നിലത്തിരുന്ന് ജീവനക്കാരനൊപ്പം ഭക്ഷണം കഴിച്ച ‘തലവൻ’; മേൽക്കൂര ഉയരം കുറച്ച് ലാഭം കൊയ്ത സുസുക്കി; ഒസാമു ഇന്ത്യയെ ലക്ഷ്യമിട്ടതിന് പിന്നിൽ..?
ദീര്‍ഘായുസ്സും ജപ്പാന്‍കാരും അടുത്ത ബന്ധുക്കളാണ്. ജനസംഖ്യയുടെ മൂന്നിലൊന്നിലേറെ പേർക്കും 65 വയസ്സിലധികം പ്രായമുള്ള നാടാണത്. 94–ാം വയസ്സിൽ വിടപറഞ്ഞ, സുസുക്കിയെന്ന വാഹന സാമ്രാജ്യത്തിന്റെ അധിപന്‍ ഒസാമു സുസുക്കിയും ആയുസ്സിന്റെ കാര്യത്തില്‍ അനുഗ്രഹീതന്‍. ഒസാമുവിനെ പോലെ ദീര്‍ഘകാലം മുന്‍നിര വാഹന കമ്പനിയുടെ തലപ്പത്തിരുന്നവര്‍ അധികമില്ല. സുസുക്കി മോട്ടര്‍ കോര്‍പറേഷന്റെ പ്രസിഡന്റ്, ചെയര്‍മാന്‍, സിഇഒ തുടങ്ങിയ കസേരകളിലൊന്നില്‍ നാലു പതിറ്റാണ്ടിലേറെ കാലം ഒസാമു ഉണ്ടായിരുന്നു. പ്രായം 70 കഴിഞ്ഞപ്പോഴും 80 പിന്നിട്ടപ്പോഴുമെല്ലാം ഉയര്‍ന്ന, ‘എത്രകാലം ജോലി തുടരുമെന്ന ചോദ്യങ്ങള്‍ക്ക്, ‘അനന്തകാലം, അല്ലെങ്കില്‍ ഞാന്‍ മരിക്കുന്നതു വരെ’ എന്നായിരുന്നു തമാശ കലര്‍ത്തി ഒസാമു സുസുക്കി നല്‍കിയിരുന്ന മറുപടി. തലമുറയില്‍ ആണ്‍കുട്ടികളില്ലാതെ വന്നപ്പോള്‍ സുസുക്കി കുടുംബം ‘ദത്തെടുത്തയാളായിരുന്നു’ ഒസാമു മറ്റ്‌സുഡ. പ്രാദേശിക ബാങ്കിലെ ജീവനക്കാരനായിരുന്ന ഒസാമുവിന്റെ ജീവിതം മാറുന്നത് സുസുക്കി മോട്ടര്‍ കോര്‍പറേഷന്‍ സ്ഥാപിച്ച മിച്ചികോ സുസുക്കിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചതോടെയാണ്. ആ തലമുറയില്‍ ആണ്‍കുട്ടികള്‍ ഇല്ലാതെ വന്നതോടെ നടത്തിയ ദത്തെടുക്കല്‍ വിവാഹമായിരുന്നു ഒസാമുവിന്റേത്. ജാപ്പനീസ് ആചാരമനുസരിച്ച് ഭാര്യയുടെ
ദീര്‍ഘായുസ്സും ജപ്പാന്‍കാരും അടുത്ത ബന്ധുക്കളാണ്. ജനസംഖ്യയുടെ മൂന്നിലൊന്നിലേറെ പേർക്കും 65 വയസ്സിലധികം പ്രായമുള്ള നാടാണത്. 94–ാം വയസ്സിൽ വിടപറഞ്ഞ, സുസുക്കിയെന്ന വാഹന സാമ്രാജ്യത്തിന്റെ അധിപന്‍ ഒസാമു സുസുക്കിയും ആയുസ്സിന്റെ കാര്യത്തില്‍ അനുഗ്രഹീതന്‍. ഒസാമുവിനെ പോലെ ദീര്‍ഘകാലം മുന്‍നിര വാഹന കമ്പനിയുടെ തലപ്പത്തിരുന്നവര്‍ അധികമില്ല. സുസുക്കി മോട്ടര്‍ കോര്‍പറേഷന്റെ പ്രസിഡന്റ്, ചെയര്‍മാന്‍, സിഇഒ തുടങ്ങിയ കസേരകളിലൊന്നില്‍ നാലു പതിറ്റാണ്ടിലേറെ കാലം ഒസാമു ഉണ്ടായിരുന്നു. പ്രായം 70 കഴിഞ്ഞപ്പോഴും 80 പിന്നിട്ടപ്പോഴുമെല്ലാം ഉയര്‍ന്ന, ‘എത്രകാലം ജോലി തുടരുമെന്ന ചോദ്യങ്ങള്‍ക്ക്, ‘അനന്തകാലം, അല്ലെങ്കില്‍ ഞാന്‍ മരിക്കുന്നതു വരെ’ എന്നായിരുന്നു തമാശ കലര്‍ത്തി ഒസാമു സുസുക്കി നല്‍കിയിരുന്ന മറുപടി. തലമുറയില്‍ ആണ്‍കുട്ടികളില്ലാതെ വന്നപ്പോള്‍ സുസുക്കി കുടുംബം ‘ദത്തെടുത്തയാളായിരുന്നു’ ഒസാമു മറ്റ്‌സുഡ. പ്രാദേശിക ബാങ്കിലെ ജീവനക്കാരനായിരുന്ന ഒസാമുവിന്റെ ജീവിതം മാറുന്നത് സുസുക്കി മോട്ടര്‍ കോര്‍പറേഷന്‍ സ്ഥാപിച്ച മിച്ചികോ സുസുക്കിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചതോടെയാണ്. ആ തലമുറയില്‍ ആണ്‍കുട്ടികള്‍ ഇല്ലാതെ വന്നതോടെ നടത്തിയ ദത്തെടുക്കല്‍ വിവാഹമായിരുന്നു ഒസാമുവിന്റേത്. ജാപ്പനീസ് ആചാരമനുസരിച്ച് ഭാര്യയുടെ
