മരണം ചർച്ച ചെയ്യാൻ ഇവിടെയുമുണ്ട് ‘ഡെത്ത് കഫേ’കൾ; നന്നായി ജീവിച്ചവർക്ക് എന്തിന് പേടി? മരണത്തിനോടും പറയാം, ഒരു ഹലോ
സന്ധ്യ ചായുന്ന പൂമുഖത്തെ ചാരുകസേരയിലിരുന്നു അച്ഛൻ. ആശുപത്രിയിൽ പോയി വന്നതിന്റെ ക്ഷീണം മാറ്റാനുള്ള ഇരിപ്പ്. കയ്യിലേക്കു ചായ നീട്ടിയ മകൾ ഫാനിന്റെ സ്വിച്ചുമിട്ടു. കറങ്ങുന്ന ഫാനിലേക്കു കണ്ണുനട്ടിരുന്ന് അച്ഛൻ പറയാൻ തുടങ്ങി– ‘‘എന്റെ മരണം കഴിഞ്ഞാൽ...’’ ‘‘അച്ഛനെന്തിനാണിപ്പോ ഇതൊക്കെ പറയുന്നത്?’’ -പറയാനുണ്ടായിരുന്നത് അവിടെത്തീർന്നു. നമ്മുടെ മരണത്തെക്കുറിച്ചു നമുക്ക് ഒന്നും പറയാൻ കഴിയാറില്ല. മരണമെന്നതിനു സമൂഹത്തിൽ ഒരു ചട്ടക്കൂടുണ്ട്. അതിലേക്കു നമ്മൾ നിന്നു കൊടുക്കുകയേ വേണ്ടൂ. മരണം വരുന്നതെങ്ങനെയുമാകട്ടെ, അതിലേക്കുള്ള പടികൾ സമൂഹം നിശ്ചയിച്ചു വച്ചിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ മരണത്തെക്കുറിച്ച് ഒന്നും മിണ്ടുക പോലും വേണ്ട. ‘അച്ചുവേട്ടന്റെ വീട്’ എന്നൊരു സിനിമയുണ്ടായിരുന്നല്ലോ. അച്ചുവേട്ടൻ മരിച്ചത് അപ്രതീക്ഷിതമായാണ്. അതോടെ കുടുംബം പായ് പൊട്ടിയ വഞ്ചി പോലെയായി. വീട്ടിൽ എല്ലാമുണ്ട്. പക്ഷേ, എങ്ങനെ മുന്നോട്ടു പോകണമെന്നു കുടുംബത്തിന് ഒരു രൂപവുമില്ല. അച്ചുവേട്ടൻ ഒന്നും പറഞ്ഞിരുന്നുമില്ല. വേണ്ട കരുതലൊക്കെ അച്ചുവേട്ടൻ കുടുംബത്തിനു വേണ്ടി ചെയ്തിരുന്നതൊക്കെ പാഴായി. ആരും ഒന്നും അറിഞ്ഞിരുന്നില്ലല്ലോ. മരണത്തിനു മുൻപ് ഓരോരുത്തരും പറയേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. മരണത്തെക്കുറിച്ചടക്കം. മരണത്തെക്കുറിച്ചു നമ്മൾ സംസാരിക്കാറുണ്ടല്ലോ എന്ന് ആരും പറയും. ഉണ്ട്; അതു മറ്റുള്ളവരുടെ മരണത്തെക്കുറിച്ചാണെന്നു മാത്രം. അവനവന്റെ മരണത്തെക്കുറിച്ചു പറയാനോ ഓർക്കാനോ പോലും നമുക്ക് ഇടം കിട്ടാറില്ല. ഇടം കൊടുക്കാറില്ല എന്നും പറയാം.

സന്ധ്യ ചായുന്ന പൂമുഖത്തെ ചാരുകസേരയിലിരുന്നു അച്ഛൻ. ആശുപത്രിയിൽ പോയി വന്നതിന്റെ ക്ഷീണം മാറ്റാനുള്ള ഇരിപ്പ്. കയ്യിലേക്കു ചായ നീട്ടിയ മകൾ ഫാനിന്റെ സ്വിച്ചുമിട്ടു. കറങ്ങുന്ന ഫാനിലേക്കു കണ്ണുനട്ടിരുന്ന് അച്ഛൻ പറയാൻ തുടങ്ങി– ‘‘എന്റെ മരണം കഴിഞ്ഞാൽ...’’
