‘ഭക്തരുടെ ദേഷ്യം സ്നേഹമായ ആ പ്രാർഥന; ക്യാമറയിൽ പതിഞ്ഞത് ഞാനറിഞ്ഞില്ല; അന്ന് യുദ്ധം ചെയ്യാൻ ഉത്തരവ്; ഞാൻ അയ്യപ്പന്റെ പോരാളി’
‘‘മഹാബാഹോ! നീയെത്ര വലിയവൻ. കേവലം അശുവായ എന്നെ ഉള്ളം കൈയിൽ വച്ച് ഇങ്ങനെ കൊണ്ടു നടക്കുകയല്ലേ’’ അത്രയും പറഞ്ഞ് എഡിജിപി എസ്. ശ്രീജിത്ത് ഒന്നു നിർത്തി. പിന്നെ തുടർന്നു. ‘ഇക്കുറി ഒരു തീർഥാടകൻ പോലും ദർശനം കിട്ടാതെ മടങ്ങില്ലെന്ന് ചുമതല എടുത്തപ്പോൾ ഞാൻ ഉറപ്പു തന്നിരുന്നു. ആ ഉറപ്പ് പാലിച്ചു. അഞ്ചു ലക്ഷം അയ്യപ്പന്മാരാണ് ഇത്തവണ കൂടുതലായി സന്നിധാനത്ത് വന്നു മടങ്ങിയത്. കഴിഞ്ഞ വർഷം 27 ലക്ഷം. ഇക്കുറി മണ്ഡലപൂജ തീരുമ്പോൾ 33 ലക്ഷം പേർ. ഇത് എങ്ങനെ സാധിച്ചുവെന്ന് സത്യത്തിൽ എനിക്കറിയില്ല. ഒന്നു മാത്രം പറയാം. എല്ലാം കോഓർഡിനേറ്റ് ചെയ്തത് അയ്യപ്പനാണ്. ഞാൻ അയ്യപ്പന്റെ ദ്വാരപാലകനും, ശ്രീജിത്ത് പറഞ്ഞു. സൈന്യാധിപനായ അയ്യപ്പനും ദ്വാരപാലകനായ ശ്രീജിത്തും തമ്മിലുള്ള ബന്ധത്തിന് 50 വർഷത്തെ പഴക്കമുണ്ട്. 22 വർഷം തീർഥാടകനായി വന്ന ശ്രീജിത്തിനെ 28 വർഷം ദ്വാരപാലകനായി നിയോഗിച്ചു. കല്ലും മുള്ളും ചവിട്ടിയായിരുന്നു ദ്വാരപാലകന്റെ തീർഥാടനം
‘‘മഹാബാഹോ! നീയെത്ര വലിയവൻ. കേവലം അശുവായ എന്നെ ഉള്ളം കൈയിൽ വച്ച് ഇങ്ങനെ കൊണ്ടു നടക്കുകയല്ലേ’’ അത്രയും പറഞ്ഞ് എഡിജിപി എസ്. ശ്രീജിത്ത് ഒന്നു നിർത്തി. പിന്നെ തുടർന്നു. ‘ഇക്കുറി ഒരു തീർഥാടകൻ പോലും ദർശനം കിട്ടാതെ മടങ്ങില്ലെന്ന് ചുമതല എടുത്തപ്പോൾ ഞാൻ ഉറപ്പു തന്നിരുന്നു. ആ ഉറപ്പ് പാലിച്ചു. അഞ്ചു ലക്ഷം അയ്യപ്പന്മാരാണ് ഇത്തവണ കൂടുതലായി സന്നിധാനത്ത് വന്നു മടങ്ങിയത്. കഴിഞ്ഞ വർഷം 27 ലക്ഷം. ഇക്കുറി മണ്ഡലപൂജ തീരുമ്പോൾ 33 ലക്ഷം പേർ. ഇത് എങ്ങനെ സാധിച്ചുവെന്ന് സത്യത്തിൽ എനിക്കറിയില്ല. ഒന്നു മാത്രം പറയാം. എല്ലാം കോഓർഡിനേറ്റ് ചെയ്തത് അയ്യപ്പനാണ്. ഞാൻ അയ്യപ്പന്റെ ദ്വാരപാലകനും, ശ്രീജിത്ത് പറഞ്ഞു. സൈന്യാധിപനായ അയ്യപ്പനും ദ്വാരപാലകനായ ശ്രീജിത്തും തമ്മിലുള്ള ബന്ധത്തിന് 50 വർഷത്തെ പഴക്കമുണ്ട്. 22 വർഷം തീർഥാടകനായി വന്ന ശ്രീജിത്തിനെ 28 വർഷം ദ്വാരപാലകനായി നിയോഗിച്ചു. കല്ലും മുള്ളും ചവിട്ടിയായിരുന്നു ദ്വാരപാലകന്റെ തീർഥാടനം
‘‘മഹാബാഹോ! നീയെത്ര വലിയവൻ. കേവലം അശുവായ എന്നെ ഉള്ളം കൈയിൽ വച്ച് ഇങ്ങനെ കൊണ്ടു നടക്കുകയല്ലേ’’ അത്രയും പറഞ്ഞ് എഡിജിപി എസ്. ശ്രീജിത്ത് ഒന്നു നിർത്തി. പിന്നെ തുടർന്നു. ‘ഇക്കുറി ഒരു തീർഥാടകൻ പോലും ദർശനം കിട്ടാതെ മടങ്ങില്ലെന്ന് ചുമതല എടുത്തപ്പോൾ ഞാൻ ഉറപ്പു തന്നിരുന്നു. ആ ഉറപ്പ് പാലിച്ചു. അഞ്ചു ലക്ഷം അയ്യപ്പന്മാരാണ് ഇത്തവണ കൂടുതലായി സന്നിധാനത്ത് വന്നു മടങ്ങിയത്. കഴിഞ്ഞ വർഷം 27 ലക്ഷം. ഇക്കുറി മണ്ഡലപൂജ തീരുമ്പോൾ 33 ലക്ഷം പേർ. ഇത് എങ്ങനെ സാധിച്ചുവെന്ന് സത്യത്തിൽ എനിക്കറിയില്ല. ഒന്നു മാത്രം പറയാം. എല്ലാം കോഓർഡിനേറ്റ് ചെയ്തത് അയ്യപ്പനാണ്. ഞാൻ അയ്യപ്പന്റെ ദ്വാരപാലകനും, ശ്രീജിത്ത് പറഞ്ഞു. സൈന്യാധിപനായ അയ്യപ്പനും ദ്വാരപാലകനായ ശ്രീജിത്തും തമ്മിലുള്ള ബന്ധത്തിന് 50 വർഷത്തെ പഴക്കമുണ്ട്. 22 വർഷം തീർഥാടകനായി വന്ന ശ്രീജിത്തിനെ 28 വർഷം ദ്വാരപാലകനായി നിയോഗിച്ചു. കല്ലും മുള്ളും ചവിട്ടിയായിരുന്നു ദ്വാരപാലകന്റെ തീർഥാടനം
‘‘മഹാബാഹോ! നീയെത്ര വലിയവൻ.
