കല്യാണം കഴിഞ്ഞതേയുള്ളൂ. പുതുമോടി മാറുന്നതിനു മുൻപ്, ഇരുണ്ടു ചുവന്ന കൺപോളകളും കല്ലിച്ച മുഖവുമായി പരുക്കേറ്റ മകളെ കാണേണ്ടി വന്ന അച്ഛനും അമ്മയും പൊലീസിൽ പരാതി നൽകുന്നു. ‘അയ്യോ, ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെന്നേയുള്ളു. ഞങ്ങടെ മോൻ പാവമാണേ’ എന്ന പറച്ചിലുമായി ചെക്കന്റെ വീട്ടുകാർ കളം നിറയുന്നു. പിന്നെ വാർത്തകളായി, തലക്കെട്ടുകളായി, സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രളയമുണ്ടായി. ചെക്കന്റെ വീട്ടുകാർക്ക് പിന്തുണ നാലുപാടുനിന്നും വന്നു എന്നു പറയേണ്ടതില്ലല്ലോ. നവവധു ഒപ്പം കുളിക്കുന്നില്ല, ഭക്ഷണം കഴിക്കുമ്പോൾ ആദ്യ ഉരുള ഭർത്താവിന് നൽകുന്നില്ല, ഭർത്താവിന്റെ സ്നേഹത്തിനു വഴങ്ങുന്നില്ല തുടങ്ങിയ ‘മഹാ അപരാധങ്ങൾ’ പെൺകുട്ടി ചെയ്തതിനെത്തുടർന്നാണ് അഭ്യസ്തവിദ്യനും വിദേശജോലിക്കാരനുമായ ഭർത്താവ് വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചത്. സ്ത്രീധനം പോര എന്ന പരാതിയും യുവാവിന് ഉണ്ടായിരുന്നത്രേ. ഈ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ ട്വിസ്റ്റുണ്ടായി. പ്രശ്നങ്ങൾ അത്രയും സ്വന്തം വീട്ടുകാർ കെട്ടിച്ചമച്ചതാണെന്നും ഞാനും ചേട്ടനുമായി യാതൊരു പ്രശ്നവും ഇല്ലെന്നും മാധ്യമങ്ങൾക്കുമുന്നിൽ പെൺകുട്ടി പറയുന്നു. യുവാവും യുവതിയും ചേർന്ന് മൊഴികൊടുത്തതോടെ ഹൈക്കോടതി കേസ് റദ്ദാക്കി ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ വിട്ടു. ശേഷം ‘ആണുങ്ങളെല്ലാം പാവമാണ്. കണ്ടില്ലേ ഓരോ പാവം ചെറുക്കൻമാരെ കേസിൽ കുടുക്കുന്ന വിദ്യ’ എന്ന നിലയിൽ അഭിപ്രായരൂപീകരണം ഉണ്ടാകുന്നു. വിദേശത്ത് ഉന്നത ജോലിയിൽ ഇരിക്കുന്ന ചെറുക്കന് ഈ പെണ്ണിന്റെ സ്ത്രീധനപ്പണം വേണോ

