2024 നവംബര്‍ ആറിനാണ് അടുത്ത യുഎസ് പ്രസിഡന്റായുള്ള ഡോണൾഡ് ട്രംപിന്റെ ജയം ആധികാരികമായി ഉറപ്പിക്കപ്പെട്ടത്. സ്വിങ് സ്റ്റേറ്റുകൾ ഉൾപ്പെടെ ഒപ്പം വന്നതോടെ ട്രംപിന്റെ ജയവും അനായാസമായി. അതോടെ നെഞ്ചിടിച്ച രാജ്യങ്ങളിലൊന്ന് ചൈനയാണ്. ട്രംപ് നേരത്തേ അധികാരത്തിലിരിക്കെ ചൈന നേരിട്ട ഉപരോധങ്ങളും നിയന്ത്രണങ്ങളുമെല്ലാം അത്രയേറെയായിരുന്നു. രാജ്യാന്തരവിപണിയിലെ പ്രതിസന്ധിയായാണ് ട്രംപിന്റെ വരവിനെ ചൈന കണ്ടതും. എന്നാൽ നവംബർ 21ന് നടത്തിയ ഒരു പ്രഖ്യാപനം ചൈനയുടെ ഈ നെഞ്ചിടിപ്പിനെയെല്ലാം തള്ളിക്കളയാൻ പോന്നതായിരുന്നു. ലോകത്തെ ഏറ്റവും വലിയ ‘നിധി’ ശേഖരം കണ്ടെത്തിയെന്നായിരുന്നു ആ ചൈനീസ് പ്രഖ്യാപനം. അതിന്റെ പ്രതിഫലനമാകട്ടെ നിമിഷങ്ങൾക്കകമാണ് രാജ്യാന്തര വിപണിയിലും പ്രകടമായത്. വടക്കു കിഴക്കൻ ചൈനയുടെ ഭാഗമായ ഹുനാൻ പ്രവിശ്യയിലാണ് ചൈനയുടെ ഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന, എതിരാളികളുടെ ഉറക്കംകെടുത്താൻ പോന്ന വൻ സ്വർണ ശേഖരം കണ്ടെത്തിയത്. വർഷങ്ങളായി ഭൂമിക്കടിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഈ നിധി ചൈനീസ് സർക്കാരിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ലോകത്ത് ഇനിയെന്ത് സംഭവിച്ചാലും ഈ നിധി ശേഖരം ചൈനയെ സുരക്ഷിതമാക്കുമെന്നാണ് നിരീക്ഷകർ‍ പറയുന്നത്. രാജ്യാന്തര വിപണികളെല്ലാം ചൈനയുടെ ഈ പ്രഖ്യാപനത്തെയും തുടർന്നുള്ള നീക്കങ്ങളും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്താണ് ചൈനയുടെ ഭാവിതന്നെ മാറ്റിമറിക്കാൻ പോകുന്ന ഈ നിധിശേഖരം? ഇത് കുഴിച്ചെടുക്കാൻ എന്തൊക്കെ പദ്ധതികളാണ് ചൈന ആസൂത്രണം ചെയ്യുന്നത്? രാജ്യാന്തര തലത്തിൽ ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കും? ഡോളറിനും ചൈനീസ് യുവാനും സംഭവിക്കാൻ പോകുന്നതെന്താണ്? ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമോ? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 നവംബര്‍ ആറിനാണ് അടുത്ത യുഎസ് പ്രസിഡന്റായുള്ള ഡോണൾഡ് ട്രംപിന്റെ ജയം ആധികാരികമായി ഉറപ്പിക്കപ്പെട്ടത്. സ്വിങ് സ്റ്റേറ്റുകൾ ഉൾപ്പെടെ ഒപ്പം വന്നതോടെ ട്രംപിന്റെ ജയവും അനായാസമായി. അതോടെ നെഞ്ചിടിച്ച രാജ്യങ്ങളിലൊന്ന് ചൈനയാണ്. ട്രംപ് നേരത്തേ അധികാരത്തിലിരിക്കെ ചൈന നേരിട്ട ഉപരോധങ്ങളും നിയന്ത്രണങ്ങളുമെല്ലാം അത്രയേറെയായിരുന്നു. രാജ്യാന്തരവിപണിയിലെ പ്രതിസന്ധിയായാണ് ട്രംപിന്റെ വരവിനെ ചൈന കണ്ടതും. എന്നാൽ നവംബർ 21ന് നടത്തിയ ഒരു പ്രഖ്യാപനം ചൈനയുടെ ഈ നെഞ്ചിടിപ്പിനെയെല്ലാം തള്ളിക്കളയാൻ പോന്നതായിരുന്നു. ലോകത്തെ ഏറ്റവും വലിയ ‘നിധി’ ശേഖരം കണ്ടെത്തിയെന്നായിരുന്നു ആ ചൈനീസ് പ്രഖ്യാപനം. അതിന്റെ പ്രതിഫലനമാകട്ടെ നിമിഷങ്ങൾക്കകമാണ് രാജ്യാന്തര വിപണിയിലും പ്രകടമായത്. വടക്കു കിഴക്കൻ ചൈനയുടെ ഭാഗമായ ഹുനാൻ പ്രവിശ്യയിലാണ് ചൈനയുടെ ഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന, എതിരാളികളുടെ ഉറക്കംകെടുത്താൻ പോന്ന വൻ സ്വർണ ശേഖരം കണ്ടെത്തിയത്. വർഷങ്ങളായി ഭൂമിക്കടിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഈ നിധി ചൈനീസ് സർക്കാരിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ലോകത്ത് ഇനിയെന്ത് സംഭവിച്ചാലും ഈ നിധി ശേഖരം ചൈനയെ സുരക്ഷിതമാക്കുമെന്നാണ് നിരീക്ഷകർ‍ പറയുന്നത്.

