‘മൈക്ക് ശരിയാക്കിത്തരാൻ പോലും അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്നു’: കൺകോണുകളിലേക്ക് പകർന്ന ‘നാദാനന്ദം’; സാക്കിർ... ആ താളത്തിന് എങ്ങനെ മരിക്കാൻ കഴിയും?
തബലയിൽ അല്ലാരാഖാ, മകൻ സാക്കിർ ഹുസൈൻ, സാരംഗിയിൽ ബിസ്മില്ലാ ഖാൻ, സന്തൂറിൽ ശിവ്കുമാർ ശർമ, സരോദിൽ അംജദ് അലി ഖാൻ, പുല്ലാങ്കുഴലിൽ ഹരിപ്രസാദ് ചൗരസ്യ, മൃദംഗത്തിൽ ഉമയാൾപുരം ശിവരാമൻ, ചെണ്ടയിൽ മട്ടന്നൂർ ശങ്കരൻകുട്ടി, ഘടത്തിൽ വിക്കു വിനായകറാം, ഡ്രംസിൽ ശിവമണി... ഇന്ത്യയെന്ന ഭൂപടത്തിനപ്പുറം നമ്മുടെ നാദലയങ്ങൾ ഉയർന്നുകേൾപിച്ച ഈ സംഘത്തിൽനിന്ന് പെട്ടെന്നൊരു രാത്രി സാക്കിർ ഭായ് ഇറങ്ങിപ്പോകുമ്പോൾ ഒരു താളവട്ടംതന്നെ നിശ്ചലമാകുന്നു. സാക്കിറിനെയും മറ്റൊരു മകൻ ഫസൽ ഖുറേഷിയെയും ഒപ്പമിരുത്തി അല്ലാരാഖാ തബലയെ കൂട്ടിയിണക്കുന്നതിന്റെ നാദഭംഗി അതുല്യമായിരുന്നു. പിതാവിൽനിന്നു പാരമ്പര്യതാളത്തിനപ്പുറത്തേക്കും സഹോദരനിൽനിന്ന് അതിന്റെ പിൻവഴിക്കപ്പുറത്തേക്കും സഞ്ചരിച്ച സാക്കിർ അതിവേഗം സ്വയം താളഗോപുരമായത് സംഗീതാസ്വാദകർ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ കണ്ടനുഭവിച്ച അതുല്യാനുഭവമാണ്. പഖാവജിനെ മുറിച്ചുവച്ചതുപോലുള്ള തബലയിൽ, ഇരുതലയുടെ സാധ്യതയോ പരിമിതിയോ ബാധിക്കാത്തവിധം സാക്കിർ സാധിച്ചെടുത്ത താളപ്പെരുക്കം കാതുകളിൽ മാത്രമല്ല കണ്ണുകളിലും നിലയ്ക്കാത്ത നാദാനന്ദമാണ്. കയ്യിൽ തെളിയുന്നത് ആ കണ്ണുകളിൽ നമുക്കു വായിക്കാമായിരുന്നു. തന്റെ വിരലറ്റത്തുനിന്ന് ആസ്വാദകർ ഓരോരുത്തരുടെയും കൺകോണുകളിലേക്കാണു സാക്കിർ വിരലോടിച്ചത്. തബലയിൽ മുറുകുന്നതൊക്കെയും, ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകംപോലെ അദ്ദേഹത്തിന്റെ മിഴികളിൽ വിസ്മയമായി നിറഞ്ഞിരുന്നു.

തബലയിൽ അല്ലാരാഖാ, മകൻ സാക്കിർ ഹുസൈൻ, സാരംഗിയിൽ ബിസ്മില്ലാ ഖാൻ, സന്തൂറിൽ ശിവ്കുമാർ ശർമ, സരോദിൽ അംജദ് അലി ഖാൻ, പുല്ലാങ്കുഴലിൽ ഹരിപ്രസാദ് ചൗരസ്യ, മൃദംഗത്തിൽ ഉമയാൾപുരം ശിവരാമൻ, ചെണ്ടയിൽ മട്ടന്നൂർ ശങ്കരൻകുട്ടി, ഘടത്തിൽ വിക്കു വിനായകറാം, ഡ്രംസിൽ ശിവമണി... ഇന്ത്യയെന്ന ഭൂപടത്തിനപ്പുറം നമ്മുടെ നാദലയങ്ങൾ ഉയർന്നുകേൾപിച്ച ഈ സംഘത്തിൽനിന്ന് പെട്ടെന്നൊരു രാത്രി സാക്കിർ ഭായ് ഇറങ്ങിപ്പോകുമ്പോൾ ഒരു താളവട്ടംതന്നെ നിശ്ചലമാകുന്നു. സാക്കിറിനെയും മറ്റൊരു മകൻ ഫസൽ ഖുറേഷിയെയും ഒപ്പമിരുത്തി അല്ലാരാഖാ തബലയെ കൂട്ടിയിണക്കുന്നതിന്റെ നാദഭംഗി അതുല്യമായിരുന്നു. പിതാവിൽനിന്നു പാരമ്പര്യതാളത്തിനപ്പുറത്തേക്കും സഹോദരനിൽനിന്ന് അതിന്റെ പിൻവഴിക്കപ്പുറത്തേക്കും സഞ്ചരിച്ച സാക്കിർ അതിവേഗം സ്വയം താളഗോപുരമായത് സംഗീതാസ്വാദകർ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ കണ്ടനുഭവിച്ച അതുല്യാനുഭവമാണ്.
