ചുറ്റും ചൂടുള്ള വാർ‌ത്തകളാണ്. ചൂട് കൂടുമെന്ന മുന്നറിയിപ്പ് കടന്ന്, ഉച്ചയ്ക്ക് പുറത്തിറങ്ങുന്നതു വരെ സൂക്ഷിക്കണമെന്ന് ജാഗ്രതാ നിർദേശമുണ്ട്. ഓരോ ദിവസവും ചൂടു കൂടുന്നു. വേനൽമഴ എത്തുന്ന ലക്ഷണം ഇല്ലതാനും. ഇനി മാർച്ചും ഏപ്രിലും വരാനിരിക്കുന്നു. വേനൽക്കാല രോഗങ്ങളും വ്യാപിക്കുവാൻ‌ തക്കം പാർത്തിരിക്കുന്നുണ്ട്. വെള്ളംകുടി കുറയ്ക്കരുതെന്ന് നിർദേശം ഉള്ളപ്പോൾതന്നെ ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നുവെന്നും കാണാം. ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കുമെന്ന് ഓർക്കുമ്പോഴേ ഉള്ളിൽ ചൂടു കൂടില്ലേ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം അനുഭവപ്പെടുന്ന സമയം ആയതിനാൽ നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് കേരളത്തിലാണ്. 2025 ഫെബ്രുവരി 24ന് കണ്ണൂർ എയർപോർട്ടില്‍ രേഖപ്പെടുത്തിയതുതന്നെ 40.4 ഡിഗ്രി ചൂടാണ്. വരും ദിവസങ്ങളിലും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. ജനുവരി 9ന് അമേരിക്കൻ ഏജൻസി പസിഫിക് സമുദ്രത്തിൽ ലാ നിന എന്ന പ്രതിഭാസം രൂപപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ ഇടയ്ക്കിടെ ചൂടിനൊരാശ്വാസമായി വേനൽ മഴ കിട്ടാനുള്ള സാധ്യതയുണ്ട്. ലാ നിന എന്ന പ്രതിഭാസം സാധാരണയായി രണ്ടോ മൂന്നോ മാസം നീണ്ടു നിൽക്കാറുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വളരെ കുറച്ചു കാലം മാത്രമേ നിലനിൽക്കൂ. നിലവിൽ ദുർബലമായ ഒരു ലാ നിനയാണ് പസിഫിക് സമുദ്രത്തിലുള്ളത്. അതിനാൽത്തന്നെ, വരുന്ന മാർച്ച്, ഏപ്രിൽ മാസത്തിൽ സാധാരണയിൽക്കവിഞ്ഞ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റും ചൂടുള്ള വാർ‌ത്തകളാണ്. ചൂട് കൂടുമെന്ന മുന്നറിയിപ്പ് കടന്ന്, ഉച്ചയ്ക്ക് പുറത്തിറങ്ങുന്നതു വരെ സൂക്ഷിക്കണമെന്ന് ജാഗ്രതാ നിർദേശമുണ്ട്. ഓരോ ദിവസവും ചൂടു കൂടുന്നു. വേനൽമഴ എത്തുന്ന ലക്ഷണം ഇല്ലതാനും. ഇനി മാർച്ചും ഏപ്രിലും വരാനിരിക്കുന്നു. വേനൽക്കാല രോഗങ്ങളും വ്യാപിക്കുവാൻ‌ തക്കം പാർത്തിരിക്കുന്നുണ്ട്. വെള്ളംകുടി കുറയ്ക്കരുതെന്ന് നിർദേശം ഉള്ളപ്പോൾതന്നെ ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നുവെന്നും കാണാം. ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കുമെന്ന് ഓർക്കുമ്പോഴേ ഉള്ളിൽ ചൂടു കൂടില്ലേ.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം അനുഭവപ്പെടുന്ന സമയം ആയതിനാൽ നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് കേരളത്തിലാണ്. 2025 ഫെബ്രുവരി 24ന് കണ്ണൂർ എയർപോർട്ടില്‍ രേഖപ്പെടുത്തിയതുതന്നെ 40.4 ഡിഗ്രി ചൂടാണ്. വരും ദിവസങ്ങളിലും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. ജനുവരി 9ന് അമേരിക്കൻ ഏജൻസി പസിഫിക് സമുദ്രത്തിൽ ലാ നിന എന്ന പ്രതിഭാസം രൂപപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ ഇടയ്ക്കിടെ ചൂടിനൊരാശ്വാസമായി വേനൽ മഴ കിട്ടാനുള്ള സാധ്യതയുണ്ട്. ലാ നിന എന്ന പ്രതിഭാസം സാധാരണയായി രണ്ടോ മൂന്നോ മാസം നീണ്ടു നിൽക്കാറുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വളരെ കുറച്ചു കാലം മാത്രമേ നിലനിൽക്കൂ. നിലവിൽ ദുർബലമായ ഒരു ലാ നിനയാണ് പസിഫിക് സമുദ്രത്തിലുള്ളത്. അതിനാൽത്തന്നെ, വരുന്ന മാർച്ച്, ഏപ്രിൽ മാസത്തിൽ സാധാരണയിൽക്കവിഞ്ഞ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്. 

