‘ചെകുത്താന്റെ ത്രികോണത്തിലും’ ഭീകരം ഈ ചുഴി; കടലിൽ ‘പരന്ന്’ ഉപഗ്രഹങ്ങളുടെ അന്തകൻ; ലോകാവസാനം അനോമലിയുടെ കയ്യിലോ?

യുഎസില്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങളുടെ ഞെട്ടലിലാണല്ലോ ലോകം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണമാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള 2015ലെ പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറുമെന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വർധിക്കുന്ന പ്രയാസം അനുഭവിക്കുന്ന രാജ്യങ്ങളെയെല്ലാം നിരാശയിലാഴ്ത്തുന്നതായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ആഗോള താപനം നിയന്ത്രിക്കുന്നതിന് സഹകരിച്ചു പ്രവർത്തിക്കാം എന്ന് 200 ലോകരാഷ്ട്രങ്ങൾ ചേർന്നു തീരുമാനിച്ചതാണു പാരിസ് ഉടമ്പടി. ആഗോള താപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരാൻ കൃത്യമായ ലക്ഷ്യത്തോടെ നടപടികൾ സ്വീകരിക്കാമെന്നാണ് പാരിസ് ഉച്ചകോടിയിൽ തീരുമാനിച്ചത്. വ്യവസായവൽക്കരണം സംഭവിച്ച 19–ാം നൂറ്റാണ്ടിന്റെ അവസാനം ലോകം അനുഭവിച്ച ചൂടിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് മാത്രം കൂടുന്നതിലേക്ക് ആഗോള താപനിലയെ ഒതുക്കി നിർത്തുക എന്ന ലക്ഷ്യത്തിനായാണ് ഈ പോരാട്ടം. എന്നാൽ ഇതിനായി വ്യവസായവൽകൃത രാജ്യങ്ങളാണ് കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടിയിരുന്നത്.
യുഎസില്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങളുടെ ഞെട്ടലിലാണല്ലോ ലോകം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണമാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള 2015ലെ പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറുമെന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വർധിക്കുന്ന പ്രയാസം അനുഭവിക്കുന്ന രാജ്യങ്ങളെയെല്ലാം നിരാശയിലാഴ്ത്തുന്നതായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ആഗോള താപനം നിയന്ത്രിക്കുന്നതിന് സഹകരിച്ചു പ്രവർത്തിക്കാം എന്ന് 200 ലോകരാഷ്ട്രങ്ങൾ ചേർന്നു തീരുമാനിച്ചതാണു പാരിസ് ഉടമ്പടി. ആഗോള താപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരാൻ കൃത്യമായ ലക്ഷ്യത്തോടെ നടപടികൾ സ്വീകരിക്കാമെന്നാണ് പാരിസ് ഉച്ചകോടിയിൽ തീരുമാനിച്ചത്. വ്യവസായവൽക്കരണം സംഭവിച്ച 19–ാം നൂറ്റാണ്ടിന്റെ അവസാനം ലോകം അനുഭവിച്ച ചൂടിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് മാത്രം കൂടുന്നതിലേക്ക് ആഗോള താപനിലയെ ഒതുക്കി നിർത്തുക എന്ന ലക്ഷ്യത്തിനായാണ് ഈ പോരാട്ടം. എന്നാൽ ഇതിനായി വ്യവസായവൽകൃത രാജ്യങ്ങളാണ് കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടിയിരുന്നത്.
