2 കോഴിക്ക് വാടക അരലക്ഷം! മുട്ടയൊന്നിന് 70 രൂപ! ട്രംപിനെയും ‘പൊരിച്ച്’ മുട്ടവില; തട്ടാൻ കൊള്ളസംഘവും! ‘എല്ലാറ്റിനും കാരണം ബൈഡൻ’

ഇന്ന് എപ്പോഴെങ്കിലും ഒരു മുട്ട കഴിച്ചിരുന്നോ? എങ്കിൽ അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം നിങ്ങൾ സമ്പന്നനും അതിലേറെ ഭാഗ്യവാനുമാണ്. കാരണം അവിടെ കയ്യിൽ കാശുള്ളവർക്കു പോലും ഇപ്പോൾ കോഴിമുട്ട കിട്ടാത്ത അവസ്ഥയാണ്. മുട്ടയ്ക്കു യുഎസിൽ വലിയ ക്ഷാമമാണ്. രണ്ടാം തവണ പ്രസിഡന്റായുള്ള സ്ഥാനാരോഹണം മുതൽ ഇറക്കുമതി തീരുവ ഉയര്‍ത്തിയും അനധികൃത കുടിയേറ്റക്കാരെ വിലങ്ങിട്ടു നാടുകടത്തിയും ലോകരാജ്യങ്ങളെ വിരട്ടിയ ഡോണൾഡ് ട്രംപിന് സ്വന്തം നാട്ടിൽ മുട്ടയിൽ ഇങ്ങനെയൊരു പണി കിട്ടുമെന്നു ആരും കരുതിയിട്ടുമുണ്ടാവില്ല. എന്നാൽ അവിടെയും തനി രാഷ്ട്രീയക്കാരനാണ് ട്രംപ്, മുട്ടക്ഷാമത്തിന്റെ ഉത്തരവാദിത്തം മുഴുവനായി മുൻ പ്രസിഡന്റിന്റെ തലയില്‍ വച്ചുകെട്ടി. സ്ഥാനമേറ്റ ശേഷം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് യുഎസ് പ്രസിഡന്റ് രാജ്യത്തെ മുട്ട ക്ഷാമത്തിന്റെ കാരണക്കാരനായി ജോ ബൈഡനെ 'പൊരിച്ചത്'. അതിനിടെ ഈസ്റ്ററും എത്തുകയാണ്. മുട്ടയ്ക്ക് ഏറെ ആവശ്യമുള്ള സമയം. എന്തു ചെയ്യും എന്ന ചോദ്യം ട്രംപിനു നേരെ വന്നപ്പോൾ ‘മുട്ടവിലയെപ്പറ്റി മിണ്ടിപ്പോകരുത്’ എന്നായിരുന്നു ട്രംപ് പൊട്ടിത്തെറിച്ചത്. മുട്ട ക്ഷാമം നേരിടാൻ അതിനിടെ പല വഴികളാണ് ഭരണകൂടവും ജനങ്ങളും തേടുന്നത്. ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം എന്ന പോലെ ഈ ക്ഷാമത്തെ ബിസിനസ് അവസരമാക്കി മാറ്റുന്നവരും ഉണ്ട്. ഇറക്കുമതി, റേഷനിങ്, കള്ളക്കടത്ത് ഇതൊന്നും പോരാതെ മുട്ടക്കോഴിയെ വാടകയ്ക്ക് നൽകുന്ന കച്ചവടം വരെ യുഎസിൽ പൊടിപൊടിക്കുന്നു. ലോകത്തെ ഒന്നാം നമ്പർ സമ്പന്നരാജ്യത്തിൽ എന്തുകൊണ്ടാണ് മുട്ടയ്ക്ക് ഇത്രയും ക്ഷാമം?

