‘‘സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളർന്നു വന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്’’. കലോത്സവം തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുൻപ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടത്തിയ ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. നൃത്തം പഠിപ്പിക്കാൻ ഇത്രയും പണം വേണമെന്നും വേണ്ടായെന്നും അഭിപ്രായങ്ങൾ ഉയർന്നു. വെറും 10 മിനിറ്റല്ലേ എന്നാണ് മന്ത്രി ചോദിച്ചത്. 10 മിനിറ്റിനെന്താ വിലയില്ലേ എന്നാണ് നൃത്തപരിശീലകർ തിരിച്ചു ചോദിക്കുന്നത്. അവർക്കത് ചോദിക്കാനുള്ള അവകാശമുണ്ട്. കാരണം കലോത്സവത്തിലെ സുപ്രധാന മത്സര ഇനങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയവയ്ക്കെല്ലാം 10 മിനിറ്റാണ് സമയം അനുവദിച്ചിരിക്കുന്നത്. ആ 10 മിനിറ്റിൽ കഴിവു മാത്രമല്ല കാശും ഏറെ ഇറക്കിയാൽ മാത്രമേ മികച്ച ഗ്രേഡ് കയ്യിലെത്തുകയുള്ളൂ. സുന്ദരിയായി അണിഞ്ഞൊരുങ്ങി വേദിയിലെത്താൻ ഓരോ വിദ്യാർഥിയും എത്ര രൂപയാണ് മുടക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ പണം മാതാപിതാക്കളും സ്കൂളുകളും എങ്ങനെയാണ് കണ്ടെത്തുന്നതെന്നും? യഥാർഥത്തിൽ ഒരു നർത്തകിക്ക് സ്കൂള്‍ കലോത്സവത്തിനു വേണ്ടി ചെലവാക്കേണ്ടി വരുന്നത് എത്ര രൂപയാണ്? തിരുവനന്തപുരത്തെ സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലൂയൊന്നു നടന്നാൽ കിട്ടും അതിന്റെ ഉത്തരം. എവിടെയും പണത്തിന്റെ കണക്കുകളാണ്. നൃത്ത വേദികളിൽ വാരിയെറിയുന്ന ആ പണത്തിന്റെ യഥാർഥ കണക്കെന്താണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളർന്നു വന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്’’. കലോത്സവം തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുൻപ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടത്തിയ ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. നൃത്തം പഠിപ്പിക്കാൻ ഇത്രയും പണം വേണമെന്നും വേണ്ടായെന്നും അഭിപ്രായങ്ങൾ ഉയർന്നു.

വെറും 10 മിനിറ്റല്ലേ എന്നാണ് മന്ത്രി ചോദിച്ചത്. 10 മിനിറ്റിനെന്താ വിലയില്ലേ എന്നാണ് നൃത്തപരിശീലകർ തിരിച്ചു ചോദിക്കുന്നത്. അവർക്കത് ചോദിക്കാനുള്ള അവകാശമുണ്ട്. കാരണം കലോത്സവത്തിലെ സുപ്രധാന മത്സര ഇനങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയവയ്ക്കെല്ലാം 10 മിനിറ്റാണ് സമയം അനുവദിച്ചിരിക്കുന്നത്. ആ 10 മിനിറ്റിൽ കഴിവു മാത്രമല്ല കാശും ഏറെ ഇറക്കിയാൽ മാത്രമേ മികച്ച ഗ്രേഡ് കയ്യിലെത്തുകയുള്ളൂ.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സംഘനൃത്ത മത്സരത്തിൽനിന്ന് (ചിത്രം: മനോരമ)
ADVERTISEMENT

