സ്ത്രീകൾക്ക് ക്രൂരമര്ദനം; മരിച്ചവരെ വഴിയിലിട്ടു, ഷോക്കടിപ്പിച്ചു; കഴിക്കാൻ ‘പ്ലാസ്റ്റിക് അരി’; ‘ഡോങ്കി റൂട്ടിൽ’ നഷ്ടം 65 ലക്ഷം; കുടിയേറ്റത്തിന്റെ ക്രൂരതകൾ

ഹരിയാന കുരുക്ഷേത്ര ജില്ലയിൽ ഇസ്മയിലാബാദിനു സമീപം ചാമുൻ ഗ്രാമം. ചുറ്റും കടുകും ഗോതമ്പും തക്കാളിയും നെല്ലും വിളഞ്ഞുകിടക്കുന്ന പാടങ്ങള്‍. ഇസ്മയിലാബാദെന്ന ചെറു പട്ടണത്തിൽനിന്ന് ഇടുങ്ങിയ, സിമന്റ് ടൈലിട്ട റോഡ് നീളുന്നതു ചാമുനിലേക്കാണ്. ചെറിയ വീടിന്റെ മുറ്റത്തു പകച്ചിരിക്കുകയാണു ഖുശ്പ്രീത് സിങ് എന്ന പതിനെട്ടുകാരൻ. പേരിൽ മാത്രമേ ഖുശി (സന്തോഷം) ഉള്ളൂ. ഒരായുസ്സിന്റെ പീഡനങ്ങൾ കുറച്ചു മാസങ്ങൾക്കകം അനുഭവിച്ചതിന്റെ ഭയവും വേദനയും ആശങ്കയും വിട്ടുമാറാത്ത മുഖം. യുഎസിലേക്കുള്ള യാത്രയ്ക്കിടെ, പാനമ കാട്ടിലും മറ്റിടങ്ങളിലും അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനവും കണ്ട ദയനീയ കാഴ്ചകളും ഖുശ്പ്രീതിനെ വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. ഇത് ഖുശ്പ്രീതിന്റെ മാത്രം മുഖമല്ല. യുഎസിൽ നിന്നു നാടുകടത്തിയ മറ്റ് 103 ഇന്ത്യക്കാരുടെ കൂടി മുഖമാണ്. യുഎസിൽ സ്റ്റോർ കീപ്പർ ജോലിക്കെന്നു പറഞ്ഞാണു ഖുശ്പ്രീതിനെ മനുഷ്യക്കടത്തുകാർ ഇരയാക്കിയത്. 2024 സെപ്റ്റംബറിൽ ഡൽഹി, മുംബൈ വഴി ഗയാനയിലെത്തി. അവിടെനിന്നു ബ്രസീൽ, പെറു, ഇക്വഡോർ, കൊളംബിയ, പാനമ, നിക്കാരഗ്വ, ഹോണ്ടുറസ്, ഗ്വാട്ടിമാല വഴി മെക്സിക്കോയിൽ. മെക്സിക്കോ സിറ്റിയിൽ മനുഷ്യക്കടത്തു നടത്തുന്ന ഗുണ്ടാസംഘങ്ങളുടെ

ഹരിയാന കുരുക്ഷേത്ര ജില്ലയിൽ ഇസ്മയിലാബാദിനു സമീപം ചാമുൻ ഗ്രാമം. ചുറ്റും കടുകും ഗോതമ്പും തക്കാളിയും നെല്ലും വിളഞ്ഞുകിടക്കുന്ന പാടങ്ങള്‍. ഇസ്മയിലാബാദെന്ന ചെറു പട്ടണത്തിൽനിന്ന് ഇടുങ്ങിയ, സിമന്റ് ടൈലിട്ട റോഡ് നീളുന്നതു ചാമുനിലേക്കാണ്. ചെറിയ വീടിന്റെ മുറ്റത്തു പകച്ചിരിക്കുകയാണു ഖുശ്പ്രീത് സിങ് എന്ന പതിനെട്ടുകാരൻ. പേരിൽ മാത്രമേ ഖുശി (സന്തോഷം) ഉള്ളൂ. ഒരായുസ്സിന്റെ പീഡനങ്ങൾ കുറച്ചു മാസങ്ങൾക്കകം അനുഭവിച്ചതിന്റെ ഭയവും വേദനയും ആശങ്കയും വിട്ടുമാറാത്ത മുഖം. യുഎസിലേക്കുള്ള യാത്രയ്ക്കിടെ, പാനമ കാട്ടിലും മറ്റിടങ്ങളിലും അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനവും കണ്ട ദയനീയ കാഴ്ചകളും ഖുശ്പ്രീതിനെ വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. ഇത് ഖുശ്പ്രീതിന്റെ മാത്രം മുഖമല്ല. യുഎസിൽ നിന്നു നാടുകടത്തിയ മറ്റ് 103 ഇന്ത്യക്കാരുടെ കൂടി മുഖമാണ്.
