എച്ച്എംപി വൈറസ് ‘കുതിക്കാൻ’ കാരണമുണ്ട്? ‘ഒരു മാസത്തെ കണക്കെടുത്താൽ ഇന്ത്യയിലെ അവസ്ഥ അറിയാം’: വാക്സീൻ ഉണ്ടോ?
കോവിഡ് നമ്മെയെല്ലാം വിറപ്പിച്ച് വീട്ടിലിരുത്തിയതിന്റെ വാർഷികനാളുകളിലൂടെയാണ് ലോകം കടന്നുപോകുന്നത്. അതിനിടയിൽത്തന്നെ ആ വാർത്തയുമെത്തി. ചൈനയിൽ ‘പുതിയൊരു’ വൈറസ് പിടിമുറുക്കുന്നു. പേര് എച്ച്എംപിവി വൈറസ് അഥവാ ഹ്യൂമൻ മെറ്റന്യൂമോ വൈറസ്. എന്നാൽ യഥാർഥത്തിൽ ഇതൊരു പുതിയ വൈറസാണോ? ആരോഗ്യ വിദഗ്ധർക്ക് ഇതു സംബന്ധിച്ച് എന്താണു പറയാനുള്ളത്? ചൈനയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. എന്നാൽ കോവിഡ് സംബന്ധിച്ച വിവരങ്ങൾ പോലും രഹസ്യാത്മകമായി സൂക്ഷിച്ച ചൈനയിൽനിന്ന് എച്ച്എംപിവിയുടെ കാര്യത്തിലും കൃത്യമായ ഒരു മറുപടി പ്രതീക്ഷിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നത് വ്യക്തം. അതിനിടെ കർണാടകയിലെ ബംഗളൂരുവിൽ ഒരു കുഞ്ഞിന് എച്ച്എംപിവി ബാധിച്ച വാർത്തയുമെത്തിയിരിക്കുന്നു. ഇന്ത്യ ആശങ്കപ്പെടേണ്ട നിമിഷങ്ങളിലേക്കാണോ പോകുന്നത്? കോവിഡ് ദുരന്തത്തിനു ശേഷം ആരോഗ്യകാര്യത്തിൽ പൊതുജനത്തിന് വലിയ ആശങ്കയാണ്. അതിലേക്കാണ്, ചൈനയിലെ ആശുപത്രികളും ക്ലിനിക്കുകളും രോഗികളെകൊണ്ട് നിറയാൻ തുടങ്ങിയിരിക്കുന്ന എന്ന റിപ്പോർട്ടുകൾ വന്നത്. അടിയന്തര സാഹചര്യം നേരിടാൻ ജാഗ്രതയോടെ തയാറെടുക്കണമെന്ന് ജനങ്ങളോട് ചൈനീസ് സർക്കാർ ഉത്തരവിട്ടെന്ന മട്ടിലുള്ള റിപ്പോർട്ടുകൾ കൂടി വന്നതോടെ ആശങ്കയേറി. എന്നാൽ ഇത്തരം റിപ്പോർട്ടുകളിൽ പലതും അടിസ്ഥാനരഹിതമായിരുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി. എന്തുകൊണ്ടാണ് എച്ച്എംപിവി വൈറസ് വാർത്തകളിൽ നിറയുന്നത്?

കോവിഡ് നമ്മെയെല്ലാം വിറപ്പിച്ച് വീട്ടിലിരുത്തിയതിന്റെ വാർഷികനാളുകളിലൂടെയാണ് ലോകം കടന്നുപോകുന്നത്. അതിനിടയിൽത്തന്നെ ആ വാർത്തയുമെത്തി. ചൈനയിൽ ‘പുതിയൊരു’ വൈറസ് പിടിമുറുക്കുന്നു. പേര് എച്ച്എംപിവി വൈറസ് അഥവാ ഹ്യൂമൻ മെറ്റന്യൂമോ വൈറസ്. എന്നാൽ യഥാർഥത്തിൽ ഇതൊരു പുതിയ വൈറസാണോ? ആരോഗ്യ വിദഗ്ധർക്ക് ഇതു സംബന്ധിച്ച് എന്താണു പറയാനുള്ളത്?
ചൈനയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. എന്നാൽ കോവിഡ് സംബന്ധിച്ച വിവരങ്ങൾ പോലും രഹസ്യാത്മകമായി സൂക്ഷിച്ച ചൈനയിൽനിന്ന് എച്ച്എംപിവിയുടെ കാര്യത്തിലും കൃത്യമായ ഒരു മറുപടി പ്രതീക്ഷിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നത് വ്യക്തം. അതിനിടെ കർണാടകയിലെ ബംഗളൂരുവിൽ ഒരു കുഞ്ഞിന് എച്ച്എംപിവി ബാധിച്ച വാർത്തയുമെത്തിയിരിക്കുന്നു. ഇന്ത്യ ആശങ്കപ്പെടേണ്ട നിമിഷങ്ങളിലേക്കാണോ പോകുന്നത്?
കോവിഡ് ദുരന്തത്തിനു ശേഷം ആരോഗ്യകാര്യത്തിൽ പൊതുജനത്തിന് വലിയ ആശങ്കയാണ്. അതിലേക്കാണ്, ചൈനയിലെ ആശുപത്രികളും ക്ലിനിക്കുകളും രോഗികളെകൊണ്ട് നിറയാൻ തുടങ്ങിയിരിക്കുന്ന എന്ന റിപ്പോർട്ടുകൾ വന്നത്. അടിയന്തര സാഹചര്യം നേരിടാൻ ജാഗ്രതയോടെ തയാറെടുക്കണമെന്ന് ജനങ്ങളോട് ചൈനീസ് സർക്കാർ ഉത്തരവിട്ടെന്ന മട്ടിലുള്ള റിപ്പോർട്ടുകൾ കൂടി വന്നതോടെ ആശങ്കയേറി. എന്നാൽ ഇത്തരം റിപ്പോർട്ടുകളിൽ പലതും അടിസ്ഥാനരഹിതമായിരുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി. എന്തുകൊണ്ടാണ് എച്ച്എംപിവി വൈറസ് വാർത്തകളിൽ നിറയുന്നത്?
അഞ്ചു വർഷം മുൻപാണ്് കോവിഡ്–19 മഹാമാരി ലോകത്തെ ഒന്നടങ്കം നിശ്ചലമാക്കിയത്. ഇതിനു ശേഷം പുറത്തുവരുന്ന വൈറസ് ബാധാ റിപ്പോർട്ടുകളെയെല്ലാം ജനം ഏറെ ഭീതിയോടെയും ആശങ്കയോടെയുമാണ് സമീപിച്ചിട്ടുള്ളത്. ഇപ്പോൾ ചൈനയിൽനിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്ന എച്ച്എംപിവി അതുകൊണ്ടുതന്നെ ലോകത്തെ ഭീതിപ്പെടുത്തുന്നതിൽ അദ്ഭുതപ്പെടാനൊന്നുമില്ല.
ചൈനയിലെ ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞ വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഭീതിയുടെ തോത് വർധിപ്പിക്കാനായി ശ്മശാനങ്ങളിലെ തിരക്ക് വരെ ചിലർ വിഡിയോയി പ്രചരിപ്പിക്കുന്നു. എന്നാൽ ഇതിലേറെയും മുൻപ് കോവിഡ് കാലത്ത് എടുത്ത വിഡിയോകളാണ്. ഇൻഫ്ലുവൻസ എ, എച്ച്എംപിവി, മൈകോപ്ലാസ്മ ന്യൂമോണിയ, കോവിഡ്-19 എന്നിവയുൾപ്പെടെ ഒന്നിലധികം വൈറസുകൾ ഒരേസമയം ചൈനയിൽ പടരുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ശരിക്കും ചൈനയിൽ എന്താണ് സംഭവിക്കുന്നത്?
