‘അതേ വിർജീനിയ, സാന്റാക്ലോസ് ഉണ്ട്’; ചരിത്രമായ 8 വയസ്സുകാരിയുടെ കത്ത്; വൻകരകൾ കടന്ന് സാന്റാ ഉറപ്പായും വരും!
സമ്മാനപ്പൊതികളുമായി സാന്റാക്ലോസ് അപ്പൂപ്പൻ വരുമെന്ന വിശ്വസിച്ച കുഞ്ഞുകൂട്ടുകാരുടെ കഥകൾ ഒരുപാടുണ്ട്. ആ കഥകളൊന്നിൽ ചരിത്രം നക്ഷത്രവിളക്കിന്റെ പുഞ്ചിരി പടർത്തി. അവിടെ തുടങ്ങുന്നു വിർജീനിയ എന്ന കുരുന്നിന്റെ കൗതുകം നിറഞ്ഞ ചോദ്യം; പിന്നീട് ലോകം കാരൾ ഗാനം പോലെ പാടിയ തുടർക്കഥകളും. ‘അതേ വിർജീനിയ, സാന്റാക്ലോസ് തീർച്ചയായും ജീവിച്ചിരിപ്പുണ്ട്’. ആയിരത്തിയെണ്ണൂറുകളുടെ ഒടുവിൽ ന്യൂയോർക്കിലെ സൺ ദിനപ്പത്രത്തിന് ഒരു കത്തു കിട്ടി. സാന്റാക്ലോസ് എന്നൊരാൾ ശരിക്കും ഉണ്ടോ എന്നറിയാനുള്ള എട്ടുവയസ്സുകാരിയായ വിർജീനിയയുടെ സംശയമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. സാന്റാ ശരിക്കുമില്ലെന്നും അതൊരു കെട്ടുകഥ മാത്രമാണെന്നുമുള്ള അവളുടെ കൂട്ടുകാരുടെ സാക്ഷ്യങ്ങളും അവൾ രേഖപ്പെടുത്തി. അവളുടെ കൗതുകത്തിന് ഉത്തരം കിട്ടാൻ അച്ഛന്റെ നിർദേശപ്രകാരമാണു കത്ത് അയച്ചത്. പക്ഷേ, വിർജീനിയയുടെ ആ കത്ത് സൺ പത്രത്തിലെ എഡിറ്റർമാർക്കു വലിയ വെല്ലുവിളിയായി. സാന്റാക്ലോസ് ഉണ്ടെന്നോ ഇല്ലെന്നോ അവളോടെങ്ങനെ പറയും. ഒരു കുട്ടിയുടെ ഏറ്റവും വലിയ വിശ്വാസവും കൗതുകവും എങ്ങനെ തെറ്റെന്നു പറയാനാകും.ഒടുവിൽ അവൾക്കു മറുപടി എഴുതാനുള്ള

സമ്മാനപ്പൊതികളുമായി സാന്റാക്ലോസ് അപ്പൂപ്പൻ വരുമെന്ന വിശ്വസിച്ച കുഞ്ഞുകൂട്ടുകാരുടെ കഥകൾ ഒരുപാടുണ്ട്. ആ കഥകളൊന്നിൽ ചരിത്രം നക്ഷത്രവിളക്കിന്റെ പുഞ്ചിരി പടർത്തി. അവിടെ തുടങ്ങുന്നു വിർജീനിയ എന്ന കുരുന്നിന്റെ കൗതുകം നിറഞ്ഞ ചോദ്യം; പിന്നീട് ലോകം കാരൾ ഗാനം പോലെ പാടിയ തുടർക്കഥകളും. ‘അതേ വിർജീനിയ, സാന്റാക്ലോസ് തീർച്ചയായും ജീവിച്ചിരിപ്പുണ്ട്’.
ആയിരത്തിയെണ്ണൂറുകളുടെ ഒടുവിൽ ന്യൂയോർക്കിലെ സൺ ദിനപ്പത്രത്തിന് ഒരു കത്തു കിട്ടി. സാന്റാക്ലോസ് എന്നൊരാൾ ശരിക്കും ഉണ്ടോ എന്നറിയാനുള്ള എട്ടുവയസ്സുകാരിയായ വിർജീനിയയുടെ സംശയമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. സാന്റാ ശരിക്കുമില്ലെന്നും അതൊരു കെട്ടുകഥ മാത്രമാണെന്നുമുള്ള അവളുടെ കൂട്ടുകാരുടെ സാക്ഷ്യങ്ങളും അവൾ രേഖപ്പെടുത്തി. അവളുടെ കൗതുകത്തിന് ഉത്തരം കിട്ടാൻ അച്ഛന്റെ നിർദേശപ്രകാരമാണു കത്ത് അയച്ചത്. പക്ഷേ, വിർജീനിയയുടെ ആ കത്ത് സൺ പത്രത്തിലെ എഡിറ്റർമാർക്കു വലിയ വെല്ലുവിളിയായി. സാന്റാക്ലോസ് ഉണ്ടെന്നോ ഇല്ലെന്നോ അവളോടെങ്ങനെ പറയും. ഒരു കുട്ടിയുടെ ഏറ്റവും വലിയ വിശ്വാസവും കൗതുകവും എങ്ങനെ തെറ്റെന്നു പറയാനാകും.