‘‘അച്ഛനെന്തിനാണിപ്പോ ഇതൊക്കെ പറയുന്നത്?’’ -പറയാനുണ്ടായിരുന്നത് അവിടെത്തീർന്നു. നമ്മുടെ മരണത്തെക്കുറിച്ചു നമുക്ക് ഒന്നും പറയാൻ കഴിയാറില്ല. മരണമെന്നതിനു സമൂഹത്തിൽ ഒരു ചട്ടക്കൂടുണ്ട്. അതിലേക്കു നമ്മൾ നിന്നു കൊടുക്കുകയേ വേണ്ടൂ. മരണം വരുന്നതെങ്ങനെയുമാകട്ടെ, അതിലേക്കുള്ള പടികൾ സമൂഹം നിശ്ചയിച്ചു വച്ചിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ മരണത്തെക്കുറിച്ച് ഒന്നും മിണ്ടുക പോലും വേണ്ട.
‘അച്ചുവേട്ടന്റെ വീട്’ എന്നൊരു സിനിമയുണ്ടായിരുന്നല്ലോ. അച്ചുവേട്ടൻ മരിച്ചത് അപ്രതീക്ഷിതമായാണ്. അതോടെ കുടുംബം പായ് പൊട്ടിയ വഞ്ചി പോലെയായി. വീട്ടിൽ എല്ലാമുണ്ട്. പക്ഷേ, എങ്ങനെ മുന്നോട്ടു പോകണമെന്നു കുടുംബത്തിന് ഒരു രൂപവുമില്ല. അച്ചുവേട്ടൻ ഒന്നും പറഞ്ഞിരുന്നുമില്ല. വേണ്ട കരുതലൊക്കെ അച്ചുവേട്ടൻ കുടുംബത്തിനു വേണ്ടി ചെയ്തിരുന്നതൊക്കെ പാഴായി. ആരും ഒന്നും അറിഞ്ഞിരുന്നില്ലല്ലോ.
മരണത്തിനു മുൻപ് ഓരോരുത്തരും പറയേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. മരണത്തെക്കുറിച്ചടക്കം. മരണത്തെക്കുറിച്ചു നമ്മൾ സംസാരിക്കാറുണ്ടല്ലോ എന്ന് ആരും പറയും. ഉണ്ട്; അതു മറ്റുള്ളവരുടെ മരണത്തെക്കുറിച്ചാണെന്നു മാത്രം. അവനവന്റെ മരണത്തെക്കുറിച്ചു പറയാനോ ഓർക്കാനോ പോലും നമുക്ക് ഇടം കിട്ടാറില്ല. ഇടം കൊടുക്കാറില്ല എന്നും പറയാം.
മരണശേഷം പ്രസംഗം നടത്തിയത് ബാബുപോൾ സാറാണ്. ഡി. ബാബുപോൾ ഐഎഎസ് തന്നെ. മരിച്ചു കിടക്കുമ്പോൾ അന്ത്യോപചാരം അർപ്പിക്കാൻ വരുന്നവർക്കായി മരണത്തെക്കുറിച്ചുള്ള തന്റെ പ്രസംഗം അദ്ദേഹം മുൻകൂട്ടി റിക്കോർഡ് ചെയ്തു വച്ചിരുന്നു! എപ്പോഴും കേൾക്കാൻ പറ്റിയ ഒരു മരണപ്രസംഗം. മരണമെന്ന സത്യം തന്റെയൊപ്പം ഉണ്ടെന്നതു മുൻപേ അംഗീകരിച്ചൊരാൾക്കേ അങ്ങനെയൊന്നു കഴിയൂ.