കനത്ത വെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളി. (ചിത്രം: മനോരമ)
ADVERTISEMENT

അതേസമയം, ചൂടുകാലത്തെ അത്രയൊന്നും പേടിക്കേണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ലളിതമായ ചില മുൻ കരുതലുകൾ എടുക്കുന്നതിലൂടെ ആരോഗ‍്യ പ്രശ്നങ്ങളെ അകറ്റി നിർത്തുവാനും വേനൽക്കാലം കൂടുതൽ ആസ്വാദ‍്യകരവും സുരക്ഷിതവുമാക്കാനും കഴിയും. കൂടുതൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ശാരീരിക ക്ഷമത മെച്ചപ്പെടുത്തുവാനുമുള്ള മികച്ച സമയമാണ് വേനൽക്കാലം. അതാണ് വേനൽക്കാലത്തിന്റെ ഗുണം. ചൂടുള്ള കാലാവസ്ഥയിൽ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ എന്തൊക്കെ ശ്രദ്ധിക്കണം, എന്തെല്ലാം രോഗങ്ങളാണ് ചൂട് കൂടുമ്പോൾ ഉണ്ടാകുന്നത്, അവയെ എങ്ങനെ അതിജീവിക്കണം അതിനായി എന്തെല്ലാം മുൻ കരുതലുകളാണ് സ്വീകരിക്കേണ്ടത്? വിശദമായി വായിക്കാം.

∙ ഒരു കുടകൊണ്ട് സൂര്യനെ മറയ്ക്കാം, ഒരു കുടം കൊണ്ട് ശരീരം നനയ്ക്കാം

ഇനി പറയാന്‍‌ പോകുന്ന ശീലങ്ങൾ വേനലിനെ തടുക്കാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുക. സീസണൽ പഴങ്ങൾ, പച്ചക്കറികൾ, ധാരാളം ഇലക്കറികൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങളുടെ അളവ് കുറയ്ക്കുക. കൊഴുപ്പും മധുരവും നിയന്ത്രിക്കുക. പുറത്തുനിന്നുളള ശീതള പാനീയങ്ങൾ ഒഴിവാക്കുക. അധികനേരം എസിയുടെ ഉപയോഗം ശ്വാസകോശനാളിയെ വരണ്ടതാക്കും അതുകൊണ്ടുതന്നെ എസി മുറിയിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്.

രാജീവൻ എരിക്കുളം (Photo Arranged)

പുറത്ത് ജോലി ചെയ്യുന്നവരാണ് എങ്കിൽ ചൂട് കൂടുതൽ ഉള്ള സമയത്ത് പ്രവൃത്തികളിൽ ഏർപ്പെടാതെ ഇരിക്കുക. പകൽ 10 മുതൽ 3 മണി വരെയുളള വെയിൽ കൊളളാതിരിക്കാൻ പ്രതേൃക ശ്രദ്ധ വേണം. പുറത്തു നിന്ന് ചെയ്യേണ്ട ജോലികളുടെ സമയം ക്രമപ്പെടുത്തി ഇപ്പോൾ സർക്കാർതന്നെ മുൻകരുതൽ നടപടികൾ എടുക്കാറുണ്ട്. അത് കൃത്യമായി എല്ലാവരും പാലിക്കുക. സാധിക്കുമെങ്കിൽ ചൂട് കൂടിയ സ്ഥലങ്ങളിലേക്കുളള യാത്രകൾ ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത യാത്രകൾക്ക് മുൻകരുതലുകൾ എടുക്കുക.