ദീര്‍ഘായുസ്സും ജപ്പാന്‍കാരും അടുത്ത ബന്ധുക്കളാണ്. ജനസംഖ്യയുടെ മൂന്നിലൊന്നിലേറെ പേർക്കും 65 വയസ്സിലധികം പ്രായമുള്ള നാടാണത്. 94–ാം വയസ്സിൽ വിടപറഞ്ഞ, സുസുക്കിയെന്ന വാഹന സാമ്രാജ്യത്തിന്റെ അധിപന്‍ ഒസാമു സുസുക്കിയും ആയുസ്സിന്റെ കാര്യത്തില്‍ അനുഗ്രഹീതന്‍. ഒസാമുവിനെ പോലെ ദീര്‍ഘകാലം മുന്‍നിര വാഹന കമ്പനിയുടെ തലപ്പത്തിരുന്നവര്‍ അധികമില്ല. സുസുക്കി മോട്ടര്‍ കോര്‍പറേഷന്റെ പ്രസിഡന്റ്, ചെയര്‍മാന്‍, സിഇഒ തുടങ്ങിയ കസേരകളിലൊന്നില്‍ നാലു പതിറ്റാണ്ടിലേറെ കാലം ഒസാമു ഉണ്ടായിരുന്നു. പ്രായം 70 കഴിഞ്ഞപ്പോഴും 80 പിന്നിട്ടപ്പോഴുമെല്ലാം ഉയര്‍ന്ന, ‘എത്രകാലം ജോലി തുടരുമെന്ന ചോദ്യങ്ങള്‍ക്ക്, ‘അനന്തകാലം, അല്ലെങ്കില്‍ ഞാന്‍ മരിക്കുന്നതു വരെ’ എന്നായിരുന്നു തമാശ കലര്‍ത്തി ഒസാമു സുസുക്കി നല്‍കിയിരുന്ന മറുപടി. തലമുറയില്‍ ആണ്‍കുട്ടികളില്ലാതെ വന്നപ്പോള്‍ സുസുക്കി കുടുംബം ‘ദത്തെടുത്തയാളായിരുന്നു’ ഒസാമു മറ്റ്‌സുഡ. പ്രാദേശിക ബാങ്കിലെ ജീവനക്കാരനായിരുന്ന ഒസാമുവിന്റെ ജീവിതം മാറുന്നത് സുസുക്കി മോട്ടര്‍ കോര്‍പറേഷന്‍ സ്ഥാപിച്ച മിച്ചികോ സുസുക്കിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചതോടെയാണ്. ആ തലമുറയില്‍ ആണ്‍കുട്ടികള്‍ ഇല്ലാതെ വന്നതോടെ നടത്തിയ ദത്തെടുക്കല്‍ വിവാഹമായിരുന്നു ഒസാമുവിന്റേത്. ജാപ്പനീസ് ആചാരമനുസരിച്ച് ഭാര്യയുടെ
ദീര്‍ഘായുസ്സും ജപ്പാന്‍കാരും അടുത്ത ബന്ധുക്കളാണ്. ജനസംഖ്യയുടെ മൂന്നിലൊന്നിലേറെ പേർക്കും 65 വയസ്സിലധികം പ്രായമുള്ള നാടാണത്. 94–ാം വയസ്സിൽ വിടപറഞ്ഞ, സുസുക്കിയെന്ന വാഹന സാമ്രാജ്യത്തിന്റെ അധിപന്‍ ഒസാമു സുസുക്കിയും ആയുസ്സിന്റെ കാര്യത്തില്‍ അനുഗ്രഹീതന്‍. ഒസാമുവിനെ പോലെ ദീര്‍ഘകാലം മുന്‍നിര വാഹന കമ്പനിയുടെ തലപ്പത്തിരുന്നവര്‍ അധികമില്ല. സുസുക്കി മോട്ടര്‍ കോര്‍പറേഷന്റെ പ്രസിഡന്റ്, ചെയര്‍മാന്‍, സിഇഒ തുടങ്ങിയ കസേരകളിലൊന്നില്‍ നാലു പതിറ്റാണ്ടിലേറെ കാലം ഒസാമു ഉണ്ടായിരുന്നു. പ്രായം 70 കഴിഞ്ഞപ്പോഴും 80 പിന്നിട്ടപ്പോഴുമെല്ലാം ഉയര്‍ന്ന, ‘എത്രകാലം ജോലി തുടരുമെന്ന ചോദ്യങ്ങള്‍ക്ക്, ‘അനന്തകാലം, അല്ലെങ്കില്‍ ഞാന്‍ മരിക്കുന്നതു വരെ’ എന്നായിരുന്നു തമാശ കലര്‍ത്തി ഒസാമു സുസുക്കി നല്‍കിയിരുന്ന മറുപടി.
