ട്രംപ് എത്തും മുൻപേ ബൈഡൻ ഞെട്ടിച്ചു; 10 ലക്ഷം അക്കൗണ്ടുകളിലേക്ക് ഒരു ലക്ഷം വീതം; ദമ്പതികൾക്ക് 'ഡബിളാനന്ദം'
‘‘ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കും’’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നോ ഇല്ലയോ എന്നത് ഇപ്പോഴും തർക്കവിഷയമാണ്. പിന്നീട് ഒട്ടേറെ പദ്ധതികളിലൂടെ മോദി സർക്കാർ കർഷകർക്കും വീട്ടമ്മമാർക്കും ഉൾപ്പെടെ നേരിട്ട് അക്കൗണ്ടിലേക്ക് പണം എത്തിക്കുകയും ചെയ്തിരുന്നു. അക്കൗണ്ടിൽ പണമെത്തിക്കുന്ന പുതിയ പദ്ധതികളും വരാനിരിക്കുന്നുണ്ട്. എന്നാൽ എപ്പോഴെല്ലാം അത്തരം വാർത്തകൾ വരുന്നോ അപ്പോഴെല്ലാം പഴയ 15 ലക്ഷത്തിന്റെ ചർച്ചകളും ശക്തമാകും. ഓരോ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം ഇക്കാര്യം ശക്തമായി ഉന്നയിക്കുന്നതും പതിവാണ്. ഇപ്പോൾ പക്ഷേ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്നതിലൂടെ വാർത്തകളിൽ ഇടം പിടിച്ചത് യുഎസ് ആണ്. യുഎസ് പ്രസിഡന്റ് പദവിയിൽ നിന്ന് പടിയിറങ്ങുന്ന ജോ ബൈഡൻ, പോകുന്ന പോക്കിന് മുൻപ് 10 ലക്ഷത്തോളം യുഎസുകാരെ ‘ലക്ഷാധിപതികളാക്കാൻ’ ഒരുങ്ങുകയാണ്! ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് പരമാവധി 1400 ഡോളർ നൽകാനാണ് തീരുമാനം. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഇത് 1.19 ലക്ഷം രൂപയോളം വരും. യുഎസ് നിയമകാര്യ സംവിധാനമായ

‘‘ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കും’’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നോ ഇല്ലയോ എന്നത് ഇപ്പോഴും തർക്കവിഷയമാണ്. പിന്നീട് ഒട്ടേറെ പദ്ധതികളിലൂടെ മോദി സർക്കാർ കർഷകർക്കും വീട്ടമ്മമാർക്കും ഉൾപ്പെടെ നേരിട്ട് അക്കൗണ്ടിലേക്ക് പണം എത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അത് തുടരുന്നു. അക്കൗണ്ടിലേക്ക് പണമായി സഹായം എത്തിക്കുന്ന പുതിയ കേന്ദ്ര പദ്ധതികളും വരാനിരിക്കുന്നുണ്ട്. എന്നാൽ എപ്പോഴെല്ലാം അത്തരം വാർത്തകൾ വരുന്നോ അപ്പോഴെല്ലാം പഴയ 15 ലക്ഷത്തിന്റെ ചർച്ചകളും ശക്തമാകും. ഓരോ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം ഇക്കാര്യം ശക്തമായി ഉന്നയിക്കുന്നതും പതിവാണ്. ഇപ്പോൾ പക്ഷേ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്നതിലൂടെ വാർത്തകളിൽ ഇടം പിടിച്ചത് യുഎസ് ആണ്.
യുഎസ് പ്രസിഡന്റ് പദവിയിൽ നിന്ന് പടിയിറങ്ങുന്ന ജോ ബൈഡൻ, പോകുന്ന പോക്കിന് മുൻപ് 10 ലക്ഷത്തോളം യുഎസുകാരെ ‘ലക്ഷാധിപതികളാക്കാൻ’ ഒരുങ്ങുകയാണ്! ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് പരമാവധി 1400 ഡോളർ നൽകാനാണ് തീരുമാനം. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഇത് 1.19 ലക്ഷം രൂപയോളം വരും. യുഎസ് നിയമകാര്യ സംവിധാനമായ ഇന്റേണൽ റവന്യൂ സർവീസ് (ഐആർഎസ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. എന്തിനാണ് ഇത്രയും തുക അമേരിക്കക്കാരുടെ അക്കൗണ്ടിലേക്ക് സർക്കാർ എത്തിക്കുന്നത്?