∙ പാനമ കാട്ടിലൂടെ, ഭക്ഷണം പ്ലാസ്റ്റിക് അരി
യുഎസിൽ സ്റ്റോർ കീപ്പർ ജോലിക്കെന്നു പറഞ്ഞാണു ഖുശ്പ്രീതിനെ മനുഷ്യക്കടത്തുകാർ ഇരയാക്കിയത്. 2024 സെപ്റ്റംബറിൽ ഡൽഹി, മുംബൈ വഴി ഗയാനയിലെത്തി. അവിടെനിന്നു ബ്രസീൽ, പെറു, ഇക്വഡോർ, കൊളംബിയ, പാനമ, നിക്കാരഗ്വ, ഹോണ്ടുറസ്, ഗ്വാട്ടിമാല വഴി മെക്സിക്കോയിൽ. മെക്സിക്കോ സിറ്റിയിൽ മനുഷ്യക്കടത്തു നടത്തുന്ന ഗുണ്ടാസംഘങ്ങളുടെ തടവിലായിരുന്നു ദിവസങ്ങളോളം. ബ്രസീലിൽനിന്നു പെറുവിലേക്കു നദിയിലൂടെ സാഹസികയാത്ര. ഇടയ്ക്കു ചെറു വിമാനത്തിൽ ഒരു ദ്വീപിലെത്തിയതായും ഇവിടെനിന്നു നിക്കാരഗ്വയിലെത്തിയതു ബോട്ടിലാണെന്നും ഖുശ്പ്രീത് പറയുന്നു.
2024 ജൂലൈയിൽ തുടങ്ങിയ യാത്ര, യുഎസ് അതിർത്തിയിൽ എത്തിയത് 2025 ജനുവരി 22ന്. ‘പാനമയിൽ കാട്ടിലൂടെ 5 ദിവസം നീണ്ട കാൽനട യാത്രയായിരുന്നു. രാത്രി, പേരിനു മാത്രമുള്ള ടെന്റിൽ കിടന്നുറങ്ങും. ഭക്ഷണമോ ശുദ്ധജലമോ ഇല്ല. കാട്ടിലെ നീരുറവകളിലെ വെള്ളം കോരിക്കുടിക്കേണ്ടി വന്നു. പണം ചോദിച്ച്, സംഘാംഗങ്ങളുടെ തുടർച്ചയായ മർദനം. 40 പേരുടെ സംഘത്തിൽ ഒരു സ്ത്രീയുമുണ്ടായിരുന്നു. വഴിയിൽ, ആരൊക്കെയോ വീണു കിടപ്പുണ്ടായിരുന്നു.’
യുഎസിലേക്കുളള യാത്രയ്ക്കിടെ ബ്രസീലിൽ വച്ച് മനുഷ്യക്കടത്തു സംഘം തിന്നാൻ തന്നതു പ്ലാസ്റ്റിക് അരിയാണെന്നു സംശയിക്കുന്നതായും ഖുശ്പ്രീത് പറഞ്ഞു. ‘വേവിച്ചപ്പോൾ അതു കൂടിച്ചേർന്നു പന്തുപോലെയായി. ആരൊക്കെയോ തിന്നു. അവർക്കു വയറു വേദന വന്നു തുടർന്നു യാത്ര ചെയ്യാൻ പറ്റാതായപ്പോൾ അവരെ അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു. അതു തൊട്ടപ്പോൾ തന്നെ സംശയം തോന്നിയതിനാൽ ഞാൻ കഴിച്ചില്ല.
മെക്സിക്കോ സിറ്റിയിൽ കൊടും പീഡനമാണേറ്റത്. കൂടുതൽ പണം ആവശ്യപ്പെട്ട് ഇലക്ട്രിക്ക് ഷോക്കേൽപിച്ചു. ഇരുമ്പു വടി കൊണ്ട് തുടർച്ചയായി മർദിച്ചു.’ മെക്സിക്കോ അതിർത്തി കടന്നു യുഎസിലെത്തിയ ഉടൻ ബോർഡർ പട്രോളിന്റെ പിടിയിലായി. പക്ഷേ യുഎസ് പൊലീസ് ചോക്ലേറ്റും ആപ്പിളുമൊക്കെ നൽകി– ദുരനുഭവത്തിന്റെ ഭീതിദമായ ഓർമകളിൽ നിന്നു മുക്തനാകാതെ ഖുശ്പ്രീത് പറഞ്ഞു. സ്റ്റോർ കീപ്പർ ജോലിക്കു വേണ്ടി 45 ലക്ഷം രൂപയാണു മനുഷ്യക്കടത്തു സംഘം ഖുശ്പ്രീതിൽ നിന്നു തട്ടിയെടുത്തത്.
