വരുമോ ജിഎസ്ടിയിൽ ഇനി 35 ശതമാനം സ്ലാബും? അഞ്ചാമതൊരു നികുതി സ്ലാബ് കൂടി വരുന്നത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമാകുമോ? ബിഹാർ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമിതി (Group of Ministers) 35 ശതമാനം സ്ലാബ് രൂപവത്കരിക്കാൻ ശുപാർശ ചെയ്തെന്നായിരുന്നു റിപ്പോർട്ടുകൾ. പുറമേ 140ലേറെ ഉൽപന്നങ്ങളുടെ/സേവനങ്ങളുടെ നികുതി മാറ്റവും ശുപാർശ ചെയ്തിട്ടുണ്ടത്രേ. കേൾക്കുന്നതെല്ലാം ഊഹാപോഹം മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. സ്ലാബ്, നികുതിമാറ്റം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗൺസിൽ ആണെന്നും ശുപാർശകൾ നൽകാൻ മാത്രം പരിധിയുള്ളതാണ് മന്ത്രിതല സമിതിയെന്നും നിർമല പറഞ്ഞിരുന്നു. ഡിസംബർ 21നാണ് അടുത്ത ജിഎസ്ടി കൗൺസിൽ ചേരുന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നികുതിവരുമാനം ഉയർത്താനുള്ള നിർദേശങ്ങളും ശുപാർശകളും നൽകുകയെന്ന നിർദേശമാണ് മന്ത്രിതല സമിതിക്കുള്ളത്. ഇതിനായി കാലങ്ങളായി ജിഎസ്ടിയിൽ സ്ലാബ് മാറ്റം, സ്ലാബ് രൂപവത്കരണം തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ മന്ത്രിതല സമിതി മുന്നോട്ടുവയ്ക്കുന്നമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരുമോ ജിഎസ്ടിയിൽ ഇനി 35 ശതമാനം സ്ലാബും? അഞ്ചാമതൊരു നികുതി സ്ലാബ് കൂടി വരുന്നത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമാകുമോ? ബിഹാർ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമിതി (Group of Ministers) 35 ശതമാനം സ്ലാബ് രൂപവൽക്കരിക്കാൻ ശുപാർശ ചെയ്തെന്നായിരുന്നു റിപ്പോർട്ടുകൾ. പുറമേ 140ലേറെ ഉൽപന്നങ്ങളുടെ/സേവനങ്ങളുടെ നികുതി മാറ്റവും ശുപാർശ ചെയ്തിട്ടുണ്ടത്രേ. കേൾക്കുന്നതെല്ലാം ഊഹാപോഹം മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. സ്ലാബ്, നികുതിമാറ്റം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗൺസിൽ ആണെന്നും ശുപാർശകൾ നൽകാൻ മാത്രം പരിധിയുള്ളതാണ് മന്ത്രിതല സമിതിയെന്നും നിർമല പറഞ്ഞിരുന്നു. 

ഡിസംബർ 21നാണ് അടുത്ത ജിഎസ്ടി കൗൺസിൽ ചേരുന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നികുതിവരുമാനം ഉയർത്താനുള്ള നിർദേശങ്ങളും ശുപാർശകളും നൽകുകയെന്ന നിർദേശമാണ് മന്ത്രിതല സമിതിക്കുള്ളത്. ഇതിനായി കാലങ്ങളായി ജിഎസ്ടിയിൽ സ്ലാബ് മാറ്റം, സ്ലാബ് രൂപവല്‍കരണം തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ മന്ത്രിതല സമിതി മുന്നോട്ടുവയ്ക്കുന്നമുണ്ട്.