ഇന്ന് എപ്പോഴെങ്കിലും ഒരു മുട്ട കഴിച്ചിരുന്നോ? എങ്കിൽ അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം നിങ്ങൾ സമ്പന്നനും അതിലേറെ ഭാഗ്യവാനുമാണ്. കാരണം അവിടെ കയ്യിൽ കാശുള്ളവർക്കു പോലും ഇപ്പോൾ കോഴിമുട്ട കിട്ടാത്ത അവസ്ഥയാണ്. മുട്ടയ്ക്കു യുഎസിൽ വലിയ ക്ഷാമമാണ്. രണ്ടാം തവണ പ്രസിഡന്റായുള്ള സ്ഥാനാരോഹണം മുതൽ ഇറക്കുമതി തീരുവ ഉയര്‍ത്തിയും അനധികൃത കുടിയേറ്റക്കാരെ വിലങ്ങിട്ടു നാടുകടത്തിയും ലോകരാജ്യങ്ങളെ വിരട്ടിയ ഡോണൾഡ് ട്രംപിന് സ്വന്തം നാട്ടിൽ മുട്ടയിൽ ഇങ്ങനെയൊരു പണി കിട്ടുമെന്നു ആരും കരുതിയിട്ടുമുണ്ടാവില്ല. എന്നാൽ അവിടെയും തനി രാഷ്ട്രീയക്കാരനാണ് ട്രംപ്, മുട്ടക്ഷാമത്തിന്റെ ഉത്തരവാദിത്തം മുഴുവനായി മുൻ പ്രസിഡന്റിന്റെ തലയില്‍ വച്ചുകെട്ടി. സ്ഥാനമേറ്റ ശേഷം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് യുഎസ് പ്രസിഡന്റ് രാജ്യത്തെ മുട്ട ക്ഷാമത്തിന്റെ കാരണക്കാരനായി ജോ ബൈഡനെ 'പൊരിച്ചത്'.
അതിനിടെ ഈസ്റ്ററും എത്തുകയാണ്. മുട്ടയ്ക്ക് ഏറെ ആവശ്യമുള്ള സമയം. എന്തു ചെയ്യും എന്ന ചോദ്യം ട്രംപിനു നേരെ വന്നപ്പോൾ ‘മുട്ടവിലയെപ്പറ്റി മിണ്ടിപ്പോകരുത്’ എന്നായിരുന്നു ട്രംപ് പൊട്ടിത്തെറിച്ചത്. മുട്ട ക്ഷാമം നേരിടാൻ അതിനിടെ പല വഴികളാണ് ഭരണകൂടവും ജനങ്ങളും തേടുന്നത്. ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം എന്ന പോലെ ഈ ക്ഷാമത്തെ ബിസിനസ് അവസരമാക്കി മാറ്റുന്നവരും ഉണ്ട്. ഇറക്കുമതി, റേഷനിങ്, കള്ളക്കടത്ത് ഇതൊന്നും പോരാതെ മുട്ടക്കോഴിയെ വാടകയ്ക്ക് നൽകുന്ന കച്ചവടം വരെ യുഎസിൽ പൊടിപൊടിക്കുന്നു. ലോകത്തെ ഒന്നാം നമ്പർ സമ്പന്നരാജ്യത്തിൽ എന്തുകൊണ്ടാണ് മുട്ടയ്ക്ക് ഇത്രയും ക്ഷാമം?
∙ യുഎസിലെ മുട്ടക്ഷാമം: വിലയിൽ സംഭവിക്കുന്നതെന്ത്?
2 വർഷം മുൻപുള്ളതിനേക്കാൾ 65.1 ശതമാനമാണ് നിലവിൽ യുഎസില്‍ മുട്ടയ്ക്കുണ്ടായ വിലവർധന. 2025ല്‍ മാത്രം മുട്ടവിലയിൽ 40 ശതമാനം വർധനയാണ് ഉണ്ടായത്. യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കു പ്രകാരം, 2024 അവസാനം വലുപ്പമുള്ള ഗ്രേഡ് എ മുട്ട ഒരു ഡസൻ അടങ്ങിയ പെട്ടിയുടെ വില 4.15 ഡോളർ (362 രൂപ) ആയിരുന്നു. ഇതിനും ഒരു വർഷം മുൻപ് കേവലം 2.51 ഡോളർ (218 രൂപ) ആയിരുന്നു വില. യുഎസ് ഡിപാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്‌ഡിഎ) നൽകുന്ന വിവരപ്രകാരം രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിൽ വില ഡസന് 7 ഡോളറും കടന്നു മുന്നേറുകയാണ്.
