വ്യായാമം ചെയ്യാതെ മരുന്നുകളിലൂടെ ഭാരം കുറയ്ക്കുന്നവരാണോ നിങ്ങൾ? എന്നാൽ ശ്രദ്ധിക്കുക; വരാൻ പോകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് പുതിയ പഠനങ്ങൾ. പലരുടെയും ആത്മവിശ്വാസത്തെ തകർക്കുന്ന അവസ്ഥയാണ് അമിതവണ്ണവും പൊണ്ണത്തടിയും. ഇതിൽനിന്ന് വളരെ എളുപ്പത്തിൽ മോചനം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകുകയുമില്ല. പെട്ടെന്ന് തടി കുറയ്ക്കാനുള്ള കുറുക്കുവഴിയായി ഡോക്ടർമാരുടെ നിർദേശപ്രകാരമല്ലാതെ വിപണിയിൽ ലഭ്യമായ മരുന്നുകൾ പരീക്ഷിക്കുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് കുത്തനെ ഉയർന്നിട്ടുണ്ട്. വ്യായാമത്തെ പടിക്കു പുറത്തുനിർത്തി പെട്ടെന്ന് വണ്ണം കുറയ്ക്കാനായി മരുന്നുകളെ ആശ്രയിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആണെന്നതാണ് യാഥാർഥ്യം. ശാരീരിക ആരോഗ്യത്തേക്കാൾ ശരീരഘടനയ്ക്ക് മുൻതൂക്കവും പ്രാധാന്യവും നൽകുന്ന പ്രവണത സമൂഹത്തിൽ അടുത്തകാലത്ത് വർധിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങളിൽ ഇത് പ്രകടവുമാണ്. അത്തരക്കാർ ഭയക്കേണ്ടതുണ്ടെന്നാണ് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത്. യുഎസിലെ വാഷിങ്ടൻ സർവകലാശാല സ്കൂൾ ഓഫ് മെഡിസിൻ 2025 ജനുവരിയിൽ അവരുടെ നേച്ചർ മെഡിസിൻ ജേണലിലൂടെ പുറത്ത് വിട്ട ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്‌ ശരീരഭാരം നിയന്ത്രിക്കാനുളള ജനപ്രിയ മരുന്നുകളുടെ അപകടസാധ്യതകളെക്കുറിച്ചാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യായാമം ചെയ്യാതെ മരുന്നുകളിലൂടെ ഭാരം കുറയ്ക്കുന്നവരാണോ നിങ്ങൾ? എന്നാൽ ശ്രദ്ധിക്കുക; വരാൻ പോകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് പുതിയ പഠനങ്ങൾ. പലരുടെയും ആത്മവിശ്വാസത്തെ തകർക്കുന്ന അവസ്ഥയാണ് അമിതവണ്ണവും പൊണ്ണത്തടിയും. ഇതിൽനിന്ന് വളരെ എളുപ്പത്തിൽ മോചനം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകുകയുമില്ല. പെട്ടെന്ന് തടി കുറയ്ക്കാനുള്ള കുറുക്കുവഴിയായി ഡോക്ടർമാരുടെ നിർദേശപ്രകാരമല്ലാതെ വിപണിയിൽ ലഭ്യമായ മരുന്നുകൾ പരീക്ഷിക്കുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് കുത്തനെ ഉയർന്നിട്ടുണ്ട്. വ്യായാമത്തെ പടിക്കു പുറത്തുനിർത്തി പെട്ടെന്ന് വണ്ണം കുറയ്ക്കാനായി മരുന്നുകളെ ആശ്രയിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആണെന്നതാണ് യാഥാർഥ്യം.

ശാരീരിക ആരോഗ്യത്തേക്കാൾ ശരീരഘടനയ്ക്ക് മുൻതൂക്കവും പ്രാധാന്യവും നൽകുന്ന പ്രവണത സമൂഹത്തിൽ അടുത്തകാലത്ത് വർധിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങളിൽ ഇത് പ്രകടവുമാണ്. അത്തരക്കാർ ഭയക്കേണ്ടതുണ്ടെന്നാണ് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത്. യുഎസിലെ വാഷിങ്ടൻ സർവകലാശാല സ്കൂൾ ഓഫ് മെഡിസിൻ 2025 ജനുവരിയിൽ അവരുടെ നേച്ചർ മെഡിസിൻ ജേണലിലൂടെ പുറത്ത് വിട്ട ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്‌ ശരീരഭാരം നിയന്ത്രിക്കാനുളള ജനപ്രിയ മരുന്നുകളുടെ അപകടസാധ്യതകളെക്കുറിച്ചാണ്.

