മുറിവുകൾ ഉണക്കുന്ന കാടുകൾ; ജീവനെ ശ്വസിപ്പിക്കാനും പ്രകാശിപ്പിക്കാനും കഴിയുന്ന കലകൾ; എല്ലാം സംഗമിക്കും ഈ ഒറ്റമുറി വീട്ടിൽ!
എട്ട് ഉറുപ്പികയ്ക്കാണ് കൈപ്പാടൻ എന്ന അടിമയെ അമ്പുനായർ എന്ന ഉടമ സുബ്ബരായ പട്ടർക്കു പണയം വച്ചത് എന്നു തുടങ്ങുന്ന കെ.ജെ.ബേബിയുടെ ‘മാവേലിമൻറം’ എന്ന നോവലിൽ പരിഷ്കൃത മനുഷ്യരെ ലജ്ജിപ്പിക്കുന്ന മനുഷ്യകച്ചവടത്തിന്റെ കഥയുണ്ട്. ‘തമ്പുരാക്കന്മാർക്കു കാലികളെ പോലെ വിൽക്കുകയും വാങ്ങുകയും പണയം വയ്ക്കുകയും ചെയ്യാൻപറ്റുന്ന അടിമകളായിരുന്നു അക്കാലത്തെ ആദിവാസികൾ. ഏകദേശം 60 വർഷം മുൻപ് വയനാട് മാനന്തവാടിയിലെ വള്ളിയൂർകാവ് പരിസരത്തായിരുന്നു ഈ അടിമക്കച്ചവടം നടന്നിരുന്നത്. പഴയകാലത്തിന്റെ നൊമ്പര സ്മരണകൾ അയവിറക്കുന്ന അതേ സ്ഥലത്ത് ഇപ്പോൾ എല്ലാ വർഷവും ആദിവാസികളുടെ ദിവസങ്ങൾ നീളുന്ന ഉത്സവം നടക്കാറുണ്ട്. മാർച്ചിലാകും ഇത്തവണത്തെ ഉത്സവം. അതിനു മുൻപു ജനുവരി 22 മുതൽ 27 വരെ വള്ളിയൂർക്കാവ് മൈതാനിയിൽ ഒറ്റമുറിവീട് എന്നപേരിൽ ഒരു കലാപ്രദർശനം ഒരുങ്ങുകയാണ്. അടിമ ജീവിതത്തിന്റെ ചാട്ടവാറുകളിൽ നിന്നും അധികാരത്തിന്റെ നുകങ്ങളിൽ നിന്നും രക്ഷനേടി പ്രതീക്ഷ നിറഞ്ഞ മാറ്റങ്ങളിലെത്തിയവരുടെ കഥയും കാര്യവും പറയുന്ന കലാരൂപങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഫെയർ ട്രേഡ് അലൈൻസ് കേരളയുടെ (എഫ്ടിഎകെ) വിത്തുത്സവം 2025ന്റെ ഭാഗമായി ഇന്ത്യ ഫൗണ്ടേഷൻ ഫോർ ദി ആർട്സിന്റെ ഒരു പദ്ധതി കൂടിയാണിത്.

എട്ട് ഉറുപ്പികയ്ക്കാണ് കൈപ്പാടൻ എന്ന അടിമയെ അമ്പുനായർ എന്ന ഉടമ സുബ്ബരായ പട്ടർക്കു പണയം വച്ചത് എന്നു തുടങ്ങുന്ന കെ.ജെ.ബേബിയുടെ ‘മാവേലിമൻറം’ എന്ന നോവലിൽ പരിഷ്കൃത മനുഷ്യരെ ലജ്ജിപ്പിക്കുന്ന മനുഷ്യകച്ചവടത്തിന്റെ കഥയുണ്ട്. ‘തമ്പുരാക്കന്മാർക്കു കാലികളെ പോലെ വിൽക്കുകയും വാങ്ങുകയും പണയം വയ്ക്കുകയും ചെയ്യാൻപറ്റുന്ന അടിമകളായിരുന്നു അക്കാലത്തെ ആദിവാസികൾ. ഏകദേശം 60 വർഷം മുൻപ് വയനാട് മാനന്തവാടിയിലെ വള്ളിയൂർകാവ് പരിസരത്തായിരുന്നു ഈ അടിമക്കച്ചവടം നടന്നിരുന്നത്. പഴയകാലത്തിന്റെ നൊമ്പര സ്മരണകൾ അയവിറക്കുന്ന അതേ സ്ഥലത്ത് ഇപ്പോൾ എല്ലാ വർഷവും ആദിവാസികളുടെ ദിവസങ്ങൾ നീളുന്ന ഉത്സവം നടക്കാറുണ്ട്.
