ഉലച്ചത് റസിയയുടെ മരണം; നടി ആഗ്രഹിച്ചിട്ടും ആ പ്രോഗ്രാം നടന്നില്ല; അങ്ങനെയൊരു സാക്കിറിനെ ഒരിക്കലും കണ്ടിട്ടുമില്ല...
‘ഹൃദയം നുറുങ്ങുകയാണെനിക്ക്’ എൽ.സുബ്രഹ്മണ്യത്തിന്റെ വാക്കുകളാണ്. അരനൂറ്റാണ്ടോളം ഒപ്പം നടന്ന ഒരാൾ ഇതാ ശൂന്യത സൃഷ്ടിച്ചു മടങ്ങുന്നു. ഈ മാസം 22നു ചെന്നൈയിൽ എന്നോടൊപ്പം ലക്ഷ്മിനാരായണ സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്താമെന്നു സമ്മതിച്ചിരുന്നു, എന്റെ പ്രിയപ്പെട്ട സാക്കിർ ഹുസൈൻ. അദ്ദേഹത്തിനു ലക്ഷ്മിനാരായണ രാജ്യാന്തര സംഗീത പുരസ്കാരം സമർപ്പിക്കണമെന്നും ഞങ്ങൾ കരുതിയിരുന്നു. എത്രയോ വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ആ സമാഗമം കാത്തിരിക്കുകയായിരുന്നു ഞങ്ങളെല്ലാവരും. എന്നാൽ, നവംബറിൽ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനായെന്ന വാർത്തയെത്തി. അതോടെ ഡിസംബറിലെ വരവു നടക്കില്ലെന്നുറപ്പായി. ഇതാ ഇപ്പോൾ കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമെത്തുന്നു. സാക്കിർ ഹുസൈൻ വെറുമൊരു സംഗീതജ്ഞനായിരുന്നില്ല. ബഹുമുഖപ്രതിഭ, സ്നേഹസമ്പന്നൻ, ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരിക്കുമ്പോൾതന്നെ കർണാടക സംഗീതത്തെയും പാശ്ചാത്യ സംഗീതത്തെയുമെല്ലാം ഒരേപോലെ ആശ്ലേഷിച്ചയാൾ. തബലവാദകരിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം എന്നും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ആ ഹെയർ സ്റ്റൈലും അംഗവിക്ഷേപങ്ങളും തലയാട്ടലുമെല്ലാം അതേപടി അനുകരിക്കുന്ന നൂറുകണക്കിനു പേരുണ്ടു ലോകത്ത്. ഒരു കലാകാരന് അതിലും വലിയ എന്തു സ്വീകാര്യതയാണു ലഭിക്കേണ്ടത്?

‘ഹൃദയം നുറുങ്ങുകയാണെനിക്ക്’ എൽ.സുബ്രഹ്മണ്യത്തിന്റെ വാക്കുകളാണ്. അരനൂറ്റാണ്ടോളം ഒപ്പം നടന്ന ഒരാൾ ഇതാ ശൂന്യത സൃഷ്ടിച്ചു മടങ്ങുന്നു. ഈ മാസം 22നു ചെന്നൈയിൽ എന്നോടൊപ്പം ലക്ഷ്മിനാരായണ സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്താമെന്നു സമ്മതിച്ചിരുന്നു, എന്റെ പ്രിയപ്പെട്ട സാക്കിർ ഹുസൈൻ. അദ്ദേഹത്തിനു ലക്ഷ്മിനാരായണ രാജ്യാന്തര സംഗീത പുരസ്കാരം സമർപ്പിക്കണമെന്നും ഞങ്ങൾ കരുതിയിരുന്നു. എത്രയോ വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ആ സമാഗമം കാത്തിരിക്കുകയായിരുന്നു ഞങ്ങളെല്ലാവരും. എന്നാൽ, നവംബറിൽ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനായെന്ന വാർത്തയെത്തി. അതോടെ ഡിസംബറിലെ വരവു നടക്കില്ലെന്നുറപ്പായി. ഇതാ ഇപ്പോൾ കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമെത്തുന്നു.