തലമുറയില്‍ ആണ്‍കുട്ടികളില്ലാതെ വന്നപ്പോള്‍ സുസുക്കി കുടുംബം ‘ദത്തെടുത്തയാളായിരുന്നു’ ഒസാമു മറ്റ്‌സുഡ. പ്രാദേശിക ബാങ്കിലെ ജീവനക്കാരനായിരുന്ന ഒസാമുവിന്റെ ജീവിതം മാറുന്നത് സുസുക്കി മോട്ടര്‍ കോര്‍പറേഷന്‍ സ്ഥാപിച്ച മിച്ചികോ സുസുക്കിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചതോടെയാണ്. ആ തലമുറയില്‍ ആണ്‍കുട്ടികള്‍ ഇല്ലാതെ വന്നതോടെ നടത്തിയ ദത്തെടുക്കല്‍ വിവാഹമായിരുന്നു ഒസാമുവിന്റേത്. ജാപ്പനീസ് ആചാരമനുസരിച്ച് ഭാര്യയുടെ കുടുംബപ്പേരായ സുസുക്കി പിന്നീട് ഒസാമുവിനൊപ്പം ചേര്‍ന്നു. അദ്ദേഹം പിന്നീട് സുസുക്കിയുടെ തലതൊട്ടപ്പനായ ഒസാമു സുസുക്കിയായി മാറിയത് ചരിത്രം.
സുസുക്കി മോട്ടര്‍ കോര്‍പറേഷനില്‍ 1958ല്‍ ജൂനിയര്‍ മാനേജ്‌മെന്റ് പോസ്റ്റിലാണ് ഒസാമു സുസുക്കി ജോലി ആരംഭിക്കുന്നത്. 1972ല്‍ സീനിയര്‍ മാനേജിങ് ഡയറക്ടറായ ഒസാമു 1978ൽ സുസുക്കിയുടെ പ്രസിഡന്റും സിഇഒയുമായി. ഒസാമു സുസുക്കി പ്രസിഡന്റാവുമ്പോള്‍ സുസുക്കിയുടെ മൂല്യം 30,000 കോടി യെന്‍ (ഏകദേശം 16,000 കോടി രൂപ) ആയിരുന്നു. അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോള്‍ 3.56 ലക്ഷം കോടി യെന്‍ (ഏകദേശം 1.93 ലക്ഷം കോടി രൂപ) മൂല്യമുള്ള കമ്പനിയായി സുസുക്കി മാറി. സുസുക്കിയുടെ മാത്രമല്ല ഇന്ത്യന്‍ കാര്‍ വിപണിയുടേയും ദത്തുപുത്രനാണ് ഒസാമു. ‘ജനകീയ കാര്‍’ എന്ന ആശയം മാത്രമായിരുന്നു നമുക്കുണ്ടായിരുന്നത്. അത് നടപ്പിലാക്കാനായത് ഒസാമു സുസുക്കി എന്ന പ്രായോഗിക ബുദ്ധിശാലിയുടെ വരവോടെയാണ്.
∙ സുസുക്കി ആഗ്രഹിച്ചതും ഇന്ത്യ കല്‍പിച്ചതും
ഇന്ത്യയ്ക്കൊരു ‘ജനകീയ കാര്‍’ എന്നത് സഞ്ജയ് ഗാന്ധി കണ്ട സ്വപ്‌നമായിരുന്നു. മാരുതിയുടെ ദേശസാല്‍ക്കരണം 1971ല്‍ നടന്നെങ്കിലും ജനകീയ കാര്‍ യാഥാര്‍ഥ്യമാവാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. ജനകീയ കാര്‍ സംഭവിക്കണമെങ്കില്‍ മാരുതിക്ക് സാങ്കേതികവിദ്യയും നിര്‍മാണ പരിചയവുമുള്ള വിദേശ കമ്പനിയുടെ സഹകരണം അത്യാവശ്യമായിരുന്നു. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുമായാണ് ആദ്യം മാരുതി സഹകരിച്ചത്. എന്നാല്‍ ചെലവു കുറഞ്ഞ, ഇന്ധനക്ഷമത കൂടിയ, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ കാര്‍ നിര്‍മിക്കാൻ റെനോയ്ക്ക് സാധിച്ചില്ല. ഫിയറ്റ്, സുബാരു, ടൊയോട്ട തുടങ്ങിയ വലിയ കമ്പനികളുമായി അന്ന് മാരുതി ശ്രമിച്ചെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. തികച്ചും അവിചാരിതമായാണ് സുസുക്കിയും മാരുതിയുമായുള്ള ബന്ധം ആരംഭിക്കുന്നത്.
ജപ്പാനിലെ മറ്റൊരു ചെറുകാര്‍ നിര്‍മാതാക്കളായ ഡയ്ഹാറ്റ്‌സുവുമായുള്ള ചര്‍ച്ചയ്ക്കാണ് മാരുതി മുന്‍കയ്യെടുത്തത്. ഇതിന്റെ വാര്‍ത്ത ഇന്ത്യയിലെ സുസുക്കി മോട്ടറിന്റെ ഡയറക്ടര്‍ കാണുകയും കമ്പനിയുടെ ജപ്പാനിലെ ആസ്ഥാനത്തേക്കു വിളിച്ച് അറിയിക്കുകയുമായിരുന്നു. അപ്പോഴേക്കും മാരുതി ടീം ജപ്പാനിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. പിന്നീട് സുസുക്കി മോട്ടോഴ്‌സ് ഔദ്യോഗികമായി മാരുതി അധികൃതരെ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചു. അന്ന് അംബാസിഡറും പ്രീമിയര്‍ പത്മിനിയും റോഡ് വാണിരുന്ന ഇന്ത്യയില്‍, മധ്യവര്‍ഗത്തിന് പ്രാപ്യമായ ഒരു കാറില്ലായിരുന്നു. ഇന്ത്യന്‍ വിപണിയുടെ ഈ വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഒസാമു സുസുക്കി നടത്തിയ നിര്‍ണായക നീക്കമാണ് ഇന്ത്യയുടേയും സുസുക്കിയുടേയും ഭാവി മാറ്റിയത്.