മാർച്ചിലാകും ഇത്തവണത്തെ ഉത്സവം. അതിനു മുൻപു ജനുവരി 22 മുതൽ 27 വരെ വള്ളിയൂർക്കാവ് മൈതാനിയിൽ ഒറ്റമുറിവീട് എന്നപേരിൽ ഒരു കലാപ്രദർശനം ഒരുങ്ങുകയാണ്. അടിമ ജീവിതത്തിന്റെ ചാട്ടവാറുകളിൽ നിന്നും അധികാരത്തിന്റെ നുകങ്ങളിൽ നിന്നും രക്ഷനേടി പ്രതീക്ഷ നിറഞ്ഞ മാറ്റങ്ങളിലെത്തിയവരുടെ കഥയും കാര്യവും പറയുന്ന കലാരൂപങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഫെയർ ട്രേഡ് അലൈൻസ് കേരളയുടെ (എഫ്ടിഎകെ) വിത്തുത്സവം 2025ന്റെ ഭാഗമായി ഇന്ത്യ ഫൗണ്ടേഷൻ ഫോർ ദി ആർട്സിന്റെ ഒരു പദ്ധതി കൂടിയാണിത്.
ആദിവാസികളും കർഷകരും അവരുടെ അസ്തിത്വത്തിന്റെ ഭാഗമായ മണ്ണിനോടും കാടിനോടും മറ്റ് ഇടങ്ങളോടും നിലനിർത്തിപ്പോരുന്ന ജൈവികമായ ബന്ധങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാവാനാധിഷ്ഠിതമായ ദൃശ്യാവിഷ്കാരമാകും ഈ കലാപ്രദർശനം.
ഒറ്റമുറി വീടുകളാണ് ആദിവാസികളുടെ ആത്മാവ്. പണിയായുധങ്ങളും ദൈവങ്ങളും മറ്റുള്ളവരും പൂർവികരും എല്ലാം അതിലടങ്ങും. അവരുടെ ആയുധവും അധ്വാനവും മണ്ണുമെല്ലാം ഒരു മുറിക്കുള്ളിലാണ് കുടികൊള്ളുന്നത്. അതുകൊണ്ടു തന്നെയാണ് കലാപ്രദർശനത്തിനും ഒറ്റമുറി വീട് എന്ന പേരിട്ടിരിക്കുന്നത്. ജീവിതവുമായി ബന്ധപ്പെട്ട കല എവിടെ തുടങ്ങുന്നു? എവിടെ അവസാനിക്കുന്നു? എന്നു ചിന്തിക്കാൻ അവരോടൊപ്പമുള്ള യാത്രകൾ നമ്മെയും പ്രേരിപ്പിക്കുന്നു. ഒരു കലാകൃത്ത് എവിടെയാണ് പിറക്കുകയും കലയിൽ അലിയുകയും ചെയ്യുന്നത്? വായുവും വെളിച്ചവും വെള്ളത്തെ ശോഭിപ്പിക്കുന്നതുപോലെ കലയ്ക്ക് ജീവനെ ശ്വസിപ്പിക്കാനും പ്രകാശിപ്പിക്കാനും കഴിയുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയുള്ള അന്വേഷണങ്ങൾക്കിടെയുള്ള യാത്ര ആദിവാസി സമൂഹത്തിനിടയിലൂടെയും കടന്നുപോകും.