രാജ്യാന്തര വിപണികളെല്ലാം ചൈനയുടെ ഈ പ്രഖ്യാപനത്തെയും തുടർന്നുള്ള നീക്കങ്ങളും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്താണ് ചൈനയുടെ ഭാവിതന്നെ മാറ്റിമറിക്കാൻ പോകുന്ന ഈ നിധിശേഖരം? ഇത് കുഴിച്ചെടുക്കാൻ എന്തൊക്കെ പദ്ധതികളാണ് ചൈന ആസൂത്രണം ചെയ്യുന്നത്? രാജ്യാന്തര തലത്തിൽ ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കും? ഡോളറിനും ചൈനീസ് യുവാനും സംഭവിക്കാൻ പോകുന്നതെന്താണ്? ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമോ? പരിശോധിക്കാം.

ചൈനയിലെ ഖനികളിൽ നിന്നൊരു കാഴ്ച. (Photo: undefined undefined/istockphoto)
ADVERTISEMENT

∙ ലോകത്തെ മാറ്റിമറിക്കും ‘ചൈനീസ് നിധി’

ലോകത്തെ ഏറ്റവും വലിയ സ്വർണ ഖനി ചൈനയിൽ കണ്ടെത്തിയിരിക്കുന്നു എന്നതായിരുന്നു നവംബർ 21ലെ ചൈനീസ് പ്രഖ്യാപനം. ഈ വൻ സ്വർണശേഖരം കണ്ടെത്തിയത് നിർണായക വിഭവങ്ങൾ സുരക്ഷിതമാക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ആഗോള വിപണിയിൽ മുൻനിര സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ചൈനയെ സഹായിക്കും. വിഭവ സമൃദ്ധമായ പ്രവിശ്യയായ ഷാൻഡോങ്ങിൽ സ്ഥിതി ചെയ്യുന്ന ഈ ഖനി ആഗോള സ്വർണ വിപണിയെ തന്നെ മാറ്റിമറിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. രാജ്യാന്തര വ്യാപാരത്തിലും രാഷ്ട്രീയത്തിലും കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്നതുമാണ് ഈ സ്വര്‍ണ ഖനി. യുഎസിനെയും സഖ്യ രാജ്യങ്ങളെയും സാമ്പത്തികമായി പ്രതിരോധിക്കാൻ പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്ന ചൈനയ്ക്ക് ലഭിച്ച ബംപർ ലോട്ടറിയായിരിക്കുകയാണിപ്പോൾ ഈ ഖനി.

