നാലോ അഞ്ചോ വാഴയും കുരുമുളക് ചെടി കയറ്റിയ 2 മാവും ഏതാനും കാപ്പി, കൊക്കോ ചെടികളുമാണ് ആ മുറ്റത്തും പറമ്പിലുമായി ഉണ്ടായിരുന്നത്. സിമന്റ് ഇഷ്ടിക കൊണ്ട് കെട്ടിയ തേയ്ക്കാത്ത രണ്ടു മുറി വീടിനുള്ളിൽ മുഴങ്ങുന്നത് നിലയ്ക്കാത്ത നിലവിളികളും പരിവേദനങ്ങളും. കോതമംഗലത്ത് വനാതിര്‍ത്തിയോട് ചേർന്നുള്ള ഉരുളന്‍തണ്ണിയിലെ വലിയ ക്ണാച്ചേരിയിലേക്കുള്ള റോഡ് പൂർണമായും വനത്തിലുള്ളിലൂടെയാണ്. അവിടെയുള്ള അറുപതോളം കുടുംബങ്ങളുടെ ആശ്രയം. ഉരുളൻതണ്ണി ക്യാംപിങ് ആന്‍ഡ് പട്രോളിങ് സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം പോലുമില്ല എൽദോസ് വർഗീസിന്റെ വീട്ടിലേക്ക്. അവിടം മുതൽ വീടുവരെ അങ്ങിങ്ങായി തങ്ങിനിൽക്കുന്ന നാട്ടുകാർക്ക് പറയാനുള്ളതും അതുതന്നെ. ഒരു വഴിവിളക്കുണ്ടായിരുന്നെങ്കിൽ, ആന കടക്കാത്ത വേലിയോ കിടങ്ങോ ഉണ്ടായിരുന്നെങ്കിൽ എൽദോസിന് പ്രായമായ അപ്പനേയും അമ്മയേയും തനിച്ചാക്കി പോകേണ്ടി വരില്ലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആനയുടെ ആക്രമണത്തിൽ എൽദോസ് മരണപ്പെട്ടത് നാട്ടുകാരെ ഉലച്ചുകളഞ്ഞു. അത് അവിശ്വസനീയമായി കടന്നുവന്ന ആ മരണത്തെ ഓർത്തു മാത്രമല്ല, തങ്ങൾ ജീവിക്കുന്ന ഇടം എത്രത്തോളം അപകടകരമാണ് എന്ന ഭീതി തിരിച്ചറിഞ്ഞതിനാലുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലോ അഞ്ചോ വാഴയും കുരുമുളക് ചെടി കയറ്റിയ 2 മാവും ഏതാനും കാപ്പി, കൊക്കോ ചെടികളുമാണ് ആ മുറ്റത്തും പറമ്പിലുമായി ഉണ്ടായിരുന്നത്. സിമന്റ് ഇഷ്ടിക കൊണ്ട് കെട്ടിയ തേയ്ക്കാത്ത രണ്ടു മുറി വീടിനുള്ളിൽ മുഴങ്ങുന്നത് നിലയ്ക്കാത്ത നിലവിളികളും പരിവേദനങ്ങളും. കോതമംഗലത്ത് വനാതിര്‍ത്തിയോട് ചേർന്നുള്ള ഉരുളന്‍തണ്ണിയിലെ വലിയ ക്ണാച്ചേരിയിലേക്കുള്ള റോഡ് പൂർണമായും വനത്തിലുള്ളിലൂടെയാണ്. അവിടെയുള്ള അറുപതോളം കുടുംബങ്ങളുടെ ആശ്രയം. ഉരുളൻതണ്ണി ക്യാംപിങ് ആന്‍ഡ് പട്രോളിങ് സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം പോലുമില്ല എൽദോസ് വർഗീസിന്റെ വീട്ടിലേക്ക്.

