കല്ലും മണലും പോലുള്ള പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് കേരളം എത്രകാലം വീടുകൾ നിർമിക്കും? ഇപ്പോൾത്തന്നെ പല വീടുകളുടെയും നിർമാണം വൈകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മണല്‍ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ കൃത്യസമയത്ത് ലഭിക്കുന്നില്ല എന്നതാണ്. ഇനി അഥവാ മണലും കല്ലുമൊക്കെ ലഭിച്ചാലും കെട്ടിടത്തിന് ആവശ്യമുള്ളത്ര ഉറപ്പുണ്ടാകുമോ എന്ന ആശങ്ക ബാക്കി. പ്രത്യേകിച്ച് പ്രകൃതിദുരന്ത സാധ്യതാ മേഖലകളിൽ വീടുവയ്ക്കുന്നവർക്ക്. മേൽപ്പറഞ്ഞ രണ്ട് പ്രതിസന്ധികൾക്കും പരിഹാരമായി ഒരു നിർമാണരീതി വ്യാപകമായിട്ടുണ്ട്. ഒരുപക്ഷേ ഭാവികേരളത്തിന്റെ വീടുകൾ എൽജിഎസ്എഫ്എസ് എന്ന ഈ സാങ്കേതികവിദ്യയിലാകാം ഉയർന്നുവരാനിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂതനമായ പ്രീഫാബ് നിർമാണരീതിയാണ് എൽജിഎസ്എഫ്എസ് (Light Gauge Steel Framed Structures). വിദേശ രാജ്യങ്ങളിൽ വർഷങ്ങൾക്കുമുൻപേ ഈ നിർമാണ രീതി വ്യാപകമായി പിന്തുടർന്നുവരുന്നുണ്ട്. ഇപ്പോള്‍ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിൽ പല ഭാഗങ്ങളിലും ഈ നിർമാണ രീതിക്ക് പ്രശസ്തിയേറി വരുന്നു. ഈ രീതി പിന്തുടരുന്നതിലൂടെ പരമ്പരാഗത ഭവന നിർമാണ ശൈലികൾക്കുള്ള പല പോരായ്മകളും  ഒഴിവാക്കാം. പ്ലാൻ പ്രകാരം അടിത്തറ കെട്ടിയതിനു ശേഷം അതിനുമുകളിൽ സ്റ്റീൽ ചട്ടക്കൂടുകൾ ഉറപ്പിച്ച് ഫൈബർ സിമന്റ് ബോർഡുകൾ ഉപയോഗിച്ച് ഭിത്തികൾ സ്ക്രൂ ചെയ്ത് പിടിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പ്രളയം, ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പുനരധിവാസത്തിന്റെ ഭാഗമായി മാസ് ഹൗസിങ് (ഒരു സ്ഥലത്ത് ധാരാളം വീടുകൾ ഒരുമിച്ച് നിർമിക്കുന്ന രീതി) നടപ്പാക്കുമ്പോൾ ഉൾപ്പെടെ ഈ രീതി ഉപകാരപ്രദമാകും. 

എൽജിഎസ്എഫ്എസ് സാങ്കേതികത ഉപയോഗിച്ചുള്ള വീട് നിർമാണം (ചിത്രം: മനോരമ ഓൺലൈൻ)
ADVERTISEMENT

∙ എങ്ങനെ നിർമാണം?

അടിത്തറ കെട്ടിയതിനു ശേഷം ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം (Ligth Gauge Steel Frame) കൊണ്ട് പ്ലാൻ പ്രകാരം ചട്ടക്കൂട് പണിയുന്നു. ഇതിൽ ഫൈബർ സിമന്റ് പാനലുകൾ സ്ക്രൂ ചെയ്തു ഘടിപ്പിച്ച് ഭിത്തി നിർമിക്കുന്നു. മേൽക്കൂരയും ഇതേപോലെ ട്രസ് ചെയ്ത് ഫൈബർ സിമന്റ് ബോർഡ് ഘടിപ്പിക്കുന്നു. മുകളിൽ ഭംഗിക്ക് ഓടോ ഷിംഗിൾസോ വിരിക്കുന്നു. അകത്തളങ്ങൾ ഫൈബർ സിമന്റ് ബോർഡുകൾ കൊണ്ട് വേർതിരിക്കുന്നു. ഭിത്തി വെട്ടിപ്പൊളിക്കേണ്ടാത്തതിനാൽ വയറിങ്, പ്ലമിങ് എന്നിവ കൺസീൽഡ് ശൈലിയിൽ എളുപ്പമായി ചെയ്യാം.