കേവലം അശുവായ എന്നെ ഉള്ളം കൈയിൽ വച്ച് ഇങ്ങനെ കൊണ്ടു നടക്കുകയല്ലേ’’
അത്രയും പറഞ്ഞ് എഡിജിപി എസ്. ശ്രീജിത്ത് ഒന്നു നിർത്തി. പിന്നെ തുടർന്നു. ‘ഇക്കുറി ഒരു തീർഥാടകൻ പോലും ദർശനം കിട്ടാതെ മടങ്ങില്ലെന്ന് ചുമതല എടുത്തപ്പോൾ ഞാൻ ഉറപ്പു തന്നിരുന്നു. ആ ഉറപ്പ് പാലിച്ചു. അഞ്ചു ലക്ഷം അയ്യപ്പന്മാരാണ് ഇത്തവണ കൂടുതലായി സന്നിധാനത്ത് വന്നു മടങ്ങിയത്. കഴിഞ്ഞ വർഷം 27 ലക്ഷം. ഇക്കുറി മണ്ഡലപൂജ തീരുമ്പോൾ 33 ലക്ഷം പേർ. ഇത് എങ്ങനെ സാധിച്ചുവെന്ന് സത്യത്തിൽ എനിക്കറിയില്ല. ഒന്നു മാത്രം പറയാം. എല്ലാം കോഓർഡിനേറ്റ് ചെയ്തത് അയ്യപ്പനാണ്. ഞാൻ അയ്യപ്പന്റെ ദ്വാരപാലകനും, ശ്രീജിത്ത് പറഞ്ഞു.
സൈന്യാധിപനായ അയ്യപ്പനും ദ്വാരപാലകനായ ശ്രീജിത്തും തമ്മിലുള്ള ബന്ധത്തിന് 50 വർഷത്തെ പഴക്കമുണ്ട്. 22 വർഷം തീർഥാടകനായി വന്ന ശ്രീജിത്തിനെ 28 വർഷം ദ്വാരപാലകനായി നിയോഗിച്ചു. കല്ലും മുള്ളും ചവിട്ടിയായിരുന്നു ദ്വാരപാലകന്റെ തീർഥാടനം. ഇക്കുറി വെർച്വൽ ക്യൂ ആശങ്ക ഉയർത്തി. 2018ൽ സ്ത്രീപ്രവേശവും. സന്നിധാനത്ത് കണ്ണീരണിഞ്ഞു നിൽക്കുന്ന പൊലീസ് ഓഫിസറുടെ മുഖം ഇന്നും കേരളം മറന്നിട്ടില്ല. ‘ഓരോ സേവനകാലത്തും അദ്ഭുതങ്ങളുടെ ദീപക്കാഴ്ച അദ്ദേഹം എന്റെ അകക്കണ്ണിൽ നിറയ്ക്കുന്നുണ്ട്. ഇത് നിങ്ങളാരും കേട്ടിട്ടില്ല. നാലു വർഷമായി എന്റെ ഉള്ളിൽ ഭദ്രമായിരിക്കുന്ന രഹസ്യങ്ങളിലൊന്നാണിത്. എനിക്കും അയ്യനും മാത്രം അറിയാവുന്ന രഹസ്യം.
വർഷങ്ങൾക്കു മുൻപ് അദ്ദേഹം എന്റെ ചെവിയിൽ ഒരു കാര്യം മന്ത്രിച്ചു. അതു സ്വകാര്യമായി എനിക്കെതിരെ പരാതി പറഞ്ഞയാളോടു ഞാൻ പറഞ്ഞിരുന്നു. അതോടെ എനിക്കെതിരെ സന്നിധാനത്ത് രൂപപ്പെട്ട സമരം ഇല്ലാതായത് ഞാൻ കണ്ടു. എനിക്കൊപ്പം ജോലി ചെയ്ത ഡിവൈഎസ്പി രാധാകൃഷ്ണൻ മരണത്തിൽ നിന്നു ജീവിതത്തിലേക്ക് തിരികെ വന്നതിനും ഞാൻ സാക്ഷിയാണ്.’’ ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന കാലഘട്ടത്തിൽ തനിക്കുണ്ടായ അസാധാരണ അനുഭവങ്ങൾ മനോരമ ഓൺലൈന്‍ പ്രീമിയത്തിൽ പങ്കു വയ്ക്കുകയാണ് ശബരിമല പൊലീസ് ചീഫ് കോഓർഡിനേറ്റർ എഡിജിപി എസ്.ശ്രീജിത്ത്..
