വത്തിക്കാനിലെ ‘മലയാളി ക്രിസ്മസ്’; ഇത്തവണ ഏറെ സ്പെഷല്; ഗ്രാദോയിലെ മുക്കുവർ നിർമിച്ച പുൽക്കൂട്, കാരുണ്യത്തിന്റെ വാതിൽ തുറന്ന് പാപ്പാ
സന്തോഷത്തിന്റെയും കൃപയുടെയും കിരണങ്ങൾ നമ്മുടെ ജീവിതചക്രവാളങ്ങളിൽ വെള്ളിവെളിച്ചമായി പെയ്തിറങ്ങുന്ന മറ്റൊരു ക്രിസ്മസ് കാലംകൂടി വന്നെത്തിയിരിക്കുകയാണ്. സാധാരണ ക്രിസ്മസ് നമ്മുടെ ചുറ്റുമുള്ള ഇടങ്ങളിൽ ഒതുങ്ങി നിന്നിരുന്നുവെങ്കിൽ ഇത്തവണ ഫ്രാൻസിസ് മാർപാപ്പയിലേക്കും അദ്ദേഹത്തിന്റെ ഭരണസിരാകേന്ദ്രവും കത്തോലിക്കാ വിശ്വാസികളുടെ ആസ്ഥാനവുമായ വത്തിക്കാനിലേക്കും മലയാളികൾ ഉറ്റുനോക്കുന്നുണ്ട്. മലയാളിയായ കർദിനാൾ ജോർജ് കൂവക്കാട് മാർപാപ്പയിൽനിന്നു കർദിനാൾസ്ഥാനം സ്വീകരിച്ചതു നമുക്കെല്ലാവർക്കും അഭിമാനവും സന്തോഷവും നൽകി. അതിനുശേഷം മാർപാപ്പയുടെ യാത്രകളും ചടങ്ങുകളും നമ്മൾ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങി എന്നതും വാസ്തവമാണ്. എങ്ങനെയായിരിക്കും ക്രിസ്മസ് കാലത്ത് വത്തിക്കാനിലെ ആഘോഷങ്ങൾ? എന്തെല്ലാമായിരിക്കും ക്രിസ്മസിനോടനുബന്ധിച്ച് മാർപാപ്പ ചെയ്യുന്ന കാര്യങ്ങൾ? വത്തിക്കാനിലെ പുൽക്കൂടിന്റെ പ്രത്യേതകൾ എന്തെല്ലാമാണ്? വിശദമായറിയാം.

∙ വത്തിക്കാനിലെ പുൽക്കൂട്
വത്തിക്കാനിലെ പുൽക്കൂട് എല്ലാവർഷവും ക്രിസ്മസ് ദിവസത്തിനു മുൻപുതന്നെ പൊതുദർശനത്തിനായി തുറക്കാറുണ്ട്. 2024ൽ ഡിസംബർ ഏഴാം തീയതി വൈകിട്ട് 5 മണിക്കാണ് പുൽക്കൂട് തുറന്നത്. വത്തിക്കാന്റെ ഗവർണറായ കർദിനാൾ ഫെർണാണ്ടോ വർഗാസ് അൽസാഗയാണ് ഈ കർമം നിർവഹിച്ചത്. നമ്മുടെ അഭിമാനപുത്രനായ മാർ ജോർജ് കൂവക്കാട് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ കർദിനാളായ അതേസമയത്താണ് ഈ വർഷം വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പുൽക്കൂട് തുറന്നുകൊടുത്തത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഇത്തവണ വത്തിക്കാനിലെ പുൽക്കൂട് തയാറാക്കിയത് വടക്കൻ ഇറ്റലിയിലെ ഗോരിസിയ പ്രവിശ്യയിലെ ഗ്രാദോ എന്ന പ്രദേശത്തെ ആളുകളാണ്. കടലിലേക്ക് ഇറങ്ങിനിൽക്കുന്ന ചെറുദ്വീപുകളുടെ ഒരു കൂട്ടമാണ് ഈ പ്രദേശം. തുറമുഖപ്രദേശത്തുനിന്നും വരുന്ന ഈ ആളുകൾ ഒരു മുക്കുവന്റെ കുടിൽ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ പുൽക്കൂട് നിർമിച്ചത്.