സുന്ദരിയായി അണിഞ്ഞൊരുങ്ങി വേദിയിലെത്താൻ ഓരോ വിദ്യാർഥിയും എത്ര രൂപയാണ് മുടക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ പണം മാതാപിതാക്കളും സ്കൂളുകളും എങ്ങനെയാണ് കണ്ടെത്തുന്നതെന്നും? യഥാർഥത്തിൽ ഒരു നർത്തകിക്ക് സ്കൂള്‍ കലോത്സവത്തിനു വേണ്ടി ചെലവാക്കേണ്ടി വരുന്നത് എത്ര രൂപയാണ്? തിരുവനന്തപുരത്തെ സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലൂടെയൊന്നു നടന്നാൽ കിട്ടും അതിന്റെ ഉത്തരം. എവിടെയും പണത്തിന്റെ കണക്കുകളാണ്. നൃത്ത വേദികളിൽ വാരിയെറിയുന്ന ആ പണത്തിന്റെ യഥാർഥ കണക്കെന്താണ്?

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സംഘനൃത്ത മത്സരത്തിൽനിന്ന് (ചിത്രം: മനോരമ)

∙ ‘കയ്യിൽ കാശില്ലെങ്കിൽ പെടും’

സമയം വൈകിട്ട് 6 മണി കഴിഞ്ഞു. പ്രധാന വേദിയായ ‘എംടി നിള’യിൽ തിരക്കേറെ. വേദിക്ക് ഇരു ഭാഗത്തു നോക്കിയാലും കണ്ണിന് നല്ല കുളിർമയുള്ള കാഴ്ചയാണ്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ് തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങൾ. കലോത്സവ വേദിയിൽ നിറപ്പകിട്ടിന്റെ കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന സംഘനൃത്തമാണ് അരങ്ങിൽ. നൃത്തം കഴിഞ്ഞ് പുറത്തിറങ്ങിയ ചിലരെ പിടിച്ചു നിർത്തി ഒരൊറ്റച്ചോദ്യം ചോദിച്ചു. ഇത്രയ്ക്ക് സുന്ദരിയായി അരങ്ങിലെത്തി ആടിത്തിമിർത്ത് പോകാൻ കയ്യിൽ നിന്ന് എത്ര രൂപ ചെലവാകും?

എന്റെ കുട്ടിക്കാലത്ത് നൃത്തം പഠിക്കാനെല്ലാം ആഗ്രഹമുണ്ടെങ്കിലും അത് നടന്നില്ല. കലോത്സവത്തിൽ കൂടെയുള്ളവർ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും അവിടെയാന്നും എത്താനായിട്ടില്ല. പക്ഷേ, ഇപ്പോൾ എന്റെ മകൾ കലോത്സവ വേദിയിലെത്തി നില്‍ക്കുമ്പോൾ ഒരുപാട് അഭിമാനമാണ്. എനിക്ക് പറ്റാത്തത് അവൾക്കെങ്കിലും പറ്റുന്നുണ്ടല്ലോ എന്ന സന്തോഷമാണ്

മലപ്പുറം സ്വദേശി യമുന

മടിച്ചു മടിച്ചാണ് പലരും ഉത്തരം പറഞ്ഞത്. പലർക്കും എത്ര രൂപ ചെലവാകുമെന്നു പോലും അറിയില്ല. അച്ഛനും അമ്മയുമാണ് അതെല്ലാം കൊടുക്കുന്നതെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. അതിന്റെ ഇടയിലാണ് ഒരാൾ ഏന്തി നോക്കി വിളിച്ച് പറഞ്ഞത് ‘‘ഇതിനൊക്കെ ലക്ഷങ്ങളുടെ ചെലവുണ്ട്. ഒന്ന് വേദിയിൽ കയറി തിരിച്ചിറങ്ങുമ്പോഴേക്കും കയ്യിലുള്ള കാശൊക്കെ തീരും. നൃത്തം പഠിക്കാനും വസ്ത്രം വാങ്ങാനും തല മുതൽ കാൽ വരെയുള്ള ആഭരണങ്ങൾ ഒരുക്കാനും ഒരാൾക്കുതന്നെ ആയിരങ്ങൾ വേണം. പിന്നെ മേയ്ക്കപ്പിനും വേണം പ്രത്യേകം പൈസ. കയ്യിൽ കാശില്ലെങ്കിൽ പെടും’’.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കഥകളി മത്സരത്തിൽനിന്ന് (ചിത്രം: മനോരമ)
ADVERTISEMENT

