വരുന്നു ലൈറ്റ്സ് ഔട്ട് ഓപ്പറേഷൻ! മനുഷ്യൻ വേണ്ടാത്ത ഫാക്ടറി; എല്ലാം എഐ ചെയ്യുമ്പോൾ 'പണി' കിട്ടുമോ?
![Lights–Out–Operation Lights–Out–Operation](https://img-mm.manoramaonline.com/content/dam/mm/mo/premium/life/images/2025/1/27/mob-ai-main.jpg?w=575&h=575 )
വലിയൊരു ഫാക്ടറി, പക്ഷേ മനുഷ്യർ ഇല്ല. സുരക്ഷയ്ക്കും ഉൽപാദന നിരീക്ഷണത്തിനും മറ്റുമായി ഏതാനും പേർ മാത്രം. ബാക്കി പണിയൊക്കെ ഓട്ടോണമസ് ആയി ജെൻഎഐ സോഫ്റ്റ്‌വെയർ ചെയ്യുന്നു. കൃത്യമായി, എസ്ഒപി എന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ അനുസരിച്ചു തന്നെ. കേൾക്കുമ്പോൾത്തന്നെ ഭീതിദമായി തോന്നുന്ന ഈ രീതിക്കു പേര് ലൈറ്റ്സ് ഔട്ട് ഓപ്പറേഷൻ! ഇതെങ്ങനെ സാധിക്കുന്നു? എസ്ഒപിയിൽ (മെത്തേഡ് ഓഫ് ഓപ്പറേഷൻ–എംഒപി എന്നും പറയും.) നൂറു കണക്കിന് പേജുകളുടെ ടെക്സ്റ്റും പിന്നെ കമാൻഡുകളും കാണും. മനുഷ്യർക്ക് ഇതൊക്കെ വായിച്ചു പഠിച്ച് കമാൻഡുകൾ ഉപയോഗിക്കുന്ന സ്ഥിതിയിലെത്താൻ മാസങ്ങളുടെ പരിശീലനം വേണം. ഡൊമെയ്ൻ വൈദഗ്ധ്യമുള്ള അസിസ്റ്റന്റ് ഉൾച്ചേർന്നിരിക്കുന്ന ജെൻഎഐ സോഫ്റ്റ്‌വെയർ ഈ ടെക്സ്റ്റ് മുഴുവൻ വായിക്കുന്നു. അതു പഠിച്ച് കമാൻഡുകൾ ടെക്സ്റ്റിൽനിന്നു വേർതിരിക്കുന്നു. പിന്നെ കമാൻഡുകൾ നടപ്പാക്കുകയാണ്. തെറ്റുകൾ വന്നാൽ ലോക്കറിൽ സൂക്ഷിക്കും– പിന്നീട് അതെക്കുറിച്ച് അന്വേഷണമോ വിശകലനമോ വേണ്ടി വന്നാലോ? മനുഷ്യൻ മാസങ്ങളെടുത്തു ചെയ്യുന്ന കാര്യങ്ങൾ ഇത്തരം സെൽഫ് ഡ്രൈവിങ്, ഓട്ടോണമസ് സോഫ്റ്റ്‌വെയറിനു നടപ്പാക്കാൻ മിനിറ്റുകൾ മതി. 10000 ഉൽപന്നങ്ങൾ വേണമെങ്കിൽ അതനുസരിച്ച് ഏതൊക്കെ മെറ്റീരിയൽസ് എത്ര വേണമെന്നു കണക്കു കൂട്ടി, ഓർഡർ ചെയ്തു വരുത്തി ഉൽപാദനം നടത്തും. അതാണ് ലൈറ്റ്സ് ഔട്ട് ഓപ്പറേഷൻ. കലിഫോർണിയ സംസ്ഥാനത്തെ സാനോസെയിൽ താമസിക്കുന്ന ദിനേഷ് നിർമലാണ് ഇതു പറഞ്ഞത്. ആരാണ് ദിനേഷ്? ഐബിഎമ്മിന്റെ ആഗോള സോഫ്റ്റ്‌വെയർ മേധാവി. സീനിയർ വൈസ് പ്രസിഡന്റ് ഐബിഎം പ്രോഡക്ട്സ്.

