ചാടിയത് 84കാരനായ മുൻ സിപിഎം എംഎൽഎ! ഇങ്ങനെ കേട്ടാൽ, ചാട്ടം കോൺഗ്രസിലേക്കോ അതോ ബിജെപിയിലേക്കോ എന്നാവും ഇപ്പോള്‍ ആളുകൾ ചോദിക്കുക. എന്നാൽ ഇതു ശരിക്കുള്ള ചാട്ടമാണെന്ന് പറഞ്ഞാൽ 84 വയസ്സിൽ ഇതൊക്കെ പറ്റുമോ എന്നാവും അടുത്ത ചോദ്യം. പ്രായം 70കളിലും 80കളിലും എത്തുമ്പോൾ 10 അടിയെങ്കിലും പരസഹായം കൂടാതെ നടക്കാനാവുമെന്ന പ്രതീക്ഷ ഇക്കാലത്ത് എത്ര പേർക്കുണ്ട്? പ്രായത്തെയും തോൽപിക്കുന്ന ആരോഗ്യം സ്വന്തമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്! ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് പിറവം മുൻ എംഎൽഎ എം.ജെ. ജേക്കബിനെ കണ്ടത്. 84 വയസ്സുള്ള ജേക്കബ്, നീലേശ്വരത്ത് നടന്ന കേരള മാസ്റ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ലോങ് ജംപിൽ മെഡൽ നേടിയിരുന്നു. 84–ാമത്തെ വയസ്സിൽ ചുറുചുറുക്കോടെ ഓടുകയും ചാടുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം മനോരമ ഓൺലൈൻ പ്രീമിയം വായനക്കാർക്കുള്ള പുതുവർഷത്തിലെ ആരോഗ്യ സമ്മാനം കൂടിയാണ്. പതിവ് രാഷ്ട്രീയ ചോദ്യങ്ങൾ പ്രതീക്ഷിച്ച എം.ജെ. ജേക്കബിനോട് മറയില്ലാതെ ചോദിച്ചത് ഈ പ്രായത്തിലെ ആരോഗ്യ രഹസ്യം. രഹസ്യമല്ലേ! അതങ്ങനെ ആദ്യം പറയേണ്ടെന്ന് കരുതിയാവും സ്കൂൾ ജീവിതത്തിൽ നിന്നുമാണ് മുൻ എംഎൽഎ സംസാരിച്ചു തുടങ്ങിയത്. ‘‘എനിക്കിപ്പോൾ 84 വയസ്സുണ്ട് എന്റെയൊക്കെ ചെറുപ്പകാലം ഇന്നുള്ളവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാലമായിരുന്നു. നമ്മുടെ മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ ഉഴവൂരിൽനിന്നു നടന്നുവന്ന് പഠിച്ച വടകര സെന്റ് ജോസഫ് സ്കൂളിലാണ് ഞാൻ പഠിച്ചത്. അന്നൊക്കെ എല്ലാ കുട്ടികളും നടന്നാണ് സ്കൂളിൽ വരിക. ഇന്ന് അതു പറഞ്ഞാൽ അദ്ഭുതം തോന്നും. അന്ന് ഒരു കുട്ടി പോലും ചെരുപ്പിട്ട് സ്കൂളിലേക്കു വരില്ല. ഞങ്ങളാരും സമൃദ്ധമായി ആഹാരം കഴിച്ചിരുന്നില്ല. നിറച്ച് ചോറ് കഴിക്കാൻ ഇല്ലാതെ കപ്പയും ചക്കപ്പുഴുക്കും കഞ്ഞിയുമാവും മിക്കവീടുകളിലെയും പതിവാഹാരം’’. ഇതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാടിയത് 84കാരനായ മുൻ സിപിഎം എംഎൽഎ! ഇങ്ങനെ കേട്ടാൽ, ചാട്ടം കോൺഗ്രസിലേക്കോ അതോ  ബിജെപിയിലേക്കോ എന്നാവും ഇപ്പോള്‍ ആളുകൾ ചോദിക്കുക. എന്നാൽ ഇതു ശരിക്കുള്ള ചാട്ടമാണെന്ന് പറഞ്ഞാൽ 84 വയസ്സിൽ ഇതൊക്കെ പറ്റുമോ എന്നാവും അടുത്ത ചോദ്യം.  പ്രായം 70കളിലും 80കളിലും എത്തുമ്പോൾ 10 അടിയെങ്കിലും പരസഹായം കൂടാതെ  നടക്കാനാവുമെന്ന പ്രതീക്ഷ ഇക്കാലത്ത് എത്ര പേർക്കുണ്ട്? പ്രായത്തെയും തോൽപിക്കുന്ന ആരോഗ്യം സ്വന്തമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്! ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് പിറവം മുൻ എംഎൽഎ എം.ജെ. ജേക്കബിനെ കണ്ടത്. 84 വയസ്സുള്ള ജേക്കബ്, നീലേശ്വരത്ത് നടന്ന കേരള മാസ്റ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ലോങ് ജംപിൽ മെഡൽ നേടിയിരുന്നു. 84–ാമത്തെ വയസ്സിൽ ചുറുചുറുക്കോടെ ഓടുകയും ചാടുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം മനോരമ ഓൺലൈൻ പ്രീമിയം വായനക്കാർക്കുള്ള പുതുവർഷത്തിലെ ആരോഗ്യ സമ്മാനം കൂടിയാണ്. 