∙ 2 ലക്ഷം ഉണ്ടോ, എങ്കിൽ സ്റ്റേജിൽ കയറാം

കലോത്സവത്തിനെത്തുന്ന ഗ്രൂപ്പ് ഇനങ്ങളിൽ പലതിനുമായി ലക്ഷങ്ങൾ വേണം. ഗ്ലാമർ ഇനമായ സംഘനൃത്തം പഠിച്ച് സ്റ്റേജിൽ അവതരിപ്പിക്കാൻ ഓരോ ടീമിനും ഏതാണ്ട് 2–5 ലക്ഷം രൂപ വരെയാണ് ചെലവ്. ചിലപ്പോൾ അതിൽ കൂടുതലും ആകാറുണ്ട്. ഒരാളുടെ കയ്യിൽനിന്ന് ഏതാണ്ട് 20,000 മുതൽ 30,000 രൂപ വരെ ചെലവാകും. ചില ടീമിന് സ്കൂളിന്റെ സഹായം കിട്ടാറുണ്ട്. പിരിവ് നടത്തിയും പിടിഎയില്‍ നിന്നെടുത്തുമെല്ലാം അധ്യാപകർ പകുതി പണം കുട്ടികൾക്ക് നൽകും. പക്ഷേ, പകുതി പണം വിദ്യാർഥികൾതന്നെ കണ്ടെത്തണം.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒപ്പന മത്സരത്തിൽനിന്ന് (ചിത്രം: മനോരമ)

ഓരോ സ്റ്റേജിൽ കയറുമ്പോഴും 10,000 രൂപ വച്ച് നൽകിയാണ് ഒരു ടീം കലോത്സവത്തിന് എത്തിയത്. ‘‘ആദ്യം 2 ലക്ഷം രൂപ മൊത്തത്തിൽ ചെലവാകുമെന്നാണ് അറിയിച്ചത്. 7 കുട്ടികളാണ് കളിക്കാനുള്ളത്. ഒരാൾ 30,000 രൂപ വച്ചാണ് നൽകേണ്ടത്. ഈ പൈസ ഒരുമിച്ച് കൊടുക്കേണ്ടി വരുമോ എന്ന് ആദ്യം സംശയിച്ചു. പക്ഷേ, ഓരോ സ്റ്റേജിൽ കയറുമ്പോഴും 10,000 രൂപ വച്ച് നൽകാനാണ് അധ്യാപകൻ പറഞ്ഞത്’’– മത്സരാർഥിയുടെ അമ്മ പറഞ്ഞു.

സംഘനൃത്തങ്ങൾക്കും അനുയോജ്യമായ വസ്ത്രം വാടകയ്ക്ക് എടുക്കാറാണ് പതിവ്. വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന പല സ്ഥാപനങ്ങളിലും കലോത്സവ സീസണിൽ ചാകരയാണ്. 3000– 5000 രൂപ വരെയാണ് വാടക. ഇതിനായി ഡിസൈനർമാരുടെ സേവനവും ലഭിക്കാറുണ്ട്. 