പഖാവജിനെ മുറിച്ചുവച്ചതുപോലുള്ള തബലയിൽ, ഇരുതലയുടെ സാധ്യതയോ പരിമിതിയോ ബാധിക്കാത്തവിധം സാക്കിർ സാധിച്ചെടുത്ത താളപ്പെരുക്കം കാതുകളിൽ മാത്രമല്ല കണ്ണുകളിലും നിലയ്ക്കാത്ത നാദാനന്ദമാണ്. കയ്യിൽ തെളിയുന്നത് ആ കണ്ണുകളിൽ നമുക്കു വായിക്കാമായിരുന്നു. തന്റെ വിരലറ്റത്തുനിന്ന് ആസ്വാദകർ ഓരോരുത്തരുടെയും കൺകോണുകളിലേക്കാണു സാക്കിർ വിരലോടിച്ചത്. തബലയിൽ മുറുകുന്നതൊക്കെയും, ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകംപോലെ അദ്ദേഹത്തിന്റെ മിഴികളിൽ വിസ്മയമായി നിറഞ്ഞിരുന്നു.
കഥക്കിന്റെയോ ഹിന്ദുസ്ഥാനി സംഗീതത്തിന്റെയോ ഗസലിന്റെയോ പിന്നണിയിൽനിന്ന് തബലയെ അതിവേഗം വേദിയുടെ മധ്യത്തിലിരുത്താൻ അദ്ദേഹത്തിനു സാധിച്ചത്, എയ്തുകൊണ്ടിരുന്ന ഓരോ താളമാത്രയിലും പുതുമ കണ്ടെത്താനുള്ള ആവേശംതന്നെ. ക്യാമറയുടെ ഷട്ടർ സ്പീഡിനുപോലും തളച്ചിടാനാവാത്ത വേഗത്തിൽ സാക്കിറിന്റെ വിരലോടിയപ്പോൾ, അതിന്റെ മാസ്മരികത ആ മുടിയീണത്തിൽപോലും നിറഞ്ഞു. ചുരുണ്ട മുടിയോ തബലയെ ചുരണ്ടിയെടുത്ത തുടിയോ സാക്കിറെന്നു വേർതിരിച്ചെടുക്കാൻ കഴിയാത്തവിധം ആ രൂപവും താളവും സംഗമിച്ചു.
അനന്യമായ ഗൗരവത്തോടെ ചെയ്യുന്നതൊന്നും സാക്കിറിന്റെ മുഖത്ത് അങ്ങനെ നിഴലിച്ചില്ല. ആ ലാളിത്യവും സൗകുമാരികതയുംതന്നെയാണ് സാക്കിറിനെ ലോകമെങ്ങും ഇത്രയേറെ സ്വീകാര്യനാക്കിയതെന്ന് നിസ്സംശയം പറയാം. പ്രതിഭയുടെ സിംഹാസനത്തിലിരുന്നയാൾ മാത്രമായിരുന്നെങ്കിൽ ഇത്രയിടംവരെ സാക്കിറിനെ സംഗീതപ്രേമികൾ മനസ്സിൽ പ്രതിഷ്ഠിക്കുമായിരുന്നില്ല.
