കരൾ കഴിച്ച ശേഷം കഷണങ്ങളാക്കി കുഴിച്ചുമൂടി; മരണത്തിന്റെ നിഴൽ വീണ ഗ്രാമം; ഇവിടെയുണ്ട് നീതി തേടി ഇന്നും അലയുന്ന അമ്മമാർ
![Nithari killings Nithari killings](https://img-mm.manoramaonline.com/content/dam/mm/mo/premium/life/images/2025/1/24/mob-nithari-case-6.jpg?w=575&h=575 )
രാജ്യത്തെ നടുക്കിയ തിരോധനങ്ങളുടെയും കൊലപാതക പരമ്പരയുടെയും കഥ പറയാനുണ്ട് നിഥാരിക്ക്. ഡൽഹിയിൽനിന്ന് അധികം ദൂരമില്ലാത്ത, ഉത്തർപ്രദേശിലെ നോയിഡയിലുള്ള നിഥാരിയെന്ന ഗ്രാമം നീതിക്കു വേണ്ടിയുള്ള കാത്തിരിപ്പു തുടരുകയാണ്. നിഥാരിയിലെ സെക്ടർ 31 സമ്പന്നർ പാർക്കുന്ന ഇടമാണ്. എന്നാൽ സെക്ടർ 36ൽ താമസിക്കുന്നതിൽ ഏറിയ പങ്കും ദരിദ്രരാണ്. 2004 ൽ, സെക്ടർ 36 ൽനിന്ന് തുടർച്ചയായി സ്ത്രീകളുടെയും കുട്ടികളുടെയും തിരോധാനങ്ങൾ റിപ്പോർട്ട് ചെയ്തുതുടങ്ങി. കാണാമറയത്തായ പ്രിയപ്പെട്ടവരെ തേടി പൊലീസ് സ്റ്റേഷനിലെത്തിയവർക്ക് നിരാശപ്പെടുത്തുന്ന മറുപടിയാണ് ലഭിച്ചത്. ജിഡി എൻട്രി, എഫ്ഐആർ ഇതൊന്നും രേഖപ്പെടുത്താൻ പൊലീസ് തയാറായിരുന്നില്ല.

∙ കുട്ടികളെ പിടികൂടുന്ന ഭൂതം
കാണാതായ കുട്ടികളെ പലരും അവസാനമായി കണ്ടത് പ്രദേശത്തെ വലിയൊരു വാട്ടർ ടാങ്കിനു സമീപത്തു വച്ചായിരുന്നു. ഇതോടെ കുട്ടികളുടെ തിരോധാനവും വാട്ടർ ടാങ്കും തമ്മിൽ ബന്ധമുണ്ടെന്ന് കഥകൾ പരന്നു. വാട്ടർ ടാങ്കിൽ ഒരു ഭൂതം താമസിക്കുന്നുണ്ടെന്നും ഈ ഭൂതമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതെന്നും പലരും വിശ്വസിക്കാൻ തുടങ്ങി. ഇതോടെ കുട്ടികൾ വാട്ടർ ടാങ്കിനു സമീപത്തേക്കു പോകുന്നത് രക്ഷിതാക്കൾ വിലക്കി. എന്നിട്ടും കുട്ടികളെ കാണാതാകുന്നതു തുടർന്നു.