കല്യാണം കഴിഞ്ഞതേയുള്ളൂ. പുതുമോടി മാറുന്നതിനു മുൻപ്, ഇരുണ്ടു ചുവന്ന കൺപോളകളും കല്ലിച്ച മുഖവുമായി പരുക്കേറ്റ മകളെ കാണേണ്ടി വന്ന അച്ഛനും അമ്മയും പൊലീസിൽ പരാതി നൽകുന്നു. ‘അയ്യോ, ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെന്നേയുള്ളു. ഞങ്ങടെ മോൻ പാവമാണേ’ എന്ന പറച്ചിലുമായി ചെക്കന്റെ വീട്ടുകാർ കളം നിറയുന്നു. പിന്നെ വാർത്തകളായി, തലക്കെട്ടുകളായി, സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രളയമുണ്ടായി. ചെക്കന്റെ വീട്ടുകാർക്ക് പിന്തുണ നാലുപാടുനിന്നും വന്നു എന്നു പറയേണ്ടതില്ലല്ലോ. നവവധു ഒപ്പം കുളിക്കുന്നില്ല, ഭക്ഷണം കഴിക്കുമ്പോൾ ആദ്യ ഉരുള ഭർത്താവിന് നൽകുന്നില്ല, ഭർത്താവിന്റെ സ്നേഹത്തിനു വഴങ്ങുന്നില്ല തുടങ്ങിയ ‘മഹാ അപരാധങ്ങൾ’ പെൺകുട്ടി ചെയ്തതിനെത്തുടർന്നാണ് അഭ്യസ്തവിദ്യനും വിദേശജോലിക്കാരനുമായ ഭർത്താവ് വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചത്. സ്ത്രീധനം പോര എന്ന പരാതിയും യുവാവിന് ഉണ്ടായിരുന്നത്രേ. ഈ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ ട്വിസ്റ്റുണ്ടായി. പ്രശ്നങ്ങൾ അത്രയും സ്വന്തം വീട്ടുകാർ കെട്ടിച്ചമച്ചതാണെന്നും ഞാനും ചേട്ടനുമായി യാതൊരു പ്രശ്നവും ഇല്ലെന്നും മാധ്യമങ്ങൾക്കുമുന്നിൽ പെൺകുട്ടി പറയുന്നു. യുവാവും യുവതിയും ചേർന്ന് മൊഴികൊടുത്തതോടെ ഹൈക്കോടതി കേസ് റദ്ദാക്കി ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ വിട്ടു. ശേഷം ‘ആണുങ്ങളെല്ലാം പാവമാണ്. കണ്ടില്ലേ ഓരോ പാവം ചെറുക്കൻമാരെ കേസിൽ കുടുക്കുന്ന വിദ്യ’ എന്ന നിലയിൽ അഭിപ്രായരൂപീകരണം ഉണ്ടാകുന്നു. വിദേശത്ത് ഉന്നത ജോലിയിൽ ഇരിക്കുന്ന ചെറുക്കന് ഈ പെണ്ണിന്റെ സ്ത്രീധനപ്പണം വേണോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്യാണം കഴിഞ്ഞതേയുള്ളൂ. പുതുമോടി മാറുന്നതിനു മുൻപ്, ഇരുണ്ടു ചുവന്ന കൺപോളകളും കല്ലിച്ച മുഖവുമായി പരുക്കേറ്റ മകളെ കാണേണ്ടി വന്ന അച്ഛനും അമ്മയും പൊലീസിൽ പരാതി നൽകുന്നു. ‘അയ്യോ, ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെന്നേയുള്ളു. ഞങ്ങടെ മോൻ പാവമാണേ’ എന്ന പറച്ചിലുമായി ചെക്കന്റെ വീട്ടുകാർ കളം നിറയുന്നു. പിന്നെ വാർത്തകളായി, തലക്കെട്ടുകളായി, സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രളയമുണ്ടായി. ചെക്കന്റെ വീട്ടുകാർക്ക് പിന്തുണ നാലുപാടുനിന്നും വന്നു എന്നു പറയേണ്ടതില്ലല്ലോ. നവവധു ഒപ്പം കുളിക്കുന്നില്ല, ഭക്ഷണം കഴിക്കുമ്പോൾ ആദ്യ ഉരുള ഭർത്താവിന് നൽകുന്നില്ല, ഭർത്താവിന്റെ സ്നേഹത്തിനു വഴങ്ങുന്നില്ല തുടങ്ങിയ ‘മഹാ അപരാധങ്ങൾ’ പെൺകുട്ടി ചെയ്തതിനെത്തുടർന്നാണ് അഭ്യസ്തവിദ്യനും വിദേശജോലിക്കാരനുമായ ഭർത്താവ് വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചത്. സ്ത്രീധനം പോര എന്ന പരാതിയും യുവാവിന് ഉണ്ടായിരുന്നത്രേ. ഈ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ ട്വിസ്റ്റുണ്ടായി. പ്രശ്നങ്ങൾ അത്രയും സ്വന്തം വീട്ടുകാർ കെട്ടിച്ചമച്ചതാണെന്നും ഞാനും ചേട്ടനുമായി യാതൊരു പ്രശ്നവും ഇല്ലെന്നും മാധ്യമങ്ങൾക്കുമുന്നിൽ പെൺകുട്ടി പറയുന്നു. യുവാവും യുവതിയും ചേർന്ന് മൊഴികൊടുത്തതോടെ ഹൈക്കോടതി കേസ് റദ്ദാക്കി ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ വിട്ടു. ശേഷം ‘ആണുങ്ങളെല്ലാം പാവമാണ്. കണ്ടില്ലേ ഓരോ പാവം ചെറുക്കൻമാരെ കേസിൽ കുടുക്കുന്ന വിദ്യ’ എന്ന നിലയിൽ അഭിപ്രായരൂപീകരണം ഉണ്ടാകുന്നു. വിദേശത്ത് ഉന്നത ജോലിയിൽ ഇരിക്കുന്ന ചെറുക്കന് ഈ പെണ്ണിന്റെ സ്ത്രീധനപ്പണം വേണോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്യാണം കഴിഞ്ഞതേയുള്ളൂ. പുതുമോടി മാറുന്നതിനു മുൻപ്, ഇരുണ്ടു ചുവന്ന കൺപോളകളും കല്ലിച്ച മുഖവുമായി പരുക്കേറ്റ മകളെ കാണേണ്ടി വന്ന അച്ഛനും അമ്മയും പൊലീസിൽ പരാതി നൽകുന്നു. ‘അയ്യോ, ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെന്നേയുള്ളു. ഞങ്ങളുടെ മോൻ പാവമാണേ’ എന്ന പറച്ചിലുമായി ചെക്കന്റെ വീട്ടുകാർ കളം നിറയുന്നു. പിന്നെ വാർത്തകളായി, തലക്കെട്ടുകളായി, സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രളയമുണ്ടായി. ചെക്കന്റെ വീട്ടുകാർക്ക് പിന്തുണ നാലുപാടുനിന്നും വന്നു എന്നു പറയേണ്ടതില്ലല്ലോ. നവവധു ഒപ്പം കുളിക്കുന്നില്ല, ഭക്ഷണം കഴിക്കുമ്പോൾ ആദ്യ ഉരുള ഭർത്താവിന് നൽകുന്നില്ല, ഭർത്താവിന്റെ സ്നേഹത്തിനു വഴങ്ങുന്നില്ല തുടങ്ങിയ ‘മഹാ അപരാധങ്ങൾ’ പെൺകുട്ടി ചെയ്തതിനെത്തുടർന്നാണ് അഭ്യസ്തവിദ്യനും വിദേശജോലിക്കാരനുമായ ഭർത്താവ് വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചത്.