സാക്കിർ ഹുസൈൻ വെറുമൊരു സംഗീതജ്ഞനായിരുന്നില്ല. ബഹുമുഖപ്രതിഭ, സ്നേഹസമ്പന്നൻ, ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരിക്കുമ്പോൾതന്നെ കർണാടക സംഗീതത്തെയും പാശ്ചാത്യ സംഗീതത്തെയുമെല്ലാം ഒരേപോലെ ആശ്ലേഷിച്ചയാൾ. തബലവാദകരിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം എന്നും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ആ ഹെയർ സ്റ്റൈലും അംഗവിക്ഷേപങ്ങളും തലയാട്ടലുമെല്ലാം അതേപടി അനുകരിക്കുന്ന നൂറുകണക്കിനു പേരുണ്ടു ലോകത്ത്. ഒരു കലാകാരന് അതിലും വലിയ എന്തു സ്വീകാര്യതയാണു ലഭിക്കേണ്ടത്?
1973 ൽ ആണു ഞാൻ യുഎസിലേക്കു പോയത്. അവിടെ പണ്ഡിറ്റ് രവിശങ്കറിന്റെയും ഉസ്താദ് അല്ലാ രഖാ ഖാന്റെയുമെല്ലാം കച്ചേരികളിൽ പങ്കെടുക്കുമ്പോഴാണ് അല്ലാ രഖായുടെ മകനെ, സാക്കിറിനെ പരിചയപ്പെടുന്നത്. അന്നു തുടങ്ങിയ ആത്മബന്ധം. അക്കാലത്താണു വിദേശത്ത് എന്റെ ആദ്യത്തെ ക്ലാസിക്കൽ ആൽബം ചെയ്തത്. ഡിസ്കവറി കമ്പനിക്കായി ചെയ്ത ‘ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്’ എന്ന ആൽബത്തിൽ തബലയിൽ എനിക്കായി സാക്കിർ വിസ്മയം തീർത്തു. പിന്നീട് എത്രയോ വേദികൾ...
യുഎസിലെ ആദ്യ കൂടിക്കാഴ്ച കഴിഞ്ഞു പിരിയാൻനേരം കൈകൾ ചേർത്തുപിടിച്ചു സാക്കിർ എന്നെ ‘മണി’ എന്നു വിളിച്ചു. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കൾ വിളിച്ചിരുന്ന ആ പേരിലാണ് പിന്നീടുള്ള കാലമത്രയും അദ്ദേഹം എന്നെ വിളിച്ചിരുന്നത്. ഞാൻ ‘സാക്കിർ’ എന്നും ‘സാക്കിർജി’ എന്നും വിളിച്ചു. സാക്കിർ ജീവിതത്തിലേക്കു തിരിച്ചുവരണേ എന്നായിരുന്നു പ്രാർഥന. മിനിയാന്ന് തിരുവനന്തപുരത്ത് സൂര്യയിൽ കച്ചേരിക്കു കയറുന്നതിനു മുൻപും സാക്കിറിന്റെ വിചാരം മനസ്സിലൂടെ കടന്നുപോയി. എന്റെ സുഹൃത്തിനെ കാലം കുറച്ചുമുൻപേ മടക്കിക്കൊണ്ടുപോയതുപോലെ ! പക്ഷേ, സാക്കിർ എവിടേക്കും പോകുന്നില്ല. അദ്ദേഹം സൃഷ്ടിച്ച സംഗീതം, അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ എല്ലാക്കാലവും ഇവിടെയുണ്ടാകും.