∙ അപ്രത്യക്ഷയായ പായൽ
നിഥാരിയിലെ ദുരൂഹ തിരോധനങ്ങളുടെ ഗതിമാറ്റിയ സംഭവമാണ് പായലിന്‍റെ തിരോധാനം. 26 വയസ്സുകാരിയായ പായൽ ഒരു ദിവസം ഓട്ടോയിൽ നിഥാരിയിലെ സെക്ടർ 3ലെ ഡി5 ബംഗ്ലാവിനു മുന്നിൽ വന്നിറങ്ങുന്നു. ഉള്ളിലേക്കു കയറിയ പായൽ ഏറെനേരമായിട്ടും ഇറങ്ങിവരാതിരുന്നതോടെ ഓട്ടോ ഡ്രൈവർ അന്വേഷിച്ചുചെന്നു. വാതിൽ തുറന്നത് ഒരു യുവാവാണ്. പായൽ വന്ന ഉടൻ തന്നെ പോയയെന്ന് അയാൾ ഡ്രൈവറോടു പറഞ്ഞു. ഗേറ്റിനു സമീപം കാത്തുകിടന്ന താൻ കാണാതെ എങ്ങനെയാണ് യുവതി പോയതെന്ന് ഡ്രൈവർ ചോദിച്ചു. അതറിയില്ല, അവർ വന്ന ഉടനെ പോയെന്നായിരുന്നു യുവാവിന്റെ മറുപടി. ഓട്ടോക്കൂലി തരാതെ യുവതി കടന്നതാണെന്നു കരുതിയ ഓട്ടോ ഡ്രൈവർ കൂടുതൽ തർക്കിക്കാൻ നിൽക്കാതെ മടങ്ങി.
∙ പൊലീസിനെ ശാസിച്ച് കോടതി
പായലിന്‍റെ പിതാവ് നന്ദലാൽ, മകളെ കാണാതായെന്ന പരാതിയുമായി നോയിഡയിലെ പൊലീസ് സ്റ്റേഷനിൽ എത്തി. അവൾ ഒളിച്ചോടിയതായിരിക്കുമെന്നും കുറച്ചുനാൾ കഴിഞ്ഞ് മടങ്ങിവരുമെന്നമായിരുന്നു പൊലീസിന്‍റെ പരിഹാസ പ്രതികരണം. നന്ദലാൽ സിജിഎം കോടതിയിൽ ഹർജി നൽകി. ഹർജിയിൽ, കഴിഞ്ഞ കുറച്ചുകാലമായി ഗ്രാമത്തിൽനിന്ന് നിരവധി കുട്ടികളെ കാണാതായെന്ന വിവരവും ചേർത്തിരുന്നു. വിഷയത്തിൽ ഉടൻ ഇടപെട്ട കോടതി, നന്ദലാലിന്‍റെ പരാതി അടിയന്തരമായി അന്വേഷിക്കാൻ ഉത്തരവിട്ടു. ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിളിച്ചുവരുത്തി ശകാരിച്ചു. ഇതോടെ അലംഭാവം വെടിഞ്ഞ് പൊലീസ് കേസ് അന്വേഷണം തുടങ്ങി.
∙ പഞ്ചാബി ബിസിനസുകാരന്‍റെ ആഡംബര വീട്
കേസ് അന്വേഷിച്ച പൊലീസ് കാണാതായ ദിവസം പായലിന് ഒരു കോൾ വന്നതായി കണ്ടെത്തി. സെക്ടർ 3ഡിയിലെ ബംഗ്ലാവിലെ ലാൻഡ് ലൈൻ നമ്പറിൽ നിന്നാണ് കോൾ. വീട്ടുടമ പഞ്ചാബി ബിസിനസുകാരനായ ചണ്ഡീഗഡ് സ്വദേശി മൊനീന്ദർ സിങ് പാന്ഥറാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. സംഭവ ദിവസം താൻ സ്ഥലത്തില്ലായിരുന്നെന്നും ചണ്ഡീഗഡിലായിരുന്നെന്നും പാന്ഥർ മൊഴി നൽകി. പൊലീസ് ഇത് അന്വേഷിച്ച് സ്ഥിരീകരിച്ചു. ഈ വീട്ടിലെ ജോലിക്കാരൻ സുരേന്ദ്ര കോലിയെയും ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല.
∙ വഴിത്തിരിവാകുന്ന സ്വിച്ച് ഓൺ
പായലിന്‍റെ തിരോധാനത്തെ തുടർന്ന് അപ്രത്യക്ഷമായ അവളുടെ മൊബൈൽ ഫോൺ 2006 ഡിസംബർ ആറിന് ഓൺ ആയി. നമ്പർ നിരീക്ഷിച്ചിരുന്ന പൊലീസ് അതു തേടി ചെന്നു. ഒരു റിക്ഷാവാലയായിരുന്നു ഫോൺ ഉപയോഗിച്ചത്. പലരിൽനിന്നു കൈമറിഞ്ഞു കിട്ടിയ ഫോണിനെക്കുറിച്ചുള്ള അന്വേഷണം ചെന്ന് നിന്നത് കോലിയിലാണ്. ഇതിനിടെ കോലി നാട് വിട്ടിരുന്നു.