സ്ത്രീധനം പോര എന്ന പരാതിയും യുവാവിന് ഉണ്ടായിരുന്നത്രേ. ഈ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ ട്വിസ്റ്റുണ്ടായി. പ്രശ്നങ്ങൾ അത്രയും സ്വന്തം വീട്ടുകാർ കെട്ടിച്ചമച്ചതാണെന്നും ഞാനും ചേട്ടനുമായി യാതൊരു പ്രശ്നവും ഇല്ലെന്നും മാധ്യമങ്ങൾക്കുമുന്നിൽ പെൺകുട്ടി പറയുന്നു. യുവാവും യുവതിയും ചേർന്ന് മൊഴികൊടുത്തതോടെ ഹൈക്കോടതി കേസ് റദ്ദാക്കി ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ വിട്ടു. ശേഷം ‘ആണുങ്ങളെല്ലാം പാവമാണ്. കണ്ടില്ലേ ഓരോ പാവം ചെറുക്കൻമാരെ കേസിൽ കുടുക്കുന്ന വിദ്യ’ എന്ന നിലയിൽ അഭിപ്രായരൂപീകരണം ഉണ്ടാകുന്നു. വിദേശത്ത് ഉന്നത ജോലിയിൽ ഇരിക്കുന്ന ചെറുക്കന് ഈ പെണ്ണിന്റെ സ്ത്രീധനപ്പണം വേണോ എന്ന വീട്ടുകാരുടെ ചോദ്യങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടുന്നു.

Representative image by: istock/ lolostock
ADVERTISEMENT

ഗാർഹിക പീഡനം അനുഭവിക്കുന്ന പല സ്ത്രീകളുടെയും അനുഭവങ്ങളെ ഈ ഒരൊറ്റ വാർത്തയുടെ അടിസ്ഥാനത്തിൽ തെറ്റായി വിശകലനം ചെയ്യുന്ന അവസ്ഥ ഉണ്ടായി. കുറച്ചു നാളുകൾക്കു ശേഷം ഇതേ പെൺകുട്ടി കൂടുതൽ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. മീൻകറിക്ക് പുളി ഇല്ലെന്ന കാരണത്താൽ ഭർത്താവ്‌ മർദിച്ചതായി പരാതി നൽകുന്നു. അടിയും ചവിട്ടുംകൊണ്ട് വയ്യാതായ പെൺകുട്ടിയെ ആംബുലൻസിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. പോകും വഴിയും ഭർത്താവ് മർദിച്ചിരുന്നു എന്നാണു പരാതിക്കാരിയായ പെൺകുട്ടിയുടെ മൊഴി. ഇതിന് മുൻപ് പെൺകുട്ടിയുടെ അമ്മ ഫോണിൽ വിളിച്ചതിന്റെ പേരിലും ഉപദ്രവം ഉണ്ടായിട്ടുണ്ട്.

അത്രയും ഉപദ്രവം നേരിട്ടിട്ടും ആദ്യഘട്ടത്തിൽ ഭർത്താവിനോടു ക്ഷമിക്കാൻ ആ പെൺകുട്ടിയെ പ്രേരിപ്പിച്ചത് എന്തായിരിക്കും? അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും സമാനമായ അനുഭവങ്ങൾ ഏറെയുള്ള ഒട്ടേറെ സ്ത്രീകളെ നേരിട്ടും അല്ലാതെയും പരിചയമുണ്ടാകില്ലേ? ഉപദ്രവിക്കുന്നവരോടു തോന്നുന്ന സഹാനുഭൂതിയെയും സ്നേഹത്തെയും മമതയെയും മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ടു വിശകലനം ചെയ്യേണ്ടതുണ്ട്.

∙ എന്താണ് സ്റ്റോക്ഹോം സിൻഡ്രോം?

1973 ഓഗസ്‌റ്റ് 23ന് സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ ക്രെഡിറ്റ് ബാങ്കെൻ എന്ന ബാങ്കിന്റെ ശാഖയിൽ ഒരു കൊള്ള നടന്നു. ആയിടയ്ക്ക് പരോളിന്‌ ഇറങ്ങിയ ജാൻ-എറിക് ഓൾസൻ എന്നയാളായിരുന്നു പ്രതി. പൊലീസ് പെട്ടെന്നുതന്നെ ബാങ്ക് വളഞ്ഞു. വലിയ വാർത്തയായി. നാലു ബാങ്ക് ജീവനക്കാരെ ബന്ദികളാക്കിയ ഇവർ, 3 ദശലക്ഷം ക്രോണറും ബുള്ളറ്റ് പ്രൂഫ് വെസ്റ്റും രക്ഷപ്പെടാനായി ഒരു കാറും ആവശ്യപ്പെട്ടു. സഹതടവുകാരനായിരുന്ന ക്ലാർക്ക് ഒലോഫ്‌സനെ വിട്ടുകിട്ടണമെന്നും ആവശ്യം ഉന്നയിച്ചു. അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ് പാവുമായി ചർച്ച ചെയ്തു.

Representative image by: istock/ kemalbas

എന്നാൽ, ബന്ദിയാക്കപ്പെട്ട ക്രിസ്റ്റിൻ എൻമാർക്ക് ടെലിഫോണിലൂടെ പ്രധാനമന്ത്രിയോട് പറഞ്ഞത്, തനിക്ക് കുറ്റവാളികളെയല്ല, പൊലീസിനെയാണു പേടി എന്നായിരുന്നു. കൂടാതെ പ്രതിയായ ജാൻ-എറിക് ഓൾസനുമായി താൻ അടുപ്പത്തിലായെന്നും അവർ പറഞ്ഞു. അന്നത്തെ ചർച്ചകൾ പരാജയപ്പെട്ടു. തുടർന്ന് ഓഗസ്റ്റ് 28ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ച് ബാങ്കിലേക്ക് ഇരച്ചു കയറി. ഓൾസനെയും ഒലോഫ്‌സനെയും അറസ്റ്റ് ചെയ്തു. പിന്നാലെ ബന്ദികളെ മോചിപ്പിച്ചു. ഇതിനിടെ രണ്ടു പൊലീസുകാർക്ക് വെടിയേറ്റു. എന്നിട്ടും ബന്ദികളാക്കപ്പെട്ടവർ കോടതിയിൽ പ്രതികളെ അനുകൂലിച്ച് മൊഴി നൽകി. ബന്ദികളാക്കപ്പെട്ടവരുടെ ആ മാനസികനില ചർച്ചയായി.

