എംടിയും മൻമോഹനും, ഡിസംബറിന്റെ നഷ്ടങ്ങൾ. നവതിയുടെ നിറവിന് പിന്നാലെയാണ് ഇരുവരും ‘മടങ്ങിയതെങ്കിലും’ അവർ ബാക്കിയാക്കിയ ശൂന്യത എക്കാലവും അങ്ങനെതന്നെ തുടരും. പതിറ്റാണ്ടുകൾ നീണ്ട എഴുത്ത് ജീവിതത്തിലൂടെ മലയാള സാഹിത്യത്തിലും സിനിമയിലും എംടി സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങളെ. ‘മലയാളം’ ഉള്ളിടത്തോളം കാലം എംടി എന്ന രണ്ടക്ഷരത്തെ നെഞ്ചോട് ചേർത്തു നിർത്താൻ പോന്നതാണ് ആ ഓരോ കഥാപാത്രവും. മൻമോഹൻ സിങ് എന്ന മുൻ പ്രധാനമന്ത്രിയെ മാത്രമല്ല ഡിസംബർ തട്ടിയെടുത്തത്. 27 കോടിയിലേറെ പട്ടിണി പാവങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് കൈപിടിച്ചുയർത്തിയ ‘മനുഷ്യ സ്നേഹിയെ, ലോകം കണ്ട എറ്റവും വലിയ സാമ്പത്തിക വിദഗ്ധരിലെ മുൻനിരക്കാരനെ, ലളിത ജീവിതത്തിന്റെ പ്രതീകത്തെ... അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിശേഷണങ്ങളുടെ ഉടമയെയാണ് രാജ്യത്തിന് നഷ്ടമായത്. എംടി വാസുദേവൻ നായരുടെയും ഡോ. മൻമോഹൻ സിങ്ങിനെയും അവരുടെ വ്യക്തി മുദ്രകൾ ചാർത്തിയ പ്രവർത്തനങ്ങളെയും ഓർമപ്പെടുത്തുന്ന പ്രീമിയം സ്റ്റോറികൾ ഒന്നിച്ചു വായിക്കാം...

എംടിയും മൻമോഹനും, ഡിസംബറിന്റെ നഷ്ടങ്ങൾ. നവതിയുടെ നിറവിന് പിന്നാലെയാണ് ഇരുവരും ‘മടങ്ങിയതെങ്കിലും’ അവർ ബാക്കിയാക്കിയ ശൂന്യത എക്കാലവും അങ്ങനെതന്നെ തുടരും. പതിറ്റാണ്ടുകൾ നീണ്ട എഴുത്ത് ജീവിതത്തിലൂടെ മലയാള സാഹിത്യത്തിലും സിനിമയിലും എംടി സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങളെ. ‘മലയാളം’ ഉള്ളിടത്തോളം കാലം എംടി എന്ന രണ്ടക്ഷരത്തെ നെഞ്ചോട് ചേർത്തു നിർത്താൻ പോന്നതാണ് ആ ഓരോ കഥാപാത്രവും. മൻമോഹൻ സിങ് എന്ന മുൻ പ്രധാനമന്ത്രിയെ മാത്രമല്ല ഡിസംബർ തട്ടിയെടുത്തത്. 27 കോടിയിലേറെ പട്ടിണി പാവങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് കൈപിടിച്ചുയർത്തിയ ‘മനുഷ്യ സ്നേഹിയെ, ലോകം കണ്ട എറ്റവും വലിയ സാമ്പത്തിക വിദഗ്ധരിലെ മുൻനിരക്കാരനെ, ലളിത ജീവിതത്തിന്റെ പ്രതീകത്തെ... അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിശേഷണങ്ങളുടെ ഉടമയെയാണ് രാജ്യത്തിന് നഷ്ടമായത്. എംടി വാസുദേവൻ നായരുടെയും ഡോ. മൻമോഹൻ സിങ്ങിനെയും അവരുടെ വ്യക്തി മുദ്രകൾ ചാർത്തിയ പ്രവർത്തനങ്ങളെയും ഓർമപ്പെടുത്തുന്ന പ്രീമിയം സ്റ്റോറികൾ ഒന്നിച്ചു വായിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംടിയും മൻമോഹനും, ഡിസംബറിന്റെ നഷ്ടങ്ങൾ. നവതിയുടെ നിറവിന് പിന്നാലെയാണ് ഇരുവരും ‘മടങ്ങിയതെങ്കിലും’ അവർ ബാക്കിയാക്കിയ ശൂന്യത എക്കാലവും അങ്ങനെതന്നെ തുടരും. പതിറ്റാണ്ടുകൾ നീണ്ട എഴുത്ത് ജീവിതത്തിലൂടെ മലയാള സാഹിത്യത്തിലും സിനിമയിലും എംടി സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങളെ. ‘മലയാളം’ ഉള്ളിടത്തോളം കാലം എംടി എന്ന രണ്ടക്ഷരത്തെ നെഞ്ചോട് ചേർത്തു നിർത്താൻ പോന്നതാണ് ആ ഓരോ കഥാപാത്രവും. മൻമോഹൻ സിങ് എന്ന മുൻ പ്രധാനമന്ത്രിയെ മാത്രമല്ല ഡിസംബർ തട്ടിയെടുത്തത്. 27 കോടിയിലേറെ പട്ടിണി പാവങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് കൈപിടിച്ചുയർത്തിയ ‘മനുഷ്യ സ്നേഹിയെ, ലോകം കണ്ട എറ്റവും വലിയ സാമ്പത്തിക വിദഗ്ധരിലെ മുൻനിരക്കാരനെ, ലളിത ജീവിതത്തിന്റെ പ്രതീകത്തെ... അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിശേഷണങ്ങളുടെ ഉടമയെയാണ് രാജ്യത്തിന് നഷ്ടമായത്. എംടി വാസുദേവൻ നായരുടെയും ഡോ. മൻമോഹൻ സിങ്ങിനെയും അവരുടെ വ്യക്തി മുദ്രകൾ ചാർത്തിയ പ്രവർത്തനങ്ങളെയും ഓർമപ്പെടുത്തുന്ന പ്രീമിയം സ്റ്റോറികൾ ഒന്നിച്ചു വായിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംടിയും മൻമോഹനും, ഡിസംബറിന്റെ നഷ്ടങ്ങൾ. നവതിയുടെ നിറവിന് പിന്നാലെയാണ് ഇരുവരും ‘മടങ്ങിയതെങ്കിലും’ അവർ ബാക്കിയാക്കിയ ശൂന്യത എക്കാലവും അങ്ങനെതന്നെ തുടരും. പതിറ്റാണ്ടുകൾ നീണ്ട എഴുത്ത് ജീവിതത്തിലൂടെ മലയാള സാഹിത്യത്തിലും സിനിമയിലും എംടി സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങളെ. ‘മലയാളം’ ഉള്ളിടത്തോളം കാലം എംടി എന്ന രണ്ടക്ഷരത്തെ നെഞ്ചോട് ചേർത്തു നിർത്താൻ പോന്നതാണ് ആ ഓരോ കഥാപാത്രവും.

