ഭായിമാർക്ക് കേരളം യൂറോപ്പ്! എല്ലാത്തിലും മുന്നില്‍; ഗുജറാത്തിൽ 3 ദിവസം വേണം ഇവിടുത്തെ വേതനം കിട്ടാൻ; ഞെട്ടിച്ചത് തമിഴ്നാട്ടിലെ വർധന
‘കേരളത്തിലെ വയലിൽ എങ്ങനെയെങ്കിലും ഒരു പണി ശരിയാക്കണം!’ ‘ഈ കട്ട കെട്ടുന്നത് കേരളത്തിലായിരുന്നെങ്കിൽ...’ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പണിയെടുക്കുന്ന ഭായിമാർ ഇങ്ങനെ ചിന്തിച്ചാൽ കുറ്റം പറയാനാവുമോ? കേരളത്തെ കുറിച്ച് ഓർക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ ദിവസവേതന തൊഴിലാളികളുടെ മനസ്സിൽ ലഡുപൊട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് റിസർവ് ബാങ്ക് ഇക്കൊല്ലവും പുറത്തുവിട്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കുറഞ്ഞ വേതനത്തിൽ പാടത്തും പറമ്പിലും കെട്ടിടനിർമാണവുമൊക്കെയായി നടുവൊടിഞ്ഞ് പണിയെടുക്കുന്നവർ എങ്ങനെ കേരളത്തിലെത്താം എന്നാവും ഇപ്പോൾ ചിന്തിക്കുക. പക്ഷേ അപ്പോൾ മലയാളിയോ? റിപ്പോർട്ടിലെ മറ്റൊരു കാര്യം ശ്രദ്ധിച്ചാവും ഞെട്ടുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള ദിവസ വേതനത്തെ കുറിച്ചുള്ള റിപ്പോർട്ട് എല്ലാവർഷവും റിസർവ് ബാങ്ക് പുറത്തുവിടാറുണ്ട്. 2023 ഡിസംബറിൽ വന്ന റിപ്പോർട്ടിലും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അതിദൂരം മുന്നിലായിരുന്നു. ഇക്കുറിയും ഈ സ്ഥാനത്തിന് വലിയ മാറ്റമൊന്നും ഉണ്ടായില്ല. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വേതനത്തിൽ എത്ര രൂപയുടെ മാറ്റമാണ് കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഉണ്ടായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റിലേറുമ്പോൾ പാടത്തും കെട്ടിടനിർമാണത്തിലും ലഭിക്കുന്ന ദിവസക്കൂലിയിൽ ആ മാറ്റം ഉണ്ടായിട്ടുണ്ടോ? കൃഷി, കെട്ടിട നിർമാണ ജോലികൾ, ഫാക്ടറികൾ ഉൾപ്പെടുന്ന കർഷികേതരം, പഴം– പച്ചക്കറി തോട്ടങ്ങളിൽ ഉൾപ്പെടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവിധ സംസ്ഥാനങ്ങളിലെ വേതനമാണ് റിസർവ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. 4 പേജിലെ അക്കങ്ങളിൽ രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതം വരച്ചിട്ട റിസർവ് ബാങ്ക് റിപ്പോർട്ട് വിവരിക്കുകയാണ് ഇവിടെ.

‘കേരളത്തിലെ വയലിൽ എങ്ങനെയെങ്കിലും ഒരു പണി ശരിയാക്കണം!’
‘ഈ കട്ട കെട്ടുന്നത് കേരളത്തിലായിരുന്നെങ്കിൽ...’
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പണിയെടുക്കുന്ന ഭായിമാർ ഇങ്ങനെ ചിന്തിച്ചാൽ കുറ്റം പറയാനാവുമോ? കേരളത്തെ കുറിച്ച് ഓർക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ ദിവസവേതന തൊഴിലാളികളുടെ മനസ്സിൽ ലഡുപൊട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് റിസർവ് ബാങ്ക് ഇക്കൊല്ലവും പുറത്തുവിട്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കുറഞ്ഞ വേതനത്തിൽ പാടത്തും പറമ്പിലും കെട്ടിടനിർമാണവുമൊക്കെയായി നടുവൊടിഞ്ഞ് പണിയെടുക്കുന്നവർ എങ്ങനെ കേരളത്തിലെത്താം എന്നാവും ഇപ്പോൾ ചിന്തിക്കുക. പക്ഷേ അപ്പോൾ മലയാളിയോ? റിപ്പോർട്ടിലെ മറ്റൊരു കാര്യം ശ്രദ്ധിച്ചാവും ഞെട്ടുക.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള ദിവസ വേതനത്തെ കുറിച്ചുള്ള റിപ്പോർട്ട് എല്ലാവർഷവും റിസർവ് ബാങ്ക് പുറത്തുവിടാറുണ്ട്. 2023 ഡിസംബറിൽ വന്ന റിപ്പോർട്ടിലും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അതിദൂരം മുന്നിലായിരുന്നു. ഇക്കുറിയും ഈ സ്ഥാനത്തിന് വലിയ മാറ്റമൊന്നും ഉണ്ടായില്ല. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വേതനത്തിൽ എത്ര രൂപയുടെ മാറ്റമാണ് കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഉണ്ടായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റിലേറുമ്പോൾ പാടത്തും കെട്ടിടനിർമാണത്തിലും ലഭിക്കുന്ന ദിവസക്കൂലിയിൽ ആ മാറ്റം ഉണ്ടായിട്ടുണ്ടോ?