പതിവ് രാഷ്ട്രീയ ചോദ്യങ്ങൾ പ്രതീക്ഷിച്ച എം.ജെ. ജേക്കബിനോട് മറയില്ലാതെ ചോദിച്ചത് ഈ പ്രായത്തിലെ ആരോഗ്യ രഹസ്യം. രഹസ്യമല്ലേ! അതങ്ങനെ ആദ്യം പറയേണ്ടെന്ന് കരുതിയാവും സ്കൂൾ ജീവിതത്തിൽ നിന്നുമാണ് മുൻ എംഎൽഎ സംസാരിച്ചു തുടങ്ങിയത്.  ‘‘എനിക്കിപ്പോൾ 84 വയസ്സുണ്ട് എന്റെയൊക്കെ ചെറുപ്പകാലം ഇന്നുള്ളവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാലമായിരുന്നു. നമ്മുടെ മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ ഉഴവൂരിൽനിന്നു നടന്നുവന്ന് പഠിച്ച വടകര സെന്റ് ജോസഫ് സ്കൂളിലാണ് ഞാൻ പഠിച്ചത്. അന്നൊക്കെ എല്ലാ കുട്ടികളും നടന്നാണ് സ്കൂളിൽ വരിക. ഇന്ന് അതു പറഞ്ഞാൽ അദ്ഭുതം തോന്നും. അന്ന് ഒരു കുട്ടി പോലും ചെരുപ്പിട്ട് സ്കൂളിലേക്കു വരില്ല. ഞങ്ങളാരും സമൃദ്ധമായി ആഹാരം കഴിച്ചിരുന്നില്ല. നിറച്ച് ചോറ് കഴിക്കാൻ ഇല്ലാതെ കപ്പയും ചക്കപ്പുഴുക്കും കഞ്ഞിയുമാവും മിക്കവീടുകളിലെയും പതിവാഹാരം’’. ഇതിനു ശേഷമാണ് കായിക രംഗത്തേക്കുള്ള താൽപര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. 

2011ൽ കൊച്ചിയിൽ നടന്ന എറണാകുളം ജില്ല മാസ്റ്റേഴ്സ് അസോസിയേഷൻ മീറ്റിൽ പങ്കെടുക്കുന്ന എം.ജെ.ജേക്കബ് (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