ADVERTISEMENT

ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. 1974ൽ ധനികനായ ഒരു പത്രമുതലാളിയുടെ 19 വയസ്സുള്ള ചെറുമകൾ പാറ്റി ഹേർസ്റ്റിനെ, ഒരു സായുധ വിപ്ലവസംഘം അമേരിക്കയിൽ തട്ടിക്കൊണ്ടുപോയി. രണ്ടു മാസത്തിന് ശേഷം ഒരു അഭിമുഖത്തിനിടെ പാറ്റി ഹേർസ്റ്റ്, ആ വിപ്ലവ സംഘത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുടുംബത്തെ തള്ളിപ്പറഞ്ഞു. വിപ്ലവ സംഘത്തിന് ഒപ്പം ചേർന്നു പ്രവർത്തിച്ച പാറ്റിയെ പിന്നീട് അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുകയായിരുന്നു. ആഗോള തലത്തിൽ പഠനവിധേയമാക്കപ്പെട്ട സംഭവമായിരുന്നു ഇത്. ഈ വിഷയം ആദ്യം പഠിച്ചത് സ്വീഡിഷ് ക്രിമിനോളജിസ്റ്റും സൈക്യാട്രിസ്റ്റുമായ നിൽസ് ബെജറോട്ടാണ്. സ്റ്റോക്‌ഹോം എന്ന നാട്ടിൽ നടന്ന സംഭവത്തിന്റെ വെളിച്ചത്തിൽ ഈ മാനസികാവസ്ഥയെ സ്റ്റോക്ക്ഹോം സിൻഡ്രോം എന്നു വിശേഷിപ്പിച്ചത് അദ്ദേഹമായിരുന്നു.

Representative image by: istock/ domoyega

അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ റിപ്പോർട്ട് പ്രകാരം ബന്ദികളാക്കപ്പെട്ടവരിൽ 8 ശതമാനം ആളുകളാണ് ഇത്തരത്തിൽ മാനസിക വൈകല്യം പ്രകടിപ്പിച്ചത്. ഈ വിവരങ്ങൾ അനുസരിച്ച് സ്ത്രീകളാണ് ഇത്തരം മാനസികാവസ്ഥയിൽ പെടുന്നവരിൽ ഭൂരിഭാഗം. ഇത് അതിജീവനത്തിനായി മനസ്സ് കണ്ടുപിടിക്കുന്ന എളുപ്പവഴിയാണോ, അതോ മാനസിക രോഗാവസ്ഥയാണോ എന്ന വിഷയത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഭീകരമായ ശാരീരിക മാനസിക പീഡനത്തിന് ശേഷം ദുരുപയോഗം ചെയ്തവരോട് ഇഷ്ടം തോന്നുക, ഉപദ്രവങ്ങൾ മനസ്സിലാക്കാതെയിരിക്കുക, എല്ലാം സ്‌നേഹംകൊണ്ടാണെന്നു നിഗമനത്തിലെത്തുക തുടങ്ങിയ മാനസിക അസ്വാഭാവികതകളെ പഠിച്ച മനഃശാത്രജ്ഞർ ഗാർഹിക പീഡനത്തിന്റെ ഇരകളോ ബാല്യകാലത്ത് ലൈംഗിക ദുരുപയോഗത്തിന് ഇരയായവരോ ആണ് സ്റ്റോക്ക്ഹോം സിൻഡ്രോമിന് വിധേയരാവുന്നതെന്ന് വിശദമാക്കി.

∙ സ്റ്റോക്‌ഹോം സിൻഡ്രോമിന്റെ വിശുദ്ധവൽക്കരണവും സിനിമയും

കാമുകൻ/ ഭർത്താവ് മുഖത്തു നൽകുന്ന കനമേറിയ അടിക്കു ശേഷം പ്രണയാതുരയായി തിരിച്ചു ചിരിക്കുന്ന കാമുകിമാരെ സിനിമയിൽ കണ്ടിട്ടില്ലേ? അത്തരം സന്ദർഭങ്ങളിൽ താരതമ്യേന കീഴ്പ്പെട്ടു നിൽക്കുന്നവർ പെരുമാറേണ്ട വിധം അടിമപ്പെടലാണ് എന്ന തെറ്റായ ബോധ്യത്തെ ഇത് ഊട്ടി ഉറപ്പിക്കാറുണ്ട്. വിഖ്യാതമായ മോഹൻലാൽ സിനിമ സ്ഫടികത്തിൽ, നായികയെ നായകൻ കള്ളു കുടിപ്പിക്കുന്ന രംഗം പ്രണയാതുരമായാണല്ലോ അവതരിപ്പിച്ചിരിക്കുന്നത്. ഉദാഹരണങ്ങൾ അനവധിയാണ്. തെങ്കാശിപ്പട്ടണം എന്ന സിനിമയിൽ ഗീതു മോഹൻദാസ് അവതരിപ്പിച്ച കഥാപാത്രത്തോട് നായകന്മാർ കാണിക്കുന്ന നീതികേടും തുടർന്നുണ്ടാകുന്ന പ്രണയവും സ്റ്റോക്ക്ഹോം സിൻഡ്രോമിന് ഏറെക്കുറെ കൃത്യമായ ഉദാഹരണമാണ്.

