തിരക്കഥാകൃത്തിന്റെ നോവൽ: രണ്ടാമൂഴം എഴുതുമ്പോൾ എംടി സ്വപ്നം കണ്ടിരുന്നോ അതൊരു സിനിമയാകണമെന്ന്?
‘രണ്ടാമൂഴം’ എന്ന നോവലിന്റെ പരിചരണത്തില്‍ ആത്മനിഷ്ഠത അഥവാ ഫസ്റ്റ് പേഴ്‌സന്‍ നറേറ്റീവാണ് എം.ടി. വാസുദേവൻനായർ സ്വീകരിച്ചിട്ടുളളത്. നോവലിസ്റ്റിന് ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ മാത്രമേ കഥയെ നോക്കിക്കാണാനാവൂ. ഇതര കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളോ കഥ പറയുന്ന ആള്‍ ഭാഗഭാക്കല്ലാത്ത ഇടങ്ങളോ സംഭവങ്ങളോ പ്രതിപാദിക്കുന്നതിലും പരിമിതികളുണ്ട്. കഥനത്തിന് ആത്മനിഷ്ഠമായ ശൈലി സ്വീകരിച്ചതിന് പിന്നിലെ കാരണം സുവ്യക്തമാണ്. ഭീമന്റെ ധര്‍മസങ്കടങ്ങളുടെ കഥയാണല്ലോ ആത്യന്തികമായി പറയാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ദശാസന്ധികളെക്കുറിച്ചും നിസ്സഹായതയെക്കുറിച്ചും വിധിവൈപരീത്യങ്ങളെക്കുറിച്ചും കഥാനായകന്‍ തന്നെ നേരിട്ടു വന്ന് കഥനം നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന വൈകാരികതയും അത് അനുവാചകനില്‍ സൃഷ്ടിക്കാവുന്ന ആഘാതവും അനുപമമാണ്. എഴുത്തുകാരന്റെ ഇടപെടലുകള്‍ക്കും വാചാടോപങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല. വായനക്കാരന്റെ അനുഭവതലത്തെ തീവ്രമായും ആഴത്തിലും സ്പര്‍ശിക്കാന്‍ ആത്മനിഷ്ഠാകഥനം വഴി അനായാസം സാധിച്ചു എന്നിടത്താണ് എംടിയുടെ തിരഞ്ഞെടുപ്പിന്റെ ഔചിത്യം പ്രകടമാവുന്നത്. മുന്‍കൃതികളിലൊന്നിലും അദ്ദേഹം ഇത്തരമൊരു സമീപനം സ്വീകരിച്ച് കണ്ടിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ കഥ പറയുക, അയാളുടെ വൈയക്തികാനുഭവങ്ങളും വൈകാരികമണ്ഡലവും അനാവരണം ചെയ്യുന്നതോടൊപ്പം അയാള്‍ കാണുന്ന കാഴ്ചകളും അയാളുടെ കാഴ്ചപ്പാടില്‍ ഉരുത്തിരിയുന്ന സംഭവങ്ങളും സഹചരരും അടങ്ങുന്ന കഥാലോകം എന്ന സങ്കല്‍പ്പം തന്നെ നോവലിന് ചാരുത വര്‍ധിപ്പിക്കുന്നു.
‘രണ്ടാമൂഴം’ എന്ന നോവലിന്റെ പരിചരണത്തില്‍ ആത്മനിഷ്ഠത അഥവാ ഫസ്റ്റ് പേഴ്‌സന്‍ നറേറ്റീവാണ് എം.ടി. വാസുദേവൻനായർ സ്വീകരിച്ചിട്ടുളളത്. നോവലിസ്റ്റിന് ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ മാത്രമേ കഥയെ നോക്കിക്കാണാനാവൂ. ഇതര കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളോ കഥ പറയുന്ന ആള്‍ ഭാഗഭാക്കല്ലാത്ത ഇടങ്ങളോ സംഭവങ്ങളോ പ്രതിപാദിക്കുന്നതിലും പരിമിതികളുണ്ട്. കഥനത്തിന് ആത്മനിഷ്ഠമായ ശൈലി സ്വീകരിച്ചതിന് പിന്നിലെ കാരണം സുവ്യക്തമാണ്. ഭീമന്റെ ധര്‍മസങ്കടങ്ങളുടെ കഥയാണല്ലോ ആത്യന്തികമായി പറയാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ദശാസന്ധികളെക്കുറിച്ചും നിസ്സഹായതയെക്കുറിച്ചും വിധിവൈപരീത്യങ്ങളെക്കുറിച്ചും കഥാനായകന്‍ തന്നെ നേരിട്ടു വന്ന് കഥനം നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന വൈകാരികതയും അത് അനുവാചകനില്‍ സൃഷ്ടിക്കാവുന്ന ആഘാതവും അനുപമമാണ്. എഴുത്തുകാരന്റെ ഇടപെടലുകള്‍ക്കും വാചാടോപങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല. വായനക്കാരന്റെ അനുഭവതലത്തെ തീവ്രമായും ആഴത്തിലും സ്പര്‍ശിക്കാന്‍ ആത്മനിഷ്ഠാകഥനം വഴി അനായാസം സാധിച്ചു എന്നിടത്താണ് എംടിയുടെ തിരഞ്ഞെടുപ്പിന്റെ ഔചിത്യം പ്രകടമാവുന്നത്. മുന്‍കൃതികളിലൊന്നിലും അദ്ദേഹം ഇത്തരമൊരു സമീപനം സ്വീകരിച്ച് കണ്ടിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ കഥ പറയുക, അയാളുടെ വൈയക്തികാനുഭവങ്ങളും വൈകാരികമണ്ഡലവും അനാവരണം ചെയ്യുന്നതോടൊപ്പം അയാള്‍ കാണുന്ന കാഴ്ചകളും അയാളുടെ കാഴ്ചപ്പാടില്‍ ഉരുത്തിരിയുന്ന സംഭവങ്ങളും സഹചരരും അടങ്ങുന്ന കഥാലോകം എന്ന സങ്കല്‍പ്പം തന്നെ നോവലിന് ചാരുത വര്‍ധിപ്പിക്കുന്നു.