സ്വന്തം ജീവിതത്തിൽ മരണം അനിവാര്യമാണെന്ന തിരിച്ചറിവുള്ള ജീവി മനുഷ്യൻ മാത്രമാകാനാണു സാധ്യത. ആ തിരിച്ചറിവോടെയാണു നമ്മൾ ജീവിക്കുന്നത്. പക്ഷേ, ആ തിരിച്ചറിവിനെ നമ്മൾ താത്വികമായ അവലോകനങ്ങളായി മാറ്റിവിടും. അതിൽ മരിക്കുന്നവരായി ഉണ്ടാകുക നമ്മളൊഴികെ മറ്റുള്ളവരാകും. നമുക്ക് മരണമുണ്ട്. അതു പക്ഷേ, വിദൂരതയിലെങ്ങോ സംഭവിക്കേണ്ട ഒന്നാണ്! ആറുമാസത്തിനകം മരിക്കുന്നത്..? അതു നമ്മളല്ല, മറ്റാരൊക്കെയോ ആണ്! ‘എല്ലാവരും മരിക്കും’ എന്നു നമ്മൾ പറയുമ്പോഴും, സൂക്ഷ്മമായി നോക്കിയാൽ നമ്മൾ അടുത്ത നിമിഷം മരിക്കാം എന്ന സാധ്യത കണക്കിലെടുക്കാതെയാണ് അങ്ങനെ പറയുന്നതെന്നു കാണാം.
ആരെങ്കിലും സ്വന്തം മരണത്തെക്കുറിച്ച് ആലോചിക്കുന്നതും സംസാരിക്കുന്നതും സമൂഹം പൊതുവേ പ്രോത്സാഹിപ്പിക്കുന്നില്ല. ആ പ്രോത്സാഹിപ്പിക്കാതിരിക്കൽ തന്നെയും മരണം സംബന്ധിച്ച സാമൂഹിക ചട്ടക്കൂടിന്റെ ഒരു ഭാഗമാണ്. അതു പ്രായം കാരണമോ രോഗം കാരണമോ ഒക്കെ മരണസാമീപ്യം അനുഭവിക്കുന്നവരാണെങ്കിൽ സമൂഹം അതു തീരെ സമ്മതിക്കില്ല.
മരണത്തെക്കുറിച്ചു സംസാരിച്ചതു കൊണ്ട് ആരും മരിക്കുകയോ മരിക്കാതിരിക്കുകയോ ചെയ്യുകയില്ല. അതറിഞ്ഞു കൊണ്ടു തന്നെയാണ് നമ്മൾ മരണത്തെക്കുറിച്ചു മിണ്ടാതിരിക്കുന്നത്. മരണത്തിനു തൊട്ടുമുൻപുള്ള നിമിഷത്തിലും അർഥപൂർണമായി ജീവിക്കാൻ കഴിയുക മരണത്തെ അത്രമേൽ നമ്മൾ മനസ്സിലാക്കിയാൽ മാത്രമാണ്.
മരണദൂതുമായി കൂടെ നിൽക്കുന്ന രോഗത്തിനു പ്രതീക്ഷയില്ലാത്ത പ്രതിശാന്തിയായി സർജറി നടത്തേണ്ടതിന്റെ തൊട്ടുമുൻപത്തെ നിമിഷങ്ങളിലും ഒരു പുസ്തകം വായിച്ചുതീർക്കേണ്ടതിന്റെ തിരക്കിലായിരുന്ന അച്ഛനെക്കുറിച്ച് എഴുത്തുകാരൻ അശോകൻ ചരുവിൽ എഴുതിയിട്ടുള്ളത് ഓർത്തുപോകുന്നു. തൊട്ടുമുൻപിലെത്തിയ മരണത്തോട് ‘അൽപം കാത്തുനിൽക്കൂ, ലേശം തിരക്കുണ്ട്’ എന്നു പറഞ്ഞ പോലെ.
ഇതു മരണത്തിന്റെ ചട്ടക്കൂട് സമ്മതിക്കുന്ന രീതിയല്ല. മരണത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സമൂഹത്തിന്റെ മാനദണ്ഡങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും അടങ്ങുന്നതാണ് ആ സാമൂഹിക ചട്ടക്കൂട്.