യുഎസില്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങളുടെ ഞെട്ടലിലാണല്ലോ ലോകം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണമാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള 2015ലെ പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറുമെന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വർധിക്കുന്ന പ്രയാസം അനുഭവിക്കുന്ന രാജ്യങ്ങളെയെല്ലാം നിരാശയിലാഴ്ത്തുന്നതായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ആഗോള താപനം നിയന്ത്രിക്കുന്നതിന് സഹകരിച്ചു പ്രവർത്തിക്കാം എന്ന് 200 ലോകരാഷ്ട്രങ്ങൾ ചേർന്നു തീരുമാനിച്ചതാണു പാരിസ് ഉടമ്പടി. ആഗോള താപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരാൻ കൃത്യമായ ലക്ഷ്യത്തോടെ നടപടികൾ സ്വീകരിക്കാമെന്നാണ് പാരിസ് ഉച്ചകോടിയിൽ തീരുമാനിച്ചത്. വ്യവസായവൽക്കരണം സംഭവിച്ച 19–ാം നൂറ്റാണ്ടിന്റെ അവസാനം ലോകം അനുഭവിച്ച ചൂടിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് മാത്രം കൂടുന്നതിലേക്ക് ആഗോള താപനിലയെ ഒതുക്കി നിർത്തുക എന്ന ലക്ഷ്യത്തിനായാണ് ഈ പോരാട്ടം. എന്നാൽ ഇതിനായി വ്യവസായവൽകൃത രാജ്യങ്ങളാണ് കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടിയിരുന്നത്.
യുഎസില്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങളുടെ ഞെട്ടലിലാണല്ലോ ലോകം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണമാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള 2015ലെ പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറുമെന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വർധിക്കുന്ന പ്രയാസം അനുഭവിക്കുന്ന രാജ്യങ്ങളെയെല്ലാം നിരാശയിലാഴ്ത്തുന്നതായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ആഗോള താപനം നിയന്ത്രിക്കുന്നതിന് സഹകരിച്ചു പ്രവർത്തിക്കാം എന്ന് 200 ലോകരാഷ്ട്രങ്ങൾ ചേർന്നു തീരുമാനിച്ചതാണു പാരിസ് ഉടമ്പടി. ആഗോള താപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരാൻ കൃത്യമായ ലക്ഷ്യത്തോടെ നടപടികൾ സ്വീകരിക്കാമെന്നാണ് പാരിസ് ഉച്ചകോടിയിൽ തീരുമാനിച്ചത്. വ്യവസായവൽക്കരണം സംഭവിച്ച 19–ാം നൂറ്റാണ്ടിന്റെ അവസാനം ലോകം അനുഭവിച്ച ചൂടിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് മാത്രം കൂടുന്നതിലേക്ക് ആഗോള താപനിലയെ ഒതുക്കി നിർത്തുക എന്ന ലക്ഷ്യത്തിനായാണ് ഈ പോരാട്ടം. എന്നാൽ ഇതിനായി വ്യവസായവൽകൃത രാജ്യങ്ങളാണ് കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടിയിരുന്നത്.
∙ വർധിക്കുന്ന ആഗോള താപനില
ആഗോള താപനില വർധിക്കുന്നതിന്റെ മുഖ്യകാരണങ്ങളിൽ ഒന്നായ ഹരിതഗൃഹ വാതകങ്ങളുടെ വെട്ടിക്കുറയ്ക്കലാണ് ഇതിലേറ്റവും പ്രധാനം. ഇത്തരം വാതകങ്ങൾ ഉണ്ടാകുന്നതാകട്ടെ വ്യവസായവൽക്കരണത്തിലൂടെയും പെട്രോളിയം അടക്കമുള്ള ഫോസിൽ ഇന്ധനങ്ങളുടെ വർധിത ഉപയോഗത്തിലൂടെയും ആധുനിക ജീവിതശൈലിയുടെ ഭാഗമായി മനുഷ്യർ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയുമെല്ലാമാണ്; എന്തിനേറെ നമ്മുടെ ഭക്ഷണ രീതിയും താപനില വർധിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്! ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ചൈനയാണ്. തൊട്ടു പിന്നിൽ യുഎസും മൂന്നാമത് യൂറോപ്യൻ യൂണിയനും. എങ്കിലും പ്രതിശീർഷ പുറന്തള്ളൽ കണക്കാക്കുമ്പോൾ യുഎസ് മറ്റെല്ലാവരേക്കാളും മുൻപിലാണ്.