ഒടുവിൽ അവൾക്കു മറുപടി എഴുതാനുള്ള ദൗത്യം അവർ മുതിർന്ന പത്രപ്രവർത്തകനായ ഫ്രാൻസിസ് ചർച്ചിനെ ഏൽപിച്ചു. കടുത്ത നിരീശ്വരവാദിയായിരുന്നു ചർച്ച്; മായാജാലക്കഥകളിലൊട്ടു വിശ്വാസവുമില്ല. അമേരിക്കയിലെ ആഭ്യന്തരയുദ്ധം റിപ്പോർട്ട് ചെയ്ത് മനുഷ്യരാശിയിലുള്ള വിശ്വാസം തന്നെ അദ്ദേഹത്തിനു നഷ്ടപ്പെട്ടുനിൽക്കുന്ന സമയമായിരുന്നു അത്. പക്ഷേ, അദ്ദേഹത്തിന്റെ മറുപടി ചരിത്രമായി. വിർജീനിയയ്ക്കുള്ള മറുപടിക്കത്തായി സൺ ദിനപത്രം 1897 സെപ്റ്റംബർ 21ന് ‘Is There a Santa claus?’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം 1949ൽ പത്രം നിന്നു പോകും വരെ എല്ലാ ക്രിസ്‌മസിനും പുനഃപ്രസിദ്ധീകരിച്ചു. ഇംഗ്ലിഷ് ഭാഷയിൽ ഏറ്റവുമധികം പുനഃപ്രസിദ്ധീകരിച്ച മുഖപ്രസംഗവും അതുതന്നെയാണ്. അതിന്റെ ചുരുക്കം ഇങ്ങനെ:
∙ സാന്റാക്ലോസ് ജീവിച്ചിരിപ്പുണ്ട്
ലോകത്തിൽ നന്മയും സ്നേഹവും കരുണയും നിലനിൽക്കുന്നതുപോലെതന്നെ സാന്റായുമുണ്ട്. നിന്റെ കൂട്ടുകാർക്കു തെറ്റുപറ്റിയിരിക്കുന്നു. എല്ലാം സംശയത്തിന്റെ നിഴലിൽ കാണുന്ന ഒരു കാലത്തിലാണ് അവരും വളരുന്നത്. നമുക്കു കണ്ണുകൊണ്ടു കാണാൻ സാധിക്കുന്നില്ലെന്നു കരുതി അതു സാന്റാ ഇല്ലെന്നുള്ളതിനുള്ള തെളിവല്ല. ഒന്നു ചിന്തിച്ചുനോക്കൂ, വിർജീനിയമാർ ലോകത്തില്ലാത്തതുപോലെ വിരസമാകില്ലേ സാന്റാക്ലോസുമാരും ഭൂമിയിലില്ലെങ്കിൽ. അതുകൊണ്ട് വിർജീനിയ, തീർച്ചയായും സാന്റാക്ലോസ് ജീവിച്ചിരിപ്പുണ്ട്. നമ്മുടെ ഹൃദയങ്ങളിൽ നന്മ നിറയ്ക്കാൻ ഇനിയും ഒരായിരം വർഷത്തേക്ക്, പതിനായിരം വർഷങ്ങളിലേക്ക് സാന്റാക്ലോസ് ജീവിച്ചിരിക്കും.