∙ നല്ല കർഷകനാകാൻ എന്തുചെയ്യരുത്
‘ഒരു നല്ല കർഷകനാകാൻ എന്തു ചെയ്യണം എന്നതിനേക്കാൾ എന്തുചെയ്യരുത് എന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്’ എന്നത് കർഷകർക്കിടയിലുള്ള ഒരു ചൊല്ലാണ്. കർഷകർ, ആദിവാസികൾ തുടങ്ങിയ സമൂഹങ്ങളുമായി ഇടപഴകുകയും സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും വേണ്ടിയുള്ള അവരുടെ പ്രവർത്തനങ്ങൾ കാണുകയും ചെയ്യുമ്പോൾ ഈ ചൊല്ല് ശരിയാണെന്നു ബോധ്യപ്പെടും. ഗോത്ര സമൂഹങ്ങളെ സംബന്ധിച്ച് അവരുടെ ജീവിതപ്രക്രിയയുടെ തുടർച്ചയാണ് കലയും.
കുഞ്ഞിനെ ഉറക്കാൻ പാടുന്ന താരാട്ടും മൺ ചുവരുകളിൽ കൈവിരലുകൾ കൊണ്ടു പോറുന്ന വരകളും കൂട്ടായ പ്രാർഥനകളും നൃത്തവും എല്ലാം കലതന്നെയായിത്തീരുന്നു. അത്തരം ജീവിതത്തിൽ നിന്നുള്ള കാഴ്ചകൾ അതേ പടി പ്രദർശിപ്പിക്കുകയല്ല ഈ കലാവതരണത്തിന്റെ ലക്ഷ്യം. നിരന്തരമായ അന്വേഷണത്തിൽ നിന്ന് വാർത്തെടുക്കുന്ന കലയിലൂടെ ആ ജീവിതങ്ങളെ അതേ മട്ടിൽ, അതേ കരുതലോടെ നിലനിർത്തണമെന്ന മോഹം നിവർത്തിക്കുകയാണ്.
∙ കലാസംഘത്തിന്റെ അന്വേഷണങ്ങൾ
പുനരുജ്ജീവനത്തിന്റെയും സൗന്ദര്യാത്മകതയുടെയും സാധ്യതകളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കായി കർഷക - ഗോത്ര സമൂഹങ്ങളുമായുള്ള ആഴത്തിലുള്ള ഇടപെടലുകളാണ് കലാസംഘം നടത്തിയത്. മണ്ണുമായുള്ള ബന്ധങ്ങൾക്ക് അകത്തുനിന്നുകൊണ്ട്, കാണാനും തൊടാനും കഴിയുന്ന ഭൗതികതയിൽ സന്തോഷം കണ്ടെത്താനും ചിന്തകളെയും ആകുലതകളെയും കലാസൃഷ്ടികളെയും മണ്ണിനോടും മണ്ണിനോടു ചേർന്നു നിൽക്കുന്ന മനുഷ്യരോടും ചേർത്തുനിർത്തി അവതരിപ്പിക്കാനുമുള്ള ശ്രമം കൂടിയാണിത്.
കല എങ്ങനെയാണ് കർഷകരുടെ ജൈവിക സന്ദർഭത്തിൽ ഉൾച്ചേർക്കാനാവുക എന്നായിരുന്നു പ്രധാന ആലോചന. ശ്രദ്ധ കലാകൃത്തിലോ കലയിലോ അല്ലായിരുന്നു. പകരം അവ രണ്ടും അടങ്ങിയ സമൂഹവും ഭൂമിയുമെല്ലാം ഒരേ വിധത്തിൽ ആദരിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്ന ഒന്നിലായിരുന്നു. കലയുടെ പ്രാഥമികമായ അർഥങ്ങൾ വീണ്ടെടുക്കാനുള്ള മാർഗം കൂടിയായിരുന്നു അവരുടെ കലാപ്രവർത്തനം.
