കരുതിയത് തുടയുടെ എല്ലുപൊട്ടി ആശുപത്രിയിലാണെന്നായിരുന്നു. ഒറ്റയടിക്ക് അമ്മയോട് ഞാൻ വീൽചെയറിലാണെന്നു പറഞ്ഞാൽ അവർ എങ്ങനെ ഉൾക്കൊള്ളുമെന്ന പേടിയുണ്ടായിരുന്നു. എന്നെക്കുറിച്ച് ഒരുപാട് പ്രതീക്ഷയുള്ള ആളായിരുന്നു അച്ഛന്‍. അദ്ദേഹം പഞ്ചാബിൽ വന്ന് എന്റെ അവസ്ഥകണ്ടപ്പോൾ ആകെ തകർന്നു. ഭക്ഷണം പോലും കഴിക്കാൻ അച്ഛനു സാധിച്ചിരുന്നില്ല. അത്രയേറെ തകര്‍ന്നു പോയി. അമ്മ പെട്ടെന്ന് എന്നെ കണ്ടു വിഷമിക്കരുത്, ചെറുതായി ഇക്കാര്യം അമ്മയോട് സൂചിപ്പിക്കണമെന്ന് വീട്ടിലേക്കു വരാൻ നേരം അച്ഛനോട് ഞാൻ പറഞ്ഞു. വിമാനത്താവളത്തിലേക്ക് എന്നെ കൂട്ടാൻ വീട്ടിൽ നിന്ന് എല്ലാവരും വന്നു.
അപ്പോൾ തന്നെ അമ്മ മാറി നിന്ന് കരയാൻ തുടങ്ങി. എന്താണ് അവരോട് അപ്പോൾ പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. വീട്ടിലെത്തിയപ്പോൾ വീൽചെയർ ആദ്യം ഉള്ളിൽ കൊണ്ടു പോയി വച്ചു. അതിനു ശേഷം എല്ലാവരും നോക്കി നിൽക്കേ അച്ഛൻ എന്നെ എടുത്ത് കൊണ്ടുപോയി വീൽചെയറിലിരുത്തി. എന്റെ മുന്നിൽ നിന്ന് കരയരുതെന്ന് അച്ഛൻ ആദ്യമേ എല്ലാവരോടും പറഞ്ഞിരുന്നു. ഞാനൊരു രോഗിയാണെന്ന രീതിയില്‍ എന്നോട് ആരും പെരുമാറരുതെന്ന് അച്ഛനോട് ഞാൻ പറഞ്ഞിരുന്നു. പുറത്തേക്കിറങ്ങുമ്പോൾ ആളുകൾ എന്നെ തന്നെ നോക്കില്ലേ എന്നൊക്കെയുള്ള ചിന്തകൾ അലട്ടിയിരുന്നു. മുറിയിൽ വാതിലടച്ചിരുന്ന് പലപ്പോഴും ഞാൻ ആരുംകാണാതെ കരഞ്ഞു. അങ്ങനെ മുറിയിലിരുന്നപ്പോഴാണ് ഫെയ്സ്ബുക്ക് എടുത്തത്.’’
∙ ‘നിങ്ങൾക്കെന്നെ കെട്ടിക്കൂടെ’...
‘‘ആർമിയിലേക്കു പോകാൻ താൽപര്യമുള്ളയാളായിരുന്നു അഖില. അതിനായി പരിശീലനം നടത്തുന്നതിനിടെയാണ് ഫെയ്സ്ബുക്കിലൂടെ ഞങ്ങൾ പരിചയപ്പെട്ടത്. ഒരുപാടു കഷ്ടപ്പാടുകൾ ആ ജോലിയിലുണ്ടെന്ന് ഞാനവളോട് പറഞ്ഞു മനസ്സിലാക്കിയിരുന്നു. ഒരിക്കലും പോകരുതെന്ന് പറഞ്ഞിരുന്നില്ല. എന്റെ അവസ്ഥയെ കുറിച്ചും പറഞ്ഞിരുന്നില്ല. അങ്ങനെ നല്ല സൗഹൃദത്തിൽ നിൽക്കുമ്പോഴാണ് ഒരുദിവസം നിങ്ങൾക്ക് എന്നെ കെട്ടിക്കൂടെ എന്ന് അവൾ എന്നോട് ചോദിച്ചത്. ഞാൻ നടക്കുന്ന ആളാണെന്നു വിചാരിച്ചാണ് അവള്‍ എന്നോട് വിവാഹാഭ്യർഥന നടത്തിയത്. അപ്പോൾ ഒരുകാര്യം പറയാനുണ്ടെന്നു പറഞ്ഞ് ഞാൻ അവളുടെ മൊബൈൽ നമ്പർ വാങ്ങി. പിറ്റേന്ന് വിളിച്ചു കാര്യം പറഞ്ഞു. ഇക്കാര്യം കേട്ടപ്പോൾ തന്നെ അവൾ ഫോൺ കട്ട് ചെയ്തു.