വിർജീനിയയുടെ ചോദ്യവും ചർച്ചിന്റെ മറുപടിയും പിന്നീട്, അമേരിക്കയിലെ ക്രിസ്മസ് കഥകളിൽ പ്രിയപ്പെട്ടതായി. 1971ൽ വിർജീനിയയുടെ ചരമവാർത്ത കണ്ട നാലു സുഹൃത്തുക്കൾ ചേർന്ന് അവളുടെ കഥ പുസ്തകമാക്കി. ‘Yes Virginia’ എന്ന ആ പുസ്തകത്തിൽ അവളും കൂട്ടുകാരും അവളുടെ ചോദ്യവും ചർച്ചിന്റെ മറുപടിയുമെല്ലാം ചരിത്രരേഖകളായി. പിന്നീട് ആ പുസ്തകത്തെ അടിസ്ഥാനമാക്കി സിനിമയും ഒട്ടേറെ ഹ്രസ്വചിത്രങ്ങളും ഇറങ്ങി. ക്രിസ്മസ് കേക്കിന്റെ മധുരത്തുണ്ടുകൾ നാവിൽ രുചിച്ച പല തലമുറകളിലൂടെ കാലം കലണ്ടറിൽ നക്ഷത്രവിളക്കുകൾ തെളിച്ചു. ഇപ്പോഴും സമ്മാനപ്പൊതികളുമായി കാത്തിരിക്കുന്ന കൊച്ചുകൂട്ടുകാരുണ്ട്, സാന്റായുടെ കാതിൽ മാത്രം പറയാൻ ഇമ്മിണി വിശേഷങ്ങളും കരുതിവച്ച്. അവരുടേതാണ് ഓരോ ക്രിസ്മസും. ഒരർഥത്തിൽ അവരുടേതു മാത്രം.
ക്രിസ്മസ് കഥകളുടെ ഉൽപത്തിയോളം പഴക്കമുണ്ട് തോൾസഞ്ചി നിറയെ സമ്മാനങ്ങളുമായി എത്തുന്ന സാന്റാക്ലോസിനുവേണ്ടിയുള്ള കാത്തിരിപ്പിനും. തൂമഞ്ഞു പെയ്യുന്ന ഡിസംബറിലെ രാവുകളിൽ പഞ്ഞിക്കെട്ടുപോലുള്ള താടിയും ചുവപ്പു കുപ്പായവും നീണ്ട തൊപ്പിയും ധരിച്ച് ഏതോ ഹിമധ്രുവത്തിൽനിന്ന് എട്ടു കലമാനുകളെ പൂട്ടിയ തേരിൽ സമ്മാനവുമായി എത്തുന്ന കുട്ടികളുടെ പ്രിയപ്പെട്ട ക്രിസ്മസ് അപ്പൂപ്പൻ. ലോകമെമ്പാടുമുള്ള കുട്ടികൾ കാത്തിരിക്കുന്നത് അതിനാണ്, ആരോരും കാണാതെ സ്നേഹത്തിന്റെ വിശുദ്ധൻ ജനൽപ്പഴുതിലൂടെ നീട്ടിത്തരുന്ന കുഞ്ഞു സമ്മാനപ്പൊതികൾക്ക്...
∙ ആരാണു സാന്റാക്ലോസ്?
എഡി 270 – 343 കാലത്ത് ഏഷ്യാമൈനറിലെ മിറായിൽ ബിഷപ്പായിരുന്ന സെന്റ് നിക്കോളാസാണു കുട്ടികളുടെ പ്രിയ സാന്റാക്ലോസ് ആയതെന്നാണു വിശ്വാസം. കുട്ടികളെ വലിയ ഇഷ്ടമായിരുന്ന നിക്കോളാസ് രാത്രി വീടുകൾക്കു മുന്നിലൂടെ സഞ്ചരിച്ച്, കുട്ടികളുടെ സങ്കടങ്ങളും ആവശ്യങ്ങളുമൊക്കെ മനസ്സിലാക്കി സമ്മാനം നൽകാറുണ്ടായിരുന്നത്രേ. എഡി350 നോടടുത്ത് അദ്ദേഹം കാലം ചെയ്‌തതായി കണക്കാക്കുന്നു. പിന്നീട്, അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾ ലോകമാകെ പടർന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 6 യൂറോപ്യൻ നാടുകളിൽ ആഘോഷിക്കപ്പെട്ടു. വിവിധ രാജ്യങ്ങളിലെ കുട്ടികൾ അന്നേദിവസം വീടുകൾക്കു മുന്നിൽ തങ്ങളുടെ സോക്സുകൾ തൂക്കിയിടും. സാന്റാ അതിനുള്ളിൽ സമ്മാനങ്ങൾ നിറയ്ക്കുമെന്നാണു വിശ്വാസം.
