ആ മരണം രാജ്യത്ത് ആദ്യമല്ല; ഗില്ലൻബാരി കേരളത്തിൽ 'അപൂർവമല്ലാത്ത' രോഗം; നേരിടാൻ എടുക്കണം ഈ കരുതലുകൾ
![1330919226 1330919226](https://img-mm.manoramaonline.com/content/dam/mm/mo/premium/life/images/2025/1/27/hospital.jpg?w=575&h=575 )
ഒരേ ചുറ്റുപാടിൽ താമസിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് പൊടുന്നനെ ഡയേറിയയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാവുക, പിന്നാലെ കാലുകൾക്കും കൈകൾക്കും ചലനശേഷി കുറയുക– ഗില്ലൻബാരി സിൻഡ്രോമിനു മുന്നിൽ ആശങ്കപ്പെട്ടു നിൽക്കുകയാണ് പുണെ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന ഒരു കൂട്ടം ആളുകൾ. ഇവിടെ 101 കേസുകൾ റിപ്പോർട്ട് ചെയ്യുകയും അതിലൊരാൾ മരിക്കുകയും ചെയ്തതോടെ ഗില്ലൻബാരി സിൻഡ്രോമിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ചികിത്സയിൽ കഴിയുന്നവരിൽ 16 പേർ വെന്റിലേറ്ററിലാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. രോഗം സ്ഥിരീകരിച്ചവരിൽ 81 പേരും ജീവിക്കുന്നത് ഒരേ പ്രദേശത്താണെന്നിരിക്കെ, അസുഖത്തിന്റെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം. പകർച്ചവ്യാധി വിഭാഗത്തിൽ പെടാത്ത അസുഖമായിട്ടും എന്താണ് ഗില്ലൻബാരി കേസുകളുടെ എണ്ണം കൂടുന്നതിനു പിന്നിൽ? എന്താണ് ഗില്ലൻബാരി സിൻഡ്രോം? എങ്ങനെയാണ് അസുഖം ശരീരത്തെ ബാധിക്കുന്നത്? അപൂർവങ്ങളിൽ അപൂർവമെന്ന് ഗില്ലൻബാരിയെ പറയാനാവുമോ?

ഒരേ ചുറ്റുപാടിൽ താമസിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് പൊടുന്നനെ ഡയേറിയയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാവുക, പിന്നാലെ കാലുകൾക്കും കൈകൾക്കും ചലനശേഷി കുറയുക– ഗില്ലൻബാരി സിൻഡ്രോമിനു മുന്നിൽ ആശങ്കപ്പെട്ടു നിൽക്കുകയാണ് പുണെ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന ഒരു കൂട്ടം ആളുകൾ. ഇവിടെ 101 കേസുകൾ റിപ്പോർട്ട് ചെയ്യുകയും അതിലൊരാൾ മരിക്കുകയും ചെയ്തതോടെ ഗില്ലൻബാരി സിൻഡ്രോമിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ചികിത്സയിൽ കഴിയുന്നവരിൽ 16 പേർ വെന്റിലേറ്ററിലാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം.
രോഗം സ്ഥിരീകരിച്ചവരിൽ 81 പേരും ജീവിക്കുന്നത് ഒരേ പ്രദേശത്താണെന്നിരിക്കെ, അസുഖത്തിന്റെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം. പകർച്ചവ്യാധി വിഭാഗത്തിൽ പെടാത്ത അസുഖമായിട്ടും എന്താണ് ഗില്ലൻബാരി കേസുകളുടെ എണ്ണം കൂടുന്നതിനു പിന്നിൽ? എന്താണ് ഗില്ലൻബാരി സിൻഡ്രോം? എങ്ങനെയാണ് അസുഖം ശരീരത്തെ ബാധിക്കുന്നത്? കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മുൻപ് റിപ്പോർട്ട് ചെയ്യപ്പെടുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ള ഗില്ലൻബാരിയെ അപൂർവങ്ങളിൽ അപൂർവമെന്ന് പറയാനാവുമോ?
∙ എന്താണ് ഗില്ലൻബാരി സിൻഡ്രോം?