രാജ്യത്തെ വ്യവസായങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും തടസ്സമാകുന്നു ഈ കാരണം പറഞ്ഞാണ് ട്രംപ് ഉടമ്പടിയിൽനിന്നു പിന്മാറുന്നത്. മാത്രവുമല്ല ഊർജത്തിനായി പെട്രോളിയം ഉൽപന്നങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിനുള്ള നയവ്യതിയാനവും ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. പിന്മാറ്റം നടപ്പാകാൻ ഒരു വർഷം എടുക്കും. യുഎസിനു കൂട്ടായുള്ളത് ഉടമ്പടിയിൽ ഇതുവരെ ഒപ്പിടാത്ത രാജ്യങ്ങളായ ഇറാൻ, ലിബിയ, യെമൻ എന്നിവയാണ്.
∙ മനുഷ്യൻ മാത്രമാണോ കാരണം?
പാരിസ് ഉടമ്പടി അതിന്റെ പൂർണമായ രൂപത്തിലും ഉള്ളടക്കത്തിലും നടപ്പാക്കിയാൽ ആഗോളതാപനവും ഭൂമിയുടെ രക്ഷയും സാധ്യമാകുമോ? അത്ര ഉറപ്പിക്കാൻ വരട്ടെ എന്നാണ് ഈ വിഷയത്തിൽ പഠനങ്ങൾ നടത്തുന്നവർ തരുന്ന മുന്നറിയിപ്പ്.
‘‘അനന്തമജ്ഞാതമവർണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തറിഞ്ഞു.’’
ഈ വരികളാണ് കുറച്ചുകൂടി യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നത്. കാരണം മനുഷ്യനിർമിതമായ കാരണങ്ങളേക്കാൾ ആഗോള താപനത്തേയും കാലാവസ്ഥയേയും സ്വാധീനിക്കുന്ന മറ്റു ചിലതുകൂടി ഭൂമിയിൽ സംഭവിക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിലൊന്ന് ഭൂമിയുടെ കാന്തിക ധ്രുവങ്ങളുടെ എതിർ ദിശകളിലേക്കുള്ള മാറ്റമാണ്. ഇതിന്റെ അനുബന്ധമായി ശാസ്ത്രജ്ഞർ പഠന വിധേയമാക്കിയിരിക്കുന്ന ഒന്നാണ് സൗത്ത് അറ്റ്ലാന്റിക് അനോമലി എന്ന പ്രതിഭാസം. ആഗോള താപനത്തിലേക്കും കടലിലെ ജലനിരപ്പ് ഉയരുന്നതിലേക്കുമൊക്കെ സംഭാവന ചെയ്യുന്ന സൗത്ത് അറ്റ്ലാന്റിക് അനോമലി പ്രതിഭാസം ശക്തമാകുന്നതായാണ് നാസ അടക്കം നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
∙ കടലിൽ പരന്നു കിടക്കും ‘ഭീകരൻ’
കപ്പലുകളെ വിഴുങ്ങുന്ന ബർമുഡ ട്രയാംഗിൾ എന്നു കേൾക്കാത്തവർ കുറവായിരിക്കും. അറ്റ്ലാന്റിക് സമുദ്രത്തിൽ വടക്കേ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും മധ്യേ യുഎസിലെ ഫ്ലോറിഡ തീരത്തുള്ള മയാമി നഗരം, ബർമുഡ ദ്വീപ്, പ്യൂർട്ടറിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന രീതിയിലുള്ള ഒരു ത്രികോണ സമുദ്രഭാഗമാണ് ബർമുഡ ട്രയാംഗിൾ എന്ന പേരിൽ അറിയപ്പെടുന്നത്. കൊടുങ്കാറ്റുകളുടെയും വൻതിരമാലകളുടെയും ഫലമായി ഒട്ടേറെ ചെറിയ കപ്പലുകൾ ഇവിടെ മുങ്ങിയിട്ടുണ്ട്, ചില വിമാനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട് എന്നതു സത്യം. എന്നാൽ 'ഡെവിൾസ് ട്രയാംഗിൾ' (ചെകുത്താന്റെ ത്രികോണം) എന്നും അറിയപ്പെടുന്ന ഈ സ്ഥലത്തെക്കുറിച്ചുള്ള കഥകൾക്ക് ‘ടൈറ്റാനിക്’ വലുപ്പമാണ്.