‘രണ്ടാമൂഴം’ എന്ന നോവലിന്റെ പരിചരണത്തില്‍ ആത്മനിഷ്ഠത അഥവാ ഫസ്റ്റ് പേഴ്‌സന്‍ നറേറ്റീവാണ് എം.ടി. വാസുദേവൻനായർ സ്വീകരിച്ചിട്ടുളളത്. നോവലിസ്റ്റിന് ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ മാത്രമേ കഥയെ നോക്കിക്കാണാനാവൂ. ഇതര കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളോ കഥ പറയുന്ന ആള്‍ ഭാഗഭാക്കല്ലാത്ത ഇടങ്ങളോ സംഭവങ്ങളോ പ്രതിപാദിക്കുന്നതിലും പരിമിതികളുണ്ട്. കഥനത്തിന് ആത്മനിഷ്ഠമായ ശൈലി സ്വീകരിച്ചതിന് പിന്നിലെ കാരണം സുവ്യക്തമാണ്. ഭീമന്റെ ധര്‍മസങ്കടങ്ങളുടെ കഥയാണല്ലോ ആത്യന്തികമായി പറയാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ദശാസന്ധികളെക്കുറിച്ചും നിസ്സഹായതയെക്കുറിച്ചും വിധിവൈപരീത്യങ്ങളെക്കുറിച്ചും കഥാനായകന്‍ തന്നെ നേരിട്ടു വന്ന് കഥനം നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന വൈകാരികതയും അത് അനുവാചകനില്‍ സൃഷ്ടിക്കാവുന്ന ആഘാതവും അനുപമമാണ്. എഴുത്തുകാരന്റെ ഇടപെടലുകള്‍ക്കും വാചാടോപങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല. വായനക്കാരന്റെ അനുഭവതലത്തെ തീവ്രമായും ആഴത്തിലും സ്പര്‍ശിക്കാന്‍ ആത്മനിഷ്ഠാകഥനം വഴി അനായാസം സാധിച്ചു എന്നിടത്താണ് എംടിയുടെ തിരഞ്ഞെടുപ്പിന്റെ ഔചിത്യം പ്രകടമാവുന്നത്. മുന്‍കൃതികളിലൊന്നിലും അദ്ദേഹം ഇത്തരമൊരു സമീപനം സ്വീകരിച്ച് കണ്ടിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ കഥ പറയുക, അയാളുടെ വൈയക്തികാനുഭവങ്ങളും വൈകാരികമണ്ഡലവും അനാവരണം ചെയ്യുന്നതോടൊപ്പം അയാള്‍ കാണുന്ന കാഴ്ചകളും അയാളുടെ കാഴ്ചപ്പാടില്‍ ഉരുത്തിരിയുന്ന സംഭവങ്ങളും സഹചരരും അടങ്ങുന്ന കഥാലോകം എന്ന സങ്കല്‍പ്പം തന്നെ നോവലിന് ചാരുത വര്‍ധിപ്പിക്കുന്നു.
‘രണ്ടാമൂഴം’ എന്ന നോവലിന്റെ പരിചരണത്തില്‍ ആത്മനിഷ്ഠത അഥവാ ഫസ്റ്റ് പഴ്‌സന്‍ നറേറ്റീവാണ് എം.ടി. വാസുദേവൻനായർ സ്വീകരിച്ചിട്ടുളളത്. നോവലിസ്റ്റിന് ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ മാത്രമേ കഥയെ നോക്കിക്കാണാനാവൂ. ഇതര കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളോ കഥ പറയുന്ന ആള്‍ ഭാഗഭാക്കല്ലാത്ത ഇടങ്ങളോ സംഭവങ്ങളോ പ്രതിപാദിക്കുന്നതിലും പരിമിതികളുണ്ട്. കഥനത്തിന് ആത്മനിഷ്ഠമായ ശൈലി സ്വീകരിച്ചതിന് പിന്നിലെ കാരണം സുവ്യക്തമാണ്. ഭീമന്റെ ധര്‍മസങ്കടങ്ങളുടെ കഥയാണല്ലോ ആത്യന്തികമായി പറയാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ദശാസന്ധികളെക്കുറിച്ചും നിസ്സഹായതയെക്കുറിച്ചും വിധിവൈപരീത്യങ്ങളെക്കുറിച്ചും കഥാനായകന്‍ തന്നെ നേരിട്ടു വന്ന് കഥനം നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന വൈകാരികതയും അത് അനുവാചകനില്‍ സൃഷ്ടിക്കാവുന്ന ആഘാതവും അനുപമമാണ്.
എഴുത്തുകാരന്റെ ഇടപെടലുകള്‍ക്കും വാചാടോപങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല. വായനക്കാരന്റെ അനുഭവതലത്തെ തീവ്രമായും ആഴത്തിലും സ്പര്‍ശിക്കാന്‍ ആത്മനിഷ്ഠാകഥനം വഴി അനായാസം സാധിച്ചു എന്നിടത്താണ് എംടിയുടെ തിരഞ്ഞെടുപ്പിന്റെ ഔചിത്യം പ്രകടമാവുന്നത്. മുന്‍കൃതികളിലൊന്നിലും അദ്ദേഹം ഇത്തരമൊരു സമീപനം സ്വീകരിച്ച് കണ്ടിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ കഥ പറയുക, അയാളുടെ വൈയക്തികാനുഭവങ്ങളും വൈകാരികമണ്ഡലവും അനാവരണം ചെയ്യുന്നതോടൊപ്പം അയാള്‍ കാണുന്ന കാഴ്ചകളും അയാളുടെ കാഴ്ചപ്പാടില്‍ ഉരുത്തിരിയുന്ന സംഭവങ്ങളും സഹചരരും അടങ്ങുന്ന കഥാലോകം എന്ന സങ്കല്‍പ്പം തന്നെ നോവലിന് ചാരുത വര്‍ധിപ്പിക്കുന്നു.
