തോക്ക്, മഴു, കത്തി... 1200 യാത്രികരുമായി രാജധാനി റാഞ്ചി; വിലപേശിയിട്ടും വിട്ടുകൊടുക്കാതെ കേന്ദ്രം; കാട്ടിലേക്ക് ‘ഓടിച്ചുവിട്ട്’ ഓപറേഷൻ

‘രാജ്യത്തെ പ്രീമിയം ട്രെയിനായ രാജധാനിയെ റാഞ്ചി!’ വൈകിട്ട് നാലോടെ ന്യൂസ് ചാനലുകളിൽ ഒരു വരി വാർത്ത ബ്രേക്കിങ് ന്യൂസായി എത്തുമ്പോൾ അതിനും മണിക്കൂറുകൾക്കു മുൻപേ ഭുവനേശ്വർ രാജധാനി എക്സ്പ്രസ് വനപ്രദേശത്തു നിശ്ചലമായിരുന്നു. 1200 യാത്രക്കാരുമായി ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് രാജ്യതലസ്ഥാനം ലക്ഷ്യമാക്കിയാണ് രാജധാനി എക്സ്പ്രസ് പുറപ്പെട്ടത്. എന്നാൽ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരിലെ ബൻസ്‌ഥലയിൽ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റ് കെ. ആനന്ദ് റാവു ട്രാക്കിൽ അകലെയായി ചുവപ്പുകൊടികൾ കണ്ടത്. ഇതോടെ വേഗം കുറച്ചു. കുറച്ചുകൂടി അടുത്തേക്ക് എത്തിയപ്പോൾ കണ്ടത് ട്രാക്കിൽ വീണുകിടക്കുന്ന മരം. പിന്നീട് സംഭവിച്ചത് ഇന്ത്യയെത്തന്നെ ഞെട്ടിച്ച ഒരു അപൂർവ ‘തട്ടിക്കൊണ്ടുപോകലാ’യിരുന്നു. 2009 ഒക്ടോബറിലായിരുന്നു സംഭവം. അതിവേഗക്കാരനായ രാജധാനി പാതിവഴിയിൽ ബ്രേക്കിട്ടത് രാജ്യമൊട്ടാകെ വാർത്തയായി. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു രാജധാനി പോലെയുള്ള അതിവേഗ ട്രെയിൻ തട്ടിയെടുത്ത സംഭവം. ചമ്പലിലെ കൊള്ളക്കാരുടെ കഥ പറഞ്ഞ ബോളിവുഡ് സിനിമകളിൽ ഒട്ടേറെ തവണ കുതിരപ്പുറത്തേറി എത്തുന്ന കൊള്ളക്കാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ തടഞ്ഞു കൊള്ളയടിക്കുന്ന രംഗങ്ങളുണ്ട്. എന്നാൽ ഇതുപോലെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച 1200 യാത്രക്കാരുടെ അവസ്ഥ എന്താവും? 2009ൽ ബംഗാളിൽ മാവോയിസ്റ്റുകൾ രാജധാനി എക്സ്പ്രസ് തട്ടിയെടുത്തത് എങ്ങനെയാണ്? അന്ത്യശാസനം നൽകി മണിക്കൂറുകളോളം യാത്രക്കാരെ തടവിൽവച്ച മാവോയിസ്റ്റുകളെ എങ്ങനെയാണ് തുരത്തിയത്? ഈ ഓപറേഷനിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചോ? വായിക്കാം ‘ഡാർക്ക് സ്റ്റോറീസി’ൽ.