എൽജിഎസ്എഫ്എസ് സാങ്കേതികത ഉപയോഗിച്ച് നിർമിച്ച വീടിന്റെ അടുക്കള (ചിത്രം: മനോരമ ഓൺലൈൻ)
ADVERTISEMENT

∙ വേഗം പണിയാം സ്റ്റീൽ വീട് 

ബെംഗളൂരുവിൽ ജോലിചെയ്യുന്നതിനാൽ, നാട്ടിലുള്ള പ്രായമായ  മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ ചുരുങ്ങിയ കാലയളവിൽ വീട് പൂർത്തിയാക്കണം എന്നതായിരുന്നു നസ്രിൻ- അജിൽ ദമ്പതികളുടെ ആവശ്യം. അതിനാൽതന്നെ എൽജിഎസ്എഫ്എസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തൃശൂർ ജില്ലയിലെ പൂച്ചട്ടിയിൽ അവർ തങ്ങളുടെ മനോഹരഭവനം പണികഴിപ്പിച്ചത്. 5 സെന്റിൽ 2400 ചതുരശ്ര അടിയിലാണ് ഈ രണ്ടുനില വീട്. സ്റ്റീൽ ഫ്രെയിമിനു ഇരുവശങ്ങളിലായി കോംപസിറ്റ് ക്ലാഡിങ്ങാണ്  നൽകിയിട്ടുള്ളത്. വെറും 5 മാസംകൊണ്ട്  വീട് നിർമാണം പൂർത്തിയായി.

എൽജിഎസ്എഫ്എസ് സാങ്കേതികത ഉപയോഗിച്ച് നിർമിച്ച വീടിന്റെ ഉൾവശം (ചിത്രം: മനോരമ ഓൺലൈൻ)
ADVERTISEMENT

താഴത്തെ നിലയിൽ ലിവിങ് ഏരിയ, ഡൈനിങ്, ഒരു ഓപ്പൺ കിച്ചൻ, 2 വിശ്രമ മുറികൾ എന്നിവയും മുകളിലെ നിലയിൽ ഒരു റീഡിങ് സ്പേസ്, 2 വിശ്രമ മുറികൾ എന്നിവയും ഉൾപ്പെടുന്നു. വീട്ടുകാർ ധാരാളം ഉപയോഗിക്കുന്ന കോമൺ ഏരിയകൾ, ഓപ്പൺ ശൈലിയിലാണ്. അടുക്കളയിൽ ജോലിചെയ്യുന്നയാൾ ഒറ്റപ്പെട്ടുപോവില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണം. നീലയും (Royal blue), വെള്ളയും നിറങ്ങൾ ഉപയോഗിച്ച് സ്കാന്ഡിനേവിയൻ ടച്ചിലാണ് ഇന്റീരിയർ ഒരുക്കിയത്. മരത്തടിയിലും സ്റ്റീലിലും പണി തീർത്ത പടികളും, അതിനു താഴെയായി നിർമിച്ച നീളത്തിലുള്ള ഇരിപ്പിടവും അകത്തളത്തിലെ കൗതുകമാണ്.

തൃശൂർ പൂച്ചട്ടിയിൽ എൽജിഎസ്എഫ്എസ് സാങ്കേതികത ഉപയോഗിച്ച് നിര്‍മിച്ച വീട് (ചിത്രം: മനോരമ ഓൺലൈൻ)

വീടിന്റെ ഓരോ കോണിലും മകളുടെ കരുതലും സ്നേഹവും പ്രകടമാക്കുന്നു. വയോധികരായ മാതാപിതാക്കൾക്ക് വിശ്രമ ജീവിതം നയിക്കാൻ അനുയോജ്യമായ സൗകര്യങ്ങളോടും ചിട്ടകളോടും കൂടിയാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്. വീട്ടിലെ തുറസ്സായ ഇടങ്ങൾ, പരമാവധി കാറ്റും വെളിച്ചവും ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള നിർമാണ ക്രമീകരണം, എല്ലാവർക്കും ഒത്തുകൂടാനുള്ള ഇടങ്ങൾ എന്നിവയാണ് ഈ ഭവനത്തിന്റെ പ്രത്യേകതകൾ. 