ADVERTISEMENT

വീടിന് പുറത്ത് പോകുമ്പോൾ കുട ഉപയോഗിക്കുക. ശരീരത്തിൽ വെയിൽ നേരിട്ട് ഏൽക്കുന്നത് തടയാൻ ഇത് സഹായിക്കും. കുട്ടികൾ ഏറെ നേരം വെയിലത്ത് ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ വെയിലത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തിയിട്ട് പോകാതെ ശ്രദ്ധിക്കണം. പനി, ചുമ, കഫക്കെട്ട്, തളർച്ച, ക്ഷീണം എന്നിവയൊക്കെ ചൂടുകാലത്ത് എല്ലാ മനുഷ്യരിലും അനുഭവപ്പെടുന്ന പൊതുവായ ലക്ഷണങ്ങളാണ്. ഊർജം ലഭിക്കാനായി വൈറ്റമിൻ സപ്ലിമെന്റുകൾ എടുക്കുന്നത് നന്നായിരിക്കും.

പകൽ അസഹനീയമായ ചൂടിനെ തുടർന്ന് മുഖം ഷാൾ കൊണ്ട് മറച്ച് കുടചൂടി പോകുന്ന കാൽനടയാത്രക്കാരി. (ചിത്രം: മനോരമ)

∙ വേനൽക്കാലത്തും മാസ്കാണ് രക്ഷ! തൊട്ടുമുകളിലുണ്ട് സൂര്യാഘാതം

വേനൽക്കാലത്ത് ചൂടിനേക്കാൾ പേടിക്കേണ്ടത് ഇക്കാലത്ത് വിരുന്നെത്തുന്ന രോഗങ്ങളെയാണ്. വേനലിൽ വായുമലിനീകരണത്തിന്റെ അളവ് വളരെ കൂടുതലാണ്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഏറ്റവും കൂടുതൽ വ്യാപിക്കുന്ന സമയം കൂടി ആയതിനാൽ അലർജി പോലെയുളള അസുഖങ്ങൾ ഉണ്ടാകുന്നു. ചുമ, തുമ്മൽ, ശ്വാസതടസ്സം, എന്നിവ അലർജിയുടെ ലക്ഷണങ്ങൾ ആണ്. നിലവിൽ ആസ്‌മ രോഗമുള്ളവർ എപ്പോഴും മുൻകരുതലുകൾ എടുക്കേണ്ടതാണ്. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കാവുന്നതാണ്. 

ഡോ. വിനോദ്.പി (Photo Arranged)

ചെങ്കണ്ണ് പോലെയുള്ള രോഗങ്ങൾ പടർന്ന് പിടിക്കുന്നത് ചൂടുകാലത്താണ്. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം പലസ്ഥലങ്ങളിലും അനുഭവപ്പെടാറുണ്ട്. അതിനാൽ മലിനജലം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇത് മൂലം വയറിളക്കം, ഛർദി പോലെയുള്ള രോഗങ്ങൾ പടർന്ന് പിടിക്കുന്നു. ശുദ്ധജലം കുടിക്കാനും ശുദ്ധജലം ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കാനും ശ്രദ്ധിക്കുക. സൂര്യാഘാതം മുതൽ ടൈഫോയ്ഡ് വരെ ഇക്കാലത്തെ രോഗങ്ങളാണ്. 

ADVERTISEMENT

വേനൽകാലത്ത് സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് സൂര്യാഘാതം. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങൾ അമിതമായി ഏൽക്കുന്നത് മൂലം ചർമത്തിലെ കോശങ്ങൾ നശിക്കുന്ന അവസ്ഥയാണിത്. അപകടസാധ്യത ഉയർന്നു നില്‍‍ക്കുന്ന അവസ്ഥയാണ് നിർജലീകരണം. വിറയൽ, തലകറക്കം, മൂത്രതടസ്സം എന്നിവയും ഇതോടനുബന്ധിച്ച് അനുഭവപ്പെടും. ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നതും നിർജലീകരണത്തെ മറികടക്കുവാൻ സഹായകരമാണ്. ഒരു ദിവസം കുറഞ്ഞത് രണ്ടര ലീറ്റർ വെളളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക.

ചൂടുകാലത്ത് തക്ര ധാര അതായത്, മോര് ഉപയോഗിച്ചു തലയിൽ ധാര ചെയ്യുന്നതു പോലെയുള്ള ചികിൽസാവിധികൾ തേടാവുന്നതാണ്. തലയിലെ ചൂട് കുറച്ച് ശരീരം തണുക്കുന്നതിന് വേണ്ടിയാണ് ഈ ധാര ഉപയോഗിക്കുന്നത്. 

