ഒളിച്ചിട്ടും ‘വലംകൈ’ റാഞ്ചി ഇസ്രയേൽ ചാരൻ; അന്നം കൊടുത്ത കൈകൊണ്ട് കെട്ടിത്തൂക്കി; കടലിലൊഴുക്കിയിട്ടും തീരാത്ത ഭയം!
‘സംരക്ഷിച്ചു പരിപാലിച്ച കൈകൊണ്ട് ജീവനെടുക്കുക’ എന്ന് കേട്ടിട്ടില്ലേ? സ്വന്തം മനഃസാക്ഷിയെ എതിർത്തുകൊണ്ട് അത്തരത്തിൽ ഒരു ‘ഉത്തരവാദിത്തം’ നിറവേറ്റിയതിന്റെ അസമാധാനവും പേറിയാണ് ശാലോം നഗറെന്ന മുൻ ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ അടുത്തകാലത്ത് മരണത്തിന് കീഴടങ്ങിയത്. ശാലോം ആദ്യം സംരക്ഷണം ഒരുക്കുകയും പിന്നീട് തൂക്കുകയർ കഴുത്തിൽ മുറുക്കുകയും ചെയ്തതോ, ഒരു കാലത്ത് ലോകം മുഴുവൻ ഭയത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ വലംകയ്യായിരുന്ന അഡോൾഫ് ഐക്മാനെയും. ജൂതരെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി ഹിറ്റ്ലർ തുടങ്ങിവച്ച അരുംകൊലകളുടെ ‘മുഖ്യ ഉപജ്ഞാതാവും കൂട്ടക്കുരുതിയുടെ സംഘാടകനുമായിരുന്ന’ ഐക്മാനും ജയിൽ ജീവനക്കാരനായിരുന്ന ശാലോമും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് വളരെ നാടകീയമായാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമനിയിൽ മറ്റൊരു പേരിലാണ് ഐക്മാൻ ജീവിച്ചിരുന്നത്. 1950ൽ അവിടെ നിന്ന് അർജന്റീനയിലേക്ക് പലായനം ചെയ്യുകയും അവിടെ ഒളിവിൽ കഴിയുകയും ചെയ്യുന്നതിനിടെ ഇസ്രയേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി ജയിലിൽ എത്തിക്കുകയായിരുന്നു. അന്നുമുതലാണ് ഐക്മാനും ശാലോം നഗറും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.
‘സംരക്ഷിച്ചു പരിപാലിച്ച കൈകൊണ്ട് ജീവനെടുക്കുക’ എന്ന് കേട്ടിട്ടില്ലേ? സ്വന്തം മനഃസാക്ഷിയെ എതിർത്തുകൊണ്ട് അത്തരത്തിൽ ഒരു ‘ഉത്തരവാദിത്തം’ നിറവേറ്റിയതിന്റെ അസമാധാനവും പേറിയാണ് ശാലോം നഗറെന്ന മുൻ ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ അടുത്തകാലത്ത് മരണത്തിന് കീഴടങ്ങിയത്. ശാലോം ആദ്യം സംരക്ഷണം ഒരുക്കുകയും പിന്നീട് തൂക്കുകയർ കഴുത്തിൽ മുറുക്കുകയും ചെയ്തതോ, ഒരു കാലത്ത് ലോകം മുഴുവൻ ഭയത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ വലംകയ്യായിരുന്ന അഡോൾഫ് ഐക്മാനെയും. ജൂതരെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി ഹിറ്റ്ലർ തുടങ്ങിവച്ച അരുംകൊലകളുടെ ‘മുഖ്യ ഉപജ്ഞാതാവും കൂട്ടക്കുരുതിയുടെ സംഘാടകനുമായിരുന്ന’ ഐക്മാനും ജയിൽ ജീവനക്കാരനായിരുന്ന ശാലോമും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് വളരെ നാടകീയമായാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമനിയിൽ മറ്റൊരു പേരിലാണ് ഐക്മാൻ ജീവിച്ചിരുന്നത്. 1950ൽ അവിടെ നിന്ന് അർജന്റീനയിലേക്ക് പലായനം ചെയ്യുകയും അവിടെ ഒളിവിൽ കഴിയുകയും ചെയ്യുന്നതിനിടെ ഇസ്രയേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി ജയിലിൽ എത്തിക്കുകയായിരുന്നു. അന്നുമുതലാണ് ഐക്മാനും ശാലോം നഗറും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.
