‘പ്രേംനസീർ’ ഡ്രൈവറായ കെഎസ്ആർടിസി ബസ്! സീറ്റ് പിടിച്ചിടാൻ കണ്ടക്ടർക്ക് മെസേജ്, സ്വന്തം വാട്സാപ് ഗ്രൂപ്പും; ഇത് നടവയലിന്റെ രാജാവും റാണിയും
‘നടവയൽ രാജ’ ചങ്ങനാശേരിയിലേക്കു യാത്ര തുടങ്ങുമ്പോൾ ‘നടവയൽ റാണി’ ചങ്ങനാശേരിയിൽനിന്നു തിരികെ നടവയലിലേക്ക് യാത്ര തിരിക്കും. ദിവസവും ഇരുവരും തമ്മിൽ കാണുന്നത് റോഡിൽ വച്ചാകും. ഒരു നിമിഷം അഭിവാദ്യം ചെയ്തു യാത്ര തുടരും. രാജാവും റാണിയും എതിർദിശയിലാണ് യാത്ര ചെയ്യുന്നതെങ്കിലും കുടുംബത്തിന് എന്നും ഒരു മനസ്സാണ്. അതിനു കാരണമുണ്ട്. ഡബിൾ ബെല്ലടിച്ച് ചങ്ങനാശേരി സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട ആ കെഎസ്ആർടിസി ബസിനൊപ്പം പുറപ്പെട്ടത് യാത്രക്കാർ മാത്രമായിരുന്നില്ല. ഒരു നാട് കൂടിയായിരുന്നു. അവരുടെ വിശ്വാസമായിരുന്നു. അവരുടെ ജീവിതമായിരുന്നു. ചങ്ങനാശേരി ഡിപ്പോയിൽ നിന്നാരംഭിക്കുന്ന നടവയൽ സർവീസിനെ കുറിച്ചാണ് പറയുന്നത്. ഹിറ്റിൽ നിന്നും സൂപ്പർഹിറ്റിലേക്കും പിന്നീട് ബ്ലോക്ക്ബസ്റ്ററിലേക്കും കുതിക്കുന്ന സൂപ്പർതാരത്തിന്റെ പടം പോലെ നീളുന്നതാണ് നടവയൽ സർവീസ്. മധ്യതിരുവിതാംകൂറിന്റെ മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെയും നടവയൽ തീർഥാടനത്തിന്റെയും ചരിത്രം പേറുന്ന റൂട്ടുകളിലേക്ക് 41 വർഷമായി ഡബിൾ ബെല്ലടിച്ച് പാഞ്ഞ കഥയാണ് ഈ ആനവണ്ടിക്ക് പറയാനുള്ളത്. കൂടാതെ ഈ ആനവണ്ടിയെ നെഞ്ചോട് ചേർത്തു വച്ച ഒരുപിടി യാത്രക്കാരുമുണ്ട്.

‘നടവയൽ രാജ’ ചങ്ങനാശേരിയിലേക്കു യാത്ര തുടങ്ങുമ്പോൾ ‘നടവയൽ റാണി’ ചങ്ങനാശേരിയിൽനിന്നു തിരികെ നടവയലിലേക്ക് യാത്ര തിരിക്കും. ദിവസവും ഇരുവരും തമ്മിൽ കാണുന്നത് റോഡിൽ വച്ചാകും. ഒരു നിമിഷം അഭിവാദ്യം ചെയ്തു യാത്ര തുടരും. രാജാവും റാണിയും എതിർദിശയിലാണ് യാത്ര ചെയ്യുന്നതെങ്കിലും കുടുംബത്തിന് എന്നും ഒരു മനസ്സാണ്. അതിനു കാരണമുണ്ട്. ഡബിൾ ബെല്ലടിച്ച് ചങ്ങനാശേരി സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട ആ കെഎസ്ആർടിസി ബസിനൊപ്പം പുറപ്പെട്ടത് യാത്രക്കാർ മാത്രമായിരുന്നില്ല. ഒരു നാട് കൂടിയായിരുന്നു. അവരുടെ വിശ്വാസമായിരുന്നു. അവരുടെ ജീവിതമായിരുന്നു.