അവിടം മുതൽ വീടുവരെ അങ്ങിങ്ങായി തങ്ങിനിൽക്കുന്ന നാട്ടുകാർക്ക് പറയാനുള്ളതും അതുതന്നെ. ഒരു വഴിവിളക്കുണ്ടായിരുന്നെങ്കിൽ, ആന കടക്കാത്ത വേലിയോ  കിടങ്ങോ ഉണ്ടായിരുന്നെങ്കിൽ എൽദോസിന് പ്രായമായ അപ്പനേയും അമ്മയേയും തനിച്ചാക്കി പോകേണ്ടി വരില്ലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആനയുടെ ആക്രമണത്തിൽ  എൽദോസ് മരണപ്പെട്ടത് നാട്ടുകാരെ ഉലച്ചുകളഞ്ഞു. അത് അവിശ്വസനീയമായി കടന്നുവന്ന ആ മരണത്തെ ഓർത്തു മാത്രമല്ല, തങ്ങൾ ജീവിക്കുന്ന ഇടം എത്രത്തോളം അപകടകരമാണ് എന്ന ഭീതി തിരിച്ചറിഞ്ഞതിനാലുമാണ്.

എൽദോസിനെ ആന ആക്രമിച്ച വഴിയുടെ അടുത്തുള്ള അരുവി (ചിത്രം : മനോരമ ഓൺലൈൻ)
ADVERTISEMENT

∙ ഇരു ഭാഗത്തും കാട്, നടുവിൽ അരുവി

ആറരയോടെ ഉരുളൻതണ്ണിയിൽ എത്തിയ എൽദോസ് കുറച്ചു നേരം അവിടെ ചെലവഴിച്ച ശേഷം വീട്ടിലേക്ക് പോകാൻ ഓട്ടോ അന്വേഷിച്ചിരുന്നു. എന്നാൽ സ്ഥലത്തുള്ള പെട്രോൾ പമ്പ് 2 ദിവസമായി അടഞ്ഞുകിടന്നതിനാൽ മിക്ക ഓട്ടോകളിലും ആവശ്യത്തിന് ഇന്ധനം ഉണ്ടായിരുന്നില്ല. അതിനാൽ മിക്കവരും സന്ധ്യയോടെ ഓട്ടം അവസാനിപ്പിച്ചിരുന്നു. മാത്രമല്ല, വൈകിട്ട് 6 മണിയോടെ തന്നെ മിക്കവരും വീട്ടിൽ കയറുന്നതാണ് ഇവിടുത്തെ പതിവ്. കാരണം, വഴിയിൽ മിക്കവരും ആനയെ കാണാറുണ്ട്. അത്യാവശ്യം വന്നാൽ വാഹനങ്ങളിൽ മാത്രം യാത്ര ചെയ്യും.

ഇതുവരെയും ഇവിടെ ആരെയും ആന ഉപദ്രവിച്ച ചരിത്രവുമില്ല. പക്ഷേ എൽദോസിന്റെ സംഭവത്തോടെ നാട്ടുകാർക്ക് ആ വിശ്വാസം നഷ്ടമായി. എൽദോസിനെ ആന ആക്രമിച്ച സ്ഥലത്തിന്റെ ഇടതുഭാഗം അരുവിയാണ്. ആന ഇടയ്ക്ക് വെള്ളം കുടിക്കാറുള്ള സ്ഥലം. അവിടെ നിന്ന് റോഡ് മുറിച്ചുകടന്ന് മുകളില്‍, നാട്ടുകാർ  മുക്ക്മല എന്നു വിളിക്കുന്ന  മലയടിവാരത്തേക്ക് പോകുന്നതാണ് ആനകളുടെ പതിവ്. ഒട്ടേറെ വീടുകളുള്ള പ്രദേശമാണിത്.

എൽദോസിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നു (ചിത്രം : മനോരമ ഓൺലൈൻ)

2 ആനകളാണ് സാധാരണയായി ഇവിടെ ചുറ്റിത്തിരിയുന്നതെന്നാണ് 43 വർഷമായി ഇവിടെ താമസിക്കുന്ന തൊടിയിൽ ടി.യു. പൗലോസ് പറയുന്നത്. ആക്രമണം ഉണ്ടാകുന്നതിന് കുറച്ചു മുൻപ് താനും എൽദോസിന്റെ ഒരു ബന്ധുവും അതുവഴി സ്കൂട്ടറിൽ കടന്നുപോന്നിരുന്നു. ആറുമണിയൊക്കെ കഴിഞ്ഞപ്പോൾ തന്നെ സ്ഥലത്ത് ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി തങ്ങൾ വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നെന്ന് നാട്ടുകാർ പറയുന്നുണ്ട്. വൈകിയെത്തുമ്പോൾ വാഹനം കിട്ടിയില്ലെങ്കിൽ പലരും വനംവകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിക്കാറുമുണ്ട്.