മരണവുമായി ബന്ധപ്പെട്ട് ആളുകൾ എങ്ങനെ ചിന്തിക്കണം, എന്ത് അനുഭവിക്കണം, എങ്ങനെ പെരുമാറണം എന്നുള്ളതിനെയൊക്കെ സ്വാധീനിക്കുന്ന പരസ്പര ബന്ധങ്ങളുടെയും മാനസികാവസ്ഥകളുടെയും ആശയസംവേദനങ്ങളുടെയും ഒരു ശൃംഖലയാണത്. പുറത്തുകടക്കുക എളുപ്പമല്ല. മറിച്ച്, പിന്നെയും ആലോചിച്ചുറപ്പിക്കലാണു കൂടുതലും നടക്കുക. ശ്രീനാരായണഗുരുവിനു മുന്നിൽ രണ്ടനുയായികൾ ചോദിച്ചത് അതിനൊത്ത ചോദ്യമാണ്.
‘‘മരിച്ചാൽ ദഹിപ്പിക്കുന്നതോ മറവു ചെയ്യുന്നതോ നല്ലത്?’’
‘‘വെട്ടി തുണ്ടമാക്കി തെങ്ങിൻ മൂട്ടിലിടുന്നതാണു നല്ലത്’’ – ഗുരു.
‘‘അയ്യോ...’’
‘‘എന്താ നോവുമോ?’’
സംഭാഷണം അവിടെത്തീരുന്നു. ചട്ടക്കൂട് പൊട്ടില്ലെന്ന് ഗുരുവിനറിയാമായിരുന്നു.
മരണവുമായി ബന്ധപ്പെട്ട ഇൗ സാമൂഹികസംവിധാനങ്ങൾ (Death Systems) കൃത്യമായി ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകളിലാണ്. ചുറ്റും നോക്കിയാൽ ഇൗ ചട്ടക്കൂടിലെ വ്യവസ്ഥകളും നിർദേശങ്ങളും വിവിധ സമൂഹങ്ങൾക്കും ഉപസമൂഹങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ വ്യത്യസ്തമാണെന്നു കാണാം. ആസന്നമരണരായവരുടെ കാര്യത്തിൽ സമുദായത്തിലെ മറ്റുള്ളവർക്കുള്ള ഉത്തരവാദിത്തങ്ങൾ, എവിടെ എങ്ങനെ മരിക്കണം എന്നതിനെപ്പറ്റിയുള്ള മാനദണ്ഡങ്ങൾ, മരണാനന്തരം നടക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ സാമാന്യം കർക്കശമായ ഇൗ ചട്ടക്കൂടിൽ വരും. ഇതൊക്കെ നടപ്പാക്കാൻ സമുദായങ്ങൾക്ക് അവരുടേതായ രീതികളുണ്ട്. സമുദായാംഗങ്ങൾ അതിനോടു ചേർന്നാണു പോകുക.
ഇത്തരം ആചാരങ്ങളും കീഴ്‌വഴക്കങ്ങളും വ്യവസ്ഥകളും കൊണ്ട് ചില മെച്ചങ്ങളുണ്ട്. ആസന്നമരണരായ രോഗികളെ സന്ദർശിച്ച് കുടുംബാംഗങ്ങൾക്കു പിന്തുണ നൽകുക, മരണം കാത്തുകിടക്കുന്നയാളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും വിരോധങ്ങളും തൽക്കാലം മാറ്റിവയ്ക്കുക, മരണാനന്തരചടങ്ങുകളിൽ പങ്കെടുത്ത് കുടുംബാംഗങ്ങൾക്ക് ആശ്വാസമാകുക, മരിച്ചയാളെപ്പറ്റി കുറച്ചുകാലത്തേക്കെങ്കിലും മോശമായതൊന്നും പറയാതിരിക്കുക തുടങ്ങി കുറെയേറെ നല്ല വശങ്ങൾ ഇൗ കീഴ്‌വഴക്കങ്ങൾക്കുണ്ട്. കടമ്മനിട്ടയുടെ ‘ചാക്കാല’ എന്ന കവിതയിൽ പറയുംപോലെ ‘‘ഭാഗ്യവാനെന്നേ പറയാവൂ....’’ എന്ന ആ നിഷ്ഠ അപ്പോഴത്തേക്കെങ്കിലും നല്ലതാണല്ലോ.