ഫോക്‌സ്‌വാഗണും ടൊയോട്ടയും പോലുള്ള വലിയ കമ്പനികളും ഇന്ത്യയിലെ ചെറു കാര്‍ വിപണിയിലേക്ക് നോട്ടമിട്ടിരുന്നു. ഇന്ത്യയുടെ നയങ്ങളിലെ പരിമിതികളും വിദേശ നിക്ഷേപത്തിനുള്ള സാധ്യതകളുടെ കുറവും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ചുവപ്പുനാടകളുമെല്ലാം വലിയ കമ്പനികളെ നിക്ഷേപത്തില്‍ നിന്നും പിന്നോട്ടടിച്ചു. അതേസമയം ഇതൊരു സുവര്‍ണാവസരമായാണ് സുസുക്കി കരുതിയത്. സുസുക്കി ഇന്ത്യയിലേക്കു വരുമ്പോള്‍ പ്രതിവര്‍ഷം 40,000 കാറുകളാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ ഇന്നത് 41 ലക്ഷമാണ്. അന്ന് 14,000 പേരില്‍ ഒരാള്‍ മാത്രമാണ് കാറുടമയെങ്കില്‍ ഇന്ന് ആയിരം ഇന്ത്യക്കാരില്‍ 35 പേര്‍ കാറുടമകളാണ്. ജനകീയ കാര്‍ എന്ന ഇന്ത്യക്കാരുടെ സ്വപ്‌നം യാഥാർഥ്യമായത് ഒസാമ സുസുക്കിയുടെ വരവോടെയായിരുന്നു. ഇന്ന് ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ വിപണിയുടെ 42 ശതമാനവും സുസുക്കിക്ക് അര്‍ഹതപ്പെട്ടതാണ്.
∙ 1.2 ലക്ഷം ബുക്കിങ്!
ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള തീരുമാനത്തെക്കുറിച്ച് പിന്നീടൊരു അഭിമുഖത്തില്‍ ഒസാമു സുസുക്കി പറഞ്ഞതിങ്ങനെ: ‘‘ലോകത്ത് ഒരു രാജ്യത്തെങ്കിലും ഒന്നാം നമ്പറാവണമെന്ന ആഗ്രഹമാണ് ഇന്ത്യന്‍ വിപണിയുടെ സാധ്യതകളെ ഉപയോഗിക്കാനുള്ള തീരുമാനത്തിലേക്കു നയിച്ചത്.’’ ഇന്ത്യയില്‍ നിക്ഷേപിക്കുകയെന്നത് സുസുക്കിക്കും വലിയ തീരുമാനമായിരുന്നു. അന്ന് താരതമ്യേന ചെറിയ കമ്പനിയായിരുന്ന സുസുക്കിയുടെ ഒരു വര്‍ഷത്തെ വരുമാനം പൂര്‍ണമായും ഇന്ത്യയില്‍ നിക്ഷേപിക്കേണ്ടി വന്നിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ സുസുക്കിക്ക് 26 ശതമാനം ഓഹരി പങ്കാളിത്തത്തോടെ 1982 ഒക്ടോബറില്‍ മാരുതി സുസുക്കി ആരംഭിച്ചു. പിന്നീട് എല്ലാം അതിവേഗത്തിലായിരുന്നു. 1983 ഡിസംബറില്‍ ഗുഡ്ഗാവിലെ ഫാക്ടറിയില്‍ നിന്ന് 47,500 രൂപ വിലയിട്ട ആദ്യ മാരുതി 800 പുറത്തിറങ്ങി.
വൈകാതെ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്ന കാറായി മാറി മാരുതി 800. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് ആദ്യ മാരുതി 800ന്റെ താക്കോല്‍ കൈമാറിയത്. ഇന്ത്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരനായിരുന്ന ഹര്‍പല്‍ സിങ്ങായിരുന്നു ആദ്യ മാരുതി കാര്‍ സ്വന്തമാക്കിയത്. പ്രധാനമന്ത്രിയുടെ സാന്നിധ്യം തന്നെ 1971ല്‍ ആരംഭിച്ച് 1983ല്‍ പൂര്‍ത്തിയായ ജനകീയ കാര്‍ എന്ന സ്വപ്‌നത്തിന് അന്നത്തെ ഭരണാധികാരികള്‍ നല്‍കിയ പ്രാധാന്യത്തിന്റെ തെളിവായി. സഞ്ജയ് ഗാന്ധിയെന്ന കാര്‍ പ്രേമിയുടെ ജനകീയ കാര്‍ എന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരം കൂടിയായിരുന്നു മാരുതി 800.