മൻമോഹൻ സിങ് എന്ന മുൻ പ്രധാനമന്ത്രിയെ മാത്രമല്ല ഡിസംബർ തട്ടിയെടുത്തത്. 27 കോടിയിലേറെ പട്ടിണി പാവങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് കൈപിടിച്ചുയർത്തിയ ‘മനുഷ്യ സ്നേഹിയെ, ലോകം കണ്ട എറ്റവും വലിയ സാമ്പത്തിക വിദഗ്ധരിലെ മുൻനിരക്കാരനെ, ലളിത ജീവിതത്തിന്റെ പ്രതീകത്തെ... അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിശേഷണങ്ങളുടെ ഉടമയെയാണ് രാജ്യത്തിന് നഷ്ടമായത്. ഓരോ ഇന്ത്യക്കാരനും ‘പുതിയ വിലാസം’ ഉണ്ടാക്കി നൽകിയ ആധാറും സർക്കാർ നടപടികളിലെ ഒളിച്ചുകളികൾ അവസാനിപ്പിച്ച് എല്ലാ വിവരങ്ങളും സാധാരണക്കാരന്റെ കൈകളിലേക്ക് എത്തിച്ച ‘വിവരാവകാശ നിയമവും’ ഒക്കെ ആ വലിയ മനുഷ്യന്റെ ‘സ്മാരകങ്ങളായി’ എന്നും ഇവിടെയുണ്ടാകും. 

സാഹിത്യത്തിലും സിനിമയിലും മായാജാലം തീർത്ത എംടി വാസുദേവൻ നായരുടെയും ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിൽ അദ്ഭുതങ്ങൾ അടയാളപ്പെടുത്തിയ ഡോ. മൻമോഹൻ സിങ്ങിനെയും അവരുടെ വ്യക്തി മുദ്രകൾ ചാർത്തിയ പ്രവർത്തനങ്ങളെയും ഓർമപ്പെടുത്തുന്ന പ്രീമിയം സ്റ്റോറികൾ ഒന്നിച്ചു വായിക്കാൻ ഒരു വാതായനം...

താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത്  വിശദമായി വായിക്കാം...