അതേസമയം കഥയല്ലാത്ത സത്യം മാത്രമായ മറ്റൊരു വമ്പൻ ചുഴി കുറച്ചുകൂടി തെക്കോട്ടു മാറി തെക്കൻ അറ്റ്ലാറ്റിക് സമുദ്രത്തിലും തെക്കേ അമേരിക്കയിലുമായി പരന്നു കിടക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ പസിഫിക് സമുദ്രത്തിന്റെ കിഴക്കൻ തീരം തുടങ്ങി ആഫ്രിക്കയുടെ പടിഞ്ഞാൻ തീരത്തോളം നീളുന്ന മഹാചുഴി. സൗത്ത് അറ്റ്ലാന്റിക് അനോമലി എന്നു വിളിക്കപ്പെടുന്ന ഈ ചുഴിയിൽ കപ്പലുകൾ മുങ്ങില്ല. പക്ഷേ ഈ ‘ഭീകരൻ’ ആകാശത്തും ശൂന്യാകാശത്തും പറക്കുന്നവയെയാണ് ലക്ഷ്യമിടുന്നത്. വിമാനങ്ങൾ, താഴ്ന്ന ഭ്രമണപഥങ്ങളിൽ കറങ്ങുന്ന ഉപഗ്രഹങ്ങൾ, രാജ്യാന്തര ബഹിരാകാശ നിലയം തുടങ്ങിയവ ഈ ഭീകര ചുഴിയുടെ പിടിയിൽപ്പെടാൻ സാധ്യതയുണ്ട്. ഇവന്റെ നീരാളിപ്പിടിത്തം. ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും വലിയ തോതിൽ സ്വാധീനിക്കും.
ഈ അടുത്ത കാലത്താണ് സൗത്ത് അറ്റ്ലാന്റിക് അനോമലി കൂടുതലായി ചർച്ചകളിലേക്കു വരുന്നത്. ഈ അനോമലിയുടെ വ്യാപ്തി പടിഞ്ഞാറേയ്ക്കു വലിയ തോതിൽ വ്യാപിക്കുന്നു എന്നതാണ് പ്രധാന ചർച്ച. 1958ൽ കണ്ടെത്തപ്പെട്ട ശേഷം സൗത്ത് അറ്റ്ലാന്റിക് അനോമലിയുടെ തെക്കേ അതിരിനു മാറ്റം സംഭവിച്ചിട്ടില്ല. എന്നാൽ അനോമലി വടക്ക്, വടക്ക് കിഴക്ക്, വടക്കു പടിഞ്ഞാറ്, കിഴക്ക് ദിക്കുകളിലേക്കു വ്യാപിക്കുകയാണ്. മറ്റൊന്ന് ഇതുള്ള പ്രദേശത്തെ ഭൂമിയുടെ കാന്തികബലം പഴയതിലും കുറയുന്നു എന്നതാണ്. ഇതാകട്ടെ അപകടരമായ കോസ്മിക് രശ്മികൾ ഭൂമിയുടെ അടുത്തേക്കു പ്രവേശിക്കാൻ കാരണമാക്കുകയും ചെയ്യും. ഇതിനും പുറമേ ഭാവിയിൽ സൗത്ത് അറ്റ്ലാന്റിക് അനോമലി രണ്ടായി പിരിയാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ മുന്നിൽക്കാണുന്നു. ഇത് ഉപഗ്രഹങ്ങളുടെയും ബഹിരാകാശ നിലയത്തിന്റെയും പ്രവർത്തനം സങ്കീർണമാക്കുകയും ചെയ്യും
∙ ഉപഗ്രഹങ്ങളുടെ കഥ കഴിക്കും?