ശരീരത്തിൽ വിശപ്പ് എന്ന അനുഭവം ഉണ്ടാക്കുന്ന തലച്ചോറിലെ സിഗ്നലുകളെ നിയന്ത്രിക്കുകയാണ് ഈ മരുന്നുകൾ പ്രാഥമികമായി ചെയ്യുന്നത് (Representative Image: istockphoto)
ADVERTISEMENT

ഒസെംപിക് (ozempic), വെഗോവി (wegovy), മൗഞ്ചാരോ (mounjaro), സെപ്ബൗണ്ട് (zepbound) എന്നീ പേരുകളിൽ വിൽക്കുന്ന (GLP-1 അഗോണിസ്റ്റ്) മരുന്നുകളാണ് പഠനത്തിനു വിധേയമാക്കിയത്. ഈ മരുന്നുകൾക്ക് ലോകത്താകമാനം ആവശ്യക്കാർ വർധിച്ചു വരുന്നതായി പഠനം പറയുന്നു. ഈ മരുന്നുകൾ ആരോഗ്യപരമായ ചില ഗുണങ്ങൾ തരുന്നുണ്ട് എന്നത് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഡിമൻഷ്യ, ആസക്തി എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഈ മരുന്നുകളുടെ അമിത ഉപയോഗം പാൻക്രിയാസ്, വ‍ൃക്ക തുടങ്ങിയവയെ ഗുരുതരമായി ബാധിക്കുമെന്നതും റിപ്പോർട്ടിൽ വ്യക്തമാണ്.

ഒന്നിലധികം ശരീര സംവിധാനങ്ങളെ ഒരേസമയം സ്വാധീനിക്കുന്നതിലൂടെ പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കാൻ ഇത്തരം മരുന്നുകൾക്ക് കഴിയുന്നതിനാൽ സെലിബ്രിറ്റികൾക്കും സിനിമാ താരങ്ങൾക്കുമിടയിൽ വൻ അംഗീകാരവും സ്വീകാര‍്യതയുമാണ് ഇത്തരം മരുന്നുകൾക്കുള്ളത്. ഇലോൺ മസ്ക് മുതൽ ആമി ഷൂമർ വരെയുളള സെലിബ്രിറ്റികൾ പല വേദികളിലും ശരീരഭാരം കുറയ്ക്കാൻ സഹായിച്ച ഒസെംപിക് പോലെയുളള മരുന്നുകളെ പറ്റി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതേത്തുടർന്ന് ഇത്തരം മരുന്നുകൾക്ക് ആഗോളതലത്തിൽ ആവശ്യക്കാരുമേറി. ഇലോൺ മസ്കിന്റെ വെളിപ്പെടുത്തലിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ‘ഹോളിവുഡ് സീക്രട്ട്’ എന്ന് വിളിപ്പേരുളള ഈ മരുന്നുകൾ.

നടി ആമി ഷൂമർ ‘കൈൻഡ പ്രെഗ്‌നന്റ്’ എന്ന ചിത്രത്തിൽ (Photo Arranged)

∙ എന്താണ് ജിഎല്‍പി–1 അഗോണിസ്റ്റ് മരുന്നുകൾ?

ഗ്ലൂക്കജൻ ലൈക്ക് പെപ്റ്റൈഡ് എന്നാണ് ജിഎൽപി–1ന്റെ പൂർണരൂപം. സെമാഗ്ലൂട്ടൈഡ്, ലിരാഗ്ലൂട്ടൈഡ് എന്നീ വിഭാഗത്തിൽപ്പെട്ട മരുന്നുകളാണിത്. ടൈപ് 2 പ്രമേഹ ചികിൽസയ്ക്കാണ് ഈ മരുന്നുകൾ ഉപയോഗിക്കുന്നത്. അതേസമയം, ശരീരഭാരം കുറയാനും ഈ മരുന്നുകൾ കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വാഭാവികമായി കുടലിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോണാണ് ഗ്ലൂക്കജൻ. ഗ്ലൂക്കജൻ ഹോർമോണിന്റെ ഉൽപാദനം വർധിപ്പിക്കാൻ ജിഎൽപി–1 മരുന്നുകൾ സഹായിക്കുന്നു.