∙ എന്താണ് ബൈഡൻ ചെയ്യുന്നത്?
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് അവസാന നിമിഷമാണ് ജോ ബൈഡൻ പിന്മാറിയത്. പകരം കമല ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി എത്തുകയും ചെയ്തു. എന്നാൽ ആധികാരിക വിജയം കൊയ്തത് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപാണ്. 2025 ജനുവരിയിൽ അദ്ദേഹം അധികാരമേൽക്കുകയും ചെയ്യും. ഇപ്പോൾത്തന്നെ ഭരണകൂട മാറ്റങ്ങളിലേക്ക് ട്രംപ് കടക്കുകയും ചെയ്തിട്ടുണ്ട്. മാറ്റങ്ങൾ ഓരോന്നായി അദ്ദേഹം പ്രഖ്യാപിക്കുന്നു. അതിനിടയിലാണ് ബൈഡന്റെ പ്രഖ്യാപനമെത്തിയത്.
2020-21 വർഷങ്ങളിൽ കോവിഡ് മഹാമാരി ആഞ്ഞടിച്ചപ്പോൾ തൊഴിൽ നഷ്ടമായ നിരവധി യുഎസുകാരുണ്ട്. ഇവരെയും കുടുംബങ്ങളെയും സഹായിക്കാനായി പ്രത്യേക സഹായധന പദ്ധതി ‘ഇക്കണോമിക് ഇംപാക്റ്റ് പേയ്മെന്റ്’ എന്ന പേരിൽ യുഎസ് ഗവൺമെന്റ് ആവിഷ്കരിച്ചിരുന്നു. വരുമാന പിന്തുണ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. സ്പെഷൽ പേയ്മെന്റായി ഓരോ മുതിർന്ന വ്യക്തിക്കും 1200 ഡോളർ വീതം നൽകാനായിരുന്നു തീരുമാനം. മൂന്നു ഘട്ടങ്ങളിലായി പണം വിതരണം ചെയ്യാനും നടപടിയെടുത്തിരുന്നു.
2020ൽ തന്നെ ഏകദേശം 89.5 ലക്ഷം പേർക്ക് പണം നൽകി. അതിനുമുൻപ് യുഎസ് സാമ്പത്തിക മാന്ദ്യത്തിലകപ്പെട്ടപ്പോഴും സമാന സഹായ പാക്കേജ് ഗവൺമെന്റ് നടപ്പാക്കിയിരുന്നു. തുടർന്ന്, 2021ഓടെ കോവിഡ് സഹായ പാക്കേജിന്റെ മൂന്നാംഗഡുവും വിതരണം ചെയ്തിരുന്നു. ഈ മൂന്നുഘട്ടത്തിലും സഹായധനം ക്ലെയിം ചെയ്യാത്ത 10 ലക്ഷത്തോളം നികുതിദായകർ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അവർക്കാണ് ഇപ്പോൾ പണം അനുവദിക്കുക. ഇതിനായി മൊത്തം 240 കോടി ഡോളർ ഗവൺമെന്റ് നീക്കിവയ്ക്കും. ഇന്ത്യന്‍ രൂപയിൽ ഏകദേശം 20,500 കോടി വരും അത്. എന്നാൽ എല്ലാവർക്കും ഈ തുക കിട്ടുമോ?
∙ ആരാണ് അർഹർ?