∙ സാന്റാക്ലോസിന്റെ പോസ്‌റ്റ് ഓഫിസ്
സാന്റാക്ലോസ്
മെയിൻ പോസ്റ്റ് ഓഫിസ്
എഫ് എൽ–96930
ആർട്ടിക് സർക്കിൾ
ഫിൻലൻഡ്
ഫിൻലൻഡിലെ സാന്റാ ഗ്രാമത്തിലെ പോസ്റ്റ് ഓഫിസിലേക്ക് (സാന്റായ്ക്കു കത്തു ലഭിക്കുമെന്ന വിശ്വാസത്തിൽ) ഓരോ വർഷവും ആയിരക്കണക്കിന് കത്തുകളാണു വരിക. വൻകരകൾക്കപ്പുറമുള്ള കുരുന്നുകളുടെ കത്തുകൾ. ലോകമെമ്പാടുമുള്ള കുട്ടികൾ സാന്റാക്ലോസിനു കത്തയയ്‌ക്കാറുണ്ട്. തങ്ങളുടെ സങ്കടവും പ്രതീക്ഷകളും സന്തോഷങ്ങളുമെല്ലാം പങ്കുവച്ചുള്ള കത്തുകൾ. നിഷ്കളങ്കതയിൽ പൊതിഞ്ഞ നുറുങ്ങു നുറുങ്ങ് ആഗ്രഹങ്ങളുമായി കൊച്ചു കൂട്ടുകാരുടെ എഴുത്തുകൾ. സാന്റാക്ലോസിനോടു മാത്രം പറയാൻ കരുതി വയ്ക്കുന്ന ആഗ്രഹങ്ങളാണ് എഴുത്തുകളിലെല്ലാം. കടലുകളും കുന്നുകളും താണ്ടി എന്നെങ്കിലും ഒരിക്കൽ സാന്റാക്ലോസ് തനിക്കരികിലും എത്തും എന്നുള്ള പ്രതീക്ഷകളാണ് ഓരോ കത്തുകളിലും.
ഈ കത്തുകളൊക്കെ എത്തുന്നത് ഫിൻലൻഡിലെ സാന്റാക്ലോസ് മെയിൻ പോസ്‌റ്റ് ഓഫിസിൽ. ഫിൻലൻഡിലെ റൊമാനിയേമി പട്ടണത്തിൽ ‘സാന്റാക്ലോസ് വില്ലേജ്’ എന്നു പേരുള്ള അമ്യുസ്‌മെന്റ് പാർക്കിലാണ് സാന്റാക്ലോസ് മെയിൻ പോസ്റ്റ് ഓഫിസ് സ്‌ഥിതി ചെയ്യുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിനു കത്തുകളാണ് ഈ പോസ്‌റ്റ് ഓഫിസിൽ എത്തുന്നത്. എല്ലാ കത്തുകളും വായിച്ചു സാന്റാക്ലോസ് മറുപടിയും അയയ്‌ക്കും. ഈ പോസ്‌റ്റ് ഓഫിസിനു മാത്രമായി ഒരു തപാൽമുദ്രയുണ്ട്. സാന്റാക്ലോസ് വേഷധാരിക്കു പുറമേ സാന്റായുടെ കുട്ടിച്ചാത്തൻമാരുടെ വേഷം ധരിച്ച ഓഫിസ് സ്‌റ്റാഫും ഇവിടത്തെ പ്രത്യേകതയാണ്. ക്രിസ്‌മസുമായി ബന്ധപ്പെട്ട ഒട്ടേറെ സാധനങ്ങൾ ഇവിടെനിന്നു വാങ്ങാൻ കിട്ടും. സാന്റാക്ലോസ് വില്ലേജും പോസ്‌റ്റ് ഓഫിസും സന്ദർശിക്കാൻ പ്രതിവർഷം അഞ്ചു ലക്ഷത്തിലേറെ പേർ എത്തുന്നുണ്ടെന്നാണു കണക്ക്.
∙ സാന്റാക്ലോസും ജിംഗിൾ ബെൽസും
സാന്റാക്ലോസ് കഥകൾ പക്ഷേ, പല രാജ്യങ്ങളിലും പല തരത്തിലാണ്. ചിലയിടങ്ങളിൽ സ്ത്രീകൾ സാന്റകളാകുന്നു. ചിലപ്പോൾ കുട്ടികളും. ബെഫാന എന്ന സ്ത്രീയാണ് ഇറ്റലിയിലെ സാന്റാക്ലോസ്. ഉണ്ണിയേശുവിനെ കാണാൻ 3 രാജാക്കന്മാർ എത്തിയെന്നു വിശ്വസിക്കപ്പെടുന്ന ദിവസം കുട്ടികൾക്കു സമ്മാനവുമായി ബെഫാന എത്തിയിരുന്നു എന്നാണു വിശ്വാസം. നാടോടിക്കഥകളിൽ, ബ്രൂംസ്റ്റിക്കിൽ കറുത്ത ഷാളുമണിഞ്ഞു യാത്ര ചെയ്യുന്ന പ്രായമായ സ്ത്രീയാണ് ബെഫാന. വീടിന്റെ ചിമ്മിനിയിലൂടെ ഇറങ്ങിവന്നു സമ്മാനങ്ങൾ നൽകുമെന്നാണു വിശ്വാസം.