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയുടെ പ്രവർത്തനം തകരാറിലാകുന്ന ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലൻബാരി സിൻഡ്രോം (ജിബിഎസ്). ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്കു വരാനിടയുള്ള രോഗമാണ് ഗില്ലൻബാരി സിൻഡ്രോം. ദിവസങ്ങൾ കൊണ്ടോ ആഴ്ചകൾ എടുത്തോ ആവാം രോഗലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നത്. കൈകാലുകളിൽ തരിപ്പ്, ബലഹീനത എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. രോഗപ്രതിരോധ സംവിധാനം പൂർണമായും തകരാറിലാവുന്നതോടെ രോഗി പക്ഷാഘാതത്തിലേക്കു നീങ്ങാം. ഏതു പ്രായക്കാർക്കും ഗില്ലൻബാരി സിൻഡ്രോം പിടിപെടാമെങ്കിലും മുതിർന്നവരെയും പുരുഷന്മാരെയുമാണ് രോഗം കൂടുതലായും ബാധിക്കുന്നത്.
പല കാരണങ്ങൾ കൊണ്ട് ജിബിഎസ് വരാമെങ്കിലും ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നിൽ രണ്ടു പേർക്കും അസുഖത്തിന് 6 ആഴ്ചയ്ക്കുള്ളിൽ വൈറൽ, ബാക്ടീരിയൽ അണുബാധകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡയേറിയയോ ശ്വാസകോശസംബന്ധമായ അണുബാധയോ വന്നവരിലാണ് ഈ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ്, സിക രോഗങ്ങൾ വന്നവരിലും ജിബിഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വളരെ അപൂർവമായി, ശസ്ത്രക്രിയകൾക്ക് ശേഷവും വാക്സിനേഷനുകൾക്ക് ശേഷവും ജിബിഎസ് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ അനുസരിച്ച് ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്ന ‘ക്യാംപിലോബാക്ടർ ജിജുനി’ എന്ന വൈറസാണ് ജിബിഎസ് വരാനിടയാക്കുന്ന പ്രധാന അപകടകാരി. ഇൻഫ്ലുവൻസ വൈറസ്, ഹെപ്പറ്റൈറ്റിസ് വകഭേദങ്ങൾ, എച്ച്ഐവി, ന്യുമോണിയ, ഇൻഫ്ലുവൻസ വാക്സിനേഷൻ തുടങ്ങിയവയും കാരണങ്ങളാണ്.
∙ ലക്ഷണങ്ങൾ
കാൽപാദങ്ങളിലും കാലിലും അനുഭവപ്പെടുന്ന വേദനയും മരവിപ്പുമാണ് ഗില്ലൻബാരി സിൻഡ്രോമിന്റെ ആദ്യ ലക്ഷണങ്ങൾ. പിന്നീട് ഇത് ശരീരത്തിന്റെ മുകൾഭാഗത്തേക്കും വ്യാപിക്കും. വിരലുകളിലും കൈത്തണ്ടയിലും സൂചി കുത്തുന്നതു പോലെ തോന്നുന്ന വേദന, നടുവേദന, കൈകാലുകൾ തളരുന്നതു പോലെ അനുഭവപ്പെടുക, രക്തസമ്മർദം കൂടുകയോ കുറയുകയോ ചെയ്യുക എന്നിവയുമുണ്ടാകാം. രോഗം വ്യാപിക്കുന്നതിനനുസരിച്ച് നടക്കാനും പടികൾ കയറാനും ബുദ്ധിമുട്ട് ഉണ്ടാകും. വസ്തുക്കൾ രണ്ടായി കാണുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക എന്നിവയും രോഗലക്ഷണങ്ങളാണ്. രോഗം ബാധിക്കുന്ന മൂന്നിലൊരാളുടെ നെഞ്ചിലെ മസിലുകളിൽ അണുബാധയുണ്ടാവുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. അസുഖം ഗുരുതരമാവുന്നവരിൽ സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനും ബുദ്ധിമുട്ട് ഉണ്ടാവും.
അസുഖത്തിന്റെ തീവ്രതയനുസരിച്ച് ഗില്ലൻബാരി സിൻഡ്രോമിനെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്;
1. എഐഡിപി – ഗില്ലൻബാരി സിൻഡ്രോമിൽ ഏറ്റവും സാധാരണയായി കാണുന്ന വകഭേദമാണിത്. ശരീരത്തിന്റെ താഴ്ഭാഗത്ത്, പ്രധാനമായും കാലുകളിൽ വേദനയും മസിലുകൾക്ക് തളർച്ചയും അനുഭവപ്പെട്ടു തുടങ്ങുകയും പിന്നീട് ശരീരമാകെ വ്യാപിക്കുകയും ചെയ്യും.
