എംടിയെപ്പോലെ ഒരു ഭാഗ്യവാൻ മലയാളത്തിൽ ഉണ്ടാവില്ല...: എം.എൻ. കാരശ്ശേരി എഴുതുന്നു
എം.ടി.വാസുദേവൻ നായർ മഹാഭാഗ്യവാനാണ്. ഇത്രയും ഭാഗ്യവാനായ ഒരെഴുത്തുകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഒരു ഭാഗ്യമാണെങ്കിൽ ജനിക്കുന്നതിനുമുൻപേ ആരംഭിക്കുകയും ചെയ്തു! അച്ഛനമ്മമാരുടെ ആൺകുട്ടികളിൽ നാലാമനാണ് വാസുദേവൻ. ആ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ അമ്മയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതിനാൽ ഗർഭം അലസിപ്പിക്കാനുള്ള ചില ശ്രമങ്ങൾ നടക്കുകയുണ്ടായി. പക്ഷേ, വാസുദേവൻ വന്നു പിറക്കുകതന്നെ ചെയ്തു. ഇൗ ഭാഗ്യം ജീവിതത്തിലുടനീളം കൂടെയുണ്ട്. പാലക്കാട് വിക്ടോറിയ കോളജിൽ ബിരുദവിദ്യാർഥിയായിരിക്കെ ആദ്യത്തെ പുസ്തകം വന്നു. ‘രക്തം പുരണ്ട മൺതരികൾ’ (1952). കോളജിലെ കൂട്ടുകാർ പൈസയെടുത്താണ് അത് അച്ചടിപ്പിച്ചത്. രണ്ടുകൊല്ലം കഴിഞ്ഞ് കഥയ്ക്ക് വലിയൊരു സമ്മാനം കിട്ടുന്നു. – ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നതോടെ (1954) ആ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം മലയാള സാഹിത്യത്തിൽ ശ്രദ്ധ നേടി. അന്ന് വയസ്സ് 21. 3 കൊല്ലം കഴിഞ്ഞ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ

എം.ടി.വാസുദേവൻ നായർ മഹാഭാഗ്യവാനാണ്. ഇത്രയും ഭാഗ്യവാനായ ഒരെഴുത്തുകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഒരു ഭാഗ്യമാണെങ്കിൽ ജനിക്കുന്നതിനുമുൻപേ ആരംഭിക്കുകയും ചെയ്തു! അച്ഛനമ്മമാരുടെ ആൺകുട്ടികളിൽ നാലാമനാണ് വാസുദേവൻ. ആ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ അമ്മയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതിനാൽ ഗർഭം അലസിപ്പിക്കാനുള്ള ചില ശ്രമങ്ങൾ നടക്കുകയുണ്ടായി. പക്ഷേ, വാസുദേവൻ വന്നു പിറക്കുകതന്നെ ചെയ്തു. ഈ ഭാഗ്യം ജീവിതത്തിലുടനീളം കൂടെയുണ്ട്.
പാലക്കാട് വിക്ടോറിയ കോളജിൽ ബിരുദവിദ്യാർഥിയായിരിക്കെ ആദ്യത്തെ പുസ്തകം വന്നു. ‘രക്തം പുരണ്ട മൺതരികൾ’ (1952). കോളജിലെ കൂട്ടുകാർ പൈസയെടുത്താണ് അത് അച്ചടിപ്പിച്ചത്. രണ്ടുകൊല്ലം കഴിഞ്ഞ് കഥയ്ക്ക് വലിയൊരു സമ്മാനം കിട്ടുന്നു. – ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നതോടെ (1954) ആ ചെറുപ്രായത്തിൽതന്നെ അദ്ദേഹം മലയാള സാഹിത്യത്തിൽ ശ്രദ്ധ നേടി. അന്ന് വയസ്സ് 21.
3 കൊല്ലം കഴിഞ്ഞ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായി. ഏതു കഥയെഴുത്തുകാരനും കൊതിക്കുന്ന ഉദ്യോഗം. പുസ്തകരൂപത്തിൽ പുറത്തുവന്ന ആദ്യത്തെ നോവലായ ‘നാലുകെട്ടി’ന് തന്നെ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു (1959). അന്ന് 26 വയസ്സേയുള്ളൂ. 1963ൽ സിനിമയിലെത്തിയ വാസുദേവൻ നായർ തിരക്കഥാകൃത്തായും പിന്നീട് സംവിധായകനായും തിളങ്ങി. 3 പതിറ്റാണ്ടിലധികമായി അദ്ദേഹം തുഞ്ചൻ സ്മാരകത്തിന്റെ പ്രശസ്തനായ അധ്യക്ഷനാണ്. ഒരു തവണ കേരളസാഹിത്യ അക്കാദമി പ്രസിഡന്റായും പ്രവർത്തിച്ചു.