‘‘പാട്ട് ചിട്ടപ്പെടുത്തിക്കഴിയുമ്പോൾ തന്നെ നൃത്ത അധ്യാപകൻ ബന്ധപ്പെടും. പാട്ടിന് അനുസരിച്ച് വസ്ത്രം ഡിസൈൻ ചെയ്യാൻ ആവശ്യപ്പെടും. കളറും ഡിസൈനും ഇഷ്ടപ്പെട്ടാൽ എത്രയും പെട്ടെന്ന് പണി തുടങ്ങും. തിളക്കമുള്ള ഡിസൈനുകൾ വസ്ത്രത്തിൽ കൂടുതലായി ഉപയോഗപ്പെടുത്താറുണ്ട്. ഇത്തവണ 3 സ്കൂളുകൾക്ക് വേണ്ടി ഡിസൈൻ ചെയ്തു. സംസ്ഥാന തലത്തിൽ ഉപയോഗിച്ച വസ്ത്രങ്ങള്‍ക്ക് പിന്നീട് ഡിമാൻഡ് കൂടുതലാണ്. 3000–4000 രൂപയ്ക്കാണ് ഒരു വസ്ത്രം നൽകുന്നത്’’– കലോത്സവത്തിന് വേണ്ടി വസ്ത്രം ഒരുക്കിയ കോസ്റ്റ്യൂം ഡിസൈനർ പറഞ്ഞു.

ജോക്കർ വേഷമിട്ട് സംസ്‌ഥാന സ്കൂൾ കലോത്സവം കൂടാനെത്തിയ പെൺകുട്ടി ഒപ്പന ടീമിനൊപ്പം (ചിത്രം: മനോരമ)
ADVERTISEMENT

ഇനി ഒപ്പനയിലേക്ക് വന്നാലും പണച്ചെലവിൽ വലിയ മാറ്റമൊന്നുമില്ല. സുന്ദരിയായി ആഭരണങ്ങളണിഞ്ഞ് ഒരുക്കിയിരിക്കുന്ന മണവാട്ടിക്കാണ് ഒപ്പനയിൽ ഏറ്റവും കൂടുതൽ ചെലവ്. സ്വർണനിറത്തിലുള്ള വസ്ത്രവും ദേഹത്ത് മുഴുവൻ നിറയുന്ന ആഭരണങ്ങളും വേണമെങ്കിൽ പണം കുറച്ചധികം വേണം. 15,000– 20,000 രൂപ വരെയാണ് വസ്ത്രത്തിനും ആഭരണങ്ങള്‍ക്കുമായി ഓരോ ഒപ്പന ടീമിനും ചെലവാകുന്നത്.

∙ സിംഗിൾ ഇനമെങ്കിൽ നടുവൊടിയും: കണക്ക് ഇങ്ങനെ...

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മോഹിനിയാട്ടം മത്സരത്തിൽനിന്ന് (ചിത്രം: മനോരമ)

∙ മോഹിനിയാട്ടം

കേരളത്തിന്റെ തനതുപാരമ്പര്യം നിറയുന്ന നൃത്തമാണ് മോഹിനിയാട്ടം. വെള്ളയും ചന്ദനനിറവും ചെറിയ ചില ബോർഡറുകളുമുള്ള വസ്ത്രം. നർത്തകിമാർ കസവിലും ബോർഡറിലെ നിറത്തിലും വ്യത്യസ്ത പരീക്ഷണം നടത്തും. മോഹിനിയാട്ട വേഷത്തിൽ ഒരു നർത്തകിക്ക് അണിഞ്ഞൊരുങ്ങാൻ 60,000 മുതൽ ഒരു ലക്ഷം രൂപ വരെ ചെലവുണ്ട്. വസ്ത്രത്തിന് മാത്രം 10,000–15,000 രൂപ വരെയാണ് ചെലവ്. ഹെഡ് ഓർണമെന്റ്സിനും മറ്റ് ആഭരണങ്ങൾക്കുമെല്ലാം കൂടി 25,000–30,000 രൂപ വരെ കയ്യിൽ കരുതണം.