‘രാജ്യത്തെ പ്രീമിയം ട്രെയിനായ രാജധാനിയെ റാഞ്ചി!’ വൈകിട്ട് നാലോടെ ന്യൂസ് ചാനലുകളിൽ ഒരു വരി വാർത്ത ബ്രേക്കിങ് ന്യൂസായി എത്തുമ്പോൾ അതിനും മണിക്കൂറുകൾക്കു മുൻപേ ഭുവനേശ്വർ രാജധാനി എക്സ്പ്രസ് വനപ്രദേശത്തു നിശ്ചലമായിരുന്നു. 1200 യാത്രക്കാരുമായി ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് രാജ്യതലസ്ഥാനം ലക്ഷ്യമാക്കിയാണ് രാജധാനി എക്സ്പ്രസ് പുറപ്പെട്ടത്. എന്നാൽ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരിലെ ബൻസ്‌ഥലയിൽ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റ് കെ. ആനന്ദ് റാവു ട്രാക്കിൽ അകലെയായി ചുവപ്പുകൊടികൾ കണ്ടത്. ഇതോടെ വേഗം കുറച്ചു. കുറച്ചുകൂടി അടുത്തേക്ക് എത്തിയപ്പോൾ കണ്ടത് ട്രാക്കിൽ വീണുകിടക്കുന്ന മരം. പിന്നീട് സംഭവിച്ചത് ഇന്ത്യയെത്തന്നെ ഞെട്ടിച്ച ഒരു അപൂർവ ‘തട്ടിക്കൊണ്ടുപോകലാ’യിരുന്നു. 2009 ഒക്ടോബറിലായിരുന്നു സംഭവം. അതിവേഗക്കാരനായ രാജധാനി പാതിവഴിയിൽ ബ്രേക്കിട്ടത് രാജ്യമൊട്ടാകെ വാർത്തയായി. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു രാജധാനി പോലെയുള്ള അതിവേഗ ട്രെയിൻ തട്ടിയെടുത്ത സംഭവം.
ചമ്പലിലെ കൊള്ളക്കാരുടെ കഥ പറഞ്ഞ ബോളിവുഡ് സിനിമകളിൽ ഒട്ടേറെ തവണ കുതിരപ്പുറത്തേറി എത്തുന്ന കൊള്ളക്കാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ തടഞ്ഞു കൊള്ളയടിക്കുന്ന രംഗങ്ങളുണ്ട്. എന്നാൽ ഇതുപോലെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച 1200 യാത്രക്കാരുടെ അവസ്ഥ എന്താവും? 2009ൽ ബംഗാളിൽ മാവോയിസ്റ്റുകൾ രാജധാനി എക്സ്പ്രസ് തട്ടിയെടുത്തത് എങ്ങനെയാണ്? അന്ത്യശാസനം നൽകി മണിക്കൂറുകളോളം യാത്രക്കാരെ തടവിൽവച്ച മാവോയിസ്റ്റുകളെ എങ്ങനെയാണ് തുരത്തിയത്? ഈ ഓപറേഷനിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചോ? വായിക്കാം ‘ഡാർക്ക് സ്റ്റോറീസി’ൽ.
∙ 2009 ഒക്ടോബർ 27, ഉച്ച 2.35
‘‘ഞങ്ങൾ ട്രെയിനിലല്ല ഒരു കപ്പലിലാണെന്ന് തോന്നി, ചുറ്റിലും സൊമാലിയൻ കടൽക്കൊള്ളക്കാർ ഞങ്ങളെ വളഞ്ഞിട്ടതുപോലെ’’. – മാവോയിസ്റ്റുകൾ തട്ടിയെടുത്ത രാജധാനിയിലെ ഒരു യാത്രക്കാരന്റെ ദേശീയ മാധ്യമത്തിനോടുള്ള പ്രതികരണമായിരുന്നു ഇത്. മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ ബംഗാളിലെ വനമേഖലയിലൂടെ അതിവേഗത്തിൽ ഡൽഹിയെ ലക്ഷ്യമാക്കി പായുകയായിരുന്നു രാജധാനി. വളരെ കുറവ് സ്റ്റേഷനുകളിൽ മാത്രം സ്റ്റോപ്പുള്ള രാജധാനി എക്സ്പ്രസ് അന്നു നിയന്ത്രിച്ചിരുന്നത് ലോക്കോ പൈലറ്റുമാരായ കെ. ആനന്ദ് റാവുവും കെ.ജി.റാവുവും. ഉച്ചയ്ക്ക് രണ്ടരയോടെ ബൻസ്‌ഥല വനമേഖലയ്ക്ക് സമീപമെത്തിയപ്പോഴാണ് ദൂരെനിന്നും ചുവന്ന നിറത്തിലുള്ള കൊടികൾ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെടുന്നത്.
