നിലാവെളിച്ചം തൂകിയ നീലപ്പെന്‍സില്‍; പുതുമയുടെ ‘സ്പാർക്ക്’ തിരിച്ചറിഞ്ഞ എംടിയുടെ ആ അതീന്ദ്രിയ സിദ്ധി
‘വിജയം അകലെക്കാണുന്ന വഴിവിളക്കാണ്. ഇരുട്ടു മൂടിയ വഴിത്താരയില്‍ തപ്പിത്തടയുമ്പോള്‍ പരിഭ്രാന്തനായി പിന്തിരിയുന്നവന് വെളിച്ചത്തിലെത്താനാവില്ല’. ഒരു യുവ സാഹിത്യകാരന് എംടി അയച്ച മറുപടിക്കത്തിലെ വരികളാണിത്. അക്ഷരങ്ങള്‍ക്കു പിശുക്കുകാട്ടി എംടി അയച്ചിരുന്ന ഇത്തരം കത്തുകള്‍ തങ്ങളുടെ എഴുത്തുജീവിതത്തില്‍ പ്രത്യാശയുടെ വഴിവിളക്കായിരുന്നുവെന്ന് പിൽക്കാലത്തു പേരെടുത്ത പല എഴുത്തുകാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നീലപ്പെന്‍സിലിന്‍റെ ഇന്ദ്രജാലം കൊണ്ട് പ്രഫഷനല്‍ എഡിറ്റര്‍മാര്‍ ജനിപ്പിക്കുന്ന പുതിയ പ്രതീതികളുണ്ട്. അത് എംടിയുടെ കൈകളില്‍ എത്തിയപ്പോള്‍ ഉളവാക്കിയ മൗലികത വാക്കുകള്‍ക്ക് അതീതമായി. ആ നീലപ്പെന്‍സില്‍ തൂകിയ നിലാവെട്ടത്തിലാണ് പല പ്രമുഖ എഴുത്തുകാരും കരുത്തുറ്റ സാന്നിധ്യമറിയിച്ചത്. എം. മുകുന്ദൻ, എൻ.എസ്. മാധവൻ, പുനത്തിൽ കുഞ്ഞബ്ദുല്ല, എം.പി. നാരായണപിളള, സക്കറിയ, എം. സുകുമാരൻ, സേതു... ആ നിര നീളുന്നു. വെറും അവസരം കൊടുക്കലുകള്‍ക്കപ്പുറം സര്‍ഗപരമായ ഇടപെടലുകളിലൂടെ ഒരു തലമുറയിലെ ഒരുപറ്റം എഴുത്തുകാരുടെ രൂപീകരണത്തില്‍ വഹിച്ച നിര്‍ണായകമായ പങ്കാണ് എംടിയെന്ന പത്രാധിപരെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നത്. രചനകളുടെ തെറ്റുകുറ്റങ്ങള്‍ പറഞ്ഞുപഠിപ്പിക്കുന്ന അധ്യാപകനോ പണ്ഡിതനോ ആകാതെ, മൗനം നിറഞ്ഞ തിരിച്ചയയ്ക്കലുകളിലൂടെ കഥപറച്ചിലുകാരനെ എഴുത്തിന്‍റെ പുതിയ വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍ സ്വയം സൂക്ഷിക്കേണ്ട ഗുണനിലവാരത്തെക്കുറിച്ച് ഇത്തരം തിരിച്ചയയ്ക്കലുകളിലൂടെ അദ്ദേഹം ഓര്‍മപ്പെടുത്തിയിരുന്നു. എംടിയുടെ മറുപടിക്കത്തുകള്‍ കഥയുടെ ലോകത്തേക്കു കടക്കാനുള്ള മാന്ത്രികത്താക്കോലായി പല എഴുത്തുകാരും ഉപയോഗപ്പെടുത്തി. സ്വന്തം സൃഷ്ടികളിലൂടെ കാല്‍പനികതയുടെ കാമ്പുള്ള അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ സാഹിത്യകാരന്‍ എന്നതിനപ്പുറം