ആലിയ ഭട്ട് അഭിനയിച്ച ഹൈവേ എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യം. (ഫയൽ ചിത്രം)
ADVERTISEMENT

സ്റ്റോക്ഹോം സിൻഡ്രോമിനെ കൃത്യമായി ഉദാഹരിച്ച സിനിമകളിൽ ഒന്നായിരുന്നു ഇംതിയാസ് അലി എഴുതി സംവിധാനം ചെയ്ത് സാജിദ് നദിയാദ്‌വാല നിർമിച്ച ഹൈവേ. കുട്ടിക്കാലത്ത് കുടുംബത്തിലെ മുതിർന്ന അമ്മാവനാൽ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട ട്രോമ അനുഭവിക്കുന്ന യുവതിയുടെ കഥാപാത്രം അവതരിപ്പിച്ചത് ആലിയ ഭട്ട് ആയിരുന്നു. സാമ്പത്തികമായി ഉയർന്ന തട്ടിലുള്ള വീര (ആലിയ ഭട്ട് അവതരിപ്പിച്ച കഥാപാത്രം) വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഭാവി വരനോടൊപ്പം യാത്ര ചെയ്യുന്നു. ആ യാത്രയ്ക്കിടെ വീരയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മഹാബീറിന്റെ (രൺദീപ് ഹൂഡ അവതരിപ്പിച്ച കഥാപാത്രം) സാഹചര്യം മനസ്സിലാക്കുന്നു. അയാളോട് ഇഷ്ടം തോന്നുന്നു. ആ വിധേയപ്പെടലാണ് ഒരു തരത്തിൽ സ്റ്റോക്ക്ഹോം സിൻഡ്രോം.

മഹാബീർ വീരയെ ഒരു പൊലീസ് സ്റ്റേഷനിൽ സുരക്ഷിതമായി വിട്ടുനൽകാൻ തീരുമാനിച്ചപ്പോൾ പോലും വീര അതിനു തയാറാകുന്നില്ല. മഹാബീറിനൊപ്പമുള്ള ജീവിതമാണ് അവളുടെ ആഗ്രഹം. ഇത്തരത്തിൽ ഉപദ്രവിച്ചവരോ, തട്ടിക്കൊണ്ടുപോയവരോ തനിക്ക് പ്രിയപ്പെട്ടവരാകുന്നു എന്ന മാനസ്സിക നിലയെ മനശാസ്ത്രപരമായി തന്നെ നോക്കിക്കാണേണ്ടതുണ്ട്.

∙ അബോധ മനസ്സിന്റെ സ്വാധീനം

ജർമൻ മനഃശാസ്ത്രജ്ഞനായ കാൾ യൂങ് അവതരിപ്പിച്ച അനലിറ്റിക്കൽ സൈക്കോളജിയിൽ, അപകടപ്പെടുത്താൻ ശ്രമിക്കുന്നവരോടുള്ള വിധേയപ്പെടലിനെ പരാമർശിക്കുന്നുണ്ട്. മനുഷ്യ മനസ്സിനെയും അതിന്റെ പെരുമാറ്റങ്ങളെയും വിശദീകരിക്കുന്ന ലേഖനങ്ങൾ പലപ്പോഴായി യുങ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനലിറ്റിക്കൽ സൈക്കോളജിയിൽ യൂങ് വിശദീകരിക്കുന്ന ദി സൈക് (The Psyche) മനസിലാക്കുന്നത് മനുഷ്യ മനസ്സും അബോധവും തമ്മിലുള്ള ബന്ധമാണ്.

സമകാലിക നാടകത്തിന്റെ വശങ്ങൾ (Aspects of Contemporary Drama) എന്ന കാൾ യൂങിന്റെ സങ്കൽപ്പത്തിൽ പറയുന്നതുപോലെ സമൂഹത്തെകുറിച്ചുള്ള അബോധാവസ്ഥയിൽ സൃഷ്ടിക്കപ്പെടുന്ന ചില ആശയങ്ങൾക്ക് മനുഷ്യന്റെ മനസ്സിനെ സ്വാധീനിക്കാൻ കഴിയും. എല്ലാ മനുഷ്യർക്കും രണ്ട് യാഥാർഥ്യങ്ങളുണ്ടെന്നും യാഥാർഥ്യത്തിന്റെ സത്ത ആന്തരിക യാഥാർഥ്യവും ബാഹ്യയാഥാർഥ്യവും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവാണെന്നും യൂങ് പറയുന്നു. ഇതിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളാണ് തന്നെ ഉപദ്രവിക്കുന്നവരോടും തടവിൽ വയ്ക്കുന്നവരോടും ഇരകൾക്കു തോന്നുന്ന മാനസ്സിക അടുപ്പവും പ്രണയവുമൊക്കെയായി മാറുന്നത്.