വലിയൊരു ഫാക്ടറി, പക്ഷേ മനുഷ്യർ ഇല്ല. സുരക്ഷയ്ക്കും ഉൽപാദന നിരീക്ഷണത്തിനും മറ്റുമായി ഏതാനും പേർ മാത്രം. ബാക്കി പണിയൊക്കെ ഓട്ടോണമസ് ആയി ജെൻഎഐ സോഫ്റ്റ്‌വെയർ ചെയ്യുന്നു. കൃത്യമായി, എസ്ഒപി എന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ അനുസരിച്ചു തന്നെ. കേൾക്കുമ്പോൾത്തന്നെ ഭീതിദമായി തോന്നുന്ന ഈ രീതിക്കു പേര് ലൈറ്റ്സ് ഔട്ട് ഓപ്പറേഷൻ! ഇതെങ്ങനെ സാധിക്കുന്നു? എസ്ഒപിയിൽ (മെത്തേഡ് ഓഫ് ഓപ്പറേഷൻ–എംഒപി എന്നും പറയും.) നൂറു കണക്കിന് പേജുകളുടെ ടെക്സ്റ്റും പിന്നെ കമാൻഡുകളും കാണും. മനുഷ്യർക്ക് ഇതൊക്കെ വായിച്ചു പഠിച്ച് കമാൻഡുകൾ ഉപയോഗിക്കുന്ന സ്ഥിതിയിലെത്താൻ മാസങ്ങളുടെ പരിശീലനം വേണം. ഡൊമെയ്ൻ വൈദഗ്ധ്യമുള്ള അസിസ്റ്റന്റ് ഉൾച്ചേർന്നിരിക്കുന്ന ജെൻഎഐ സോഫ്റ്റ്‌വെയർ ഈ ടെക്സ്റ്റ് മുഴുവൻ വായിക്കുന്നു. അതു പഠിച്ച് കമാൻഡുകൾ ടെക്സ്റ്റിൽനിന്നു വേർതിരിക്കുന്നു. പിന്നെ കമാൻഡുകൾ നടപ്പാക്കുകയാണ്. തെറ്റുകൾ വന്നാൽ ലോക്കറിൽ സൂക്ഷിക്കും– പിന്നീട് അതെക്കുറിച്ച് അന്വേഷണമോ വിശകലനമോ വേണ്ടി വന്നാലോ?
മനുഷ്യൻ മാസങ്ങളെടുത്തു ചെയ്യുന്ന കാര്യങ്ങൾ ഇത്തരം സെൽഫ് ഡ്രൈവിങ്, ഓട്ടോണമസ് സോഫ്റ്റ്‌വെയറിനു നടപ്പാക്കാൻ മിനിറ്റുകൾ മതി. 10000 ഉൽപന്നങ്ങൾ വേണമെങ്കിൽ അതനുസരിച്ച് ഏതൊക്കെ മെറ്റീരിയൽസ് എത്ര വേണമെന്നു കണക്കു കൂട്ടി, ഓർഡർ ചെയ്തു വരുത്തി ഉൽപാദനം നടത്തും. അതാണ് ലൈറ്റ്സ് ഔട്ട് ഓപ്പറേഷൻ. കലിഫോർണിയ സംസ്ഥാനത്തെ സാനോസെയിൽ താമസിക്കുന്ന ദിനേഷ് നിർമലാണ് ഇതു പറഞ്ഞത്. ആരാണ് ദിനേഷ്? ഐബിഎമ്മിന്റെ ആഗോള സോഫ്റ്റ്‌വെയർ മേധാവി. സീനിയർ വൈസ് പ്രസിഡന്റ് ഐബിഎം പ്രോഡക്ട്സ്.
∙ വന്നു കഴിഞ്ഞു, എഐ അസിസ്റ്റന്റ്
നിർമിത ബുദ്ധിയുടെ (ജെൻഎഐ) അടുത്ത ലവലാണ് അസിസ്റ്റന്റ് കൂടി ചേർന്നത്. ഓട്ടോണമസ് ആയിതന്നെ ഏതു ദൗത്യവും നിർവഹിക്കത്തക്കവിധം അസിസ്റ്റന്റ് അഥവാ ഏജന്റ് കൂടി ചേർത്ത് എഐ സോഫ്റ്റ്‌വെയറുകളുണ്ട്. സോഫ്റ്റ്‌വെയറിൽ അടങ്ങിയ അസിസ്റ്റന്റ് തന്നെ കാര്യങ്ങൾ ചെയ്യിക്കുന്ന പുതിയ രീതി 5 വർഷത്തിനകം ലോകമാകെ മാറ്റിമറിക്കും.
സോഫ്റ്റ്‌വെയർ കോഡ് എഴുത്ത് പോലെ ടെക്കികൾ ചെയ്യുന്ന കാര്യങ്ങൾ കംപ്യൂട്ടർവൽക്കരിക്കാൻ (ഓട്ടോണമസ്) ജെൻഎഐ വന്നെങ്കിലും അടുത്ത ലവൽ ആയിട്ടാണ് അസിസ്റ്റന്റിന്റെ വരവ്. പഴ്സനൽ, ഫിനാൻഷ്യൽ, ടാക്സ്, എച്ച്ആർ എന്നിങ്ങനെ വിവിധ ഡൊമെയ്നുകൾക്ക് വിവിധ തരം അസിസ്റ്റന്റുകളാണ് സോഫ്റ്റ്‌വെയറിൽ ഉൾച്ചേർന്നിരിക്കുക. ആവശ്യം എന്തെന്നറിഞ്ഞാൽ മനുഷ്യനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും അതിനു കഴിയും. പഴ്സനൽ അസിസ്റ്റന്റ് ഉണ്ടെങ്കിൽ നിങ്ങൾക്കൊരു പിഎ ഉള്ളതുപോലെയാണ്.