∙ ഭരതനാട്യം, കുച്ചുപ്പുടി

വസ്ത്രത്തിലെ വ്യത്യസ്തതയും കളർ കോംബിനേഷനുമാണ് ഭരതനാട്യത്തിന്റെയും കുച്ചുപ്പുടിയുടെയും വസ്ത്രത്തിന്റെ പ്രധാന ആകർഷണം. വസ്ത്രം മുതൽ ആഭരണം വരെ അടിമുടി കളർഫുള്ളാകണം. വസ്ത്രം വാടകയ്ക്കെടുത്തും സ്വന്തമായി തയ്പ്പിച്ചും നർത്തകിമാർ കലോത്സവത്തിലെത്താറുണ്ട്. വാടകയ്ക്ക് എടുക്കുകയാണെങ്കിൽ 2000–5000 വരെ ചെലവിൽ വസ്ത്രം സ്വന്തമാക്കാം. ഇനി അത് തയ്പിക്കുകയാണെങ്കിൽ ചെലവ് ഒരൽപം കൂടും. കാഞ്ചീപുരം പട്ടുസാരിയാണ് പലരും ഇതിനായി തിരഞ്ഞെടുക്കാറുള്ളത്. ഒരു സാരി വാങ്ങാൻ 5000– 10,000 രൂപ വരെ ചെലവാകും. ഇനി അത് അനുയോജ്യമായ രീതിയിൽ തയ്പിച്ചെടുക്കാൻ വേണം 4500 രൂപ.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ആൺകുട്ടികളുടെ ഭരതനാട്യം മത്സരത്തിൽനിന്ന് (ചിത്രം: മനോരമ)

വസ്ത്രം മാത്രമല്ല, കമ്മൽ, ചെയിൻ, സൂര്യൻ, ചന്ദ്രൻ, ഹെഡ് ചെയ്ൻ തുടങ്ങി തിളക്കമുള്ളതാകണം ഓരോ ആഭരണങ്ങളും. ടെംപിൾ സെറ്റാണ് പലരും ഉപയോഗിക്കുന്നത്. നാഗർകോവിലിൽനിന്ന് സ്വന്തമായി വാങ്ങിയ സ്വർണം കലർന്ന ആഭരണം ഉപയോഗിച്ചും ചില നർത്തകിമാർ വേദിയിലെത്തിയിട്ടുണ്ട്. ആഭരണങ്ങൾ ടെംപിൾ സെറ്റാണെങ്കിൽ 50,000 രൂപ ഏറ്റവും കുറഞ്ഞത് വേണം. വാടകയ്ക്കാണെങ്കിൽ ചെലവ് കുറയും.

∙ നാടോടിനൃത്തം

ഉള്ളതിൽ ചെലവ് അൽപം കുറവ് നാടോടിനൃത്തത്തിനാണ്. അടിച്ചമർത്തപ്പെട്ടവരുടെയും അടിയാളൻമാരുടെയുമൊക്കെ കഥ പറയുന്ന നൃത്തമാണെങ്കിൽ വസ്ത്രത്തിൽ മിതത്വം പാലിക്കാം. ചുരുക്കം ചില പാട്ടുകളിൽ മാത്രമാണ് അണിഞ്ഞൊരുങ്ങി നിറയെ ആഭരണങ്ങളൊക്കെ അണിഞ്ഞ് നർത്തകിമാർ എത്താറുള്ളത്. 2000–8000 രൂപ വരെയാണ് വസ്ത്രത്തിനായി ചെലവാവുക. പ്രോപ്പർട്ടിക്കും മേക്കപ്പിനുമെല്ലാമായി 3000–5000 രൂപ വരെ ചെലവാക്കേണ്ടി വരും.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മാർഗംകളി മത്സരത്തിൽനിന്ന് (ചിത്രം: മനോരമ)