ചങ്ങനാശേരി ഡിപ്പോയിൽ നിന്നാരംഭിക്കുന്ന നടവയൽ സർവീസിനെ കുറിച്ചാണ് പറയുന്നത്. ഹിറ്റിൽ നിന്നും സൂപ്പർഹിറ്റിലേക്കും പിന്നീട് ബ്ലോക്ക്ബസ്റ്ററിലേക്കും കുതിക്കുന്ന സൂപ്പർതാരത്തിന്റെ പടം പോലെ നീളുന്നതാണ് നടവയൽ സർവീസ്. മധ്യതിരുവിതാംകൂറിന്റെ മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെയും നടവയൽ തീർഥാടനത്തിന്റെയും ചരിത്രം പേറുന്ന റൂട്ടുകളിലേക്ക് 41 വർഷമായി ഡബിൾ ബെല്ലടിച്ച് പാഞ്ഞ കഥയാണ് ഈ ആനവണ്ടിക്ക് പറയാനുള്ളത്. കൂടാതെ ഈ ആനവണ്ടിയെ നെഞ്ചോട് ചേർത്തു വച്ച ഒരുപിടി യാത്രക്കാരുമുണ്ട്.
∙ ‘റോണി നമുക്ക് അവരെ പൊട്ടിക്കണം’; റാണിക്കും പൊട്ട്
മധ്യതിരുവിതാംകൂറിൽ നിന്നു മലബാറിലേക്ക് കുടിയേറിയ ബസ് സർവീസുകളിൽ മുന്നിലാണ് നടവയൽ ബസ്. കുടിയേറ്റത്തിൽ ഒരു ജനത കാളവണ്ടിയിലും കാൽനടയായും പിന്നിട്ട നാടുകളുടെ ദൂരം താണ്ടിയാണ് നടവയൽ സൂപ്പർ ഫാസ്റ്റിന്റെയും സഞ്ചാരം. ചങ്ങനാശേരിയിൽ നിന്നു രാവിലെ 10ന് നടവയലിലേക്ക് തിരിക്കുന്ന ബസ് രാത്രി 10 മണിയോടെ നടവയലിൽ എത്തും. ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ സമയം വൈകിയാണ് ഇപ്പോൾ എത്തുന്നത്. ഇതേ സമയം രാവിലെ 6.10ന് നടവയലിൽനിന്ന് ചങ്ങനാശേരിയിലേക്കും യാത്ര തിരിക്കും. കൃത്യമായ സർവീസ് നടത്തുന്നത് കാരണം കെഎസ്ആർടിസിയുടെ റെക്കോർഡ് കലക്‌ഷനും സ്വന്തം.
യാത്രക്കാർ ന്യൂജെൻ ആയപ്പോൾ ബസും ആ വഴിയിലേക്കു മാറി. ഇപ്പോൾ ആർപികെ 488, ആർപികെ 489 എന്നീ രണ്ട് ബസുകളാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ സ്നേഹം ബസിലുമുണ്ട്. ബോർഡുകൾ നിറഞ്ഞ് ബസിനെ പൂക്കളും അലങ്കാരങ്ങളും കൊണ്ട് മൂടിയിരിക്കുകയാണ് യാത്രക്കാരും ബസ് ജീവനക്കാരും. അങ്ങനെയിരിക്കെ 489ാം നമ്പർ ബസിൽ യാത്രക്കാരും ജീവനക്കാരും ചേർന്ന് കിങ് ഓഫ് വയനാട് – നടവയൽ രാജാ എന്ന സ്റ്റിക്കർ പതിച്ചു. ഇതോടെ 488ാം നമ്പർ ബസിന്റെ ആരാധകർ ഇളകി മറിഞ്ഞു.