∙ ഇത് ചൈനയിലെ പതിവ് സംഭവം
വർഷങ്ങളായി ശൈത്യകാലത്ത് കുട്ടികളെയും പ്രായമായവരെയും ബാധിക്കാറുള്ള അണുബാധയാണ് എച്ച്എംപിവി. ചുരുക്കിപ്പറഞ്ഞാൽ ജലദോഷത്തിന്റെ മറ്റൊരു രൂപം. രോഗപ്രതിരോധ ശേഷി കുറഞ്ഞ കുഞ്ഞുങ്ങളെയാണ് ഇത് കാര്യമായി ബാധിക്കുക. പ്രായമായവരും ആസ്ത്‌മ പോലുള്ള രോഗമുള്ളവരെയും എച്ച്എംപിവി ബാധിച്ചേക്കാം. ചുമ, മൂക്കൊലിപ്പ് എന്നിവയുൾപ്പെടെയുള്ള പനിയോ ജലദോഷമോ പോലെയാണ് ഈ രോഗവും വരുന്നത്. ചില രോഗികൾക്ക് ശ്വാസം മുട്ടലും അനുഭവപ്പെടുന്നു. വൈറസ് ബാധിച്ചവരിൽ ചിലർക്ക് ന്യുമോണിയയായി അസുഖം കൂടാനും സാധ്യതയുണ്ട്.
ചൈനയിലെ ഇപ്പോഴത്തെ എച്ച്എംപിവി ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ പെട്ടെന്നുള്ള വർധനവിന് കാരണം തണുത്ത കാലാവസ്ഥയും കോവിഡിന് ശേഷമുള്ള സാധാരണ ദൈനംദിന പ്രവർത്തനങ്ങൾ പൂർണതോതിൽ പുനരാരംഭിച്ചതുമാണെന്ന് പറയാം. വർഷങ്ങളായുള്ള കർശന ലോക്ഡൗണുകളും കുറഞ്ഞ സാമൂഹിക ഇടപെടലുകളും മിക്ക വൈറസുകളുടെയും വ്യാപനത്തെ പരിമിതപ്പെടുത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ കുട്ടികളുടെ സമ്പർക്കവും കൂടി. ഇതോടെ ശൈത്യകാലത്ത് പകരുന്ന മിക്ക അസുഖങ്ങളും വർധിച്ചു.
അതേസമയം, ചൈനയിൽ സാമൂഹിക ഇടപെടലുകൾ തിരിച്ചുവന്നതോടെ പലരും ഇത്തരം വൈറസുകളെ ആദ്യമായാണ് അഭിമുഖീകരിക്കുന്നത്, പ്രത്യേകിച്ച് കുട്ടികൾ. കോവിഡിന് മുൻപും ചൈനയിലെ ശൈത്യകാലങ്ങളിൽ ഇത്തരം വൈറസ് ബാധ കേസുകൾ വ്യാപകമായിരുന്നു. ചൈനീസ് ആശുപത്രികളിൽ ഏറ്റവും കൂടുതൽ രോഗികളെത്തുന്ന സീസൺ കൂടിയാണ് തണുപ്പ് കാലം.
∙ പതിവുപോലെ ‘ചൈനീസ് മൗനം’; പക്ഷേ...
പുതിയ വൈറസിനെയും രോഗത്തെയും കണ്ടെത്തിയിട്ട് ചൈന ഇക്കാര്യം ഔദ്യോഗികമായി പുറംലോകത്തെ അറിയിച്ചില്ലെന്നതാണ് പ്രചരിക്കുന്ന റിപ്പോർട്ടുകളിലൊന്ന്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വ്യാപകമായിട്ടും ചൈനീസ് സർക്കാരോ ലോകാരോഗ്യ സംഘടനയോ ഔദ്യോഗിക മുന്നറിയിപ്പ് നൽകുകയോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. ചൈനയിലെ നിലവിലെ സ്ഥിതി അതിഭീകരമാണെന്ന് വരെ ചില യുട്യൂബർമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ വിദഗ്ധർ പറയുന്നു– ഇതൊരു പുതിയ വൈറസ് അല്ല. ചൈനയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്എംപിവിയും അനുബന്ധ രോഗങ്ങളും പുതിയ സംഭവമല്ലെന്ന് കേരള സ്റ്റേറ്റ് ഐഎംഎ റിസർച് സെൽ ചെയർമാൻ ഡോ രാജീവ് ജയദേവൻ വ്യക്തമാക്കുന്നു. ‘‘തണുപ്പു കാലത്ത് പതിവായി കണ്ടുവരുന്ന ഒരു വൈറസ് മാത്രമാണിത്. പ്രധാനമായും കുട്ടികളിൽ ജലദോഷം ഉണ്ടാക്കുന്നു, ഒപ്പം മുതിർന്നവരിലേക്കും പകരാറുണ്ട്. ഇത് നേരത്തേയും ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ ചൈനയിൽ ഇപ്പോൾ കഠിനമായ ശൈത്യകാലം ആണ്.