∙ പാന്ഥറുടെ വെളിപ്പെടുത്തല്‍
ആദ്യമെല്ലാം പായലിനെ അറിയില്ലെന്ന് പറഞ്ഞിരുന്ന പാന്ഥർ പൊലീസിന്‍റെ നിരന്തരമായ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന ചില വിവരങ്ങൾ തുറന്നു പറഞ്ഞു. തനിക്കു പായലിനെ അറിയാം. അവൾ ഒരു ലൈംഗികത്തൊഴിലാളിയാണ്. താൻ വിളിക്കുന്നത് അനുസരിച്ച് മാസത്തിൽ മൂന്നോ നാലോ തവണ വീട്ടിൽ വരും. പായൽ വന്നു പോയ ശേഷം തൊട്ടടുത്ത ദിവസം പിതാവ് നന്ദലാൽ വരും. അയാളാണ് പണം വാങ്ങുന്നത്. പൊലീസ് ഇക്കാര്യം നന്ദലാലിനോടു ചോദിച്ചെങ്കിലും, മകളെ കണ്ടെത്താൻ വേണ്ടത് ചെയ്യണം എന്നല്ലാതെ കാര്യമായ മറുപടി ലഭിച്ചില്ല. പക്ഷേ, പായലിനെ കാണാതായ ദിവസം അവൾ പാന്ഥറുടെ വീട്ടിലേക്കാണു പോയതെന്ന് നന്ദലാലിന് അറിയാമെന്ന് പൊലീസ് കണ്ടെത്തി.
∙ കോലി കസ്റ്റഡിയിൽ
ഇതിനിടെ കോലി വീടു പൂട്ടി സ്വന്തം നാടായ അൽമോറയിലേക്കു കടന്നിരുന്നു. പക്ഷേ പൊലീസ് അയാളെ നാട്ടിൽ പോയി കണ്ടെത്തി തിരികെ കൊണ്ടുവന്നു. ചോദ്യം ചെയ്യലിൽ പല കഥകളാണ് കോലി പറഞ്ഞത്. പൊലീസിനെ അക്ഷരാർഥത്തിൽ കോലി വട്ടം കറക്കാൻ തുടങ്ങി. ഇതിനിടെ, കോലിയും പാന്ഥറും പൊലീസ് കസ്റ്റഡിയിലാണെന്ന വാർത്ത പരന്നു. ഇതോടെ, കാണാതായ കുട്ടികളുടെ മാതാപിതാക്കളിൽ ചിലർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെയും കൂട്ടി പാന്ഥറുടെ വീടിന്റെ പരിസരത്ത് പരിശോധന നടത്തി. വീടിനു സമീപത്തെ ഓടയിൽനിന്ന് ഒരു പോളിത്തീൻ ബാഗ് കിട്ടി. ഇതിൽ കുട്ടിയുടേയെന്നു തോന്നിക്കുന്ന എല്ലിന്‍റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു.
∙ വാർത്തകളിലേക്ക്
സംഭവം പുറംലോകമറിഞ്ഞതോടെ, കാണാതായ കുട്ടികളുടെ മാതാപിതാക്കൾ മക്കളുടെ ചിത്രങ്ങളുമായി വീടിനു സമീപമെത്തി. ഈ വിവരം മാധ്യമങ്ങളിലൂടെ രാജ്യമറിഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി ഓട തുറന്ന് പരിശോധിച്ചു. 19 തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു. ഇതിൽ 11 പെൺകുട്ടികൾ, ഒരു യുവതി, ആറു ആൺകുട്ടികൾ എന്നിവരുടെ അവശിഷ്ടങ്ങളുണ്ടെന്ന് ശാസ്ത്രീയ പരിശോധനാഫലം തെളിയിച്ചു. നോയിഡയിൽ നടന്നത് കൊലപാതക പരമ്പരയാണെന്നു കണ്ടെത്തി. 2006 ഡിസംബർ 29 നാണ് അതിന്റെ ഭീകരത പുറത്തുവരുന്നത്.