കണ്ടക്ടറായ റോണിക്ക് മെസേജെത്തി. ‘അവരെ നമുക്ക് പൊട്ടിക്കണം’. അവൻ രാജയെങ്കിൽ നമ്മുടെ ബസ് റാണിയാണ്. ‘ക്വീൻ ഓഫ് വയനാട് – നടവയൽ റാണി’. സുന്ദരിക്ക് പൊട്ട്കുത്തുന്നതു പോലെ മൂന്നാം നാൾ ഫ്രണ്ട് ഗ്ലാസിൽ സ്റ്റിക്കർ പതിഞ്ഞു. കെഎസ്ആർടിസി ബസിലെ സ്റ്റിക്കറുകൾ ഒഴിവാക്കണമെന്ന അടുത്തിടെ പുറത്തിറങ്ങിയ സർക്കുലർ നിർദേശപ്രകാരം പേര് മായ്ച്ചു. ഗ്ലാസിലെ പേര് പോയാലും മനസ്സിലെ പേര് മായ്ക്കാൻ കഴിയില്ലെന്ന് നടവയൽ രാജ– റാണി ഫാൻസ് പറയുന്നു.
∙ നാട്ടുകാർക്കൊപ്പം ഈ ബസും കുടിയേറി, വയനാട്ടിലേക്കും ജനമനസ്സിലേക്കും
മധ്യ തിരുവിതാംകൂറിൽ നിന്നു മലബാറിലേക്കാണ് കുടിയേറ്റം. എന്നാൽ ഈ ബസിന് കുടിയേറ്റം രണ്ടാണ്. വയനാട്ടിലേക്കും യാത്രക്കാരുടെ മനസ്സിലേക്കും. മധ്യതിരുവിതാംകൂറിന്റെ കുടിയേറ്റത്തോടെയാണ് തുടക്കം. പാലാ, ചങ്ങനാശേരി, കുറവിലങ്ങാട് ഭാഗങ്ങളിൽ നിന്നുള്ള ജനസമൂഹമാണ് പുതിയ ജീവിതം തേടി നടവയൽ ഭാഗത്തേക്ക് വ്യാപകമായി കുടിയേറിയത്. നിലമ്പൂർ ഉൾപ്പെടെയുള്ള മലബാറിന്റെ മറ്റിടങ്ങളിലേക്കും കുടിയേറിയവരുണ്ട്. പുത്തൻപുരയ്ക്കൽ, ഇരട്ടമണ്ണിക്കൽ, പുതുപ്പറമ്പിൽ തുടങ്ങി നടവടയിൽ, പനമരം തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും പ്രധാന കുടുംബങ്ങളുടെ വേരുകൾ ചങ്ങനാശേരിയിലാണ്. പുത്തൻപുരയ്ക്കലിൽ മാത്രം 28 കുടുംബങ്ങളുണ്ട്, ഇരട്ടമണ്ണിക്കലിൽ 35 കുടുംബങ്ങൾ, പുതുപ്പറമ്പിലാകട്ടെ 40 കുടുംബങ്ങളും. ഒരു വീട്ടുപേരിൽ തന്നെ ഇത്രയും കുടുംബങ്ങൾ അറിയപ്പെടുന്നു.
ഇപ്പോഴുള്ള തലമുറയുടെ 3 തലമുറയ്ക്ക് മുൻപെത്തിയവർ കാടിനെ വകഞ്ഞ് മാറ്റി കാപ്പിയും കുരുമുളകും വാഴയും കപ്പയും കമുകും നട്ടു. നാട്ടിൽ പൊന്ന് വിളയിച്ചു. കുടിയേറ്റം പോലെ വർഷങ്ങൾക്കു ശേഷമാണ് വയനാടൻ ചുരം കയറി മധ്യതിരുവിതാകൂറിൽനിന്ന് കെഎസ്ആർടിസി ബസ് എത്തുന്നത്. ഇപ്പോൾ 41 വർഷം പിന്നിടുന്നു. കുടിയേറ്റ കാലത്തിനു ശേഷം ആരംഭിച്ച ഏറ്റവും പഴക്കമേറിയ റൂട്ടുകളിലൊന്നാണ് ഇത്. പഴയ പാരമ്പര്യത്തിലേക്കും ചരിത്രത്തിലേക്കും തിരിഞ്ഞ് നോക്കാൻ പുസ്തകത്താളുകൾ മറിക്കേണ്ട, പകരം ഈ ബസിൽ കയറി ഒരു യാത്ര ചെയ്താൽ മതിയെന്ന് ജനം പറയുന്നു.