ചൈനയിലെ ജനങ്ങൾ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അസുഖം വന്നാൽ അടുത്തുള്ള ചെറിയ ക്ലിനിക്കുകളിൽ പോകാതെ അത്യാധുനിക സംവിധാനങ്ങളുള്ള വലിയ ആശുപത്രികളെയാണ് സമീപിക്കാറുള്ളത്. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി ഇവിടുത്തെ ആശുപത്രികളിൽ ചെറിയ അസുഖങ്ങൾക്ക് പോലും ഡോക്ടർമാർ ഡ്രിപ്പ് നൽകാനും നിർദേശിക്കുക പതിവാണ്. ഇതുമൂലം ഓരോ രോഗിയും കൂട്ടിരിപ്പുകാരും അധികസമയം ആശുപത്രിയിൽ ചെലവഴിക്കുന്നു. ഇതിനാലാണ് ഇപ്പോൾ മിക്ക ചൈനീസ് ആശുപത്രികളിലും പതിവിലും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ചൈനയിൽ ഇതു പതിവ് കാഴ്ചയാണ്. ഇപ്പോൾ പുറത്തുവരുന്ന ആശുപത്രി ദൃശ്യങ്ങളും അവയുടെ ഭീതിപ്പെടുത്തുന്ന രീതിയിലുള്ള വിവരണങ്ങളും സ്ഥിരമായി ചൈനയ്ക്ക് വിരുദ്ധമായി പ്രചാരണം നടത്താറുള്ള ചില യുട്യൂബ് ചാനലുകളാണ് പ്രചരിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പക്ഷേ, ഇന്ത്യയിലെ ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ട. വ്യാജ റിപ്പോർട്ടുകളും വിഡിയോകളും കാണുകയോ മറ്റുള്ളവരിലേക്ക് എത്തിക്കുകയോ ചെയ്യാതിരിക്കുക. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക ഏജൻസികളും ശാസ്ത്രീയ സംഘടനകളും നൽകുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കാൻ ശ്രമിക്കുക’’– ഡോ. രാജീവ് പറഞ്ഞു.
∙ തയാറെടുത്ത് അധികൃതര്‍
പുറത്ത് വലിയ ആശങ്ക പ്രചരിക്കുന്നുണ്ടെങ്കിലും എല്ലാം നിയന്ത്രണവിധേയമാണെന്നാണ് ചൈനീസ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ശൈത്യകാലത്ത് വർധിച്ചുവരുന്ന കേസുകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഇപ്പോഴത്തെ വൈറസ് ബാധ നിരീക്ഷിക്കാൻ ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ പ്രത്യേകം സംവിധാനവും തുടങ്ങിയിട്ടുണ്ട് ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നേരിടുന്നതിനുള്ള തയാറെടുപ്പ് മെച്ചപ്പെടുത്തുന്നതിനാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, വ്യാപകമായി വൈറസ് പടരുന്നതായുള്ള റിപ്പോർട്ടുകൾ ചൈന നിഷേധിക്കുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ ഈ വർഷം കുറവാണെന്നും അവകാശപ്പെട്ടു. ചൈനയിലേക്ക് യാത്ര ചെയ്യാൻ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
ചൈനയിലെ വൈറസ് വ്യാപനത്തിൽ ഒരുതരത്തിലും ആശങ്കപ്പെടേണ്ടെന്നും ഇതൊരു സീസണൽ അണുബാധ മാത്രമാണെന്നും മുതിർന്ന ആരോഗ്യ വിദഗ്ധൻ ഡോ. വ്യാസ് സുകുമാരൻ പറയുന്നു. ശൈത്യകാലത്ത് എല്ലാ രാജ്യങ്ങളിലും ഇത്തരം അണുബാധ പതിവാണ്. ഇത്തരത്തിലൊരു ശൈത്യകാല വൈറസ് മാത്രമാണ് ചൈനയിലേത്. ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടെന്ന് ചൈനയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇത്തരം വൈറസ് ബാധ ശൈത്യകാലത്ത് ഇന്ത്യയിലും സംഭവിക്കാറുണ്ട്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താൽ ഇക്കാര്യം മനസ്സിലാക്കാമെന്നും ഡോ. വ്യാസ് പറഞ്ഞു.