∙ 7 ലക്ഷം കോടി രൂപയുടെ സ്വർണം

വടക്കു കിഴക്കൻ ചൈനയുടെ ഭാഗമായ പിൻജിയാങ് കൗണ്ടിയിലാണ് സ്വർണ നിക്ഷേപമുള്ളത്. ഏകദേശം 1000 ടണ്‍ സ്വര്‍ണ നിക്ഷേപമാണ് കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ നിക്ഷേപമാണിതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 8280 കോടി ഡോളർ (7 ലക്ഷം കോടി രൂപ) മൂല്യമാണ് ഇതിന് കണക്കാക്കുന്നത്. നേരത്തേ ദക്ഷിണാഫ്രിക്കയില്‍ ഖനനം ചെയ്തെടുത്ത 930 ടൺ സ്വർണശേഖരത്തിന്‍റെ റെക്കോര്‍ഡാണ് ചൈന മറികടന്നത്. ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയമാണ് വൻ സ്വർണശേഖരം കണ്ടെത്തിയതായി ലോകത്തെ അറിയിച്ചത്. 2024 ജനുവരിയിലെ കണക്കുകൾ പ്രകാരം ചൈനയുടെ മൊത്തം കരുതൽ സ്വർണം 2,191.53 ടണ്ണാണ്. ഇതോടൊപ്പം ഇപ്പോൾ കണ്ടെത്തിയ 1000 ടൺ കൂടി ചേരുന്നതോടെ ചൈനീസ് ശേഖരം 3000 ടൺ കടക്കും.

Representative Image (Photo: dashu83/istockphoto)
ADVERTISEMENT

∙ ഖനനം നടത്താൻ വമ്പൻ കമ്പനികൾ

രണ്ടു കിലോമീറ്റർ വരെ ആഴത്തിൽ നാൽപതോളം സ്വർണനിരകളാണ് ഇപ്പോൾ കണ്ടെത്താനായിട്ടുള്ളതെന്നാണ് ചൈനീസ് ജിയോളജിക്കൽ ബ്യൂറോ അറിയിച്ചിരിക്കുന്നത്. ചൈനീസ് ഖനന മേഖലയിലെ പ്രധാന പങ്കാളിയായ സർക്കാർ ഉടമസ്ഥതയിലുള്ള ഷാൻഡോങ് ഗോൾഡ് മൈനിങ് കമ്പനിയാണ് ഖനനത്തിനും സ്വർണം വേർതിരിച്ചെടുക്കൽ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുക. അത്യാധുനിക ഡ്രില്ലിങ് സംവിധാനങ്ങൾ, സ്വർണം വേർത്തിരിച്ചെടുക്കൽ സാങ്കേതികവിദ്യകൾ എന്നിവയ്ക്കായി കമ്പനി ഇതിനോടകം തന്നെ കോടിക്കണക്കിന് യുവാൻ നിക്ഷേപിച്ചിട്ടുണ്ട്. സ്വർണശേഖരം കാര്യക്ഷമമായും സുസ്ഥിരമായും ഖനനം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ വൻ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. 2021-25 വികസന പദ്ധതിയിൽ ആഭ്യന്തര ധാതു ശേഖരണവും ഉൽപാദനവും വർധിപ്പിക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ചൈന സമീപ വർഷങ്ങളിൽ ധാതു വിഭവ ഖനന മേഖലയിൽ നിക്ഷേപം ശക്തമാക്കിയിരുന്നു.