Representative image: (Photo: Rohit-Tripathi/shutterstock)
ADVERTISEMENT

∙ ജിഎസ്ടിയും സ്ലാബുകളും

ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി എന്ന ആശയവുമായാണ് 2017 ഏപ്രിൽ ഒന്നിന് ചരക്ക്-സേവന നികുതി അഥവാ ജിഎസ്ടി പ്രാബല്യത്തിൽ വന്നത്.   പക്ഷേ, ജിഎസ്ടിയിൽ ഒറ്റ നികുതിക്ക് പകരമുള്ളത് ഇപ്പോഴും 5 മുതൽ 28 ശതമാനം വരെ നീളുന്ന 4 സ്ലാബുകൾ. ഈ സ്ലാബുകൾക്ക് പുറത്തും ജിഎസ്ടി ബാധകമായ ഉൽപന്നങ്ങളുണ്ട്. അതിലൊന്നാണ് സ്വർണം. മൂന്ന് ശതമാനം ജിഎസ്ടിയേ നമ്മുടെ പൊന്നിനുള്ളൂ. അതിനിടെയാണ് ഇപ്പോൾ 35 ശതമാനം സ്ലാബ് എന്ന ആശയവും ഉയരുന്നത്. 35 ശതമാനം ജിഎസ്ടി സ്ലാബ് വന്നാൽ ഇന്ത്യക്ക് ഗുണമോ ദോഷമോ? ജിഎസ്ടിക്ക് മുൻപ് ഇന്ത്യയിൽ ഓരോ സംസ്ഥാനത്തും ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വ്യത്യസ്ത നികുതിയാണുണ്ടായിരുന്നത്. അന്ന് ഉണ്ടായിരുന്നത്  20ലേറെ നികുതികൾ. 

ഇത് കച്ചവടക്കാർക്കും ആഭ്യന്തര-വിദേശ നിക്ഷേപകർക്കുമെല്ലാം അലോസരമായ പശ്ചാത്തലത്തിലാണ് ഒരു രാജ്യം, ഒരു നികുതി എന്ന ലക്ഷ്യത്തോടെ ജിഎസ്ടി നടപ്പാക്കിയത്. അതോടെ സംസ്ഥാന വിൽപന നികുതി, മൂല്യവർധിത നികുതി (വാറ്റ്) തുടങ്ങിയവ ഇല്ലാതായി. 5%, 12%, 18%, 28% എന്നിവയാണ് നിലവിൽ ജിഎസ്ടി സ്ലാബുകൾ. നിത്യോപയോഗ വസ്തുക്കളാണ് പ്രധാനമായും 5% സ്ലാബിലുള്ളത്. 28% സ്ലാബിലുള്ളത് ആഡംബര ഉൽപന്നങ്ങളും സേവനങ്ങളും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട സിഗരറ്റ് പോലുള്ള ഉൽപന്നങ്ങളും. നിലവിൽ തന്നെ ജിഎസ്ടിയിൽ പല സ്ലാബുകളുള്ളത് കുറയ്ക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നുയർന്നിരുന്നു. 12%, 18% എന്നീ സ്ലാബുകൾ ലയിപ്പിച്ച് 15% സ്ലാബ് കൊണ്ടുവരുന്നത് ഇടക്കാലത്ത് ജിഎസ്ടി കൗണ്‍സിലെ മന്ത്രിതല സമിതി പരിഗണിച്ചിരുന്നെങ്കിലും മുന്നോട്ടുപോയില്ല.

Representative image: (Photo: Reuters)

സിഗററ്റ്, മറ്റ് പുകയില ഉൽപന്നങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ, ശീതള പാനീയങ്ങൾ (Aerated Beverages) എന്നിവയെ 35% എന്ന പുതിയ സ്ലാബ് രൂപീകരിച്ച് നിലവിലെ 28% സ്ലാബിൽ നിന്ന് മാറ്റണമെന്ന് മന്ത്രിതല സമിതി ശുപാർശ ചെയ്തെന്നായിരുന്നു റിപ്പോർട്ടുകൾ. ജിഎസ്ടി വരുമാനം കൂട്ടുന്നതിന് പുറമേ ജനങ്ങളുടെ ആരോഗ്യസുരക്ഷിതത്വം കൂടി ലക്ഷ്യമിട്ടാണത്രേ ഇത്. ആഡംബര ഉൽപന്നങ്ങളും സേവനങ്ങളും, പ്ലാസ്റ്റിക്, ഇ-സിഗററ്റ്, ഇലക്ട്രോണിക്സ് മാലിന്യങ്ങൾ തുടങ്ങിയവയ്ക്കും 35% നികുതി വന്നേക്കാം. നിലവിൽ 28% സ്ലാബിൽ ഉൾപ്പെടുന്നവയ്ക്ക് ജിഎസ്ടിക്ക് പുറമേ 11 മുതൽ 290% വരെ നീളുന്ന സെസുമുണ്ട്.