പുരയിട - ജൈവകർഷകരുടെയും ഗോത്ര സമൂഹങ്ങളുടെയും പാരമ്പര്യങ്ങളിൽ അറിവിന്റെ അതിരുകൾ അന്വേഷിക്കുകയാണ് ഒറ്റമുറിവീട്. കൃഷിയിടങ്ങളിലും വനങ്ങളിലും നിന്നുള്ള അറിവുവെളിച്ചം ആ അന്വേഷണത്തിനു കൂട്ടാകുന്നു. ആധുനിക സമൂഹത്തെ സംബന്ധിച്ച് അറിവിന്റെ കേന്ദ്രം മനുഷ്യരാണ്. സമൂഹം അംഗീകരിച്ച, തങ്ങൾക്ക് പ്രയോജനപ്രദം എന്ന് കണ്ട, കാര്യങ്ങൾ മാത്രമാണ് അറിവിന്റെയും സംസ്കാരത്തിന്റെയും ചട്ടക്കൂട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉപയോഗപ്രദമല്ലാത്ത അല്ലെങ്കിൽ അപ്രധാനമായി തോന്നുന്ന കാര്യങ്ങൾ എല്ലാം ഈ സംസ്കാരത്തിനും അറിവിനും പുറത്താണ്.
എന്നാൽ ആദിവാസികളും പുരയിട ജൈവ കർഷകരും വ്യത്യസ്ത രീതികളിലാണെങ്കിലും പ്രയോജനപ്രദമായവയോടൊപ്പം പ്രയോജനം എന്തെന്നറിയാത്തവയേയും നിലനിർത്തിപ്പോരുന്നു. നട്ടുവളർത്തിയെടുക്കുന്നവയും വന്യമായവയും തമ്മിൽ അവിടെ വേർതിരിവുകൾ ഇല്ല. ഈ ബോധ്യം ഭൗതികവും ഭൗതികേതരവും തമ്മിലും നിലനിന്നു. മനുഷ്യരും ദൈവങ്ങളും മൃഗങ്ങളും പക്ഷികളും മരുന്നും വിഷവും എല്ലാം അവരുടെ ജീവിതത്തിൽ സ്ഥാനം നേടി. അവയ്ക്കിടയിൽ പേരുള്ളവയും പേരില്ലാത്തവയും തമ്മിൽ വ്യത്യാസം കുറവായിരുന്നു.
അവരുടെ അറിവിന്റെ അതിരുകൾ ജൈവികവും നിർവചിക്കപ്പെടാത്തതുമായിരുന്നു. അതുകൊണ്ടുതന്നെ അവയുടെ വിശാലതയിലേക്കും സൂക്ഷ്മതയിലേക്കും പ്രവേശിക്കാൻ ഇന്നു നമുക്ക് ബുദ്ധിമുട്ടുണ്ട്. മനുഷ്യ കേന്ദ്രീകൃതമായ അറിവുലോകത്തിൽ നമുക്ക് എത്രകാലം തുടരാൻ കഴിയും? നമ്മുടെ വീട്ടുമുറ്റത്ത് നൂറ്റാണ്ടുകളോ ആയിരത്താണ്ടുകളോ ആയി നിലനിന്നിരുന്ന ഒരു പുല്ല്, ഒരു ചെടി, പ്രധാനമാണെന്നു കാണാൻ നമുക്ക് കഴിയുമോ? നമുക്ക് ഭക്ഷണമോ മരുന്നോ ആവാൻ അതിനു കഴിയില്ലെങ്കിലും ഭൂമിയിലെ ജീവന്റെ അവിഭാജ്യ ഘടകമാണത്. അത്തരമൊരു ജീവിതത്തിൽ നമുക്ക് ആകൃഷ്ടരാവാൻ കഴിയുമോ? നമ്മുടെ ഭാവനയ്ക്കും അറിവിനും അവയെ ഉൾക്കൊള്ളാൻ കഴിയുമോ? ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാകും കലാവതരണം.