2023ൽ രാജ്യത്തെ ഖനനത്തിനായുളള നിക്ഷേപം വർഷം തോറും 8 ശതമാനം ഉയർന്ന് 11,050 കോടി യുവാനിലെത്തി. ഇതോടൊപ്പം തന്നെ എണ്ണഖനനങ്ങള്‍ക്കായി 2022-ൽ 11,050 കോടി യുവാന്‍ ചെലവാക്കിയിട്ടുണ്ട്. വിദേശ വിഭവങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ചൈനീസ് നടപടികളുടെ ഭാഗമായാണിത്. ചൈനയുടെ ധാതു ഖനന പദ്ധതികളുടെ വലിയ നേട്ടമായാണ് ഇതിനെ കണക്കാക്കുന്നത്.

Representative Image (Photo: Stock Photos|Gold Mine/istockphoto)

പ്രാഥമിക പര്യവേക്ഷണത്തിൽ 2 കിലോമീറ്റർ താഴ്ചയിൽ 300 ടൺ സ്വർണമുണ്ടെന്ന് കണ്ടെത്തി. 3ഡി പരിശോധനയില്‍ മൂന്ന് കിലോമീറ്റർ താഴ്ചയില്‍ സ്വര്‍ണത്തിന്‍റെ വൻ ശേഖരമുണ്ടാകാമെന്നും സൂചന ലഭിച്ചു. സമ്പദ്‌വ്യവസ്ഥ ദുർബലമായതും കറൻസിയായ യുവാന്റെ മൂല്യം ഇടിഞ്ഞതും രാജ്യാന്തര വ്യാപാര പിരിമുറുക്കങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികള്‍ ചൈനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അത്തരം സമയങ്ങളിൽ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിക്കാൻ ലക്ഷ്യമിട്ടാണ് ചൈന ഇപ്പോൾ സ്വർണ ശേഖരം വർധിപ്പിക്കാൻ ശ്രമിക്കുന്നത്.

ADVERTISEMENT

∙ ഈ നിധി ചൈനയുടെ ജീവൻ രക്ഷിക്കും

ഇപ്പോൾ കണ്ടെത്തിയ സ്വർണഖനി എന്തുകൊണ്ടാണ് ചൈനയ്ക്ക് ഇത്രയധികം പ്രധാനമായിരിക്കുന്നത്? സ്വർണം  ചൈനയ്ക്ക് ഒരു പ്രധാന സമ്പത്തായി മാറിയിരിക്കുന്നു എന്നത് തന്നെയാണ് വസ്തുത. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ചൈനയുടെ സമ്പദ്‌മേഖലയെ രക്ഷിക്കാൻ സ്വർണ ശേഖരത്തിന് സാധിക്കും. യുഎസ് ഉൾപ്പെടെയുള്ള ശത്രുക്കളുടെ കടന്നാക്രമണം കാരണം ചൈനീസ് വിപണികൾ വൻ പ്രതിസന്ധി നേരിടുന്നുണ്ട്. നിർമാണ മേഖലയിലുൾപ്പെടെ തകർച്ച പ്രകടനം. രാജ്യാന്തര കറൻസികളുമായി മൽസരിക്കുമ്പോൾ യുവാനും നിലനിൽപ് ഭീഷണിയിലാണ്. ഡോളറിനെ നേരിടാൻ യുവാനെ സജ്ജമാക്കാൻ കരുതൽ സ്വർണം വർധിപ്പിക്കുന്നതിലൂടെ സാധിക്കും. രാജ്യാന്തര ഭീഷണികൾ നിലനിൽക്കുന്ന സമയത്തെല്ലാം സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി പ്രവർത്തിക്കും. ഇതിനാലാണ് ചൈന സ്വർണ ശേഖരം വർധിപ്പിക്കാൻ ശ്രമിക്കുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഹുനാനിലെ ഈ കണ്ടെത്തൽ ചൈനയുടെ വലിയൊരു പദ്ധതിയുടെ ഭാഗമാണ്. 