സിഗ്‌മണ്ട് ഫ്രോയിഡ് (Picture courtesy: wikipedia)

∙ ഫ്രോയിഡിയൻ അനുമാനം

എത്രയൊക്കെ തല്ലിയാലും അങ്ങേരുടെ ചങ്കിൽ സ്നേഹമാണ് എന്ന് വിധേയപ്പെടുന്ന സ്ത്രീകളുടെ മാനസികാവസ്ഥയെ മനഃശാസ്ത്രജ്ഞൻ സിഗ്‌മണ്ട് ഫ്രോയിഡിന്റെ ‘സൈക്കോ അനലിറ്റിക്കൽ ക്രിട്ടിസിസം’ തിയറിയിൽ വിശദീകരിക്കുന്നുണ്ട്. നിരന്തരമായി പീഡിപ്പിക്കുന്ന ജീവിതപങ്കാളികളോട് സ്ത്രീകൾക്ക് തോന്നുന്ന കീഴടങ്ങൽ മനോഭാവത്തെ ഈ ഒരു ഗണത്തിൽ പെടുത്താം. മനുഷ്യ മനസ്സിന് ഒരുപാടു സംഘർഷങ്ങൾ താങ്ങാൻ സ്വാഭാവികമായ കെൽപില്ല എന്നാണ് ഫ്രോയിഡിന്റെ പക്ഷം. അതുകൊണ്ട്, വലിയ പ്രശ്നങ്ങളിൽ പെടുമ്പോൾ സ്റ്റോക്ക്ഹോം സിൻഡ്രോമിലേക്ക് നയിച്ചേക്കാവുന്ന തരത്തിൽ ആക്രമണകാരിയുടെ 'അവസ്ഥയും സാഹചര്യവും' മനസ്സിലാക്കാൻ ശ്രമിക്കാനും സ്നേഹത്തിലാവാനും സാധ്യത ഉണ്ടെന്ന് ഫ്രോയിഡ് നിരീക്ഷിച്ചു.

ചിലപ്പോൾ അവർ ആക്രമണകാരിയാണ് ശരിയെന്നു കരുതുകയും അവരെ പോലെ പെരുമാറാൻ തുടങ്ങുകയും ചെയ്യും. ഇത് മാനസ്സികരോഗമല്ലെന്നും കോപ്പിങ് മെക്കാനിസം മാത്രമാണെന്നും വാദമുണ്ട്. ഫ്രോയിഡ് ഒരിക്കൽ പറഞ്ഞത് ‘ജീവിതം എളുപ്പമല്ല’ എന്നാണ്. മനുഷ്യ മനസ്സിന്റെ അടരുകളെ ഇദ്, ഈഗോ, സൂപ്പർ ഈഗോ (Id, Ego and Superego) എന്നിങ്ങനെ മൂന്നായി തിരിച്ചു. അബോധാവസ്ഥയിലുള്ള പച്ചയായ ഏകോപിപ്പിക്കപ്പെടാത്ത സഹജമായ ചോദനകളുടെയും പ്രവണതകളുടെയും കൂട്ടമാണ് ഇദ്. മനസ്സിന്റെ ബോധപൂർവമായതോ ഉപരിതലത്തിലുള്ളതോ ആയ സംഘടിത റിയലിസ്റ്റിക് ഭാഗമാണ് ഈഗോ. ഇതിനെ വേണമെകിൽ നമ്മുടേതെന്നു പുറമേയുള്ളവർ കാണുന്ന സ്വഭാവമെന്നു വിളിക്കാം. സൂപ്പർ ഈഗോ എന്നാൽ ഈഗോയിലേക്ക് ലഭിക്കുന്ന വിവരങ്ങളുടെ ഫിൽറ്റർ എന്ന് ലളിതമായി മനസ്സിലാക്കാം. സമൂഹത്തിന്റെയും നന്മബോധങ്ങളുടെയും ധാർമിക മാനദണ്ഡങ്ങൾ ഏകോപിപ്പിക്കുന്ന മാനസ്സിക അടരാണിത്.

Representative image by: istock/ valentinrussanov

താരതമ്യേന പാവപ്പെട്ട ഈഗോയുടെ മേൽ പരസ്പരവിരുദ്ധമായ, പ്രശ്നങ്ങൾ കൊണ്ടുചെന്നു കൊട്ടുമ്പോൾ, മനസ്സിന് തളർച്ചയും തകരാൻ പോകുകയാണെന്ന തോന്നലുമുണ്ടാകും. അതാണ് ഉത്കണ്ഠ അല്ലെങ്കിൽ ഡിപ്രെഷൻ. ആ അവസ്ഥയിലേക്ക് മനസ്സിനെ നയിക്കാതെയിരിക്കാനുള്ള എളുപ്പവഴിയായാണ് അഹം (ഈഗോ) പലതരം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. ഇത്തരം പ്രതിരോധ സംവിധാനങ്ങൾ നമ്മൾ പോലും അറിയാതെ അബോധാവസ്ഥയിൽ പ്രവർത്തിച്ച് അസുഖകരമായ വികാരങ്ങൾ (അതായത് ഉത്കണ്ഠ) അകറ്റാൻ സഹായിക്കും. അങ്ങനെ ആരെയെങ്കിലും ഭയപ്പെടുന്നുവെങ്കിൽ, അവരെപ്പോലെയാകുന്നതിലൂടെ നിങ്ങൾക്ക് ആ ഭയത്തെ പ്രായോഗികമായി കീഴടക്കാൻ കഴിയും. 