ഇനി സൗഹൃദം വേണ്ടെന്നു കരുതി പോയതായിരിക്കുമെന്നാണ് ഞാൻ കരുതിയത്. പിന്നീട് അവൾ തിരിച്ചു വിളിച്ചു. ഇത് കേട്ടപ്പോൾ കരയുകയായിരുന്നു എന്ന് പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങളുടെ കൂടെ ജീവിക്കാനാണ് ആഗ്രഹം, വിട്ടുപോകില്ലെന്നും അവൾ പറഞ്ഞു. അപ്പോൾ എന്നോടുള്ള സഹതാപമാണെന്നാണ് ഞാൻ കരുതിയത്. സ്നേഹമാണെന്നു മനസ്സിലായില്ല. പിന്നെയും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അപ്പോഴും അവൾക്കു സ്നേഹമാണെന്നു പറഞ്ഞു. നേരിട്ടുകണ്ടാൽ അഖിലയുടെ മനസ്സുമാറുമെന്നാണ് ഞാൻ കരുതിയത്. നമ്മൾ നേരിട്ടു കണ്ടതിനു ശേഷം നീ ബാക്കി തീരുമാനിച്ചാൽ മതിയെന്ന് ഞാൻ അവളോട് പറഞ്ഞു. നേരിൽ കണ്ടിട്ടും നിനക്ക് ആ സ്നേഹം ഉണ്ടെങ്കിൽ നമുക്ക് മുന്നോട്ടു പോകാം. അല്ലെങ്കിൽ കൂട്ടുകാരായി തുടരാമെന്നു പറഞ്ഞു.
∙ സംഭവബഹുലം രണ്ടാമത്തെ കൂടിക്കാഴ്ച
‘‘കൊല്ലത്ത് ഒരു ഹാർബറിനു സമീപത്തു വച്ചാണ് അഖിലയെ ആദ്യം കാണുന്നത്. പുണെയില്‍ നിന്ന് ട്രെയിനിലാണ് ഞാൻ കൊല്ലത്തേക്കു പോയത്. കണ്ടപ്പോൾ അവൾ ആദ്യം എന്റെ അടുത്തു വന്നില്ല. അടുത്തുവന്നപ്പോൾ അവളുടെ കൈകളൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. ഫോണിലൂടെയുള്ള സംസാരം തമ്മിൽ കണ്ടപ്പോൾ ഇല്ല. എന്തുപറയണമെന്ന അവസ്ഥയിലായി. സംസാരിച്ചുവന്നപ്പോൾ ശരിയായി. ടാക്സിയിൽ കയറുമ്പോൾ എന്റെ ചെരുപ്പ് അഴിഞ്ഞു പോയി. അതൊക്കെ കാലുപിടിച്ച് അവൾ തന്നെ ഇട്ടുതന്നു. ആദ്യമായി കാണുകയാണെന്ന തോന്നലൊന്നും പിന്നീട് ഉണ്ടായില്ല. അവളുടെ സ്നേഹം കൂടിയിട്ടേയുള്ളൂ എന്ന് എനിക്കു മനസ്സിലായി.