∙ ഭാഷയുടെ ലാവണ്യശാസ്ത്രം
ഭാഷ എന്ന സംജ്ഞ തന്നെ നേരിടുന്ന കാതലായ പ്രശ്‌നം ചര്‍വിതചര്‍വണമാണ്. ഉപയോഗിച്ച് അര്‍ഥം നഷ്ടപ്പെട്ട പദങ്ങളും വാചകങ്ങളും കോര്‍ത്ത് വച്ച് രൂപപ്പെടുത്തുന്ന സൃഷ്ടികള്‍ വിരസവും വരണ്ടതും അര്‍ഥരഹിതവും സൗന്ദര്യഹീനവുമായി പരിണമിക്കുന്നു. ആശയപരമായ ഔന്നത്യമുളള കൃതികള്‍ പോലും ഭാഷയുടെ പരിമിതിയും പരാധീനതയും മൂലം അതിന്റെ ലക്ഷ്യത്തോട് അടുക്കാന്‍ സാധിക്കാതെ വിഭ്രമിക്കുന്നത് പതിവ് കാഴ്ചയാണ്. ഈ നിസഹായതയെ മറികടക്കാന്‍ എഴുത്തുകാരന്‍ നന്നായി പരിശ്രമിക്കുക തന്നെ വേണം. തന്റെ ഇതിവൃത്തത്തിനും അതിന്റെ നവീനതയ്ക്കും അനുയോജ്യമാം വിധം പുതിയ ഒരു ഭാഷ തന്നെ രൂപപ്പെടുത്താന്‍ അയാള്‍ പ്രതിജ്ഞാബദ്ധനാവുന്നു. പുതിയ വാക്കുകളും പുതിയ വാചകങ്ങളും തന്നെ സൃഷ്ടിക്കേണ്ടതായി വരും. എല്ലായ്‌പോഴും അതിന് കഴിഞ്ഞില്ലെങ്കിലും. പ്രായോഗികമായി ഇത് എത്രകണ്ട് സാധിക്കുമെന്ന കാര്യവും അചിന്ത്യമാണ്.
എന്നാല്‍ വാക്കുകളുടെ ഔചിത്യപൂര്‍ണമായ വിന്യാസം അഥവാ പ്ലേസ്‌മെന്റ് വഴി പുതിയൊരു ഭാവുകത്വം സൃഷ്ടിക്കാന്‍ അയാള്‍ക്ക് കഴിയും. ഈ വഴിക്കുളള അവധാനതാപുര്‍വമായ ശ്രമത്തിന്റെ ഫലമാണ് രണ്ടാമൂഴത്തിനായി എം.ടി ഒരുക്കിയെടുത്ത ഭാഷ അതിന്റെ ലാവണ്യനിയമങ്ങള്‍ സ്വയം സൃഷ്ടിച്ചത്.
ഭാഷ സൃഷ്ടിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും പദങ്ങള്‍ വിന്ന്യസിക്കുമ്പോഴും വാചകങ്ങള്‍ രൂപപ്പെടുത്തുമ്പോഴും ഉത്ഭൂതമാവേണ്ട കാതലായ ഘടകം അതിന്റെ സൗന്ദര്യപരത തന്നെയാണ്. ഇത് സംബന്ധിച്ച് എതൊരു നോവല്‍ പഠിതാവിനും ആസ്വാദകനും മുന്നിലുള്ള മികച്ച മാതൃക തന്നെയാണ് രണ്ടാമൂഴം.
∙ ഭീമന്റെ മനഃശാസ്ത്രം
ജീവിതത്തിലെ വിവിധ ദശാസന്ധികളോട് പ്രതികരിക്കുന്ന ഭീമനിലുടെയാണ് ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയും പ്രകൃതവും സംബന്ധിച്ച സൂചനകള്‍ നോവലിസ്റ്റ് വായനക്കാരുമായി പങ്ക് വയ്ക്കുന്നത്. യുദ്ധാനന്തരം ഉറ്റവര്‍ക്കുളള ബലികര്‍മ്മങ്ങള്‍ക്കായി ഒരുങ്ങുന്ന പാണ്ഡവരോട് കര്‍ണ്ണന് കൂടി ബലിയിടാന്‍ കുന്തി ആവശ്യപ്പെടുന്നു. കര്‍ണ്ണന്‍ വിവാഹപൂര്‍വബന്ധത്തില്‍ തനിക്ക് പിറന്ന മകനാണെന്നും മാനക്കേട് ഓര്‍ത്ത് പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും കുന്തി ഏറ്റു പറയുമ്പോള്‍ അര്‍ജുനനും നകുലനും മാത്രമല്ല സാക്ഷാല്‍ ധര്‍മ്മപുത്രര്‍ പോലും അമ്മയെ ശപിക്കുകയാണ്. എല്ലാ നാശങ്ങള്‍ക്കും കാരണം ആ സ്ത്രീയാണെന്ന് വരെ അദ്ദേഹം തന്റെ നില മറന്ന് ആക്രോശിക്കുന്നു. ഇവിടെ ഭീമന്‍ മൗനം പാലിക്കുകയാണ്. അതാത് സന്ദര്‍ഭങ്ങളില്‍ പെട്ടെന്നുള്ള വികാരക്ഷോഭത്തില്‍ പൊട്ടിത്തെറിക്കുന്ന വികാരജീവിയല്ല എം.ടിയുടെ ഭീമന്.
അമ്മയുടെ ഭൂതകാലത്തെയും അതുവരെയുള്ള ജീവിതത്തെയും സംബന്ധിച്ച ഉറച്ച അവബോധമാണ് അയാളെ ഭരിക്കുന്നത്. അത്രമേല്‍ തീക്ഷ്ണമായ വൈപരീത്യങ്ങളിലൂടെ കടന്നു പോയ ഒരു സ്ത്രീ വേറെയുണ്ടോയെന്ന് പോലും തോന്നിക്കും വിധം ദുരന്തപൂര്‍ണ്ണമായ ഒരു ജന്മം. സഹനക്ഷമയുടെ എല്ലാ അതിരുകളും ലംഘിക്കപ്പെടേണ്ട ഘട്ടങ്ങളില്‍ പോലും തന്റെ വിധിക്ക് വിധേയയായി മക്കള്‍ക്കും കുടുംബത്തിനും ഭര്‍ത്താവിനും വേണ്ടി ജീവിച്ച കുന്തി. ആ സന്ദര്‍ഭം എം.ടിയുടെ വാക്കുകളില്‍- ഭീമന്റെ മനസിലൂടെ എം.ടി എഴുതുന്നു.