‘സംരക്ഷിച്ചു പരിപാലിച്ച കൈകൊണ്ട് ജീവനെടുക്കുക’ എന്ന് കേട്ടിട്ടില്ലേ? സ്വന്തം മനഃസാക്ഷിയെ എതിർത്തുകൊണ്ട് അത്തരത്തിൽ ഒരു ‘ഉത്തരവാദിത്തം’ നിറവേറ്റിയതിന്റെ അസമാധാനവും പേറിയാണ് ശാലോം നഗറെന്ന മുൻ ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ അടുത്തകാലത്ത് മരണത്തിന് കീഴടങ്ങിയത്. ശാലോം ആദ്യം സംരക്ഷണം ഒരുക്കുകയും പിന്നീട് തൂക്കുകയർ കഴുത്തിൽ മുറുക്കുകയും ചെയ്തതോ, ഒരു കാലത്ത് ലോകം മുഴുവൻ ഭയത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ വലംകയ്യായിരുന്ന അഡോൾഫ് ഐക്മാനെയും. ജൂതരെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി ഹിറ്റ്ലർ തുടങ്ങിവച്ച അരുംകൊലകളുടെ ‘മുഖ്യ ഉപജ്ഞാതാവും കൂട്ടക്കുരുതിയുടെ സംഘാടകനുമായിരുന്ന’ ഐക്മാനും ജയിൽ ജീവനക്കാരനായിരുന്ന ശാലോമും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് വളരെ നാടകീയമായാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമനിയിൽ മറ്റൊരു പേരിലാണ് ഐക്മാൻ ജീവിച്ചിരുന്നത്. 1950ൽ അവിടെ നിന്ന് അർജന്റീനയിലേക്ക് പലായനം ചെയ്യുകയും അവിടെ ഒളിവിൽ കഴിയുകയും ചെയ്യുന്നതിനിടെ ഇസ്രയേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി ജയിലിൽ എത്തിക്കുകയായിരുന്നു. അന്നുമുതലാണ് ഐക്മാനും ശാലോം നഗറും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.
‘സംരക്ഷിച്ചു പരിപാലിച്ച കൈകൊണ്ട് ജീവനെടുക്കുക’ എന്ന് കേട്ടിട്ടില്ലേ? സ്വന്തം മനഃസാക്ഷിയെ എതിർത്തുകൊണ്ട് അത്തരത്തിൽ ഒരു ‘ഉത്തരവാദിത്തം’ നിറവേറ്റിയതിന്റെ അസമാധാനവും പേറിയാണ് ശാലോം നഗറെന്ന മുൻ ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ അടുത്തകാലത്ത് മരണത്തിന് കീഴടങ്ങിയത്. ശാലോം ആദ്യം സംരക്ഷണം ഒരുക്കുകയും പിന്നീട് തൂക്കുകയർ കഴുത്തിൽ മുറുക്കുകയും ചെയ്തതോ, ഒരു കാലത്ത് ലോകം മുഴുവൻ ഭയത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ വലംകയ്യായിരുന്ന അഡോൾഫ് ഐക്മാനെയും.
∙ കണ്ടുമുട്ടിയതും പിരിഞ്ഞതും ജയിലിൽ വച്ച്!
ജൂതരെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി ഹിറ്റ്ലർ തുടങ്ങിവച്ച അരുംകൊലകളുടെ ‘മുഖ്യ ഉപജ്ഞാതാവും കൂട്ടക്കുരുതിയുടെ സംഘാടകനുമായിരുന്ന’ ഐക്മാനും ജയിൽ ജീവനക്കാരനായിരുന്ന ശാലോമും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് വളരെ നാടകീയമായാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമനിയിൽ മറ്റൊരു പേരിലാണ് ഐക്മാൻ ജീവിച്ചിരുന്നത്. 1950ൽ അവിടെ നിന്ന് അർജന്റീനയിലേക്ക് പലായനം ചെയ്യുകയും അവിടെ ഒളിവിൽ കഴിയുകയും ചെയ്യുന്നതിനിടെ ഇസ്രയേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി ജയിലിൽ എത്തിക്കുകയായിരുന്നു. അന്നുമുതലാണ് ഐക്മാനും ശാലോം നഗറും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.
ഐക്മാനെ സാഹസികമായി പിടികൂടി തടവിലാക്കിയെങ്കിലും വിചാരണ നടപടികൾ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കാൻ മാസങ്ങളെടുത്തു. ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഐക്മാനോട് കടുത്ത വിരോധം ഉള്ളവരായിരുന്നു ജയിലിൽ അന്നുണ്ടായിരുന്ന ജീവനക്കാരിൽ ഏറിയ പങ്കും. വിചാരണയ്ക്കു മുൻപേ ഐക്മാൻ ജയിലിനുള്ളിൽ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന ഭയം ഇസ്രയേൽ ഭരണകൂടത്തിനുണ്ടായിരുന്നു. അങ്ങനെ വന്നാൽ ഇസ്രയേലിന്റെ മേൽ ഒരിക്കലും മാഞ്ഞുപോകാത്ത കളങ്കം വന്നുപെടും എന്ന് അവർ ഭയന്നു. അതിനാൽ തന്നെ തടവിലുണ്ടായിരുന്ന കാലമത്രയും ഐക്മാന്റെ സുരക്ഷാ ചുമതല 22 പേരടങ്ങുന്ന ഒരു പ്രത്യേക സംഘത്തിനായിരുന്നു. അതിലൊരാളായിരുന്നു ശാലോം നഗറും.
∙ പേടിച്ചു, ഭക്ഷണത്തെവരെ
അതീവ സൂക്ഷ്മമായ വിലയിരുത്തലുകൾക്കു ശേഷമാണ് ജയിൽ ജീവനക്കാരുടെ ഇടയിൽ നിന്ന് ശാലോം ഉൾപ്പെടെയുള്ള 22 പേരെ അധികൃതർ കണ്ടെത്തിയത്. പ്രത്യേക സുരക്ഷാ സംഘത്തെ കണ്ടെത്തിയതോടെ സുരക്ഷാ ക്രമീകരണങ്ങൾ അവസാനിച്ചില്ല. ഐക്മാനെ സുരക്ഷാ ഉദ്യോഗസ്ഥനോ, തിരിച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ ഐക്മാനോ ആക്രമിക്കാൻ ഇടയുണ്ടെന്ന ചിന്തയും അധികാരികൾക്ക് എപ്പോഴും ഉണ്ടായിരുന്നു. ഒപ്പം ഐക്മാൻ ചിലപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചേക്കുമെന്ന ഭയവും. അതിനാൽ ഐക്മാനെ പൂട്ടിയിട്ട ജയിൽ മുറിയിലേക്ക് പല ഭാഗത്തുനിന്നും പ്രവേശനം സാധ്യമായിരുന്നു.
ഐക്മാന്റെ മുറിയിൽ ഒരു ഉദ്യോഗസ്ഥൻ എപ്പോഴും കാവലുണ്ടായിരുന്നു. ആ ഉദ്യോഗസ്ഥനെയും ഐക്മാനെയും നിരീക്ഷിച്ചുകൊണ്ട് തൊട്ടടുത്ത മുറിയിൽ മറ്റൊരാളും കാത്തിരുന്നു. ഇവരെ രണ്ടുപേരെയും നിരീക്ഷിച്ചുകൊണ്ട് മൂന്നാമതൊരു ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനും മൂന്നാമത്തെ മുറിയിൽ ചെലവഴിച്ചു.