∙ ഈ മണ്ഡല കാലത്ത് വെർച്വൽ ക്യൂ സംബന്ധിച്ച് വിവാദം ഉയർന്നിരുന്നല്ലോ. ബുക്ക് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ദർശനം മുടങ്ങുമെന്നു വരെ ആശങ്ക ഉയർന്നിരുന്നു. പുതിയ രീതി വിജയിച്ചോ?
സുഗമമായ ദർശനം ഒരുക്കാൻ വെർച്വൽ ക്യൂ ഫലപ്രദമായ മാർഗമാണെന്ന് ഈ മണ്ഡല കാലം തെളിയിച്ചു. കാരണം ലളിതമാണ്. എല്ലാ ദിവസവും ഒരു പോലെ ദർശനം ക്രമീകരിച്ചതാണ് കാരണം. മുൻ വർഷങ്ങളിൽ ചില ദിവസം 10,000 പേർ വരും. മറ്റു ദിവസങ്ങളിൽ രണ്ടര ലക്ഷം പേരും. ഈ തിരക്ക് നിയന്ത്രിക്കാന്‍ പറ്റിയിരുന്നില്ല. ഈ വർഷം സ്ഥിതി മാറി. എല്ലാ ദിവസവും ലക്ഷം പേർ തൊഴുതു. പൊലീസുകാർക്ക് ക്ലിപ്തമായ ജോലി. മുൻപ് എല്ലാവരും തനിക്ക് ഇഷ്ടമുള്ള ഒരു ദിവസം നിശ്ചയിച്ച് വരുന്നതായിരുന്നു പതിവ്. അത് മിക്കവാറും അവധി ദിവസങ്ങളിൽ ആയിരുന്നു. ഇത്തവണ ഒഴിവു നോക്കി അയ്യപ്പന്മാർ ദർശനം നടത്തി.
ഡിസംബർ 23, 24 തീയതികളിൽ മാത്രമാണ് വലിയ തിരക്ക് വന്നത്. അന്ന് ശബരിപീഠം വരെ ക്യൂ പിന്നിട്ടു. ഒരു കാര്യം പറയാം. പൊലീസുകാർക്ക് നൽകിയ രഹസ്യ നിർദേശം ഇതായിരുന്നു. സന്നിധാനത്തേക്കു നോക്കുമ്പോൾ നിങ്ങൾക്കു താഴികക്കുടം കാണാം. അതിനു പിന്നിൽ ഫ്ലൈ ഓവറും. ആ പോയിന്റ് പിന്നിട്ട് ദർശനത്തിനുള്ള നിര ഇല്ലെങ്കിൽ സന്നിധാനത്ത് ആരെയും തള്ളരുത്. അവർ ഇഷ്ടം പോലെ തൊഴുതു മടങ്ങട്ടെ.
∙ സന്നിധാനത്ത് വിഐപി ദർശനം വലിയ വിവാദമായല്ലോ. ശബരിമലയിൽ വിഐപികൾ പതിവായി വരുന്നു. വിഐപി ദർശനം പൊലീസിന് തലവേദനയാണോ?
‘‘ക്യാ ഹോ രഹാ ഹേ!’’
മധ്യവയസ്കൻ, കണ്ടാലറിയാം യോഗ്യൻ. മറുനാട്ടിൽ നിന്നു വന്ന ആ അയ്യപ്പൻ ഇന്നും എനിക്ക് അദ്ഭുതമാണ്. ശബരിമല ഡ്യൂട്ടിക്ക് വരുമ്പോൾ ഞാനും ഭക്തരുടെ ദാസനാകും. ആരോടും കയർക്കില്ല. അതേ സമയം ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്ന പൊലീസ് അയ്യപ്പന്മാരോട് ചിലപ്പോൾ അൽപം മുഷിയേണ്ടി വന്നേക്കാം. പിന്നെ അനാവശ്യമായി തിരക്കു കൂട്ടുന്നവരോടും. ഒരിക്കൽ പതിനെട്ടാംപടി കയറിയ മറുനാടൻ അയ്യപ്പൻ പരാതി പറഞ്ഞു. പൊലീസുകാർ പിടിച്ചു വലിച്ചു കയറ്റി. നിലത്തു തൊട്ടില്ല. ക്യാ ഹോ രഹാ ഹേ, ഇവിടെ എന്താണ് നടക്കുന്നത് ? നിങ്ങൾ എന്താണു ചെയ്യുന്നത് ? ഇങ്ങനെ തിരക്കു കൂട്ടണോ. ഞങ്ങൾ എത്ര ദൂരെ നിന്നാണു വരുന്നതെന്നറിയാമോ.
പൊലീസുകാർക്ക് ദേഷ്യം വന്നു. പറഞ്ഞുവിടാൻ നോക്കി. എനിക്കങ്ങനെ അല്ല തോന്നിയത്. അദ്ദേഹത്തിന്റെ വികാരം ന്യായമാണ്. ഇവിടുത്തെ സ്ഥിതി അദ്ദേഹത്തിന് അറിയില്ലല്ലോ. ഞാൻ അദ്ദേഹത്തെ തൊഴുതു. എന്നിട്ടു പറഞ്ഞു. ‘‘ക്ഷമിക്കുക. തിരക്കു കൂട്ടിയതല്ല. അങ്ങയെ ബുദ്ധിമുട്ടിച്ചതല്ല. ഏറെ പേർ ക്യൂവിൽ നിൽക്കുന്നു. നട അടയ്ക്കാറാകുന്നു. വൈകിയാൽ അവർക്കു ദർശനം നഷ്ടപ്പെടില്ലേ’’. അദ്ദേഹം സംതൃപ്തനായി. മുഖത്തു ചിരി വിടർന്നു. അങ്ങേയ്ക്കു പ്രത്യേകം ഒന്നു കൂടി തൊഴാൻ സൗകര്യം ചെയ്യട്ടെ എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു. ‘‘വേണ്ട എനിക്കു പിണക്കമില്ല. പക്ഷേ പ്രത്യേക ദർശനം വേണ്ട. എനിക്കിതു മതി.’’ അങ്ങനെയുള്ള ഭക്തരാണ് ഇവിടെ കൂടുതലും.