നെതർലൻഡ്സിലെ സാന്റാക്ലോസിന്റെ പേര് സിന്റർക്ലാസ് എന്നാണ്. കുട്ടികൾക്കു ക്രിസ്മസ് ദിനത്തിൽ സമ്മാനങ്ങൾ നൽകാൻ എത്തിയിരുന്ന നിക്കോളാസിന്റെ കഥയിൽ നിന്നാണു നെതർലൻഡ്സിലെ സിന്റർക്ലാസും വരുന്നത്. പ്രായമായ, വെളുത്ത താടിയും ചുവന്ന മേൽവസ്ത്രവുമണിഞ്ഞെത്തുന്ന സിന്റർക്ലാസ് കുട്ടികൾക്കു സമ്മാനം നൽകുമെന്നാണു വിശ്വാസം.
യൂറോപ്പിലെ ചെക്ക് റിപ്പബ്ലിക്, ഹംഗറി, റുമാനിയ, പോളണ്ട്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലെ സാന്റാക്ലോസ്, സെന്റ് മിക്ലോസ് അല്ലെങ്കിൽ മിക്കുലാസ് എന്നറിയപ്പെടുന്നു. എല്ലാ വർഷവും ഡിസംബർ അഞ്ചിനു സമ്മാനങ്ങളുമായി മിക്കുലാസ് കുട്ടികളെ കാണാൻ വരുമെന്നാണു വിശ്വാസം. വീടിനു വെളിയിൽ സോക്സ് വയ്ക്കുന്ന കുട്ടികൾ ഇപ്പോഴും ഈ നാടുകളിലുണ്ട്. മിക്കുലാസ് ഈ ബൂട്ടിൽ സമ്മാനങ്ങൾ നിറയ്ക്കുമെന്നാണ് അവരുടെ വിശ്വാസം. ഇറ്റലി, പോർച്ചുഗൽ തുടങ്ങി ചിലയിടങ്ങളിൽ ഒരു കൊച്ചു കുട്ടിയാണ് സാന്റാ. സ്വർണ തലമുടിയും, ചിറകുകളുമുള്ള ക്രൈസ്റ്റ്കൈൻഡ് ഉണ്ണിയേശുവിനെ ഓർമിപ്പിക്കുന്നു. മാർട്ടിൻ ലൂഥറിന്റെ സൃഷ്ടിയായിരുന്നു ക്രൈസ്റ്റ്കൈൻഡ്.
റഷ്യയിലെ സാന്റായായ ഡെഡ് മോറോസ് തന്റെ പേരക്കുട്ടിയായ സ്നീഗ്യൂറെച്ചിക്കയോടൊപ്പം പുതുവത്സര രാവിൽ സമ്മാനങ്ങളുമായി എത്തുമെന്നാണ് അന്നാട്ടുകാർ വിശ്വസിക്കുന്നത്. വെളുത്ത നീളൻ താടിയും നീളൻ കോട്ടുമാണു ഡെഡ് മോറോസിന്റെ വേഷം. യൂലുപുക്കി എന്നാണു നോർവേയുടെ സാന്റാക്ലോസ് അറിയപ്പെടുന്നത്. യൂൾ ആട് എന്നാണ് യൂലുപുക്കി എന്ന വാക്കിന്റെ അർഥം. മാനുകൾ വലിക്കുന്ന വണ്ടിയിൽ ചുവന്ന വസ്ത്രവുമണിഞ്ഞ്, കുട്ടികൾക്കു സമ്മാനം നൽകാൻ യൂലുപുക്കി വരുമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. പുരാതന സ്കാൻഡിനേവിയൻ സംസ്കാരത്തിൽ തന്നെ യൂലുപുക്കി ഉണ്ടായിരുന്നെങ്കിലും, ക്രിസ്ത്യൻ വിശ്വാസം പടർന്നതോടെ വിശുദ്ധ നിക്കോളോസുമായി യൂലുപുക്കി ഇടകലർന്നു സാന്റായായി മാറി എന്നും കഥകൾ.