ഭൂമിയുടെ കാന്തിക വലയത്തിലെ ഒരു കുഴിയെന്ന് സൗത്ത് അറ്റ്ലാന്റിക് അനോമലിയെ വിശേഷിപ്പിക്കാം. ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ ശക്തി കുറഞ്ഞ ഭാഗമാണിത്. ഈ ബലഹീനത ബഹിരാകാശത്തു നിന്നുള്ള അപകടകരമായ കോസ്മിക് കിരണങ്ങളെയും അവയിലുള്ള ഊർജ കണങ്ങളെയും അന്തരീക്ഷത്തിന്റെ താഴേപ്പടിയിലേക്ക് എത്തിക്കാൻ വഴിതെളിക്കും. സൂര്യനിൽനിന്നും മറ്റു നക്ഷത്രങ്ങളിൽനിന്നും പുറപ്പെടുന്ന വലിയ ഊർജം പേറുന്ന പ്രോട്ടോണുകളും അണുഘടകങ്ങളും ഭൗമാന്തരീക്ഷത്തിന്റെ അതിരുകളിൽ പറക്കുന്ന ഉപഗ്രഹങ്ങളുടെ കഥ കഴിക്കുന്ന അപകടകാരികളാണ്. സാധാരണ ഇത്തരം ഊർജപ്രവാഹങ്ങൾ ഉണ്ടാകുമ്പോൾ ഉപഗ്രഹങ്ങൾ തൽക്കാലത്തേക്ക് പണി നിർത്തിവച്ചു ഷട്ട് ഡൗൺ മോഡിലാക്കിയാണ് നിലവിൽ പരുക്കേൽക്കാതെ രക്ഷപ്പെടുന്നത്. എന്നാൽ ഇപ്പോൾ ഈ ഒളിച്ചുകളി കൂടുതൽ ഗൗരവതരമാകുന്നു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
വലിയ ഊർജപ്രവാഹമുള്ള കോസ്മിക് കിരണങ്ങൾ എല്ലാ സമയവും സൂര്യനിൽനിന്നും നക്ഷത്രങ്ങളിൽനിന്നും സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇതു ഭൂമിയുടെ അന്തരീക്ഷവുമായി കൂട്ടി മുട്ടുമ്പോൾ ന്യൂട്രോണുകൾ ഉണ്ടാകും. കാലക്രമേണ ശക്തി ക്ഷയിച്ചു പ്രോട്ടോണുകളായി മാറുന്നു. ആറ്റം (പരമാണു) നിർമിതമായിരിക്കുന്ന പ്രോട്ടോണുകൾ, ഇലക്ട്രോണുകൾ, അയോൺ തുടങ്ങിയവയെല്ലാം ചേരുന്നതാണ് ഇന്നർ വാൻ അലൻ റേഡിയേഷൻ ബെൽറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഭൂമിയുടെ ഒരു കവചം. ഭൂമിയുടെ കാന്തിക ഉത്തര ദക്ഷിണ ധ്രുവങ്ങളിൽ ഭൂമിയോട് അടുത്തും മധ്യഭാഗത്ത് അകന്നുമായിട്ടാണ് ഇതു നിലകൊള്ളുന്നത്.
