പനി പോലെ ചികിത്സ ആവശ്യമായ രോഗം; മലയാളികളെ രക്ഷിച്ചവരിൽ ദീപികയും; ആ നല്ല മാറ്റത്തിൽ നമ്മുടെ കോഴിക്കോടും
‘‘ഡോക്ടർ എനിക്ക് ഡിപ്രഷനാണ്’’– മാനസികവിദഗ്ധരെ കാണാനായി എത്തുന്നവരിൽ കൂടുതൽപേരും ഇപ്പോൾ പറയുന്ന സ്ഥിരം കാര്യമാണിത്. കൂടുതൽ പേർ ഇത്തരത്തിൽ ഡിപ്രഷൻ അവസ്ഥയെകുറിച്ചു തുറന്നു പറയാനെത്തുന്നു. ഒരുതരത്തിൽ പറഞ്ഞാൽ, ഡിപ്രഷനാണെന്നു സംശയിച്ച് സൈക്കോളജിസ്റ്റിനെ കാണാനെത്തുന്നവരുടെ എണ്ണം കേരളത്തിൽ കൂടുന്നു. ഇതൊരു പ്രശ്നമാണോ? അല്ല, ഇത് പുരോഗതിയുടെ ലക്ഷണമാണെന്നു പറയും സൈക്കോളജിസ്റ്റുകൾ. മാനസികമായി വിഷമം നേരിടുന്നു എന്നത് ആളുകൾ സ്വയം തിരിച്ചറിയുന്നതും അതിന് മടികൂടാതെ ചികിത്സ തേടുന്നതും അഭിനന്ദിക്കേണ്ട കാര്യമാണ്. മുൻപ് ഇങ്ങനെയായിരുന്നില്ല അവസ്ഥ. മാനസിക വെല്ലുവിളികളെ വട്ടെന്നോ ഭ്രാന്തെന്നോ വിളിച്ച് അപമാനിക്കാനായിരുന്നു സമൂഹത്തിനു താൽപര്യം. ഈ ഭയത്താൽ ചികിത്സതേടി എത്തുവാന്‍ പോലും ജനം മടിച്ചു. എന്നാൽ ഇന്ന് കേരള സമൂഹം മാറിയിരിക്കുന്നു, പനി പോലെ, ജലദോഷം പോലെ ആർക്കും വരാവുന്ന, ചികിത്സ ആവശ്യമായ പ്രശ്നമായി മനസ്സിന്റെ അസ്വസ്ഥതകളെ അവർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എങ്ങനെയാണ് സമൂഹത്തിൽ ഈ വലിയ മാറ്റം ഉണ്ടായത്?

ഡിപ്രഷൻ, ടോക്സിസിറ്റി, ട്രോമ, ബൈപോളാർ, സൈക്കോസിസ്, ട്രോമ ബോണ്ടിങ്, ആങ്സൈറ്റി, ഗ്യാസ്‌ലൈറ്റിങ്... ഇത്തരം വാക്കുകൾ ദിവസത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്തവർ ഇന്ന് വിരളമായിരിക്കും. സമൂഹമാധ്യമങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി, മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും സംബന്ധിച്ച റീൽസോ വിഡിയോയോ വിദഗ്ധ അഭിമുഖമോ തുറന്നുപറച്ചിലോഎങ്കിലും കാണാനാവും. വിഷാദരോഗമുണ്ടെന്നും മറികടക്കാനുള്ള ചികിത്സയിലാണെന്നും സെലിബ്രറ്റികൾ വരെ മടികൂടാതെ തുറന്നു പറയുന്നു. സൈക്കോളജിസ്റ്റുകളുമായും സൈക്യാട്രിസ്റ്റുകളുമായുമുള്ള അഭിമുഖങ്ങൾ നൽകുന്നതുവഴി മുഖ്യധാരാ മാധ്യമങ്ങളും യുട്യൂബ് ചാനലുകളുമെല്ലാം ഒരു കാര്യം വ്യക്തമാക്കുന്നു– മനസ്സിന് ഒരു പ്രശ്നം തോന്നിയാൽ അതിനു പരിഹാരവും തേടണം. അക്കാര്യത്തിൽ ഒന്നും ഒളിച്ചുവയ്ക്കേണ്ടതില്ല, എല്ലാറ്റിനും പരിഹാരമുണ്ട്. ഇത്തരമൊരു വിശ്വാസം ജനങ്ങളിലേക്കെത്തിക്കാനും സാധിച്ചിട്ടുണ്ട്. ‘മാനസിക വെല്ലുവിളികളെ’ അംഗീകരിക്കാൻ പാകപ്പെട്ട സമൂഹമായി നമ്മൾ മാറിവരുന്നതിന്റെ സൂചനകൾ കൂടിയാണിതെല്ലാം.