∙ നടവയൽ തീർഥാടനം, കുടിയേറ്റ വാഹനത്തിന്റെ പുണ്യം
വിശ്വാസവും ഈ ബസിനോടൊപ്പം സഞ്ചരിച്ചു. സിറോ മലബാർ സഭയുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലേക്ക് തീർഥാടനത്തിനായി ഈ ബസിൽ എത്തുന്നത് ഒട്ടേറെയാളുകളാണ്. അധ്വാനംകൊണ്ട് പൊന്ന് വിളയിച്ച നാട്ടിൽ വിശ്വാസത്തെയും ഈ ജനത മുറുകെ പിടിച്ചു. പൊതുഗതാഗത സൗകര്യം ഇത്രയും മെച്ചപ്പെടുന്നതിനു മുൻപേ ചങ്ങനാശേരി, പാലാ, കുറവിലങ്ങാട് ഭാഗങ്ങളിൽ നിന്നും നടവയലിലും പനമരത്തമുള്ള ബന്ധുക്കളെയും തലമുറകളെ കാണാനും നടവയൽ തീർഥാടനത്തിൽ പങ്കെടുക്കാനും ആളുകളെത്തുന്നു.
പണ്ട് കോഴിയും ആടും വാഴക്കുലയും ബസിനകത്ത് ചുരം കയറിയ കാര്യം പഴമക്കാർ ഓർക്കുന്നുണ്ട്. ഇത്തവണ ഡിസംബർ 24 മുതൽ ജനുവരി ഒന്നു വരെയാണ് നടവയൽ തീർഥാടന കേന്ദ്രത്തിൽ ഉണ്ണിമിശിഹായുടെ തിരുനാൾ ആചരിക്കുന്നത്. 30, 31, 1 തീയതികളിലെ പ്രധാന തിരുനാളിനു വിവിധ ദേശങ്ങളിൽ നിന്നാണ് ആളുകൾ ഒഴുകിയെത്തുന്നത്. ചങ്ങനാശേരി – കോട്ടയം– ഏറ്റുമാനൂർ– കുറവിലങ്ങാട്– കൂത്താട്ടുകുളം– മൂവാറ്റുപുഴ– പെരുമ്പാവൂർ– അങ്കമാലി– ചാലക്കുടി– തൃശൂർ– കുന്നംകുളം കുറ്റിപ്പുറം –ചങ്കുവെട്ടി– കോഴിക്കോട് സിറ്റി– താമരശേരി– അടിവാരം കൽപറ്റ– പനമരം വഴി നടവയൽ. ഇതാണ് ബസ് റൂട്ട്.
∙ അന്നവർ ബസ് കുളിപ്പിക്കും, പള്ളിയിൽ വെഞ്ചരിക്കും
ഓടിക്കിതച്ചെത്തുന്ന നടവയൽ ബസിനും ജീവനക്കാർക്കും രാത്രി അഭയം ഒരുക്കുന്നത് നടവയൽ ടൗണിലെ വ്യാപാരികളാണ്. കടമുറിയുടെ വാടക നടവയൽ പള്ളിയും വ്യാപാരികളും പിരിവിട്ട് അടയ്ക്കും. ജീവനക്കാർക്ക് വേണ്ട ഭക്ഷണം ഏർപ്പാടാകുന്നത് വ്യാപാരിയായ സനിൽ ജയിംസാണ്. നടവയൽ സ്വദേശിയാണങ്കിലും സനിലിന്റെ കുടുംബവേരുകൾ ചങ്ങനാശേരിയിലാണ്. അമ്മയും അപ്പനും ഇങ്ങോട്ടേക്ക് കുടിയേറിയതാണ്. ‘‘എനിക്ക് ഇപ്പോൾ 44 വയസ്സായി. എന്റെ മൂന്നാം വയസ്സിൽ കാണാൻ തുടങ്ങിയ ബസാണിത്. അപ്പനും അമ്മയ്ക്കും എന്നെപ്പോലെ പ്രിയപ്പെട്ടവനാണ് ഇവനും’’ – സനിൽ പറയുന്നു. ബസിനകം അടിച്ചു വാരാനും തുടച്ചിടാനും സനിൽ കൂടും.