∙ അഭയം തേടിയ റോബൻ ഹോൻഡ
യുഎസിലേക്ക് അനധികൃത കുടിയേറ്റത്തിനു ശ്രമിച്ചവരിൽ, ജോലി സ്വപ്നം കണ്ടവർ മാത്രമല്ല ഉള്ളതെന്നു പറയുന്നു ഇരകളിലൊരാളായ ഹരിയാന ഇസ്മയിലാബാദ് സ്വദേശി റോബൻ ഹോൻഡ. അഭയം തേടി യുഎസിലെത്തുകയും തുടർന്നു നിയമപരമായ വഴികളിലൂടെ ജോലിയും പൗരത്വവും നേടുകയുമായിരുന്നു കംപ്യൂട്ടർ സോഫ്റ്റ്‌വെയർ എൻജിനീയറിങ് ഡിപ്ലോമക്കാരനായ റോബന്റെ ലക്ഷ്യം. കൃഷിയിടം വിറ്റുണ്ടാക്കിയ 45 ലക്ഷം രൂപയാണ് ഏജന്റിനു നൽകിയത്. മുംബൈയിൽ നിന്നു ഗയാന, ബ്രസീൽ, കൊളംബിയ, വീണ്ടും ബ്രസീൽ. നദിയിലൂടെ പെറുവിലേക്കു ബോട്ട് യാത്ര. പെറുവിൽ നിന്ന് ഇക്വഡോർ. അവിടെ നിന്നു കൊളംബിയയിലേക്ക്. പിന്നീടൊരു ദ്വീപിലേക്കു ചെറു വിമാനത്തിൽ. ദ്വീപിൽ നിന്നു വീണ്ടും ചെറുവിമാനത്തിൽ പാനമയിലേക്ക്. ഇവിടെ നിന്നു ബോട്ടിൽ നിക്കാരഗ്വയിലേക്ക്. പിന്നീടു ഹോണ്ടുറസ്, ഗ്വാട്ടിമാല, മെക്സിക്കോ വഴി യുഎസിൽ.
2 കുട്ടികളും സ്ത്രീകളുമടക്കം 30 പേരാണു റോബന്റെ സംഘത്തിൽ ഉണ്ടായിരുന്നത്. പകൽ വെളിച്ചത്തിൽ, മതിലിനു മുകളിലൂടെ ഏണി കയറിയാണു യുഎസിലേക്കു കടന്നതെന്നും മെക്സിക്കോ സിറ്റിയിൽ ഗുണ്ടാ സംഘങ്ങളുടെ ക്രൂരമർദനത്തിനിരയായതായും റോബൻ പറയുന്നു. ‘യുഎസ് അതിർത്തിയിലേക്ക് 16 കിലോമീറ്ററോളം നടക്കുകയായിരുന്നു. യുഎസിലേക്കു കടന്ന്, റോഡിലൂടെ വീണ്ടും നടന്നു. അന്നു തന്നെ ബോർഡർ പട്രോള്‍ സംഘത്തിന്റെ പിടിയിലായി. അപ്പോൾ തന്നെ കയ്യാമം വച്ചു– റോബൻ പറഞ്ഞു. 2024 ജുലൈ 24നു തുടങ്ങിയ യാത്ര യുഎസ് അതിർത്തിയിലെത്തിയത് 2025 ജനുവരി 26ന്. പിടിയിലായ ശേഷം ചിലർക്കു ഭക്ഷണം നിഷേധിക്കപ്പെട്ടതായും റോബൻ പറഞ്ഞു. കൃഷി ഭൂമി വിറ്റാണ്, റോബന്റെ പിതാവ് മൻജിത് സിങ് 45 ലക്ഷം രൂപ ഏജന്റിനു നൽകിയത്.