∙ ചൈനയുടെ മുഖംതന്നെ മാറ്റിമറിക്കുന്ന കണ്ടെത്തൽ

ആഗോള ഉൽപാദനത്തിന്റെ 10 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന ചൈന ഇതിനകം തന്നെ ലോകത്തിലെ മുൻനിര സ്വർണ ഉൽപാദകരാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം 2023ൽ ചൈന ഏകദേശം 380 ടൺ സ്വർണമാണ് കുഴിച്ചെടുത്തത്. പുതിയ കണ്ടെത്തലിന് ചൈനയുടെ വാർഷിക ഉൽപാദനം 15-20 ശതമാനം വരെ വർധിപ്പിക്കാൻ കഴിയും. ഇത് ആഗോള സ്വർണ വിപണിയിൽ ചൈനയുടെ നേതൃസ്ഥാനം ഉറപ്പിക്കും. കൂടുതൽ വിഭവങ്ങൾ സുരക്ഷിതമാക്കാനുള്ള ചൈനയുടെ തന്ത്രമാണിത്. പ്രധാനപ്പെട്ട വിഭവങ്ങളുടെ മേൽ നിയന്ത്രണം നേടാനുള്ള ചൈനയുടെ വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ സ്വർണഖനി കണ്ടെത്തൽ. 

2021ൽ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ക്വിസിയയിൽ സ്വർണ ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം. ( File Photo by AFP)

കൂടുതൽ സ്വർണം സുരക്ഷിതമാക്കുന്നതിലൂടെ അപ്രതീക്ഷിതമായ ആഗോള സാമ്പത്തിക വെല്ലുവിളികളിൽ നിന്ന് സ്വയം പരിരക്ഷിക്കാനും ലോക വേദിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും ചൈനയ്ക്ക് കഴിയും. ഉദാഹരണത്തിന് അടുത്തിടെ സ്വർണവില അൽപം ഇടിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും വലിയ സ്വർണശേഖരം കണ്ടെത്തിയതിന്റെ അർഥം ചൈന ഇപ്പോഴും അതിന്റെ സമ്പത്ത് നിയന്ത്രിക്കാനും ആഗോള വിപണിയെ സ്വാധീനിക്കാനും ശേഷിയുള്ളവരാണെന്നാണ്. ഉൽപാദനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കാര്യമായി ശ്രദ്ധിക്കുന്ന ചൈന ഇപ്പോൾ എണ്ണ, അപൂർവ ലോഹങ്ങൾ തുടങ്ങിയ മറ്റ് പ്രധാന വിഭവങ്ങൾക്കായും ശ്രമം തുടങ്ങി. ഈ വിഭവങ്ങളുടെ കരുതൽ ശേഖരം വർധിപ്പിക്കുന്നതിലൂടെ, ചൈനയ്ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഭാവിയിൽ കൂടുതൽ നിയന്ത്രണം നിലനിർത്താനും കഴിയും.

∙ മെച്ചപ്പെട്ട നാണയ ശേഖരം

സ്വർണം ചരിത്രപരമായി സമ്പദ്‌സ്ഥിരതയുടെ മൂലക്കല്ലാണ്. വർധിച്ചുവരുന്ന ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കൊപ്പം പണപ്പെരുപ്പത്തിനും കറൻസിയിലെ ഏറ്റക്കുറച്ചിലുകൾക്കുമെതിരായ സംരക്ഷണമെന്ന നിലയിൽ കേന്ദ്ര ബാങ്കുകൾ സ്വർണം കൂടുതലായി സംഭരിക്കുക പതിവാണ്. ചൈനയുടെ സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന കഴിഞ്ഞ ദശകത്തിൽ കരുതൽ ശേഖരത്തിന്റെ ഭാഗമായി 2000 ടൺ സ്വർണമാണ് വാങ്ങിവച്ചത്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും നിലവിലുള്ള ഏകദേശം 2196 ടൺ സ്വർണത്തിന്റെ കരുതൽ ശേഖരം വർധിപ്പിക്കാനും പുതിയ കണ്ടെത്തൽ ചൈനയെ സഹായിക്കും. അങ്ങനെ സംഭവിച്ചാൽ ചൈനീസ് വിപണിയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ചെറുതായിരിക്കില്ല