നടവയൽ ബസിന്റെ ടൈം ക്ലോക്കും സനിലാണ്. പല ദിക്കുകളിൽ നിന്നും അടിവാരത്ത് നിന്നും ആളുകളെ സനിലിന്റെ ഫോണിലേക്ക് വിളിക്കും. ‘‘ചേട്ടാ അവൻ ഇറങ്ങിയോ?’’. നടവയലുകാർക്കും പനമരംകാർക്കും ബസിൽ ഓൺലൈൻ ടിക്കറ്റെടുത്ത് നൽകുന്നതും സനിലാണ്. ഫെബ്രുവരി മാസം ബസ് നടവയലിലേക്കെത്തിയതിന്റെ വാർഷികം ആഘോഷിക്കും. അന്ന് ബസിനെ കുളിപ്പിച്ച് വൃത്തിയാക്കി ജീവനക്കാരൊടൊപ്പം പള്ളിയിൽ കൊണ്ട് പോകും. തുടർന്ന് വികാരിയച്ചന്റെ നേതൃത്വത്തിൽ വെഞ്ചരിക്കും.
∙ ഒരു ബസ്, പല നാട്, പലപല സമയം; ഘടികാരമായ ബസ്
‘‘റോണി മോനെ, ടീച്ചർക്ക് ഒരു സീറ്റ് പിടിച്ചിട്ടേക്കണേടാ...’’. ബസ് കൽപറ്റ പിന്നിടുമ്പോൾ കണ്ടക്ടർ റോണി റെജിയുടെ ഫോണിലേക്ക് വിളിയെത്തി. ഇങ്ങനെ ടീച്ചർമാരുടെയും ഉദ്യോഗസ്ഥരുടെയും സാധാരണയാത്രക്കാരുടെയു ഫോൺ വിളികൾ 28 വയസ്സ് പിന്നിടുന്ന കണ്ടക്ടർ പയ്യനെ തേടിയെത്തും. കോഴിക്കോട് ടൗണിൽ നിന്ന് കയറുന്ന പ്രകാശൻ സാറും, കൽപറ്റയിൽ നിന്ന് കയറുന്ന ബാങ്ക് ഉദ്യോഗസ്ഥരായ പ്രിയ ചേച്ചിയും സിന്ധു ചേച്ചിയും അങ്ങനെ ഫോണിന്റെ കോൺടാക്ട് ലിസ്റ്റിലുള്ള നടവയൽ ഫാൻസ് ഏറെയാണ്. ബസിനുള്ളിൽ ആദ്യമാദ്യം കണ്ടുമുട്ടിയ യാത്രക്കാർ പിന്നീട് കൂട്ടുകാരായി. വീട്ടിലെ കാര്യങ്ങളും അയൽപക്കത്തെ വിശേഷങ്ങളുമായി ബസ് മുഴുവൻ രാവിലെ കലപിലയായിരിക്കുമെന്ന് റോണി പറഞ്ഞു.