ഇന്നലെ കൊച്ചിയിൽ ധരണി സൊസൈറ്റിയുടെ പരിപാടിയിൽ ഞാൻ വയലിൻ വായിക്കേണ്ടിയിരുന്നു. എന്നാൽ, എനിക്കതിനാകുമായിരുന്നില്ല. പകരം പ്രിയപ്പെട്ട സാക്കിറിന് ആദരമായി ഒരു പരിപാടി നടത്തി. വിദേശയാത്രകളിൽ ടീമിനെയാകെ നയിക്കുവാൻ പോന്ന പാടവം സാക്കിറിനുണ്ടായിരുന്നു. എപ്പോഴും പ്രശ്നങ്ങളെ ചിരിയോടെ നേരിട്ടു. ഒരിക്കലും ക്ഷോഭത്തോടെ സംസാരിക്കുന്ന സാക്കിറിനെ കണ്ടിട്ടില്ല. അനുധാവനവാദ്യം മാത്രമെന്നു കരുതിയിരുന്ന തബലയെ സാക്കിർ ഹുസൈൻ ഏറ്റവും വിശേഷപ്പെട്ട സ്വതന്ത്രവാദ്യമാക്കിത്തീർത്തു. വിരൽത്തുമ്പുകൊണ്ട് ഉത്സവം തീർത്ത് ഒരു കലാകാരൻ തന്റെ വാദ്യത്തിനു നൽകിയ ഏറ്റവും വിശേഷപ്പെട്ട ആദരം.
∙ ഞാൻ പകർത്തിയ ജീവിതം; മരണമില്ലാത്ത സംഗീതം
17 വർഷം മുൻപാണ് ഉസ്താദ് സാക്കിർ ഹുസൈനൊപ്പം ചെന്നൈയിൽ പരിപാടി അവതരിപ്പിക്കാൻ സ്റ്റീഫൻ ദേവസ്സിക്ക് അവസരം ലഭിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോ ആയിരുന്നു അത്. ശിവമണി, മാൻഡലിൻ വാദകൻ അന്തരിച്ച യു.ശ്രീനിവാസ് എന്നിവരും ആ ഷോയിൽ പങ്കെടുത്തിരുന്നു. സാക്കിർ ഹുസൈനൊപ്പം ഷോ അവതരിപ്പിച്ചതോടെയാണ് ഇന്ത്യയിൽ ഞാൻ അറിയപ്പെടാൻ തുടങ്ങിയത്. പ്രിയഗായകൻ ഹരിഹരനും ഞാനും അദ്ദേഹത്തോടൊപ്പം ഒന്നര ആഴ്ച ഓൾ ഇന്ത്യ ടൂർ നടത്തിയിരുന്നു. യാത്രകളിൽ അദ്ദേഹത്തിനു സഹായത്തിന് ആരും വേണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതമൂല്യങ്ങൾ, എളിമ, മറ്റുള്ളവരോടുള്ള ആദരം, സ്നേഹം ഇതെല്ലാം അടുത്തറിയാനും ഒരുപാടു കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. അദ്ദേഹത്തിന്റെ ശൈലികൾ ഞാൻ ജീവിതത്തിലേക്ക് ആവാഹിച്ചിട്ടുണ്ട്. നേരിട്ട് കണ്ട് അദ്ദേഹത്തിൽനിന്ന് ഏറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. തബലയിൽ സാക്കിർ ഹുസൈൻ എന്താണോ അതുപോലെ കീറ്റാറിൽ (KEYTAR) സ്വയം വളരാൻ ശ്രമിക്കണമെന്ന് ഞാൻ സംഗീതലോകത്ത് എത്തിയപ്പോൾ എന്റെ ഗുരുനാഥൻ എന്നോടു പറഞ്ഞിരുന്നു.
ജനങ്ങൾ സ്റ്റേജ് ഷോ ആസ്വദിക്കാൻ എത്തുമ്പോൾ അതിൽ ചെറിയ തമാശകൾ ഉണ്ടാവുന്നതു നല്ലതാണെന്ന് ഞാൻ അദ്ദേഹത്തിൽനിന്നാണ് പഠിച്ചത്. 20 പരിപാടികൾ അദ്ദേഹത്തിനൊപ്പം ചെയ്തു. സംഗീതജ്ഞൻ എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം നമുക്കു മുൻപിൽ ജീവിച്ചു കാണിച്ചു. ഇന്ത്യൻ സംഗീതം ലോകസംഗീതമാക്കി മാറ്റിയത് അദ്ദേഹമാണ്. സാക്കിർ ഹുസൈനെന്ന ഭൗതികശരീരം ഇല്ലാതായെങ്കിലും അദ്ദേഹത്തിന്റെ സംഗീതം ലോകമുള്ള കാലത്തോളം ഉണ്ടാകും.