ട്രാക്കിൽ എന്തെങ്കിലും അപകടമുണ്ടെന്ന സൂചനയെന്നു കരുതി ബ്രേക്കിൽ സർവശക്തിയുമെടുത്ത് ലോക്കോപൈലറ്റ് അമർത്തി ട്രെയിനിന്റെ വേഗം കുറച്ചു. അപായ സൂചന ലഭിച്ച സ്ഥലത്തേയ്ക്ക് ട്രെയിൻ പതിയെ നീങ്ങുന്തോറും ആയുധധാരികളായ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയതു കണ്ടു. വേഗം കൂട്ടി നിർത്താതെ അവരെ കടന്നു പോകാന്‍ കഴിയില്ലെന്ന് ട്രാക്കിലേക്ക് നോക്കിയപ്പോഴാണ് ലോക്കോ പൈലറ്റുമാർക്ക് മനസ്സിലായത്. റെയിൽവേ ട്രാക്കിലേക്കു വൻ വൃക്ഷം മുറിച്ചിട്ടിരിക്കുന്നു. ഒപ്പം തടിക്കഷ്ണങ്ങളും.
കീഴടങ്ങിയതുപോലെ രാജധാനി വനമേഖലയിൽ നിശ്ചലമായി. പൊടുന്നനെ മാവോയിസ്റ്റുകൾ ട്രെയിനിനെ മുദ്രാവാക്യം വിളികളോടെ വലയം ചെയ്തു. മഴു, കത്തി, കുന്തം, അമ്പും വില്ലും തുടങ്ങിയ ആയുധങ്ങളായിരുന്നു അവരിൽ മിക്കവരുടെയും കൈകളിൽ. കുറച്ചാളുകൾ തോക്കുകളും ഉയർത്തിപ്പിടിച്ചിരുന്നു. ആദ്യമേ ജനക്കൂട്ടം ലോക്കോ പൈലറ്റുമാരെ രണ്ടു പേരെയും ക്യാബിനിൽ നിന്നും വലിച്ചിറക്കി കസ്റ്റഡിയിലാക്കി, ശേഷം അവരുടെ മൊബൈൽ ഫോണുകളും വോക്കി ടോക്കിയും പിടിച്ചെടുത്തു.
∙ 2009 ഒക്ടോബർ 27, വൈകിട്ട് 4
അതിവേഗക്കാരനെ ബംഗാളിലെ വനത്തിൽ തടഞ്ഞ് തട്ടിയെടുത്ത സംഭവം രാജ്യതലസ്ഥാനത്ത് എത്തിയപ്പോൾ മണിക്കൂറുകൾ വൈകി. ഈ വിവരം പുറംലോകത്തെ അറിയിച്ചതും മാവോയിസ്റ്റുകളായിരുന്നു. ആദ്യമേ ഖരഗ്പൂരിലുള്ള ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫിസിലേക്ക് വിളിച്ച മാവോയിസ്റ്റുകളുടെ നേതാവ് സന്തോഷ് പത്ര ട്രെയിൻ തങ്ങളുടെ കസ്റ്റഡിയിലാണെന്നും അരമണിക്കൂറിനുള്ളിൽ തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കർശനമായ നടപടികളുണ്ടാവുമെന്നും മുന്നറിയിപ്പു നൽകി.
വൈകിട്ട് നാലോടെയായിരുന്നു ഈ വിളിയെത്തിയത്. പിന്നാലെ സന്തോഷ് പത്ര മുൻകൈ എടുത്തു പത്രം, ടെലിവിഷൻ ചാനൽ എന്നിവയുടെ ഓഫിസുകളിലേക്കും വിവരം എത്തിച്ചു. ഇതോടെ രാജധാനി റാഞ്ചിയ വിവരം എല്ലായിടത്തും പ്രചരിച്ചു. എന്നാൽ അതിനും മുൻപേ വിവരം റെയിൽവേ അധികൃതർ കേന്ദ്രത്തെ അറിയിച്ചിരുന്നു.