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് മൂത്രാശയ രോഗങ്ങൾ. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ആണ് കൂടുതലായി ഈ അസുഖം കാണപ്പെടുന്നത്. നിർജലീകരണം അണുബാധയ്ക്ക് ഒരു പ്രധാന കാരണമാണ്. പ്രമേഹം, ഹൃദ്രോഗം, കാൻസർ, മൂത്രാശയക്കല്ല്, വൃക്കയിലെ കല്ല് തുടങ്ങിയതുപോലുള്ള അസുഖം ഉള്ളവർക്ക് പ്രത്യേക ശ്രദ്ധ ആരോഗ്യകാര്യങ്ങളിൽ ഉണ്ടായിരിക്കണം. ചൂട് കൂടുന്നത് ഇത്തരക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്.

ചൂടുള്ള കാലാവസ്ഥയിൽ വൈറസ് വളരുകയും ചിക്കൻപോക്സിനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. പ്രതിരോധ ശേഷി കുറഞ്ഞവരിൽ രോഗ വ്യാപനം കൂടുതൽ ആയതിനാൽ ഗർഭിണികൾ നവജാത ശിശുക്കൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ എന്നിവർ മുൻകരുതൽ എടുക്കേണ്ടതാണ്. വൈറൽ പനിക്കും സാധ്യതയേറെയാണ്. സാധാരണ വൈറൽ പനി 3 ദിവസം വരെ ആണ് കാണപ്പെടുന്നത് എന്നാൽ 7 ദിവസം വരെ നീണ്ട് നിൽക്കുന്ന പനി ആണെങ്കിൽ അത് ടൈഫോയ്ഡാകാം.

∙ ‘തൊലിപ്പുറത്തുള്ള ചികിത്സ’യിൽ കാര്യമുണ്ട് !

വേനൽക്കാലത്ത് ത്വക്ക് രോഗങ്ങളിൽനിന്ന് സ്വയം സംരക്ഷിക്കാവുന്നതാണ്. പുറത്ത് പോകുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുന്നത് നന്നായിരിക്കും. അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുവാൻ ഇത്തരം ക്രീമുകൾക്ക് സാധിക്കും. മുഖം ഒരു ഷാളോ തുണിയോ ഉപയോഗിച്ച് മറയ്ക്കുന്നത് നന്നായിരിക്കും. സൂര്യാതപം ചർമത്തിൽ ഏറ്റാൽ ചുവന്ന പാടുകൾ, പുകച്ചിൽ, നീറ്റൽ എന്നിവ അനുഭവപ്പെടാം. ഇത് അസഹ്യമാവുകയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണുക. 

ഡോ. കെ.ടി വിനോദ് കൃഷ്ണൻ (Photo Arranged)

ചൂടുകാലത്ത് വ്യക്തിശുചിത്വം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചർമരോഗങ്ങൾ കുറയ്ക്കാൻ ഒരു പരിധിവരെ ഇത് സഹായിക്കും. വസ്ത്രങ്ങൾ അലക്കി ഉണക്കി സൂക്ഷിക്കണം. കട്ടികുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക കുട്ടികൾക്കും ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക. സോക്സ് പോലെ കാലിൽ ഈർപ്പം തങ്ങി നിർത്തുന്ന വസ്തുക്കൾ ചൂടുകാലത്ത് ഒഴിവാക്കാവുന്നതാണ്. നേർത്തതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ കുട്ടികൾ ഉൾപ്പടെയുളളവർക്ക് ധരിക്കാവുന്നതാണ്. കറുപ്പ്, നീല തുടങ്ങിയ ചൂട് ആഗിരണം ചെയ്യുന്ന നിറമുള്ള വസ്ത്രങ്ങൾ ഒഴിവാക്കാം 