കൃഷി, കെട്ടിട നിർമാണ ജോലികൾ, ഫാക്ടറികൾ ഉൾപ്പെടുന്ന കർഷികേതരം, പഴം– പച്ചക്കറി തോട്ടങ്ങളിൽ ഉൾപ്പെടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവിധ സംസ്ഥാനങ്ങളിലെ വേതനമാണ് റിസർവ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. 4 പേജിലെ അക്കങ്ങളിൽ രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതം വരച്ചിട്ട റിസർവ് ബാങ്ക് റിപ്പോർട്ട് വിവരിക്കുകയാണ് ഇവിടെ.
∙ കട്ടകെട്ടാൻ കൂട്ടത്തോടെ ഭായിമാർ
ആകാശംമുട്ടെ വളരുന്ന ഫ്ലാറ്റുകളുടെ നിര്‍മാണത്തിനായാണ് മുൻപ് കെട്ടിടനിർമാണ തൊഴിലാളികളായ, ‘ഭായിമാർ’ എന്നു നാം സ്നേഹത്തോടെ വിളിക്കുന്നവർ കേരളത്തിൽ എത്തിയിരുന്നത്. എന്നാൽ ഇന്ന് കേരളത്തിലെ എല്ലാ നിർമാണ സൈറ്റുകളിലും ഭായിമാരുണ്ട്. ചെറിയ വീടുകളുടെ നിര്‍മാണത്തിൽ വരെ അവരുടെ കൈമുദ്ര പതിയുന്നു. ഭായിമാരെത്താത്ത, താമസിക്കാത്ത ഏതെങ്കിലും ഗ്രാമങ്ങൾ കേരളത്തിൽ ഉണ്ടാകുമോ? എന്തുകൊണ്ടാണ് ഇത്രയും ഇതരസംസ്ഥാന തൊഴിലാളികൾ കെട്ടിടം പണിക്കായി കേരളത്തിൽ എത്തുന്നത്. കേരളത്തിൽനിന്നു ലഭിക്കുന്ന മികച്ച വേതനം. അതാണ് ട്രെയിനുകളിൽ നിറയെ ഇതര സംസ്ഥാനക്കാർ എത്താനുള്ള പ്രധാന കാരണം.
റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ കെട്ടിട നിർമാണ മേഖലയിലെ ശരാശരി വേതനം ദിവസം 893 രൂപയാണ്. എന്നാൽ നമ്മുടെ നാട്ടിൽ മിക്കയിടങ്ങളിലും ആയിരം രൂപയിലും മുകളിൽ വാങ്ങുന്നവരുണ്ടെന്നതാണ് യാഥാർഥ്യം. പക്ഷേ റിസർവ് ബാങ്ക് കണക്കാക്കുന്ന 893 എത്ര വലുതാണെന്ന് അറിയണമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ വേതനം കൂടി മനസ്സിലാക്കണം. കേവലം 417 രൂപയാണ് ഇന്ത്യയിൽ കെട്ടിടനിർമാണ തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി വേതനം.
417 രൂപയിലും കുറവ് വേതനം തൊഴിലാളികൾക്ക് ലഭിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്. 292 രൂപ മാത്രം വേതനം നൽകുന്ന മധ്യപ്രദേശാണ് ഇന്ത്യയിൽ കെട്ടിടനിർമാണ തൊഴിലാളിക്ക് ഏറ്റവും കുറവ് വേതനം നൽകുന്ന സംസ്ഥാനം. 300 രൂപയ്ക്കും താഴെ വേതനം നൽകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവും മധ്യപ്രദേശാണ്.