∙ അരമണിക്കൂർ 22 ആവശ്യം, ഭയന്നുവിറച്ച് യാത്രക്കാർ
മാവോയിസ്‌റ്റുകളുടെ മുൻനിര സംഘടനയായ പിസിപിഎ (പൊലീസ് അതിക്രമങ്ങൾക്കെതിരായ ജനകീയ സംഘടന) ബന്ദ് പ്രഖ്യാപിച്ച ദിവസമാണ് ട്രെയിൻ പിടിച്ചെടുത്തത്. പൊലീസ് അതിക്രമങ്ങൾക്ക് എതിരെയായിരുന്നു ജനകീയ സംഘടനയുടെ പേരിൽ മാവോയിസ്റ്റുകൾ ബന്ദ് പ്രഖ്യാപിച്ചത്. ട്രെയിൻ പിടിച്ചെടുത്ത ബൻസ്‌ഥലയ്ക്കു 10 കിലോമീറ്റർ അകലെ ജർഗ്രാമിൽ ഒരാഴ്ച മുൻപ് നക്സലുകൾ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചു രണ്ടു കോൺസ്‌റ്റബിൾമാരെ കൊലപ്പെടുത്തി ആയുധങ്ങൾ തട്ടിയെടുത്തിരുന്നു. സ്റ്റേഷൻ ഓഫിസറായ അതീന്ദ്രനാഥ് ദത്തയെ തടഞ്ഞുവച്ച നക്സലുകൾ സർക്കാരുമായി വിലപേശുകയും അതിന്റെ ഫലമായി, പൊലീസ് കസ്‌റ്റഡിയിലുള്ള നക്സലുകളെ വിട്ടയപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമായും വനിതകളായ നക്സലുകളെയാണ് ഉപാധി വച്ച് അവർ പുറത്തെത്തിച്ചത്. രണ്ടുദിവസത്തോളമാണ് ഇതിനായി ദത്തെയെ മാവോയിസ്റ്റുകൾ പിടിച്ചുവച്ചത്.
പിടികൂടിയ നക്സലുകളെ ഇങ്ങനെ വിട്ടയച്ചത് ബംഗാളിൽ ഏറെ വിവാദമായിരുന്നു. അതിനാൽ ഇക്കുറി കരുതലോടെയാണ് സംസ്ഥാനം ഭരിക്കുന്ന സിപിഎം സർക്കാർ രാജധാനി വിഷയത്തിൽ പ്രതികരിച്ചത്. ഇതിനുള്ള മറ്റൊരു കാരണം അക്കാലത്തെ റെയിൽവേ മന്ത്രിയായിരുന്ന യുപിഎ സർക്കാരിലെ മമത ബാനർജിയുമായി സിപിഎമ്മിനുണ്ടായിരുന്ന രാഷ്ട്രീയ വൈരാഗ്യവും. എന്നാൽ ഇതിനെല്ലാം ഇടയിൽ മരണം മുന്നിൽക്കണ്ട് 1200 യാത്രക്കാർ രാജധാനിയിൽ ഭയപ്പാടോടെ സമയം തള്ളി നീക്കി.
രാജധാനി ട്രെയിൻ വിട്ടയയ്ക്കുന്നതിനായി 22 ആവശ്യങ്ങളാണ് മാവോയിസ്റ്റുകൾ ഭരണകൂടത്തിനു മുന്‍പിൽ വച്ചത്. ഇതിൽ പ്രധാനം പിസിപിഎ നേതാവ് ഛത്രധർ മഹാതോയുടെ മോചനമായിരുന്നു. രണ്ടുമാസം മുൻപാണ് ഇയാൾ അറസ്റ്റിലായത്. മഹാതോയ്ക്കു പുറമേ ജയിലിലുള്ള മറ്റു മുൻനിര നേതാക്കളുടെ മോചനം, പൊലീസ് സായുധ സേനകളുടെ പിന്മാറ്റം തുടങ്ങിയവയെല്ലാം ട്രെയിൻ മോചനത്തിനു പകരമായി മാവോയിസ്റ്റുകൾ ആവശ്യപ്പെട്ടു. ഒരാഴ്ച മുൻപ് പൊലീസ് സ്റ്റേഷനിൽ ആക്രമണം നടത്തി ആവശ്യങ്ങൾ നേടിയെടുത്ത ബലത്തിലായിരുന്നു മാവോയിസ്റ്റുകൾ ഇത്രയും ആവശ്യങ്ങൾ ഉന്നയിച്ചത്.