നല്ല വശങ്ങൾക്ക് മറുവശങ്ങളുമുണ്ട്. അതു മരിക്കാൻ പോകുന്നയാളിനും വേണ്ടപ്പെട്ടവർക്കും അത്യാവശ്യം ബുദ്ധിമുട്ടുകളും മനഃപ്രയാസങ്ങളും മാത്രം നൽകുന്നവയുമാകും. മരണത്തെ മുന്നിൽ കാണുന്ന ആളുടെ ജീവിതത്തെയും മരണത്തെയും സംബന്ധിച്ച ഉത്കണ്ഠകളും തീരുമാനങ്ങളും പ്രകടിപ്പിക്കാൻ അനുവദിക്കാതിരിക്കുക, മരണം ഉറപ്പായ ഘട്ടത്തിൽ അതു തിരിച്ചറിഞ്ഞാൽപ്പോലും അധികചികിത്സയും അനാവശ്യ ചികിത്സയും നൽകി രോഗിയുടെ അവസാനകാലം ദുരിതപൂർണമാക്കുക തുടങ്ങിയ ഹാനികരമായ കുറെയേറെ സാമൂഹിക നിർബന്ധങ്ങൾ മരണചട്ടക്കൂടിന്റെ ഭാഗമാണ്.
വേണ്ടപ്പെട്ടവരെ അവസാനകാലത്ത്, മരണമല്ലാതെ ഇനിയൊന്നുമില്ല എന്നറിയുന്ന നേരത്തുപോലും ഐസിയുകളിൽ കിടത്തി കഷ്ടപ്പെടുത്തി എന്നു പിന്നീടു പശ്ചാത്തപിച്ചിട്ടുള്ള പലരും അതിനു കാരണമായി പറയുന്നത് ബന്ധുക്കളുടെയും അയൽക്കാരുടെയും നാട്ടുകാരുടെയും സമ്മർദവും സമ്മർദ സാധ്യതയുമാണ്. ഐസിയു എന്ന തീവ്രപരിചരണ മുറികൾ ഇന്നു മരണവഴിയിലെ ഒഴിവാക്കാനാകാത്തൊരു സാമൂഹികസംവിധാനമായി മാറിയിരിക്കുന്നു. മരണമോ മരണപൂർവനേരങ്ങളോ ഒക്കെ ഏകാന്തതയുടെ കൊടുംതാഴ്‌വാരങ്ങളുടേതാകണം എന്നതാണു നിർബന്ധം.
‘‘മരണമെത്തുന്ന നേരത്തു നീയെന്റെ അരികിലിത്തിരി നേരം ഇരിക്കണേ’’ എന്നു റഫീക്ക് അഹമ്മദ് കുറിച്ചിട്ട വരികൾ ആരെയുദ്ദേശിച്ചു പറഞ്ഞിട്ടുള്ളതാണെങ്കിലും ഇപ്പോഴത്തെ സംവിധാനത്തിൽ അവർക്ക് അരികിൽ ഇത്തിരിനേരം ഇരിക്കാനാകില്ല. മരണം പോയിക്കഴിഞ്ഞിട്ടു വേണമെങ്കിൽ ഇരിക്കാം. അതേ, ഇപ്പോഴത്തെ ചട്ടക്കൂടനുസരിച്ച്, എല്ലാവരും ഐസിയുവിലാണു മരിക്കേണ്ടത്. അതു വെന്റിലേറ്ററിൽ കിടന്ന ശേഷമാകാം, അല്ലാതെയുമാകാം.