∙ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നടന്നു കൊണ്ടിരുന്നു. അതിനിടെ സ്പെഷൽ ഓഫിസറായി ചുമതല എടുത്തു. വിശ്വാസികളെ അന്ന് എതിർക്കേണ്ടി വന്നില്ലേ. ഏറെ ദുഷ്കരമായ തീരുമാനം ആയിരുന്നില്ലേ അത്. ചുമതലയും വിശ്വാസവും തമ്മിലുള്ള സംഘർഷം. ഈ പ്രതിസന്ധി എങ്ങനെ മറികടന്നു?
ശബരിമലയിൽ സ്ത്രീ പ്രവേശം സംബന്ധിച്ച തർക്കങ്ങൾ നടക്കുകയാണ്. ഞാൻ മൂകാംബിയിലേക്കുള്ള യാത്രയിലും. കൊച്ചിയിൽ എത്തിയപ്പോൾ നിർദേശം വന്നു. ‘ശ്രീജിത്ത് ശബരിമലയിൽ ചുമതല എടുക്കണം’. ഞാൻ ധർമ സങ്കടത്തിലായി. എന്തു ചെയ്യണം എന്ന് അറിയില്ല. ഇത്തരം സന്ദർഭങ്ങളിൽ സുഹൃത്തായ ഒരാളോട് അഭിപ്രായം തേടി. തൽക്കാലം പേരു പറയുന്നില്ല. അദ്ദേഹം ദൈവജ്ഞനുമാണെന്ന് അറിയുക. അദ്ദേഹം പറഞ്ഞു. എനിക്ക് അര മണിക്കൂർ നൽകണം. പമ്പയിലേക്കുള്ള യാത്രയിലാണ് കാർ. പലരും വിളിച്ചു. ഞാൻ ഫോൺ എടുത്തില്ല. അതിനിടെ മനസ്സിൽ ആരോ ഇങ്ങനെ പറയുന്നതു പോലെ തോന്നി.
‘നീയും പോരാളി, ഞാനും പോരാളി
ഞാൻ സേനാ നായകനാണ്, നീ എന്റെ പോരാളിയും
യുദ്ധം ചെയ്യാനാണ് ഉത്തരവ്. അതിൽ ‘ചോയ്സ്’ ഇല്ല
എനിക്കുമില്ല, നിനക്കുമില്ല. ഞാൻ നിനക്കൊപ്പമുണ്ട്.’
അമ്പരന്നു പോയി. എന്തു കൊണ്ടാണ് ഇങ്ങനെ കേട്ടത്. അല്ലെങ്കിൽ തോന്നിയത്. അൽപം കഴിഞ്ഞപ്പോൾ സുഹൃത്തു വിളിച്ചു. എന്നിട്ടു പറഞ്ഞു. ഞാൻ കണ്ടത് പറയുകയാണ്. ദൈവഹിതം ഇതാകാം. അദ്ദേഹം പറഞ്ഞു. ‘നീയും പോരാളി, ഞാനും...’ പിന്നെ ഞാൻ കേട്ടതെല്ലാം പിന്നാലെ പറഞ്ഞു. എന്നിട്ടു പറഞ്ഞു. ‘ധൈര്യമായി പോകുക. ഇത് അയ്യപ്പന്റെ കൽപനയാണ്. ഇഷ്ടമാണ്. അതിൽ പിന്നെ എനിക്കു സംശയമുണ്ടായില്ല. മനസ്സിൽ അധൈര്യവും. പൊലീസ് ഓഫിസർ എന്ന നിലയിൽ എന്റെ കർത്തവ്യം കൃത്യമായി ചെയ്തു. ഏതാനും നാൾക്കകം പ്രശ്നങ്ങൾക്ക് ശമനമായി.
∙ സന്നിധാനത്തു കണ്ണീരോടെ പ്രാർഥിക്കുന്ന എസ്. ശ്രീജിത്തിന്റെ ദൃശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടല്ലോ. അന്ന് അവിടെ എന്താണ് സംഭവിച്ചത്. ആ സമയം മനസ്സിൽ എന്തായിരുന്നു?
അന്നു ഞാൻ മലയിറങ്ങുകയാണ്. രാവിലെ സന്നിധാനത്ത് എത്തി. അന്ന് ചിലതു സംഭവിച്ചു. സാധാരണ ഞാൻ ശ്രീകോവിലിന്റെ വലതു ഭാഗത്തു നിന്നാണ് തൊഴാറുള്ളത്. അവിടെ നിന്നാൽ എന്റെ മുഖം ആർക്കും കാണാൻ കഴിയില്ല. ആ ദിവസങ്ങളിൽ എന്നെ കാണുമ്പോൾ അയ്യപ്പന്മാർ ശരണം വിളിക്കുന്നത് അൽപം ദേഷ്യത്തോടെയാണ്. കേട്ടാൽ ഇങ്ങനെ തോന്നും. ‘സ്വാമിയേ... അയ്യപ്പോ...’. അവരുടെ ദേഷ്യം വാക്കുകളിലും മുഖത്തുമുണ്ട്. പുലർച്ചെ നാലു മണിയായിക്കാണും.