ഐക്മാനെ വധിക്കാൻ തക്കം പാർത്തിരുന്ന ജൂതന്മാരായ ഉദ്യോഗസ്ഥർ ഒരുപക്ഷേ, ഭക്ഷണത്തിൽ വിഷം കലർത്തിയാലോ എന്നുള്ള ഭയവും അധികൃതർക്കുണ്ടായിരുന്നു. അതിനാൽ ഐക്മാന് കഴിക്കാനായി സീൽ ചെയ്ത പാത്രത്തിൽ പ്രത്യേക ഭക്ഷണമാണ് എത്തിച്ചിരുന്നത്. ഐക്മാന് കൊടുക്കും മുൻപു സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരിൽ പ്രത്യേകം നിയോഗിക്കപ്പെട്ടവർ ഭക്ഷണം കഴിച്ചുനോക്കണം എന്നൊരു നിബന്ധനയും കൊണ്ടുവന്നു. ഇത്തരത്തിൽ ഐക്മാന്റെ ഭക്ഷണം ആദ്യം കഴിച്ചുനോക്കി വിഷം കലർന്നിട്ടില്ല എന്നുറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും ശാലോം നഗറിനായിരുന്നു.
∙ പഴുതുകൾ അടച്ച സുരക്ഷ
ഹിറ്റ്ലറിന്റെ നേതൃത്വത്തിൽ നടത്തിയ ജൂത കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനും 1942 ജനുവരി 20ന് ജർമനിയിലെ മുതിർന്ന നാസ്‌തി നേതാക്കൻമാർ ഒത്തുകൂടിയ വാൻസി കോൺഫറൻസിലെ ഏറ്റവും പ്രധാന വ്യക്തികളിൽ ഒരാളുമായിരുന്നു അഡോൾഫ് ഐക്മാൻ. എന്നാൽ ഈ സംഭവങ്ങളോടെല്ലാം കടുത്ത അമർഷമുള്ള, ജൂതന്മാർ അനുഭവിച്ച കൊടുംക്രൂരതകളുടെ ഭീകരമായ ദൃശ്യങ്ങൾ ശരീരത്തിൽ പച്ചകുത്തിയിരുന്ന ധാരാളം പേർ ഇസ്രയേൽ ജയിൽ അധികൃതർക്കിടയിൽത്തന്നെ ഉണ്ടായിരുന്നു. അത്തരത്തിൽ ഉള്ളവരെ ഐക്മാനെ പാർപ്പിച്ച സെല്ലിൽ കാലുകുത്താൻ അനുവദിച്ചിരുന്നില്ല. പീഡനത്തെ അതിജീവിച്ചവരെയും കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ കുടുംബക്കാരെയും ബന്ധുക്കളെയും ജയിലിന്റെ പരിസരത്തുപോലും കയറ്റിയില്ല.
വിചാരണ കാലയളവിൽ ഒരു തരത്തിലും ഐക്മാന്റെ ജീവൻ അപകടത്തിലാകാതിരിക്കാനുള്ള എല്ലാ മുൻകരുതലും ഇസ്രയേൽ ഭരണകൂടം സ്വീകരിച്ചിരുന്നു. വിചാരണയുടെ വേളയിൽ മനുഷ്യരാശിക്കും ജൂതന്മാർക്കും എതിരെ താൻ ചെയ്ത കുറ്റകൃത്യങ്ങൾ ഒരെതിർപ്പുമില്ലാതെ ഐക്മാൻ ഏറ്റെടുത്തു. ചെയ്ത തെറ്റുകളൊന്നും നിഷേധിച്ചില്ലെങ്കിലും താൻ ഉത്തരവുകൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ഐക്മാൻ പറഞ്ഞു. ഐക്മാനെ വിചാരണ ചെയ്യുന്നതെല്ലാം ടെലിവിഷനിലൂടെ പ്രദർശിപ്പിക്കുകയുണ്ടായി. തുടർന്ന് ഇസ്രയേലിന്റെ ചരിത്രത്തിൽ ആദ്യമായി ഒരാളെ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. എന്നാൽ അപ്പോൾ അടുത്ത ചോദ്യം ഉയർന്നുവന്നു, ആര് ശിക്ഷ നടപ്പാക്കും?