ഐസിയുവും വെന്റിലേറ്ററുമൊക്കെ ജീവനെ തിരികെപ്പിടിക്കാനുള്ള ഉപാധികളാണ്. അവ പക്ഷേ ചോയ്സാണ്. നിർബന്ധമല്ല. പക്ഷേ നിങ്ങളുടെ ചോയ്സിൽ പോലും നിങ്ങൾക്ക് പിടിച്ചുനിൽക്കാനാകാതെ വരും. പ്രത്യേകിച്ചു പ്രായമാകുമ്പോൾ. നിങ്ങൾക്കു വേണ്ടെങ്കിലും ചട്ടക്കൂട് നിങ്ങൾക്കായി തയാറായി നിൽക്കുകയാണല്ലോ.അതുകൊണ്ട് നാം മരണത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങണം.
∙ മരണത്തെക്കുറിച്ചു നാം സംസാരിക്കുന്നതെന്തിനാകണം?
അതു ജീവിതം കൂടുതൽ അർഥപൂർണമാക്കാനാണ്. നമ്മുടെയും മറ്റുള്ളവരുടെയും. ജീവിതം ജീവിച്ചു കൊണ്ടേയിരിക്കുക എന്നത് ആനന്ദകരമായ സംഗതിയാണ്. മരിക്കാതിരിക്കാനുള്ള പോരാട്ടം അങ്ങനെയാകണമെന്നില്ല. അതൊട്ടും സുഖകരമാകില്ല. പ്രത്യേകിച്ചും ജീവിതാന്ത്യത്തോടടുക്കുന്നവർക്ക്.
അർഥപൂർണമായിരുന്നു ജീവിതമെങ്കിൽ മരിക്കുക എന്നതു വലിയ ഖേദം തോന്നേണ്ട കാര്യമല്ലാതെയായി മാറും. മരണത്തെക്കുറിച്ചു സംസാരിക്കേണ്ടത് അത്തരം ഖേദങ്ങളിലേക്കു വീണുപോകാതിരിക്കാൻ കൂടിയാണ്. ചെയ്യേണ്ട നന്മകളൊക്കെ ഒട്ടും നേരം പാഴാക്കാതെ ചെയ്തുകൊണ്ടേയിരിക്കാനാണ്. ജീവിതം പ്രവൃത്തികൾ ചെയ്യാൻ കരുത്തുള്ളതായിരിക്കുമ്പോൾത്തന്നെ, എപ്പോൾ വേണമെങ്കിലും വരാവുന്ന മരണത്തെക്കുറിച്ച് നിറഞ്ഞ ബോധം നമുക്കുണ്ടായിരിക്കേണ്ടത് അതിനാണ്.
ഉടനെ മരിക്കാൻ സാധ്യതയില്ല എന്ന പരിഗണനയുള്ള ആളുകൾക്ക് സ്വന്തം മരണത്തെപ്പറ്റി ആലോചിക്കുന്നതിലും ചർച്ച ചെയ്യുന്നതിലും കാര്യമായ വിലക്കുകളില്ല. ഈ സാധ്യത ഉപയോഗിച്ചു കൊണ്ട് സ്വന്തം മരണത്തെപ്പറ്റിയുള്ള ഉത്കണ്ഠകളും ആലോചനകളും പ്രതീക്ഷകളും മരിക്കുന്നതിന് മുൻപ് ചെയ്തു തീർക്കേണ്ട പ്രധാനകാര്യങ്ങളും ഒക്കെ ചെറു ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്ന ഡെത്ത് കഫേകൾ (Death Cafe) ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും സജീവമായുണ്ട്. കോഴിക്കോട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ കഴിഞ്ഞ 8 വർഷങ്ങളായി കേരളത്തിലും പുറത്തും ഡെത്ത് കഫേകൾ സംഘടിപ്പിക്കുന്നുണ്ട്. ഇരുപതോളം ആളുകൾ ഒന്നിച്ചിരുന്ന് ഒന്നര മണിക്കൂർ സമയം കൊണ്ട് ജീവിതവും മരണവും സംബന്ധിച്ച ആലോചനകളും ആഗ്രഹങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന രീതിയാണ് ഇത്.