ആദ്യ വര്‍ഷം 20,000 മാരുതി800 നിര്‍മിക്കാനും രണ്ടാം വര്‍ഷം 40,000 ആയി ഉൽപാദനം വര്‍ധിപ്പിക്കാനുമായിരുന്നു സുസുക്കി ലക്ഷ്യമിട്ടിരുന്നത്. എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള സ്വീകാര്യതയാണ് അന്ന് മാരുതി 800ന് ഇന്ത്യക്കാരില്‍നിന്നും ലഭിച്ചത്. ആദ്യ വര്‍ഷം മാത്രം 1.2 ലക്ഷം ബുക്കിങ്. 2004ല്‍ മാരുതി ഓള്‍ട്ടോക്ക് ബാറ്റണ്‍ കൈമാറുന്നതു വരെ മാരുതി800 ആയിരുന്നു ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് കാര്‍. മാരുതിയിലെ സുസുക്കിയുടെ ഓഹരി പങ്കാളിത്തം 1987ല്‍ 40 ശതമാനമായി ഉയര്‍ന്നു. 1992ല്‍ സുസുക്കിയുടെ ഓഹരി 50 ശതമാനമായും പിന്നീട് 2003ല്‍ 56.21 ശതമാനമായും വര്‍ധിച്ചു. 2007ല്‍ സുസുക്കി മോട്ടര്‍ കോര്‍പറേഷന് ഇന്ത്യന്‍ സര്‍ക്കാര്‍ മാരുതി സുസുക്കിയിലെ എല്ലാ ഓഹരികളും വിറ്റു.
∙ എല്ലാവരെയും ഒരുപോലെ കണ്ട സുസുക്കി
പുതിയ കാറുകള്‍ക്കൊപ്പം പുതിയൊരു തൊഴില്‍ സംസ്‌കാരവും ഒസാമു സുസുക്കി ഇന്ത്യയിലെത്തിച്ചു. സീനിയര്‍ ഓഫിസര്‍മാര്‍ക്ക് പ്രത്യേകം കാബിനുകളില്ലാത്ത തുറന്ന ഓഫിസുകളായിരുന്നു സുസുക്കിയുടേത്. ഒരേ യൂണിഫോമായിരുന്നു അസംബ്ലി ലൈന്‍ തൊഴിലാളികള്‍ക്കും എക്‌സിക്യൂട്ടീവ്‌സിനുമുണ്ടായിരുന്നത്. എല്ലാ ജീവനക്കാര്‍ക്കും ഒരൊറ്റ കന്റീന്‍ മാത്രം. ലാളിത്യത്തിന്റെ കാര്യത്തില്‍ എക്കാലത്തും മാതൃകയായിരുന്നു ഒസാമു സുസുക്കി. ഒരിക്കല്‍ മാരുതി ഉദ്യോഗ് ഫാക്ടറി സന്ദര്‍ശിക്കാനെത്തിയ ഒസാമു സുസുക്കിയെ ഒരു സാധാരണ ജീവനക്കാരന്‍ തന്റെ വീട്ടിലേക്ക് ഭക്ഷണത്തിനു ക്ഷണിച്ചു. സുസുക്കി മോട്ടര്‍ കോര്‍പറേഷന്റെ തലവന്‍ ആ ക്ഷണം സ്വീകരിച്ചാണ് ഞെട്ടിച്ചത്. ജീവനക്കാരന്റെ കുടുംബം തയാറാക്കിയ ഭക്ഷണം തറയില്‍ ചമ്രം പടിഞ്ഞിരുന്ന് കഴിക്കാനും തനിക്ക് ഭക്ഷണം ഒരുക്കിയ കുടുംബത്തിന് നന്ദി പറയാനും അദ്ദേഹം മറന്നില്ല.
∙ ടെസ്റ്റ് ഡ്രൈവിനെത്തിയ ഒസാമു
1980കളില്‍ സാമ്പത്തികമായി ഉയര്‍ച്ചയുടെ പാതയിലായിരുന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തിന് ഏറ്റവും മികച്ച കാറായി മാരുതി800 മാറണമെന്ന കാര്യത്തില്‍ ഒസാമു സുസുക്കിക്ക് നിർബന്ധമുണ്ടായിരുന്നു. മാരുതി800 എന്ന, ഇന്ത്യയുടെ ആദ്യത്തെ സാധാരണക്കാരന്റെ കാര്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ ഇടപെടലുകളുണ്ടായി. മാരുതി800 പുറത്തിറക്കുന്നതിനു മുൻപ് ഗുഡ്ഗാവിലെ ഫാക്ടറിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ഒരിക്കല്‍ ടെസ്റ്റ് ഡ്രൈവിന് ഒസാമു സുസുക്കി മുതിരുകയും ചെയ്തു.
കമ്പനിയുടെ പരമാധികാരിയുടെ ടെസ്റ്റ് ഡ്രൈവ് സ്വാഭാവികമായും ജീവനക്കാരുടെ നെഞ്ചിടിപ്പു കൂട്ടി. കുഴിയും പൊടിയും നിറഞ്ഞ ഗുഡ്ഗാവിലെ റോഡിലൂടെയാണ് ഒസാമു സുസുക്കി വാഹനം ഓടിച്ചത്. ടെസ്റ്റ് ഡ്രൈവിനു ശേഷം വേണ്ട നിര്‍ദേശങ്ങള്‍ അദ്ദേഹം ടീമിന് നല്‍കി. അന്ന് മാരുതി800നെ ‘സാസ്ത ഓര്‍ അച്ഛാ’ എന്ന ഹിന്ദി പ്രയോഗം കൊണ്ടാണ് ഒസാമു വിശേഷിപ്പിച്ചത്. താങ്ങാവുന്ന വിലയിലുള്ള മികച്ച കാർ എന്ന നിർവചനം മാരുതി800ന് നൽകുന്നതിൽ ഒസാമയുടെ ദീർഘവീക്ഷണവും കൃത്യമായ ഇടപെടലുമുണ്ടായിരുന്നു. 2007ല്‍ ഭാരത സര്‍ക്കാര്‍ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷന്‍ നല്‍കിയാണ് ഒസാമു സുസുക്കിയെ ആദരിച്ചത്.
