‘ആ പുസ്തകം ഞാന്‍ കണ്ടു, എംടിയുടെ മേശപ്പുറത്ത്’; അദ്ദേഹമായിരുന്നു നമ്മുടെ വികാരപ്രപഞ്ചം, നമ്മുടെ ആത്മവിശ്വാസം
എഴുത്തുകാരനെന്ന നിലയില്‍ എംടി സ്വന്തം ജീവിതകാലത്തു നേടിയ മഹാവിജയമാണു ചെറുപ്പത്തില്‍ എന്നെയും മിക്കവാറും എന്റെ തലമുറയിലുള്ളവരെയും മാന്ത്രികച്ഛായയില്‍ നിര്‍ത്തിയത്. അസൂയയും ആദരവും ഇടകലര്‍ന്ന വികാരമായി ഞങ്ങൾ എംടിയെ പിന്തുടര്‍ന്നു. അങ്ങനെ നോക്കുമ്പോള്‍ അക്കാലത്ത് എന്നെപ്പോലെ ഒരു കൂട്ടം പേരെ എഴുത്തിലും വായനയിലും പിടിച്ചുനിര്‍ത്തിയത് ആ മനുഷ്യനുണ്ടാക്കിയ സാഹിത്യപ്രഭയായിരുന്നു. സാഹിത്യം സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഒരു പ്ലാറ്റ്‌ഫോം ഇല്ലാതിരുന്ന ഒരു കാലത്ത് എഴുത്തും വായനയുമാണു മൂലധനം എന്നു വിചാരിച്ച് ഉറങ്ങാന്‍ പോകുകയും ഓരോ പുലരിയിലും ഉണരുമ്പോള്‍ ലോകത്തിന്റെ നിസ്സംഗത ഒട്ടും മാറിയിട്ടില്ലെന്നു കാണുകയും ചെയ്തിരുന്നു. എംടിയുടെ ജീവിതം ഒരു വലിയ പ്രചോദനം ആയതിനാൽ, സാഹിത്യംകൊണ്ട് എന്തു പ്രയോജനം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അസംബന്ധങ്ങൾ നിറഞ്ഞ ആ സ്വപ്‌നത്തില്‍നിന്നു പുറത്തുവരാതെ ഏകാന്തതയില്‍ തലയുയര്‍ത്തി നോക്കിയത് എംടിയുടെ പ്രതിട്ഛായയെയായിരുന്നു. അതു പകര്‍ന്ന മാന്ത്രികതയില്‍നിന്നാണു ഞാന്‍ എന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കണ്ടുപിടിച്ചത്. എന്തായിരുന്നു ആ പുസ്തകങ്ങളില്‍ കണ്ടത്.. ?

എഴുത്തുകാരനെന്ന നിലയില്‍ എംടി സ്വന്തം ജീവിതകാലത്തു നേടിയ മഹാവിജയമാണു ചെറുപ്പത്തില്‍ എന്നെയും മിക്കവാറും എന്റെ തലമുറയിലുള്ളവരെയും മാന്ത്രികച്ഛായയില്‍ നിര്‍ത്തിയത്. അസൂയയും ആദരവും ഇടകലര്‍ന്ന വികാരമായി ഞങ്ങൾ എംടിയെ പിന്തുടര്‍ന്നു. അങ്ങനെ നോക്കുമ്പോള്‍ അക്കാലത്ത് എന്നെപ്പോലെ ഒരു കൂട്ടം പേരെ എഴുത്തിലും വായനയിലും പിടിച്ചുനിര്‍ത്തിയത് ആ മനുഷ്യനുണ്ടാക്കിയ സാഹിത്യപ്രഭയായിരുന്നു.
സാഹിത്യം സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഒരു പ്ലാറ്റ്‌ഫോം ഇല്ലാതിരുന്ന ഒരു കാലത്ത് എഴുത്തും വായനയുമാണു മൂലധനം എന്നു വിചാരിച്ച് ഉറങ്ങാന്‍ പോകുകയും ഓരോ പുലരിയിലും ഉണരുമ്പോള്‍ ലോകത്തിന്റെ നിസ്സംഗത ഒട്ടും മാറിയിട്ടില്ലെന്നു കാണുകയും ചെയ്തിരുന്നു. എംടിയുടെ ജീവിതം ഒരു വലിയ പ്രചോദനം ആയതിനാൽ, സാഹിത്യംകൊണ്ട് എന്തു പ്രയോജനം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അസംബന്ധങ്ങൾ നിറഞ്ഞ ആ സ്വപ്‌നത്തില്‍നിന്നു പുറത്തുവരാതെ ഏകാന്തതയില്‍ തലയുയര്‍ത്തി നോക്കിയത് എംടിയുടെ പ്രതിഛായയെയായിരുന്നു. അതു പകര്‍ന്ന മാന്ത്രികതയില്‍നിന്നാണു ഞാന്‍ എന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കണ്ടുപിടിച്ചത്.