കോവിഡ് നിറഞ്ഞുനിന്ന 2021ലെ നികുതി റിട്ടേൺ സമർപ്പിക്കുകയും എന്നാൽ റിക്കവറി റിബേറ്റ് ക്രെഡിറ്റ് (നികുതി റീഫണ്ട്) ക്ലെയിം ചെയ്യാത്തവരുമാണ് സ്പെഷൽ പേയ്മെന്റിന് അർഹരായിട്ടുള്ളത്. നികുതി റിട്ടേൺ ഫോമിൽ റിക്കവറി റിബേറ്റ് ക്രെഡിറ്റ് സംബന്ധിച്ച കോളത്തിൽ പൂജ്യം ഡോളർ എന്ന് എഴുതുകയോ കോളം ഒഴിച്ചിടുകയോ ചെയ്തവരാണിവർ. 2021ലെ നികുതി റിട്ടേൺ ഇനിയും സമർപ്പിച്ചിട്ടില്ലാത്തവർക്കും സ്പെഷൽ പേയ്മെന്റിനായി ക്ലെയിം ചെയ്യാം. ഇവർ പക്ഷേ 2025 ഏപ്രിൽ 15നകം റിട്ടേൺ സമർപ്പിക്കണം.
യുഎസ് ഗവൺമെന്റിന്റെ 2020 മാർച്ചിലെ കെയേഴ്സ് ആക്ട് പ്രകാരം ആദ്യഘട്ടത്തിൽ വ്യക്തികൾക്ക് 1200 ഡോളറും ദമ്പതികൾക്ക് 2400 ഡോളറുമാണ് അനുവദിച്ചത്. 17 വയസ്സിൽ താഴെയുള്ള ആശ്രിതർക്ക് 500 ഡോളറും. രണ്ടാംഘട്ടത്തിൽ, 2020 ഡിസംബറിലെ കൊറോണ വൈറസ് റിലീഫ് ആക്റ്റ് പ്രകാരം വ്യക്തികൾക്ക് അധികമായി 600 ഡോളറും ദമ്പതികൾക്ക് 1200 ഡോളറും നൽകി.
മൂന്നാംഘട്ടത്തിൽ (2021 മാർച്ച്) അമേരിക്കൻ റെസ്ക്യൂ പ്ലാൻ ആക്ട് പ്രകാരം വ്യക്തികൾക്ക് 1400 ഡോളറും ദമ്പതികൾക്ക് 2800 ഡോളറും അനുവദിച്ചു. ഈ 3 ഘട്ടത്തിനുമായി 81,400 കോടി ഡോളറാണ് (ഏകദേശം 6.9 ലക്ഷം കോടി രൂപ) ഗവൺമെന്റ് ചെലവിട്ടത്. വരുമാനം, നികുതി റിട്ടേൺ, കുട്ടികൾ അഥവാ പ്രായപൂർത്തിയാകാത്ത ആശ്രിതർ എന്നിവരുടെ എണ്ണം തുടങ്ങിയവ വിലയിരുത്തിയാണ് അർഹരെ കണ്ടെത്തിയത്. ഈ മൂന്നുഘട്ടത്തിലും സഹായം ലഭിക്കാത്ത 10 ലക്ഷം പേരുടെഅക്കൗണ്ടിലേക്കാണ് ഇപ്പോൾ പണം നൽകാൻ തീരുമാനം.
ജനങ്ങളുടെയും വിവിധ ഭരണവകുപ്പുകളുടെയും ബുദ്ധിമുട്ട് കുറയ്ക്കാനായി ഓട്ടമാറ്റിക് പേയ്മെന്റായാണ് പണം അക്കൗണ്ടിൽ നൽകുക. അതായത്, പണം ലഭിക്കാനായി അർഹതപ്പെട്ടവർ ഏതെങ്കിലും വിധ ഫോമുകളോ മറ്റോ പൂരിപ്പിച്ച് നൽകേണ്ടതില്ല. ഓഫിസുകൾ കയറിയിറങ്ങുകയോ വേണ്ട. ജനുവരി അവസാനത്തോടെ അർഹരായ എല്ലാവർക്കും പണം ലഭ്യമാകും. പണം കൈമാറുന്നത് സംബന്ധിച്ച കത്തും ഓരോരുത്തർക്കും ലഭിക്കും. 2023ലെ നികുതി റിട്ടേൺ സമർപ്പിച്ചശേഷം ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തവരുണ്ടെങ്കിൽ പണം ചെക്ക് ആയാണ് ലഭ്യമാക്കുക.