ADVERTISEMENT

∙ നികുതി കുറയ്ക്കണോ കൂട്ടണോ?

35% എന്ന സ്ലാബ് കൂടി വരുന്നത് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കൂടുതൽ നികുതിവരുമാനം നേടിത്തരുമെന്നാണ് മന്ത്രിതല സമിതിയുടെ വിലയിരുത്തൽ. കച്ചവടക്കാർക്കും നികുതിരംഗത്ത് പ്രവർത്തിക്കുന്നവർക്കും നിലവിലെ ജിഎസ്ടി ഘടന വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നിരിക്കേ തന്നെയാണ് ബിഹാർ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സമ്രാട്ട് ചൗധരി നയിക്കുന്ന മന്ത്രിതല സമിതിയുടെ പുതിയ ശുപാർശകൾ. മൊത്തം 148 ഇനങ്ങളുടെ നികുതി മാറ്റത്തിന് കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജിഎസ്ടിയിലെ നിലവിലെ സ്ലാബുകളും വ്യവസ്ഥകളും ലഘൂകരിച്ചും നികുതിഭാരം കുറച്ചും കച്ചവടക്കാർക്കും ഉപഭോക്താക്കൾ‌ക്കും ആശ്വാസം പകരണമെന്ന ആവശ്യം നിലനിൽക്കേയാണ് പുതിയ സ്ലാബ് സംബന്ധിച്ച ചർച്ചകൾ. 35 ശതമാനം സ്ലാബ് ആവിഷ്കരിക്കുന്നത്, ഇടത്തരം കുടുംബങ്ങൾക്ക് ഈ സ്ലാബിലെ ഉൽപന്നങ്ങളും സേവനങ്ങളും അപ്രാപ്യമാക്കുമെന്ന വാദം ഉയർന്നിട്ടുണ്ട്. സിഗരറ്റിനും പുകയിലയ്ക്കും മറ്റും നികുതി കൂട്ടിയാൽ മറ്റ് ലഹരികളുടെ ഉപയോഗം വർധിക്കാനിടയേക്കും. നികുതിഭാരം ഉയരുന്നത് കച്ചവടങ്ങളുടെ വരുമാനത്തെ ബാധിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു. 

Representative image: (Photo: jijomathaidesigners/shutterstock)

∙ പണക്കാരനും പാവപ്പെട്ടവനും ഒരേ നികുതി

ഒരേ ‘ആഡംബര’ ഉൽപന്നത്തിന് പണക്കാരനും പാവപ്പെട്ടവനും ഒരേ നികുതി കൊടുക്കുക എന്നതിലേക്ക് ഉയർന്ന നികുതി സ്ലാബ് വിപണിയെ നയിക്കും. ആഡംബര ഇനത്തിൽ പെടുന്ന സാധനം വാങ്ങാൻ സമ്പന്നരും പാവപ്പെട്ടവരും 35 ശതമാനം നികുതി കൊടുക്കേണ്ട സ്ഥിതി വരും. പാവപ്പെട്ടവർക്ക് ഇത്തരം ഉൽപന്നങ്ങൾ അപ്രാപ്യവുമാകും എന്നതിനാൽ, വിപണിയിൽ ഉപഭോക്തൃ അന്തരത്തിന് വഴിവയ്ക്കും.