സന്നിധാനത്തേക്ക് നടന്നു വരുമ്പോൾ മാധ്യമ പ്രവർത്തകർ സംസാരിക്കുന്നതു കേട്ടു. അതെന്തെന്നറിയാൻ ഞാൻ നിന്നു. അതാണ് വൈകാനും കാരണം. പന്തളം കൊട്ടാരം പ്രതിനിധികൾ വന്നിട്ടുണ്ട്. അതു റിപ്പോർട്ട് ചെയ്യണം എന്നാണ് മാധ്യമ പ്രവർത്തകർ പറയുന്നത്. സന്നിധാനത്ത് ഞാൻ എത്തിയപ്പോഴേക്കും വലതു ഭാഗത്ത് തന്ത്രിയും മേൽശാന്തിയും എത്തിയിരുന്നു. അതിനാൽ അൽപം പിന്നിൽ ഇടതു ഭാഗത്തു നിന്നു. അവിടെ നിന്നാൽ എന്റെ മുഖം എല്ലാവർക്കും കാണാം. എന്റെ മുന്നിൽ പന്തളം രാജ കുടുംബാംഗങ്ങളുണ്ട്. മാധ്യമ പ്രവർത്തകരും അവരുടെ ക്യാമറയും. ഞാൻ തൊഴുതുനിൽക്കുകയാണ്. വലിയ പ്രശ്നമില്ലാതെ ഡ്യൂട്ടി നിർവഹിക്കാൻ കഴിഞ്ഞു. ഒടുവിൽ പരിഹാരവും. പൊലീസ് ഓഫിസർ എന്ന നിലയിലും അയ്യപ്പ ഭക്തൻ എന്ന നിലയിലും ഞാൻ സംതൃപ്തനാണ്.
അയ്യപ്പനോട് ഞാൻ ചോദിച്ചു:
‘മഹാബാഹോ നീയെത്ര വലിയവൻ.
എത്ര കരുതലോടെയാണ് നീ എന്നെ നോക്കുന്നത്.
ഉള്ളം കൈയിൽ എന്ന പോലെ എന്നെ കൊണ്ടു നടന്നല്ലോ.
ഒരു പോറൽ പോലും ഏൽക്കാതെ കാത്തു രക്ഷിച്ചല്ലോ.
ഞാനെങ്ങനെ നന്ദി പറയും.’
ഈ സമയം എന്റെ കണ്ണിൽ നിന്നു കണ്ണീർ ഒഴുകി. അതെങ്ങനെ കരച്ചിലാകും? ആ സമയം എന്റെ മനസ്സിൽ സന്തോഷമാണ്, നന്ദിയാണ്. ഇതെല്ലാം ക്യാമറയിൽ പതിഞ്ഞു. ലോകം മുഴുവൻ അറിഞ്ഞു. ഞാൻ മാത്രം ഇതൊന്നും അറിയുന്നില്ല. ഫോൺ കൈയിൽ ഇല്ല. ഗൺമാന്റെ പക്കലാണ്. ഏഴു മണിയോടെ ഞാന്‍ പുറത്തിറങ്ങി. ആ സമയം കാഴ്ച വേറൊന്ന്. എല്ലാവരും സ്നേഹത്തോടെ ശരണം വിളിക്കുന്നു. അയ്യപ്പന്മാരിൽ കുറച്ചു പേർ ഓടി വരുന്നു. സത്യത്തിൽ തല്ലാനാണോ അവർ വരുന്നതെന്ന് പേടിച്ചു പോയി. ഗൺമാനും മറ്റു പൊലീസ് അയ്യപ്പന്മാരും അടുത്തേക്ക് ഓടിയെത്തി. ആ വന്നവരിൽ ചിലർ കെട്ടിപ്പിടിച്ചു. ചിലർ സാഷ്ടാംഗം പ്രണമിച്ചു. എനിക്കു മാത്രം എന്താണെന്ന് മനസ്സിലാകുന്നില്ല. ഞാൻ ടിവി കണ്ടില്ലല്ലോ. അതിനിടെ വീട്ടിൽ നിന്നു ഭാര്യയുടെ വാട്സാപ് മെസേജ്. കണ്ണീരണിഞ്ഞ എന്റെ മുഖം അയച്ചു തന്നു. അപ്പോള്‍ മാത്രമാണ് കാര്യം മനസ്സിലായത്.
∙ ആദ്യമായി ശബരിമലയിൽ എത്തിയ ആ കാലം ഓർമയുണ്ടോ?
അഞ്ചു വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ശബരിമലയ്ക്കു പോയത്. അച്ഛനൊപ്പം. അച്ഛൻ അന്ന് മജിസ്ട്രേട്ടാണ്. പക്ഷേ ആ സൗകര്യങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. എനിക്കിന്നും ആ യാത്ര ഓർമയുണ്ട്. ബന്ധുക്കൾക്കൊപ്പം സന്നിധാനത്ത് എത്തി. നടപ്പന്തലിൽ എവിടെയോ കിടന്നു. കാത്തു നിന്ന് അയ്യപ്പനെ തൊഴുതു. അച്ഛന്റെ ആ നിലപാട് എനിക്കൊരു തിരിച്ചറിവായിരുന്നു. ഇവിടെ എല്ലാവരും തുല്യരാണ് എന്ന്. വലിയവനും ചെറിയവനും ഇല്ല. എല്ലാവരും അയ്യപ്പന്മാരാണ്. ജഡ‍്ജി ആയാലും തോട്ടക്കാരൻ ആയാലും. സാർ എന്ന് ആരെയും വിളിക്കണ്ടാ. എല്ലാവരും അയ്യപ്പന്മാർ.