Representative Image (Glody MURHABAZI / AFP)

ചൈനീസ് പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ സ്വർണ ഖനി രാജ്യത്തെ വിലക്കയറ്റത്തിൽ നിന്നും യുവാന്റെ മൂല്യത്തിലുണ്ടായ ഇടിവിൽ നിന്നും സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കും. ഇത്രയും വലിയ സ്വർണ ശേഖരം ലഭിക്കുമ്പോൾ  സർക്കാരിന് വിലക്കയറ്റം പിടിച്ചുനിർത്താനും പണപ്പെരുപ്പം കുറയ്ക്കാനും സാധിക്കും. കാര്യങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുമ്പോൾ സ്വർണത്തെ പൊതുവേ സുരക്ഷിതമായ ഒരു ഓപ്ഷനായാണ് കണക്കാക്കുന്നത്. കൂടാതെ സ്വർണ ശേഖരം വർധിപ്പിക്കുന്നതിലൂടെ ഭാവിയിൽ വരാനിരിക്കുന്ന ഏത് വെല്ലുവിളികളെയും നേരിടാൻ ചൈനയ്ക്ക് സാധിക്കുകയും ചെയ്യും.

∙ സ്വർണ വിപണിയിൽ ആഘാതം

ചൈനയിലെ പുതിയ സ്വർണ ശേഖരം കണ്ടെത്തൽ ആഗോള സ്വർണവിപണിയിൽ വൻ അലയൊലികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ചൈന ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചാൽ അധിക സ്വർണത്തിന്റെ വിതരണം വിലയിൽ വൻ മാറ്റങ്ങൾക്ക് കാരണമാകും. കൂടുതൽ വിതരണം ചെയ്യുന്നതോടെ സ്വർണ വില താഴോട്ട് പോകും. ഇത് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില ക്രമാതീതമായി താഴോട്ട് പോകുന്നതിനു കാരണമാകും. ചൈനയിൽ വൻ സ്വര്‍ണ ശേഖരം കണ്ടെത്തിയെന്ന പ്രഖ്യാപനം വന്നപ്പോൾ തന്നെ വിലയിൽ ചാ‍ഞ്ചാട്ടം പ്രകടമായിരുന്നു. ഉൽപാദം വർധിപ്പിക്കുന്നതോടെ വില കുത്തനെ കുറയുമെന്നാണു നിരീക്ഷകർ പറയുന്നത്.

∙ തൊഴിൽ സൃഷ്ടിക്കലും പ്രാദേശിക വികസനവും

ഈ ഖനിയുടെ വികസനം കേന്ദ്രീകരിച്ച് ഷാൻഡോങ് പ്രവിശ്യയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. മൈനിങ് എൻജിനീയർമാരും ജിയോളജിസ്റ്റുകളും മുതൽ ലോജിസ്റ്റിക്‌സ്, സപ്പോർട്ട് സ്റ്റാഫ് വരെ ഈ പദ്ധതിക്ക് ആവശ്യമുണ്ട്. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഗണ്യമായ ഉത്തേജനം നൽകും. കൂടാതെ, റോഡുകൾ, വൈദ്യുതി ലൈനുകൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള നിക്ഷേപങ്ങളുടെ കുത്തൊഴുക്ക് പ്രാദേശിക വികസനത്തെയും സഹായിക്കും.