എന്തായിരുന്നു ആ പുസ്തകങ്ങളില്‍ കണ്ടത്.. ? അഭിമാനിയായിരിക്കുക, പക്ഷേ നിരന്തരം അപമാനങ്ങളേറ്റുവാങ്ങുക- ഈ സ്ഥിതിയില്‍നിന്നാണു കഥയും നായകനുമുണ്ടാകുന്നതെന്നു ഞാന്‍ മനസ്സിലാക്കിയത് എംടിയുടെ ലോകത്താണ്. സാഹചര്യങ്ങളാലോ ബന്ധുക്കളാളോ മിത്രങ്ങളാലോ മുറിവേറ്റ പുരുഷനെ, അല്ലെങ്കിൽ പുരുഷവികാരത്തെ കഥയുടെ ഊര്‍ജമാക്കി മാറ്റാനാകുമെന്നത് എംടിയിലാണ് ഞാന്‍ അറിഞ്ഞത്. ഓരോ പെണ്ണും ഏതെങ്കിലും തരത്തിലുള്ള എതിരാളിയോ മുറിവേല്‍പിക്കുന്നവളോ ആയി തോന്നിയിരുന്ന കാലത്ത് എംടിയുടെ നായകന്മാരുടെ അഹന്ത, ഒരു കുറവായല്ല, വലിയ ആത്മവിശ്വാസമായാണ് അനുഭവപ്പെട്ടത്. അങ്ങനെയാണു ഭീമന്‍ എന്ന മഹാഭാരത കഥാപാത്രം പോലും എംടിയില്‍ വികാരചഞ്ചലിതമായ ആത്മഭാഷണങ്ങളില്‍ അമര്‍ന്നുകിടക്കുകയും ഒരു കുത്തുവാക്കില്‍പോലും ഘോരമായ ശരമേറ്റപോലെ പുളയുകയും ചെയ്യുന്നത്.
എംടിയുമായി കൗമാരയൗവനങ്ങള്‍ ചെലവഴിച്ച പുരുഷന്മാര്‍ പിന്നീട് എഴുത്തുകാരായി മാറുമ്പോള്‍ അവര്‍ക്ക് സ്ത്രീകഥാപാത്രം ഒരു ബ്ലൈന്‍ഡ് സ്‌പോട്ട് പോലെയായിത്തീര്‍ന്നു. ‘മഞ്ഞ്’ എന്ന നോവലിലെ സ്ത്രീയുടെ ജനിതകം അവര്‍ കടലാസ്സില്‍ മാത്രമല്ല ജീവിതത്തിലും തിരഞ്ഞുകൊണ്ടിരുന്നു. ഇതിലെ ഒരു കൗതുകം എന്താണെന്നുവച്ചാല്‍, ഞാന്‍ എംഎയ്ക്കു പഠിക്കുന്ന കാലത്ത് ചങ്ങനാശേരിയില്‍ യുവജനോത്സവത്തിനു പോയപ്പോള്‍ അവിടെവച്ച് ഒരു സ്ത്രീയെ പരിചയപ്പെട്ടു. അവര്‍ മനോഹരമായി അണിഞ്ഞൊരുങ്ങി കോളജിന്റെ ഒരു പടവിലിരിക്കുകയായിരുന്നു. എംടിയുടെ കഥാപാത്രമായ വിമലയെപ്പറ്റി അവര്‍ ധാരാളം സംസാരിക്കുകയും ഒരുഘട്ടത്തില്‍ താനാണു വിമലയെന്നു നെടുവീർപ്പിടുകയും ചെയ്തു. ഞാന്‍ അന്നേരം ആലോചിച്ചത്, ഇത്രയും സുന്ദരിയായ ഒരു സ്ത്രീക്ക് വിമലയായി നടിക്കേണ്ട ആവശ്യമെന്ത് എന്നായിരുന്നു.