എനിക്ക് വർഷത്തിൽ ഒരിക്കലാണ് ലീവ് കിട്ടുക. ഓരോ തവണയും ഞാൻ അവളെ കണ്ടതിനു ശേഷമാണ് വീട്ടിലേക്കു പോയിരുന്നത്. വിവാഹത്തിനു മുൻപ് മൂന്നുതവണ ഞങ്ങൾ കണ്ടു. രണ്ടാമത്തെ കാണൽ സംഭവബഹുലമായിരുന്നു. എന്റെ ട്രെയിൻ മിസ്സായി. ഞാൻ പൂണെയിൽ നിന്ന് ബെംഗളൂരുവിലേക്ക് ബസിൽ പോയി. നല്ലമഴയായിരുന്നു. എനിക്കൊപ്പം സഹായത്തിനായി ആർമിയിൽ നിന്നു തന്നെ ഏർപ്പെടുത്തിയ ഒരാളും ഉണ്ടായിരുന്നു. എനിക്കു വേണ്ടി അദ്ദേഹവും ഒരുപാടു കഷ്ടപ്പെട്ടു. എന്നെ എടുത്ത് ബസിൽ കയറ്റാനും മറ്റും ഒരുപാട് ബുദ്ധിമുട്ടി. എന്നാലും എന്റെ കൂടെ നിന്നു.’’
∙ പേരിൽ സാമ്യം, ‘കട്ടചങ്ക്സാ’ണ് ഞങ്ങൾ
‘‘വിവാഹക്കാര്യം അച്ഛനോട് നേരിട്ടു പറയാന്‍ എനിക്കൊരു മടിയുണ്ടായിരുന്നു. സഹോദരിയുടെ ഭർത്താവ് വഴിയാണ് ഇക്കാര്യം അവതരിപ്പിച്ചത്. അളിയൻ അപ്പോൾ അവളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ എന്നോട് ചോദിച്ചു. എനിക്കു വിശ്വാസമുണ്ടെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് വീട്ടിൽ അറിയിക്കുന്നത്. അവൾ വീട്ടിൽ പറയാതെ ഇറങ്ങിവന്നതാണ്. റജിസ്റ്റർ വിവാഹം നടത്താനായിരുന്നു ഞങ്ങളുടെ തീരുമാനം.
പേരുകൾ പോലും സാദൃശ്യമുള്ളതാണെന്ന കാര്യം പിന്നീടാണ് ഞങ്ങൾ ശ്രദ്ധിച്ചത്. ആർമി ഗേൾ എന്നാണ് ആദ്യം കണ്ടത്. പിന്നീടാണ് ഞാൻ അഖിൽ, അവൾ അഖില എന്നൊക്കെ മനസ്സിലാക്കിയത്. ഞങ്ങളുടെ സ്വഭാവവും ഏകദേശം ഒരുപോലെയാണ്. വിഡിയോ കോൾ ചെയ്യുമ്പോൾ പലരും അനിയത്തിയാണോ എന്നു ചോദിക്കുമായിരുന്നു. പരസ്പരം കൂട്ടിമുട്ടുന്നതിനായാണോ ദൈവം ഞങ്ങൾ തമ്മിൽ ഇത്രയും സാദൃശ്യം ഉണ്ടാക്കിയതെന്നു പോലും ചിന്തിച്ചിട്ടുണ്ട്. കൊല്ലത്തു കിടക്കുന്ന ഒരാൾ കോഴിക്കോടുള്ള എന്റെ അടുത്തു വന്നതെങ്ങനെ എന്ന് ആലോചിക്കുമ്പോൾ എനിക്ക് അദ്ഭുതം തോന്നാറുണ്ട്. ഇപ്പോഴും ഭാര്യയും ഭർത്താവും എന്ന പോലെയല്ല. ‘കട്ടചങ്ക്സ്’ ആയാണ് ഞങ്ങള്‍ ജീവിക്കുന്നത്. ’’
ഒരാളെ ഇഷ്ടപ്പെടാന്‍ ഒരുപാടു കാലവും കാരണവും ഒന്നും വേണ്ടല്ലോ എന്നാണ് അഖിലയുടെ ചോദ്യം. ‘‘ആർമിക്കാരനൊക്കെയല്ലേ, എന്നെ വേണ്ടെന്നു പറയുമോ എന്നൊക്കെയുള്ള ഒരു ആശങ്കയുണ്ടായിരുന്നു. പേടിച്ചിട്ടുതന്നെയാണ് എനിക്ക് നിങ്ങളെ ഇഷ്ടമാണെന്നു പറഞ്ഞത്. അപ്പോൾ തിരിച്ച് അങ്ങനെയൊരിഷ്ടമില്ല എന്നു പറഞ്ഞു. കാരണം ചോദിച്ചപ്പോൾ ഒരുകാര്യം ഉണ്ടെന്നു മാത്രമാണ് പറഞ്ഞത്. നീ അത് അറിഞ്ഞാൽ എന്തായാലും വിട്ടിട്ടു പോകും എന്നു പറഞ്ഞു. അപ്പോൾ എന്താണു കാര്യം എന്നു ഞാൻ വീണ്ടും ചോദിച്ചു. നാളെ പറയാം എന്നായിരുന്നു മറുപടി. രാത്രിയായിരുന്നു ഞാന്‍ ചോദിച്ചത്. എന്താണ് കാരണമെന്ന് അറിയാതെ ഞാൻ തന്നെ ഓരോന്ന് ചിന്തിച്ചു കൂട്ടി.