ഡോക്ടർമാരുടെ നിർദേശപ്രകാരമല്ലാതെ ഇത്തരം ഗുളികകൾ കഴിക്കുന്ന ആളുകളുടെ മുഖത്തെ കൊഴുപ്പ് നഷ്ടപ്പെട്ട് തൊലിചുളിയുന്ന അവസ്ഥ (ഒസെംപിക് ഫേസ്) യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ADVERTISEMENT

ഇൻസുലിൻ ഉൽപാദനത്തിൽ പാൻക്രിയാസിനെ സഹായിക്കുക എന്നതാണ് ഗ്ലൂക്കജനുകളുടെ പ്രധാന ജോലി. ശരീരത്തിൽ വിശപ്പ് എന്ന അനുഭവം ഉണ്ടാക്കുന്ന തലച്ചോറിലെ സിഗ്നലുകളെ നിയന്ത്രിക്കുകയാണ് ഈ മരുന്നുകൾ പ്രാഥമികമായി ചെയ്യുന്നത്. ഈ മരുന്നുകൾ തലച്ചോറിൽ പ്രവർത്തിച്ച് വിശപ്പ് കുറയ്ക്കുകയും വയർ ശൂന്യമാകുന്നത് വൈകിപ്പിക്കുകയും ചെയ്യും. മസ്തിഷ്കത്തിൽ ഹൈപ്പോതലാമസിലെ വിശപ്പിനെ നിയന്ത്രിക്കുന്ന ഭാഗത്ത് നേരിട്ട് സ്വാധീനം ചെലുത്തുന്നതിനാൽ ‍ കൂടുതൽ സമയം വയറു നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടുകയും ഭക്ഷണത്തോടുളള ആസക്തി കുറച്ച് അമിത ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർ ശരിയായി പോഷകാഹാരം കഴിക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും വേണമെന്നും എഫ്ഡിഎ വ്യക്തമാക്കിയിട്ടുണ്ട് (Representative Image: www.istockphoto.com)

ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെയ്തും ശരീരഭാരം കുറയ്ക്കാൻ മടിക്കുന്നവരും അതിനായി സമയം കണ്ടെത്താൻ കഴിയാത്തവരും എളുപ്പവഴി എന്ന നിലയ്ക്ക് ആശ്രയിക്കുന്നത് കുത്തിവയ്പ്പുകളായും ഗുളിക രൂപത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ഇത്തരം മരുന്നുകളെയാണ്. സെമാഗ്ലൂട്ടൈഡ് പോലുള്ള മരുന്നുകൾ ആഴ്ചയിൽ ഒരിക്കൽ മാത്രം കുത്തിവയ്പ്പായി ഉപയോഗിക്കാവുന്നതായതിനാൽ ദിവസവും മരുന്ന് കഴിക്കേണ്ടതില്ല. തൈറോയ്ഡ് സംബന്ധിച്ച ചികിൽസയെടുക്കുന്നവരും കാൻസർ രോഗികളും ഇത്തരം മരുന്നുകൾ കഴിക്കരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടാതെ ഡോക്ടർമാരുടെ നിർദേശപ്രകാരമല്ലാതെ ഇത്തരം ഗുളികകൾ കഴിക്കുന്ന ആളുകളുടെ മുഖത്തെ കൊഴുപ്പ് നഷ്ടപ്പെട്ട് തൊലിചുളിയുന്ന അവസ്ഥ (ഒസെംപിക് ഫേസ്) യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയായവർക്കും ബോഡി മാസ് ഇൻഡക്സ് (BMI) 30ന് മുകളിൽ ഉളളവർക്കും ഈ ഗുളികകൾ ഡോക്ടർമാരുടെ നിർദേശത്തിൽ ഉപയോഗിക്കാം.

∙ ജിഎൽപി-1 മരുന്നുകള്‍ എന്തിന്?

1) ശരീരഭാരം നിയന്ത്രിക്കുന്നു
2) പ്രമേഹം കുറയ്ക്കുന്നു. രക്തത്തിലെ അമിത പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
3) ഹ‍ൃദയ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നു.
4) ദഹന പ്രക്രിയയുടെ വേഗത കുറയ്ക്കുന്നു.