∙ നൃത്തത്തിനൊപ്പം തബല; നടക്കാതെ പോയ സ്വപ്നം
ഒരിക്കൽ സൂര്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണു സാക്കിർ ഹുസൈനെ സൂര്യ കൃഷ്ണമൂർത്തി നേരിട്ടു കാണുന്നത്. അദ്ദേഹം 2 തവണ സൂര്യ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുണ്ട്. ആദ്യം വന്നത് പിതാവ് അല്ലാ രഖായ്ക്ക് ഒപ്പമായിരുന്നു. രണ്ടാം തവണ ഒഡീസി നർത്തകിയായ പ്രോതിമ ബേദിക്ക് ഒപ്പമെത്തി. സഹോദരി റസിയയുടെ മരണത്തിനു പിന്നാലെ പിതാവ് അല്ലാ രഖായും വിടപറഞ്ഞത് അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നു. അന്ന് അദ്ദേഹത്തെ വിളിച്ചു സംസാരിച്ചിരുന്നു. പിന്നീട് പുതുമയുള്ള എന്തെങ്കിലും ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെത്തുടർന്ന് തബല വായിക്കുമ്പോൾ നടി ശോഭന നൃത്തം ചെയ്യുന്ന പരിപാടി ആലോചിച്ചിരുന്നു. സക്കീർ ഹുസൈനും ശോഭനയും ഒരുമിക്കുന്ന ഈ പരിപാടി അവതരിപ്പിക്കുന്നതിനായി 3 വർഷം ശ്രമിച്ചെങ്കിലും നടന്നില്ല. ശോഭനയും അതിനു വേണ്ടി ശ്രമിച്ചിരുന്നു. വിയോഗ വാർത്ത ഞെട്ടലോടെയാണു കേട്ടത്. സംഗീത ലോകത്തിനു തീരാനഷ്ടമാണ് ഈ വിയോഗം.
∙ ഭാരതചരിത്രവും പാരമ്പര്യവും ലോകത്തിനു കാട്ടിക്കൊടുത്ത കലാകാരൻ
‘ഗുരുജി’ എന്നാണ് ലോകത്തിന്റെ ആദരം ഏറ്റുവാങ്ങിയ തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ വിളിച്ചിരുന്നത്. ‘ഹുസൈൻജി’ എന്നു ഞാൻ ആദരത്തോടെ അദ്ദേഹത്തെ വിളിക്കുമ്പോൾ, എന്തിനായിരുന്നു അദ്ദേഹം എന്നെ ഗുരുജിയെന്നു വിളിച്ചതെന്നു മനസ്സിലായിട്ടില്ല, മട്ടന്നൂർ ശങ്കരൻകുട്ടി ഓർക്കുന്നു. ‘വാനപ്രസ്ഥം’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. സംവിധായകൻ ഷാജി എൻ.കരുൺ പരിചയപ്പെടുത്തി. സിനിമയുടെ സംഗീതസംവിധാനം നിർവഹിച്ചതു സാക്കിർ ഹുസൈനായിരുന്നു. തായമ്പക വിദ്വാനാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം എന്റെ പെർഫോമൻസ് കാണണമെന്ന് ആവശ്യപ്പെട്ടു.