90–ാം വയസ്സിലും ഗോള്‍ഫ് കളിച്ചു നടന്നയാളായിരുന്നു ഒസാമു സുസുക്കി. ഗോള്‍ഫ് കോഴ്‌സില്‍ ഓരോ കുഴിയിലേക്കും പന്തെത്തിക്കുന്ന കൃത്യതയോടെയായിരുന്നു ഒസാമുവിന്റെ ബിസിനസ് നീക്കങ്ങളും. കുറഞ്ഞ അടിയില്‍ കുഴിയില്‍ പന്തെത്തിക്കുന്ന ഗോള്‍ഫിലേതു പോലെ കുറഞ്ഞ ചെലവിലും പരിശ്രമത്തിലും ലക്ഷ്യം നേടാന്‍ സുസുക്കിയെ ഒസാമു പഠിപ്പിച്ചു. വളരെ ചെറിയ കാര്യങ്ങളില്‍ പോലും ഇടപെട്ടുകൊണ്ട് ഉൽപാദന ചെലവ് കുറയ്ക്കാനുള്ള അസാമാന്യമായ മികവ് ഒസാമു സുസുക്കിക്കുണ്ടായിരുന്നു. ഒത്തൊരുമയുടേയും കഠിനാധ്വാനത്തിന്റെയും ജാപ്പനീസ് തൊഴില്‍ സംസ്‌കാരം കൊണ്ടുവരുമ്പോഴും ചെലവു ചുരുക്കലിന്റെ സാധ്യതകളെ ഒസാമു സുസുക്കി പരമാവധി ഉപയോഗിച്ചു. ഇത്തരം ചില പരമ്പരാഗത മൂല്യങ്ങളെ മുറുകെ പിടിച്ചാണ് ഒസാമു സുസുക്കിയെന്ന സൂക്ഷ്മബുദ്ധിക്കാരന്‍ തന്റെ സുസുക്കി സാമ്രാജ്യം കെട്ടിപ്പടുത്തത്.
ജപ്പാനിലെ ഹമമാട്‌സുവിലെ ആസ്ഥാനത്തിരുന്ന് വിവിധ രാജ്യങ്ങളിലേക്ക് കല്‍പനകള്‍ പുറപ്പെടുവിക്കുന്ന കമ്പനി മേധാവിയായിരുന്നില്ല അദ്ദേഹം. പ്രായത്തിന്റെ അവശതകള്‍ അലട്ടുമ്പോള്‍ പോലും ലോകമെങ്ങുമുള്ള സുസുക്കിയുടെ ഫാക്ടറികള്‍ അദ്ദേഹം നേരിട്ടു സന്ദര്‍ശിച്ചു. അപ്പോഴും ഇക്കോണമി ക്ലാസിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകളെന്നതും ലളിത ജീവിതത്തിന്റെ തെളിവായി. ഒരിക്കല്‍ ഫാക്ടറി സന്ദര്‍ശനത്തിനിടെ 215 അനാവശ്യ ചെലവുകളാണ് അദ്ദേഹം കണ്ടെത്തിയത്. 1900 ബള്‍ബുകള്‍ ഊരിമാറ്റാനുള്ള നിർദേശത്തിലൂടെ മാത്രം ലാഭിച്ചത് 40,000 ഡോളർ. മറ്റൊരിക്കല്‍ കമ്പനി എക്‌സിക്യൂട്ടിവുകള്‍ യാത്രയ്ക്കായി ദീര്‍ഘദൂര ട്രെയിന്‍ ടിക്കറ്റുകള്‍ സ്പ്ലിറ്റ് ട്രിപ്പുകളാക്കി എടുക്കാനായിരുന്നു നിര്‍ദേശം. ഇതു വഴി ഓരോ ടിക്കറ്റിനും രണ്ടു ഡോളറാണ് കുറഞ്ഞത്. ഫാക്ടറിയുടെ തറയുടെ പെയിന്റ് മാറ്റി ചെലവു കുറച്ചതും ഫാക്ടറി മേൽക്കൂരയുടെ ഉയരം കുറച്ചുകൊണ്ട് എയര്‍ കണ്ടിഷനിങിന്റെ ചെലവ് ലാഭിച്ചതുമെല്ലാം ഒസാമുവിന് മാത്രം സാധ്യമായ കാര്യങ്ങളായിരുന്നു.
∙ ഒറ്റയ്ക്കു വഴി വെട്ടി വന്ന സുസുക്കി
കാര്‍ നിര്‍മാണ രംഗത്തെ വലിയ കമ്പനികളോട് നേരിട്ട് ഏറ്റുമുട്ടിയായിരുന്നില്ല, മറിച്ച് ചെറുകാര്‍ വിപണിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് സുസുക്കി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തത്. ഭരണാധികാരികളുമായും കമ്പനികളുമായും സഹകരിച്ചും പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിച്ചും സുസുക്കി മുന്നേറി. 1967ല്‍ തായ്‌ലന്‍ഡിലാണ് ആദ്യ ഫാക്ടറി നിർമിച്ചതെങ്കിൽ 1974ല്‍ ഇന്തൊനീഷ്യയിലും 1975ല്‍ ഫിലിപ്പീന്‍സിലും സുസുക്കിക്ക് ഫാക്ടറികളുണ്ടായി. 1980ല്‍ ഓസ്‌ട്രേലിയയിലേക്കും പാക്കിസ്ഥാനിലേക്കും സുസുക്കി വ്യാപിച്ചു.