∙ അവിടെയും നറുക്ക് വീണത് ശാലോം നഗറിന്
സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരടക്കം പലരും ഈ ഉത്തരവാദിത്തം നിർവഹിക്കാൻ തയാറായിരുന്നു. എന്നാൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മന്ത്രിതലത്തിൽ വരെ ചർച്ചയായി. ഒടുക്കം ജയിൽ കമാൻഡറിന് ഉത്തരവെത്തി, യോജ്യമായ ഒരാളെ കണ്ടെത്തി നിയോഗിക്കുക. ആരാച്ചാരെ കണ്ടെത്താൻ ഉദ്യോഗസ്ഥരുടെ പേരെഴുതി നറുക്കിട്ടു. അവിടെയും വിധിയുടെ വിളയാട്ടംപോലെ നറുക്കു വീണത് ശാലോം നഗറിന്. എന്നാൽ ശാലോം നഗർ മാനസികമായി ഇതിനു തയാറായിരുന്നില്ല. ‘തന്നെക്കൊണ്ട് ഇക്കാര്യം സാധ്യമല്ലെന്ന്’ അദ്ദേഹം അധികാരികളെ ധരിപ്പിക്കുകയും ചെയ്തു.
പക്ഷേ, നറുക്കുവീണ ആൾ തന്നെ ശിക്ഷ നടപ്പാക്കണം എന്നത് ജയിൽ കമാൻഡറുടെ വാശിയായിരുന്നു. ഐക്മാൻ ജൂതവംശത്തോടു കാട്ടിയ നെറികേടിന്റെ ചിത്രങ്ങൾ അവർ ശാലോമിനെ കാണിച്ചു. പൂർവികർ അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളുടെ ചരിത്രം പഠിപ്പിച്ചു. ഒടുക്കം മനസ്സുമാറിയ ശാലോം ആ ദൗത്യം ഏറ്റെടുക്കാൻ തയാറായി. വധശിക്ഷയ്ക്ക് എതിരെ ഐക്മാൻ അപ്പീൽ നൽകി. ഉത്തരവുകൾ അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ഐക്മാൻ വീണ്ടും വാദിച്ചു. പക്ഷേ സുപ്രീംകോടതി അതെല്ലാം തള്ളി. പിന്നീട് ശിക്ഷ നടപ്പാക്കാനുള്ള തയാറെടുപ്പുകളായി. ആരാച്ചാരാകാനുള്ള തീരുമാനം ഏറ്റെടുത്തതിന് പിന്നാലെ ശാലോം ശമ്പളത്തോടെയുള്ള അവധിയിൽ പ്രവേശിച്ചു. അധികം കഴിയാതെ ജയിൽ അധികാരി ശാലോമിനെ തിരക്കിയെത്തി. തെരുവിൽ ഭാര്യക്കൊപ്പം നടന്നിരുന്ന നഗറിനെ കാറിൽ കയറ്റി രഹസ്യമായ ഒരു താവളത്തിലേക്കു പോയി.
അതോടെയാണു താൻ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തത്തിന്റെ ശരിയായ പ്രാധാന്യം ശാലോം തിരിച്ചറിയുന്നത്. നഷ്ടപ്പെടാൻ പോകുന്ന സ്വാതന്ത്ര്യത്തിന്റെ രുചിയും. വഴിയിൽ ഭാര്യയോടുപോലും കാര്യം പറയാതെ തന്നെ തട്ടിക്കൊണ്ടു പോന്ന നടപടിയെ ശാലോം ചോദ്യം ചെയ്തു, പ്രതിഷേധിച്ചു. താൻ അപകടത്തിലാണെന്നു കരുതി ഭാര്യ ബഹളം വയ്ക്കാനും പൊലീസിൽ വിവരം അറിയിക്കാനും സാധ്യതയുണ്ടെന്ന് അധികൃതരെ ശാലോം ധരിപ്പിച്ചു. കാര്യം മനസ്സിലാക്കിയ അധികാരികൾ ശാലോമിനെ കൊണ്ടുവന്ന കാറിൽതന്നെ തിരിച്ച് വീട്ടിലേക്കു കൊണ്ടുപോയി. ആൾക്ഷാമം കാരണം കൂടുതൽ സമയം ജോലി സ്ഥലത്ത് ചെലവഴിക്കേണ്ടി വരും എന്നുമാത്രം ഭാര്യയെ ധരിപ്പിച്ച് രഹസ്യ താവളത്തിൽ തിരിച്ചെത്തി.