കടലിലേക്ക് ഇറങ്ങിനിൽക്കുന്ന ഗ്രാദോ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചെറിയ ദ്വീപുകളിൽ ജീവിച്ചിരുന്നവർ ഉണ്ടായിരുന്നു. അവരുടെ ജീവിതത്തിൽ അവർ കണ്ടുമുട്ടിയിരുന്ന മത്സ്യസമ്പത്തും ജീവജാലങ്ങളെയുമെല്ലാം ഉൾക്കൊള്ളിച്ചാണ് ഈ പുൽക്കൂട് അവർ തയാറാക്കുന്നത്. 29 മീറ്റർ ഉയരമുള്ള ക്രിസ്മസ് ട്രീയും അന്നേദിവസംമുതൽ വിളക്കുകൾ തെളിച്ച് ആസ്വാദകർക്കായി പ്രദർശിപ്പിക്കും.
തീർഥാടകർക്കു ജനുവരി 12 ഞായറാഴ്ച വരെ ഈ പുൽക്കൂട് കാണാനും പ്രാർഥിക്കാനും സാധിക്കും. നാൽപതോളം പേരുടെ ഏറെ നാളത്തെ അധ്വാനമാണ് ഈ പുൽക്കൂട്. ഈ പുൽക്കൂട് നിർമാണത്തിൽ സഹകാരികളാകുന്ന പലരും ഗ്രാദോയിലെ മുക്കുവരാണ്. അവർ തന്നെയാണ് മുക്കുവരുടെ ജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം നിർമിക്കുന്നത്. എന്നാൽ പ്രതിമകളെല്ലാം പല ഭാഗത്തുനിന്നുള്ള കലാകാരന്മാരാണ് നിർമിക്കുന്നത്.
∙ നൂറുനൂറു പുൽക്കൂടുകൾ
ക്രിസ്മസ് കാലത്ത് റോമിലെത്തുന്ന സന്ദർശകർക്ക് വലിയ ആത്മീയ ഉണർവ് സമ്മാനിക്കുന്ന ഒരു കാര്യമാണ് പുൽക്കൂടുകളുടെ സന്ദർശനം. റോമിലെ എല്ലാ പള്ളികളിലും അതിമനോഹരമായ പുൽക്കൂടുകൾ ഡിസംബർ മാസം ആദ്യംതന്നെ വിശ്വാസികൾക്കായി തുറക്കും. ഒരു തീർഥാടനം പോലെ വിവിധ പള്ളികളിലൂടെ പുൽക്കൂടുകൾ സന്ദർശിച്ചു പ്രാർഥിച്ചു മടങ്ങുന്ന അനേകരുണ്ട്. അതേപോലെത്തന്നെ പ്രത്യേകതയുള്ള ഒരു കാര്യമാണ് വത്തിക്കാനിൽ പല വർഷങ്ങളിലും ഒരുക്കാറുള്ള 100 പുൽക്കൂടുകൾ. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വലിയ ഒരു പുൽക്കൂട് ഒരുക്കുന്നതോടൊപ്പം തന്നെ ചത്വരത്തിൽ തൂണുകൾക്കിടയിൽ നൂറോളം ചെറിയ പുൽക്കൂടുകൾ വിശ്വാസികൾക്കായി വത്തിക്കാൻ ഒരുക്കാറുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നും തയാറാക്കിയിട്ടുള്ള ഈ പുൽക്കൂടുകൾ ക്രിസ്തീയ വിശ്വാസപ്രകാരം വിവിധ സംസ്കാരങ്ങളിൽ അനുരൂപപ്പെട്ടിട്ടുണ്ട് എന്ന വസ്തുത മനസ്സിലാക്കാൻ തീർഥാടകരെ സഹായിക്കും. മറക്കാനാവാത്ത ഒരു അനുഭവമാണ് ഈ പുൽക്കൂടുകൾ തീർഥാടകർക്ക് സമ്മാനിക്കുന്നത്.