∙ മാറ്റത്തിന്റെ കണക്കുമായി ‘ജസ്റ്റ് ഡയൽ’
ലോക്കൽ സേർച് എൻജിനായ ‘ജസ്റ്റ് ഡയൽ’ അടുത്തിടെ ഒരു കണക്ക് പുറത്തുവിട്ടു. സൈക്കോളജിസ്റ്റുകളെ ഓൺലൈനായി തിരയുന്നവരുടെ എണ്ണത്തെ കുറിച്ചായിരുന്നു അത്. തിരച്ചിലിൽ രാജ്യമാകമാനം വലിയ വർധനയാണ് 2024ൽ ഉണ്ടായത്. സൈക്കോളജിസ്റ്റുകളെ ഓൺലൈനായി തിരയുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടെന്നാണ് ജസ്റ്റ് ഡയൽ കണക്കുകളിലൂടെ പറയുന്നത്. 2023നെ അപേക്ഷിച്ച് ‘ഹെൽത്ത് കെയർ’ റിലേറ്റഡ് തിരച്ചിലുകളിൽ വലിയ വർധനയാണുണ്ടായിരിക്കുന്നത്. 2024 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കുകളാണിത്. 23 ശതമാനമാണ് വളർച്ച. മനഃശാസ്ത്രജ്ഞർക്കായി രാജ്യവ്യാപകമായി ഓണ്‍ലൈനിൽ നടന്ന തിരച്ചിലിൽ 41% വർധനയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊൽക്കത്ത, മുംബൈ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ യഥാക്രമം 43%, 36%, 29% എന്നിങ്ങനെയാണ് തിരച്ചിൽ.
മാനസിക വെല്ലുവിളികളോട് പുലർത്തിയിരുന്ന ‘സ്റ്റിഗ്മ’ അഥവാ ‘അതൊരു മോശം കാര്യമല്ലേ എന്ന തോന്നൽ’ കുറഞ്ഞുവരുന്നതായും അത്തരം രോഗങ്ങൾക്ക് സഹായം തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടെന്നും മെഡിക്കൽ പ്രഫഷനലുകള്‍ പറയുന്നു. സമൂഹത്തിന്റെ മാനസിക ആരോഗ്യം ശരിയായ ദിശയിൽ മുന്നോട്ടു പോകുന്നുവെന്നതിന്റെ തെളിവായി ഈ മാറ്റത്തെ കാണാൻ സാധിക്കും. ശാരീരിക ആരോഗ്യത്തിന് കൊടുക്കുന്ന പ്രാധാന്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനു പ്രാധാന്യം കൊടുക്കാനും മാനസിക വെല്ലുവിളികളെ അഭിമുഖീകരിക്കാനും ആളുകള്‍ തുടങ്ങിയിരിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ. അതെ, മാനസിക വെല്ലുവിളികള്‍ക്ക് സഹായം തേടാനും ചികിത്സിക്കാനും വിമുഖത കാട്ടിയിരുന്ന ഒരു സമൂഹം പതിയെ മാറിത്തുടങ്ങിയിരിക്കുന്നു.
∙ സമൂഹമാധ്യമങ്ങൾ എന്തുചെയ്തു?