‘വിജയം അകലെക്കാണുന്ന വഴിവിളക്കാണ്. ഇരുട്ടു മൂടിയ വഴിത്താരയില്‍ തപ്പിത്തടയുമ്പോള്‍ പരിഭ്രാന്തനായി പിന്തിരിയുന്നവന് വെളിച്ചത്തിലെത്താനാവില്ല’. ഒരു യുവ സാഹിത്യകാരന് എംടി അയച്ച മറുപടിക്കത്തിലെ വരികളാണിത്. അക്ഷരങ്ങള്‍ക്കു പിശുക്കുകാട്ടി എംടി അയച്ചിരുന്ന ഇത്തരം കത്തുകള്‍ തങ്ങളുടെ എഴുത്തുജീവിതത്തില്‍ പ്രത്യാശയുടെ വഴിവിളക്കായിരുന്നുവെന്ന് പിൽക്കാലത്തു പേരെടുത്ത പല എഴുത്തുകാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നീലപ്പെന്‍സിലിന്‍റെ ഇന്ദ്രജാലം കൊണ്ട് പ്രഫഷനല്‍ എഡിറ്റര്‍മാര്‍ ജനിപ്പിക്കുന്ന പുതിയ പ്രതീതികളുണ്ട്. അത് എംടിയുടെ കൈകളില്‍ എത്തിയപ്പോള്‍ ഉളവാക്കിയ മൗലികത വാക്കുകള്‍ക്ക് അതീതമായി. ആ നീലപ്പെന്‍സില്‍ തൂകിയ നിലാവെട്ടത്തിലാണ് പല പ്രമുഖ എഴുത്തുകാരും കരുത്തുറ്റ സാന്നിധ്യമറിയിച്ചത്. എം. മുകുന്ദൻ, എൻ.എസ്. മാധവൻ, പുനത്തിൽ കുഞ്ഞബ്ദുല്ല, എം.പി. നാരായണപിളള, സക്കറിയ, എം. സുകുമാരൻ, സേതു... ആ നിര നീളുന്നു.
വെറും അവസരം കൊടുക്കലുകള്‍ക്കപ്പുറം സര്‍ഗപരമായ ഇടപെടലുകളിലൂടെ ഒരു തലമുറയിലെ ഒരുപറ്റം എഴുത്തുകാരുടെ രൂപീകരണത്തില്‍ വഹിച്ച നിര്‍ണായകമായ പങ്കാണ് എംടിയെന്ന പത്രാധിപരെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നത്. രചനകളുടെ തെറ്റുകുറ്റങ്ങള്‍ പറഞ്ഞുപഠിപ്പിക്കുന്ന അധ്യാപകനോ പണ്ഡിതനോ ആകാതെ, മൗനം നിറഞ്ഞ തിരിച്ചയയ്ക്കലുകളിലൂടെ കഥപറച്ചിലുകാരനെ എഴുത്തിന്‍റെ പുതിയ വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍ സ്വയം സൂക്ഷിക്കേണ്ട ഗുണനിലവാരത്തെക്കുറിച്ച് ഇത്തരം തിരിച്ചയയ്ക്കലുകളിലൂടെ അദ്ദേഹം ഓര്‍മപ്പെടുത്തിയിരുന്നു. എംടിയുടെ മറുപടിക്കത്തുകള്‍ കഥയുടെ ലോകത്തേക്കു കടക്കാനുള്ള മാന്ത്രികത്താക്കോലായി പല എഴുത്തുകാരും ഉപയോഗപ്പെടുത്തി.
സ്വന്തം സൃഷ്ടികളിലൂടെ കാല്‍പനികതയുടെ കാമ്പുള്ള അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ സാഹിത്യകാരന്‍ എന്നതിനപ്പുറം ആധുനികതയുടെ ഭാവഭീപ്തി തുളുമ്പുന്ന കൃതികള്‍ ഉള്‍ക്കാഴ്ചയോടെ തിരഞ്ഞെടുത്തു മലയാളികള്‍ക്കു സമ്മാനിച്ച മികച്ച പത്രാധിപര്‍ എന്ന നിലയിലാവും സാഹിത്യ ഭൂമിക എം.ടി.വാസുദേവന്‍ നായരെ അടയാളപ്പെടുത്തുക.