ADVERTISEMENT

മറ്റൊന്ന്, ലോകത്ത് ഒരിടത്തും ഇത്ര ‘കനത്ത’ നികുതി ഒരു രാജ്യവും ഈടാക്കുന്നില്ല എന്നതാണ്. ജപ്പാനിൽ പരമാവധി ജിഎസ്ടി 10 ശതമാനമേയുള്ളൂ. സിംഗപ്പൂരിൽ 9 ശതമാനം സ്ലാബ് മാത്രം. കാനഡയിൽ 5 ശതമാനം. ശ്രീലങ്കയിൽ 18 ശതമാനവും. 35 ശതമാനം സ്ലാബും പുറമേ സെസും ഏർപ്പെടുത്തുന്നത് ആഗോളതലത്തിൽ ഇന്ത്യ കനത്ത നികുതിഭാരമുള്ള രാജ്യമായി മുദ്രകുത്തപ്പെടാൻ ഇടവരുത്തിയേക്കും. ഇത് വിദേശ നിക്ഷേപകരെ പിന്നോട്ടടിക്കാനിടവരുത്തും. അതുകൊണ്ടു തന്നെ, 35 ശതമാനം സ്ലാബ് മന്ത്രിതല ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും കേന്ദ്രം അതിനെ പിന്തുണയ്ക്കാൻ സാധ്യത തീരെയില്ല.

Representative image: (Photo: Drozd Irina/shutterstock)

‘‘നികുതിഭാരം കൂടുന്നത് സമ്പദ്‍വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്. കള്ളക്കടത്ത് പോലുള്ള പ്രവണതകൾ കൂടാനേ ഇതു വഴിവയ്ക്കൂ. 100 രൂപ നേടുമ്പോൾ അതിൽ 35 രൂപയും സർക്കാരിന് കൊടുക്കേണ്ടി വരുന്നത് കച്ചവടക്കാർക്കും തിരിച്ചടിയാണ്. അതായത്, 35 ശതമാനം സ്ലാബ് കൊണ്ടുവരുന്നത് നികുതി വെട്ടിപ്പിന് സർക്കാർ തന്നെ വഴിതുറക്കുന്ന പോലെയാകും. മാത്രമല്ല, രാജ്യത്ത് അനധികൃത സമ്പദ്‍വ്യവസ്ഥ (ബ്ലാക്ക് ഇക്കണോമി) ശക്തമാകാനും ഇതിടയാക്കും. ഫലത്തിൽ, 35 ശതമാനം സ്ലാബ് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ’’ - ബാബു എബ്രഹാം കള്ളിവയലിൽ (നികുതി വിദഗ്ധൻ, മുതിർന്ന ചാർട്ടേഡ് അക്കൗണ്ടന്റ്)

ഉയർന്ന നികുതി സ്ലാബ് വരുമെന്നത് സംബന്ധിച്ച വാർത്തകൾ ധനമന്ത്രി നിർമല സീതാരാമൻ തന്നെ നിഷേധിച്ചു എന്നത് ആശ്വാസകരമാണ്. അഥവാ, 35 ശതമാനം സ്ലാബ് വന്നാൽ കച്ചവടക്കാർക്ക് അത് വലിയ അപകടമാകുമായിരുന്നു. സ്വർണമേഖലയിലെന്ന പോലെ അനധികൃത കച്ചവടവും കള്ളക്കടത്തും കൂടാൻ അതിടയാക്കും. നികുതി കൂട്ടിയതുകൊണ്ട് സർക്കാരിന് ഒരു ഗുണവും കിട്ടില്ല

ടി.എസ്. പട്ടാഭിരാമൻ, (ചെയർമാൻ, കല്യാൺ സിൽക്സ്)

∙ കൂടണം റവന്യൂ ന്യൂട്രൽ റേറ്റ്

എന്തുകൊണ്ടാണ് ജിഎസ്ടി സ്ലാബ് പരിഷ്കരണം, ഉൽപന്നങ്ങളെ ഒരു സ്ലാബിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റൽ എന്നിവ നിരന്തരം ചർച്ചയാകുന്നത്? അതിനുപിന്നിലെ പ്രധാന കാരണമാണ് റവന്യൂ ന്യൂട്രൽ റേറ്റ്. നിലവിൽ ജിഎസ്ടിയിലെ റവന്യൂ ന്യൂട്രൽ റേറ്റ് പ്രതീക്ഷിച്ചതിലും കുറവാണെന്ന് അടുത്തിടെ നിർമല സീതാരാമൻ പറഞ്ഞിരുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നികുതി വരുമാനനഷ്ടം ഉണ്ടാകാതിരിക്കുകയും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുമുള്ള ശരാശരി നികുതിയാണ് റവന്യൂ ന്യൂട്രൽ റേറ്റ്. ഇത് 15.3 ശതമാനം വേണമെന്നിരിക്കേ 12 ശതമാനത്തിനടുത്തേയുള്ളൂ. ജിഎസ്ടി നടപ്പാക്കും മുൻപ് റവന്യൂ ന്യൂട്രൽ റേറ്റ് 16 ശതമാനവുമായിരുന്നു. ഇത് 16 ശതമാനത്തിലേക്ക് തിരിച്ചെത്തിക്കുക കൂടി ലക്ഷ്യമിട്ടാണ് മന്ത്രിതല സമിതി ജിഎസ്ടിയിലെ നിരക്കുകൾ പരിഷ്കരിക്കാനും പുതിയ സ്ലാബ് രൂപവൽക്കരിക്കാനും ശുപാർശകൾ നൽകുന്നത്. 