പുരുഷകഥാപാത്രങ്ങളുടെ അസഹനീയ അഹന്തയും സ്വാര്‍ഥതയും വിസ്മരിച്ച് അവരോടു സഹാനുഭൂതിയിലാകാന്‍ സ്ത്രീകളെപ്പോലും പ്രേരിപ്പിക്കുന്ന ഒരു വൈകാരികശക്തി എംടിയുടെ ഭാഷയ്ക്കുണ്ടായിരുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്നു പിന്നീടു ഞാന്‍ അന്വേഷിച്ചിട്ടുണ്ട്. ‘പെരുമഴയുടെ പിറ്റേന്ന്’ എന്ന കഥയുടെ അവസാനം, ഏകാന്തനും ദുഃഖിതനുമായ ഒരു വയോധികന്റെ കാല്‍പാദം അപ്രതീക്ഷിതമായ ഒരു നിമിഷം, പരിഷ്‌കാരിയും പാശ്ചാത്യയുമായ മരുമകള്‍ തൊട്ടുവന്ദിച്ച് അച്ഛന്‍ എന്നു മന്ത്രിക്കുന്ന രംഗം. ഒരു യാത്രാമൊഴിയുടെ രംഗമാണത്. മഴയത്ത് ചെളിപുരണ്ട ഷൂസില്‍ മരുമകളുടെ വിരലുകള്‍ തൊട്ട പാട് മാഞ്ഞുപോകാതെ സൂക്ഷിക്കാന്‍ വ്യഗ്രതപ്പെട്ട് അയാള്‍ ഉറങ്ങാന്‍ പോകുന്നിടത്താണ് എംടിയുടെ കഥ അവസാനിക്കുന്നത്. ഇതുപോലെ അനവധി വൈകാരിക നിമിഷങ്ങളെ എഴുതുമ്പോഴുള്ള സൂക്ഷ്മതയാണ് എല്ലാ വായനക്കാരെയും പിടിച്ചുനിര്‍ത്തിയതെന്നു കാണാം.
നിരന്തരം തോല്‍ക്കുകയും ചവിട്ടേല്‍ക്കുകയും ചെയ്തശേഷം ചങ്കൂറ്റം കൊണ്ടുമാത്രം വിജയം നേടുന്ന പുരുഷനും, വിജയപ്രാപ്തി സാധ്യമായിരുന്നിട്ടും തന്റെ ബലം പാഴാക്കിക്കളഞ്ഞ് ഏകാന്തതയിലേക്ക് മടങ്ങുന്ന പുരുഷനും ആ കഥകളില്‍ വന്നുകൊണ്ടിരുന്നു. ചതിയന്‍ ചന്തു എന്ന വടക്കന്‍പാട്ടിലെ കഥാപാത്രം ഇപ്പോള്‍ പോപുലർ ഇമാജിനേഷനിൽ ചതിയനല്ലാതായി മാറിയിട്ടുണ്ടെങ്കില്‍ അവിടെയും വ്രണിതനായ പുരുഷനെ കേന്ദ്രമാക്കിയുള്ള അനുതാപം പ്രസരിപ്പിക്കാൻ എംടിക്കു കഴിഞ്ഞുവെന്നതാണ്. പെരുന്തച്ഛനില്‍ നോക്കൂ, വലിയ കലാകാരന്മാർ തമ്മിലുള്ള അഹന്തായുദ്ധമെന്ന ആ നരേറ്റീവില്‍ പെരുന്തച്ഛന്‍ കോംപ്ലക്‌സല്ല, പ്രണയപ്രശ്‌നമാണ്, അല്ലെങ്കില്‍ ഒരു ധാര്‍മിക പ്രശ്‌നമാണ് അച്ഛന്‍ ജീനിയസായ മകനെ കൊല്ലാന്‍ കാരണമായതെന്ന ബദല്‍ നരേറ്റീവ് എംടി ഉണ്ടാക്കി.
എഴുതിക്കൊണ്ടിരിക്കുക, അതില്‍ സ്വയം നവീകരിച്ചുകൊണ്ടിരിക്കുക, നിരന്തരം വായിച്ചുകൊണ്ടിരിക്കുക, എഴുതുന്നതില്‍നിന്നെല്ലാം വിജയങ്ങളുണ്ടാക്കുക, ആ വിജയത്തിന്റെ ഊര്‍ജം തനിക്കു പിന്‍പേ വരുന്ന എല്ലാവര്‍ക്കുമായി പകര്‍ന്നുകൊടുക്കുക - ഇതായിരുന്നു എംടി ചെയ്തത്. തന്റെ ഭാവനയുടെയും മൂല്യബോധങ്ങളുടെയും കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ എംടി തയാറായിരുന്നില്ല. ജ്ഞാനാന്വേഷണം എന്നത് ഒരിക്കലും എഴുത്തുകാരനില്‍ ക്ഷയിച്ചുപോയതുമില്ല.