അതേസമയം പലയിടത്തും വില 8–10 ഡോളർ വരെ ഉയർന്നിട്ടുണ്ടെന്നാണ് സർക്കാർ ഇതര ഏജൻസികളുടെ റിപ്പോർട്ടുകൾ. അതായത് 12 മുട്ടയ്ക്ക് ഇന്ത്യൻ നിരക്ക് അനുസരിച്ച് നോക്കിയാൽ 870 രൂപയോളം കൊടുക്കണം. മുട്ടയൊന്നിന് 72 രൂപ! മുട്ടയ്ക്കു രാജ്യത്തുണ്ടായ ക്ഷാമം ഉടനൊന്നും അവസാനിക്കാൻ സാധ്യതയില്ലെന്ന സൂചനയും സർക്കാർവൃത്തങ്ങൾ നൽകുന്നു. ഈസ്റ്ററിനോട് അനുബന്ധിച്ചു വില ഇനിയും 20 ശതമാനത്തോളം വര്‍ധിക്കുമെന്നും പ്രവചനമുണ്ട്. പക്ഷിപ്പനിയാണ് ഇവിടെ വില്ലനായത്. രാജ്യത്തു പലയിടത്തും ഇനിയും പക്ഷിപ്പനി പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ല. ഇനി പഴയ നിരക്കിലേക്ക് മുട്ട വില എത്തണമെങ്കിൽ 2025 കഴിയണമെന്നും നിരീക്ഷകര്‍ പറയുന്നു,
∙ മുട്ടക്ഷാമം വന്ന വഴി
യൂറോപ്പിൽ നിന്നെത്തിയ ദേശാടനക്കിളികളിലൂടെയാണ് പക്ഷിപ്പനി അമേരിക്കയിൽ എത്തിയത് എന്നാണ് കരുതുന്നത്. മുട്ടക്ഷാമത്തിന് എന്തിനാവും ട്രംപ് മുൻ പ്രസിഡന്റിനെ പഴിക്കുന്നത്? ഇത് അന്വേഷിച്ചാല്‍ മതി യുഎസില്‍ മുട്ടക്ഷാമം എത്രമാത്രം രൂക്ഷമാണെന്നു മനസ്സിലാക്കാന്‍. എച്ച്പിഎഐ (ഹൈയ്‌ലി പാത്തജനിക് ഏവിയൻ ഇൻഫ്ലുവൻസ) എന്നറിയപ്പെടുന്ന പക്ഷിപ്പനിയാണ് ഇപ്പോഴത്തെ മുട്ടക്ഷാമത്തിന്റെ യാഥാർഥ കാരണം. ഇതു മനുഷ്യരിലേക്കും പകരാൻ കെൽപ്പുള്ളതാണ്. നമ്മുടെ നാട്ടിൽ സാധാരണ താറാവുകളിൽ പക്ഷിപ്പനി വരുമ്പോൾ നിയന്ത്രണ വിധേയമാക്കാൻ ആ പ്രദേശത്തെ പക്ഷികളെ കൂട്ടത്തോടെ കൊന്നുടുക്കാറില്ലേ, അതുപോലെ അമേരിക്കയിലും ലക്ഷക്കണക്കിനു കോഴികളെയാണ് ദയാവധത്തിനു വിധേയമാക്കായത്. ഇതോടെ മുട്ടയിടാൻ കോഴികൾ ഇല്ലാതായി, മുട്ടക്ഷാമവും ഉണ്ടായി.
യുഎസ്ഡിഎയുടെ കണക്കുകളിൽ 2024 ഡിസംബറിൽ മാത്രം 1.32 കോടി കോഴികളെയാണ് പക്ഷിപ്പനിയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇല്ലായ്മ ചെയ്തത്. തൊട്ടടുത്ത മാസത്തെ കണക്കു കൂടി ചേർത്താല്‍ ഇതു 4.14 കോടിയാവും. ഇതിനുശേഷം അണുനശീകരണത്തിനും മറ്റുമായി ഫാമുകൾ ഏറെ നാൾ അടച്ചിടേണ്ടി വരുന്നത് അടുത്ത ബാച്ച് കോഴികളെ ഉൽപാദിപ്പിച്ചു പരിപാലിക്കുന്നതും വൈകിപ്പിക്കുന്നു.