കഴിഞ്ഞ തവണ മധ്യപ്രദേശിനൊപ്പം ത്രിപുരയും 300 രൂപയിൽ താഴെ വേതനം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ അവിടെ ഇപ്പോൾ വേതനം 322 രൂപയായി ഉയർന്നിട്ടുണ്ട്. 36 രൂപയോളമാണ് ഇവിടെ ഒരു വർഷം വേതനത്തിൽ വന്ന വർധന. കെട്ടിട നിർമാണ തൊഴിലാളിക്ക് മധ്യപ്രദേശ് ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ, രാജ്യത്ത് ലഭിക്കുന്ന ശരാശരി തുകയായ 417 രൂപയിലും താഴെയാണ് ലഭിക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ എന്തിനും കേരളവുമായി താരതമ്യം ചെയ്യുന്ന ഗുജറാത്തിലെ വേതനം കേവലം 323 രൂപ മാത്രമാണ്. ഈ തുച്ഛമായ തുകയ്ക്ക് എങ്ങനെ ഒരു കുടുംബം ഒരു ദിവസം കഴിയും?
അതേസമയം 9 സംസ്ഥാനങ്ങളിൽ കെട്ടിട നിർമാണ ജോലിക്കിറങ്ങിയാൽ രാജ്യത്തെ ശരാശരി തുകയായ 417 രൂപയിൽ കൂടുതൽ വേതനം ലഭിക്കും. എന്നാൽ ഇവയിൽ മിക്കവയിലും വേതനം 500 രൂപയിലും താഴെയാണെന്നതാണ് യാഥാർഥ്യം. ഇവിടെ ഒന്നാം സ്ഥാനത്ത് 893 രൂപയുമായി കേരളം നിൽക്കുമ്പോൾ രണ്ടാമത്തെ സംസ്ഥാനം 552 രൂപ ദിവസവേതനം നൽകുന്ന കശ്മീരാണ്. 341 രൂപയാണ് കശ്മീരിനെ അപേക്ഷിച്ച് കേരളത്തിൽ കൂടുതൽ.
തൊട്ടുപിന്നിൽ തമിഴ്നാട് (539), ഹിമാചൽ പ്രദേശ് (526), ആന്ധ്രപ്രദേശ് (524), തുടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് ഒരു പകൽ കഠിനാധ്വാനം ചെയ്യുന്ന കെട്ടിട നിർമാണ തൊഴിലാളിക്ക് 500 രൂപയിൽ കൂടുതൽ കിട്ടുന്ന സംസ്ഥാനങ്ങൾ കേവലം 4 എണ്ണം മാത്രമാണുള്ളതെന്നത് എത്രത്തോളം ദയനീയമാണ്.
∙ ഒരു വർഷം എത്ര വർധിച്ചു?
2022–23, 2023–24 ഈ രണ്ടു വർഷങ്ങളിലെ കെട്ടിട നിർമാണ തൊഴിലാളികളുടെ വേതനം കണക്കിലെടുത്താൽ കേരളത്തിൽ 41 രൂപയോളം വര്‍ധനവുണ്ടായിട്ടുണ്ട്. 2022–23ലെ റിപ്പോർട്ടിൽ 852 രൂപയായിരുന്നു കേരളത്തിലെ വേതനം. അതേസമയം ഇക്കാലയളവിൽ ഏറ്റവും വേതനം കുറവുള്ള മധ്യപ്രദേശിലെ വർധനവ് 12 രൂപ മാത്രമാണ്. 2022–23ൽ 266 രൂപയായിരുന്നത് ഒരു വർഷം കഴിഞ്ഞപ്പോൾ 278 ആയി ഉയർന്നു.
∙ പാടത്ത് പണി വരമ്പത്ത് കൂലി; അവിടെയും കേരളം മുന്നിൽ
'പാടത്തെ പണിക്ക് വരമ്പത്ത് കൂലി' പ്രയോഗം പണ്ടേയുണ്ടെങ്കിലും ഇപ്പോൾ കൂലി വാങ്ങിപോകുന്നത് ഭായിമാരാണ്. കെട്ടിടം പണിക്കെത്തിയ ഭായിമാരിലൂടെ, കേരളത്തിൽ മലയാളികളിൽ 'മടിയുടെ അസുഖം’ കൂടുതലുണ്ടെന്ന് തിരിച്ചറിഞ്ഞാണ് കർഷക തൊഴിലാളികളും കൂട്ടമായി എത്തിതുടങ്ങിയത്. രാജ്യത്ത് കർഷക തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകുന്ന സംസ്ഥാനങ്ങിലും കേരളത്തിന്റെ സ്ഥാനം മികച്ചതാണ്. വിവിധ സംസ്ഥാനങ്ങളിൽ ലഭിക്കുന്ന വേതനത്തിന്റെ കണക്ക് ഇത് ശരിവയ്ക്കുന്നുമുണ്ട്.