എംടിയുടെ ചെറുകഥകൾ കൂട്ടിയിണക്കി ഒരുക്കിയ ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മോഹൻലാലിനൊപ്പം എം.ടി. വാസുദേവൻ നായർ (ചിത്രം: മനോരമ)
ADVERTISEMENT

മമ്മൂട്ടിയെ കഥാപാത്രമാക്കിയ തിരക്കഥ: എംടി അന്ന് നടത്തിയത് അപകടകരമായ സർഗവ്യാപാരം; ‘തെല്ലിട പിഴച്ചിരുന്നെങ്കിൽ...’

ഒരു കാലഘട്ടത്തിന്റെ അഭിരുചികളെ സഹ്യനോളം വളർത്തിയ പെരുന്തച്ചൻ– ഇങ്ങനെയല്ലാതെ എങ്ങനെയാണ് മലയാളത്തിലെ സാഹിത്യ സാർവഭൗമൻ എം.ടി. വാസുദേവൻ നായരെ വിശേഷിപ്പിക്കുക! നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത്, പത്രാധിപർ എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം കയ്യൊപ്പ് ചാർത്തിയ മറ്റൊരു സാഹിത്യകാരനില്ല മലയാളത്തിൽ. എംടിയുടെ സാഹിത്യത്തിലൂടെ, തിരക്കഥകളിലൂടെ, ജീവിതത്തിലൂടെ ഒരു സർഗാത്മകയാത്ര... വിശദമായി വായിക്കാം...

എം.ടി വാസുദേവൻ നായര്‍. (ചിത്രം: മനോരമ)

സംവിധായകൻ എംടി എഴുതി: ആദ്യ സിനിമയാണ്, വലിയ പ്രതിഫലമൊന്നും തരാനില്ല: ‘ഇന്നായിരുന്നെങ്കിൽ നിർമാല്യം സംവിധാനം ചെയ്യാൻ പറ്റുമായിരുന്നോ’

ഒരു സിനിമ സംവിധാനം ചെയ്യാനുള്ള വൈദഗ്‌ധ്യം പൂർണമായി തനിക്കില്ലെന്ന വിശ്വാസത്തോടെത്തന്നെയാണ് എംടി ആ സിനിമ തുടങ്ങിയത്. 1973 നവംബർ 23ന് നിർമാല്യം എന്ന സിനിമ പ്രദർശിപ്പിച്ചപ്പോൾപക്ഷേ മലയാളിക്കു ലഭിച്ചത് എംടി എന്ന തിരക്കഥാകൃത്തിനോടൊപ്പം എംടി എന്ന സംവിധായകനെ കൂടിയാണ്. നിർമാല്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ പ്രയത്നങ്ങൾക്കു പിന്നിലും നിറയെ കഥകളുണ്ട്. എങ്ങനെയാണ് എംടി നിർമാതാവും സംവിധായകനുമെല്ലാമായി ‘നിർമാല്യം’ ജനിച്ചത്?   വിശദമായി വായിക്കാം...

‘നിർമാല്യം’ സിനിമയിലെ ദൃശ്യം.
ADVERTISEMENT

ഹൃദയംകൊണ്ടു കൂടി കാണുന്നവരുടെ ചിത്രം; ‘നിർമാല്യം’ ആരുടെ പക്ഷത്ത്?

50 വർഷം മുൻപിറങ്ങിയ ഒരു മലയാള സിനിമ ഇന്നും മലയാളിയുടെ മനസ്സിന്റെ തിരശ്ശീലയിൽ ഉറഞ്ഞു തുള്ളുന്നുണ്ട്. ‘ദ് േകരള സ്റ്റോറി’ വിവാദമാകുമ്പോൾ ‘നിർമാല്യ’മെന്ന ആ ചിത്രം വീണ്ടും ചർച്ചയാവുകയാണ്. അരനൂറ്റാണ്ടായി ചലച്ചിത്ര–സാംസ്കാരിക ലോകം അന്വേഷിക്കുന്നുണ്ട്; ആരുടെ പക്ഷത്താണ് എംടിയുടെ ഈ ചിത്രം ? മലയാള മനോരമ അസിസ്റ്റന്റ് എഡ‍ിറ്ററും സിനിമാ സംവിധായകനും എഴുത്തുകാരനുമായ ജയൻ ശിവപുരം വിലയിരുത്തുന്നു... എംടി വിട പറഞ്ഞപ്പോൾ വായനക്കാർക്കായി പുനഃപ്രസിദ്ധീകരിച്ച റിപ്പോർട്ട്     വിശദമായി വായിക്കാം...