മലയാള സാഹിത്യരംഗത്ത് എഡിറ്റിങ്ങിന് ആരും വലിയ പ്രാധാന്യം കല്‍പിക്കാതിരുന്ന കാലത്താണ് യഥാസ്ഥാനത്തുള്ള വെട്ടിത്തിരുത്തലുകളുമായി രചനകളുടെ ദുര്‍മേദസ്സ് ഒഴിവാക്കി അനുവാചകസമക്ഷം എത്തിക്കാന്‍ എംടി മുന്നിട്ടിറങ്ങിയത്. കഥാതന്തുവുമായി ഇഴയടുപ്പമുള്ള ശീര്‍ഷകങ്ങള്‍ നല്‍കുക വഴിയും സുന്ദരമായ തൂലികാസ്പര്‍ശങ്ങളിലൂടെയും കഥയെ അതിന്‍റെ ലാവണ്യതലത്തിലും ആശയ തലത്തിലും അഭിവൃദ്ധിപ്പെടുത്തുന്നതെങ്ങനെയെന്ന് എംടി വരച്ചുകാട്ടി. തനിക്കു പരിചയമുള്ളവരും അല്ലാത്തവരുമായ എഴുത്തുകാരുടെ ജീവിത ദൗത്യവുമായി മികച്ച സാഹോദര്യം പുലര്‍ത്താന്‍ എംടി ശ്രമിച്ചിരുന്നു. ഏതു പ്രതിസന്ധിയിലും എഴുത്തുകാര്‍ക്കൊപ്പം ഉറച്ചു നില്‍ക്കാനും അവരുമായി ഹൃദയപൂര്‍വമായ ഇഴയടുപ്പം സൂക്ഷിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എഴുത്തുകാരനെ കണ്ടെത്തിയതും വളര്‍ത്തിയതും താനാണെന്ന അവകാശവാദങ്ങള്‍ക്കൊന്നും മുതിരാതിരുന്ന എംടി, എഡിറ്ററും എഴുത്തുകാരനും തമ്മിലുള്ള ബന്ധം പരസ്പരപൂരകമാണെന്നു വിശ്വസിച്ചു.
ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ തികഞ്ഞ ആത്മവിശ്വാസം സൂക്ഷിക്കുന്നതിനൊപ്പം പുതിയ എഴുത്തുകാരെ തിരിച്ചറിയാനും കൈപിടിച്ചുയര്‍ത്താനുമുള്ള ഹൃദയവിശാലത കൈമോശം വരാതിരിക്കാനും എംടി എക്കാലവും ശ്രദ്ധിച്ചിരുന്നു. മലയാള സാഹിത്യത്തില്‍ ഉദിച്ചുയര്‍ന്ന ഒരുപറ്റം പുത്തന്‍ എഴുത്തുകാര്‍ സര്‍ഗാത്മകമായ വിസ്ഫോടനങ്ങള്‍ക്കു തയാറെടുക്കുമ്പോഴാണ് അതിനു രാസത്വരകമായി വര്‍ത്തിക്കുകയെന്ന നിര്‍ണായക ഇടപെടല്‍ എം.ടി.വാസുദേവന്‍ നായര്‍ എന്ന പത്രാധിപര്‍ വിജയകരമായി നിര്‍വഹിച്ചത്. പുത്തന്‍ സംവേദനശീലങ്ങളെ ഹൃദയപൂര്‍വം ഏറ്റുവാങ്ങാന്‍ വായനക്കാര്‍ കാത്തുനില്‍ക്കുന്നതും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. രചനകളുടെ ആദ്യത്തെ ഒന്നോ രണ്ടോ ഖണ്ഡികകള്‍ വായിക്കുമ്പോള്‍ത്തന്നെ, വരികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന പുതുമയുടെ സ്പാര്‍ക്ക് തിരിച്ചറിയാനുള്ള അതീന്ദ്രിയ സിദ്ധിയുണ്ടായിരുന്നു എംടിക്ക്. കയ്യെഴുത്തു മാസികകള്‍ ഉള്‍പ്പെടെ എഴുത്തുലോകത്തെ എല്ലാ പ്രവണതകളെയും എംടി ആവേശത്തോടെയാണു സമീപിച്ചിരുന്നത്.
സ്വയം ഒരു മുന്‍നിര എഴുത്തുകാരനും രചനകളില്‍ പ്രകടമായ ഇഷ്ടാനിഷ്ടങ്ങളുള്ള ആളുമായിരിക്കെത്തന്നെ എഴുത്തിന്‍റെയും വായനയുടെയും തലങ്ങളില്‍ വന്നുകൊണ്ടിരുന്ന ജൈവപരമായ പരിണാമങ്ങളോട് ഇഴചേര്‍ന്ന് പുതുതലമുറ രചനകളെ പരുവപ്പെടുത്തുകയെന്ന ചരിത്രദൗത്യമാണ് എംടി നിര്‍വഹിച്ചത്. തന്‍റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള വ്യക്തവും ദൃഢവുമായ അവബോധമായിരുന്നു അദ്ദേഹത്തിന്‍റെ കരുത്ത്. താന്‍ ഉള്‍പ്പെടെയുള്ളവര്‍ സൃഷ്ടിച്ച കാല്‍പനികതയുടെ ഭ്രമാത്മക ലോകങ്ങളില്‍ മലയാള കഥ ചുറ്റിത്തിരിഞ്ഞു നില്‍ക്കുമ്പോള്‍ത്തന്നെ, മുന്നിലേക്കെത്തിയ അസംഖ്യം കയ്യെഴുത്തു പ്രതികളില്‍നിന്നു മൗലികവും വഴിതിരിഞ്ഞു സഞ്ചരിക്കുന്നതുമായ എഴുത്തുകളെ കണ്ടെത്തി പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം കാട്ടിയ ആര്‍ജവം യാഥാസ്ഥിതിക ശീലങ്ങളില്‍നിന്നുള്ള വലിയ കുതറിമാറലായിരുന്നു. ഇന്ത്യയിലെ ഇതരഭാഷകളിലെ മികച്ച നോവലുകളില്‍ പലതും ആസ്വദിക്കാന്‍ മലയാളി വായനക്കാര്‍ക്ക് അവസരം ലഭിച്ചത് എംടി പത്രാധിപരായിരുന്ന കാലഘട്ടത്തിലാണ്.