∙ ക്രിസ്മസ് ബലിയർപ്പണവും വിശുദ്ധ വാതിലും
ക്രിസ്മസ് സായാഹ്നത്തിന് മാർപാപ്പ ബലിയർപ്പിച്ചത് ഡിസംബർ 24നു വൈകിട്ട് 7നു ബസിലിക്കയിലാണ്. 2024ൽ ഈ വിശുദ്ധ കുർബാനയർപ്പണത്തോടെ 2025 ജൂബിലി വർഷാചരണത്തിനും പാപ്പാ തുടക്കം കുറിച്ചു. പതിനായിരക്കണക്കിന് വിശ്വാസികൾ മരം കോച്ചുന്ന തണുപ്പിനെ അവഗണിച്ചു ബസിലിക്കയുടെ ഉള്ളിലും പുറത്തു ചത്വരത്തിലും ഭക്തിയോടെ വിശുദ്ധ കുർബാനയർപ്പിക്കുന്ന കാഴ്ച അവിസ്മരണീയമാണ്. ഈശോയുടെ ജനനവും ജീവിതവും രണ്ടായിരം വർഷങ്ങളുടെ പിന്നിൽ നടന്ന കേവലം ഒരു ചരിത്ര സംഭവം മാത്രമല്ല എന്നും അവൻ ഇന്നും സഭയുടെ, കൂദാശകളിലൂടെ, വിശ്വാസികളിലൂടെ, എന്നിലൂടെ ജീവിക്കുന്നുവെന്നും ഈ തിരുക്കർമങ്ങളിൽ പങ്കെടുക്കുന്ന ഓരോരുത്തരും ബോധവാന്മാരാകും.
വിശുദ്ധ കുർബാനയർപ്പണത്തിന്റെ അവസരത്തിൽ ജൂബിലി വർഷത്തിന്റെ പ്രത്യേകതയായ വിശുദ്ധ വാതിലും മാർപാപ്പ വിശ്വാസികൾക്കായി തുറക്കും. ഡിസംബർ 25ന് ഉച്ചയ്ക്കാണു മാർപാപ്പ പ്രശസ്തമായ ‘നഗരത്തിനും ലോകത്തിനും’ (urbi et orbi) എന്ന ആശീർവാദം നൽകുന്നത്.
പതിമൂന്നാം നൂറ്റാണ്ടിൽ ഗ്രിഗറി പത്താമൻ മാർപാപ്പ ആരംഭിച്ച ഈ ആഘോഷപൂർവകമായ ആശീർവാദം ഏതാനും ചില വിശിഷ്ട അവസരങ്ങളിൽ മാത്രമേ നൽകുകയുള്ളൂ. ക്രിസ്മസ്, ഉയിർപ്പുതിരുനാൾ, പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ ചുരുക്കം അവസരങ്ങളിൽ മാത്രം നൽകപ്പെടുന്ന ആശീർവാദമാണിത്. 1985 മുതൽ ഈ ആശീർവാദം വത്തിക്കാനിൽ സന്നിഹിതരാകുന്നവർക്കു മാത്രമല്ല, ലോകമെമ്പാടുനിന്നും ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെ പങ്കെടുക്കുന്നവർക്കും ലഭ്യമാകുന്നതാണെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.
ഡിസംബർ 26നു റോമിലെ പ്രശസ്തമായ റെബിബിയ ജയിലിൽ മാർപാപ്പ വിശുദ്ധ ബലിയർപ്പിക്കുകയും വിശുദ്ധ വാതിൽ തുറക്കുകയും ചെയ്യുന്നുണ്ട്. ഇന്നു വരെയും ഒരു മാർപാപ്പയും ജൂബിലിയോട് അനുബന്ധിച്ചുള്ള വിശുദ്ധ വാതിൽ ഒരു ജയിലിൽ തുറന്നതായി നാം കേട്ടിട്ടില്ല. സമൂഹത്തിന്റെ എല്ലാ നിലകളിലും ജീവിക്കുന്നവർക്ക് മിശിഹായുടെ കാരുണ്യത്തിന്റെ വാതിൽ തുറക്കുക എന്നതാണ് ഇതിലൂടെ പാപ്പാ ലക്ഷ്യമിടുന്നത്.
കൃപയുടെ ദിവസങ്ങളാണ് ക്രിസ്തുമസ് ദിവസങ്ങൾ. സ്വർഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഈ ദിവസങ്ങള്‍ ദൈവികകൃപയാൽ നിറയാൻ നമുക്ക് പ്രാർത്ഥിക്കാം.