എം.ടി.വാസുദേവൻ നായർ. (ഫയൽ ചിത്രം: മനോരമ)

എംടി ഭയന്നില്ല പിണറായി ഭരണത്തെയും ചോദ്യം ‌ചെയ്യാൻ; അന്ന് പറഞ്ഞു മരണത്തെ മുഖാമുഖം കണ്ട കഥ; വിട പറയുമ്പോൾ സങ്കടം ഒറ്റക്കാര്യം ഓർത്തിട്ട്...

കേരളത്തിലെ ഏതു സാംസ്കാരിക കലാപ്രവർത്തകരേക്കാളും തലപ്പൊക്കം തനിക്കുണ്ടെന്ന് എംടിക്ക് അറിയാമായിരുന്നു. അത് അനിവാര്യമായ സ്ഥലങ്ങളിൽ വേണ്ടപോലെ പ്രയോഗിക്കണം എന്ന രാഷ്ട്രീയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിപ്രശസ്തരായ മമ്മൂട്ടിയും മോഹൻലാലും എംടിയുടെ മുന്നിൽ വിനീതരായി. അതേസമയം ഭാഷയോടും സാഹിത്യത്തോടും നിർമലമായ ഇഷ്ടം കാത്തുസൂക്ഷിക്കുന്നവരെ, അവർ എത്ര അപ്രശസ്തനാണെങ്കിലും എംടി വൈകാരികതയോടെ ചേർത്തുപിടിക്കുന്നത് പലവട്ടം അടുത്തുനിന്ന് കാണാൻ കഴിഞ്ഞു. എംടിയുടെ ജീവിതനിമിഷങ്ങള്‍ക്കൊപ്പം സഞ്ചരിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ കൃഷ്ണൻ മോഹൻലാൽ.  വിശദമായി വായിക്കാം...

എം.ടി വാസുദേവൻ നായർ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ഒറ്റപ്പെട്ടവരുടെ ജീവിതത്തിലേക്ക് വെളിച്ചത്തിന്റെ ഒറ്റവിളക്ക് പ്രകാശിപ്പിച്ച ഏകാകി; മൗനവും മരണവും ഒളിച്ചിരുന്ന രചനകൾ; എംടി, ഡിസംബറിന്റെ നഷ്ടം

തന്റേതായ ആനന്ദം കണ്ടെത്താനുള്ള ഉപാധിയെന്ന നിലയിൽ കൂടല്ലൂരിലെ തറവാട്ടു വീട്ടിൽനിന്നു തുടങ്ങിയ നോന്ന്യാക്ഷര രചനകൾ കുന്നുകളും താഴ്‌വരകളും മാമലകളും മാത്രമല്ല, തറവാടുകളും ഇടവഴികളും കടവുകളും പിന്നിട്ട് മലയാളത്തിന്റെ നിളാപ്രവാഹമാവുകയായിരുന്നു. മനസ്സുകളെ തുളച്ചു കയറുന്ന എഴുത്തിന്റെ വജ്രവ്യവസായിയായി എം.ടി. വാസുദേവൻ നായർ മാറി. ജീവിതാനുഭവങ്ങളുടെ കിതപ്പും നെഞ്ചിടിപ്പും മാറാത്ത രചനകൾ നമുക്കു സമ്മാനിച്ച എഴുത്തുകാരന്റെ ലോകത്തിലൂടെ...   വിശദമായി വായിക്കാം...

എം.ടി വാസുദേവൻ നായർക്കൊപ്പം മമ്മൂട്ടി (ചിത്രം: മനോരമ)

പണമില്ലാതെ മുടങ്ങിയ പടം; മമ്മൂട്ടി എംടിയോട് ചോദിച്ചു, ‘നാളെ എനിക്ക് വർക്കുണ്ടാവ്വോ സർ?’ അന്ന് ആ നുണ പറഞ്ഞില്ലായിരുന്നെങ്കിലോ...!.

മലയാളത്തിന്റെ ഭാവുകത്വത്തെ അഴിച്ചു പണിഞ്ഞ രണ്ട് നക്ഷത്രങ്ങൾ– എംടിയും മമ്മൂട്ടിയും. എംടിയുടെ ഹൃദയത്തിലിടം കിട്ടിയതാണ് സിനിമാ ജീവിതം നൽകിയ ഏറ്റവും വലിയ സൗഭാഗ്യമെന്നാണ് എംടിയുടെ മരണശേഷം പങ്കുവച്ച വൈകാരികമായ കുറിപ്പിൽ മമ്മൂട്ടി പറഞ്ഞത്. ജൂനിയർ വക്കീലായ മുഹമ്മദ് കുട്ടിയെ എംടി അഭിനയിപ്പിച്ച ആദ്യ സിനിമ ‘ദേവലോകം’ പുറത്തിറങ്ങിയില്ലെങ്കിലും, ആ കൂട്ടുകെട്ട് മലയാള സിനിമയിൽ ചരിത്രമായി. അതിന് വഴിയൊരുക്കിയ ‘ജനശക്തി ഫിലിം’സിനെയും ചാത്തുണ്ണി മാസ്റ്ററെയും എംടി കടന്നുപോകുമ്പോൾ ഓർക്കാതിരിക്കുന്നതെങ്ങനെ. മമ്മൂട്ടിയെ കണ്ടെത്തിയതിനെക്കുറിച്ച്, ‘ദേവലോക’ത്തെക്കുറിച്ച് എംടിയുടെ തന്നെ വാക്കുകളിലൂടെ...   വിശദമായി വായിക്കാം...