‘‘സ്കൂളിൽ നിന്നും വരുമ്പോഴും പോകുമ്പോഴും ഞങ്ങൾ കുറച്ചു ദൂരം ഓടും പിന്നെ നടക്കും ഇങ്ങനെയായിരുന്നു ആ യാത്രകൾ. കായിക മൽസരങ്ങളിലേക്കുള്ള താൽപര്യം അന്നേ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മത്സരങ്ങളിൽ പങ്കെടുത്ത് ഞാൻ ചാംപ്യനായിട്ടുണ്ട്. പിന്നീട് ആലുവ യുസി കോളജിൽ പഠിച്ചപ്പോൾ മികച്ച പരിശീനത്തോടെ മൽസരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞു. ഹോസ്റ്റലില്‍ നിന്നായിരുന്നു കോളജ് പഠനം. അക്കാലത്ത് ഹർഡിൽസിൽ യൂണിവേഴ്സിറ്റി തലത്തിൽ റെക്കോർഡിട്ട് വിജയിക്കാനായി. പിന്നീട് 10 വർഷത്തോളം ആ റെക്കോർഡ് എന്റെ പേരിലായിരുന്നു. 1960–61 കാലമായിരുന്നു അത്. പിജിക്കായി ഇൻഡോർ ക്രിസ്ത്യൻ കോളജിൽ പഠിക്കുമ്പോഴും മത്സരങ്ങളിൽ സജീവമായിരുന്നു’’. 

∙ എംഎൽഎ എങ്ങനെ ഓട്ടക്കാരനായി?

പഠനത്തിനുശേഷം കൊച്ചിയിൽ എഫ്എസിടിയിലെ ജോലിയുമായി ജീവിതം മുന്നോട്ടു പോയതിനു ശേഷം കായികമൽസരങ്ങളിൽ നിന്നും എം. ജെ. ജേക്കബ് പിൻവാങ്ങി. പക്ഷേ അപ്പോഴും വ്യായാമം കൃത്യമായി ചിട്ടയോടെ ചെയ്തിരുന്നു. മുടക്കാതെ തുടർന്ന ഈ വ്യായാമമാണ് ഇന്നും തന്റെ ശരീരം ഫിറ്റാക്കി നിർത്തുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ 2006ൽ എംഎൽഎ ആയതിനു ശേഷം എം. ജെ. ജേക്കബ് വീണ്ടും ട്രാക്കിലേക്ക് മടങ്ങിയെത്തി. ഒരു വീഴ്ചയിൽ നിന്നുമാണ് ആ സംഭവം ഉണ്ടായത്.

ഏഷ്യാ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എം.ജെ.ജേക്കബ്. (ഫയൽ ചിത്രം: മനോരമ)

‘‘2006ൽ എംഎൽഎ ആയപ്പോൾ എഫ്എസിടിയിലെ പഴയ സഹപ്രവർത്തകർ എന്നെയൊരു പരിപാടിക്ക് ക്ഷണിച്ചു. അന്നവർ മാസ്റ്റേഴ്സിന്റെ പ്രവർത്തനവുമായി മുന്നോട്ടു പോവുകയായിരുന്നു. മാസ്റ്റേഴ്സിന്റെ മീറ്റ് ഉദ്ഘാടനം ചെയ്യാനാണ് വിളിച്ചത്. മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുമ്പോൾ എന്റെ മനസ്സിൽ ഉറങ്ങിക്കിടന്ന പഴയ അത്‍ലിറ്റ് ഉണർന്നു. 100 മീറ്ററും 200 മീറ്ററും ഓടി നോക്കാന്‍ തീരുമാനിച്ചു. എന്നാൽ ഓടി അവസാനമെത്തിയപ്പോൾ ട്രാക്കിൽ കാൽതട്ടി വീണു. പത്രങ്ങളിൽ ഉദ്ഘാടനത്തിനെത്തിയ എംഎൽഎ വീണു എന്നായിരുന്നു വാർത്ത. എന്നാൽ ഇതൊന്നും എന്നെ തളർത്തിയില്ല. തുടർന്ന് മാസ്റ്റേഴ്സിന്റെ മത്സരങ്ങളിൽ സജീവമായി പങ്കെടുക്കാൻ ആരംഭിച്ചു’’.