∙ പുതിയ പാട്ടിന് വേണം കൂടുതൽ പണം

വസ്ത്രം, ആഭരണങ്ങൾ, മേയ്ക്കപ്, ഓരോരുത്തർക്കു ചെലവാകുന്നത് ലക്ഷങ്ങളാണ്. പക്ഷേ, അവിടെയും തീരില്ല കലോത്സവത്തിലെ പണത്തിന്റെ കണക്കുകൾ. ഓരോ നൃത്ത ഇനവും പഠിക്കാനും വേണം നല്ലൊരു സംഖ്യ. പാട്ടിന്റെ പുതുമയും അധ്യാപകരുടെ സീനിയോരിറ്റിയും പരിഗണിച്ച് പല രീതിയിലാണ് നൃത്ത ഇനം പഠിക്കാനായി ഒരാൾക്ക് ചെലവാകുന്നത്. ക്ലാസിക്കൽ നൃത്ത ഇനങ്ങൾ പഠിക്കാനാണ് കൂടുതൽ പണച്ചെലവ്. 60,000– ഒരു ലക്ഷം രൂപ വരെ ഒരു നൃത്ത ഇനം പഠിക്കാനായി ചെലവാകും. പാട്ട് റിക്കോർഡിങ് അടക്കമാണ് ഇത്രയും വലിയ തുക. ഇനി പഴയ പാട്ടാണെങ്കിൽ 20,000–40,000 വരെ രൂപയ്ക്ക് പല അധ്യാപകരും പഠിപ്പിക്കാറുണ്ട്.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സംഘനൃത്തം മത്സരത്തിൽനിന്ന് (ചിത്രം: മനോരമ)

ഒപ്പനയ്ക്കും സംഘനൃത്തത്തിനുമെല്ലാം ഒരു ലക്ഷം രൂപ വരെയാണ് പഠിപ്പിക്കാനായി അധ്യാപകർ വാങ്ങുന്നത്. എന്നാൽ ഒപ്പനയ്ക്കും (10 പേർ) സംഘനൃത്തത്തിനുമെല്ലാം (7 പേർ) കൂടുതൽ പേർ ഉള്ളതുകൊണ്ട് ഒരാളുടെ കയ്യിൽനിന്ന് ഇത്രയേറെ ചെലവാകണമെന്നില്ല. സിംഗിൾ ഇനങ്ങളെ അപേക്ഷിച്ച് പണം വീതംവയ്ക്കാൻ കൂടെ ആളുണ്ടെന്നത് ഗ്രൂപ്പ് ഇനങ്ങളിൽ വലിയൊരു ആശ്വസമാണ്. അപ്പോഴും തുക കാര്യമായി കുറയുന്നില്ലെന്നോർക്കണം.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ചവിട്ടുനാടകം മത്സരത്തിൽ പങ്കെടുക്കാനെത്തിയ സംഘം (ചിത്രം: മനോരമ)

∙ ‘എനിക്ക് പറ്റാതെ പോയത് അവളിലൂടെ’

ഇത്രയേറെ പണച്ചെലവുണ്ടായിട്ടും എന്തിനാണ് ഇതിനൊക്കെ മുതിരുന്നതെന്ന് ചോദിച്ചാൽ മാതാപിതാക്കൾക്കു ഒരൊറ്റ ഉത്തരമേ ഉള്ളു. ‘‘ഇതൊക്കെ മക്കളുടെ വലിയ ആഗ്രഹമല്ലേ. എങ്ങനെയെങ്കിലും പണം കണ്ടെത്താൻ നോക്കും. പണമില്ലെന്ന് കരുതി അവരോട് മിണ്ടാതിരിക്കാൻ പറഞ്ഞാൽ പിന്നെ ആഗ്രഹം നിറവേറ്റാനാകില്ലല്ലോ. പണത്തിനേക്കാൾ വലുതല്ലേ ആഗ്രഹങ്ങൾ’’. കുട്ടികളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുമ്പോൾ പലർക്കും ഇതൊന്നും ഒരു ഭാരിച്ച ചെലവല്ലാത്തതു പോലെയാണ്. കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റുമെല്ലാം കലോത്സവ വേദിയിലെത്തുന്ന പലരുമുണ്ട്. പണമില്ലാത്തതിന്റെ പേരിൽ തങ്ങളുടെ മക്കൾ എവിടെയും എത്താതെ പോകരുതെന്നൊരു വാശി പലർക്കുമുണ്ട്.