10,000 രൂപവരെ വിലയുള്ള സൈക്കിളുകളുടെ നികുതി 12ൽ നിന്ന് 5 ശതമാനമായി കുറയ്ക്കുക, 20 ലീറ്ററിന് മുകളിലുള്ള കുടിവെള്ള ബോട്ടിലിന് 5 ശതമാനത്തിൽ നിന്ന് നികുതി 18 ശതമാനമാക്കുക, ലെതർ ബാഗുകൾ, സൗന്ദര്യവർധക വസ്തുക്കൾ, വാച്ചുകൾ എന്നിവയുടെ നികുതി 18ൽ നിന്ന് 28 ശതമാനമാക്കുക തുടങ്ങിയ ശുപാർശകളും സമിതി അടുത്തിടെ മുന്നോട്ടുവച്ചത് ഇതുപ്രകാരമാണ്.

∙ ഉയരുന്ന വരുമാനവും കേരളത്തിന്റെ പ്രകടനവും

നടപ്പുവർഷം (2024-25) ഏപ്രിലിൽ നേടിയ 2.10 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ സമാഹരണം. ഈ വർഷം ഏപ്രിൽ-നവംബറിൽ ആകെ ജിഎസ്ടി പിരിവ് 14.56 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്തെ 13.32 ലക്ഷം കോടി രൂപയേക്കാൾ 9.3 ശതമാനം അധികം. നവംബറിൽ കേരളത്തിൽ നിന്ന് പിരിച്ചെടുത്തത് 10 ശതമാനം വളർച്ചയോടെ 2,763 കോടി രൂപ. കേരളത്തിന് കേന്ദ്രവിഹിതമായി 6 ശതമാനം വളർച്ചയോടെ 21,792 കോടി രൂപ നടപ്പുവർഷം നവംബർ വരെ എസ്ജിഎസ്ടി, ഐജിഎസ്ടി ഇനത്തിൽ ലഭിച്ചിട്ടുമുണ്ട്.

Representative image: (Photo: lakshmiprasad S/shutterstock)

കോവിഡ് ആഞ്ഞടിച്ച 2020-21 സാമ്പത്തികവർഷം ഒഴിച്ചുനിർത്തിയാൽ 2017-18 മുതൽ ഇതുവരെ ഓരോവർഷം ദേശീയതല ജിഎസ്ടി സമാഹരണം വർധിക്കുകയാണുണ്ടായത്. ജിഎസ്ടി പിരിക്കുന്നതിലെ വളർച്ചാനിരക്കിൽ രാജ്യത്ത് ഏറ്റവും മുന്നിൽ 19.9 ശതമാനം വളർന്ന ഡൽഹിയാണെന്ന് നടപ്പുവർഷം ഏപ്രിൽ-നവംബറിലെ കണക്ക് വ്യക്തമാക്കുന്നു. ഹരിയാന, അസം, ഒഡീഷ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. 8.3 ശതമാനമാണ് കേരളത്തിന്റെ വളർച്ച. മുൻനിര സംസ്ഥാനങ്ങളിൽ 2.2 ശതമാനം മാത്രം വളർന്ന ആന്ധ്രയാണ് ഏറ്റവും പിന്നിൽ.

English Summary:

35% GST speculation: Analyzing the Impact of a Potential 35% GST Slab on Consumers