സൈക്കോളജിസ്റ്റുകളെ കാണുന്നത് എന്തോ മോശം കാര്യമാണെന്ന പ്രായമായവരുടെ തോന്നലുകൾ വരെ മാറ്റിയതിൽ സമൂഹമാധ്യമത്തിന് വലിയ പങ്കാണുള്ളത്. ഇതിലെ പ്രധാന കാര്യം മാനസിക വെല്ലുവിളികൾ ലോകത്ത് പലർക്കും ഉള്ളതാണെന്നും തനിക്കുമാത്രമല്ലെന്ന തോന്നൽ ഉണ്ടാക്കാനായി എന്നതുമാണ്. റിലേഷൻഷിപ്പിലെ ഗ്യാസ്‌ലൈറ്റിങ്, ട്രോമാ ബോണ്ടിങ് ഇവയൊക്കെ സമൂഹത്തിന് പരിചയപ്പെടുത്തിയത് സമൂഹമാധ്യമങ്ങളാണ്. റീലുകൾ ഇക്കാര്യത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്. ചെറു വിഡിയോകൾക്ക് വലിയൊരു അഭിമുഖത്തിനേക്കാളും ജനമനസ്സിനെ ആഴത്തിൽ സ്പർശിക്കാനാവും. ദീപിക പദുക്കോണിനെ പോലുള്ള വമ്പൻ താരങ്ങൾ വരെ ഡിപ്രഷന്റെ പിടിയിലാണെന്ന് സമൂഹമാധ്യമങ്ങളില്‍ ഏറ്റുപറയുമ്പോൾ, മറ്റുള്ളവർക്ക് അതെല്ലാം ഏറ്റുപറയാനുള്ള വൻ പ്രതിബന്ധങ്ങളാണു തകർന്നടിയുന്നത്.
∙ പിന്തുണയുണ്ട്, കുടുംബത്തിന്റെയും കൂട്ടുകാരുടെയും
മാനസിക വെല്ലുവിളികളോടുള്ള നല്ലമാറ്റത്തിന് സമൂഹമാധ്യമങ്ങളുടെ കടന്നുവരവും സെലിബ്രിറ്റികളുടെ തുറന്നുപറച്ചിലും മാത്രമല്ല കാരണം. സാമൂഹിക വ്യവസ്ഥയിലുള്ള മാറ്റവും പ്രകടമാണ്. മാനസിക വിഷമം നേരിടുന്നവർക്ക് കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും വലിയ പിന്തുണ ലഭിക്കുന്നു. മാനസിക വെല്ലുവിളികളുമായി ബന്ധപ്പെട്ട് ആളുകൾക്ക് ഇടയിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകളിൽ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. മെഡിക്കൽ സേവനങ്ങൾ തേടുന്നവരുടെ എണ്ണവും ഇതിനാൽ വർധിക്കുന്നു. മെഡിക്കൽ പ്രഫഷനലുകളുടെ അഭിപ്രായത്തിൽ ഇത് മാനസികാരോഗ്യമുള്ള ഒരു സമൂഹത്തിന്റെ വളർച്ചയുടെ ലക്ഷണം കൂടിയാണ്.
∙ മനസ്സു തുറക്കുന്നവരുടെ എണ്ണം കൂടി
കോഴിക്കോട്, എറണാകുളം തുടങ്ങിയ നഗരങ്ങളിൽ മാത്രമല്ല ഇന്ന് ചെറിയ സ്ഥലങ്ങളിൽ പോലും കൗൺസലിങ് ചെയ്യാൻ ആളുകളുണ്ട്. മാനസികാരോഗ്യ മേഖലയിലെ പ്രഫഷനലുകളുടെ എണ്ണം ഇത്തരത്തിൽ കൂടിയതിനു കാരണം അവരെ കാണാൻ വരുന്നവരുടെ എണ്ണത്തിലുണ്ടായ വലിയ വർധനയാണ്. ഭ്രാന്ത്, വട്ട് തുടങ്ങിയ വാക്കുകളിലാണ് മുൻപ് മാനസിക ചികിത്സ കുടുങ്ങിക്കിടന്നിരുന്നത്. എന്നാൽ ഇന്നത് മാറി. മുൻപുള്ളതിനേക്കാൾ വിദഗ്ധരെ നേരിട്ടുകാണാൻ ആളുകൾ സന്നദ്ധത പ്രകടിപ്പിക്കുന്നു. പണ്ട് ഡോക്ടർമാരായിരുന്നു ആളുകളെ ചികിത്സയ്ക്കായി റഫർ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ വരുന്നതിൽ 95 ശതമാനം പേരെയും മുൻപ് ചികിത്സ തേടിയവരാണ് റഫർ ചെയ്യുന്നത്. ‘നിനക്ക് ഭ്രാന്താണോടാ’ എന്ന് അപമാനിക്കുന്നതിനു പകരം ‘നമുക്കൊരു കൗണ്‍സലിങ്ങിനു പോയാലോ’ എന്നു പറയുന്ന തലത്തിലേക്ക് സൗഹൃദങ്ങളും ഉയർന്നിരിക്കുന്നു. മാനസികാരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ടെന്നും അതിന് ചികിത്സ എടുക്കുന്നുണ്ടെന്നും പറയാനുള്ള ആത്മവിശ്വാസം വരെ ആളുകൾക്കുവന്നതുതന്നെ ഇതിനു തെളിവ്.