പിറ്റേദിവസം രാവിലെ 9.30ന് അദ്ദേഹം തിരികെ മുംബൈയ്ക്കു പോവുകയാണ്. രാവിലെ 7 മുതൽ 8.30 വരെ അദ്ദേഹത്തിനു മുന്നിൽ ഞാനും മക്കളും തായമ്പക അവതരിപ്പിച്ചു. അതിന്റെ സിഡിയും അദ്ദേഹം കൊണ്ടുപോയി. സിനിമയ്ക്കുവേണ്ടി തബല അദ്ദേഹവും ചെണ്ട ഞാനും അവതരിപ്പിച്ച് റിക്കോർഡ് ചെയ്തു. ഇതിനായി ചെന്നൈയിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. അന്നു മുതൽ അദ്ദേഹത്തിന് എന്നോടു വളരെ സ്നേഹമായിരുന്നു. മുംബൈയിലെ സാംസ്കാരികരംഗത്തുള്ള കേളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തൃശൂരിലെ പെരുവനത്ത് സാക്കിർ ഹുസൈനെ ആദരിക്കുന്ന ചടങ്ങ് കേളി രാമചന്ദ്രൻ 2017ൽ ഒരുക്കി. പെരുവനം കുട്ടൻമാരാരുടെ മേള വിസ്മയവും അദ്ദേഹം ആസ്വദിച്ചു. ഞാനും ഹുസൈൻജിയും ഒരുമിച്ച് അവിടെ പരിപാടി അവതരിപ്പിക്കണമെന്നു കേളി രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
പെരുവനത്തേക്ക് അദ്ദേഹം എത്തുന്നതിനു മുൻപ് നെടുമ്പാശേരിയിലെ ഹോട്ടൽ മുറിയിൽ എത്തി ഞാൻ ചെണ്ടയിലും അദ്ദേഹം തബലയിലും കൊട്ടി ധാരണയുണ്ടാക്കി. ഞങ്ങൾ ഒരുമിച്ചുള്ള പെർഫോമൻസിനു വലിയ സ്വീകാര്യത ലഭിച്ചു. തബലയിലെ വിശ്വവിസ്മയമായിരുന്ന, സാക്കിർ ഹുസൈന്റെ പിതാവ് അല്ലാ രഖായുടെ ഒപ്പവും പരിപാടി അവതരിപ്പിക്കാൻ എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. അല്ലാ രഖായുടെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ 100–ാം ജന്മദിനാഘോഷ വേളയിൽ യുഎസിൽ ഒരു മാസം നീണ്ട സംഗീത പരിപാടി നടത്തി. 19 വേദികളിൽ ഫ്യൂഷന്റെ നാദപ്രപഞ്ചം. ലൊസാഞ്ചലസ് മുതൽ ന്യൂയോർക്ക് വരെ അരലക്ഷത്തോളം കിലോമീറ്റർ നീണ്ട താളയാത്ര.
ഉച്ചയ്ക്കു ചോറു കഴിക്കുന്നതാണ് എനിക്കിഷ്ടം. ആ യാത്രയ്ക്കിടെ യുഎസിലെ മലയാളികൾ എനിക്ക് എല്ലാ ദിവസവും ചോറു കരുതും. ഇതു ശ്രദ്ധിച്ച സാക്കിർ ഹുസൈൻ എന്നോടു പറഞ്ഞു: ‘ഗുരുജിക്ക് എല്ലാ ദിവസവും നിങ്ങളുടെ പാരമ്പര്യ ആഹാരം കിട്ടുന്നുണ്ടല്ലോ. നാളെ ഞാനും ഗുരുജിക്ക് ഒപ്പം ആഹാരം കഴിക്കാൻ വരുന്നുണ്ട്.’ തുടർന്നുള്ള 5 ദിവസം അദ്ദേഹം എനിക്കൊപ്പം വന്ന് ചോറും കറികളും കഴിച്ചു. യുഎസ് യാത്രകളിലെല്ലാം അദ്ദേഹത്തിന്റെ ബാഗും തബലയും അദ്ദേഹം തന്നെയാണു ചുമന്നിരുന്നത്. ഭാരതചരിത്രവും പാരമ്പര്യവും എന്താണെന്നു ലോകത്തിനു മുൻപിൽ കാട്ടിക്കൊടുത്ത കലാകാരനായിരുന്നു അദ്ദേഹം. ഇത്രയും എളിമയുള്ള മനുഷ്യനെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ പരിപാടി കാണാൻ എല്ലാ ദിവസവും ആളുകൾ ഹാളിൽ നിറഞ്ഞിരുന്നു. 6 മാസം മുൻപു മുംബൈയിൽ കേളി രാമചന്ദ്രന്റെതന്നെ പരിപാടിയിലാണു ഞങ്ങൾ അവസാനമായി ഒന്നിച്ചത്.