നിർമാണ സാമഗ്രികൾ

∙ സ്ട്രക്ചർ - സ്റ്റീൽ ഫ്രെയിം

∙ ചുവരുകൾ - ഫൈബർ സിമന്റ് ബോർഡ്

∙ മേൽക്കൂര - ഫൈബർ സിമന്റ് ബോർഡ്, ഷിംഗിൾസ്

∙ ഫൗണ്ടേഷൻ, ഫ്ലോർ - ആർസിസി (RCC)

∙ ഫ്ളോറിങ് - വിട്രിഫൈഡ് ടൈൽ

∙ വാതിൽ - സ്റ്റീൽ, ഫൈബർ ഡോറുകൾ

∙ ജനലുകൾ - യുപിവിസി

എൽജിഎസ്എഫ്എസ് സാങ്കേതികത ഉപയോഗിച്ച് നിർമിച്ച വീട് (ചിത്രം: മനോരമ ഓൺലൈൻ)

∙ എൽജിഎസ്എഫ്എസ് നിർമാണ രീതിയുടെ ഗുണങ്ങൾ 

∙ കുറഞ്ഞ കാലയളവിൽ നിർമാണം പൂർത്തിയാക്കാം. ഏതു കാലാവസ്ഥയിലുമുള്ള നിർമാണ കാര്യക്ഷമത.
∙ പരിശീലനം ലഭിച്ച ,കുറഞ്ഞ എണ്ണം തൊഴിലാളികളെ വച്ച് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിൽ ചെലവ് കുറഞ്ഞു നിർമിക്കാൻ സാധിക്കുന്നു.
∙ ഭാരം കുറഞ്ഞതാണെങ്കിലും കരുത്തുള്ളവയും ദീർഘകാലം ഈടുനിൽക്കുന്നവയുമാണ്.
∙ ഭാരം കുറവായതിനാൽ ഫൗണ്ടേഷനിലേക്ക് വരുന്ന ലോഡ് കുറയും, ആയതിനാൽ ഫൗണ്ടേഷൻ ചെലവുകൾ കുറയ്ക്കാം.
∙ ഭിത്തിയുടെ വീതി കുറവായതിനാൽ പരമാവധി ഫ്ലോർ ഏരിയ ഉപയോഗപ്പെടുത്തുവാനാകും.
∙ 1000 sqft എടുത്താൽ 100 sqft കാർപ്പറ്റ് ഏരിയ അധികമായി ലഭിക്കുന്നു.
∙ പ്രകൃതി ദുരന്തങ്ങളിൽ വീട് തകർന്നുണ്ടാകുന്ന അപകടങ്ങളുടെ ആഘാതം കുറക്കാൻ കഴിയും. മാറിവരുന്ന ചൂടിനേയും തണുപ്പിനെയും പ്രതിരോധിക്കാനുള്ള ശക്തി.
∙ വേണമെങ്കിൽ വീട് പൊളിച്ചുമാറ്റി മറ്റൊരിടത്തേക്ക് പുനർനിർമിക്കാം. സ്റ്റീൽ പുനരുപയോഗിക്കാം. നിർമാണസാമഗ്രികളുടെ മാലിന്യമില്ല. സ്റ്റീലിന്റെ വില ഉയരുന്നതിനാൽ റീസെയിൽ വാല്യു ഉറപ്പ്.

വിവരങ്ങൾക്ക്:
8078791292, 9807296296 
www.odfgroup.in

English Summary:

Build Your Dream Home in 5 Months: Kerala's Revolutionary Ligth Gauge Steel Frame Structure House Technology