1982ല്‍ ജനറല്‍ മോട്ടോഴ്‌സുമായുള്ള സഹകരണമാണ് സുസുക്കിയെ യൂറോപ്യന്‍ വിപണിയിലേക്കെത്തിച്ചത്. അന്ന് അമേരിക്കന്‍ കമ്പനി സുസുക്കിയെ വിഴുങ്ങുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. അതിന് ഒസാമു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ‘‘ഒരു കൊതുകാണ് സുസുക്കി, തിമിംഗലം വിഴുങ്ങുന്നതിനു മുൻപ് പറന്നുയരാന്‍ അതിന് സാധിക്കും.’’. 2008ല്‍ ജനറല്‍ മോട്ടോഴ്‌സുമായുള്ള സഹകരണം സുസുക്കി അവസാനിപ്പിച്ചു.
1982ല്‍ ഇന്ത്യയിലെത്തിയ സുസുക്കി അടുത്ത ദശാബ്ദമായപ്പോഴേക്കും പ്രതിവര്‍ഷം രണ്ടു ലക്ഷം കാറുകളാണ് ഇവിടെ നിര്‍മിച്ചത്. ഇതോടെ കാര്‍ കമ്പനികള്‍ക്കു മുൻപാകെ ഇന്ത്യന്‍ വിപണിയുടെ സാധ്യത സുസുക്കി അനാവരണം ചെയ്തു. ഇന്ന് 20 ലക്ഷം കാറുകളാണ് ഇന്ത്യയില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നിര്‍മിക്കുന്നത്. 31 രാജ്യങ്ങളില്‍ 60 ഫാക്ടറികളുണ്ട് സുസുക്കിക്ക്. 190 രാജ്യങ്ങളില്‍ സുസുക്കി കാറുകള്‍ വില്‍ക്കുന്നു. ലോകം മുഴുവന്‍ പറന്നു നടന്ന് സുസുക്കിയുടെ സാമ്രാജ്യത്തിന് വിത്തു പാകുകയായിരുന്നു ഒസാമു സുസുക്കി.
∙ അരക്കോടി ഓള്‍ട്ടോ, 32 ലക്ഷം വാഗണ്‍ ആര്‍
ജപ്പാനില്‍ സുസുക്കി തീര്‍ത്ത ചെറുകാറുകളുടെ വസന്തത്തിന്റെ തുടര്‍ച്ചയാണ് ഇന്ത്യയിലും നമ്മള്‍ അനുഭവിച്ചത്. 1979ലാണ് സുസുക്കി ജപ്പാനില്‍ ആദ്യമായി ഓള്‍ട്ടോ മിനി കാര്‍ പുറത്തിറക്കുന്നത്. അന്ന് 4.70 ലക്ഷം യെന്നിന് പുറത്തിറക്കിയ ഈ കാര്‍ ജപ്പാനില്‍ വില്‍പനയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഇതേ ഓള്‍ട്ടോ കാര്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയില്‍ മാരുതി800 സുസുക്കി പുറത്തിറക്കിയത്. മാരുതി സുസുക്കി ഓള്‍ട്ടോ ഇന്ത്യയില്‍ എത്തിയത് 2000ൽ ആയിരുന്നു. ഇന്ത്യയില്‍ 50 ലക്ഷത്തിലേറെ വില്‍പന നേടിയിട്ടുള്ള ഒരേയൊരു കാറാണിത്.
സുസുക്കിയുടെ മറ്റൊരു സൂപ്പര്‍ഹിറ്റ് മോഡല്‍ 1993ല്‍ പുറത്തിറക്കിയ വാഗണ്‍ ആർ ആയിരുന്നു. ജപ്പാനിലെ കെ(ചെറു) കാറുകളില്‍ തരംഗമായതിനു പിന്നാലെ 1999ല്‍ വാഗണ്‍ ആര്‍ ഇന്ത്യയിലുമെത്തി. വാഗണ്‍ ആര്‍ നമ്മുടെ നാട്ടിലെത്തി 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും വില്‍പനയുടെ ഗ്രാഫ് മുകളിലേക്കാണെന്നതാണ് ഈ മോഡലിന്റെ സവിശേഷത. അവസാനത്തെ മൂന്നു വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് കാര്‍ വാഗണ്‍ ആർ ആണെന്നതു മാത്രം മതി ഈ വാഹനത്തിന് ഇന്ത്യക്കാരുടെ മനസ്സിലെ സ്ഥാനം തിരിച്ചറിയാന്‍. ഇന്ത്യയില്‍ മാത്രം 32 ലക്ഷത്തിലേറെ വാഗണ്‍ ആറുകള്‍ വിറ്റു പോയിട്ടുണ്ട്.