∙ കൊടിയ മർദനമേറ്റ് പാനമ കാട്ടിലൂടെ
ഹരിയാന കർണാൽ ജില്ലയിലെ കൽറോം സ്വദേശി ആകാശ് (20) പറഞ്ഞതും കൊടിയ പീഡനത്തിന്റെ കഥകൾ. പാനമയിലെ കാട്ടിലൂടെ, മർദനമേറ്റ്, ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒരാഴ്ചയോളം ആകാശിനു കാൽനട യാത്ര ചെയ്യേണ്ടി വന്നു. 5 പേരെ മാത്രം കൊള്ളുന്ന കാറിൽ, 15 പേരെ കുത്തിനിറച്ചായിരുന്നു യാത്ര. പാനമയിൽ കാട്ടിലൂടെയുള്ള യാത്രയ്ക്കിടെ, വഴിയിൽ മൃതദേഹങ്ങൾ കിടപ്പുണ്ടായിരുന്നു. പാനമ കാട്ടിലൂടെയുള്ള യാത്രയ്ക്കിടെ, രോഗം ബാധിച്ചവരെ വഴിയിൽ ഉപേക്ഷിച്ചു. പണം ചോദിച്ച്, സ്ത്രീകളെയും കുട്ടികളെയും അതിക്രൂരമായി മനുഷ്യക്കടത്തു സംഘം മർദിച്ചു.
പണം കൊടുത്താൽ, അതുപയോഗിച്ച് മനുഷ്യക്കടത്തു സംഘാംഗങ്ങൾ മദ്യപിക്കും. മർദനം തുടരും. പാനമ കാട്ടിൽ, കുന്നു കയറുന്നതിനിടെ 2 പേർ വീണു മരിച്ചു. മൃതദേഹങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ചാണു യാത്ര തുടർന്നത്– ആകാശ് പറഞ്ഞു. മെക്സിക്കോയിൽ ഒന്നര മാസത്തോളം താമസിച്ച ശേഷം, ജനുവരി 26ന് ആണ് ആകാശ് അടക്കം 25 പേർ യുഎസിലേക്കു കടന്നത്. ‘മെക്സിക്കോയിൽ വച്ച്, അവർ ഷോക്കടിപ്പിച്ചു. യുഎസ് ബോർഡർ പട്രോള്‍ ക്യാംപിലെ പൊലീസും മർദിച്ചു. ദിവസം ഒരു ആപ്പിളും ചെറിയ കുപ്പിവെള്ളവും മാത്രമായിരുന്നു ഭക്ഷണം.’ ആകാശ് പറഞ്ഞു. കൃഷി ഭൂമി വിറ്റുകിട്ടിയ 65 ലക്ഷം രൂപയാണു സ്റ്റോർ കീപ്പർ വീസയ്ക്കായി ആകാശിന്റെ സഹോദരൻ ശുഭം ലുധിയാനയിലെ മനുഷ്യക്കടത്ത് ഏജന്റിനു നൽകിയത്.
∙ പല സംഘങ്ങൾ, ഒരേ അനുഭവങ്ങൾ
മനുഷ്യക്കടത്ത് സംഘത്തിന്റെ ഇരകളായവർക്കെല്ലാം ഏതാണ്ട് സമാനമായ അനുഭവങ്ങളാണ്. പത്തിലധികം രാജ്യങ്ങളിലൂടെ മെക്സിക്കോയിലെത്തിയതും കാട്ടിലൂടെയുള്ള കാൽനടയാത്രയും ചെറിയ ബോട്ടിലും ചെറു വിമാനങ്ങളിലുമുള്ള അപകടം പിടിച്ച യാത്രകളുമൊക്കെയുണ്ടതിൽ. ഓരോ രാജ്യത്തും ഗുണ്ടാ സംഘങ്ങൾ ഇരകളെ കാത്തിരിപ്പുണ്ടായിരുന്നു. പണം ചോദിച്ച്, അവരെല്ലാം ഇരകളെ തോന്നിയതു പോലെ മർദിച്ചു. പാസ്പോർട്ട് നശിപ്പിച്ചു. വസ്ത്രങ്ങളും മൊബൈൽ ഫോണും ബാഗുകളുമടക്കം വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിച്ചു. പലരും ഇലക്ട്രിക് ഷോക്കിനു വരെ വിധേയരായി. പണം മാത്രമായിരുന്നു ഗുണ്ടാസംഘങ്ങളുടെ ആവശ്യം. ബോർഡർ പട്രോളിന്റെ പിടിയിലായ ശേഷവും ദുരിതം അവസാനിച്ചില്ല. പലർക്കും പൊലീസ് മർദനമേറ്റു. ആവശ്യത്തിനു ഭക്ഷണവും ലഭിച്ചില്ല.