നിങ്ങളെന്താ കൊലപാതകിയാണോ, പൊലീസ് കേസുണ്ടോ എന്നൊക്കെ ഞാൻ ചോദിച്ചു കൊണ്ടിരുന്നു. അതൊന്നുമല്ല, നേരിട്ടു വിളിച്ചു പറയാമെന്നു പറഞ്ഞ് നമ്പർ വാങ്ങി. അങ്ങനെയാണ് പറയുന്നത്. എന്തുകൊണ്ടോ എനിക്കപ്പോൾ അത് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. സങ്കടം സഹിക്കാൻ വയ്യാത്തതുകൊണ്ടാണ് ഞാൻ ഫോൺ കട്ട് ചെയ്തത്. പക്ഷേ, ഞാൻ ഒഴിവാക്കിയതാണെന്നാണ് അഖിൽ വിചാരിച്ചത്. കുറച്ചു കഴിഞ്ഞ് സാധാരണ പോലെ വീണ്ടും വിളിച്ച് എന്നാലും കുഴപ്പമില്ല, എനിക്ക് നിങ്ങളെ ഇഷ്ടമാണെന്നു പറഞ്ഞു. സഹതാപം കൊണ്ടല്ല. മര്യാദയ്ക്കുള്ള ഒരാളെ എങ്ങനെയാണോ വിവാഹം കഴിച്ച് ജീവിക്കുക അതുപോലെ തന്നെയായിരിക്കും എന്നും പറഞ്ഞു. അങ്ങനെ വിവാഹത്തിലെത്തുകയായിരുന്നു.’’– അഖില പറഞ്ഞു.
അഖിലിനു പഴയതുപോലെ നടക്കാൻ സാധിക്കണം എന്നതുമാത്രമാണ് ഇപ്പോൾ അവരൊരുമിച്ചു കാണുന്ന സ്വപ്നം. അപകടത്തിൽപ്പെടുന്ന സൈനികർക്കായുള്ള കോഴ്സ് പൂര്‍ത്തിയാക്കുന്നതോടെ അഖിലിനു സൈന്യത്തിൽ തന്നെ തുടരാം. അഖിലയ്ക്കും ഒരു ജോലി ശരിയായ ശേഷം പുണെയിൽ തുടരാനാണ് തീരുമാനം. ‘വലിയ പ്രതീക്ഷയൊന്നും ഡോക്ടർമാർ എനിക്കു നൽകിയിട്ടില്ല. ഇപ്പോൾ എത്രമാത്രം പുരോഗതിയുണ്ടോ അത്രയും മാത്രമാണുണ്ടാകുക എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എങ്കിലും ഒരു അദ്ഭുതം സംഭവിക്കും എന്നാണ് എന്റെ പ്രതീക്ഷ. ഇന്നല്ലെങ്കിൽ നാളെ ഒരുദിവസം ഞാൻ അവളുടെ കൈപിടിച്ച് നടക്കും.’– ശുഭപ്രതീക്ഷയോടെ അഖിൽ പറഞ്ഞു നിർത്തി.