ADVERTISEMENT

∙ സന്തോഷമാണ് മാസ്റ്റേഴ്സ്? എല്ലാക്കൊല്ലവും മിന്നും താരം

എം.ജെ. ജേക്കബിന്റെ ആരോഗ്യത്തിൽ മാസ്റ്റേഴ്സിനും വലിയൊരു പങ്കുണ്ട്. . എങ്ങനെയാണ് മാസ്റ്റേഴ്സ് അസോസിയേഷൻ പ്രവർത്തിക്കുന്നത് എന്ന് അറിയണ്ടേ? ‘‘മാസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങൾ സന്തോഷം പകരുന്നതാണ്. 30 വയസ്സിനു മുകളിലുള്ള ആർക്കും മാസ്റ്റേഴ്സിന്റെ ഭാഗമാകാൻ സാധിക്കും. 30..35..40 അങ്ങനെ അഞ്ച് വയസ്സിന്റെ ഇടവേളകളിലാണ് മാസ്റ്റേഴ്സിൽ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. ജില്ല, സംസ്ഥാനം, ദേശീയം, എഷ്യൻ, രാജ്യാന്തരതലം എന്നിങ്ങനെയാണ് മാസ്റ്റേഴ്സിന്റെ മത്സരങ്ങൾ വിവിധ തലങ്ങളില്‍ ക്രമീകരിച്ചിട്ടുള്ളത്.

മാസ്റ്റേഴ്സിന്റെ സ്റ്റേറ്റ് മീറ്റിലും ദേശീയ മീറ്റിലുമൊക്കെ മെഡൽ ലഭിക്കാൻ എളുപ്പമാണ് എന്നാൽ  വിദേശ മല്‍സരങ്ങളിൽ വ്യക്തിഗത ഇനങ്ങളിൽ ജയിക്കാൻ വലിയ പ്രയാസവും. യുഎസ്, യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവരുടെ പ്രകടനത്തോട് താരതമ്യം ചെയ്യാൻ പോലും ബുദ്ധിമുട്ടാണ്. കാരണം അവർ മികച്ച ഫിറ്റ്നസോടെയാവും മൽസരത്തിനെത്തുക. 

2006ന് ശേഷം ഇതിലെല്ലാം പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞു. ഏഷ്യൻ മീറ്റിങ്ങുകളിൽ 4 വട്ടമാണ് പങ്കെടുത്തത്. ജപ്പാൻ, ചൈന, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഏഷ്യൻ മീറ്റുകൾക്കായി സഞ്ചരിച്ചത്. ഓസ്ട്രേലിയ, ഫ്രാൻസ്, സ്പെയിൻ, ഫിൻലൻഡ് എന്നിവിടങ്ങളിൽ നടന്ന 4 ലോക മീറ്റിലും പങ്കെടുത്തിട്ടുണ്ട്. വരുന്ന മാർച്ചിൽ യുഎസിലെ  ഫ്ലോറിഡയിൽ നടക്കുന്ന ലോക മീറ്റിലും പങ്കെടുക്കാൻ എനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിനായുള്ള വീസ നടപടികൾ പുരോഗമിക്കുകയാണ്’’. – എം. ജെ ജേക്കബ് പറയുന്നു. 

എം.ജെ.ജേക്കബ്. (ഫയൽ ചിത്രം: മനോരമ)

നിയമസഭയുടെ 50–ാംവാർഷികത്തിൽ നടത്തിയ കായിക മൽസരങ്ങളില്‍ അന്ന് എംഎൽഎ ആയിരുന്ന എം.ജെ. ജേക്കബ് പങ്കെടുത്തിരുന്നു. 50 വയസ്സിനു മുകളിലുള്ളവരിൽ ചാംപ്യനുമായി. കെ.സി.വേണുഗോപാലായിരുന്നു അന്ന് 50ൽ താഴേയുള്ള എംഎൽഎമാരുടെ ചാംപ്യനായി തിരഞ്ഞെടുക്കപ്പെട്ടത്. ഉടുമ്പിൻചോല എംഎല്‍എ ബി.എസ്. ബിജിമോൾ വനിതകളിലെ ചാംപ്യനും. അക്കാലത്ത് തലസ്ഥാനത്ത് രാവിലെ യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ടിൽ വ്യായാമത്തിന് പോകുമ്പോൾ മുഖ്യമന്ത്രി വിഎസ് നടക്കാനിറങ്ങുന്ന സമയമാവും. എതിരെ വരുമ്പോൾ അദ്ദേഹം ‘എന്നാടോ’ എന്ന് ചോദിച്ച ശേഷം നടന്നു പോകും. 