ഈ വലയത്തിലുള്ളത് അപകടകരമായ രീതിയിലുള്ള ഊർജമാണ്. ഇതിലെ പ്രോട്ടോണുകൾ മൂന്നു കോടി ഇലക്ട്രോൺ വോൾട്ട് ഊർജം പേറുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. സൗത്ത് അറ്റ്ലാന്റിക് അനോമലി എന്നു മുൻപു പറഞ്ഞ ഗുരുത്വാകർഷണത്തിലെ ശക്തിക്കുറവ് ഇന്നർ വാൻ അലൻ റേഡിയേഷൻ ബെൽറ്റ് എന്നറിയപ്പെടുന്ന വലിയ തോതിൽ ഊർജം വഹിക്കുന്ന വലയത്തെ ഭൂമിയുടെ അടുത്തേക്ക് വരാൻ ഇടയാക്കുന്നു. ഭൂമിയിൽനിന്നു 1000കിലോമീറ്റർ തുടങ്ങി 12,000 കിലോമീറ്റർ വരെ ഉയരത്തിലാണ് ഇന്നർ വാൻ അലൻ റേഡിയേഷൻ ബെൽറ്റിന്റെ സ്ഥാനം. എന്നാൽ ഭൂമിയുടെ ആകർഷണ ശക്തി കുറവുള്ള സൗത്ത് അറ്റ്ലാന്റിക് അനോമലി പ്രദേശത്ത് ഇത് വെറും 200 കിലോമീറ്റർ മാത്രം ഉയരത്തിലേക്ക് താഴുന്നുണ്ട്.
ഭൂമിയിൽനിന്ന് 370 മുതൽ 460 വരെ കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കുന്ന സ്പേസ് സ്റ്റേഷനുകൾ സൗത്ത് അറ്റ്ലാന്റിക് അനോമലി പ്രദേശത്ത് എത്തിയാൽ അതിഭീകരമായ റേഡിയേഷന് വിധേയമാകും. സ്പേസ് സ്റ്റേഷനുകളിലെ മനുഷ്യരെ മാത്രമല്ല, ഉപകരണങ്ങളെയും ഈ റേഡിയേഷൻ ബാധിക്കും. താഴ്ന്ന ഭ്രമണപഥങ്ങളിൽ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ മേഖലയിലൂടെ കടന്നുപോയപ്പോൾ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആധുനിക ലാപ്ടോപ് കംപ്യൂട്ടറുകൾ പണിമുടക്കിയ സംഭവം നാസ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗ്ലോബൽസ്റ്റാർ നെറ്റ്‌വർക്കിന്റെ ഉപഗ്രഹ ശൃംഖലയുടെ തകർച്ച, ജപ്പാന്റെ എക്സ് റേ ഓബ്സർവേറ്ററി ഹിറ്റോമിയുടെ തകർച്ച എന്നിവയിലൊക്കെ പ്രതിസ്ഥാനത്തു നിൽക്കുന്നതും ഇതേ അനോമലിയാണ്.
∙ അനോമലിയും ആഗോള താപനവും
ഉപഗ്രഹങ്ങൾക്കു ഭീഷണിയാവുന്നതിലും ഗുരുതരമായ പലതിനും അനോമലി കാരണമാകുന്നു എന്നാണ് സമീപകാല ശാസ്ത്ര നിഗമനം. അതിലൊന്ന് സൗത്ത് അറ്റ്ലാന്റിക് അനോമലിയുടെ വ്യാപ്തി കൂടുന്നതിന് അനുസൃതമായി സമുദ്രനിരപ്പ് ഉയരുന്നതാണ്. അനോമലിയുടെ വ്യാപ്തി വർധനയും സമുദ്രനിരപ്പ് ഉയരുന്നതും ആഗോള താപനവുമെല്ലാം എവിടെയോ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഇതിലേക്കു വെളിച്ചം വീശുന്ന കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
സൗത്ത് അറ്റ്ലാന്റിക് അനോമലിയുടെ വ്യാപ്തി വർധന ഇന്നർ വാൻ അലൻ ബെൽറ്റ് വഴി കൂടിയ തോതിൽ റേഡിയേഷൻ എനർജി എത്തുന്നതിനും അതിലൂടെ ഭൂമിയുടെ അന്തരീക്ഷ താപവും സമുദ്ര നിരപ്പ് ഉയരുന്നതിലേക്കും നയിക്കുമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നത്. ഇത് പൂർണമായി തോതിൽ സ്ഥാപിക്കാനുള്ള പഠന ഫലങ്ങൾ നമുക്കു മുൻപിൽ ഇല്ലെങ്കിലും സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ഇതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു കാര്യം വ്യവസായവൽക്കരണത്തിന്റെയോ മറ്റു വികസനപ്രവർത്തനങ്ങളുടെയോ മാത്രം ആനുപാതികമല്ല ആഗോള താപനിലയിലെ വർധന എന്നതാണ്.