∙ എതിരാളിക്കും ബഹുമാനം
ടൊയോട്ടക്കു കീഴിലുള്ള ചെറുകാര്‍ കമ്പനിയായ ഡയ്ഹാറ്റ്‌സു മോട്ടര്‍ കമ്പനി സിഇഒയോട്, ഒരിക്കല്‍ എന്തുകൊണ്ട് ഇന്ത്യയിലെ ചെറുകാര്‍ വിപണിയുടെ സാധ്യതകള്‍ മുതലാക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. മാരുതി സുസുക്കിയുടെ ഇന്ത്യയിലെ സ്വാധീനത്തെ മറികടക്കാനാവുമെന്ന പ്രതീക്ഷയില്ലെന്നായിരുന്നു മറുപടി. അത്രമേല്‍ ആഴത്തിലുള്ളതാണ് സുസുക്കിയും ഇന്ത്യക്കാരും തമ്മിലുള്ള ആത്മബന്ധമെന്ന് എതിരാളികള്‍ക്കു പോലും വ്യക്തതയുണ്ട്.
ജപ്പാനിലെ മുന്‍നിര കാര്‍ കമ്പനികളായ ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ബന്ധം ഇന്ന് കൂടുതല്‍ ദൃഢമാണ്. 2019ല്‍ സുസുക്കി മോട്ടോഴ്‌സിന്റെ അഞ്ചു ശതമാനം ഓഹരി ടൊയോട്ട വാങ്ങിയതോടെയാണ് ഇരു കമ്പനികളും തമ്മിലുള്ള ബന്ധവും ശക്തമായത്. ടൊയോട്ടയും മാരുതി സുസുക്കിയും ബ്രാന്‍ഡ് എന്‍ജിനീയറിങ് മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കുന്നുണ്ട്. ‘‘ജപ്പാനിലെ ചെറുകാറുകളെ ദേശീയ കാറായി സുസുക്കി മാറ്റി. വ്യവസായി എന്നതിനേക്കാള്‍ പിതൃതുല്യമായ ബന്ധമാണ് ഒസാമു സുസുക്കിയുമായുള്ളത്’’ എന്നാണ് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ ടൊയോട്ട ചെയര്‍മാന്‍ അകിയോ ടൊയോഡ പ്രതികരിച്ചത്.
∙ പൊരുത്തക്കേടുകളും കടന്ന്...
ഒസാമുവിന്റെ ഏറ്റവും പാളിയ നീക്കമായിരുന്നു ഫോക്‌സ്‌വാഗണുമായുള്ള സുസുക്കിയുടെ ബന്ധം. ഒസാമുവിന്റെ 80–ാം പിറന്നാള്‍ മാസത്തിന് തൊട്ടു മുൻപത്തെ മാസത്തില്‍ 2009 ഡിസംബറിലായിരുന്നു ഫോക്‌സ്‌വാഗണും സുസുക്കിയും കരാറിലെത്തിയത്. ഇരു കമ്പനികളുടേയും മധുവിധു അധികം നീണ്ടില്ല. ഏറ്റവും ഉയര്‍ന്ന ഓഹരി പങ്കാളിയായ ഫോക്‌സ്‌വാഗണ്‍ തങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സുസുക്കി എത്തി. ഫിയറ്റില്‍ നിന്നും സുസുക്കി ഡീസല്‍ എന്‍ജിന്‍ വാങ്ങിയതിലെ ക്രമക്കേടുകളെക്കുറിച്ചായിരുന്നു ഫോക്‌സ്‌വാഗന്റെ ആരോപണം. 2015 ആവുമ്പോഴേക്കും ഇരു കമ്പനികളും തമ്മിലുള്ള പൊരുത്തക്കേട് വര്‍ധിച്ചു. ഒടുവില്‍ ജര്‍മന്‍ കമ്പനിക്ക് നൽകിയ 19.9 ശതമാനം ഓഹരി സുസുക്കി തിരികെ വാങ്ങുകയും ചെയ്തു.
ഇതിന്റെ തുടര്‍ച്ചയായാണ് മൂത്ത പുത്രന്‍ തൊഷിഹിരോക്കിന് 2021ൽ ഒസാമു പ്രസിഡന്റ് പദവി കൈമാറിയത്. മാറിയ കാലഘട്ടത്തില്‍ സുസുക്കിയെ നയിക്കുന്നതിലെ പരിമിതികള്‍ തിരിച്ചറിഞ്ഞുള്ളതായിരുന്നു ഈ നീക്കം. സുസുക്കിയുടെ പുതിയ തലമുറയും മികച്ച രീതിയിലാണ് കമ്പനിയെ മുന്നോട്ടു കൊണ്ടുപോവുന്നത്. 2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ചരിത്രത്തിലാദ്യമായി സുസുക്കിയുടെ വില്‍പന 5 ലക്ഷം കോടി യെന്‍ (ഏകദേശം 2.7 ലക്ഷം കോടി രൂപ) കടക്കുകയും ചെയ്തിരുന്നു.
വാഹന വ്യവസായ മേഖലയില്‍തന്നെ ദീര്‍ഘകാലം തലപ്പത്തു നിന്ന് നയിച്ചവരിൽ മുന്നിലുള്ള പേരാണ് ഒസാമു സുസുക്കിയുടേത്. ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞെങ്കിലും ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ 94–ാം വയസ്സിൽ മരണമടയും വരെ സുസുക്കിയുടെ ഉപദേശകസ്ഥാനത്ത് തുടർന്നിരുന്നു അദ്ദേഹം. എത്രകാലം ജോലി തുടരുമെന്ന ചോദ്യത്തിന് ‘മരണം വരെ’യെന്ന് നൽകിയ മറുപടി ജീവിതംകൊണ്ട് ശരിവച്ചാണ് അദ്ദേഹം മണ്‍ മറയുന്നത്. വിടപറഞ്ഞുപോവുന്നത് സുസുക്കിയുടെ മാത്രമല്ല, ഇന്ത്യയുടേയും ദത്തുപുത്രനാണ്.