∙ സമയപരിധി കഴിഞ്ഞു, തയാറെടുത്ത് സേന
അരമണിക്കൂർ സമയപരിധി നാലരയോടെ കഴിഞ്ഞു. എന്നിട്ടും മാവോയിസ്റ്റുകള്‍ പ്രതീക്ഷിച്ച തീരുമാനങ്ങളൊന്നും സർക്കാർതലത്തിൽ എടുത്തില്ല. ഈ സമയം ട്രെയിനിനു ചുറ്റും തടിച്ചു കൂടിയ മാവോയിസ്‌റ്റുകൾ ട്രെയിനിന്റെ ജനൽ ചില്ലകൾ കല്ലും ആയുധങ്ങളും ഉപയോഗിച്ച് തകർക്കുകയും ബോഗികളിൽ തങ്ങളുടെ ആവശ്യങ്ങൾ പെയിന്റുപയോഗിച്ച് എഴുതുകയും ചെയ്തു. ഭയപ്പാടിൽ വാതിലുകൾ അകത്തുനിന്ന് പൂട്ടിയാണ് യാത്രക്കാർ ഇരുന്നത്. എന്നാല്‍ ചില ബോഗികളുടെ വാതിലുകൾ ബലമായി മാവോയിസ്റ്റുകൾ തുറന്നതോടെ യാത്രക്കാർ കൂടുതൽ പരിഭ്രാന്തരായി. അതേസമയം യാത്രക്കാരെ ഉപദ്രവിക്കാൻ ഇവരാരും തുനിഞ്ഞില്ല. ഈ സമയം സർക്കാർ തലത്തിൽ ഡൽഹിയും ബംഗാളും തമ്മിൽ ചർച്ചകൾ ആരംഭിച്ചിരുന്നു.
‘‘ഞാൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവുമായി സംസാരിച്ചു, അവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു’’– ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ വാക്കുകളിലുണ്ടായിരുന്നത് സർക്കാരിന്റെ നിലപാടായിരുന്നു. ആദ്യം മുതൽക്കേ മാവോയിസ്റ്റുകളുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സർക്കാർ മുന്നോട്ടുപോയത്. ഇതിനൊപ്പം യാത്രക്കാരെ മോചിപ്പിക്കുന്നതിനായി സുരക്ഷാ സേനയെ സ്ഥലത്ത് എത്തിക്കുന്നതിനായി ശ്രമം ആരംഭിച്ചു. ഒപ്പം യാത്രക്കാരെ സുരക്ഷിതമായി സ്ഥലത്തു നിന്ന് മാറ്റുന്നതിനായി മറ്റൊരു ട്രെയിൻ ഏർപ്പാടാക്കുവാനും തീരുമാനിച്ചു. സേനയുടെ ഓപറേഷൻ കഴിഞ്ഞയുടൻ രക്ഷാട്രെയിൻ സ്ഥലത്ത് എത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇരുട്ടുവീണുതുടങ്ങിയതും ദുർഘട പാതകളും വനപ്രദേശത്തേക്കു സേനാ നീക്കം വൈകിപ്പിച്ചു.
∙ കേന്ദ്രസേന ഇറങ്ങി, 5 മണിക്കൂറിൽ മോചനം
മാവോയിസ്റ്റുകൾ രാജധാനി ട്രെയിൻ തട്ടിയെടുത്ത സംഭവം വൈകിട്ട് മൂന്നരയോടെയാണ് റെയിൽവേ അധികൃതർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുന്നത്. എവിടെയാണ് ട്രെയിൻ തടഞ്ഞിട്ടിരിക്കുന്നതെന്ന് കണ്ടെത്തുന്ന ശ്രമങ്ങൾ ആദ്യമേ സുരക്ഷാ ഏജൻസികൾ ആരംഭിച്ചിരുന്നു. രക്ഷാസംഘത്തിന് എളുപ്പം എത്തിച്ചേരാനാകാത്ത വനപ്രദേശമാണ് മാവോയിസ്റ്റുകൾ ട്രെയിൻ പിടിച്ചെടുക്കുന്നതിനായി തിരഞ്ഞെടുത്തിരുന്നത്. ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെ സ്ഥലം കണ്ടെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിആർപിഎഫിനെ രക്ഷാ ദൗത്യത്തിന്റെ ചുമതല ഏൽപ്പിച്ചു. ട്രെയിൻ നിർത്തിയിട്ടതിന് പത്തുകിലോമീറ്റർ ചുറ്റളവിൽ സിആർപിഎഫിന്റെ ഒരു ക്യാംപ് ഉണ്ടായിരുന്നതും കാര്യങ്ങൾ എളുപ്പമാക്കി.