∙ ആ സ്നേഹം, ഒളിമങ്ങാതെ
വിനയംകൊണ്ട് അമ്പരപ്പിച്ച വ്യക്തിത്വം എന്നാണ് പെരുവനം കുട്ടൻ മാരാർ സാക്കിർ ഹുസൈനെ വിശേഷിപ്പിച്ചത്. സൂര്യനെപ്പോലെ ജ്വലിച്ചുനിൽക്കുമ്പോൾ പെട്ടെന്ന് അസ്തമിച്ചതുപോലെ. മേളത്തെക്കുറിച്ചും മേള കലാകാരന്മാരെക്കുറിച്ചും നല്ല ജ്ഞാനവും അറിവും ഉണ്ടായിരുന്ന കലാകാരനായിരുന്നു ഉസ്താദ് സാക്കിർ ഹുസൈൻ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളി സംഘടനയുടെ അമരക്കാരൻ കേളി രാമചന്ദ്രന്റെയും ബോളിവുഡ് നായകനായിരുന്ന ശശി കപൂറിന്റെ മകൾ സഞ്ജന കപൂറിന്റെയും പരിചയം വഴിയാണ് സാക്കിർ ഹുസൈൻ മേളത്തെപ്പറ്റി കൂടുതലറിഞ്ഞതും ഇഷ്ടപ്പെട്ടതും. ഈ ഇഷ്ടമാണ് 2017ൽ അദ്ദേഹത്തെ പെരുവനത്തേക്ക് എത്തിച്ചത്. അന്ന് വീരശൃംഖല നൽകിയാണ് പെരുവനം ആ പ്രതിഭയെ ആദരിച്ചത്. സ്വീകരണം പാണ്ടിമേളത്തോടെയായിരുന്നു. പിന്നീട് സാക്കിർ ഹുസൈൻ തബലയിലും മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചെണ്ടയിലും ചേർന്ന് ഒരുക്കിയ ഫ്യൂഷൻ ഒരുപാടു വലിയ മേളങ്ങൾ കണ്ടു പരിചയിച്ച പെരുവനത്തെ മേളാസ്വാദകർക്ക് ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമയാണ്. താളവാദ്യകലയിൽ താൽപര്യമുള്ളവരെല്ലാം അന്നു പെരുവനത്തേക്കെത്തി. സിഎൻഎൻ സ്കൂൾ പരിസരം ആസ്വാദകരെക്കൊണ്ടു നിറഞ്ഞു.
അദ്ദേഹത്തെ ആദ്യം കണ്ടത് 1999ൽ ആണ്. മുംബൈയിൽ നടന്ന കേളി ഉത്സവത്തിൽ വച്ച്. മുൻനിരയിലിരുന്നു സാക്കിർ ഹുസൈൻ മേളം ആസ്വദിക്കുമ്പോൾ നമുക്കും ആവേശം ഉയരും. മേളം അവസാനിച്ച് അദ്ദേഹം വണങ്ങുമ്പോൾ വിനയം കൊണ്ട് നമ്മളും കൈകൂപ്പും. അവസാനം കണ്ടതും മുംബൈയിൽ വച്ചാണ്. കഴിഞ്ഞവർഷം ഡിസംബർ 13ന്. കേളി ഉത്സവം തന്നെയായിരുന്നു വേദി. അന്നെന്റെ എഴുപതാം പിറന്നാൾ ദിനമായിരുന്നു. ഞാൻ വേദിയിലിരിക്കുമ്പോൾ പിന്നിലൂടെ പതുങ്ങി വന്ന് സാക്കിർ ഹുസൈൻ എന്നെയൊരു ഷാൾ അണിയിച്ചു. അമ്പരന്നു നിന്ന എന്നെ കെട്ടിപ്പിടിച്ച് സ്നേഹമറിയിച്ചു. ഓർമകളിൽ ഒളിമങ്ങാതെ ഈ നിമിഷങ്ങൾ എന്നുമുണ്ടാകും.