2. എംഎഫ്എസ് – ഈ വകഭേദത്തിൽ തളർച്ച ആദ്യം ബാധിക്കുക കണ്ണുകളെയാണ്. കാഴ്ചയിലും കണ്ണുകളുടെ ചലനത്തിലും ബുദ്ധിമുട്ട് ഉണ്ടാവുകയും നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യും. ഏഷ്യയിൽ ഇത്തരം കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
3. എഎംഎൻ ആൻഡ് എഎംഎസ്എഎൻ – ശരീരത്തിന്റെ ചലനശേഷിയെ പ്രതികൂലമായി ബാധിക്കുന്ന കടുത്ത വകഭേദമാണിത്. കാൽമുട്ടുകൾ തളരുക, റിഫ്ലക്സുകൾ നഷ്ടപ്പെടുക എന്നിവയൊക്കെ ഉണ്ടാകാം. ശ്വസന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാനും ഇടയുണ്ട്.
∙ ശരീരത്തെ എങ്ങനെ ബാധിക്കും?
ശരീരത്തിന് രോഗപ്രതിരോധശേഷി നൽകേണ്ട സംവിധാനം അതിന് വിപരീതമായി ശരീരകോശങ്ങളെത്തന്നെ ആക്രമിക്കുകയാണ് ജിബിഎസിൽ സംഭവിക്കുന്നത്. തലച്ചോറിനും നട്ടെല്ലിനും പുറത്തുള്ള പെരിഫറൽ നാഡീവ്യൂഹത്തെയാണ് ജിബിഎസ് ബാധിക്കുക. നാഡീകോശങ്ങളെ പൊതിഞ്ഞിരിക്കുന്ന ൈമലിൻ കവചത്തെ ഈ രോഗാണുക്കൾ നശിപ്പിക്കും. ഇതിന്റെ ഫലമായി, തലച്ചോറിലേക്ക് കൃത്യമായ സിഗ്നലുകൾ നൽകാനുള്ള ശേഷി നാഡികൾക്ക് നഷ്ടപ്പെടും. ശരീരത്തിന്റെ ചലനം, സ്പർശം തിരിച്ചറിയാനുള്ള കഴിവ്, റിഫ്ലക്സുകൾ എന്നിവയൊക്കെ നിയന്ത്രിക്കുന്നത് ഈ നാഡീകോശങ്ങളുടെ ചുമതലയായതിനാൽ ചലനശേഷി നഷ്ടപ്പെടുന്നതിലേക്ക് ഇത് നയിക്കും.
∙ എങ്ങനെ കണ്ടെത്താം?
പല രോഗങ്ങളുമായും സാമ്യം ഉള്ളതുകൊണ്ടും രോഗലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നതു കൊണ്ടും ആദ്യഘട്ടത്തിൽ ജിബിഎസ് കണ്ടെത്തുക ബുദ്ധിമുട്ടാണ്.
പ്രധാനമായും മൂന്ന് പരിശോധനകളാണ് ഇതിനായി നടത്തുക;
∙ സ്പൈനൽ ടാപ് – നട്ടെല്ലിൽ നിന്ന് ദ്രവം കുത്തിയെടുത്ത് പരിശോധിക്കുന്ന രീതി. ജിബിഎസ് വന്ന ആളുകളിൽ ഈ ദ്രവത്തിൽ മാറ്റം അനുഭവപ്പെടും.
∙ ഇലക്ട്രോമയോഗ്രഫി – ചെറിയ നീഡിലുകൾ മസിലുകളിലേക്ക് കടത്തിവിട്ട് നാഡികളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന രീതിയാണിത്.
∙ നേർവ് കണ്ടക്‌ഷൻ സ്റ്റഡീസ് – ഇലക്ട്രോഡുകൾ നാഡികളോട് ചേർത്തുവച്ച്, ചെറിയ ഷോക്ക് കടത്തിവിടുക വഴി നാഡി സിഗ്നലുകളുടെ വേഗം എത്രത്തോളമുണ്ടെന്ന് പരിശോധിക്കുന്ന രീതിയാണിത്.