150 അംഗങ്ങളുള്ള സിആർപിഎഫ് ഭടൻമാർക്കൊപ്പം ബംഗാൾ പൊലീസിലെ ഒരു സംഘവും ഓപറേഷനിൽ ഒപ്പം ചേർന്നു. കുഴിബോംബുകൾ വഴിയിൽ ഒളിപ്പിച്ച് സുരക്ഷാഭടന്മാരുടെ വാഹനങ്ങൾ തകർക്കുന്ന ആക്രമണരീതിയാണ് പതിവായി മാവോയിസ്റ്റുകൾ സ്വീകരിച്ചിരുന്നത്. ഇവിടെയും അത്തരം കെണികൾ പ്രതീക്ഷിച്ച സിആർപിഎഫ് വാഹനങ്ങൾ പരമാവധി ഒഴിവാക്കി കാട്ടിലൂടെ നടന്നു പോകാനുള്ള പദ്ധതിയാണ് തയാറാക്കിയത്. ഇതു രക്ഷാദൗത്യത്തിന്റെ സമയം ദീർഘിപ്പിച്ചു. ഏഴരയോടെ സ്ഥലത്തെത്തിയ സിആർപിഎഫ് ഭടൻമാരെ കണ്ടതും മാവോയിസ്റ്റുകൾ എതിർക്കാൻ നില്‍ക്കാതെ സ്ഥലത്തുനിന്ന് കാട്ടിലേക്ക് ഓടി മറഞ്ഞു. ഞൊടിയിടയിൽ ട്രെയിനിന്റെ നിയന്ത്രണം സിആർപിഎഫ് ഏറ്റെടുത്തു.
അതിനിടെ മറ്റൊരു അപകടം സംഭവിച്ചു. മാവോയിസ്റ്റുകൾ ട്രെയിൻ തടഞ്ഞയിടത്തേക്കു പോയ പൊലീസ് വാഹനം കുഴിബോംബ് സ്ഫോടനത്തിൽ തകരുകയും ഡ്രൈവർക്ക് പരുക്കേൽക്കുകയും ചെയ്തതായിരുന്നു അത്. ട്രെയിനിന്റെ ചില്ലുകൾ മാവോയിസ്റ്റുകൾ തകർത്ത സമയത്ത് ചില യാത്രക്കാർക്കും നിസ്സാര പരുക്കേറ്റിരുന്നു. അതല്ലാതെ മറ്റു നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. അതേസമയം ട്രെയിനിലെ പുതപ്പുകൾ, പാൻട്രി സാധനങ്ങൾ തുടങ്ങിയവ കൊള്ളയടിക്കപ്പെട്ടതായും രാജധാനിയിലെ ലോക്കോപൈലറ്റുമാരെ വിട്ടയയ്ക്കാൻ മാവോയിസ്റ്റുകൾ ഉപാധിവച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബുധനാഴ്ച വൈകിട്ടോടെ, ബന്ദികളാക്കപ്പെട്ട എല്ലാവരും പ്രത്യേകമായി ഏർപ്പാടാക്കിയ ട്രെയിനിൽ ഡൽഹിയിലെത്തി. മെഡിക്കൽ സേവനം ഉൾപ്പെടെ ഈ ട്രെയിനിൽ ഏർപ്പെടുത്തിയിരുന്നു. ട്രെയിൻ ഡൽഹിയിലെത്തിയതോടെ രാജധാനി റാഞ്ചൽ സിആർപിഎഫ് പരാജയപ്പെടുത്തിയതിന്റെ ആരവമുയർന്നു.
∙ ബംഗാളിൽ കത്തിയത് രാഷ്ട്രീയം
‘‘ട്രെയിനിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.’’ രാത്രിയിൽ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം മാധ്യമങ്ങളെ അറിയിച്ചതോടെ രാജ്യത്തിനാകെ ആശ്വാസമായി. സേനയും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പുണ്ടായി എന്ന് വാർത്തകൾ പരന്നെങ്കിലും മന്ത്രി നിഷേധിച്ചു. എന്നാൽ ഈ സമയം രാജധാനി വിഷയത്തിൽ രാഷ്ട്രീയ വിവാദത്തിന് തയാറെടുക്കുകയായിരുന്നു സിപിഎം ഭരിക്കുന്ന ബംഗാൾ സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രി മമത ബാനർജിയുടെ പാർട്ടിയും. ഇരുകൂട്ടരും സംസ്ഥാനത്തു മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് പരസ്പരം ആരോപിച്ചു.