അത് ഹിന്ദി സിനിമാ താരം വിവേക് ഒബ്റോയ് ആണെങ്കിലും സംഗീതജ്ഞൻ ഇളയരാജ ആണെങ്കിലും. ശബരിമലയിൽ ഡ്യൂട്ടി ചെയ്യുമ്പോഴാണ് ആളുകളുടെ സ്വഭാവത്തിൽ വരുന്ന ഈ മാറ്റം കണ്ടിട്ടുള്ളത്. പുറത്ത് ഇവരെല്ലാം താരങ്ങളാണ്. പക്ഷേ സന്നിധാനത്ത് സാധാരണ ഭക്തൻ. സന്നിധാനത്ത് എത്തുമ്പോൾ വിഐപികളുടെയും സ്വഭാവം മാറുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർ സാധാരണക്കാരായി മാറുന്നു. അവരെ അങ്ങനെ മാറ്റുന്നതും അയ്യപ്പനാണ്. പിന്നീട് 22 വർഷം ഞാൻ മല ചവിട്ടി. പൊലീസിൽ എത്തിയതോടെ അയ്യപ്പനെ സേവിക്കാനും അവസരം കിട്ടി. പല തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. ഒരു ജോലിയോടും ഞാൻ പ്രത്യേക ഇഷ്ടം കാണിച്ചിട്ടില്ല. ഈ തസ്തിക വേണമെന്നും പറഞ്ഞിട്ടില്ല.
പക്ഷേ ശബരിമല ഡ്യൂട്ടി കിട്ടിയാൽ അങ്ങനെ അല്ല. ഏറെ ഇഷ്ടത്തോടെയും ഭക്തിയോടെയും ഞാൻ ആ ജോലി ചെയ്യുന്നു. ഇപ്പോൾ എനിക്ക് എത്ര നേരം വേണമെങ്കിലും സന്നിധാനത്ത് നിൽക്കാമല്ലോ. പക്ഷേ മനസ്സ് അനുവദിക്കില്ല. എല്ലാ ദിവസവും പലവട്ടം സന്നിധാനത്ത് ചെല്ലും. ഒന്നു പാളി നോക്കും. കൂടെയുള്ള പൊലീസുകാർ സമ്മതിക്കില്ല. നിൽക്കാൻ പറയും. ഞാൻ അൽപനേരം നിന്നാൽ മറ്റൊരു അയ്യപ്പന്റെ ദർശന സമയം നഷ്ടപ്പെടില്ലേ. അങ്ങനെ ഓർക്കുമ്പോൾ മാറാനും തോന്നും. എപ്പോഴും അയ്യപ്പൻ എന്റെ മനസ്സിലുണ്ട്. അതെനിക്ക് ബോധ്യം വന്നത് അന്നാണ്. സുപ്രീം കോടതി വിധി വന്ന ശേഷമുള്ള മണ്ഡല കാലത്ത്. അന്നും എന്നെ നയിച്ചതും രക്ഷിച്ചതും അയ്യപ്പനാണ്.
∙ സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുന്ന പലരും തങ്ങൾ നേരിട്ടു കണ്ട അദ്ഭുതങ്ങളെക്കുറിച്ച് പറയാറുണ്ട്. അത്തരം അനുഭവങ്ങൾ പങ്കു വയ്ക്കാമോ?
ഞാനിതു പറയുമ്പോൾ നിങ്ങൾക്ക് അദ്ഭുതം തോന്നിയേക്കാം. അയ്യപ്പന്റെ അരികിൽ നിൽക്കുമ്പോൾ ഇതൊന്നും അദ്ഭുതമല്ല. ഡിവൈഎസ്പി രാധാകൃഷ്ണനും 82 വയസ്സുള്ള പേരറിയാത്ത മാളികപ്പുറവും അയ്യന്റെ അദ്ഭുതങ്ങളുടെ സാക്ഷികളാണ്. വർഷങ്ങൾക്കു മുൻപാണ്. അയ്യപ്പസന്നിധി മകരവിളക്കിന് ഒരുങ്ങുകയാണ്. ഞങ്ങൾ ഒരുക്കത്തിന്റെ തിരക്കിലും. ഡിവൈഎസ്പി രാധാകൃഷ്ണനാണ് സന്നിധാനം ചുമതല. ഞാൻ നോക്കുമ്പോൾ രാധാകൃഷ്ണൻ ഇരു കൈകളും വായുവിൽ ചുഴറ്റുന്നു.
‘എന്താണ് കാര്യം?’ ഞാൻ തിരക്കി.
‘കൈവേദനയുണ്ട്. അതു മാറ്റാനാണ്. തിരക്ക് നിയന്ത്രിക്കാൻ തയാറെടുക്കുകയാണ്.’
തീർഥാടകരെ തള്ളിമാറ്റേണ്ടി വരും. അതിനുള്ള തയാറെടുപ്പാണ്. മകര ജ്യോതി ദർശനം കഴിഞ്ഞു. ഞാൻ നടപ്പന്തലിൽ ആണ്. ആരോ വിളിച്ചു പറഞ്ഞു. രാധാകൃഷ്ണൻ കുഴഞ്ഞു വീണു. ഉടനെ അങ്ങോട്ടു പാഞ്ഞു. നേരത്തേ വന്നത് വെറും കൈവേദന ആയിരുന്നില്ല. ഹൃദയാഘാതത്തിന്റെ ലക്ഷണമായിരുന്നു. ഉടനെ സ്ട്രെച്ചറിലേക്കു മാറ്റി. വിസിൽ അടിച്ച് ഞാൻ ആദ്യം. നേരെ ആശുപത്രിയിൽ എത്തി. ഡോക്ടർമാരുടെ സംഘം വന്നു. അവരുടെ മുഖം ഇരുളുന്നു. നിമിഷങ്ങൾ നീങ്ങുന്നു. പിന്നെ കാണുന്നത് ഇങ്ങനെ.