രണ്ടായിരത്തിന്റെ ആദ്യത്തില്‍, നീത്‌ഷേ ആന്‍ഡ് മ്യൂസിക് (Georges Liebert) എന്ന ഒരു പുസ്തകത്തെപ്പറ്റി ഞാന്‍ ഒരു ലേഖനം വാരികയിലെഴുതി. അത് ആ വര്‍ഷമിറങ്ങിയ ഒരു ഗവേഷണഗ്രന്ഥമായിരുന്നു. സംഗീതവും നീത്‌ഷേയുടെ തത്വചിന്തയുടെ വികാസവും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്ന പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ആ പുസ്തകം എനിക്ക് പ്രസാധകര്‍ അയച്ചുതന്നതായിരുന്നു. ആ ലേഖനം പ്രസിദ്ധീകരിച്ചുവന്ന ഏതാനും ദിവസത്തിനുശേഷം പത്രാധിപര്‍ കമല്‍റാം സജീവ് എന്നെ ഫോണില്‍ വിളിച്ചു.
“നീത്‌ഷേ ആന്‍ഡ് മ്യൂസിക് ഞാന്‍ ഒരിടത്തു കണ്ടു”.
“അതിന് ഒരു സാധ്യതയുമില്ല”, ഞാന്‍ പറഞ്ഞു.
“അല്ല. സത്യമായും കണ്ടു”, സജീവ് പറഞ്ഞു.
“എവിടെ ?”
“എംടിയുടെ മേശപ്പുറത്ത്. കുറച്ചുമുന്‍പ് ഞാന്‍ വീട്ടില്‍ പോയിരുന്നു,” സജീവ് പറഞ്ഞു.
കോഴിക്കോട്ട് ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലൊന്നിലുണ്ടായ മറ്റൊരു അനുഭവം ഞാന്‍ ഓര്‍ക്കുന്നു. ഒരു സന്ധ്യയ്ക്ക് സ്‌കൂട്ടറില്‍ ടൗണ്‍ഹാളിനു മുന്നിലൂടെ പോകുമ്പോള്‍ അവിടെ എംടി പ്രസംഗിക്കുന്നു. സ്‌കൂട്ടര്‍ നിര്‍ത്തി അവിടേക്കു ചെന്നപ്പോള്‍ അദ്ദേഹം ഒരു പുസ്തകത്തെപ്പറ്റി സംസാരിക്കുകയാണ്. അത് റീഡിങ് ലോലിത ഇന്‍ ടെഹ്‌റാന്‍ (അസര്‍ നഫ്‌സി) എന്ന പുസ്തകത്തെപ്പറ്റിയായിരുന്നു. സ്വേച്ഛാധികാരത്തിനു കീഴിൽ നിരോധിക്കപ്പെട്ട ഒരു സംഘം സ്ത്രീകൾ രഹസ്യമായിരുന്നു വായിക്കുകയും ചർച്ച നടത്തുകയും ചെയ്യുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ആ സമയം ഞാന്‍ ആ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നതിലെ യാദൃച്ഛികത എന്നെ ആനന്ദിപ്പിച്ചു. ബ്രില്യന്റായ ഒരെഴുത്തുകാരന്‍ നിര്‍മിക്കുന്ന ലോകത്തുനിന്നു മനുഷ്യരെയും പ്രകൃതിയെയും സംബന്ധിച്ചു നേടുന്ന സങ്കല്‍പങ്ങള്‍ നിങ്ങളുടെ രക്തപ്രവാഹത്തില്‍ ഒരു പനിയായി ശേഷിക്കും. സ്വന്തം ഭാവനാലോകം സാധ്യമാണെന്നും അതിലൂടെ പരിഷ്‌കൃതി മുന്നോട്ടു സഞ്ചരിക്കുമെന്നുമുള്ള മതം നാം സ്വീകരിക്കുകയും ചെയ്യും. പുസ്തകങ്ങളില്‍ വിശ്വസിക്കാനും മറ്റാരെയും കൂസാതെ ഭാഷയില്‍ ഉറച്ചുനില്‍ക്കാനുമുള്ള കരുത്ത് നാം ആര്‍ജ്ജിക്കുന്നത് എംടിയെപ്പോലുള്ളവർ പകർന്ന ഈ പനി വിട്ടുമാറാതെ നില്‍ക്കുന്നതുകൊണ്ടാണ്. അതിന്റെ കൃതാര്‍ത്ഥയിലാണ് ഈ വരികള്‍.