∙ തിരിച്ചറിവുകൾ
പണിയർ മുതൽ കുറിച്യർ വരെയുള്ള വിവിധ ഗോത്രങ്ങളിലെ അംഗങ്ങളുമായി കലാകാരന്മാർ സമയം ചെലവഴിച്ചു. അതിൽ വ്യക്തികൾ, സംഘടനകൾ, കൂട്ടായ്മകൾ എന്നിവ ഉൾപ്പെടുന്നു. പല പ്രദേശങ്ങളിലും അവർ ഒരുമിച്ചു നടന്നു. ആളുകൾ സംസാരിക്കുന്നത് വേണ്ടവിധത്തിൽ മനസ്സിലാക്കാനുള്ള ഒരു മാർഗമായിരുന്നു അവർക്കൊപ്പമുള്ള നടത്തം. സമൂഹം, ജീവിതം, കാട്, അടിമത്തത്തിന്റെ ഓർമകൾ, വർത്തമാന സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അവർ നേരിട്ടു കേട്ടറിഞ്ഞു. പാട്ടുകൾ, കഥകൾ, വേദനകൾ, ഭയങ്ങൾ എന്നിവയെല്ലാം.
ആദിവാസികളെ സംബന്ധിച്ചിടത്തോളം അവർക്ക് ഓരോ വർഷവും പുതിയതാണ്. അവർ അനശ്വരമായി ഒന്നും നിർമിച്ചില്ല. പുഴയിലെ വെള്ളം ഉയരുമ്പോൾ അവർ അലക്കു കല്ലുകൾ ഉയർന്ന സ്ഥലത്തേക്ക് മാറ്റിവയ്ക്കും. വെള്ളമിറങ്ങുമ്പോൾ അത് താഴേയ്ക്കു കൊണ്ടുവരും. അതേ വിധത്തിൽ അവരുടെ വീടുകൾ പോലും താൽക്കാലികമായിരുന്നു. ഗോത്രവും കാടും തന്നെയായിരുന്നു അവരുടെ വീട്. കാടാണ് വീട്, കെട്ടിടങ്ങൾ അല്ല. പഴയകാലത്തെയും ഇപ്പോഴത്തെയും അടിമത്തത്തെക്കുറിച്ച് അവർ സംസാരിച്ചു.
നെച്ചോളി കോളനിയിലെ വെള്ളിയേട്ടൻ പറഞ്ഞു. ‘അക്കാലത്ത് പകൽനേരത്തെ കഠിനമായ അധ്വാനത്തിനുശേഷം രാത്രി വൈകി കഞ്ഞി ഉണ്ടാക്കാനും കുടിക്കാനും നെല്ലു കുത്തി അരിയാക്കേണ്ടി വന്നപ്പോഴും ഞങ്ങളുടെയെല്ലാം ഉള്ളിൽ വെളിച്ചമുണ്ടായിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൂര്യൻ ഉദിക്കും എന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാലിന്ന് അകത്തും പുറത്തും എല്ലായിടത്തും ഇരുട്ടാണ്’. പട്ടിണിയെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു; ഞങ്ങൾ ഒറ്റയ്ക്കല്ല, ഒരുമിച്ചാണ് പട്ടിണി കിടന്നത്. ഞങ്ങൾ തുടി കൊട്ടി, ഒരുമിച്ചു പാട്ടുപാടി, ഉറങ്ങി. അവർക്ക് അവരുടെ കൂട്ടായ്മ കൊടുത്ത സ്വാസ്ഥ്യം വലുതായിരുന്നു. അവരാരും തനിച്ചായിരുന്നില്ല. കാടിന്റെയും ഗോത്രത്തിന്റെയും വിശാലതയും വിശ്വാസവും അവരുടെ ഉള്ളിൽ നിലനിൽക്കുന്നതിനാൽ അവർക്ക് വലിയ കഠിനതകൾ സഹിക്കാൻ കഴിഞ്ഞു.