‘അയ്യപ്പാ’ എന്നു വിളിച്ച് പഴ്സനൽ സെക്യൂരിറ്റി ഓഫിസർ വാവിട്ടു കരയുന്നു. ദൂരെ എല്ലാം കഴിഞ്ഞുവെന്നു കൈകൊണ്ട് ആംഗ്യം കാണിക്കുന്ന ഡോക്ടർമാർ. ഞാനടുത്തു ചെന്നു. ഇസിജി നേർരേഖയിൽ. ഡോക്ടർ പറഞ്ഞു. ‘ഏഴു മിനിറ്റായിക്കാണും’. ഇല്ല, അങ്ങനെയല്ല. എനിക്ക് അങ്ങനെ തോന്നി. അതോ തോന്നിപ്പിച്ചതോ? ഒന്നു കൂടെ ശ്രമിക്കാൻ, ഞങ്ങൾ അവരോട് അപേക്ഷിച്ചു. ‘ട്രൈ, ട്രൈ ട്രൈ...’. ഇസ്തിരിപ്പെട്ടി പോലൊന്നുമായി ഡോക്ടർമാർ വന്നു. മൂന്നു വട്ടം നെഞ്ചിൽ വച്ചു. അദ്ഭുതം. രണ്ടു വട്ടം ഹൃദയം മിടിക്കുന്നു. അവർക്കും വിശ്വസിക്കാൻ പറ്റുന്നില്ല.
ആംബുലൻസിൽ നേരെ ബിലീവേഴ്സ് ആശുപത്രിയിലേക്ക്. അയ്യപ്പൻ നൽകിയ മൃതസഞ്ജീവനിയുമായി രാധാകൃഷ്ണൻ ഇന്നും നമുക്കൊപ്പമുണ്ട്. അവിടെയും തീരുന്നില്ല. മണ്ഡല പൂജ കഴിഞ്ഞു നടയടച്ചാൽ മൂന്നു ദിവസം കഴിഞ്ഞു മകര വിളക്ക് സീസണിനു വേണ്ടി തുറക്കും. പുറത്തു നിന്നുള്ള തീർഥാടകർ ഈ ദിവസങ്ങളിൽ അവിടെ തങ്ങും. പലരും നടപ്പന്തലിലായിരിക്കും. പിന്നീട് നട തുറന്നാൽ ഒരു ഓട്ടമാണ്. ഞാൻ നടപ്പന്തലിൽ നിൽക്കുകയാണ്. അപ്പോഴാണ് അതു കാണുന്നത്. ക്യൂവിൽ നിന്ന മാളികപ്പുറം വീണു. 82 വയസ്സു കാണും. അവരെ ചവിട്ടി മറ്റുള്ളവർ ഓടുന്നു. അവർക്ക് അപ്പോൾ അതുമാത്രമേ പറ്റൂ. അല്ലങ്കിൽ പിന്നിൽ നിന്നു വരുന്നവർ അവരെ ചവിട്ടും.
പൊലീസ് ഓടിയെത്തി. അവരെ എടുത്തു. പൾസില്ല. ശ്വാസവും. കഷ്ടം. ഡോക്ടർമാർ വരുന്നു. അതിനിടെ അവരെ എടുത്ത് പതിനെട്ടാംപടിക്കു താഴെ പൈപ്പിനു ചുവട്ടിൽ കിടത്തി. കാൽ കഴുകാൻ വെള്ളം പ്രവഹിക്കുന്ന പൈപ്പാണ്. ഞെട്ടിപ്പോയി. വെള്ളം വീണതോടെ മാളികപ്പുറം എഴുന്നേറ്റു. അയ്യപ്പാ എന്നു വിളിച്ച് നേരെ പതിനെട്ടാംപടി കയറി എങ്ങോപോകുന്നു. ചികിത്സ പോലും തേടാതെ. ഇതു വായിക്കുന്നവർക്ക് അദ്ഭുതം തോന്നില്ലെന്ന് എനിക്കുറപ്പുണ്ട്. കാരണം ഇതിലും എത്രയോ വലിയ സൃകൃതം നേരിട്ട് അനുഭവിച്ചവരാണ് നിങ്ങൾ എന്ന് എനിക്കറിയാം.
മറ്റൊരു സംഭവം പറയാം. ആദ്യമായി സന്നിധാനത്ത് മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചു. തീർഥാടകരെ ഡിറ്റക്ടർ വഴിയാണ് കടത്തി വിടുന്നത്. നല്ല തിരക്ക്. ശരംകുത്തി വരെ ഭക്തരുടെ നിര. ഞെട്ടലോടെയാണ് അതു കണ്ടത്. ഡിറ്റക്ടറിലേക്കുള്ള വൈദ്യൂതി കണക്‌ഷൻ പൊട്ടിവീഴാറായി കിടക്കുന്നു. പ്ലഗ് തൂങ്ങി ആടുന്നു. ഏതു നിമിഷവും പൊട്ടി വീഴാം. വീണാലോ. എല്ലാവരും തൊട്ടുതൊട്ടു നിൽക്കുകയാണ്. ഒരാൾക്ക് വൈദ്യുതാഘാതം ഏറ്റാൽ അതൊരു കൂട്ടമരണത്തിലേക്ക് നീങ്ങും. എന്തു ചെയ്യും? പറഞ്ഞാൽ ആളുകൾ പരിഭ്രാന്തരാകും. തിക്കും തിരക്കും പിന്നാലെ.