‘ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യൻ എന്ന നിലയിലും സാക്കിർ ജി എല്ലാവർക്കും മാതൃകയാണ്. പെരുമാറ്റത്തിലെ ലാളിത്യം, വിനയം... ഇതുകൊണ്ടൊക്കെ ഞങ്ങളെ ഓരോ ദിവസവും അദ്ദേഹം അദ്ഭുതപ്പെടുത്തി. മൈക്ക് ശരിയാക്കിത്തരാൻപോലും അദ്ദേഹം ഞങ്ങളുടെ അടുത്തെത്തി. മറ്റൊരു വാഹനത്തിൽ സഞ്ചരിച്ച് വേദിയിലെത്താതെ, ഞങ്ങൾക്കൊപ്പം അതേ ബസിൽ അദ്ദേഹം ഒപ്പം സഞ്ചരിച്ചു’–സാക്കിറിനെക്കുറിച്ച് പറഞ്ഞു മതിവരാത്തത്, പുതിയ തലമുറയിലെ ചെണ്ട വിസ്മയങ്ങളിലൊന്നായ മട്ടന്നൂർ ശ്രീരാജിനാണ്. 2019ൽ സാക്കിറിനൊപ്പം യുഎസിലാകെ 19 വേദികളിൽ നിറഞ്ഞാടിയ ഫ്യൂഷൻ അനുഭവങ്ങൾ വിവരിക്കുകയായിരുന്നു ശ്രീരാജ്.
ഇരുപത്തഞ്ചാണ്ടു മുൻപ് ഷാജി എൻ.കരുണിന്റെ ‘വാനപ്രസ്ഥ’ത്തിനു സംഗീതം പകരാൻ സാക്കിർ ഹുസൈൻ വരുമ്പോൾ, കേരളത്തിന് അതൊരു പുതുമയുടെ താളമായിരുന്നു. കഥകളിയുടെ പതിഞ്ഞ താളമുള്ള പ്രമേയത്തിന്, ചടുലവിരലുകൾകൊണ്ടു സംഗീതസ്നേഹികളെ ചൂടുപിടിപ്പിച്ച സാക്കിറിന് എന്തു ചെയ്യാൻ കഴിയുമെന്ന് പലരും ചിന്തിച്ചു. കേരളീയത ആഴത്തിൽ പരന്നുകിടന്ന ആ സിനിമയിൽ, ചർക്കയിൽ നൂലെന്നപോലെ സാക്കിറിന്റെ സംഗീതം അലിഞ്ഞുകിടക്കുന്നു. വീണ്ടും വീണ്ടും കണ്ടാലും കേട്ടാലും അനുഭൂതിയുടെ വിവിധ തലങ്ങൾ ചേർന്നുകിടക്കുന്നു.
ജോർജ് ഹാരിസണും വാൻ മോറിസനും മിക്കി ഹാർട്ടുമൊക്കെ കൂട്ടായി ചേർന്ന സാക്കിറിന്റെ താളം ലോകത്തെ ഇന്ത്യയുടെ രണ്ടു താളവട്ടങ്ങളായി കേൾപിക്കുകയായിരുന്നു. ഇടംകയ്യിലെ ലഘുനാദവും വലംകയ്യിലെ സൂക്ഷ്മനാദവും ചേരുംപടി ചേർത്ത തബലയുടെ സംഗീതം, സാക്കിറിന്റെ കൈവിരലുകൾക്കു മാത്രം എങ്ങനെ ഇത്രയേറെ ആസ്വാദ്യമാക്കാൻ കഴിഞ്ഞു എന്നതിന് കൃത്യമായ ഉത്തരങ്ങളില്ല. അതിനുള്ള ഉത്തരങ്ങളാണ്, ലോകമാകെ അദ്ദേഹം നടത്തിയ താളാശ്വമേധങ്ങൾ, ഗ്രാമി അവാർഡ്, രാജ്യാന്തര മേളകളിലെ ബഹുമതികൾ, പത്മവിഭൂഷൺ തുടങ്ങിയവയൊക്കെ. താളത്തിനൊരു ഭാരതരത്ന കിട്ടേണ്ടിയിരുന്ന ആ കൈകളിലേക്ക് അത് എത്തിയില്ല; ഒരുപക്ഷേ, നാളെ ആ ഓർമകളിലേക്ക് അത് ചെന്നെത്തിയേക്കാം.
ഇന്ത്യയിൽനിന്നു ജീവിതപരിസരം മാറിയെങ്കിലും, സാക്കിറിലെ ഇന്ത്യക്കാരനോ ഭാരതീയ താളനിഘണ്ടുവോ അന്യമായില്ല. ഹൃദയത്തിൽനിന്നു രക്തമെന്നപോലെ സാക്കിറിൽനിന്നു താളം പമ്പ് ചെയ്യപ്പെടാത്ത സംഗീതാന്വേഷകർ ഇന്ത്യയിലുണ്ടാവില്ലെന്നു നിശ്ചയം. ഇന്നലെവരെ കേൾക്കാമെന്നു കൊതിച്ച ഓരോ താളമാത്രയും ഇനി ആ ഓർമകളുടെ തുടിപ്പായി മുഴങ്ങുമെന്ന വ്യത്യാസം മാത്രമേയുള്ളൂ. സാക്കിർ എന്ന താളത്തിന് എങ്ങനെ മരിക്കാൻ കഴിയും?!