നോയിഡയിലെ പാന്ഥറിന്‍റെ വീടിനു പിന്നിലെ അഴുക്കുചാലിൽ നിന്ന് എട്ട് കുട്ടികളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി. പരിസരങ്ങളിൽ നിന്ന് കൂടുതൽ അസ്ഥികൂട അവശിഷ്ടങ്ങൾ പുറത്തുവന്നു. ഈ അവശിഷ്ടങ്ങൾ കാണാതായ കുട്ടികളുടെയും യുവതികളുടെയും ആയിരുന്നു. നിഥാരി കൊലപാതകങ്ങളുടെ നിഴൽ വീണ ഗ്രാമമായി മാറി.
∙ മൂന്നാം മുറ
സത്യം പറയിക്കാൻ പൊലീസ് കോലിക്കു നേരെ മൂന്നാം മുറ പ്രയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്തായാലും പൊലീസ് നീക്കം ചില വെളിപ്പെടുത്തലുകൾക്ക് കാരണമായി. പായലിനെ കാണാതായ ദിവസം താൻ അവരെ വിളിച്ചതായി കോലി വെളിപ്പെടുത്തി. വീട്ടുടമയായ പാന്ഥർ പായലുമായി ബന്ധം പുലർത്തുന്നത് കോലി കണ്ടിട്ടുണ്ടായിരുന്നു. തനിക്കും പായലുമായി ബന്ധപ്പെടണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. പാന്ഥറിന്‍റെ ചില സുഹൃത്തുക്കൾക്കു വേണ്ടിയാണെന്ന് പറഞ്ഞാണ് കോലി പായലിനെ ഫോൺ വിളിച്ചത്.
വീട്ടിലെത്തിയ പായലിന് കോലി ചായ കൊടുത്തു. ചായ കുടിക്കുന്നതിനിടെ പായലിനോട് തന്‍റെ ഇംഗിതം വെളിപ്പെടുത്തി. എത്ര രൂപ തരുമെന്ന് പായൽ ചോദിച്ചു. 500 രൂപ എന്നായിരുന്നു മറുപടി. ഇതു കേട്ട പായൽ കോലിയെ പരിഹസിച്ചു. പ്രകോപിതനായ കോലി പായലിന്‍റെ ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് അവരെ കൊന്നു. പിന്നീട് മൃതദേഹം കുളിമുറിയിൽ കൊണ്ടുപോയി വെട്ടിനുറുക്കി പോളിത്തീൻ ബാഗിലാക്കി ഓടയിൽ ഉപേക്ഷിച്ചു. ഇതാണ് കോലി പറഞ്ഞ കഥ. നിഥാരി കേസ് വൻ വിവാദമായതോടെ സിബിഐ ഏറ്റെടുത്തു. അന്വേഷണത്തിന് സിബിഐ പുതിയ മാർഗങ്ങൾ അവലംബിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിൽ പാന്ഥറിനെയും കോലിയെയും നാർക്കോ പരിശോധനയ്ക്ക് വിധേയരാക്കി.