ഇറച്ചിക്കോഴികളെ വളർത്തി വിപണിയിൽ എത്തിക്കാൻ ഒന്നര രണ്ടു മാസം മതിയാവും. എന്നാൽ മുട്ട ലഭിക്കാൻ അഞ്ചുമാസം കോഴികളെ പരിപാലിക്കണം ഒപ്പം ചെലവും കൂടുതൽ. അതിനാൽ ഇപ്പോഴുണ്ടായ മുട്ടക്ഷാമം ഇനിയും നീളുവാനാണ് സാധ്യത. യുഎസ്ഡിഎ പ്രസിദ്ധീകരിച്ച റിപ്പോർട്ടു പ്രകാരം കഴിഞ്ഞ 10 വർഷത്തെ കണക്കെടുത്താൽ ഏറ്റവും കുറഞ്ഞ മുട്ടയുൽപാദനമാണ് നിലവിലുള്ളത്. രാജ്യത്തെ 8 സംസ്ഥാനങ്ങളെയാണ് പക്ഷിപ്പനി കാര്യമായി ബാധിച്ചിട്ടുള്ളത്. ഇതിൽ മുട്ട ഉൽപാദനത്തിലെ വമ്പൻമാരായ ഇന്ത്യാനയും മിസോറിയും ഉൾപ്പെടുന്നു. ഇതാണു ക്ഷാമത്തിന്റെ തീവ്രത കൂട്ടിയത്.
ഇപ്പോൾ രൂക്ഷമായ മുട്ടക്ഷാമത്തിനു കാരണമായ എച്ച്പിഎഐ പകർച്ചവ്യാധി 2022ലാണ് മുട്ടക്കോഴികളെ വളർത്തുന്ന ഫാമുകളിൽ വ്യാപകമായി പടർന്നത്. ഇതുവരെ 14.7 കോടി വളർത്തു പക്ഷികളാണ് ചത്തുപോവുകയോ രോഗവ്യാപനം തടയാനായി കൊന്നൊടുക്കുകയോ ചെയ്തത്. ഇതിൽ 10.8 കോടി മുട്ടയിടുന്ന കോഴികളും ഉൾപ്പെടുന്നു. വൈറസിനുണ്ടായ വ്യതിയാനങ്ങൾ പുതിയ വകഭേദങ്ങൾ സൃഷ്ടിച്ചതോടെ ആശങ്ക ഏറി. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗവ്യാപനം ഇല്ലാതാക്കിയെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് 2024ൽ വീണ്ടും പക്ഷിപ്പനി യുഎസിനെ വിറപ്പിച്ചത്. തുടർന്ന് അതിവേഗം ദശലക്ഷക്കണക്കിനു കോഴികളെ കൊന്നൊടുക്കി. ഇതോടെ മുട്ടക്ഷാമം രൂക്ഷമായിത്തുടങ്ങി, വില കുത്തനെ കൂടി. മിസോറി, ഇന്ത്യാന, കലിഫോർണിയ, നോർത്ത് കാരലൈന, ഒഹായോ, അരിസോന, വാഷിങ്ടൻ എന്നീ സംസ്ഥാനങ്ങളിലും രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴികളെ കൊന്നൊടുക്കേണ്ടി വന്നു. ഒരാഴ്ച കൊണ്ടു മാത്രം 1.4 കോടി വളർത്തു പക്ഷികളുടെ ജീവനാണ് നഷ്ടമായത്.
∙ മുട്ടക്ഷാമം നിയന്ത്രിക്കാൻ
മുട്ടക്ഷാമം കുറയ്ക്കുന്നതിനായി ഒട്ടേറെ നടപടികളുമായി അമേരിക്ക മുന്നോട്ടുപോവുകയാണ്. ക്ഷാമം കാരണം സൂപ്പർ മാർക്കറ്റുകളിൽ മുട്ട വിൽപനയ്ക്കു റേഷനിങ് ഏർപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും മുട്ടകൾ നിരന്നിരുന്ന തട്ടുകൾ ശൂന്യമാണ്. സാധാരണ സ്റ്റോക്ക് ചെയ്യാറുള്ള മുട്ടയുടെ 25 ശതമാനം മാത്രമേ കടകളിലേക്കു ഫാമുകളിൽനിന്നും എത്തുന്നുള്ളൂ. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. മുട്ടക്ഷാമമുണ്ടാകും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കൂടുതൽ വാങ്ങി സംഭരിക്കാൻ ശ്രമം നടത്തിയതും മുട്ടയുടെ ഡിമാൻഡ് വർധിക്കാൻ ഇടയായി. ഇതോടെയാണ് മിക്ക സൂപ്പർമാർക്കറ്റുകളും ചില്ലറ വില്‍പനയിൽ റേഷനിങ് ഏർപ്പെടുത്തിയത്.