എം.ടി. വാസുദേവൻ നായർ (ഫയൽ ചിത്രം: മനോരമ)

‘ആ പുസ്തകം ഞാന്‍ കണ്ടു, എംടിയുടെ മേശപ്പുറത്ത്’; അദ്ദേഹമായിരുന്നു നമ്മുടെ വികാരപ്രപഞ്ചം, നമ്മുടെ ആത്മവിശ്വാസം...

‘എഴുതിക്കൊണ്ടിരിക്കുക, അതില്‍ സ്വയം നവീകരിച്ചുകൊണ്ടിരിക്കുക, നിരന്തരം വായിച്ചുകൊണ്ടിരിക്കുക, എഴുതുന്നതില്‍നിന്നെല്ലാം വിജയങ്ങളുണ്ടാക്കുക, ആ വിജയത്തിന്റെ ഊര്‍ജം തനിക്കു പിന്‍പേ വരുന്ന എല്ലാവര്‍ക്കുമായി പകര്‍ന്നുകൊടുക്കുക - ഇതായിരുന്നു എംടി ചെയ്തത്.’ എഴുത്തിൽ, ജീവിതത്തിൽ എംടി സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ച് കുറിക്കുകയാണ് എഴുത്തുകാരനും നോവലിസ്റ്റും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ അജയ് പി. മങ്ങാട്ട്.   വിശദമായി വായിക്കാം...

എം.ടി. വാസുദേവൻ നായർ. (ഫയൽ ചിത്രം : മനോരമ)

നിലാവെളിച്ചം തൂകിയ നീലപ്പെന്‍സില്‍; പുതുമയുടെ ‘സ്പാർക്ക്’ തിരിച്ചറിഞ്ഞ എംടിയുടെ ആ അതീന്ദ്രിയ സിദ്ധി

രചനകളുടെ തെറ്റുകുറ്റങ്ങള്‍ പറഞ്ഞുപഠിപ്പിക്കുന്ന അധ്യാപകനോ പണ്ഡിതനോ ആകാതെ, മൗനം നിറഞ്ഞ തിരിച്ചയയ്ക്കലുകളിലൂടെ കഥപറച്ചിലുകാരനെ എഴുത്തിന്‍റെ പുതിയ വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുകയായിരുന്നു എംടി. എഴുത്തുകാരന്‍ സ്വയം സൂക്ഷിക്കേണ്ട ഗുണനിലവാരത്തെക്കുറിച്ച് ഇത്തരം തിരിച്ചയയ്ക്കലുകളിലൂടെ അദ്ദേഹം ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു. അവിടെയും തീർന്നിരുന്നില്ല എംടി എന്ന പത്രാധിപരുടെ ദൗത്യം.   വിശദമായി വായിക്കാം...

എം.ടി. വാസുദേവൻ നായർ. (ചിത്രം: മനോരമ)

മരിക്കുന്നില്ലല്ലോ, കൂടല്ലൂരിന്റെ, നിളയുടെ, അമ്മയുടെ, വായനക്കാരുടെ സ്വന്തം വാസു! ‘യാത്രാമംഗളം, തോഴരെ, നിങ്ങൾക്കും എനിക്കും’

‘‘മരിച്ചുപോയവരെ ഓർത്ത് ഉറക്കം കളയരുത്. ജീവിച്ചിരിക്കുന്നവർ ഒരുപാട് പേരുണ്ടല്ലോ ഭൂമിയിൽ’’ എന്നു കേൾക്കുമ്പോൾ പകച്ചു നിൽക്കുന്ന എംടി കഥാപാത്രം വിമലയെപ്പോലെയാണിന്ന് മലയാളി മനസ്സ്. ‘‘കഥകൾ ഒരിക്കലും അവസാനിക്കുന്നില്ല’’ എന്ന് എംടി പറഞ്ഞതുംകൂടി ചേർത്തു വായിക്കുമ്പോൾ ഒരു കാര്യം വ്യക്തം– പ്രിയപ്പെട്ട എംടി, അങ്ങേയ്ക്കു മരണമില്ല. താങ്കൾ സൃഷ്ടിച്ച കഥാപാത്രങ്ങളുണ്ടല്ലോ എന്നെന്നും ജീവശ്വാസം പകരാൻ... ‘ആരംഭത്തിനെല്ലാം, അവസാനവുമുണ്ട്’ എന്നെഴുതിയ കഥാകാരന്റെ ജീവിതത്തിലെ ആരംഭത്തിലൂടെ, വളർച്ചയിലൂടെ, മുക്തിയിലൂടെ, വിടവാങ്ങലിലൂടെ ഒരു യാത്ര. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ കൈപിടിച്ചുകൊണ്ട്...   വിശദമായി വായിക്കാം...