യാത്ര ചെയ്യുമ്പോൾ സൺഗ്ലാസുകൾ, കയ്യുറകൾ എന്നിവ ഉപയോഗിക്കാം. വായുസഞ്ചാരമുളള ചെരിപ്പുകൾ ഉപയോഗിക്കാം. ചൂടുകാലത്ത് അമിതമായി നമ്മൾ വിയർക്കാറുണ്ട്. ഈ വിയർപ്പ് കാരണം ശരീരത്തിൽ ചൂടുകുരുവും ഫംഗൽ അണുബാധയും ഉണ്ടാകാൻ സാധ്യതയുണ്ട്. ചെറിയ ചുവന്ന നിറത്തിൽ കാണപ്പെടുന്ന കുരുക്കൾ കാരണം ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നു. ഇത് ബാക്ടീരിയൽ അണുബാധയിലേക്കും വഴിവെക്കും അതിനാൽ ഇടയ്ക്കിടെ വെള്ളമൊഴിച്ച് ശരീരം തണുപ്പിക്കുന്നത് നല്ലതാണ്. ചൂട് കൂടുമ്പോൾ ചർമത്തിൽ കുരുക്കളും ചുണങ്ങുകളും പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ത്വക്കിലെ അണുബാധ പോലെയുള്ള അവസ്ഥയിലേക്കും എത്തിച്ചേരാം. ആര്യവേപ്പില അരച്ചിടുന്നത് ഇതിനൊരു പരിഹാരമാണ്.

ചൂടിനെ ശമിപ്പിക്കാൻ കയ്യും മുഖവും കഴുക്കി വൃത്തിയാക്കുന്ന തൊഴിലാളി. (ചിത്രം: മനോരമ)

∙ മോരു തലയിൽ ഒഴിച്ചാലോ! തണുപ്പിക്കാൻ തക്രധാര

വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചികിൽസിക്കുന്നതിനും ആയുർവേദത്തിൽ ഫലപ്രദമായ ചികിത്സാരീതികളുണ്ട്. അതിൽ ഒന്നാണ് തക്രധാര. ചൂടുകാലത്ത് തക്ര ധാര അതായത്, മോര് ഉപയോഗിച്ചു തലയിൽ ധാര ചെയ്യുന്നതു പോലെയുള്ള ചികിൽസാവിധികൾ തേടാവുന്നതാണ്. തലയിലെ ചൂട് കുറച്ച് ശരീരം തണുക്കുന്നതിന് വേണ്ടിയാണ് ഈ ധാര ഉപയോഗിക്കുന്നത്. ചൂടുകാലത്ത് ചെയ്യാവുന്ന ഫലപ്രദമായ ഒരു ചികിൽസാ രീതിയാണ് ഇത്. തക്രധാര പോലെയുളള മറ്റൊരു ചികിൽസാ രീതിയാണ് തലപൊതിച്ചിൽ. നെല്ലിക്ക, മുത്തങ്ങ എന്നിവ സമാസമം അരച്ച് തലയിൽ പൊതി വയ്ക്കാറുണ്ട്. നെല്ലിക്കാതളവും തലയിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചികിൽസാ രീതിയാണ്. പക്ഷേ ആസ്മ, അലർജി എന്നീ രോഗങ്ങളുള്ളവർ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇത്തരം ചികിൽസാവിധികൾ ചെയ്യാൻ പാടുള്ളൂ.

ചൂടുകാലത്ത് എണ്ണ തേച്ചുള്ള കുളി വളരെ നല്ലതാണ്. ജലാശയത്തിൽ മുങ്ങിക്കുളിക്കുന്നത് ശരീര താപം കുറയ്ക്കുമെങ്കിലും അതിന് സാധിക്കാത്തവർക്ക് വീട്ടിലെ ഷവറിൽ കുളിക്കാവുന്നതാണ്. അധികം പതയുന്ന സോപ്പുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം ഇത് ചർമത്തെ വരണ്ടതാക്കി മാറ്റുന്നു. താളിപ്പൊടി, ചെറുപയർ പൊടി, കടലപ്പൊടി ഇവയൊക്കെ സോപ്പിന് പകരമായി ഉപയോഗിക്കാവുന്നതാണ്. ചന്ദനം, നന്നാറി, രാമച്ചം ഇവയൊക്കെ അരച്ച് ശരീരമാസകലം പുരട്ടി കുളിക്കുന്നതും വളരെ ഉത്തമമാണ്.
(വിവരങ്ങൾക്ക് കടപ്പാട്: തിരുവനന്തപുരം കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ രാജീവൻ എരിക്കുളം, കോട്ടയം ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. പി. വിനോദ്, പട്ടാമ്പി അമിയ ആയുർവേദ നേഴ്സിങ് ഹോമിലെ ചീഫ് ഫിസിഷ്യൻ ഡോ. കെ.ടി. വിനോദ് കൃഷ്ണൻ).

English Summary:

Beat the Kerala Heatwave! Analysing Summer Safety Tips, Health Precautions, and Remedies to Stay Healthy and Safe During Kerala's Intense Summer Season.

Show comments