ADVERTISEMENT

∙ ജേക്കബിന്റെ ഒരു ദിവസം 

വ്യായാമമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് ഒറ്റവാക്കിൽ പറയുന്ന എം.ജെ. ജേക്കബിനോടു ദിനചര്യ ചോദിച്ചപ്പോഴാണ് ഭക്ഷണത്തിനും, ചിട്ടകൾക്കുമൊക്കെ ഈ ഫിറ്റ്നസിൽ സ്ഥാനമുണ്ടെന്ന് മനസ്സിലായത്.

‘‘എല്ലാ ദിവസവും രാവിലെ 4 മണിക്ക് ഞാൻ എഴുന്നേൽക്കും. പല്ലുതേച്ച ശേഷം 2 ഗ്ലാസ് വെള്ളം കുടിക്കും.  പിന്നെ ഒരു മണിക്കൂർ യോഗയ്ക്കാണ്. 6  മണിയോടെ ഒരു 4 കിലോമീറ്റർ ദൂരം നടക്കും. അങ്ങോട്ടു പോകുമ്പോൾ നടന്നു പോകും തിരികെ വരുമ്പോൾ ഓടിയെത്തും. ആദ്യമൊക്കെ റോഡിന് അരികിലൂടെയാണ് നടന്നിരുന്നത്. എന്നാൽ ഇപ്പോൾ വാഹനങ്ങൾ കൂടിയതോടെ വീടിനടുത്തുള്ള മണിമലക്കുന്ന് ഗവ. കോളജിന്റെ മൈതാനത്തിലായി വ്യായാമം. 45 മിനിറ്റോളമാണ് നടത്തത്തിന് ചിലവഴിക്കുക. ആദ്യം വേഗം കുറച്ചു നടക്കും പിന്നെ വേഗം കൂട്ടും ശേഷം കുറച്ചു സമയം ഓടും.

നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മലയാളി മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കായിക മേളയിൽ 80 വയസിനു മുകളിലുള്ളവരുടെ ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടുന്ന എറണാകുളം പിറവം മുൻ എംഎൽഎയായ എം.ജെ.ജേക്കബ്. (ഫയൽ ചിത്രം: മനോരമ)

വ്യായാമം കഴിഞ്ഞ് 8 മണിയോടെ തിരികെ വീട്ടിലെത്തി കുളിച്ച് പ്രഭാത ഭക്ഷണം കഴിക്കും. ഭക്ഷണത്തിന് പ്രത്യേകിച്ച് നിർബന്ധമൊന്നുമില്ല. എന്താണോ വീട്ടിലുണ്ടാക്കുന്നത് അത് കഴിക്കും. എന്നാൽ ഒന്നും അമിതമായി കഴിക്കാറില്ല. ദിവസവും ഒരു മുട്ടകഴിക്കും. ചായ, കാപ്പി ഇതൊക്കെ കുടിക്കുമെങ്കിലും രാവിലെയും വൈകിട്ടും ഇവ ഓരോന്നുവീതം മാത്രമേ ഉള്ളൂ. പിന്നെ കല്യാണങ്ങൾക്കും മറ്റു ചടങ്ങുകള്‍ക്കുെമല്ലാം പങ്കെടുക്കുമെങ്കിലും അവിടെനിന്ന് ഭക്ഷണം കഴിക്കുന്നത് കുറവാണ്. പങ്കെടുക്കുന്നതിലാണ് സന്തോഷം. വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നതാണ് ശീലം. പക്ഷേ വീട്ടിൽ നിന്നും എപ്പോഴും ഭക്ഷണം കഴിക്കാൻ രാഷ്ട്രീയ പ്രവർത്തകർക്ക് കഴിയില്ല. എങ്കിലും പരമാവധി വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാനാണ് ശ്രമിക്കുക. ഇടയ്ക്കിടെ വെള്ളം കുടിക്കാനും ശ്രദ്ധിക്കും. പുറത്തുള്ള ഭക്ഷണത്തിന് രുചി കൂടുതലാണെങ്കിലും അതിന് ആരോഗ്യം കുറവായിരിക്കും. 10 മണിയോടെ ഉറങ്ങാൻ കിടക്കുന്നതാണ് ശീലം."