കെഎസ്ഇബിയിൽ വയർലെസ് സെറ്റിൽ വിളിച്ചു. ബഹളം കാരണം ഒന്നും കേൾക്കുന്നില്ല. ശ്രമം വിഫലം. പ്ലഗ് തൂങ്ങിയാടുകയാണ്. ഞാൻ പ്രാർഥിച്ചു. എന്തെങ്കിലും സംഭവിച്ചാൽ ഞാനും അതിലേക്കു ചാടും. മരിക്കും. ദുരന്തത്തിനു ശേഷം ജുഡിഷ്യൽ കമ്മിഷന്റെ മുന്നിൽ പോയി നിൽക്കാൻ വയ്യ. ഉടനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് അയ്യപ്പനെ കെഎസ്ഇബി ഓഫിസിൽ അയച്ചു. പ്രാർഥിച്ചു കൊണ്ടു നിന്നു. അതല്ലാതെ ഒന്നും ചെയ്യാനില്ല. നിമിഷങ്ങൾ നീങ്ങുന്നു. ഒടുവിൽ പൊലീസ് വൈദ്യുതി ഓഫിസിൽ എത്തി. വൈദ്യുതി വിച്ഛേദിച്ചു. ഒരു ദീർഘനിശ്വാസം. അയ്യപ്പന് നന്ദി പറയുമ്പോൾ പ്ലഗ് പൊട്ടി താഴെ വീഴുന്നു. അത്രയും നേരം ആരാണ് കമ്പി പിടിച്ചുനിന്നത്, അയ്യപ്പനല്ലാതെ!
∙ സന്നിധാനം ഡ്യൂട്ടിക്കിടെ പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടോ?
ചെറുപ്പം മുതൽ ഞാൻ ഈശ്വര വിശ്വാസിയാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും അയ്യപ്പൻ ശരിയുടെ വഴി കാണിച്ചു തരും. സന്നിധാനത്തു വച്ചാണ് അത്തരമൊരു പ്രതിസന്ധി നേരിട്ടതും. അന്ന് എസ്പിയാണ്. സന്നിധാനം സ്പെഷൽ ഓഫിസർ. ദേവസ്വം യോഗം ഇങ്ങനെ തീരുമാനിച്ചു. ഐഡി കാർഡ് ഇല്ലാത്ത ആരെയും പതിനെട്ടാംപടിക്കു മുകളിൽ ക്യൂവിൽ അല്ലാതെ പ്രവേശിക്കാൻ അനുവദിക്കണ്ട. രാവിലെ വന്നപ്പോൾ ഒരാൾ കയർ ചാടിക്കടക്കുന്നു. അയാളെ പിടിച്ചു നിർത്തി. ആരാണെന്നു ചോദിച്ചു. മറുപടി ഇങ്ങനെ. ‘എന്നെ തൊട്ടാൽ വിവരം അറിയും’. എനിക്കു ദേഷ്യം വന്നു. സിഐ സാലിയാണ് അവിടെ ചുമതല. എഫ്ഐആർ എടുക്കാൻ പറഞ്ഞു.
ദേവസ്വം ജീവനക്കാരൻ ആയിരുന്നു. അദ്ദേഹത്തെ സന്നിധാനം സ്റ്റേഷനിലേക്കു മാറ്റി. ജീവനക്കാർ സമരവും പ്രഖ്യാപിച്ചു. പലവട്ടം ഒത്തുതീർപ്പു ചർച്ചകൾ നടന്നു. എ.കെ. ആന്റണിയാണ് മുഖ്യമന്ത്രി. സമരക്കാരുടെ ആവശ്യം എന്നെ മാറ്റണമെന്നും. അതിൽ അവർ വഴങ്ങുന്നില്ല. ഒടുവിൽ ശീവേലി മുടങ്ങുമെന്ന സ്ഥിതി എത്തുന്നു. വിളക്ക് എടുക്കേണ്ടയാളാണ് അദ്ദേഹം. ശുചീകരണ ചുമതലയുള്ള വിശുദ്ധി സേനയും സമരത്തിലാണ്. അവർ സമരം ചെയ്താൽ 48 മണിക്കൂറിനുള്ളിൽ പകർച്ച വ്യാധി പൊട്ടിപ്പുറപ്പെടുന്നതു പോലെയുള്ള പ്രതിസന്ധിയുമുണ്ട്. എന്തു ചെയ്യും ?
ഞാൻ വീണ്ടും അയ്യപ്പന്റെ സന്നിധിയിൽ എത്തി. ഈ ചോദ്യം ചോദിച്ചു. ഞാൻ തെറ്റു ചെയ്തോ? അൽപസമയം അങ്ങനെ നീങ്ങി. എന്റെ ചെവിയിൽ ആരോ മന്ത്രിച്ചതു പോലെ. നീ എന്റെ ദ്വാരപാലകനാണ്. ഇങ്ങനെ ചെയ്യാനും പറഞ്ഞു. പറഞ്ഞത് എന്താണെന്ന് എഴുതുന്നില്ല. അതു സ്വകാര്യമായിരിക്കട്ടെ. ഞാൻ സന്നിധാനം പൊലീസ് സ്റ്റേഷനിലേക്കു ചെന്നു. അദ്ദേഹത്തോട് ചെവിയിൽ ഒരു കാര്യം പറഞ്ഞു. മറുപടി കുറിക്കാം. ഇല്ല സർ, എനിക്കു പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സമരക്കാരോടും അക്കാര്യം പറഞ്ഞു. സമരം അവിടെ തീരുകയും ചെയ്തു.
എന്റെ ഭാഗത്തു തെറ്റുണ്ടോ? പലവട്ടം ആ ചോദ്യം ഞാൻ ചോദിച്ചു. ആ ചോദ്യം നാലു ദിവസം മാത്രമാണ് എന്റെ മനസ്സിൽ നിന്നത്. നാലാം ദിവസം ഉത്തരം ലഭിക്കുന്നു. അന്ന് ദേവപ്രശ്നമാണ്. പ്രധാന പ്രശ്നം ഇതായിരുന്നു. ‘പൊലീസ് സാന്നിധ്യം സന്നിധാനത്തു വേണോ?’. ദേവപ്രശ്നത്തിൽ പങ്കു ചേർന്ന ദൈവജ്ഞർ സംശയമില്ലാതെ മറുപടി നൽകി:
‘പൊലീസ് അയ്യപ്പന്മാർ തുടരണം. അതാണ് അയ്യപ്പന്റെ ഇഷ്ടം, ഇംഗിതം.’