∙ എന്താണ് എച്ച്എംപിവി?
സാധാരണ ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന ഒരു വൈറൽ അണുബാധയാണ് എച്ച്എംപിവിയിലൂടെ സംഭവിക്കുന്നത്. ഇത് പലപ്പോഴും ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാകുന്നു. എന്നാൽ ചിലപ്പോൾ ഇവ ന്യുമോണിയ, ആസ്ത്‌മ പോലുള്ള ഗുരുതരമായ രോഗാവസ്ഥകളിലേക്കും നയിച്ചേക്കാം.
ശൈത്യകാലത്തും വേനൽക്കാലത്തിന്റെ തുടക്കത്തിലുമാണ് എച്ച്എംപിവി അണുബാധകൾ കൂടുതലായി കാണപ്പെടുന്നത്. അഞ്ച് വയസ്സ് തികയാത്ത കുട്ടികളിലാണ് എച്ച്എംപിവി സാധാരണയായി പിടിപെടുന്നത്.
ഒന്നിലധികം തവണ എച്ച്എംപിവി വരാൻ സാധ്യതയുണ്ടെങ്കിലും തുടർന്നുള്ള അണുബാധകൾ സാധാരണയായി നേരിയ ലക്ഷണങ്ങളിൽ അവസാനിക്കാറാണ് പതിവ്. 2001ലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇതൊരു പുതിയ രോഗമല്ലെന്നും നേരത്തേ ലോകത്തിന്റെ പലയിടങ്ങളിലും എച്ച്എംപിവി റിപ്പോർട്ട് ചെയ്തിട്ടിട്ടുണ്ടെന്നും ആരോഗ്യ മേഖലയിലുള്ളവർ പറയുന്നു. അതുകൊണ്ടുതന്നെ എച്ച്എംപിവിയെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാൻ കഴിയില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
∙ മനുഷ്യനെ എച്ച്എംപിവി എങ്ങനെയാണ് ബാധിക്കുന്നത്?
മനുഷ്യ കോശങ്ങളെ ആക്രമിക്കുന്ന സൂക്ഷ്മാണു ആണ് എച്ച്എംപിവി. ആർഎസ്‌വി (Respiratory syncytial virus), അഞ്ചാംപനി, മുണ്ടിനീര് എന്നിവയ്‌ക്ക് കാരണാകുന്ന അതേ വൈറൽ കുടുംബത്തിൽ പെട്ടത്. രോഗബാധിതരായ വ്യക്തികളുമായോ വൈറസ് ബാധിച്ച പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് എച്ച്എംപിവി പ്രധാനമായും പടരുന്നത്. ചുമ, തുമ്മൽ എന്നിവയിൽനിന്നുള്ള സ്രവങ്ങൾ ശരീരത്തിൽ എത്തുന്നതു വഴിയും വൈറസ് പടരുന്നു. മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചതിനു ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പർശിക്കുന്നതിലൂടെയും രോഗം ബാധിക്കാം.
കൈകൾ സോപ്പോ വെള്ളമോ ഉപയോഗിച്ച് കഴുകുക, കുറഞ്ഞത് 20 സെക്കൻഡെങ്കിലും കഴുകുന്നത് പ്രതിരോധം ഉറപ്പാക്കും. മാസ്ക് ഉപയോഗം നിർബന്ധമാക്കാം. കണ്ണുകളോ മൂക്കോ വായോ തൊടുന്നതിന് മുൻപ് കൈകൾ കഴുകിയെന്ന് ഉറപ്പു വരുത്തുക. നിലവിൽ എച്ച്എംപിവിക്ക് പ്രത്യേക ആന്റി–വൈറൽ തെറപ്പിയോ മുൻകരുതൽ വാക്സീനോ ഇല്ല. ആരോഗ്യം വീണ്ടെടുക്കുന്നതു വരെ വീട്ടിലിരുന്നു തന്നെ കൈകാര്യം ചെയ്യാവുന്ന അസുഖമാണിത്. എന്നാൽ, രോഗലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ ഡോക്ടറുടെ സേവനം തേടണം.