∙ ഇല്ല ഈ ആരോഗ്യ പ്രശ്നങ്ങൾ 

ആരോഗ്യ പ്രശ്നങ്ങൾ പറയുമ്പോൾ കോവിഡിന് മുൻപും ശേഷവും എന്ന രേഖ വരയ്ക്കുകയാണ് ഇപ്പോൾ  നാട്ടിലെ  പതിവ്. എന്നാൽ ഭാഗ്യം കൊണ്ടു തനിക്ക് കോവിഡ് വന്നില്ലെന്ന് വിശ്വസിക്കുന്നു ജേക്കബ്. ശ്വാസം മുട്ടൽ പോലുള്ള പ്രശ്നങ്ങളും തനിക്കില്ലെന്ന് അദ്ദേഹം പറയുന്നു. അതിനും കാരണം വ്യായാമമാണെന്നാണ് വിശ്വസിക്കുന്നത്. പ്രായമുള്ളവർ നേരിടന്ന വലിയ പ്രശ്നമാണ് അസ്ഥിയുടെ ബലക്ഷയവും പേശീവേദനയും. ഈ പ്രശ്നങ്ങളും ജേക്കബിനില്ല, എന്നാൽ ഇത് ഒഴിവാക്കാനുള്ള ടിപ്സുകൾ ധാരാളം കയ്യിൽ ഉണ്ടുതാനും!

മാസ്റ്റേഴ്സ് അസോസിയേഷൻ മീറ്റിലെ മെഡലുമായി എം.ജെ.ജേക്കബ് (Photo Arranged)

‘‘എനിക്ക് 84 വയസ്സായിട്ടും പേശികൾക്ക് ബുദ്ധിമുട്ടൊന്നുമില്ല. ഇതിൽ എനിക്ക് പറയാനുള്ളത് ശരീരം അനക്കിയുള്ള ചെറു വ്യായാമങ്ങളിൽ എല്ലാവരും ഏർപ്പെടണമെന്നാണ്. പ്രായമാകുന്നു എന്നത് ഒരു ബയോളജിക്കൽ മാറ്റം മാത്രമാണ്.  പേശികളുടെ ബലം കുറയും, ശ്വാസതടസ്സങ്ങൾ ഉണ്ടാവും. പക്ഷേ നമ്മൾ പ്രവർത്തിച്ചുകൊണ്ടിരുന്നാല്‍ മതി. വെറുതെ ഇരിക്കുമ്പോള്‍ പോലും കാലുകൾ അനക്കാം. ചെറിയ വ്യായാമങ്ങൾ ചെയ്യാം, പുഷ് അപ് നോക്കാം. പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എല്ലാവരും ഒരു പോലെ പ്രവർത്തികൾ ചെയ്യാൻ ശ്രമിക്കരുത്. അവരുടെ ശാരീരിക അവസ്ഥ മാനിച്ചുള്ള പ്രവർത്തികളേ ചെയ്യാവൂ.  പ്രായത്തിന്റെ പേരിലുള്ള ശാരീരിക പ്രയാസങ്ങൾ ചെറിയ തരത്തിലുള്ള വ്യായാമത്തിലൂടെ മാറ്റിയെടുക്കാമെന്നാണ് ഞാൻ കരുതുന്നത്’’.

∙ ഒഴുകിയെത്തിയ മൃതദേഹവും വീഴ്ചയും!