ആ കലപില കേൾക്കാൻ തന്നെ രസമാണ്. രാഷ്ട്രീയവും വിലക്കയറ്റവുമായി പിൻനിരയിൽ ആണുങ്ങളുടെ ബഹളവും. എന്നും കാണാറുള്ളവരെ കണ്ടില്ലെങ്കിൽ പലരും വിളിക്കും ‘‘ഇന്നെന്ത് പറ്റി?’’. സ്കൂൾ അവധിയാകുമ്പോൾ പിന്നെ കുറച്ച് ദിവസം ആകെ ശോകമൂകമാണ്. ബസിൽ അധികം യാത്രക്കാരും അധ്യാപകരാണ്. ഇവരെ കാണാതാകുന്നതോടെ ബാക്കി യാത്രികരും ചെറിയ വർത്തമാനത്തിലേക്ക് ഒതുങ്ങും. നടവയൽ ബസിലെ യാത്രക്കാർ ചേർന്ന് വാട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ബസ് ഓരോ സ്റ്റാൻഡും പിന്നിടുമ്പോൾ യാത്രക്കാർ ഗ്രൂപ്പിൽ അപ്ഡേഷൻ നൽകും താമരേശരി കയറുന്നു, കൽപറ്റ എത്താൻ 5 മിനിറ്റ്് കൂടി, ചങ്ങനാശേരിയിൽനിന്ന് പുറപ്പെട്ടു, ബസ് പള്ളം കഴിഞ്ഞു എന്ന മെസേജ് കാണുമ്പോൾ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെ യാത്രക്കാർ ഒന്ന് ഒരുങ്ങിയിരിക്കും.
∙ ബസ് ഓടിക്കുന്നത് പ്രേംനസീറാണോ !
ചങ്ങനാശേരി അസംപ്ഷൻ കോളജിലെയും എൻഎസ്എസ് കോളജിലെയും പെൺകുട്ടികൾ കോളജിൽ കയറുന്നതിനു മുൻപ് ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തുമായിരുന്നു. അവരുടെ പ്രിയപ്പെട്ട പ്രേംനസീർ ഡ്രൈവിങ് സീറ്റിലിരുന്ന വളയം പിടിക്കുന്നത് ഒരു നോക്കു കാണാൻ. പെൺകുട്ടികളുടെയും സ്ത്രീയാത്രക്കാരുടെയും പ്രിയപ്പെട്ട പ്രേംനസീർ തിരശീലയിലെ അനശ്വര നടനല്ല.
മല്ലപ്പള്ളി സ്വദേശിയായ വിജയൻനായരാണ് നോട്ടത്തിലും നടപ്പിലും സാക്ഷാൻ പ്രേംനസീറിനെ പോലെ തോന്നുന്ന നടവയൽ ബസിലെ ഡ്രൈവർ. ചുണ്ടിൽ എരിയുന്ന ബീഡിയുമായി ഡ്രൈവിങ് സീറ്റിലേക്ക് വിജയൻ നായർ കയറുന്നത് കാണാൻ അന്ന് പെൺപിള്ളേരുടെ തിരക്കായിരുന്നുവെന്ന് ചങ്ങനാശേരി സ്വദേശിയും ഇപ്പോൾ എറണാകുളത്ത് താമസിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ രമേശ് മാത്യു ഓർക്കുന്നു.
കാഴ്ചയിൽ വിജയൻനായർ അസ്സൽ പ്രേംനസീർ തന്നെയാണ്. ബസിനുള്ളിൽ ആകെ ഒരു ഓളമായിരുന്നു അന്ന്. 1983– 86 കാലയളവിൽ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജിലേക്ക് ഇടയ്ക്ക് പോകുന്നത് നടവയൽ ബസിലായിരുന്നുവെന്നും രമേശ് ഓർക്കുന്നു. ട്രെയിൻ ഒഴിവാക്കി പലപ്പോഴും ഈ ബസിലായിരുന്നു യാത്ര. ‘‘അടുത്തിടെ നടവയൽ ബസിലെ പ്രേംനസീറിനെ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. എനിക്ക് ഈ ബസിനോട് എന്തോ വല്ലാത്ത അടുപ്പമുണ്ട്. താമരശേരി ചുരം കയറി കടന്നു ചെല്ലുമ്പോൾ ചങ്ങനാശേരിയിലോ പാലയിലോ കുറവിലങ്ങാടോ പോകുന്നത് പോലൊരു തോന്നൽ. ഭൂപ്രകൃതി അനുസരിച്ചല്ല. മലബാറിലെ മനുഷ്യരുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ് ഈ ബസ്. മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിയ ജനങ്ങളുടെ മുന്നിലേക്ക് കടന്നു ചെല്ലുന്ന ബസ്സല്ലേ...’’