ADVERTISEMENT

അന്നു പക്ഷേ ഫോറസ്റ്റുകാരുടെ ജീപ്പിലും ഇന്ധനം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മൂവാറ്റുപുഴയിലെ ലാബിൽ ജോലി ചെയ്യുന്ന ശ്രീദേവി ഒരു വയസ്സുള്ള മകൻ താമറിനൊപ്പമാണ് രാവിലെ യാത്ര തുടങ്ങുന്നത്. മകനെ ഡേകെയറിലാക്കി വൈകിട്ട് ആറരയുടെ ബസ്സിൽ തിരികെ എത്തുമ്പോൾ ഉരുളൻതണ്ണിയിൽ കാത്തുനിൽക്കാറുള്ള ഭർത്താവിനൊപ്പമാണ് വീട്ടിലേക്ക് പോകുന്നത്. ‘‘ഞങ്ങൾ ബൈക്കിൽ വരുമ്പോൾ എൽദോസ് നടന്നു വരുന്നതു കണ്ടിരുന്നു. അപ്പോൾ ഏകദേശം ഏഴു മണി ആയിട്ടുണ്ടാവും.  അധിക സമയം കഴിയുന്നതിന് മുൻപ് തന്നെ അപകട വാർത്തയും കേട്ടു.’’ – ശ്രീദേവി പറയുന്നു. അതായത് കൈക്കുഞ്ഞുമായി തങ്ങൾ കടന്നുപോന്നപ്പോഴും അവിടെ ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ഉൾക്കിടലത്തോടെ മാത്രമേ ഓർക്കാനാകു എന്ന് ശ്രീദേവി പറയുന്നു.

എല്‍ദോയെ ആന ആക്രമിച്ച സ്ഥലം (ചിത്രം : മനോരമ ഓൺലൈൻ)

∙ വഴിവിളക്കില്ല, ആനയ്ക്ക് ശല്യമാകും, ഇപ്പോൾ കെടാതെ വെളിച്ചം

ഫോറസ്റ്റ് പട്രോളിങ് സ്റ്റേഷനിൽ നിന്ന് ഉരുൾതണ്ണിയിൽ നാട്ടുകാർ ‌താമസിക്കുന്ന ഒന്നര കിലോമീറ്ററോളം ദൂരം ഒരു തെരുവ് വിളക്കുപോലുമില്ല. ആറു മണിയാകുമ്പോൾ തന്നെ ഇരുൾ മൂടുന്ന കാടിനകത്തെ വഴിയിലൂടെ മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിലാണ് ജനങ്ങൾ നടക്കുന്നത്. ഒരു വിളക്ക് ഉണ്ടായിരുന്നെങ്കിൽ ആന നിൽക്കുന്നത് എൽദോസിന് കാണാൻ കഴിഞ്ഞേനെ എന്ന് സുഹൃത്തുക്കളും പറയുന്നു. തിങ്കളാഴ്ച രാത്രി എൽദോസിന്റെ മരണമറിഞ്ഞ് തടിച്ചുകൂടിയ ജനം പ്രതിഷേധിച്ചതും മൊബൈൽ വെളിച്ചത്തിലാണ്.

പ്രതിഷേധത്തിനിടെ സ്ഥാപിച്ച വഴിവിളക്ക് (ചിത്രം : മനോരമ ഓൺലൈൻ)

പിന്നീടാണ് അധികാരികൾ എൽദോസ് മരിച്ചു കിടന്ന സ്ഥലത്തിന് സമീപത്ത്  ഒരു വിളക്ക്  സ്ഥാപിച്ചത്. കലക്ടറും എംഎൽഎമാരും ജനങ്ങളെ ശാന്തരാക്കാൻ ചർച്ചകൾ നടത്തിയതും ഈ ലൈറ്റിന്റെ വെളിച്ചത്തിലാണ്. ചൊവ്വാഴ്ച പകൽ മുഴുവൻ അത് തെളിഞ്ഞുകിടക്കുകയും ചെയ്തു. ആർക്കും ഗുണമില്ലാതെ. വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് വെളിച്ചം തടസമാകും എന്നതിനാലാണ് ഇവിടങ്ങളിലെ വഴിവിളക്കുകൾ‍ എടുത്തു മാറ്റിയതെന്ന് ജനങ്ങൾ ആക്ഷേപിക്കുന്നു. ഫെൻസിങ്ങിനും ട്രെഞ്ചിനുമൊപ്പം കലക്ടറോട് ജനങ്ങൾ‍ ആവശ്യപ്പെട്ടതും തങ്ങള്‍ നടക്കുന്ന വഴിയിൽ ഒരു വിളക്ക് സ്ഥാപിച്ചു തരാനാണ്.