ശപിക്കാന്‍ എനിക്കായില്ല.പൊറുക്കാനും മനസ് വന്നില്ല. ശൂരസേനന്റെ മകളായി വസുദേവരുടെ അനുജത്തിയായി പിറന്ന അമ്മയുടെ ജീവിതം ഞാനോര്‍മിച്ചു. കുട്ടിക്കാലത്ത് അച്ഛന്‍ മക്കളില്ലാത്ത കുന്തിഭോജന് കടം കൊടുത്ത പെണ്‍കുട്ടി. മഹര്‍ഷിമാരെ പ്രീതിപ്പെടുത്താന്‍ അവരുടെ ദാസ്യപ്പണിക്ക് അയച്ച വളര്‍ത്തച്ഛന്‍. വിവാഹിതയായി ഹസ്തിനപുരിയിലെ കൊട്ടാരത്തിലെത്തിയപ്പോഴും കഷ്ടകാലം അവളെ പിന്‍തുടര്‍ന്നു. അധികാരം പങ്ക് പറ്റാന്‍ കൂടുതല്‍ സുന്ദരിയായ സപത്‌നി വന്നു. ഭര്‍ത്താവ് ഷണ്ഡനാണെന്ന് അറിയുമ്പോഴത്തെ നടുക്കം. കൊട്ടാരത്തിന് പകരം കാട്. ഭര്‍ത്താവിന് വേണ്ടി ദേവകളുടെ നിയോഗം സ്വീകരിച്ച് മൂന്നു മക്കളെ പെറ്റുകഴിയുമ്പോഴേക്ക് വിധവ. മുതിര്‍ന്ന മക്കളുണ്ടായിട്ടും രാജാങ്കണത്തിന് പുറത്ത് വിദുരരുടെ ചെറിയ വീട്ടില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഔദാര്യംകൊണ്ട് കഴിയേണ്ടി വന്നു. പതിമൂന്ന് വര്‍ഷം. വേദനയോടെ ഭീമന്റെ ആത്മഗതം വീണ്ടും. ഇല്ല. ശപിക്കാന്‍ എനിക്കാവില്ല.
ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഭീമസേനന്റെ വ്യക്തിത്വത്തെ ആഴത്തില്‍ വിലയിരുത്താന്‍ യോജിച്ച മുഹുര്‍ത്തമാണിത്. അമ്മയുടെ ദൈന്യപുര്‍ണ്ണമായ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനും പരിതപിക്കാനും മറ്റു മക്കള്‍ക്ക് കഴിയാത്തിടത്ത് ഭീമന്‍ വളരെ ആഴത്തില്‍ കാര്യങ്ങള്‍ കാണുന്നു. ഒരു തീരുമാനത്തിലും നിലപാടിലുമെത്തും മുന്‍പ് അതിന്റെ എല്ലാ വശങ്ങളും സമഗ്രമായി വിലയിരുത്തുന്നു. ഭീമനിലെ മാനുഷികതയ്ക്കപ്പുറം ത്യാജ്യഗ്രാഹ്യവിവേചനബുദ്ധിയും ഇവിടെ പ്രകടമാണ്.
ഇത്തരത്തിലൊരു വ്യക്തിയോട് അതേ അമ്മ തന്നെയാണ് ധര്‍മ്മശാസ്ത്രവും രാജനീതിയും അറിയാത്ത നീ ഹസ്തിനപുരം ഭരിക്കാന്‍ യോഗ്യനല്ലെന്നു പറഞ്ഞ് പിന്‍തിരിപ്പിക്കുന്നത്. ഭീമന് വിരല്‍ത്തുമ്പോളം എത്തിയ രാജ്യാധികാരം തട്ടിത്തെറിപ്പിക്കാന്‍ മുന്നില്‍ നിന്നതും അമ്മയാണ്. ധര്‍മ്മജ്ഞനായ യുധിഷ്ഠിരന്‍ ഹസ്തിനപുരിയുടെ രാജാവാകണം എന്നതാണ് അമ്മയുടെ നിലപാട്. ജനഹിതം എന്ന മട്ടില്‍ അവര്‍ ഭംഗ്യംന്തരേണ അത് അവതരിപ്പിക്കുന്നു. അപ്പോഴും ഞാനെന്ത് വേണം. അമ്മ കല്‍പ്പിക്കൂ എന്നു പറഞ്ഞ് അനുസരണയോടെ മാറി നില്‍ക്കുകയാണ് ഭീമന്‍. ഭീമന്റെ സവിശേഷവ്യക്തിത്വത്തിലേക്കുള്ള ജാലകമാണ് ഇത്തരം കഥാസന്ദര്‍ഭങ്ങള്‍.
∙ അനന്യമായ ശില്‍പസംവിധാനം
ശില്‍പസൗകുമാര്യത്തിലെ അനന്യത എടുത്തു പറയേണ്ട ഒന്നാണ്. പണിക്കുറ്റം തീര്‍ത്ത ഒരു ശില്‍പം പോലെ വക്കും മൂലയും അല്‍പം പോലും മുഴച്ചു നില്‍ക്കാതെ നോവല്‍ രൂപപ്പെടുത്തിയിരിക്കുന്നു. ബൃഹത്തായ ഭാരതകഥയെ തനിക്ക് വേണ്ട കാര്യങ്ങള്‍ കൃത്യമായി സ്വീകരിച്ചും സംഗ്രഹിച്ചും നോവലിന്റെ ഗാത്രത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുകയാണ് കഥാകാരന്‍. ഒരു വാസ്തുശില്‍പ വിദഗ്ധന്റെ കരചാതുര്യം എഴൂത്തുകാരനെ നയിക്കുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ സൂക്ഷ്മസഞ്ചാരത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. നേര്‍ത്ത വരകളിലുടെ, മിതത്വം പേറുന്ന സൂചനകളിലൂടെ അന്തരീക്ഷസൃഷ്ടിയും പാത്രസൃഷ്ടിയും എന്തിന് കഥാപാത്രങ്ങളുടെ മാനസികാവസ്ഥയുടെ സൂക്ഷ്മതലങ്ങള്‍ വരെ അനാവരണം ചെയ്യാനും എം.ടിയുടെ കരവിരുത് പര്യാപ്തമാവുന്നു.