∙ വെള്ള വസ്ത്രം ധരിച്ച സ്ത്രീയുടെ പരിഹാസം
വല്ലപ്പോഴും മാത്രമാണ് താൻ ബംഗ്ലാവിലേക്കു വരുന്നതെന്നും അവിടം കോലിയുടെ നിയന്ത്രണത്തിലായിരുന്നെന്നും പാന്ഥർ നാർക്കോ പരിശോധനയിൽ പറഞ്ഞു. ട്രൂത്ത് സീറം കോലിയുടെ സിരകളിലൂടെ സഞ്ചരിച്ചതോടെ അയാൾ ഒരു സ്വപ്നത്തെക്കുറിച്ച് പറഞ്ഞു. രാത്രികാലങ്ങളിൽ തന്‍റെ സ്വപ്നത്തിൽ വെളുത്ത ഉടുപ്പിട്ട ഒരു സ്ത്രീ വരാറുണ്ടെന്നും അവർ തന്നെ പരിഹസിക്കുമെന്നും കോലി പറഞ്ഞു. പിറേന്ന് ഉറക്കമില്ലായ്മയും മറ്റ് പ്രശ്നങ്ങളും അനുഭവപ്പെടും. പക്ഷേ കൊലപാതകം നടത്തിയ ശേഷമുള്ള രാത്രിയിൽ തനിക്ക് ശാന്തമായി ഉറങ്ങാൻ സാധിക്കുമായിരുന്നുവെന്നും കോലി വെളിപ്പെടുത്തി. കൊന്നവരുടെ വിവരങ്ങളും കോലി വെളിപ്പെടുത്തിയത് നടുക്കത്തോടെയാണ് രാജ്യം കേട്ടത്. കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ശേഷം മൃതദേഹം കഷണങ്ങളാക്കി മറവുചെയ്യുകയായിരുന്നു..
∙ അൽമോറയിലെ മൃഗബലി
നിഥാരിയിൽ കണ്ടെടുത്ത മൃതദേഹങ്ങൾ മുറിച്ചിരുന്നത് സന്ധികളിലായിരുന്നു. ഇത് പരിശീലനം ലഭിച്ച ഒരാൾക്കു മാത്രമേ സാധിക്കൂ എന്നാണ് ഫൊറൻസിക് വിദഗ്ധർ വിലയിരുത്തിയത്. തന്‍റെ നാടായ അൽമോറയിൽ ഒരു ക്ഷേത്രത്തിൽ മൃഗബലി ഉണ്ടായിരുന്നെന്നും അവിടെ ബലിയർപ്പിച്ച മൃഗങ്ങളുടെ തോലുരിഞ്ഞ ശേഷം മുറിച്ചു വിൽക്കുന്ന ജോലി താൻ ചെയ്തിരുന്നെന്നും കോലി അന്വേഷണ സംഘത്തോട് പറഞ്ഞു.
∙ ഇന്നും നീതി തേടുന്ന നിഥാരി
കൊലപാതകങ്ങൾക്കു പിന്നിൽ അവയവക്കച്ചവടവും നരഭോജനവും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സംശയിച്ചിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇരകളുടെ കരളും മറ്റു ശരീരഭാഗങ്ങളും കഴിച്ചതായി കോലി സമ്മതിച്ചിരുന്നു. ഇരകളിൽ ഒരാളായ 14കാരി റിമ്പ ഹൽദാറിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന് 2009 ഫെബ്രുവരി 13ന് കോലിക്കും പാന്ഥറിനും പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചു. ‘അപൂർവങ്ങളിൽ അപൂർവമായത്’ എന്നാണ് കോടതി അന്ന് കേസിനെ വിശേഷിപ്പിച്ചത്. 2014 സെപ്റ്റംബറിൽ സുപ്രീം കോടതി കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് നൽകി.
ഗാസിയാബാദിലെ സിബിഐ പ്രത്യേക കോടതി 2017 ൽ കൊലപാതകക്കേസുകളിലൊന്നിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. 25കാരിയായ സഹായിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലായിരുന്നു ഇത്. നേരത്തേ പത്തിലധികം കേസുകളിൽ കോലിയും മൂന്ന് കേസുകളിൽ പാന്ഥറും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഈ കേസുകളിലെല്ലാം തെളിവുകളുടെ അഭാവത്തിൽ 2023 ൽ അലഹബാദ് ഹൈക്കോടതി പാന്ഥറേയും കോലിയേയും കുറ്റവിമുക്തരാക്കി. ഇന്നും ഈ കേസിലെ ഇരകൾക്ക് നീതി കിട്ടിയല്ലെന്ന വാദം ശക്തമാണ്.