തന്‍റെ ഭാവുകത്വത്തോട് വൈജാത്യം പുലര്‍ത്തിയ രചനകളെയും ഉള്‍ക്കൊള്ളാന്‍ ഒരിക്കലും എംടി മടികാട്ടിയില്ല. മുന്നിലെത്തുന്ന കയ്യെഴുത്തുപ്രതികളില്‍നിന്നു നല്ലൊരു രചന കണ്ടുകിട്ടുന്നത് ആഹ്ലാദകരമായ അനുഭവമാണെന്ന് എംടി തന്നെ പറഞ്ഞിട്ടുണ്ട്. നല്ലതൊന്നു കണ്ടെത്തുമ്പോള്‍ മടുപ്പു മാറും. ധാരാളം സമയം നഷ്ടപ്പെടുത്തുമ്പോഴാവാം മികച്ച ഒരു കൃതി കണ്ടെത്താനാവുക. വലിയ സംതൃപ്തിയുടെ നിമിഷമാണത്. ഇതു സാഹിത്യ പത്രപ്രവര്‍ത്തനത്തിലെ സൗഭാഗ്യമായി താന്‍ കരുതുന്നുവെന്നും എംടി വ്യക്തമാക്കിയിട്ടുണ്ട്. ലോകസാഹിത്യത്തില്‍ ഉരുത്തിരിഞ്ഞുവന്നിരുന്ന നൂതനശൈലികളെ തിരിച്ചറിയാനും അത്തരം മാറ്റങ്ങളെ സ്വന്തം ഭാഷയില്‍ ഉണര്‍ത്തിയെടുക്കാനുമുള്ള ബൗദ്ധികവും സൗന്ദര്യാത്മകവുമായ അവബോധം അദ്ദേഹത്തിനുണ്ടായത് വിസ്തൃതമായ വായനാസംസ്കാരത്തിലൂടെയാണ്. തന്നിലെ എഴുത്തുകാരനൊപ്പം മത്സരിച്ചോടി പുത്തന്‍ ആശയലോകങ്ങള്‍ കണ്ടെത്താന്‍ വെമ്പല്‍കൊള്ളുന്ന ഒരു വായനക്കാരനെ എക്കാലവും എംടി ഉള്ളിൽ കാത്തുവച്ചു.
ലോകസാഹിത്യത്തിലെ പുതിയ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് കാലാനുസൃതമായ ഭാവുകത്വപരിണാമങ്ങള്‍ മലയാള ഭാഷയിലേക്കും സാഹിത്യത്തിലേക്കും സംക്രമിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമം എംടിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതു വഴി ഇളക്കം തട്ടിയ പല സിംഹാസനങ്ങളില്‍നിന്നും പൂര്‍വസൂരികളില്‍നിന്നും കടുത്ത അലോഹ്യങ്ങള്‍ ഉയര്‍ന്നപ്പോഴും എംടി അചഞ്ചലനായിരുന്നു. ‘ഒരു കാലത്തും ഒരു പരിഭ്രമവും തോന്നിയിട്ടില്ല, ഇനിയൊട്ടു തോന്നാനും പോകുന്നില്ല’ എന്ന ആത്മവിശ്വാസം തുളുമ്പുന്ന നിലപാടോടെ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് മലയാള കഥയുടെ സൗഭാഗ്യമായി.
ആധുനികതയെ സ്വയം വരിക്കാനോ ന്യായീകരിക്കാനോ ശ്രമിക്കാതെ താന്‍ തിരഞ്ഞെടുത്ത കൃതികളിലൂടെ, ഒരു തരത്തിലുള്ള അവകാശവാദങ്ങളോ കെട്ടുകാഴ്ചകളോ ഇല്ലാതെ തന്നെ മലയാളികള്‍ക്ക് ആധുനികത അനുഭവവേദ്യമാക്കുകയാണ് അദ്ദേഹം ചെയ്തത്.