നോവല്‍ അനുവാചകന്റെ വൈകാരിക തലത്തെ സ്പര്‍ശിക്കേണ്ടതുണ്ട്. കഥയും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കഥാഭൂമികയും എല്ലാം ഉള്‍ക്കൊളളുന്ന നോവലിന്റെ ആകത്തുകയും ഓരോ ഭാഗങ്ങളുമായും വായനക്കാരന് സാത്മ്യം പ്രാപിക്കാനും അവന്റെ അനുഭവമായി കരുതി ഇഴുകിചേരാനും കഴിയണം. കൃതിയുടെ ആന്തരഗൗരവവും അന്തസും നിലനിര്‍ത്തിക്കൊണ്ട് തന്നെ വായനക്കാരന്റെ അനുഭവതലത്തെ സ്പര്‍ശിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം. ആദിമദ്ധ്യാന്തം ഈ തരത്തില്‍ വായനക്കാരനെ വൈകാരികമായി സ്വാധീനിക്കാനും സംസ്‌കൃതമായ അനുഭൂതികളുണര്‍ത്താനും കഴിയുന്നുവെന്നതും രണ്ടാമൂഴത്തിന്റെ പ്രത്യേകതയാണ്. നോവലിന്റെ ഭാവാത്മകത അനുപമമാണ്.
∙ നോവലും ദൃശ്യവത്കരണവും
തിരക്കഥാകൃത്ത് എന്ന നിലയിലുളള ദൈര്‍ഘ്യമേറിയ ചലച്ചിത്രജീവിതത്തിന് ശേഷമാണ് എംടി ഇത്തരമൊരു നോവല്‍ രചനയിലേക്ക് പ്രവേശിക്കുന്നത്. ദൃശ്യാത്മകതയാണ് ഈ നോവലിന്റെ മറ്റൊരു സവിശേഷത. വാക്കുകളും വാചകങ്ങളും ദൃശ്യബിംബങ്ങളായി മാറുന്നു. ചിത്രരചനയുടെയും ഫൊട്ടോഗ്രഫിയുടെയും എഡിറ്റിങ്ങിന്റെയും സങ്കേതങ്ങള്‍ മുന്‍നിര്‍ത്തി കഥ പറയുന്ന സമീപനം മൂന്ന് പതിറ്റാണ്ട് മുന്‍പ് ഈ നോവല്‍ രചിക്കപ്പെടുന്ന ഘട്ടത്തില്‍ ഒരു പുതുമയായിരുന്നു. ഇന്നും ഈ കൃതിയെ നൂതനമാക്കി നിലനിര്‍ത്തുന്നതും ഈ ആഖ്യാനകൗശലമാണ്. വിഷ്വലൈസേഷന് നോവലിന്റെ ആഖ്യാനസമീപനത്തില്‍ എന്ത് പ്രസക്തിയാണുളളത് എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും ഒരു നിഗമനത്തിലെത്തിയിട്ടില്ല. ദൃശ്യപരതയിലുടെ രൂപപ്പെടുന്ന വാങ്മയ ചിത്രങ്ങള്‍ക്ക് നോവലിന്റെ സാധ്യതകള്‍ എത്രത്തോളം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നതും ചിന്തോപദ്ദീപകമാണ്. വാക്കുകള്‍ കൊണ്ട് ദൃശ്യങ്ങള്‍ വരഞ്ഞിടുമ്പോള്‍ അനുവാചകന് കഥാപാത്രങ്ങളിലേക്കും കഥാസന്ദര്‍ഭങ്ങിലേക്കും കഥാന്തരീക്ഷത്തിലേക്കും കടന്നു കയറാന്‍ വേഗത്തില്‍ സാധിക്കുന്നു. ഒരു ചലച്ചിത്രം കാണുന്ന അനായാസതയോടെ സംവേദനം സാധിതമാകുന്നു.
എംടി ഒരു തിരക്കഥാകൃത്തും സംവിധായകനും കൂടിയാണെന്നതിനെ ഇതുമായി ചേര്‍ത്തു വച്ച് വായിക്കുന്നവരുണ്ട്. എന്നാല്‍ മികച്ച നോവലിന്റെ സാഹിത്യമൂല്യം നിര്‍ണയിക്കുന്നതില്‍ ദൃശ്യപരതയ്ക്കും സ്ഥാനമുണ്ടെന്ന് ആധുനിക ക്ലാസിക്കുകളുടെ കുലപതിയെന്ന് വിശേഷിപ്പിക്കാവുന്ന ഓര്‍ഹന്‍ പാമുക്കിന്റെ നോവല്‍ സൈദ്ധാന്തിക ഗ്രന്ഥമായ ദ് നെയ്‌വ് ആന്‍ഡ് ദ് സെന്റിമെന്റല്‍ നോവലിസ്റ്റ് എന്ന കൃതിയില്‍ പറയുന്നു. പാമുക്ക് സ്വകീയ വീക്ഷണങ്ങളും ചിന്താധാരകളും അവതരിപ്പിക്കുന്നതിനൊപ്പം പൂര്‍വസൂരികളെയും ഇക്കാര്യത്തില്‍ കൂട്ടുപിടിക്കുന്നു. പ്രൗസ്റ്റ് ഒരിക്കല്‍ പറഞ്ഞു. എന്റെ പുസ്തകം ഒരു പെയിന്റിങ്ങാണ്. അതിന് ഉപോത്ബലകമായ കാരണങ്ങളും അദ്ദേഹം നിരത്തിയിരിക്കുന്നു. താനടക്കമുള്ള എഴുത്തുകാര്‍ വാക്കുകള്‍ കൊണ്ട് അലക്ഷ്യമായി വരച്ചിട്ട പല ചിത്രങ്ങളും വര്‍ണങ്ങളും നിഴലും വെളിച്ചവും അടക്കമുളള വിശദാംശങ്ങളോടെ കുടുതല്‍ ദൃശ്യാത്മകമാക്കേണ്ടിയിരുന്നുവെന്ന് ആത്മകഥാപരമായ ഒരു നോവലിലൂടെ അദ്ദേഹം പരിതപിക്കുന്നു പോലുമുണ്ട്.