തിരുവനന്തപുരത്തു സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരം വേദി ഒന്നിൽ നടക്കുമ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകൾ. (ചിത്രം: മനോരമ)

‘‘എന്റെ കുട്ടിക്കാലത്ത് നൃത്തം പഠിക്കാനെല്ലാം ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. കലോത്സവത്തിൽ കൂടെയുള്ളവർ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും അവിടെയാന്നും എത്താനായിട്ടില്ല. പക്ഷേ, ഇപ്പോൾ എന്റെ മകൾ കലോത്സവ വേദിയിലെത്തി നില്‍ക്കുമ്പോൾ ഒരുപാട് അഭിമാനമാണ്. എനിക്ക് പറ്റാത്തത് അവൾക്കെങ്കിലും പറ്റുന്നുണ്ടല്ലോ എന്ന സന്തോഷമാണ്’’– മലപ്പുറം സ്വദേശിയായ യമുന പറഞ്ഞു. മുന്നോട്ടുള്ള ജീവിതത്തെ കണ്ടും പണം നോക്കാതെ മക്കളെ കലാമേളകളില്‍ എത്തിക്കുന്നവരുണ്ട്. സിനിമയിലേക്കുള്ള വഴിയായും നൃത്തം പ്രഫഷനായി മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം കലോത്സവ വേദികൾ വലിയ വഴിത്തിരിവാണ്. ഗ്രേസ് മാർക്ക് ലഭിക്കുന്നതും പഠന കാലയളവിൽ വലിയ പ്ലസ് പോയിന്റാണ്.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സംഘനൃത്തം മത്സരത്തിൽനിന്ന് (ചിത്രം: മനോരമ)

ഓരോ കലോത്സവ വേദിയിലും ഒഴുകുന്നത് ലക്ഷങ്ങളാണ്. എന്നാൽ പണത്തിന്റെ കണക്ക് മാത്രമല്ല, സ്കൂൾ, സബ്ജില്ല, ജില്ല കലോത്സവങ്ങൾ കഴിഞ്ഞ് ഓരോ മത്സരാർഥിയും സംസ്ഥാന തലത്തിലേക്ക് എത്താനായെടുക്കുന്ന കഷ്ടപ്പാടുകള്‍ തന്നെയാണ് കലോത്സവത്തിലെ ഏറ്റവും പ്രധാന കാര്യം. സ്കൂൾ തുറക്കുന്ന ജൂൺ മാസത്തിൽ തന്നെ പലരും പരിശീലനം ആരംഭിക്കാറുണ്ട്. മുൻ വർഷങ്ങളിൽ സമ്മാനം കിട്ടിയ സ്കൂളുകളാണെങ്കിൽ ഇത്തവണയും സമ്മാനം നേടണമെന്ന സമ്മർദവും കുട്ടികളെ പ്രതിസന്ധിയിലാക്കാറുണ്ട്. പക്ഷേ, അതെല്ലാം സഹിക്കാൻ അവർ പലപ്പോഴും തയാറാകുന്നുമുണ്ട്. ചിലർക്ക് അത് കലയോടുള്ള ഇഷ്ടമാണ്, മറ്റുചിലർക്ക് മറ്റെന്തൊക്കെയോ പറഞ്ഞറിയിക്കാനാകാത്ത കാര്യങ്ങളും.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ തിരുവാതിരകളി മത്സരാർഥികൾ (ചിത്രം: മനോരമ)

ഇനി അവസാനമായി ഒരു ചോദ്യം; ഇപ്പോഴും നിങ്ങൾ മന്ത്രിയെപ്പോലെത്തന്നെ കരുതുന്നുണ്ടോ 10 മിനിറ്റ് നൃത്തത്തിന് പണച്ചെലവില്ലെന്ന്!

English Summary:

Kerala State School Kalolsavam 2024-25: The Hidden Cost of School Kalolsavam: Lakhs Spent for 10 Minutes of Fame