ഹോട്ടലുകളിലും മുട്ട വിഭവങ്ങൾക്കു ക്ഷാമം നേരിടുന്നുവെന്ന പ്രശ്നവുമുണ്ട്. വിലവർധന വിഭവങ്ങളുടെ വിലയിലും പ്രതിഫലിച്ചു തുടങ്ങി. റസ്റ്ററന്റ് ശൃംഖലയായ വാഫിൾ ഹൗസ് ഇത്തരം വിഭവങ്ങളുടെ വിലയിൽ 50 ശതമാനം സർചാർജ് ചേർക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുട്ട അവശ്യവസ്തുവായ ബേക്കറി ഉൽപന്നങ്ങളുടെ വിലയിലും വർധന പ്രകടമാണ്. ഈസ്റ്റർ ആചാരങ്ങളിൽ മുട്ടയ്ക്ക് നിർണായക പങ്കുള്ളതിനാൽ വരും നാളുകളും യുഎസിനു മുന്നിൽ വലിയ വെല്ലുവിളിയാണ്.
∙ വാങ്ങാം വാടകയ്ക്ക് കോഴി
കടയിൽ നിന്നും മുട്ട വാങ്ങാൻ കിട്ടാതായതോടെ ജനം മറ്റു വഴികൾ തേടുകയാണ്. ഇതിൽ പ്രധാനമാണ് കോഴികളെ വാടകയ്‌ക്കെടുക്കൽ. രാജ്യത്ത് മുട്ടവില ഒരു ഡസന് ഏഴും എട്ടും ഡോളർ വരെ ഉയർന്നതോടെയാണ് മുട്ടക്കോഴികളെ വാടകയ്ക്കെടുത്തു വളർത്തുന്നതിനെ കുറിച്ച് അമേരിക്കക്കാർ ഗൗരവത്തോടെ ചിന്തിച്ചു തുടങ്ങിയത്. കോഴികളെ പാട്ടത്തിനു നൽകുന്ന കമ്പനികൾ വർഷങ്ങൾക്കു മുൻപു തന്നെ അമേരിക്കയിൽ പ്രവർത്തിക്കുന്നുണ്ട്. മുട്ടക്ഷാമത്തെ തുടർന്നു മാധ്യമങ്ങളിലടക്കം റിപ്പോർട്ടുകൾ വന്നതോടെ ഈ കമ്പനികൾ പണക്കൊയ്ത്ത് തുടങ്ങിയിട്ടുണ്ട്.
ന്യൂ ഹാംഷെർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെന്റ്-ദ്-ചിക്കൻ എന്ന സ്ഥാപനം വർഷങ്ങളായി മുട്ടക്കോഴികളെ വാടകയ്ക്കായി നൽകി വരുന്ന സ്ഥാപനമാണ്. രണ്ടുമുതൽ നാല് കോഴികളെ വരെയാണ് ഇവർ സാധാരണയായി വാടകയ്ക്കു നൽകുന്നത്. കോഴികൾക്കു നൽകേണ്ട തീറ്റ, മരുന്നു തുടങ്ങിയവയും വളർത്തുന്നതിന് ആവശ്യമായ നിർദേശങ്ങളും കമ്പനി നൽകും. കോഴികൾ ഇടുന്ന മുട്ടകൾ വാടകയ്ക്ക് എടുക്കുന്നവർക്കുള്ളതാണ്. 600 യുഎസ് ഡോളർ (52,000 രൂപ) വാങ്ങിയാണ് 2 മുട്ടക്കോഴികളെ 6 മാസത്തേക്ക് കമ്പനി വാടകയ്ക്കു നൽകുക. നിലവിൽ യുഎസിലും കാനഡയിലും റെന്റ്-ദ്-ചിക്കൻ കമ്പനി പ്രവർത്തിക്കുന്നുണ്ട്. മുൻപ് കുട്ടികൾക്കുള്ള അരുമ പക്ഷികളായിട്ടാണ് കോഴികളെ സാധാരണയായി ആളുകൾ വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ ഇപ്പോൾ മുട്ട സ്വന്തമായി വീട്ടിൽ ഉൽപാദിപ്പിക്കാം എന്ന ലക്ഷ്യമാണ് വാടകയ്ക്കു കോഴിയെ കിട്ടുമോ എന്നു തിരക്കുന്നവരുടെ പ്രധാന ലക്ഷ്യം. അതേസമയം പക്ഷിപ്പനി പടരുമ്പോള്‍ ഈ സേവനം നല്‍കുന്ന കമ്പനികൾക്കു മേലും നിയന്ത്രണം വരില്ലേ എന്ന ചോദ്യവും ശക്തമാണ്.