ഇന്ന് വയലിൽ പണിക്കിറങ്ങിയാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൂലി നൽകുന്നത് കേരളത്തിലാണ്. ഒരു ദിവസം പണിയെടുക്കുന്നയാൾക്ക് 807 രൂപയാണ് കേരളത്തിൽ ലഭിക്കുക. അതേസമയം ഈ പണി മധ്യപ്രദേശിൽ പോയി എടുത്താൽ വൈകിട്ടാകുമ്പോൾ കിട്ടുക കേവലം 242 രൂപയാകും. രാജ്യത്ത് കർഷക തൊഴിലാളികൾക്ക് 300 രൂപയിലും കുറച്ച് വേതനം ലഭിക്കുന്നത് മധ്യപ്രദേശിലും ഗുജറാത്തിലുമാണ്. ഗുജറാത്തിൽ 256 രൂപയാണ് വേതനമായി ലഭിക്കുക. 500 രൂപയിൽ കൂടുതൽ കർഷക തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നത് കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ്. 560 രൂപയുമായി കശ്മീരും 540 രൂപയുമായി തമിഴ്നാടും മാത്രമാണുള്ളത്. കൂടുതൽ സംസ്ഥാനങ്ങളിലും വേതനം 300നും 400നും ഇടയിലാണ്.
∙ വർധനയിൽ ഞെട്ടിച്ചത് തമിഴ്നാട്
2022–23, 2023–24 ഈ രണ്ടു വർഷങ്ങളിലെ കര്‍ഷക തൊഴിലാളികളുടെ വേതനം കണക്കിലെടുത്താൽ കേരളത്തിൽ 43 രൂപയോളം വര്‍ധനയുണ്ടായിട്ടുണ്ട്. 2022–23ലെ റിപ്പോർട്ടിൽ 764 രൂപയായിരുന്നു കേരളത്തിലെ വേതനം. എന്നാൽ കാർഷിക മേഖലയിൽ കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ വലിയ വർധനവാണുണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് 70 രൂപ ഒറ്റ വർഷം കൊണ്ടു വർധിച്ചു. അതേസമയം ഇക്കാലയളവിൽ ഏറ്റവും വേതനം കുറവുള്ള മധ്യപ്രദേശിലെ വർധനവ് 13 രൂപ മാത്രമാണ്– 2022–23ൽ 229 രൂപയായിരുന്നത് ഒരു വർഷം കഴിഞ്ഞപ്പോൾ 242 ആയി ഉയർന്നു. ഗുജറാത്തിൽ ഇക്കാലയളവിലെ വർധന 15 രൂപയാണ്. മറ്റു സംസ്ഥാനങ്ങളിലും നാമമാത്രമായ വർധനയാണുണ്ടായതെന്ന് മനസ്സിലാക്കാനാവും.
∙ ആലുവയെ ‘കണ്ടെത്തിയ’ ഭായിമാർ
കേരളത്തിലേക്ക് ഇതരസംസ്ഥാന തൊഴിലാളികൾ ആദ്യമെത്തിയത് ആലുവയിൽനിന്ന് പത്തു കിലോമീറ്ററോളം ഉള്ളിലുള്ള പെരുമ്പാവൂരിലേക്കാണ്. ഇവിടേക്ക് ഇവർ വന്നത് പക്ഷേ കെട്ടിടം പണി ചെയ്യാനോ കൃഷിപ്പണിക്കോ അല്ല. പ്രദേശത്തെ എണ്ണമറ്റ പ്ലൈവുഡ് ഫാക്ടറികളിലെ ജോലിക്കായാണ്. രാജ്യത്ത് ഫാക്ടറികളിൽ ജോലി ചെയ്യുന്നവർക്കും കൂടുതൽ വേതനം കേരളത്തിലാണുള്ളത്. കേരളത്തിലെ ഫാക്ടറികളിലും, ചെറു വ്യവസായ യൂണിറ്റുകളിലും ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലിചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഫാക്ടറി, അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം ഇനി പരിശോധിക്കാം.