∙ പാർശ്വഫലങ്ങൾ

1) മനംപിരട്ടൽ, ഛർദി, കഠിനമായ വയറുവേദന, മലബന്ധം, നെഞ്ചെരിച്ചിൽ തുടങ്ങി ദഹനസംബന്ധമായ പ്രശ്നങ്ങൾ
2) പിത്താശയത്തിൽ കല്ല്, പിത്തനാളികളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ
3) ഹോർമോൺ വ്യതിയാനങ്ങൾ, പാൻക്രിയാസിൽ ഉണ്ടാകുന്ന വീക്കം, വേദന.
4) വൃക്കയിൽ തകരാറുകൾ, തൈറോയ്ഡ് ഗ്രന്ഥികളിൽ ഉണ്ടാകുന്ന മുഴകൾ
5) ചിലരിൽ അമിതമായ ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ കാണപ്പെടാറുണ്ട്.
6) മാനസികാവസ്ഥയിലെ മാറ്റങ്ങൾ തലവേദന, തലകറക്കം, ശ്വാസതടസ്സം എന്നിവയിലേക്കും നയിക്കുന്നു.

ADVERTISEMENT

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ– FDA) അംഗീകരിച്ച മരുന്നുകൾ സുരക്ഷാപരിശോധനകൾ കഴിഞ്ഞവയാണെങ്കിലും അവയ്ക്കും പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. അടുത്തസമയത്ത് പ്രമേഹമില്ലാത്ത, അമിതവണ്ണമുളള ആളുകളിൽ ശരീരഭാരം കുറയ്ക്കാനും ജിഎല്‍പി–1 മരുന്നുകളെ എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്. അമിത വണ്ണത്തിനോ അമിതഭാരത്തിനോ ഇവ ഉപയോഗിക്കുമ്പോൾ പ്രമേഹത്തിന് നിർദേശിക്കുന്നതിനേക്കാൾ ഉ‍യർന്ന അളവിലാണ് മരുന്നുകൾ ഉപയോഗിക്കേണ്ടി വരുന്നത്. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ഇത്തരം മരുന്നുകൾ ശുപാർശ ചെയ്യുന്നുമില്ല.

∙ മരുന്നിനൊപ്പം വ്യായാമവും വേണോ?

ശരിയായ വ്യായാമം കൂടിയുണ്ടെങ്കിൽ മാത്രമേ ശരീരഭാരം കുറയ്ക്കാനുളള മരുന്നുകൾ ശരിക്കും ഗുണകരമാകൂവെന്നും പുതിയ പഠനങ്ങൾ വ‍ൃക്തമാക്കുന്നു. വ്യായാമമില്ലാതെ മരുന്നുമാത്രം കഴിച്ച് ഭാരം കുറച്ചാൽ ഈ മരുന്നുകളുടെ ഉപയോഗം നിർത്തുമ്പോൾ കുറച്ച ഭാരം അതേവേഗത്തിൽ തിരികെയെത്തും. ഈ മരുന്നുകൾ കഴിക്കുകയും അതിനൊപ്പം മുടങ്ങാതെ വ്യായാമം ചെയ്യുകയും ചെയ്യുന്നവർക്ക് ചികിൽസ അവസാനിപ്പിച്ച് ഒരു വർഷത്തിനുശേഷവും പ്രയോജനകരമായ ഗുണങ്ങൾ നിലനിർത്താനായെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വ്യായാമമില്ലാതെ മരുന്നുകൾ കഴിച്ചവർക്ക് നഷ്ടപ്പെട്ട ഭാരത്തിന്റെ എഴുപത് ശതമാനത്തിലധികമാണ് തിരികെ വന്നത്. കൂടുതലും കൊഴുപ്പിന്റെ രൂപത്തിലും.

ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ വ്യായാമം ഇല്ലാതെ പറ്റില്ല (Representative Image: www.istockphoto.com)

വെഗോവി, സെപ്ബൗണ്ട് തുടങ്ങിയ മരുന്നുകൾക്ക് അംഗീകാരം നൽകുമ്പോൾതന്നെ ഈ മരുന്നുകൾ കഴിക്കുന്നവർ ശരിയായി പോഷകാഹാരം കഴിക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും വേണമെന്ന് എഫ്ഡിഎ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശരീരഭാരം ഗണ്യമായി കുറയ്ക്കേണ്ട ആളുകൾക്ക് ജിഎൽപി-1 മരുന്നുകൾ മാത്രം പോരാ. പോഷകാഹാരത്തിലൂടെ ശരീരത്തിലെ പ്രോട്ടീൻ, ജലാംശം എന്നിവ നിലനിർത്തേണ്ടതും ആവശ്യമാണ്. അങ്ങനെ നിലനിർത്തിയില്ലെങ്കിൽ മരുന്നിന്റെ പാർശ്വഫലങ്ങൾ കടുത്ത തോതിൽ അനുഭവപ്പെടാം. അതിനാൽ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ വ്യായാമം ഇല്ലാതെ പറ്റില്ലെന്നുതന്നെയാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

∙ കുട്ടികളിൽ സുരക്ഷിതമാണോ ഈ മരുന്നുകൾ?

12 വയസ്സിന് മുകളിലുളള കൗമാരക്കാരായ കുട്ടികളിലും ശരീരഭാരം കുറയ്ക്കാനുളള മരുന്നുകൾ ഉപയോഗിക്കാറുണ്ട്. എഫ്ഡിഎ അംഗീകരിച്ച മരുന്നാണെങ്കിൽക്കൂടി ഈ മരുന്നുകൾ കുട്ടികളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ഗവേഷണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം കുട്ടികളിലും കൗമാരക്കാരിലുമുള്ള പൊണ്ണത്തടി 1990നു ശേഷം നാലിരട്ടിയായി വർധിച്ചിട്ടുണ്ട്.

വണ്ണം കുറയ്ക്കാനുള്ള മരുന്നിന്റെ ദീർഘകാല ഉപയോഗത്തിന്റെ അനന്തര ഫലങ്ങൾ കുട്ടികളിലും കൗമാരക്കാരിലും പഠനവിധേയമാക്കേണ്ടതുണ്ട് (Representative Image: www.istockphoto.com)

മരുന്നുകളോടൊപ്പം ആരോഗ്യകരമായ ഭക്ഷണത്തിലും വ്യായാമത്തിലും കൂടി ശ്രദ്ധിക്കാൻ ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. ‌എന്നാൽ മുതിർന്നവരുടേതു പോലെത്തന്നെ കുട്ടികളിലും ഈ മരുന്നുകൾ പാർശ്വഫലങ്ങളുണ്ടാക്കുന്നുണ്ട്. ഡോക്റുടെ കൃത്യമായ നിർദേശമോ കുറിപ്പടിയോ കൂടാതെ ഭാരം കുറയ്ക്കാനുളള മരുന്നുകൾ കുട്ടികൾക്ക് കൊടുക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികളിലും കൗമാരക്കാരിലും ഈ മരുന്നിന്റെ ദീർഘകാല ഉപയോഗത്തിന്റെ അനന്തര ഫലങ്ങൾ പഠനവിധേയമാക്കേണ്ടതുമാണ്.

∙ ഇന്ത്യയിൽ എന്താണ് അവസ്ഥ?

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന സെമാഗ്ലൂട്ടൈഡ് ഗുളികകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വർധിച്ചതിനാൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകളാണ് ഈയിനത്തിൽ രാജ്യത്ത് വിറ്റുപോകുന്നത്. ഒരിനം മരുന്നിന്റെ 10 ഗുളികകൾ അടങ്ങുന്ന സ്ട്രിപ്പിന് ഏകദേശം 4000 രൂപയ്ക്കടുത്താണ് വില. ശരീരത്തിൽ കുത്തിവയ്ക്കാവുന്ന തരത്തിലുളള മറ്റൊരു തരം മരുന്നും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നുണ്ട്. ഇത് വ‍്യാപകമായി ലഭ‍്യമല്ലെങ്കിലും നിയമപരമായി ഇറക്കുമതിക്ക് വിലക്കില്ലെന്നതിനാൽ ഭാവിയിൽ ഇതും രാജ്യത്ത് സാധാരണയായേക്കാം.

(വിവരങ്ങൾക്ക് കടപ്പാട്: ലിജി ജോസ്, ഡയറ്റിഷ‌്യൻ, എസ്എച്ച് മെഡിക്കൽ സെന്റർ, കോട്ടയം)

English Summary:

Weight Loss Pills in India: The Growing Demand and Potential Dangers. The Side Effects of Popular Weight Loss Drugs