∙ വാടകക്കോഴിയാണോ മുട്ടയാണോ ലാഭം?
600 ഡോളറിന് (52,000) രൂപയ്ക്കു 2 കോഴികളെ 6 മാസത്തേക്ക് വാടകയ്ക്കു എടുക്കുന്നത് ലാഭകരമാണെന്നാണ് റെന്റ്-ദ്-ചിക്കൻ സ്ഥാപകരായ ക്രിസ്റ്റീനും ബ്രയാൻ ടെംപിൾട്ടൻസും പറയുന്നത്. 2 കോഴികളിൽനിന്ന് ആഴ്ചയിൽ ഒരു ഡസൻ മുട്ട എന്തായാലും ലഭിക്കും. നാല് കോഴികളെ വാടകയ്ക്ക് എടുക്കുന്നതിലൂടെ ഒരു ഇടത്തരം കുടുംബത്തിന് ആവശ്യമുള്ള മുട്ട വീട്ടിൽ തന്നെ ഉൽപാദിപ്പിക്കാം. മുട്ടക്ഷാമത്തെ തുടർന്നു വലിയ മുട്ടകൾക്കു ഡസന് 8 മുതൽ 10 ഡോളർ വരെ വിലവര്‍ധിച്ച ഇടങ്ങളുണ്ട്. ഈ വിലയിൽ നിത്യവും മുട്ട വാങ്ങുന്നതിന് ഒരാൾക്കു വർഷം 300 ഡോളർ (25,000 രൂപ) ചെലവുണ്ട്. അങ്ങനെ നോക്കുമ്പോൾ ‘വാടകയ്ക്കൊരു കോഴി’ വൻ ലാഭമല്ലേ!
∙ മുട്ട തട്ടിയെടുക്കും കൊള്ള സംഘങ്ങൾ
മുന്‍പ് ഇന്ത്യയിൽ സവാള വില കുത്തനെ വർധിച്ചപ്പോൾ വലിയ അളവിൽ മോഷണം നടന്ന സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. കേരളത്തിലെ സ്വര്‍ണം കവര്‍ച്ച ചെയ്യുന്ന 'പൊട്ടിക്കല്‍' സംഘങ്ങൾക്കു സമാനമായി പെൻസിൽവേനിയയിൽ മുട്ടയുമായി സഞ്ചരിച്ച കൂറ്റൻ ട്രക്കിൽനിന്ന് ഒരു ലക്ഷം മുട്ടകളാണ് മോഷ്ടാക്കൾ കവർന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന മുട്ടയാണ് അന്ന് നഷ്ടമായത്.
വില കൂടിയതോടെ അമേരിക്കയിൽ മുട്ടക്കള്ളക്കടത്തും കൂടി. അയൽ രാജ്യമായ മെക്സിക്കോ വഴി അനധികൃതമായി യുഎസിലെത്തുന്ന മുട്ടയുടെ അളവിൽ 29 ശതമാനത്തിന്റെ വർധനയുണ്ടെന്നാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ (സിബിപി) അറിയിക്കുന്നത്. 2024 അവസാനം മുതലുള്ള കണക്കാണിത്. ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത മുട്ട എത്തുന്നതും പക്ഷിപ്പനിക്ക് കാരണമായേക്കാം എന്നും അധികൃതർ ഭയക്കുന്നു.
അതേസമയം രാജ്യത്തെ പ്രമുഖ മുട്ട ഉൽപാദക സംഘങ്ങൾ വിതരണം വൈകിപ്പിച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന ആരോപണമുണ്ട്. ഈ വിഷയത്തിൽ യുഎസ് നീതിന്യായ വകുപ്പ് അന്വേഷണം ആരംഭിച്ചു. 2023ൽ വിതരണം മനഃപൂർവം വൈകിപ്പിച്ചു മുട്ടവിലയിൽ കൃത്രിമം കാട്ടിയതിനു മുട്ട ഉൽപാദകർക്കെതിരെ അന്വേഷണം നടത്തുകയും 5.3 കോടി ഡോളർ പിഴയിടുകയും ചെയ്ത സംഭവവും യുഎസിലുണ്ട്. കഴിഞ്ഞ 4 മാസത്തിനിടെ മുട്ടവിലയിലുണ്ടായ അന്യായ വർധനവിന്റെ കാരണം അന്വേഷിക്കുമ്പോൾ പലരും വിരൽ ചൂണ്ടുന്നത് പൂഴ്ത്തിവയ്പ്പിലേക്കാണ്. അതേസമയം, മുൻപും സമാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്നൊക്കെ ഏതാനും മാസങ്ങൾ കൊണ്ടു പഴയ സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ടെന്നും കൃത്രിമ വിലക്കയറ്റമെന്ന ആരോപണം ഉന്നയിക്കുന്നവർ പറയുന്നു.