ജിബിഎസ് പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന അവസ്ഥയല്ല. പക്ഷേ, ചികിത്സയിലൂടെ രോഗിയുടെ നില മെച്ചപ്പെടുത്താനാവും. പഴയ ജീവിതാവസ്ഥയിലേക്ക് വരാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. ആദ്യ ലക്ഷണങ്ങൾക്കു ശേഷം രണ്ടാഴ്ചയോടെ രോഗാവസ്ഥ ഗുരുതരമാവും. രോഗം കണ്ടെത്തി ആറു മാസത്തിനു ശേഷം 80 ശതമാനം പേർക്കും തനിയെ നടക്കാൻ കഴിയുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 10 ശതമാനം പേർക്ക് ചലനശേഷി എന്നെന്നേക്കുമായി നഷ്ടപ്പെടുകയോ അല്ലെങ്കിൽ പരസഹായമില്ലാതെ നടക്കാൻ വർഷങ്ങൾ എടുക്കുകയോ ചെയ്യാറുണ്ട്. കുട്ടികൾക്ക് പൊതുവെ ജിബിഎസ് പിടിപെടുന്നത് കുറവാണ്. ഇനി ബാധിച്ചാലും മുതിർന്നവരെക്കാളും വേഗം രോഗമുക്തി നേടുകയും ചെയ്യും.
∙ എങ്ങനെയാണ് ചികിത്സ?
ഗില്ലൻബാരി സിൻഡ്രോമിന് പ്രധാനമായും രണ്ട് തരത്തിലുള്ള ചികിത്സാരീതികളാണുള്ളത്. പ്ലാസ്മ മാറ്റിവയ്ക്കൽ ആണ് ആദ്യത്തേത്. ഈ ചികിത്സാരീതിയിൽ രക്തകോശങ്ങളിൽനിന്നു പ്ലാസ്മ വേർതിരിക്കുകയും ഈ കോശങ്ങൾ തിരികെ ശരീരത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. പ്ലാസ്മയിൽ അടങ്ങിയിരുന്ന നാഡികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇതുവഴി രോഗാവസ്ഥ മെച്ചപ്പെടുത്താം. ഇമ്യൂണോഗ്ലോബുലിൻ തെറാപ്പി ആണ് രണ്ടാമത്തേത്. നൂറുകണക്കിന് രക്തദാതാക്കളിൽ നിന്ന് ശേഖരിച്ച ‘ഇമ്യൂണോഗ്ലോബുലിൻ’ ശരീരത്തിൽ കുത്തിവയ്ക്കുന്ന ചികിത്സാരീതിയാണിത്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് ഇമ്യൂണോഗ്ലോബുലിൻ. ജിബിഎസിന് കാരണമാവുന്ന ആന്റിബോഡികളുടെ പ്രവർത്തനം തടയാൻ ഉയർന്ന അളവിലെ ഇമ്യൂണോഗ്ലോബുലിന് കഴിയും.
∙ പ്രതിരോധിക്കാൻ കഴിയുമോ?
ഭൂരിഭാഗം കേസുകളിലും ജിബിഎസ് പ്രതിരോധിക്കാൻ കഴിയണമെന്നില്ല. ഒരേ സാഹചര്യങ്ങളിൽ ചിലർക്ക് രോഗം പിടിപെടുകയും ചിലർക്ക് രോഗം വരാതിരിക്കുകയും ചെയ്തേക്കാം. പക്ഷേ, ജിബിഎസ് വരാനുള്ള സാധ്യത കുറയ്ക്കാൻ തീർച്ചയായും കഴിയും. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, പകർച്ചവ്യാധികൾ ഉള്ളവരിൽ നിന്ന് കൃത്യമായ അകലം പാലിക്കുക, പൊതുസ്ഥലങ്ങളിലും അണുബാധ സംശയിക്കുന്ന ഇടങ്ങളിലും ഇടപെടേണ്ടി വന്നാൽ നിർബന്ധമായും മാസ്ക് ധരിക്കുക, ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യുക, രോഗപ്രതിരോധ വാക്സീനുകൾ കൃത്യമായി സ്വീകരിക്കുക എന്നിവയൊക്കെ ജീവിതത്തിന്റെ ഭാഗമാക്കാം. ഇത് ഗില്ലൻബാരി സിൻഡ്രോം വരാനിടയുള്ള സാഹചര്യങ്ങളെ ഒരു പരിധി വരെ പ്രതിരോധിച്ചേക്കും.