ADVERTISEMENT

∙ അപ്പോഴും കെടാതെ മൊബൈൽ, ചിന്നിച്ചിതറി എൽദോസ്

നല്ലതണ്ണിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ചെറുതോണി മണിയാറംകുടി നിതിൻ തങ്കച്ചന്‍ എട്ടുമണിയോടെ നാട്ടുകാരുടെ അടുത്തുനിന്ന് കവലയിലേക്ക് തിരിച്ചു പോകാൻ തുടങ്ങുമ്പോഴാണ് കുഞ്ഞുമോൻ എന്ന മറ്റൊരു ഓട്ടോക്കാരൻ വെപ്രാളപ്പെട്ട് ഓടിച്ചു വരുന്നത്. വഴിക്ക് ആനയുണ്ടെന്നും കഷ്ടപ്പെട്ടാണ് താൻ തിരിച്ചു  എടുത്തു പോന്നതെന്നും കുഞ്ഞുമോൻ പറഞ്ഞതോടെ അവിടെയുള്ള 3 ഓട്ടോറിക്ഷാക്കാർ ഒരുമിച്ച് പോകാൻ തീരുമാനിച്ചു. കു‍ഞ്ഞുമോൻ വേഗത്തിൽ ഓടിച്ചു പോയെന്ന് നിതിൻ പറയുന്നു.

ആന ആക്രമിച്ച എൽദോസിന്റെ മൃതദേഹം ആദ്യം കണ്ട നിതിൻ തങ്കച്ചൻ (ചിത്രം : മനോരമ ഓൺലൈൻ)

ആക്രമണം നടന്ന ഇടത്തേക്ക് ചെല്ലുമ്പോഴാണ് ഓട്ടോയുടെ വെളിച്ചത്തിൽ തറയിൽ നിറയെ രക്തം കിടക്കുന്നത് കണ്ടത്. അതിനടുത്തായി അപ്പോഴും ഒരു മൊബൈൽ ഫോണിലെ ടോർച്ച് പ്രകാശിച്ചു കിടന്നിരുന്നു. സമീപത്തായി ചിന്നിച്ചിതറിയ നിലയിൽ മൃതദേഹവും. ഉടൻ തന്നെ ആ മൊബൈലുമെടുത്ത് വനംവകുപ്പ് അധികൃതരുടെ അടുത്തെത്തി അവരെയും കൂട്ടി അപകട സ്ഥലത്തേക്ക് തിരികെയെത്തുകയായിരുന്നു നിതിൻ.  കഴിഞ്ഞ ആഴ്ച രണ്ടു ദിവസം പുലർച്ചെ 2 മണിയോടെ ആനയിറങ്ങി വാഴ ഉൾപ്പെടെയുള്ള കൃഷികൾ എല്ലാം നശിപ്പിച്ചിരുന്നു.

∙ കിടക്കുന്നത് വീടിനു ചുറ്റും വെളിച്ചമിട്ട്; ആന, കുരങ്ങൻ, മലയണ്ണാന്‍, കേഴ...

ആന മാത്രമല്ല, കുരങ്ങന്റെയും മ്ളാവിന്റെയും മലയണ്ണാന്റെയുമൊക്കെ നിരന്തര ശല്യമാണ് ഇവിടെയെന്ന് പ്രദേശവാസികളായ കൊളമ്പേക്കാട് വീട്ടിൽ ഷൈമിയും കോടിയാട്ട് വീട്ടിൽ ജാൻസിയും പറയുന്നത്. തെങ്ങിലടക്കം കുരങ്ങന്മാരുടെ വിളയാട്ടമാണ്. മ്ളാവ് കൊക്കോ അടക്കം ഭക്ഷിക്കുന്നു. പല മരങ്ങളുടേയും വേരുകൾ പൊളിച്ചു തിന്നുന്നു.