∙ പിടിവിടാത്ത പേടി സ്വപ്നം!
ശിക്ഷ നടപ്പാക്കേണ്ട ദിവസം അടുക്കും തോറും ശാലോമിന്റെ മനസ്സ് ആകുലമായി. ഒടുക്കം ആ ദിനം എത്തി. വൈദികൻ എത്തി ഐക്മാന് ഒരു പാത്രത്തിൽ അൽപം വീഞ്ഞുനൽകി. ശിക്ഷ നടപ്പാക്കാൻ തയാറാക്കി. കണ്ണുകൾ മൂടിക്കെട്ടിയപ്പോൾ, അതൊഴിവാക്കാൻ ഐക്മാൻ ആവശ്യപ്പെട്ടു. ആ കറുത്ത തുണി അഴിച്ചു മാറ്റിയപ്പോൾ ഐക്മാന്റെ കണ്ണുകൾ ശാലോമിന്റെ കണ്ണുകളിൽ ഉടക്കി. ആ രംഗം പിന്നീടങ്ങോട്ട് ശാലോം നഗറിന്റെ ജീവിതത്തിൽ നിന്നു മാഞ്ഞുപോയിട്ടില്ല. കഴുത്തിൽ കുരുക്കു മുറുക്കി. ശിക്ഷ നടപ്പാക്കി. ഒരു മണിക്കൂറോളം മരണം ഉറപ്പാക്കാൻ മൃതദേഹം കയറിൽ തൂക്കിയിട്ടു. കയർ മുറുകിയിടത്തെ പാടിൽ നിന്നു രക്തം വമിച്ചിരുന്നു. കെട്ടഴിച്ച് മൃതദേഹം പുറത്തെത്തിക്കേണ്ട ഉത്തരവാദിത്തവും ശലോമിനായിരുന്നു.
ഐക്മാന്റെ മൃതദേഹം സംസ്കരിക്കാൻ പ്രത്യേക തീച്ചൂള തയാറാക്കിയിരുന്നു. ഹോളോകോസ്റ്റിനെ അതീജീവിച്ചവർ ചേർന്നാണ് അതു നിർമിച്ചത്. കൂട്ടക്കൊലയിൽ പൂർവികർ നഷ്ടപ്പെട്ടവരുടെ പിൻതലമുറക്കാരാണ് ഐക്മാന്റെ മൃതദേഹം ദഹിപ്പിക്കാൻ തീ കൊളുത്തിയത്. തീച്ചൂളയിലേക്ക് മൃതദേഹം കയറ്റി വയ്ക്കാനുള്ള ഉത്തരവാദിത്തം ശാലോമിനായിരുന്നു. വധശിക്ഷ നടപ്പാക്കിയപ്പോഴും മൃതദേഹം അഴിച്ചിറക്കിയപ്പോഴും ഉണ്ടായ ഭയാനകമായ സാഹചര്യങ്ങൾ അദ്ദേഹത്തെ തളർത്തിയിരുന്നു. ഇനി മറ്റൊരു സാഹസത്തിനുകൂടി അദ്ദേഹത്തിന് ആവുമായിരുന്നില്ല. അതുതിരിച്ചറിഞ്ഞ ജയിൽ കമാൻഡർ ആ ഉത്തരവാദിത്തത്തിൽ നിന്ന് ശാലോമിനെ മാറ്റി മറ്റൊരാളെ ഏൽപ്പിച്ചു. ഐക്മാന്റെ ചിതാഭസ്മം ഇസ്രയേൽ അതിർത്തിക്കപ്പുറമുള്ള കടലിലാണ് ഒഴുക്കിയത്. ഐക്മാന്റെ ഒരു തരി ഓർമപോലും ഇസ്രയേലിന്റെ അതിർത്തിയിൽ അവശേഷിക്കരുതെന്ന് അവർ ആഗ്രഹിച്ചു.