ഒടുവിൽ, കൈകാലുകളിലും അരയിലും ചങ്ങലയുമായി, കുറ്റവാളികളെപ്പോലെ, 41 മണിക്കൂർ ദുരിതയാത്ര. നാട്ടിലേയ്ക്കു തിരിച്ചയയ്ക്കുകയാണെന്നു പോലും ആരും പറഞ്ഞില്ലെന്നും ഇരകൾ പറയുന്നു. മിക്കവരും സുഹൃത്തുക്കൾ വഴിയാണു മനുഷ്യക്കടത്ത് ഏജന്റിന്റെ വലയിലായത്. ദുരിതം സഹിക്കാതെ, തെക്കനമേരിക്കൻ രാജ്യങ്ങളിൽ വച്ചും മെക്സിക്കോയിൽ വച്ചും അതതു രാജ്യങ്ങളിലെ പൊലീസിനു മുന്നിൽ കീഴടങ്ങിയവരുമുണ്ടെന്നും ഇരകൾ പറയുന്നു. ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ടുവെങ്കിലും മനുഷ്യക്കടത്ത് ഏജന്റുമാർക്കെതിരെ കേസിനു പോകാൻ പലർക്കും താൽപര്യമില്ല. രേഖകളില്ലാത്തതു തന്നെ പ്രധാന കാരണം. പണം നൽകിയതെല്ലാം കറൻസിയിലാണ്.
∙ യാത്ര ഡോങ്കി റൂട്ടിലൂടെ!
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റ വഴികളെയാണു ഡോങ്കി റൂട്ടെന്നു വിളിക്കുന്നത്. എളുപ്പത്തിൽ ലഭിക്കുന്ന സന്ദർശക വീസ ഉപയോഗിച്ച് മനുഷ്യക്കടത്തു സംഘങ്ങൾ ഇരകളെ ബ്രസീൽ, കൊളംബിയ, വെനസ്വേല, ബൊളീവിയ തുടങ്ങിയ തെക്കനമേരിക്കൻ രാജ്യങ്ങളിലേക്ക് ആദ്യം എത്തിക്കും. അവിടെനിന്ന് റോഡ് മാർഗവും ചെറു വിമാനങ്ങൾ വഴിയും ബോട്ടുകൾ വഴിയുമൊക്കെ മെക്സിക്കോയിലെത്തിക്കുകയും യുഎസ് അതിർത്തി കടത്തി വിടുകയുമാണു ചെയ്യുന്നത്.
∙ തുടരുമെന്നു ഗ്രാമസർപഞ്ച്
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം ഇതുകൊണ്ടൊന്നും നിലയ്ക്കില്ലെന്നു പറയുകയാണ് ഹരിയാന കൽറോം ഗ്രാമ സർപഞ്ച് (ഗ്രാമമുഖ്യൻ) ദീപേന്ദർ സിങ് റാണ. ‘കൽറോമിൽ നിന്നു മാത്രം 400 പേരിലധികം 5 വർഷത്തിനിടെ വിദേശങ്ങളിൽ കുടിയേറിയിട്ടുണ്ട്. തൊട്ടടുത്ത ബസ്താഡയിൽനിന്നു വിദേശത്തു കുടിയേറിയത് ആയിരത്തിലധികം പേരാണ്. കൂടുതൽ പേരും വിദ്യാർഥികളാണ്. ഇവിടെ ദാരിദ്ര്യമായതു കൊണ്ടല്ല അവർ കുടിയേറ്റം നടത്തുന്നത്, ജീവിതച്ചെലവ് വല്ലാതെ വർധിച്ചു.
4 പേരുള്ള കുടുംബം നല്ല നിലയിൽ ജീവിക്കണമെങ്കിൽ 10 ഏക്കറിലെങ്കിലും കൃഷി വേണം. അതിൽ താഴെയുള്ളവരാണു കുടിയേറ്റക്കാരിൽ ഭൂരിഭാഗവും. നല്ല ജീവിതം തേടിയാണ് എല്ലാവരും കുടിയേറുന്നത്. ചിലർ, പിന്നീട് കുടുംബത്തെയൊന്നാകെ വിദേശത്തേക്കു കൊണ്ടുപോകുന്നു. യുഎസ്, കാനഡ, മാൾട്ട, ബ്രസീൽ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണു കുടിയേറ്റം കൂടുതലും. ഹരിയാനയിലെയും പഞ്ചാബിലെയും ഉൾനാടുകളിൽ നിന്നാണു കുടിയേറ്റം കൂടുതലും. വ്യവസായങ്ങളും ജോലി സാധ്യതയുമുണ്ടായാൽ മാത്രമേ ഇതിനു തടയിടാൻ കഴിയൂ.’– ദീപേന്ദർ സിങ് റാണ പറഞ്ഞു നിർത്തി.