∙ നടക്കുമോ ഇറക്കുമതി?
തങ്ങളുടെ വ്യാപാര നയങ്ങൾക്ക് വിരുദ്ധമായ നടപടികൾ സ്വീകരിക്കുന്ന രാജ്യങ്ങളോടു തീരുവ യുദ്ധം പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം മുട്ടയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറായിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. മുട്ട ഉൽപാദനത്തിൽ മുന്നിട്ടുനിൽക്കുന്ന വിവിധ രാജ്യങ്ങളിൽനിന്ന് ക്ഷാമം പരിഹരിക്കാൻ ആവശ്യമുള്ളത്ര മുട്ട ഇറക്കുമതി ചെയ്യാനാവുമോ എന്നതാണ് ഇപ്പോൾ യുഎസ് ഭരണകൂടം അന്വേഷിക്കുന്നത്. മുട്ട വിപണിയിൽ ഇപ്പോഴുള്ള കടുത്ത ക്ഷാമം പരിഹരിക്കാനും ജനരോഷം പിടിച്ചു നിർത്താനുമായി വരുന്ന രണ്ടു മാസത്തിനുള്ളിൽ 10 കോടി മുട്ടകളെങ്കിലും യുഎസിനു ഇറക്കുമതി ചെയ്യേണ്ടതായി വരും. അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തെ തിരഞ്ഞെടുപ്പ് വിഷയമാക്കി ബൈഡനെതിരെ പോരടിച്ച ട്രംപിനു മുട്ട വിലക്കയറ്റം അത്രയേറെ വലിയ പ്രശ്നമാണ് സൃഷ്ടിച്ചിട്ടുള്ളത്.
എന്നാൽ യുഎസിലേക്കുള്ള മുട്ടക്കയറ്റുമതി മറ്റു രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമാവില്ല. എളുപ്പം കേടാവുന്ന മുട്ടയുടെ കയറ്റുമതി ലോകമെമ്പാടും വലിയ വെല്ലുവിളികൾ നിറഞ്ഞതാണ്. മാത്രവുമല്ല, ഫ്രാൻസ് ഉൾപ്പെടെ യുഎസിന് അടുത്തുള്ള യൂറോപ്പിലെ പല രാജ്യങ്ങളും പക്ഷിപ്പനിയുമായി ബന്ധപ്പെട്ട പ്രതിസന്ധി നേരിടുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉൽപാദന ചെലവിലെ വർധന മൂലം മുട്ടവിലയിൽ ഉയർച്ചയുണ്ടായിട്ടുമുണ്ട്. ഇതെല്ലാം മുട്ട ഇറക്കുമതി എന്ന യുഎസ് സ്വപ്നത്തിനു തടസ്സമാണ്. അതേസമയം തുർക്കി, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ യുഎസിന്റെ മുട്ടക്കയറ്റുമതി ആവശ്യത്തിനോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അതിനിടെ, മാർച്ച് ആദ്യ ആഴ്ചയിൽ മുൻ ആഴ്ചയിലേക്കാൾ മുട്ടവിലയിൽ 15 ശതമാനത്തിന്റെ കുറവ് വന്നെന്നാണ് യുഎസ് അഗ്രികൾചർ ഡിപാർട്മെന്റ് പറയുന്നത്. ‘ഞങ്ങൾ വില കുറച്ചു’ എന്ന് ട്രംപ് അഭിമാനം കൊണ്ടിട്ടുമുണ്ട്. എന്നാൽ ഈസ്റ്റർ വരുന്നതോടെ ഡിമാൻഡ് ശക്തമാവുകയും വില പിന്നെയും കുതിച്ചു കയറുമെന്നുമാണ് വിപണി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. മുട്ട വീണ്ടും ഞെട്ടിക്കുമെന്നു ചുരുക്കം.