150 വർഷത്തെ കണക്കെടുത്താൽ ആഗോള താപനം ഉയർന്നു നിന്നത് 1940കൾക്കു മുൻപും 1980നു ശേഷവും ആണെന്നു കാണാം. 1970കളിൽ നടത്തിയ പഠനങ്ങളിൽ ഭൂമിയുടെ കാന്തിക ശക്തിക്ഷയം ചൂടു കൂടിയ കാലാവസ്ഥയ്ക്കും അതുവഴിയുണ്ടാകുന്ന ന്യൂനമർദങ്ങൾക്കും കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാന്തിക ധ്രുവങ്ങളുടെ വ്യതിയാനം കാലാവസ്ഥാ വ്യതിയാനങ്ങൾക്കും ഇടയാക്കുമെന്നും ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
1997, 2007 വർഷങ്ങളിൽ പുറത്തുവന്ന പഠന റിപ്പോർട്ടുകൾ കോസ്മിക് റേഡിയേഷനും മഴക്കാറുകളുടെ രൂപമെടുക്കലും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്നു. സൗത്ത് അറ്റ്ലാന്റിക് അനോമലി പോലെ ഭൂമിയുടെ കാന്തിക വലയം താഴേക്കു വരുന്നതോടെ കോസ്മിക് രശ്മികൾ അന്തരീക്ഷത്തിന്റെ താഴേത്തട്ടിലുള്ള നീരാവി നിറഞ്ഞ ട്രോപോസ്ഫിയർ മേഖലയിൽ എത്തുകയും കാർമേഘങ്ങൾ കൂടുന്നതിനു കാരണമാക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. ഇതിനൊപ്പം മനുഷ്യന്റെ ‘സംഭാവനയായി’ ഹരിതഗൃഹ വാതകങ്ങൾകൂടി ചേരുന്നതോടെ ‘ആകെ മൊത്തം കൊടുങ്കാറ്റ്’ എന്നു പറഞ്ഞാൽ സംഗതി കുറച്ചുകൂടി ലളിതമാകും.
അതേസമയം ലിവർപൂൾ നാഷനൽ അക്കാദമി ഓഫ് സയൻസസിൽ അവതരിപ്പിച്ച ഒരു ഗവേഷക പ്രബന്ധം പറയുന്നത് ഭൂമിയുടെ കാന്തിക ധ്രുവങ്ങളുടെ മാറ്റവും സൗത്ത് അറ്റ്ലാന്റിക് അനോമലിയുമായി ബന്ധമില്ലെന്നാണ്. ഒരു കോടി 10ലക്ഷം വർഷങ്ങൾക്കു മുൻപേ ഈ അനോമലി ഉണ്ടായിരുന്നതായാണ് സെന്റ് ഹെലേന ദ്വീപുകളിലെ അഗ്നിപർവത ശിലാഫലകങ്ങളെ പഠന വിധേയമാക്കിയപ്പോൾ അവർ കണ്ടെത്തിയ തെളിവുകൾ. എന്നാൽ ഇപ്പോഴും ഇതെല്ലാം ശാസ്ത്രജ്ഞർക്കിടയിൽ ചൂടുപിടിച്ച സംവാദത്തിനുള്ള വിഷയമാണ്. ഇനിയും കൂടുതൽ വിശാലമായ പഠനങ്ങൾക്കു വിധേയമാകേണ്ട വിഷയമാണിത്.