ഈ വിഷയത്തെ സംബന്ധിച്ച് പാമുക്ക് ദീര്‍ഘമായി ഉപന്ന്യസിക്കുന്നുണ്ട് തന്റെ കൃതിയില്‍. അതിലേക്ക് വരും മുന്‍പ് പാമുക്കിന്റെ ഏറ്റവും വിഖ്യാതമായ കൃതിയുടെ ശീര്‍ഷകം തന്നെ പരിശോധിക്കാം. മൈ നെയിം ഈസ് റെഡ്. ഒരാളുടെ പേരില്‍ പോലും ദൃശ്യവും വര്‍ണവും നിറയുന്ന കാഴ്ചയുടെ സുഖം ഈ ശീര്‍ഷകത്തില്‍ തന്നെ ഒളിഞ്ഞിരിക്കുന്നു. ഇനി പാമുക്കിന്റെ നീരിക്ഷണങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും കടക്കാം. അദ്ദേഹം എഴൂതുന്നു. എന്റെ ഏറ്റവും ദൃഢമായ അഭിപ്രായങ്ങളില്‍ ഒന്ന് ഇതാണ്. നോവലുകള്‍ അനിവാര്യമായും ദൃശ്യാത്മകസാഹിത്യമാണ്. പ്രധാനമായും ദൃശ്യബുദ്ധിയെ-വാക്കുകളെ മാനസികചിത്രങ്ങളാക്കി മാറ്റുവാനും അവയെ മനക്കണ്ണില്‍ കാണുവാനുമുള്ള കഴിവിനെ-അഭിസംബോധന ചെയ്തു കൊണ്ടാണ് ഒരു നോവല്‍ അതിന്റെ സ്വാധീനശക്തി നമ്മില്‍ ചെലുത്തുന്നത്. മറ്റൊരു സാഹിത്യരൂപത്തിനും കിടപിടിക്കാനാവാത്തത്ര സമ്പന്നതയോടെ നമ്മുടെ ദൃശ്യ, ശ്രാവ്യ, ഘ്രാണ, സ്പര്‍ശ, സ്വാദ്യനുഭവങ്ങളുടെ വിവരണവും നോവല്‍ സാധിക്കുന്നു.
കഥാപാത്രങ്ങളുടെ കാഴ്ചയ്ക്കപ്പുറത്ത് നോവലിലെ പൊതുഭൂവിതാനത്തിന് ശബ്ദങ്ങള്‍, ഗന്ധങ്ങള്‍, രസങ്ങള്‍, സ്പര്‍ശമാത്രകള്‍ എന്നിവയൊക്കെ ചേര്‍ന്ന് ജീവന്‍ വയ്ക്കുന്നു. നോവല്‍ എഴുതുകയെന്നാല്‍ ചിത്രം വരയ്ക്കുകയെന്നും നോവല്‍ വായിക്കുകയെന്നാല്‍ മറ്റൊരാളുടെ വാക്കുകളിലൂടെ അവയെ ദൃശ്യവത്കരിക്കുകയെന്നുമാണ് അര്‍ഥം (നോവലിസ്റ്റിന്റെ കല, ഓര്‍ഹന്‍ പാമുക്ക്, പേജ് 73, 74) ഇവിടെ ചിത്രരചനയുടെയും ഛായാഗ്രഹണത്തിന്റെയും സാധ്യതകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അതിന്റെ പരിമിതികളെ മറികടന്ന് വളരുന്ന കലാരൂപമാണ് നോവല്‍ എന്നും കാണാം.
ഒരു അത്യാധുനിക സാങ്കേതിക സാധ്യതയ്ക്കും ഇമേജുകള്‍ പകര്‍ത്താമെന്നല്ലാതെ ഗന്ധം, രുചി അനുഭവങ്ങള്‍ എന്നിവ ആവിഷ്‌കരിക്കുകയും അനുഭവവേദ്യമാക്കുകയും സാധ്യമല്ല. നോവല്‍ അതും വാക്കുകളുടെ ഫലപ്രദമായ വിന്ന്യാസത്തിലുടെ സാധിതമാക്കുന്നു. രണ്ടാമൂഴത്തില്‍ ഈ രണ്ട് ഘടകങ്ങളും എംടി ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം. ദ്രൗപദിയെ സംഭോഗത്തിനായി വിവസ്ത്രയാക്കിയപ്പോള്‍ പത്തിക്കീറ്റിലെ കസ്തൂരിയുടെ ഗന്ധം അനുഭവപ്പെട്ടതായി എംടി എഴൂതുന്നു.
∙ സൂക്ഷ്മവിശദാംശങ്ങളുടെ കല
വിശദാംശങ്ങള്‍ അഥവാ മൈന്യൂട്ട് ഡീറ്റയിലിങ്ങിന് നോവല്‍ രചനയിലുളള പ്രാധാന്യം എക്കാലത്തെയും മാസ്റ്റര്‍ സ്‌റ്റോറി ടെല്ലറായ ദസ്‌തേവ്‌സ്‌കി ഊന്നിപ്പറയുന്നുണ്ട്. ഒരിക്കല്‍ അദ്ദേഹം എഴൂതി. തന്റെ ക്രാഫ്റ്റില്‍ സൂക്ഷ്മജ്ഞാനം വേണമെന്ന് മാത്രമല്ല, ഒരു നോവലിസ്റ്റ് താന്‍ ചിത്രീകരിക്കാന്‍ പോകുന്ന ജീവിതയാഥാര്‍ഥ്യം സൂക്ഷ്മവിശദാംശങ്ങളോടെ പരിപൂര്‍ണമായറിഞ്ഞിരിക്കേണ്ടതുണ്ട്. മ്യൂസിയം ഓഫ് ഇന്നസന്‍സ് എന്ന മോഡേണ്‍ ക്ലാസിക്കിന്റെ സൃഷ്ടാവായ പാമുക്കും വിശദാംശങ്ങളുടെ വൈപുല്യത്തിലുടെ നോവല്‍ എന്ന കല ഉദാത്തത കൈവരിക്കുന്നതെങ്ങിനെയെന്ന് തന്റെ സര്‍ഗാത്മക രചനകളിലൂടെയും സൈദ്ധാന്തിക ഗ്രന്ഥങ്ങളിലൂടെയും സ്പഷ്ടമാക്കുന്നു.