ഐക്മാന്റെ വധശിക്ഷ നടപ്പിലാക്കിയ ശേഷം ശാലോമിനെ ഒരു സഹപ്രവർത്തകനൊപ്പമാണ് ജയിൽ കമാൻഡർ വീട്ടിലേക്ക് അയച്ചത്. മറ്റൊരാളുടെ സഹായം ഇല്ലാതെ ഒരടി നടക്കാൻ പോലും തനിക്കന്ന് സാധ്യമായിരുന്നില്ലെന്ന് ശാലോം പിന്നീട് വെളിപ്പെടുത്തി. 1992ൽ മാത്രമാണ് ഐക്മാന്റെ ആരാച്ചാർ ശാലോം നഗർ ആയിരുന്നെന്ന് പുറംലോകം അറിയുന്നത്. ചരിത്രപരമായ ആ ഉത്തരവാദിത്തം നടപ്പാക്കിയത് ആരാണ് എന്ന രഹസ്യം അത്രയുംകാലം ഇസ്രയേൽ ഭരണകൂടം മറച്ചുവയ്ക്കുകയായിരുന്നു. അന്നത്തെ കാഴ്ചകൾ പിന്നിടങ്ങോട്ട് ശാലോം നഗറിന്റെ ജീവിതത്തിൽ ഏറെക്കാലം പേടി സ്വപ്നമായി വന്നുകൊണ്ടേയിരുന്നു. പിന്നീട് വർഷങ്ങളോളം ശാലോമിന് പേടികൂടാതെ ഉറങ്ങാൻ സാധിച്ചില്ല. രാത്രികളിൽ ഐക്മാന്റെ മുഖം പേടിസ്വപ്നമായി വേട്ടയാടാൻ തുടങ്ങി. പകൽ സമയംപോലും ഐക്മാൻ തന്നെ പിൻതുടരുന്നെന്ന ഭീതി വേട്ടയാടി.
തുടർന്ന് വർഷങ്ങളോളം ഏകാന്തവാസം നയിച്ച ശാലോം പിൽക്കാലത്ത് തന്റെ ജീവിതം എങ്ങനെയായിരുന്നു എന്നു ലോകത്തോടു പറഞ്ഞു. ‘മൃതദേഹത്തിന്റെ കഴുത്തിൽ നിന്ന് കുരുക്ക് അഴിച്ചപ്പോൾ, ശ്വാസകോശത്തിൽ കെട്ടിനിന്നിരുന്ന വായു പുറത്തേക്കു തള്ളിയ ശബ്ദം കേട്ട് അക്ഷരാർഥത്തിൽ ഭയന്നുപോയി. ഞാൻ കരുതിയത് മരണത്തിന്റെ മാലാഖ എന്നെയും കൊണ്ടുപോകുന്നു എന്നാണ്’– ഒരു അഭിമുഖത്തിൽ ശാലോം നഗർ വെളിപ്പെടുത്തി. അഡോൾഫ് ഐക്മാന്റെ മരണത്തോടെ ഒരു വലിയ പ്രതികാരം നടത്തപ്പെട്ടു എന്ന് ഭരണകൂടം സമാധാനിച്ചെങ്കിലും അതിനു വിധിക്കപ്പെട്ട ശാലോമിന്റെ ജീവിതം വലിയ ദുരിതമായി മാറി. എപ്പോൾ വേണെങ്കിലും ജീവിതം ഇല്ലാതാക്കാൻ ശത്രുക്കൾ മുന്നിൽ പ്രത്യക്ഷപ്പെടും എന്ന ഭീതിയോടെയായിരുന്നു തുടർ ജീവിതം. രാത്രികളിൽ ഭീതിതമായ സ്വപ്നങ്ങളിലൂടെയും താൻ ചെയ്ത കൃത്യം അദ്ദേഹത്തെ വേട്ടയാടി.