വാഗ്ഭടാനന്ദ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കര്‍മം നിർവഹിക്കുന്ന എം.ടി. വാസുദേവൻ നായർ. എം.മുകുന്ദൻ സമീപം. (ചിത്രം: മനോരമ)

മുഖ്യമന്ത്രിമാർ വന്നു വിളിച്ചാലും തുറക്കാത്ത വാതിൽ; എംടിക്ക് അതിനെങ്ങനെ കഴിഞ്ഞു! എം. മുകുന്ദൻ എഴുതുന്നു...

‘എംടി വലിയ എഴുത്തുകാരനാണ്, വലിയ തിരക്കഥാകൃത്താണ്, വലിയ പ്രഭാഷകനാണ്, വലിയ വായനക്കാരനാണ്, അതിലുപരി വലിയ മനുഷ്യനാണ്. ആ മനുഷ്യൻ എനിക്കെന്നും മാതൃകയാണ്. അദ്ദേഹത്തെപ്പോലെ എഴുതാനും ജീവിക്കാനുമാണ് ഞാൻ എന്നും ആഗ്രഹിച്ചത്. പക്ഷേ, എനിക്കതിനു കഴിയുന്നില്ല. ആർക്കു കഴിയും?’– എംടിയുടെ ഓർമകളിൽ എം.മുകുന്ദൻ എഴുതുന്നു.   വിശദമായി വായിക്കാം...

എം.ടി വാസുദേവൻ നായർ. (ചിത്രം: മനോരമ)

എംടിയെപ്പോലെ ഒരു ഭാഗ്യവാൻ മലയാളത്തിൽ ഉണ്ടാവില്ല...: എം.എൻ. കാരശ്ശേരി എഴുതുന്നു

ഒരു എഴുത്തുകാരൻ എത്തിപ്പെടണം എന്ന് ആഗ്രഹിക്കുന്ന എല്ലാ പടവുകളുടെയും ഉയരത്തിൽ ചെന്നെത്തിയ വ്യക്തി ആരാണ് എന്ന് ചോദിച്ചാൽ തെല്ലൊന്നു ചിന്തിക്കാതെ മനസ്സിൽ ഓടിയെത്തുന്ന പേര്, എം.ടി വാസുദേവൻ നായർ. ഒരു പാർട്ടിയുടെയും ഒരു സംഘടനയുടെയും ഒരു വ്യക്തിയുടെയും പിൻബലമില്ലാതെ ആ കലാജീവിതം തെളിഞ്ഞുകത്തി– അതുല്യ പ്രതിഭയുടെ മങ്ങാത്ത ഓർമകൾ നെഞ്ചിലേറ്റി എം.എൻ.കാരശ്ശേരി എഴുതുന്നു.   വിശദമായി വായിക്കാം...

എം.ടി. വാസുദേവൻ നായര്‍ (ചിത്രം: മനോരമ)

‘എംടി അത് പറഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വന്നു’; കാലത്തെ മറികടന്ന ‘സ്ത്രീകൾ’; ആ കഥകളിൽ നിന്ന് ഒളിച്ചോടാൻ ആർക്കു കഴിയും! 

‘‘ഒരുപാടു വായനക്കാർ ഒരു പുസ്തകം വാങ്ങുന്നതിൽ അഭിമാനിക്കുകയാണു വേണ്ടത്. പലരും പലതും പറയും. മീര അതൊന്നും കാര്യമാക്കേണ്ട. പുസ്തകം വിൽക്കുന്നതും ആളുകൾ അതു വായിക്കുന്നതും ഒരു ചെറിയ കാര്യമല്ല...’’ എന്നൊക്കെ എംടി പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. എന്റെയുള്ളിലാകട്ടെ... എംടിയെ ആവേശത്തോടെ വായിച്ച കാലത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങൾക്കു പിന്നാലെ അലഞ്ഞതിനെക്കുറിച്ച്, എംടിയോട് മിണ്ടാൻ കഴി‍ഞ്ഞ നിമിഷങ്ങളെക്കുറിച്ച് കെ.ആർ.മീര ഓർക്കുന്നു...   വിശദമായി വായിക്കാം...