പരമ്പരാഗതമായ തങ്ങളുടെ കാർഷിക രീതിയിൽ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനെക്കുറിച്ചും ഭൂമിയിലെ സർവചരാചരങ്ങളെയും ആദരവോടെയും ബഹുമാനത്തോടെയും പരിപാലിക്കുന്നതിനെക്കുറിച്ചും കൊടുമൈ തറവാട്ടിലെ കോപ്പിയേട്ടൻ സംസാരിച്ചു. എങ്ങനെയാണ് അവർ ഓരോന്നിന്റെയും പരിധികൾക്കുള്ളിൽ നിന്നതെന്നും കൃഷി ഓഫിസർമാർ ചെയ്യാൻ പ്രേരിപ്പിച്ചിരുന്ന കാര്യങ്ങൾ പാലിക്കാതെ പോന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ‘അക്കാലത്ത് ഞങ്ങളുടെ മാതാപിതാക്കൾ കുട്ടികളെ കൃഷി പഠിപ്പിക്കാൻ വയലിലേക്ക് അയച്ചു. ഇപ്പോൾ കുട്ടികളെ നമ്മൾ സ്കൂളിലേക്ക് അയയ്ക്കുന്നു. അവർക്കു ഭൂമിയെ കുറിച്ചോ അതിലെ ജീവിതത്തെക്കുറിച്ചോ ഒന്നുമറിയില്ല. ഈ അവസ്ഥ കാണുമ്പോൾ ഞങ്ങൾക്ക് സങ്കടമുണ്ട്’.
കാടുമായുള്ള ബന്ധം, ഭയങ്ങൾ, മൃഗങ്ങളുമായുള്ള സഹജീവനം, കാടിന്റെ സ്വാഭാവിക താളം, എന്നിവയെക്കുറിച്ചെല്ലാം കവി സുകുമാരൻ ചാലിഗദ്ദയുമായി സംസാരിച്ചു. സുകുമാരൻ പറയുന്നു ‘ഞങ്ങൾ കാടിനെ കുറു എന്ന് വിളിക്കുന്നു. കാട്ടിനുള്ളിൽ പോവരുതാത്ത ദിക്കുകളിൽ പോയാൽ പലതരം മനോവിഭ്രാന്തികൾ വന്നുചേരും. ഞങ്ങളുടെ കാടിനെ കുറിച്ച് ഞങ്ങൾക്കറിയാം. എല്ലാത്തരം മരങ്ങളെയും മുളകളെയും വിത്തുകളെയും പക്ഷികളെയും മൃഗങ്ങളെയും അവരുടെ പെരുമാറ്റങ്ങളെയും അറിയാം.
ഞങ്ങൾ കാര്യങ്ങൾ സൂക്ഷ്മമായി നോക്കിക്കാണുകയും അതിൽ വേണ്ടവിധത്തിൽ ഇടപെടുകയും ചെയ്യുന്നു. പ്രായമായവരും കുട്ടികളും ഒരുമിച്ച് കാട്ടിലേക്കു പോകും. മറ്റുള്ളവർ പറയുന്നതിൽ നിന്നല്ല, എല്ലാം നേരിട്ടാണ് ഞങ്ങൾ പഠിക്കുക. കാട്ടിലൂടെ നടക്കുമ്പോൾ മൃഗങ്ങൾ എവിടെയാണെന്നു ഞങ്ങൾ അറിയുന്നത് നേരിട്ടുള്ള കാഴ്ചയിൽ നിന്നല്ല, ചുറ്റുമുള്ള എല്ലാ കാര്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിൽ നിന്നാണ്. അതിന്റെ സന്ദേശം പലയിടങ്ങളിൽ നിന്നും പല വഴികളിൽ നിന്നും ഞങ്ങൾക്കു ലഭിക്കുന്നു. കാട്ടിൽ എല്ലാവരും ഞങ്ങളുടെ കൂട്ടുകാരാണ്. കാട് ഞങ്ങളുടെ മുറിവുകൾ ഉണക്കുന്നിടമാണ്'.
∙ അറിവിന്റെ അതിർത്തികൾ
ഗോത്ര സമൂഹങ്ങൾ കാലങ്ങളായി സവിശേഷമായ ഒരു രീതിയിൽ ജീവിക്കുകയും നിലനിൽക്കുകയും ചെയ്തു പോന്നു. ഭൂമിയുമായും മറ്റു ജീവജാലങ്ങളുമായും ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങൾക്ക് അവർ ഉത്തരം കണ്ടെത്തി. ഇതെല്ലാം പലതരം പരിഷ്കരണ പ്രക്രിയകളിലൂടെ കടന്നുപോന്നിട്ടുണ്ടാവും. അതിൽ നിന്നു നമുക്കും പ്രയോജനം തേടാനാകും. പഴയ നാഗരികതകളെ പഠിക്കാൻ ശ്രമിക്കുമ്പോൾ അവ സൃഷ്ടിച്ച രൂപങ്ങളിൽനിന്ന് ചരിത്രം കണ്ടെത്താൻ നാം ശ്രമിക്കുന്നു. ശവകുടീരങ്ങൾ ഖനനം ചെയ്യുമ്പോൾ ലഭിക്കുന്ന പാത്രങ്ങളോ ഉപകരണങ്ങളോ അവരുടെ നാഗരികതയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ശേഷിപ്പുകളായി പഠിക്കാനുള്ള ഉപാധികളായി നാം കാണുന്നു.