സ്വാഭാവികമായും നമ്മൾ മരിക്കുന്നതിന് മുൻപു ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളും ഈ ചർച്ചകളുടെ വിഷയമായിത്തീരുന്നു. മുൻപേ പറഞ്ഞതു പോലെ അവനവന്റെ മരണത്തെപ്പറ്റിയുള്ള ആ ആലോചനകൾ ജീവിതം എത്രമാത്രം വിലപ്പെട്ടതാണ് എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നു എന്നതാണ് അനുഭവം.
മരണത്തിനു മുൻപേ ചെയ്തുതീർക്കേണ്ട കാര്യങ്ങളെക്കുറിച്ചു മാത്രമല്ല, സ്വന്തം മരണത്തെക്കുറിച്ചുമുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ വ്യക്തിയെ അതു പ്രാപ്തമാക്കുന്നു. അന്തസ്സായ മരണം വേണം എന്നതും മരണത്തെക്കുറിച്ചുളള ഒരു തീരുമാനമാണല്ലോ.
അന്തസ്സോടെയുള്ള മരണം മൗലികാവകാശമായി അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ സമീപകാലവിധി മരണത്തെ ചുറ്റിപ്പറ്റിയുള്ള ഉത്കണ്ഠകളെയും പ്രതീക്ഷകളെയും തീരുമാനങ്ങളെയും കുറിച്ചുള്ള മുൻകൂർ ചർച്ചകൾക്ക് സാധ്യതയുണ്ടാക്കിയിട്ടുണ്ട്. ആ വിധിന്യായത്തിലെ ഏറെ പ്രധാനപ്പെട്ട കാര്യം ലിവിങ് വിൽ ( Living Will) എന്ന രേഖ ഉണ്ടാക്കുന്നതിനെപ്പറ്റിയുള്ള നിർദേശങ്ങളാണ്. സ്വന്തം മരണത്തെക്കുറിച്ചും മരണാനന്തര ചടങ്ങുകളെക്കുറിച്ചുമൊക്കെ ഒരാളുടെ ആഗ്രഹങ്ങളും നിർദേശങ്ങളുമെല്ലാം എഴുതിവയ്ക്കാനും ചർച്ചചെയ്യാനുമെല്ലാം അത് അവസരമൊരുക്കുന്നുണ്ട്. അപ്പോൾപ്പിന്നെ എന്തുകൊണ്ട് മരണത്തെക്കുറിച്ചു സംസാരിക്കാതിരിക്കണം?
മരണമെത്തുന്ന നേരത്ത് - കൽപറ്റ നാരായണൻ എഴുതുന്നു
വൃദ്ധന്റെ വാതിൽ ചാരിയിട്ടേയുള്ളു, അടഞ്ഞിട്ടില്ല, ജീവിതം മരണത്തോടു പറഞ്ഞു. ആരുടെ വാതിലും അടഞ്ഞിട്ടില്ല, ചാരിയിട്ടേയുള്ളൂ, മരണം മറുപടി പറഞ്ഞു. ‘എല്ലാവരും ഒരു പോലെ അരക്ഷിതരാണ്. എന്തു കൊണ്ടാണിങ്ങനെ? ജീവിതം ചോദിച്ചു. കുറഞ്ഞ കാലം മാത്രം ജീവിച്ചവർക്കു കൂടുതൽക്കാലം വേണ്ടതല്ലേ? ഒരു നിശ്ചിത പ്രായം മരണത്തിനായി നിശ്ചയിച്ചിരുന്നെങ്കിൽ മറ്റുള്ളവർക്ക് ഭയരഹിതമായി കഴിയാമായിരുന്നില്ലേ ? ആണോ, സൂക്ഷ്മമായി ആലോചിച്ചാണോ പറയുന്നത് , മരണം ജീവിതത്തോടു തിരിച്ചു ചോദിച്ചു.