∙ കുറയുമോ ഐടി അവസരങ്ങൾ?
പുതിയ ജെൻഎഐ മൂലം തൊഴിലവസരങ്ങളിൽ കുറവു വരണമെന്നില്ലെന്ന് ദിനേഷ് നിർമൽ പറയുന്നു. കാരണം ഓരോ ഐടി കമ്പനിയിലും ഇത്തരം അസിസ്റ്റന്റ് കൂടിയുള്ള ജെൻഎഐ മൂലം കൂടുതൽ ഓർഡർ പിടിക്കാനും നിലവിൽ ചെയ്യുന്ന ജോലികളേക്കാളേറെ കുറഞ്ഞ കാലയളവു കൊണ്ടു ചെയ്യാനും കഴിയും. കമ്പനി തന്നെ വളരുന്നതിനാൽ അവിടത്തെ തൊഴിലുകളും വർധിക്കും. ഉൽപാദനം 25%–30% കണ്ട് വർധിക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്.
ജെൻഎഐയുടെ വരവു മൂലം ഇതുവരെ ആരെയും പിരിച്ചു വിട്ടിട്ടില്ല. കൂടുതൽ കോഡ് എഴുതാം, കൂടുതൽ ആപ്ളിക്കേഷൻസ് നടപ്പാക്കാം. ഉദാഹരണത്തിന് ഐബിഎമ്മിന് 2 വർഷം മുമ്പ് ആഗോള തലത്തിൽ 11000 ഡവലപ്പേഴ്സ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 15000 ആണ്. ഇന്ത്യയിലും അവരുടെ എണ്ണം 5000 കവിയുന്നു. കൊച്ചി ഇൻഫോപാർക്കിലെ എഐ ലാബിൽ നിലവിലുള്ള ടെക്കികളുടെ എണ്ണം ഇരട്ടിയാക്കുകയാണ്. നിലവിൽ ഒരു സോഫ്റ്റ്‌വെയറിന്റെ 7% വരെ കോഡ് ജൻഎഐ എഴുതുന്നെങ്കിൽ 3 വർഷത്തിനകം 30% കോഡ് എഴുതുന്ന സ്ഥിതി വരും. അതിനാൽ ടെക്കികൾ സ്വയം ‘അപ്സ്കിൽ’ ചെയ്യുകയാണു വേണ്ടത്.
∙ എച്ച്1 ബി വീസ പ്രശ്നമാവുമോ?
അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വരുമ്പോൾ വെള്ളക്കാരായ യൂറോപ്യൻ കുടിയേറ്റക്കാർ എച്ച്1 ബി വീസ നിർത്തണമെന്നു നിർബന്ധം പിടിക്കുകയാണ്. ഇലോൺ മസ്കും ഇന്ത്യാക്കാരനായ വിവേക് രാമസ്വാമിയും എതിർക്കുന്നു. കാരണം നമ്മുടെ പിള്ളേരാണ് എൻജിനീയറിങ്ങിൽ മിടുക്കർ. അവർ ആഗോള ടെക് കമ്പനികളായ ഗൂഗിളിലും ആപ്പിളിലും മൈക്രോസോഫ്റ്റിലും എൻവിഡിയയിലുമെല്ലാം ഉന്നത സ്ഥാനങ്ങളിൽ നമ്മുടെ പിള്ളേരുണ്ട്. ദിനേഷ് നിർമൽ തന്നെ ഒരു ഉദാഹരണം. മൈക്രോസോഫ്റ്റിന്റെ സത്യ നാദല്ലയും ഗൂഗിളിന്റെ സുന്ദർ പിച്ചയും മകുടോദാഹരണങ്ങൾ.
എച്ച്1 ബി വീസ നിർത്തുകയോ ഫീസ് വർധിപ്പിക്കുകയോ ചെയ്താൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് വൻ പ്രശ്നമാവുമെന്ന് ദിനേഷ് നിർമൽ പറഞ്ഞു. ഒരു ടെക്കിയെ ഓൺസൈറ്റ് ജോലികൾക്ക് യുഎസിലേക്ക് അയയ്ക്കാൻ ഈ ടൈപ്പ് വീസയ്ക്കുള്ള ചെലവ് കൂടും. അത് കമ്പനികളുടെ ആഗോള മൽസരക്ഷമതയെ ബാധിക്കും.