70 വയസ്സുകഴിയുന്നവരുടെ എറ്റവും വലിയ പ്രയാസമാണ് എല്ലുകളുടെ ബലക്കുറവ്. മിക്കവരും ശുചിമുറിയിലും മറ്റും തെന്നി വീഴുകയും തുടയെല്ല് പൊട്ടി ശിഷ്ടകാലം ബുദ്ധിമുട്ടിലാവുകയുമൊക്കെ ചെയ്യാറുണ്ട്. ഇതിനുള്ള പരിഹാരം, കാലിനും കൈക്കും വേണ്ട വ്യായാമം നമ്മൾ നൽകണമെന്നതാണെന്ന് ജേക്കബ് പറയുന്നു. ഇതുമായു ബന്ധപ്പെട്ട് ഒരു സംഭവവും അദ്ദേഹം ഓർത്തെടുത്തു. ‘‘രാമംഗലത്ത് മൂവാറ്റുപുഴ ആറിലൂടെ ഒരു മൃതദേഹം ഒഴുകിവന്നു. അതിന്റെ മഹസ്സർ തയാറാക്കാൻ ഉദ്യോഗസ്ഥർ നിൽക്കുമ്പോഴാണ് ഞാനെത്തിയത്. ആ സ്ഥലം കുത്തനെ ഇറക്കമുള്ള സ്ഥലമാണ്. ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോള്‍  25 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ എന്നെ സഹായിക്കാനെത്തി. പ്രായമുള്ള ആളല്ലേ വീഴുമോ എന്ന് കരുതിയാവും അയാൾ വന്നത്. എന്നാൽ ആ ചെറുപ്പക്കാരൻ അടിതെറ്റി വീഴുകയും ഞാൻ ഒറ്റക്കാലിന്റെ ബാലൻസിൽ ബലം പിടിച്ച് വീഴാതെ നില്‍ക്കുകയും ചെയ്തു. സഹായിക്കാനെത്തിയ ആൾ വീണത് കണ്ടു ചുറ്റും കൂടിയവർക്കും കൗതുകമായി. വ്യായാമം പതിവാക്കുന്നത് ശരീരത്തിന്റെ സ്വയം രക്ഷയ്ക്ക് നല്ലതാണെന്ന് മനസ്സിലാക്കുന്നതായി ഈ സംഭവം, 

യുഎസ് താരങ്ങൾക്കൊപ്പം എം.ജെ.ജേക്കബ് (Photo Arranged)

‘‘ശരീരത്തിന് ബലം കൂട്ടുക, സ്ട്രെച്ചിങ്, ബാലൻസിങ്ങ് ഇതു മൂന്നുമാണ് പ്രധാനം. വ്യായമത്തിനൊപ്പം നമ്മുടെ ഭക്ഷണത്തിലും ശ്രദ്ധവേണം. ഏതു മനുഷ്യനും അവരുടെ ജീവിതത്തിൽ ഒരു ക്രമം വേണം. ഉറങ്ങാനും ഉണരാനും ഭക്ഷണത്തിലുമെല്ലാം ഈ ക്രമം കാത്തുസൂക്ഷിക്കണം. ശരീരത്തിനും വയറിനും പറ്റിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. വിദേശത്ത് പോകുമ്പോൾ കാണാറുണ്ട്, അവിടെയുള്ള ആഹാരങ്ങൾ മസാലകളും മുളകും മല്ലിയുമൊക്കെ കുറച്ചു മാത്രം ചേർത്ത് തയാറാക്കുന്നത്. ഇത് വയറിന് നല്ലതാണ്. ബുദ്ധിമുട്ടൊന്നും ഉണ്ടാകാറില്ല’’. 2025ൽ പ്രീമിയം വായനക്കാർക്കായി എം.ജെ. ജേക്കബിന് നൽകാനുള്ള ആരോഗ്യ സന്ദേശം കൂടിയാണിത്. 

English Summary:

Age-Defying Health Routine: Healthy Life Secrets of M.J. Jacob