കഥകളിലൊക്കെ ക്രൂരനായ പൊലീസിനെ ഭയന്നു ജീവിച്ചവർ പൊലീസാകണം എന്നാഗ്രഹിക്കും പോലെ. ഈ അബോധ സംവിധാനം അടിച്ചമർത്തപ്പെടുന്ന ചിന്തകളെ സൂപ്പർ ഈഗോയിൽ കുറ്റബോധം തോന്നിക്കാവുന്നവയാണ്. ഈ വിഷയത്തിൽ ഏറെ വിമർശനം നേരിട്ട ഫ്രോയിഡിയൻ ഉദാഹരണമുണ്ട്; ഈഡിപ്പസ് കോംപ്ലക്സ്. ഈഡിപ്പസ് കോംപ്ലെക്സിൽ മകൾക്ക് അമ്മയോടും മകന് അച്ഛനോടും തോന്നുന്ന ആക്രമണാത്മക ചിന്തകൾ അടിച്ചമർത്തപ്പെടുന്നത് മനസ്സിന്റെ ഈ വിരുതു കൊണ്ടാണെന്നു ഫ്രോയിഡ് പറയുന്നു.

∙ സ്ത്രീയും മനസ്സും അടിമത്തവും

കാലാകാലങ്ങളായി ദ്വജകേന്ദ്രീകൃത സമൂഹത്തിൽ നിലനിൽക്കുന്ന ആണധികാരത്തെ അറിഞ്ഞുവച്ചതുകൊണ്ടു മാത്രം സ്ത്രീകൾ നിലനിർത്തണമെന്നു ചിലർ കരുതുന്ന നിഷ്കർഷകളെ അംഗീകരിക്കുകയും അതാണ് ശരി എന്ന് ധരിക്കുകയും ചെയ്യുന്ന സ്ത്രീകളെ സ്റ്റോക്ക്ഹോം സിൻഡ്രോമിന്റെ ക്ലാസിക് ഉദാഹരണങ്ങളായി മനസ്സിലാക്കാം. അധികാരിയായ ജീവിതപങ്കാളിയെ മനസ്സിലാക്കാൻ ശ്രമിക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ? ഈ ലേഖനത്തിനു വേണ്ടി, കുടുംബജീവിതത്തിലെ അധികാരത്തിന്റെ ശ്രേണിയെക്കുറിച്ച് വിവിധ മേഖലകളിലെ സ്ത്രീകളോട് സംസാരിച്ചപ്പോൾ ചിലർ പറഞ്ഞ അഭിപ്രായങ്ങൾ ചുവടെ ചേർക്കുന്നു;

എനിക്ക് ജോലിയുണ്ട്. പക്ഷേ, പണം മുഴുവൻ കൈകാര്യം ചെയ്യുന്നത് ഭർത്താവാണ്. എന്റെ ആവശ്യങ്ങൾക്കുള്ളത് ചോദിച്ചാൽ തരും. കണക്ക് കൊടുക്കണം എന്നു മാത്രം. പണം കൈകാര്യം ചെയ്യാൻ അദ്ദേഹമുള്ളത് എനിക്ക് ഇഷ്ടമാണ്

രാധിക, 32വയസ്സ്, കോട്ടയത്തെ തുന്നൽ കടയിൽ ജോലി ചെയ്യുന്നു.

എനിക്ക് ഭർത്താവിനെ അൽപം പേടിയുണ്ട്. ചുറ്റുപാട് നോക്കാതെ ദേഷ്യപ്പെടും. എങ്കിലും സ്നേഹമുള്ള ആളാണ്. എന്നെയും കുട്ടികളെയുംവലിയ കാര്യമാണ്. ഉപദ്രവിക്കാറില്ല. അതൊക്കെ മോശമല്ലേ

ഷൈനി, 45 വയസ്, കോഴിക്കോട് കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നു.

സ്‌നേഹമുള്ള ജീവിത പങ്കാളിയാണ്. പ്രണയവിവാഹമാണ്. ഞാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇടയ്ക്കു നോക്കാൻ തരും

ഷിഫ്ന, മലപ്പുറത്താണ് വീട്, പിഎസി ലിസ്റ്റിൽ പേരുണ്ട്, ജോലി കാത്തിരിക്കുന്നു.

തന്റെ പങ്കാളിയിലെ ടോക്സിസിറ്റി തിരിച്ചറിയുന്ന സ്ത്രീകളാണ് ഇവർ. ഇവരുടെ ജീവിത സാഹചര്യങ്ങൾകൊണ്ട് പലപ്പോഴായി ജീവിതത്തിൽ ഉണ്ടാകുന്ന അധികാര പ്രയോഗങ്ങളെയും അടിച്ചമർത്തലുകളെയും ഉപദ്രവങ്ങളെയും വിശാലമായ അർഥത്തിൽ മനസ്സിലാക്കി, അവർക്കു വിധേയപ്പെടാനുള്ള മനസ്സിന്റെ കഴിവാണ് ഇവർ  പാലിച്ചുപോരുന്നത്. ഇതിൽ നിന്നുമുള്ള പുറത്തുകടക്കലിന് ഏറ്റവും ആദ്യം വേണ്ടത് ഈ അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവാണ്.