എന്തിനാണ് എച്ച്1 ബി വീസ ഉണ്ടാക്കിയതു തന്നെ? ടെക്കികൾക്കു വേണ്ടിയാണ്. സ്റ്റെം വിഷയങ്ങൾ (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ്) പഠിക്കാൻ അമേരിക്കയിൽ കുട്ടികൾ കുറവ്. സർവകലാശാലകളിൽ ഭൂരിപക്ഷവും ഇതു പഠിക്കുന്നത് ഇന്ത്യൻ–ചൈനീസ് കുട്ടികളാണ്. അവിടെ സ്റ്റെം വിഷയങ്ങളുടെ പ്രഫസർമാരും ഇന്ത്യക്കാരോ ചൈനാക്കാരോ. അനേകം വമ്പൻ ഐടി കമ്പനികളുടെ മേധാവിമാരും ഇവരാണ്.
തങ്ങളുടെ തൊഴിലുകൾ വരത്തർ തട്ടിയെടുക്കുകയാണെന്ന ചിന്ത അമേരിക്കൻ വെള്ളക്കാരിൽ പടർന്നതു തന്നെ ഇതുകൊണ്ടാണ്. അമേരിക്കയിൽ കഴിഞ്ഞ വർഷം പ്രവേശനം നേടിയത് 11 ലക്ഷം വിദേശ വിദ്യാർഥികളാണ്. ന്യൂയോർക്ക് സ്റ്റേറ്റ് സർവകലാശാലയിൽത്തന്നെ 27000 പേർ. എച്ച്1ബി വീസയുടെ ആകർഷണമാണ് അമേരിക്കയിലേക്കുള്ള തള്ളിക്കയറ്റത്തിനു കാരണം. ആ വീസയില്ലെങ്കിൽ ഇത്രയധികം വിദ്യാർഥികൾ പോകണമെന്നില്ല. യുഎസ് സർവകലാശാലകൾ വൻ ഫീസ് വാങ്ങി നിലനിൽക്കുന്നതു തന്നെ വിദേശ വിദ്യാർഥികളെക്കൊണ്ടാണ്. അവർ വന്നില്ലെങ്കിൽ ഫീസ് വരുമാനത്തിലെ ഇടിവു മൂലം മിക്കതും പൂട്ടേണ്ടി വരും.
അമേരിക്കയ്ക്ക് ലോകമാകെയുള്ള മിടുക്കരുടെ മസ്തിഷ്കം കൊണ്ടുള്ള മേൽക്കൈയാണുള്ളത്. ആദ്യം വിദ്യാർഥിവീസയിൽ മിടുക്കർ വരും. പിന്നെ എച്ച്1ബി വർക്ക് വീസയിൽ ജോലി ചെയ്യും. പിന്നെ ഗ്രീൻകാർഡ്. അവസാനം അമേരിക്കൻ പൗരത്വം. അങ്ങനെ വരുത്തർ വരുത്തിയ അഭിവൃദ്ധിയും സാങ്കേതികവിദ്യകളുമാണ് അമേരിക്കയ്ക്ക് ഉള്ളത്. നിർമിത ബുദ്ധിയിലും അവരുടെ മിടുക്കുണ്ട്. അവർ അമേരിക്കക്കാർക്ക് അനേകം തൊഴിലുകൾ സൃഷ്ടിച്ചു നൽകുന്നവരാണ്.
ഇനി ക്ലോക്ക് തിരിച്ചു വയ്ക്കാൻ ട്രംപിനോ മറ്റാർക്കുമോ കഴിയില്ല എന്നതാണു സത്യം.
ദിനേഷിന്റെ അച്ഛൻ നിർമൽ ഡിവൈഎസ്പി ആയിരുന്നു. അദ്ദേഹം തൃശൂരിൽ ജോലി ചെയ്യുന്ന കാലത്ത് കേരളവർമ കോളജിൽ ബിഎസ്‌സി കെമിസ്ട്രി പഠിച്ചതാണ് ദിനേഷ്. പിന്നീട് ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ്. അവിടെനിന്നു തന്നെ ഫിനാൻസിൽ എംബിഎ. കോട്ടയത്ത് തിരുനക്കരയാണു വീട്. അമ്മ കമലവും ഡോക്ടർമാരായ സഹോദരിയും സഹോദരനും കോട്ടയത്തുണ്ട്. സാപ്പിന്റെ അബ് ആപ് കോഡ് എഴുതിക്കൊണ്ടായിരുന്നു കരിയറിൽ തുടക്കം. ഐബിഎമ്മിൽ ചേർന്നിട്ട് കാൽ നൂറ്റാണ്ടാകുന്നു. ഭാര്യ കാതറിൻ പ്ളയ നേരത്തേ ആപ്പിൾ കമ്പനിയിൽ ഫിനാൻസിലായിരുന്നു. രണ്ട് ആൺ മക്കൾ.