എൽദോസിന്റെ അയൽവാസി മോട്ടിയുടെ ഉപേക്ഷിക്കപ്പെട്ട വീട് (ചിത്രം : മനോരമ ഓൺലൈൻ)

ഇതേ അവസ്ഥയാണ് തന്റേതുമെന്ന് കൂമുള്ളിൽ വീട്ടിൽ കെ.എസ്.മോട്ടി പറയുന്നു. എൽദോസിന്റെ വീടിന്റെ നേരെ എതിർവശത്താണ് മോട്ടിയുടെ വീടും സ്ഥലവും.  നാലേക്കർ പറമ്പിൽ അനാഥമായി കിടക്കുന്ന ഒരു വീടും റബർ തോട്ടവുമാണ് ഇപ്പോഴുള്ളത്. പറമ്പിലെ തെങ്ങും കൊക്കോയും അടക്കമുള്ളവ വന്യമൃഗങ്ങൾ പൂർണമായി തിന്നു തീർക്കുന്നു. രാവിലെ റബർ വെട്ടാനായി നേരം നല്ലതുപോലെ വെളുത്തിട്ടു മാത്രമേ താൻ പറമ്പിലെത്താറുള്ളൂ എന്ന് മോട്ടി പറയുന്നു. ആനയെ പേടിച്ച് ഇപ്പോൾ ഉരുളൻതണ്ണി ജംക്ഷനിലേക്ക് താമസം മാറിയിരിക്കുകയാണ് മോട്ടി.

എല്‍ദോസിന്റെ വീട് (ചിത്രം : മനോരമ ഓൺലൈൻ)

∙ പ്രതിഷേധം ശക്തം, ഇനിയെന്ത്?

ആന കടക്കാതിരിക്കാൻ ജനവാസ മേഖലകളിൽ നിലവിൽ പലയിടത്തും സൗരോർജവേലി സ്ഥാപിച്ചിരുന്നു. എന്നാൽ അവയെല്ലാം പൊട്ടി നിലത്തുവീണ് പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. നാട്ടുകാരിൽ ചിലർ സ്വന്തം ചിലവിൽ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. ഒരേക്കറിന് ഇതിന് 80,000 രൂപ വരെ ചിലവു വരും. നന്നായി കൃഷി ചെയ്തിരുന്ന, അതുകൊണ്ടു മാത്രം ജീവിച്ചു പോകാൻ പറ്റുമായിരുന്നവരാണ് തങ്ങളെന്ന് ഇവിടുത്തുകാർ പറയുന്നു. 

ആനയും പന്നിയും കുരങ്ങുമെല്ലാമായി കൃഷികൾ‍ നശിപ്പിച്ചതോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പലരും പുറത്തു പണിക്കു പോവുകയാണ്. അങ്ങനെ പോയി തിരിച്ചു വരുന്നതിനിടെയാണ് എൽദോസിനെ ആന ആക്രമിക്കുന്നതും.

ഫെന്‍സിങ് നന്നായി ഇടുക, അത് കൃത്യമായ ഇടവേളകളിൽ ആവശ്യമായ അറ്റകുറ്റപ്പണി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഇപ്പോൾ സർക്കാർ അംഗീകരിച്ചിട്ടുള്ളത്. ട്രെഞ്ച് കുഴിക്കാമെന്ന് ഉറപ്പു പറഞ്ഞെങ്കിലും ഇതിന്റെ പ്രായോഗികതയിൽ ജനങ്ങൾക്ക് തന്നെ സംശയവുമുണ്ട്. എൽദോസിന്റെ മൃതദേഹവുമായി പൊലീസ് അകമ്പടിയോടെ ആംബുലൻസ് വീട്ടിലേക്കും തിരികെ സെമിത്തേരിയിലേക്കും പോകുമ്പോഴും ആന ആക്രമിച്ച സ്ഥലം കയർ കെട്ടി തിരിച്ചിട്ടിട്ടുണ്ട്. എൽദോസിന്റെ ചെരിപ്പും ബാഗിന്റെ വള്ളിയും ബെൽറ്റും അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. എല്ലാത്തിനും സാക്ഷിയായി പകലും കത്തിക്കിടക്കുന്ന ഒരു സ്ട്രീറ്റ് ലൈറ്റും.

English Summary:

​ Kuttampuzha Elephant Attack: Urulanthanni Tragedy Shocks Locals —Ground Report