വിഖ്യാതയായ ബ്രിട്ടിഷ് സ്ത്രീപക്ഷ ചിന്തകയും ആദ്യ ഫെമിനിസ്റ്റ് എഴുത്തിന്റെ രചയിതാവുമായ മേരി വോൾസ്റ്റൻ ക്രാഫ്റ്റ്, 'എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമൺ: വിത്ത് സ്ട്രക്ചർസ് ഓൺ പൊളിറ്റിക്കൽ ആൻഡ് മോറൽ സബ്ജക്ട്സ്' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് 1792ലാണ്. 232 വർഷങ്ങൾക്കു മുൻപ് അവർ പറഞ്ഞത്, ‘‘സ്ത്രീകൾ പുരുഷന്മാരുടെ മേൽ അധികാരം നേടണമെന്നല്ല, മറിച്ച് അവർക്ക് അവരവരുടെ ജീവിതത്തിൽ അധികാരം വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്’’ (I do not wish them [women] to have power over men; but over themselves) എന്നാണ്. ഇത്ര കാലങ്ങൾക്കു ശേഷവും ലോകത്തിന്റെ ഈ കോണിൽ അതേ ആവശ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ്, സ്ത്രീകളുടെ ജീവിതവും മാനസികാവസ്ഥയും പഠിക്കപ്പെടേണ്ടത്. സ്ത്രീകളുടെ മാത്രം പ്രശ്നമായി ഈ അധികാരപ്രയോഗങ്ങളെ കാണാനാകില്ല. എങ്കിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹ പരിച്ഛേദം എന്ന നിലയിൽ സ്ത്രീകളുടെ പ്രശ്നത്തെ എടുത്തു പറയേണ്ടതുണ്ട്.

∙ അപ്പോൾ ആണുങ്ങളോ?

സ്റ്റോക്ഹോം സിൻഡ്രോം അനുഭവിക്കുന്നവരിൽ ലിംഗഭേദമില്ല. അവിടെ സാഹചര്യങ്ങളാണ് വില്ലൻ. എന്നിരുന്നാലും സാമൂഹികമായ പ്രശ്നത്തെ പഠിക്കുമ്പോൾ അതിനെ പക്ഷം തിരിച്ചു പഠിക്കുന്നതാണല്ലോ ശരി. ഉദാഹരണമായി, ഒരു ഭാര്യ ഭർത്താവിനെ തല്ലിയാൽ അതു വ്യക്തിപരമായ പ്രശ്നവും, അൻപതു ഭാര്യമാർ അൻപതു ഭർത്താക്കന്മാരെ തല്ലിയാൽ അത് സാമൂഹിക വിഷയവുമാണ്. സ്ത്രീപക്ഷചിന്ത പരിശോധിക്കുന്നതും ഇത്തരം സാമൂഹിക വിഷയങ്ങളെ ആയതിനാലാണ് പലപ്പോഴും സ്ത്രീയുടെ പക്ഷം പഠിച്ച് സംസാരിക്കേണ്ടിവരുന്നത്. സ്ത്രീ, പുരുഷൻ എന്നിങ്ങനെയല്ലാതെ ആ പ്രശ്നത്തെ പഠിക്കുന്നതും സ്ത്രീപക്ഷ ചിന്ത തന്നെയാണ് എന്ന അടിസ്ഥാന ധാരണ ഉണ്ടായാൽ, ‘ആണുങ്ങൾക്ക് വേണ്ടി പറയാൻ ആരുമില്ലല്ലോ’ എന്ന രോദനം ഉണ്ടാകാനിടയില്ല.

ഉപദ്രവിക്കുന്നവരോട് വിധേയത്വം തോന്നുന്നവരിൽ ജൻഡർ വ്യത്യാസങ്ങൾ ഉള്ളതായി പഠനങ്ങളിൽ പറയുന്നില്ല. എന്നാൽ ഗാർഹിക പീഡനങ്ങളിൽ പ്രതിസ്ഥാനത്തു കൂടുതലും പുരുഷന്മാരോ, അവരുടെ വീട്ടുകാരോ ആകുന്നിടത്ത് വിഷയത്തിന്റെ ഫോക്കസ് സ്ത്രീയുടെ അടിമത്തത്തിലേക്കും നല്ലതല്ലാത്ത സാമൂഹ്യ ജീവിത സാഹചര്യങ്ങളിലേക്കും എത്തുന്നത് സ്വാഭാവികമാണല്ലോ.

∙ ലിമ സിൻഡ്രോം

സ്റ്റോക്ഹോം സിൻഡ്രോമിന്റെ വിപരീതമായ അവസ്ഥയാണ് ലിമ സിൻഡ്രോം. ഇവിടെ അക്രമികൾക്ക് ഇരകളോട് സഹാനുഭൂതി തോന്നുകയും അവരോട് ഇഷ്ടത്തോടെ പെരുമാറുകയും ചെയ്യുന്നു. 1996ൽ പെറുവിലെ ലിമയിലെ ജാപ്പനീസ് അംബാസഡറെയും സംഘത്തെയും ഒരു തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങൾ തട്ടിക്കൊണ്ടുപോയി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ബന്ദികളായവരെ തീവ്രവാദികൾതന്നെ മോചിപ്പിച്ചു. ഏതെങ്കിലും തരത്തിൽ ആക്രമണമുണ്ടായാൽ ബന്ദികളാക്കിയവരെ കൊല്ലേണ്ടി വന്നാലോ എന്ന ഇഷ്ടം കലർന്ന ഭയമാണ് അവരെ സഹാനുഭൂതിയോടെ പെരുമാറാൻ പ്രേരിപ്പിച്ചത് എന്ന് പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി. അങ്ങനെയാണ് സ്റ്റോക്ഹോം സിൻഡ്രോമിന്റെ വിപരീതമായി ലിമ സിൻഡ്രോം അറിയപ്പെടാൻ തുടങ്ങിയത്. കൂടുതൽ നല്ല ജീവിതത്തിനു നമ്മുടെ മാനസ്സിക ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം അത്യാവശ്യമാണ്. അതു കണ്ടെത്തി പരിഹരിക്കാനായി മനഃശാസ്ത്രവിദഗ്ധരുടെ സഹായം തേടാം.

English Summary:

He Hits Me Because He Loves Me": The Disturbing Truth About Stockholm Syndrome in Relationships