1930കളുടെ അവസാനത്തിൽ യെമനിൽ ആയിരുന്നു ശാലോം നഗറിന്റെ ജനനം. 1948ൽ ഇസ്രയേലിൽ അനാഥനായെത്തി. സൈനിക സേവനത്തിനു ശേഷമാണ് ജയിൽ ജീവനക്കാരനായി എത്തുന്നതും തുടർന്ന് ഐക്മാന്റെ സുരക്ഷാ സേനാംഗങ്ങളുടെ ഭാഗമാകുന്നതും. പിന്നീട് ആരാച്ചാരുടെ കുപ്പായം അണിയുന്നതും. കിര്യത്ത് അർബയിലെ വെസ്റ്റ് ബാങ്ക് മേഖലയിലായിരുന്നു ശാലോം രഹസ്യ ജീവിതം നയിച്ചത്. സമാധാനം തേടിയലഞ്ഞ് പതിയെ മതപരമായ പഠനങ്ങളിൽ ഏർപ്പെട്ട് വിശ്വാസ ജീവിതത്തിലേക്കു പ്രവേശിക്കുകയായിരുന്നു. 2010ൽ ഹാങ്മാൻ എന്ന പേരിൽ ഇദ്ദേഹത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങി. ഒടുവിൽ ഇപ്പോൾ മരണത്തിനും കീഴടങ്ങി.
∙ റാഫി ഈദൻ എന്ന ഹീറോ
അർജന്റീനയിൽ ഒളിവിൽ കഴിഞ്ഞ ഐക്മാനെ 1960ലാണ് പിടികൂടുന്നത്. ആ മിഷനു നേതൃത്വം കൊടുത്തത് റാഫി ഈദൻ എന്ന മൊസാദ് ഏജന്റാണ്. റാഫി ഈദന്റെ നേതൃത്വത്തിൽ എട്ടു പേരടങ്ങുന്ന ഒരു സംഘമാണ് അർജന്റീനയിലേക്കു പുറപ്പെടുന്നതും ഒളിയിടത്തിൽ നിന്ന് ഐക്മാനെ ഇസ്രയേലിൽ എത്തിക്കുന്നതും. ഇസ്രയേൽ ഇന്റലിജൻസ് സർവീസിന്റെ പിതാക്കന്മാരിൽ ഒരാളായാണ് റാഫി ഈദനെ കണക്കാക്കുന്നത്. 92ാം വയസ്സിൽ 2019 മാർച്ചിലാണ് റാഫി ഈദൻ മരിക്കുന്നത്. ഇസ്രയേൽ ഇന്റലിജൻസിന്റെ നായകന്മാരിൽ ഒരാൾ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
റഷ്യയിൽ നിന്ന് പലായനം ചെയ്ത് പലസ്തീനിലെ കിബുറ്റ്സിൽ താമസമാക്കിയ ഒരു കുടുംബത്തിൽ 1926ലാണ് ഈദൻ ജനിച്ചത്. ഇസ്രയേലിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുക്കുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. യുദ്ധത്തിനു ശേഷം ഇസ്രയേലിലെ പ്രാദേശിക ഇന്റലിജൻസ് സർവീസിന്റെ ഭാഗമായി പ്രവർത്തിച്ചു. തുടർന്നാണ് മൊസാദിന്റെയും ഇസ്രയേലിന്റെ ഫോറിൻ ഇന്റലിജൻസ് സർവീസിന്റെയും ഭാഗമാകുന്നത്. ഒളിവിലായിരുന്ന ഐക്മാൻ അർജന്റീനയിൽ ഉണ്ടെന്നു കണ്ടെത്തുന്നതും പിടികൂടുന്നതും ഈദന്റെ നേതൃത്വത്തിലുള്ള സംഘമാണ്.