∙ ആഖ്യാനത്തിലെ സംഗീതാത്മകത
സംഗീതാത്മകമായ നോവല്‍ എന്നും ഒരര്‍ഥത്തില്‍ ഇതിനെ വിശേഷിപ്പിക്കാം. കാവ്യാത്മകവും സൗന്ദര്യപരവുമായ ഭാഷയും ആഖ്യാനശൈലിയും ഉള്‍ക്കൊളളുന്ന ഏത് നോവലും സംഗീതാത്മകമാവാം. വാക്കുകളുടെ താളവും ലയവും അത് വാചകമായി രൂപപ്പെടുമ്പോള്‍ സംഭവിക്കുന്ന ഒഴുക്കും രചയിതാവിന്റെ സംഗീതബോധവുമായി വലിയ ഒരളവില്‍ ബന്ധപ്പെട്ട് കിടക്കുന്നു. വാക്കുകളുടെ വിന്ന്യാസം, അത് വാചകങ്ങളായും ഖണ്ഡികയായും രൂപപ്പെടുകയും അതിന്റെ ആകത്തുകയില്‍ സവിശേഷമായ താളം നിലനിര്‍ത്താന്‍ കഴിയുന്നു എന്നിവ പരമപ്രധാനമാണ്. കാവ്യഭംഗി നിലനിര്‍ത്തുന്ന രചനാശൈലിയില്‍ സ്വാഭാവികമായും താളബോധവും ഉണ്ടാവും. ഇത് രണ്ടും പരസ്പരപൂരകമാണ്.
കവിതയോട് അടുത്തു നില്‍ക്കുന്ന, ചില സന്ദര്‍ഭങ്ങളില്‍ കവിതയില്‍ നിന്ന് വ്യവചേ്ഛദിക്കാനാവാത്തതാണ് എംടിയുടെ ഗദ്യം. നോവലിന്റെ അവസാന വാചകങ്ങള്‍ നോക്കു. ചെങ്കുത്തായ വഴിയിലൂടെ ഇടറാത്ത കാലുകള്‍ അമര്‍ത്തിച്ചവുട്ടി, വീണു കിടക്കുന്ന ശ്യാമമേഘം പോലെ താഴത്ത് കാണുന്ന വനഭൂമിയിലെത്താന്‍ വേണ്ടി ഭീമസേനന്‍ നടന്നു. അപ്പോള്‍ വഴികാട്ടാന്‍ വേണ്ടി വെളളിപ്പറവകള്‍ മേഘങ്ങളില്‍ നിന്ന് ഇറങ്ങി വ്യൂഹം ചമച്ച് മുൻപേ, താഴ്‌വരയിലേക്ക് പറന്നു.
∙ കാലഘട്ടത്തിന്റെ ചിത്രണം
നോവലിന്റെ പരമപ്രധാനമായ ലക്ഷ്യങ്ങളിലൊന്നിനെ പറ്റി ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നോവലിസ്റ്റുകളിലൊരാളായ ഓര്‍ഹന്‍ പാമുക്ക് ഇങ്ങനെ എഴൂതുന്നു. ഒരു നോവല്‍ എഴുതുകയെന്നാല്‍ ഒരു ലോകം വിഭാവനം ചെയ്യുകയെന്നാണ് അര്‍ഥം. എന്താണ് ഈ പ്രസ്താവം കൊണ്ട് അദ്ദേഹം അര്‍ഥമാക്കുന്നത്? നോവല്‍ കഥാകഥനം, ദാര്‍ശനികസംവേദനം എന്നതിനപ്പുറം മറ്റ് ചില ദൗത്യങ്ങള്‍ കൂടി സഫലമായി നിര്‍വഹിക്കുന്നുണ്ട്. അതില്‍ മര്‍മപ്രധാനമാണ് ഒരു കാലത്തെ, സമൂഹത്തെ, അടയാളപ്പെടുത്തുക എന്നത്. കാലഘട്ടത്തെയും ജീവിതത്തെയും അറിയാന്‍ ചരിത്രപുസ്തകങ്ങളെ ആശ്രയിച്ചുകൂടേയെന്ന് മറുവാദം ഉന്നയിക്കുന്നവരുണ്ടെങ്കിലും അതിന് പരിമിതികളുണ്ടെന്നതാണ് സത്യം. ചരിത്രം കേവലം വസ്തുതാപരതയുടെ അടയാളപ്പെടുത്തല്‍ മാത്രമാണ്. ഡീറ്റയിലിങ് അഥവാ സൂക്ഷ്മവിശദാംശങ്ങളുടെ രേഖപ്പെടുത്തല്‍ കൂടിയാണ് നോവല്‍. ഒരു കാലഘട്ടത്തിലെ ജീവിതാവസ്ഥയുടെ നേരിയ സ്പന്ദനങ്ങള്‍ പോലും ഒരു ക്യാമറക്കണ്ണിലൂടെയെന്നോണം പിടിച്ചെടുത്ത് പുനരാവിഷ്‌കരിക്കാന്‍ ഒരു നോവലിസ്റ്റിന് സാധിക്കും. ഈ ദൗത്യം ഏറ്റവും സഫലമായി നിര്‍വഹിക്കപ്പെട്ട കൃതി കൂടിയാണ് രണ്ടാമൂഴം. ഭാരതകഥ നടന്നുവെന്ന് വിവക്ഷിക്കപ്പെടുന്ന കാലത്തിലേക്കുളള കണ്ണാടി കൂടിയാണ് ഈ നോവല്‍.