ഈ സംഭവത്തിൽ മമത ബാനർജിക്കു നേരിട്ടു പങ്കുണ്ടെന്ന കടുത്ത ആരോപണമാണ് സിപിഎം നടത്തിയത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി മാവോയിസ്റ്റുകളെ ഉപയോഗിക്കുകയാണ് മമതയെന്ന് പരസ്യമായി ആരോപിച്ചത് സിപിഎം ദേശീയ നേതാവ് സീതാറാം യച്ചൂരി ആയിരുന്നു. അതേസമയം മാർക്സിസ്റ്റുകളും മാവോയിസ്റ്റുകളും ഒരുപോലെ എന്നാണ് മമത തിരിച്ചടിച്ചത്. റെയിൽവേ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും തന്റെ വകുപ്പിനെ അപകീർത്തിപ്പെടുത്താനുമുള്ള സിപിഎം ശ്രമമാണ് നടന്നതെന്നും അവർ ആരോപിച്ചു. സിപിഎം ആരോപണം അടിസ്ഥാനരഹിതമെന്ന് പറഞ്ഞു കോൺഗ്രസും മമതയെ സംരക്ഷിക്കാൻ രംഗത്തെത്തി.
∙ ട്രെയിനിൽ കൈ വച്ച് മാവോയിസ്റ്റുകൾ
രാജധാനി എക്പ്രസ് പിടിച്ചെടുത്ത സംഭവത്തിന്റെ ഉത്തരവാദിത്തം പിസിപിഎ (The People's Committee Against Police Atrocities) എന്ന മാവോയിസ്റ്റ് അനുകൂല ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. തങ്ങൾ ആഹ്വാനം ചെയ്ത ബന്ദ് രാജധാനിയുടെ ലോക്കോ പൈലറ്റുമാർ പാലിച്ചില്ലെന്നതാണ് കാരണമായി പറഞ്ഞത്. എന്നാൽ രാജ്യത്ത്, പ്രത്യേകിച്ച് വടക്കു കിഴക്കൻ മേഖലയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ശക്തമായിരുന്ന സമയത്ത് ട്രെയിനുകളെ ലക്ഷ്യം വയ്ക്കുന്നത് പതിവായിരുന്നു. ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ആക്രമണങ്ങൾ. രാജധാനി റാഞ്ചിയ അതേ വർഷം ജാർഖണ്ഡിലും യാത്രാട്രെയിൻ മാവോയിസ്റ്റുകൾ പിടിച്ചെടുത്തിരുന്നു. 700 യാത്രക്കാർ ഉണ്ടായിരുന്ന ആ ട്രെയിൻ താമസിയാതെ വിട്ടയച്ചു.
റെയില്‍വേയുടെ ആസ്തികൾ തകർക്കുന്നതിലൂടെ വലിയ നാശനഷ്ടമാണ് വരുത്തിയിരുന്നത്. ട്രാക്കുകളിൽ സ്ഫോടനമുൾപ്പെടെ നടത്തുന്നതും പതിവായിരുന്നു. പല തവണ ട്രെയിനുകൾ പാളം തെറ്റുകയും യാത്രക്കാരുടെ ജീവൻ അപകടത്തിലാവുകയും ചെയ്തിട്ടുണ്ട്. ഗുഡ്‌സ് ട്രെയിനുകളും ഇത്തരത്തിൽ പതിവായി അട്ടിമറിക്കപ്പെട്ടിരുന്നു. ഒരുവേള ഈ ഭീഷണി കാരണം കൽക്കരി ഖനികളിലേക്കുള്ള ചരക്കു തീവണ്ടികളുടെ രാത്രികാല യാത്ര നിർത്തിവയ്ക്കാൻ പോലും ആലോചനയുണ്ടായി. രാജധാനി എക്പ്രസ് തട്ടിയെടുത്ത സംഭവത്തിനു ശേഷം ഈ മേഖലയിലൂടെയുള്ള പ്രീമിയം ട്രെയിനുകൾക്ക് മുന്നിൽ പൈലറ്റ് ട്രെയിനുകൾ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഓടിക്കുവാനും റെയിൽവേ തീരുമാനിച്ചിരുന്നു.