കാർഷിക ഇതര മേഖലകളിൽ ജോലി ചെയ്യുന്നവർക്കും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിലാണ്. 735 രൂപയാണ് ഇവിടെ വേതനം. രണ്ടാം സ്ഥാനത്ത് കശ്മീരും (538) അയൽ സംസ്ഥാനമായ തമിഴ്നാടുമാണുള്ളത് (519). 500 രൂപയ്ക്കു മുകളിൽ വേതനം നൽകുന്ന മൂന്ന് സംസ്ഥാനങ്ങള്‍ രാജ്യത്ത് കേരളവും കശ്മീരും തമിഴ്നാടും മാത്രമാണെന്ന യാഥാർഥ്യവും റിസർവ് ബാങ്കിന്റെ റിപ്പോർട്ട് നൽകുന്നു.
262 രൂപ മാത്രം നൽകുന്ന മധ്യപ്രദേശാണ് കൃഷി ഇതര ജോലികളിൽ രാജ്യത്ത് ഏറ്റവും കുറവ് വേതനം നൽകുന്ന സംസ്ഥാനം. ഈ സ്ഥാനത്തിന് വേണ്ടി മധ്യപ്രദേശിനോട് മത്സരിക്കാൻ ഗുജറാത്തുമുണ്ട്. അവിടെ 285 രൂപയാണ് ദിവസ വേതനം. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും 400 രൂപയിലും താഴെയാണ് ഫാക്ടറികളിൽ ജോലി ചെയ്യുന്നവരുടെ ദിവസവേതനം
∙ ഒരു വർഷം എത്ര വർധിച്ചു
2022–23, 2023–24 ഈ രണ്ടു വർഷങ്ങളിലെ ഫാക്ടറി തൊഴിലാളികളുടെ ദിവസ വേതനം കണക്കിലെടുത്താൽ കേരളത്തിൽ 39 രൂപയോളം വര്‍ധനവുണ്ടായിട്ടുണ്ട്. 2022–23ലെ റിപ്പോർട്ടിൽ 696 രൂപയായിരുന്നു കേരളത്തിലെ വേതനം. അതേസമയം ഇക്കാലയളിവിൽ ഏറ്റവും വേതനം കുറവുള്ള മധ്യപ്രദേശിലെ വർധനവ് 16 രൂപ മാത്രമാണ്. 2022–23ൽ 246 രൂപയായിരുന്നത് ഒരു വർഷം കഴിഞ്ഞപ്പോൾ 262 ആയി ഉയർന്നു. മറ്റു സംസ്ഥാനങ്ങളിലും ഇക്കാലയളവിൽ നാമമാത്രമായ വർധനയാണുണ്ടായത്.
∙ വേദനയാവുന്ന വേതനം?
രാജ്യത്ത് തിരഞ്ഞെടുപ്പുകൾ, നികുതി, തുടങ്ങി മിക്ക കാര്യങ്ങളിലും ഏകീകരണത്തിന് വേണ്ടി വാദിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിനുള്ളത്. എന്നാൽ വേതനത്തിൽ പലസംസ്ഥാനങ്ങളിലും പല വേതനമാണ് നിലനിൽക്കുന്നത്. ഒരോ സംസ്ഥാനത്തെയും സാമൂഹിക, സാമ്പത്തിക ഘടകങ്ങൾ ഇതിനുപിന്നിലുണ്ട്.
കേരളത്തിലെ വേതന നിരക്കുകൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച നിലവാരം പുലർത്തുന്നത് തങ്ങളുടെ നീണ്ടനാളത്തെ ഇടപെടലിന്റെ ഫലമായിട്ടാണെന്നാണ് ട്രേഡ് യൂണിയനുകള്‍ അവകാശപ്പെടുന്നത്. എന്നാൽ വേതനത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ വ്യത്യാസം നിലനിൽക്കുന്നത് നിക്ഷേപകരെ കേരളത്തിൽ നിന്നും പിന്തിരിപ്പിക്കുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
കഠിനാധ്വാനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് മികച്ച വരുമാനം വേണമെന്നത് ന്യായമായ ആവശ്യമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അതുറപ്പാക്കാൻ ശ്രമിക്കേണ്ടത് ഭരണകൂടമാണ്. ഇല്ലെങ്കില്‍ കേരളത്തിലേക്കുള്ള തീവണ്ടികളിൽ 'ഭായിമാർ' കൂട്ടമായി ഇനിയുമെത്തും. കാരണം കേരളം അവർക്ക് രാജ്യത്തിനുള്ളിലെ യൂറോപ്പായി മാറുകയാണ്.