അന്നത്തെ ഭൂപ്രകൃതി, കൃഷികള്‍, ജീവിതരീതികള്‍, ഗൃഹനിര്‍മാണകല, വസ്ത്രധാരണം, ആഭരണം, ഭക്ഷണരീതികള്‍, ഗൃഹോപയോഗ വസ്തുക്കള്‍, ആയുധങ്ങള്‍, യുദ്ധമുറകള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയെല്ലാം സവിസ്തരം പഠിച്ച് കഥാഗാത്രത്തില്‍ മുഴച്ചു നില്‍ക്കാത്ത വിധം ഔചിത്യപൂര്‍ണമായി വിന്ന്യസിക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. വിശദാംശങ്ങള്‍ നോവലില്‍ ഉള്‍പ്പെടുത്തുമ്പോള്‍ കഥയുടെ സ്വാഭാവികമായ ഒഴുക്കിനെയും നൈസര്‍ഗികതയെയും ഹനിക്കാതെ സൂക്ഷിക്കാനും കഥാകാരന്‍ ബാധ്യസ്ഥനാണ്. ഈ ബാധ്യതയും ഏറെ ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയുന്നു.
∙ പാത്രസൃഷ്ടിയിലെ വിസ്മയങ്ങള്‍
ഭാരതകഥയെ സംബന്ധിച്ച് നമ്മുടെ പരമ്പരാഗത ധാരണ അനുസരിച്ച് വളരെ പിന്നില്‍ നില്‍ക്കുന്ന കഥാപാത്രമാണ് ഭീമസേനന്‍. ഭീമനെ നായകനിരയിലേക്ക് പ്രതിഷ്ഠിക്കുകയും അയാളുടെ വികാരവിചാരങ്ങളും അവസ്ഥാഭേദങ്ങളും വായനക്കാര്‍ക്ക് ബോധ്യപ്പെടും വിധത്തില്‍ ചിത്രീകരിക്കുകയും ചെയ്യാന്‍ എഴുത്തുകാരന്‍ നന്നായി കഷ്ടപ്പെടേണ്ടതുണ്ട്. കുറച്ചൊന്ന് പാളിയാല്‍ അപഹാസ്യമായ തലത്തിലേക്ക് നിപതിക്കാന്‍ സാധ്യതയുള്ള അപകടഘട്ടം എംടി സമര്‍ഥമായി മറികടക്കുന്നത് കാണാം. ഭീമന്റെ അവസ്ഥയുമായി അനുവാചകന് താദാത്മ്യം പ്രാപിക്കാനും അര്‍ഹതയുണ്ടായിട്ടും പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ പ്രതിനിധിയായി അദ്ദേഹത്തെ കാണാനും കഴിയും വിധത്തില്‍ അതീവസമര്‍ഥമായി ആ കഥാപാത്രത്തെ വളര്‍ത്തിയെടുത്തിരിക്കുന്നു. ഭീമനെ ആ നിലയില്‍ പ്രതിഷ്ഠിക്കുമ്പോള്‍ യുധിഷ്ഠിരന്‍ അടക്കമുള്ള ധാര്‍മികതയുടെ പ്രതിരൂപങ്ങള്‍ക്കും തദനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടതും ഇതെല്ലാം തന്നെ യുക്തിഭദ്രവും കാര്യകാരണസഹിതം സമര്‍ഥിക്കേണ്ടതുമാണ്. കഥാപാത്ര സൃഷ്ടിയിലും പരിചരണത്തിലും അതീവജാഗ്രത പുലര്‍ത്തിക്കൊണ്ട് മാത്രമേ ആഖ്യാനം നിര്‍വഹിക്കാന്‍ സാധിക്കൂ. ഈ ഘടകങ്ങളെയെല്ലാം വിദഗ്ധമായി സമന്വയിപ്പിച്ചു കൊണ്ട് പണിതുയര്‍ത്തിയ കൈക്കുറ്റപ്പാടില്ലാത്ത നോവല്‍ ശില്‍പമാണ് രണ്ടാമൂഴം.
∙ ആകത്തുകയുടെ കാതല്‍
ഏതൊക്കെ ഘടകങ്ങള്‍ മികച്ചു നിന്നാലും ഒരു ആഖ്യായികയുടെ ഗുണമേന്മ നിര്‍ണ്ണയിക്കുന്നത് ആകത്തുകയില്‍ ഈ സവിശേഷ ഘടകങ്ങള്‍ എത്രത്തോളം വിദഗ്ധമായി സമന്വയിപ്പിക്കാന്‍ കഴിഞ്ഞു എന്നതിലാണ്.ശ്രമകരവും സൂക്ഷ്മതയും കരവിരുതും ആവശ്യമായ പ്രകിയയാണിത്. ഏതെങ്കിലും ഘടകം മുഴച്ചു നിന്നാല്‍ അത് കൃതിയുടെ ആകമാനമുള്ള സൗന്ദര്യത്തെയും കെട്ടുറപ്പിനെയും ബാധിക്കും. എംടി മിതത്വം നിറഞ്ഞ ധ്വനി സാന്ദ്രമായ പരിചരണരീതിയിലുടെ ഇത് ഭംഗിയായി സാധിച്ചെടുത്തിരിക്കുന്നു. ഭാഷ, ഭാവം, ശില്‍പഭംഗി, പാത്രസൃഷ്ടി, അന്തരീക്ഷസൃഷ്ടി, ദാര്‍ശനികത, പ്രതിപാദനരീതി, സൗന്ദര്യാത്മകത... എന്നിങ്ങനെ നോവലിന്റെ സമസ്തതലങ്ങളിലും അനിതരസാധാരണമായ കയ്യടക്കം പുലര്‍ത്തിക്കൊണ്ട് പുര്‍ണതയോട് അടുത്തു നില്‍ക്കുന്ന ഒരു നോവല്‍ശില്‍പം അദ്ദേഹം നിര്‍മിച്ചിരിക്കുന്നു. നാല് പിന്നിട്ടിട്ടും അത് നിത്യസൗഭഗം നിലനിര്‍ത്തിക്കൊണ്ട് വിരാജിക്കുന്നുവെന്നതാണ് ഈ കൃതിയുടെ മേന്മ.