Representative Image (Photo: DoganKutukcu/istockphoto)

∙ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവും സ്വർണവും

രാജ്യാന്തര വ്യാപാരത്തിനായി സ്വർണ ശേഖരം പ്രയോജനപ്പെടുത്താനുള്ള ചൈനയുടെ ശേഷി ബെൽറ്റ് ആൻഡ് റോഡ് സംരംഭം മെച്ചപ്പെടുത്താനും ഉപയോഗപ്പെടുത്താനാകും. ഡോളർ ആധിപത്യം പുലർത്തുന്ന സാമ്പത്തിക വ്യവസ്ഥകളിൽ ജാഗ്രത പുലർത്തുന്ന പങ്കാളി രാജ്യങ്ങളെ സ്വർണവുമായി ബന്ധപ്പെട്ട വ്യാപാര കരാറുകളും നിക്ഷേപങ്ങളും ആകർഷിക്കും. ഇത് ഏഷ്യയിലും യൂറോപ്പിലും വിവിധ രാജ്യങ്ങളുമായുള്ള ചൈനയുടെ നയതന്ത്ര ബന്ധങ്ങളും വിപണി സാധ്യതകളും വർധിപ്പിക്കും. ഇടപാടുകൾക്ക് യുവാന് പകരം സ്വര്‍ണം നൽകാൻ തുടങ്ങിയാൽ മിക്ക രാജ്യങ്ങളും ചൈനയ്ക്ക് പിന്തുണയുമായി വരും.

∙ ഡോളർ ആധിപത്യം ഇല്ലാതാക്കും

ആഗോള വ്യാപാരത്തിലും ധനകാര്യത്തിലും യുഎസ് ഡോളറിന്റെ ആധിപത്യത്തിനെതിരായ ഒരു സമതുലിതാവസ്ഥയായാണ് സ്വർണത്തെ പലപ്പോഴും കാണുന്നത്. സ്വർണ ശേഖരം വർധിപ്പിക്കുന്നതിലൂടെ, ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിച്ച് യുവാൻ രാജ്യാന്തരവൽക്കരിക്കാനുള്ള ശ്രമങ്ങൾ ചൈനയ്ക്ക് തുടരാനാകും. രാജ്യാന്തര വ്യാപാരം സുഗമമാക്കുന്നതിന് സ്വർണ പിന്തുണയുള്ള കറൻസി സൃഷ്ടിക്കുന്നതിനെക്കുറിച്ച് ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടയിലാണ് ചൈനയിടെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.

∙ പാരിസ്ഥിതികവും സുസ്ഥിരവുമായ ആശങ്കകൾ

അതേസമയം പാരിസ്ഥിതികമായ വെല്ലുവിളികളും കുറവല്ല. നാല് കിലോമീറ്റർ വരെ ആഴങ്ങളിൽ സ്വർണം വേർതിരിച്ചെടുക്കുന്നത് കാര്യമായ പാരിസ്ഥിതിക വെല്ലുവിളികൾ ഉയർത്തുന്നു. ആഴത്തിലുള്ള ഖനന പ്രവർത്തനങ്ങൾക്ക് ഗണ്യമായ ഊർജ സംവിധാനങ്ങൾ ആവശ്യമാണ്. കൂടാതെ ഇത് പ്രാദേശിക ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യും. അതേസമയം, സുസ്ഥിരമായ സമ്പ്രദായങ്ങൾ, കർശനമായ പാരിസ്ഥിതിക വിലയിരുത്തലുകൾ, ഖനന പ്രവർത്തനങ്ങളിലെ ഹരിത സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയ്ക്കുള്ള പ്രതിബദ്ധതയ്ക്ക് ചൈനീസ് സർക്കാർ ഊന്നൽ നൽകി തുടങ്ങിയിട്ടുണ്ട്.