എം.ടി. വാസുദേവൻ നായര്‍ (ചിത്രം: മനോരമ)

‘എംടിയെ ഒരിക്കലും ഞങ്ങൾ ആരാധിക്കാൻ തുനിഞ്ഞില്ല; അതിനു കാരണമുണ്ട്!’ എംടി പറഞ്ഞ ആ ‘ത്രെഡ്’ മുന്നോട്ടുപോയില്ല..

‘ഞാൻ അറിയുന്ന എംടി ഹൃദയം തുറന്നു സംസാരിക്കുന്ന, തമാശ പറയുന്ന, ജാതി–മതഭേദങ്ങളെ മനസ്സിന്റെ അയലത്തുപോലും പ്രവേശിക്കാനനുവദിക്കാത്ത, മനുഷ്യനെന്ന നിലയിലുള്ള തന്റെ പൂർണസാധാരണത്വം ശ്രദ്ധാപൂർവം നിലനിർത്തിയ ഒരു വ്യക്തിയാണ്. അവസാനംവരെ എംടി അങ്ങനെത്തന്നെയായിരുന്നു’. ‘ജോൺ ഏബ്രഹാമിനെയും എന്നെയും എംടി ഇഷ്ടപ്പെട്ടത് ‍ഞങ്ങൾ ചെറുപ്പക്കാരും വായനസ്നേഹികളും കലാസ്നേഹികളുമായിരുന്നു എന്നതുകൊണ്ടു മാത്രമായിരുന്നുവെന്നു ഞാൻ കരുതുന്നില്ല.’– സക്കറിയ എഴുതുന്നു.   വിശദമായി വായിക്കാം...

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും. (Photo by SAUL LOEB / AFP)

ലോകമാന്ദ്യം മറികടക്കാൻ ഒബാമയെ സഹായിച്ച സുഹൃത്ത്; വിരുന്നില്‍ ആദ്യ പരിഗണന; ഇന്ത്യ ഇന്നും പിന്തുടരുന്ന ‘മൻമോഹൻ മന്ത്രം’...

ഇന്ത്യൻ‌ പ്രധാനമന്ത്രി എന്ന നിലയിൽ മാത്രമല്ല, സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിലും ലോകം ആദരിച്ചിരുന്ന ഡോ. മന്‍മോഹന്‍ സിങ് വിടപറഞ്ഞിരിക്കുന്നു. ലോക സാമ്പത്തികരംഗം തകർച്ചയിൽ നിന്ന് കരകയറിയതിന് മൻമോഹൻസിങ്ങിനെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരുടെ ഉപദേശങ്ങൾ ഏറെ നിർണായകമായിരുന്നുവെന്ന് പറഞ്ഞത് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ്. ഞാനൊരു ദുർബലനായ പ്രധാനമന്ത്രിയല്ല എന്ന് മൻമോഹൻ പറയുമ്പോൾ അത് വിശ്വസിക്കാൻ നമുക്കു മുന്നില്‍ ഇത്തരത്തിൽ ഒട്ടേറെ കാരണങ്ങളുണ്ട്.   വിശദമായി വായിക്കാം...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് (Photo by PRAKASH SINGH / AFP)

കേരളത്തിലെ വനിതകൾക്കും കിട്ടിയത് കോടികൾ; അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചിട്ടും അനങ്ങിയില്ല! ‘ആക്സിഡന്റൽ’ അല്ല ഒന്നും..

‘ദുർബലനായ പ്രധാനമന്ത്രി’യെന്ന വിമർശനം പ്രതിപക്ഷത്തുനിന്ന് ഏറെക്കേട്ടിട്ടുണ്ട് മൻമോഹൻ സിങ്. പക്ഷേ ഒരു പതിറ്റാണ്ട് തുടർച്ചയായി രാജ്യത്തെ നയിച്ച പ്രധാനമന്ത്രി നടപ്പാക്കിയ പരിഷ്കാരങ്ങളും നിയമനിർമാണങ്ങളും സമകാലീന ഇന്ത്യയ്ക്ക് അത്ര എളുപ്പത്തിൽ വിസ്മരിക്കാനാവില്ല.‌‌‌ യുപിഎ സർക്കാരിന്റെ കൂപ്പുകുത്തലിലേക്ക് നയിച്ച അഴിമതിക്കേസുകൾ പുറത്തുകൊണ്ടുവരാൻ വഴിയൊരുക്കിയത് മൻമോഹൻ സിങ് സർക്കാർതന്നെ പാസാക്കിയ വിവരാവകാശ നിയമമായിരുന്നുവെന്നതും ചരിത്രം. പിന്നീട് ബിജെപി അധികാരത്തിലേറിയപ്പോഴും പല പദ്ധതികളുടെയും പേരുമാറ്റാനും അട്ടിമറിക്കാനും വരെ ശ്രമം നടന്നു.   വിശദമായി വായിക്കാം...