മലയാളത്തിൽ ഒരു എഴുത്തുകാരൻ എത്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മേഖലകളിലും എംടി ചെന്നെത്തി. – സാഹിത്യം, പത്രപ്രവർത്തനം, സിനിമ, സാംസ്കാരികരംഗം. എവിടെയും ചെന്നുകയറിയത് തലയെടുപ്പോടെയാണ്. ഒരു പാർട്ടിയുടെയും ഒരു സംഘടനയുടെയും ഒരു വ്യക്തിയുടെയും പിൻബലമില്ലാതെ. ഒന്നിന്റെയും സേവയ്ക്കു നിൽക്കാതെ അദ്ദേഹം എല്ലാ രംഗങ്ങളിലും വിശ്രമമില്ലാതെ, ആത്മാർഥമായി പണിയെടുത്തു. എവിടെയും എഴുത്തുകാരന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചു.
ജന്മസിദ്ധികൾ വേണ്ടുവോളം ഉണ്ടായിരുന്ന എംടി നിരന്തരമായ സാധനകൊണ്ട് അതിനെ പരിപോഷിപ്പിച്ചു പോന്നു. അവസരാനുകൂല്യം എപ്പോഴും തുണയ്‌ക്കെത്തി. ഇതു മൂന്നുംകൂടി ചേർന്നപ്പോഴാണ് ‘തൊട്ടതെല്ലാം പൊന്നാക്കി’ എന്ന് എല്ലാവരെക്കൊണ്ടും എപ്പോഴും പറയിക്കാൻ സാധിച്ചത്. ജ്ഞാനപീഠം, പത്മഭൂഷൺ എന്നിവ അടക്കമുള്ള എണ്ണമറ്റ ബഹുമതികൾ തേടിയെത്തിയത് സ്വാഭാവികം. ഒരു എഴുത്തുകാരന് ഇതിൽ അധികമായിട്ട് എന്താണ് വേണ്ടത്? ഒരു ഭാഗ്യന്വേഷി അല്ലാതിരുന്ന എംടി ദീർഘായുസ്സായിരുന്നു എന്നത് ഈ ഭാഗ്യപ്രയാണത്തിന്റെ മൂല്യം വളരെ വർധിപ്പിക്കുന്നു. 91–ാം വയസ്സിലും ഓർമയ്ക്കോ സർഗശേഷിക്കോ ഒരു തളർച്ചയും ഏശാതെ ആ കലാജീവിതം തെളിഞ്ഞുകത്തി.
എംടിയുടെ കൂടെ ഓർക്കാവുന്ന പേരാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടേത്. രണ്ടുപേരും ഇളംപ്രായത്തിലേ അതിപ്രശസ്തരായി. തുടക്കം തൊട്ടേ അവിശ്വസനീയമായ ജനപ്രീതി നേടി. സാഹിത്യമണ്ഡലത്തിൽ കാൽപനികചാരുതയുടെ രണ്ടു സമാന്തരശാഖകളായി അവർ പൂത്തുനിന്നു. ചങ്ങമ്പുഴയുടെ ജീവിതത്തോടു താരതമ്യപ്പെടുത്തിയാൽ എംടിയുടെ ഭാഗ്യത്തിന്റെ പെരുമ എളുപ്പം തിരിഞ്ഞുകിട്ടും. ദാരിദ്ര്യം, രോഗം, അവഗണന മുതലായ പീഡകളാൽ വ്യവസ്ഥിതമായിരുന്ന ആ കവിയുടെ ജീവിതം 37–ാം വയസ്സിൽ പെട്ടെന്ന് കത്തിത്തീർന്നു (1948). ജീവിതസൗഭാഗ്യങ്ങളുടെ നടുവിലൂടെ, അംഗീകാരത്തിന്റെയും ആദരവിന്റെയും ജനസമ്മതിയുടെയും നടുവിലൂടെ എംടി നവതിയും കടന്നുപോന്നു – മലയാളികളുടെ ഭാഗ്യം!