അഞ്ചു വയസ്സുള്ള മകൾ വരാനൽപ്പം വൈകുമ്പോൾ അമ്മയുടെ നെഞ്ചിടിപ്പ് കൂടുന്നു. രോഗം ബാധിച്ച യുവാവിന്റെ അടുത്ത് നേർച്ചകൾ നേർന്നു അമ്മയും ഭാര്യയും നിൽക്കുന്നു. ഈശ്വരാ, വഴിയിലൊന്നും സംഭവിക്കരുതേ എന്ന് ഉറ്റവരെച്ചൊല്ലി സ്നേഹം ഉത്കണ്ഠപ്പെടുന്നു. മരണപ്പെടാനുള്ള സാധ്യത ഏറെക്കുറെ തുല്യമായതിനാൽ ജീവിതം എല്ലാ ഘട്ടത്തിലും അമൂല്യമായി മാറുന്നു. വൃദ്ധനാകട്ടെ മരണം ഒരുറപ്പില്ലാത്ത സാധ്യതയായതിനാൽ ഭയരഹിതനായിക്കഴിയുന്നു, മരണദിനത്തിലെ പ്രഭാതത്തിലും. ഇതെല്ലാം ഞാൻ വരുന്നതിലെ അനിശ്ചിതത്വം കൊണ്ടല്ലേ: മരണം ചോദിക്കുന്നു.
ജനിച്ചതെല്ലാം മരിക്കും എന്ന അറിവിന്റെ കനി മനുഷ്യനൊഴിച്ചു മറ്റൊരു ജീവിയും ഭുജിച്ചിട്ടില്ല. അന്യജീവജാലങ്ങൾ അജ്ഞത കൊണ്ടു മരണഭയത്തിൽനിന്ന് സുരക്ഷിതരാണെങ്കിൽ മനുഷ്യർ വിസ്മൃതി കൊണ്ടാണ് സുരക്ഷിതർ. മരണത്തിന്റെ കടലെടുത്തു കൊണ്ടിരിക്കുന്ന ഒരു തുരുത്താണ് ജീവിതമെന്നു അറിഞ്ഞിട്ടും അറിയുന്നില്ല മനുഷ്യർ. അവർ നിത്യ ജീവിതമുള്ളതു പോലെ മൃഗതുല്യം ആനന്ദത്തോടെ കഴിയുന്നു. അതു മരണത്തെ യാദൃച്ഛികവും ഭീകരവുമാക്കുന്നു.
‘ആരുള്ളു മരിച്ചവർക്കപരാധി, ഞാനെന്നൊരാടലേശാതെ’ എന്നു ബാലാമണിയമ്മ അതറിഞ്ഞാണ് എഴുതിയത്. മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ, മരണാവബോധം എപ്പോഴും മനസ്സിലുണ്ടായിരുന്നെങ്കിൽ, മരിച്ചവർ അനാഥരെപ്പോലെ മരിക്കുമായിരുന്നില്ല എന്നറിഞ്ഞു കൊണ്ട് എഴുതിയതാണാ വരികൾ. എങ്കിൽ മരണപൂർവ ദിവസങ്ങളിൽ മനുഷ്യരിത്ര ഏകാകികളാകുമായിരുന്നില്ല . ആശുപത്രികളിലെ അതിതീവ്രപരിചരണ വിഭാഗത്തിലെ രോഗികളെപ്പോലെ അനാഥർ ഒരനാഥാലയത്തിലുമില്ല.
ആസന്നമരണനോട് എങ്ങനെ സംസാരിക്കണമെന്നു ബന്ധുക്കൾക്കറിയില്ല. അവർ ഔപചാരികമായി സംസാരിക്കുന്നു, 'മറ്റുള്ളവരെ'പ്പോലെ, അപരിചിതരെപ്പോലെ പെരുമാറുന്നു. മുഖം കൊടുക്കാതെ പിൻവാങ്ങുന്നു. മരണം അടുത്തടുത്തേക്ക് വരുന്നതിനേക്കാൾ ജീവിതം അകന്നകന്ന് പോകുന്നതാണ് ആസന്നമരണർ കാണുന്നത്. ഇത് ഭയങ്കരമാണ്. മരണമല്ല, ജീവിതാനന്തര ശൂന്യതയല്ല , മരണമടുക്കുമ്പോഴുള്ള ഒറ്റപ്പെടലാണ് യഥാർഥ മരണം.