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. (Photo by RAVEENDRAN / AFP)

കടംകയറി വിദേശത്തേക്ക് കയറ്റി 47 ടൺ സ്വർണം, ഇന്ത്യയുടെ കരുതൽ ഡോളറും തീർന്നു: പിന്നെ കുതിച്ചു ‘ട്രില്യൻ’ മികവിലേക്ക്...

ഇടത്തരം കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ ധനമന്ത്രി, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വരെ ഏറ്റെടുത്ത് തുടരുന്ന ജനകീയ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കിയ ശക്തനായ പ്രധാനമന്ത്രി- അതായിരുന്നു മൻമോഹൻ സിങ്. പ്രതിസന്ധികളുടെ അടിത്തട്ടിൽ മുങ്ങിനിന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ലോകത്തെ ആദ്യ 5 സാമ്പത്തിക ശക്തികളിൽ ഒന്നായി വളർത്തിയെടുത്ത സാമ്പത്തിക വിദഗ്ധൻ; എങ്ങനെയാണ് മൻമോഹൻ ആ മാജിക്കുകൾ സാധ്യമാക്കിയെടുത്തത്?    വിശദമായി വായിക്കാം...

ഡോ. മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും. (Photo by RAVI RAVEENDRAN / AFP)

സ്വന്തം ‘മുഖത്തേക്കാൾ’ സോണിയയ്ക്ക് വിശ്വാസം; പാളയത്തിലെ പടയ്ക്കും തോൽപ്പിക്കാനാകാത്ത ലാളിത്യം; എന്നും ജനപക്ഷത്ത്!...

കോൺഗ്രസ് ജയിച്ചാൽ ആരാണു പ്രധാനമന്ത്രിയെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സോണിയ ഗാന്ധി പ്രകടനപത്രികയിലെ തന്റെ ചിത്രം കൈകൊണ്ടു മറച്ചശേഷം മൻമോഹന്റെ മുഖം മാത്രം ഉയർത്തിക്കാട്ടി. ധനമന്ത്രിയായിരിക്കെ നരസിംഹ റാവു സർക്കാരും താൻ നയിച്ച രണ്ടാം യുപിഎ സർക്കാരും അഴിമതിയാരോപണങ്ങളുടെ കാർമേഘങ്ങൾക്കു കീഴിലായെങ്കിലും മൻമോഹന്റെ വ്യക്തിപരമായ സത്യസന്ധതയും നിയമവിധേയത്വവും ഒരിക്കലും ചോദ്യംചെയ്യപ്പെട്ടില്ല വളരെ മൃദുവായേ മൻമോഹൻ സിങ് സംസാരിക്കുമായിരുന്നുള്ളൂ. എന്നാൽ, തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുകയും വാദങ്ങൾ പിഴവുകൂടാതെ അവതരിപ്പിക്കുകയും ചെയ്തിരുന്നു.    വിശദമായി വായിക്കാം...

2014ൽ ന്യൂഡൽഹിയിൽ ദസ്സറ ആഘോഷത്തിനിടെ നരേന്ദ്ര മോദിയും മൻമോഹൻ സിങ്ങും (Photo by AFP)

‘ഇടതു പ്രസംഗം കൊള്ളാം, പക്ഷേ ഞങ്ങൾക്ക് വിശ്വാസം മൻമോഹൻ സിങ്ങിനെ’; മാധ്യമങ്ങളെ ‘പേടിക്കാത്ത’ മുൻ പ്രധാനമന്ത്രി...

മൻമോഹൻ സിങ്ങിനെ പോലെ അധികാരത്തിൽനിന്ന് വഴിമാറി നടന്ന ഒരു ബുദ്ധിജീവിയെ ധനമന്ത്രി, പ്രധാനമന്ത്രി തസ്തികകളിൽ എത്തിക്കാൻ കഴിഞ്ഞുവെന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്വം. സമ്പദ്‌വ്യവസ്ഥയെ മോശമായി കൈകാര്യം ചെയ്താലും, മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജന രാഷ്ട്രീയം മുന്നോട്ട് വച്ചാലും രാജ്യം അപകടത്തിൽ പെടുമെന്ന് അദ്ദേഹം വിശ്വസിച്ചു. പ്രവചന സ്വഭാവമുള്ളതായിരുന്നോ മൻമോഹന്റെ ചിന്തകൾ?   വിശദമായി വായിക്കാം...

English Summary:

Paths of Manmohan Singh and Writings of M.T. Vasudevan Nair: Relive the Memories of Both through Manorama Online Premium's in-depth Stories