വിഷാദരോഗം, ഉത്‌കണ്ഠ എന്നിവയുടെ വ്യാപനം കൂടിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മാറുന്ന ജീവിതസാഹചര്യങ്ങൾ, ജോലി സമ്മര്‍ദം എന്നിവയൊക്കെ ഇതിന് കാരണങ്ങളാവാം. മാറ്റങ്ങൾ ചിലർക്ക് ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ സാധിക്കും, എന്നാൽ ചിലർക്കതിന് കഴിയില്ല. ഒപിയിൽ ഒരു ദിവസം നൂറുപേർ വരികയാണെങ്കിൽ അവരിൽ പകുതി പേർക്കും ചികിത്സിച്ച് മാറ്റാവുന്ന തരം ഡിപ്രഷൻ മാത്രമായിരിക്കുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർ പറയുന്നു.
മാനസിക പ്രയാസങ്ങൾക്ക് ചികിത്സ തേടി എത്തുന്നവരിൽ കോളജ് കുട്ടികളും മധ്യവയസ്കരായ ആളുകളുമുണ്ട്. ഇരുപതുകളിലുള്ളവർ തൊട്ട് അറുപതുകളിലെത്തിയവർ വരെ ചികിത്സ തേടുന്നു. സൈക്കോസിസ്, സ്ക്രീസോഫ്രീനിയ, ബൈപോളാർ ഇതിന്റെയൊക്കെ തുടക്കം ഇരുപതുകളിലും മുപ്പതുകളിലുമാണ്. എന്നാൽ ഉത്കണ്ഠ, വിഷാദരോഗം എന്നിവ പ്രായഭേദമന്യേ ആരിലും വരാം. 25–40 വയസ്സിന് ഇടയിലുള്ള, വിദ്യാഭ്യാസമുള്ള, ജോലിയുള്ള ആളുകളാണ് ചികിത്സ തേടി വരുന്നതിൽ കൂടുതലും. നാൽപതുകളിലും അൻപതുകളിലുമുള്ള ആളുകളിൽ അധികവും ഹോർമോണൽ മാറ്റങ്ങൾ കാരണമുണ്ടാകുന്ന പ്രശ്നങ്ങളാവും. വിദ്യാസമ്പന്നർ ഏറെയുള്ള സമൂഹമാണ് നമ്മുടേത്. അതിനാൽതന്നെ ഇതിനെപ്പറ്റിയെല്ലാം ഭൂരിപക്ഷം ആളുകള്‍ക്കും നല്ല ധാരണയുണ്ടെന്ന് ഡോ. ചിക്കു മാത്യു പറയുന്നു.
∙ ഇപ്പോൾ മരുന്നിൽ ഭയം
മാനസിക പ്രയാസമുള്ളവര്‍ ചികിത്സ തേടാൻ മടി കാട്ടുന്നില്ലെങ്കിലും ഭയം സൈക്യാട്രി മരുന്നുകളെക്കുറിച്ചാണ്. ഇതിൽ പ്രധാന ഭയം ഈ മരുന്നുകൾ അഡിക്‌ഷനുണ്ടാക്കും എന്നതാണ്. എന്നാൽ ഇത് കേവലം തെറ്റിദ്ധാരണ മാത്രമാണെന്ന് ഡോക്ടർമാർ പറയുന്നു. ‘‘ഡിപ്രഷൻ, ആങ്സൈറ്റി എന്നിവയ്ക്ക് 6 മാസം മുതൽ 9 മാസം വരെ ചികിത്സ തുടർന്നാൽ മരുന്നുകഴിക്കുന്നത് നിർത്താൻ സാധിക്കും. വളരെ ചെറിയ കേസുകളിൽ മാത്രമാണ് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുന്നത്. മരുന്നുകൾക്ക് വലിയ പാർശ്വഫലങ്ങൾ ഇല്ല. തലച്ചോറിനെ സംരക്ഷിക്കുന്ന ന്യൂറോ പ്രൊട്ടക്ടീവ് ഏജൻന്റുകളായിട്ടാണ് ഈ മരുന്നുകൾ പ്രവർത്തിക്കുന്നതെന്ന് പഠനങ്ങൾതന്നെ പറയുന്നുണ്ട്’’ –ഡോ. ചിക്കു മാത്യു വ്യക്തമാക്കുന്നു.