എന്നാൽ ഈ ഗോത്ര സമൂഹങ്ങൾ അത്തരം ഒരു അടയാളവും ചരിത്രത്തെളിവുകളായി അവശേഷിപ്പിക്കുന്നില്ല. അവരിൽ നിന്ന് നമുക്ക് കരകൗശല വസ്തുക്കളോ പണിയുപകരണങ്ങളോ ലഭിക്കുന്നില്ല. അവരുടെ കൈവശമുള്ളത് കാലത്തെ അതിജീവിക്കുന്നില്ല. അതേസമയം ഈ സമൂഹങ്ങൾ നന്നായി ജീവിച്ചും അതിജീവിച്ചും പോന്നിട്ടുണ്ട്. പരസ്പരം കാര്യങ്ങൾ പങ്കുവച്ചു. ഗോത്ര സമൂഹത്തെ ഒരുമിച്ച് നിർത്തി. കഥകൾ പറഞ്ഞു. പാട്ടുപാടി. നൃത്തം ചെയ്തു. അവർ പെരുമാറുന്ന ലോകത്തിനുള്ളിൽ, വിശാലമായ വഴികളിലൂടെ അവർ നടന്നുകൊണ്ടിരുന്നു.
കർഷകരിൽ നിന്നും ഗോത്ര സമൂഹങ്ങളിൽനിന്നും പലതും പഠിക്കേണ്ട സമയമാണിത്. ഉൽപന്നത്തെയും ഉൽപാദനത്തെയും കുറിച്ചു നമുക്കുള്ള കാഴ്ചപ്പാടുകൾ പുനഃപരിശോധിക്കാനും അവരിൽ നിന്ന് ചിലതെല്ലാം പഠിക്കാനും അവർ നമ്മോട് ആവശ്യപ്പെടുന്നു. അവരുടെ ആവശ്യമെന്ന നിലയിൽ അല്ല, നമ്മുടെ ഉത്തരവാദിത്തം എന്ന തരത്തിൽ. നമ്മുടെ അറിവിന്റെ പരിധികൾ വിശാലമാണെന്നു നാം കരുതുന്നുവെങ്കിലും അതിരുകൾ ഇപ്പോഴും ഇടുങ്ങിയതായി തുടരുന്നു.
കലാസംഘം നേടിയ ഇത്തരം തിരിച്ചറിവുകളെല്ലാം ഒറ്റമുറി വീട് എന്ന വേറിട്ട പ്രദർശനത്തിലൂടെ ആവിഷ്കൃതമാകുകയാണ്. കലാകാരന്മാരായ ടി.എം.അസീസ്, എം.പി.പ്രതീഷ്, ഡോ.കലാ ചന്ദ്രൻ, സി.എഫ്.ജോൺ എന്നിവരും വിവിധ ആദിവാസി ഗ്രൂപ്പുകളിൽ നിന്നുള്ള സി.കെ.രമ്യ, സി.പ്രജിത, ശ്രീജിത ബാലൻ, എസ്.പാർവതി, കെ.അർജുൻ, സുഷാന്ത് മിനി, ടി.എ.രാജേഷ്,കെ.ആർ.പ്രദീഷ് എന്നിവരും ചേർന്നാണ് കലാപ്രദർശനം ഒരുക്കുന്നത്. ഗോത്രദീപം ആദിവാസി ഗ്രന്ഥാലയം,നാട്ടറിവു പഠനകേന്ദ്രം എന്നിവയുടെ സഹകരണവുമുണ്ട്.