ചൈനയിലെ ഒരു പ്രദർശനശാലയിൽനിന്നുള്ള ദൃശ്യം (Photo by Jade GAO / AFP)

ഷാൻഡോങ് ഗോൾഡ് മൈനിങ് കമ്പനി പരിസ്ഥിതി പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളും നൂതന മാലിന്യ സംസ്കരണ സംവിധാനങ്ങളും സംയോജിപ്പിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നിരുന്നാലും, ഏറ്റവും സുസ്ഥിരമായ ഖനന രീതികൾക്ക് പോലും മണ്ണിന്റെ മലിനീകരണം, ജലമലിനീകരണം, ആവാസവ്യവസ്ഥയുടെ നാശം എന്നിവയുടെ അപകടസാധ്യതകൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് വിമർശകർ വാദിക്കുന്നു.

ചൈനയുടെ സ്വർണ ചരിത്രം

ചൈനീസ് ചരിത്രത്തിലെ പുരാതന വസ്തുക്കളിൽ മുതൽ ആധുനിക നാണയ സമ്പ്രദായങ്ങളിൽ വരെ സ്വർണം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 20-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉണ്ടായ ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണം ചൈനയെ ആഗോള സ്വർണ ഉൽപാദനത്തിന്റെ മുൻനിരയിലേക്ക് എത്തിച്ചു. സാൻഷാൻഡോ, ജിയോജിയ സ്വർണ ഖനികൾ ഉൾപ്പെടെ ഷാൻഡോങ്ങിലെ മുൻ പ്രധാന കണ്ടെത്തലുകൾ ഈ പാരമ്പര്യത്തിന് കാര്യമായ സംഭാവന നൽകി. ലായ്‌ഷൗ-ഷായുവാൻ ബെൽറ്റിലെ ഏറ്റവും പുതിയ കണ്ടെത്തൽ ചൈനയുടെ സ്വർണ കലവറയാകുമെന്നതിൽ സംശയമില്ല.

ചൈനയിലെ പുതിയ സ്വർണ ശേഖര കണ്ടെത്തൽ ദക്ഷിണാഫ്രിക്കയ്ക്കും വെല്ലുവിളിയാണ്. ദക്ഷിണാഫ്രിക്കയിലെ സ്വർണ ഖനികളിലൊന്നിലെ കാഴ്ച. (/File Photo: REUTERS/Washington Alves)

∙ രാജ്യാന്തര പ്രതികരണങ്ങൾ

ചൈനീസ് സ്വർണ ഖനിയുടെ വാർത്തയെത്തുടർന്ന് രാജ്യാന്തര സ്വർണ വിപണിയിൽ ചെറിയ ചില മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയ, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്വർണം ഉൽപാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങൾ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ചൈനയിൽ നിന്നുള്ള വർധിച്ചുവരുന്ന മത്സരം അവരുടെ തന്ത്രങ്ങളെ സ്വാധീനിച്ചേക്കാം. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ശേഖരം ചൈന കണ്ടെത്തിയത് ഒരു ഗെയിം ചേഞ്ചറാകുമെന്ന് തന്നെ പറയാം. സാമ്പത്തികമായി, സ്വർണ ഉൽപാദനത്തിലും വ്യാപാരത്തിലും ആഗോള നേതാവെന്ന നിലയിൽ ചൈനയുടെ സ്ഥാനം ശക്തിപ്പെടുത്തും. ഇത് രാജ്യാന്തര വെല്ലുവിളികളെ അഭിമുഖീകരിക്കുകയും യുവാൻ രാജ്യാന്തരവൽക്കരിക്കാനും വിദേശ വിഭവങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. ഈ കണ്ടെത്തൽ സ്വർണ സമൃദ്ധിയുടെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുമോ അതോ ആഗോള വിപണികൾക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതുണ്ട്, പക്ഷേ ഒരു കാര്യം ഉറപ്പാണ്: സ്വർണ മേഖലയിൽ ചൈനയുടെ സ്വാധീനം അഭൂതപൂർവമായ ഉയരങ്ങളിലേക്കെത്തിയിരിക്കുന്നു.

English Summary:

China's massive 7 lakh crore gold discovery in Hunan Province is set to reshape global markets. This unprecedented gold reserve will impact the yuan, the dollar, and China's global economic power.