മൂല്യം അറിയാതെ രണ്ടെണ്ണം വിറ്റത് 25000 രൂപയ്ക്ക്; നിസ്സാര വിലയ്ക്ക് വാങ്ങിക്കൂട്ടി ടൂറിസ്റ്റുകൾ; പോകാം ലാൻഡ് റോവറുകളുടെ നാട്ടിലേക്ക്
എല്ലാ പാതകളും ഒന്നിക്കുന്ന ഇടം. മാനെബൻജ്യാങ് എന്ന നേപ്പാളി വാക്കിന്റെ അർഥം ഇതാണ്. എന്നാൽ പൈൻ മരങ്ങളും കോടമഞ്ഞും ചെങ്കുത്തായ മലമ്പാതകളുമുള്ള ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ മാനെബൻജ്യാങ് എന്ന ചെറുപട്ടണത്തിലെ ജനങ്ങളെ ഏഴു പതിറ്റാണ്ടിലേറെയായി ഒന്നിപ്പിക്കുന്നത് ഒരു വാഹനമാണ്- ഇംഗ്ലണ്ടിലെ റോവർ കമ്പനി 1940 അവസാനത്തിലും 50കളിലും പുറത്തിറക്കിയ ലാൻഡ് റോവർ സീരീസ് 1 വാഹനങ്ങൾ. ദുർഘടമായ കിഴക്കൻ ഹിമാലയൻ ഗ്രാമങ്ങളിലെ ജീവിതം ഈ വിന്റേജ് വാഹനവുമായി ഇഴചേർന്നിരിക്കുന്നു. 42 വിന്റേജ് ലാൻഡ് റോവറുകളാണ് മാനെബൻജ്യാങ്ങിൽ നിന്നു ആളുകളെയും ചരക്കുകളും കയറ്റി വിദൂരഗ്രാമങ്ങളിലേക്ക് ഇന്നും സർവീസ് നടത്തുന്നത്. ഇത്രയധികം വിന്റേജ് ലാൻഡ് റോവറുകൾ ടാക്സികളായി സർവീസ് നടത്തുന്ന മറ്റൊരിടം ലോകത്ത് തന്നെ ഉണ്ടാവാൻ സാധ്യതയില്ല. കടൽ കടന്നെത്തിയ വാഹനങ്ങളെ ഏഴു പതിറ്റാണ്ടായി കാത്തുപോരുന്ന മാനെബൻജ്യാങ്ങിനെ ആദരിക്കാൻ ലാൻഡ് റോവർ കമ്പനി തന്നെ ഇവിടെയെത്തിയിരുന്നു. ലാൻഡ് ഓഫ് ലാൻഡ് റോവേഴ്സ് എന്നാണ് കേവലം ആറായിരം പേർ മാത്രം താമസിക്കുന്ന മാനെബൻജ്യാങ് ഇപ്പോൾ അറിയപ്പെടുന്നത്.

എല്ലാ പാതകളും ഒന്നിക്കുന്ന ഇടം. മാനെബൻജ്യാങ് എന്ന നേപ്പാളി വാക്കിന്റെ അർഥം ഇതാണ്. എന്നാൽ പൈൻ മരങ്ങളും കോടമഞ്ഞും ചെങ്കുത്തായ മലമ്പാതകളുമുള്ള ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ മാനെബൻജ്യാങ് എന്ന ചെറുപട്ടണത്തിലെ ജനങ്ങളെ ഏഴു പതിറ്റാണ്ടിലേറെയായി ഒന്നിപ്പിക്കുന്നത് ഒരു വാഹനമാണ്- ഇംഗ്ലണ്ടിലെ റോവർ കമ്പനി 1940 അവസാനത്തിലും 50കളിലും പുറത്തിറക്കിയ ലാൻഡ് റോവർ സീരീസ് 1 വാഹനങ്ങൾ. ദുർഘടമായ കിഴക്കൻ ഹിമാലയൻ ഗ്രാമങ്ങളിലെ ജീവിതം ഈ വിന്റേജ് വാഹനവുമായി ഇഴചേർന്നിരിക്കുന്നു.
42 വിന്റേജ് ലാൻഡ് റോവറുകളാണ് മാനെബൻജ്യാങ്ങിൽ നിന്നു ആളുകളെയും ചരക്കുകളും കയറ്റി വിദൂരഗ്രാമങ്ങളിലേക്ക് ഇന്നും സർവീസ് നടത്തുന്നത്. ഇത്രയധികം വിന്റേജ് ലാൻഡ് റോവറുകൾ ടാക്സികളായി സർവീസ് നടത്തുന്ന മറ്റൊരിടം ലോകത്ത് തന്നെ ഉണ്ടാവാൻ സാധ്യതയില്ല. കടൽ കടന്നെത്തിയ വാഹനങ്ങളെ ഏഴു പതിറ്റാണ്ടായി കാത്തുപോരുന്ന മാനെബൻജ്യാങ്ങിനെ ആദരിക്കാൻ ലാൻഡ് റോവർ കമ്പനി തന്നെ ഇവിടെയെത്തിയിരുന്നു. ലാൻഡ് ഓഫ് ലാൻഡ് റോവേഴ്സ് എന്നാണ് കേവലം ആറായിരം പേർ മാത്രം താമസിക്കുന്ന മാനെബൻജ്യാങ് ഇപ്പോൾ അറിയപ്പെടുന്നത്.
∙ കടൽ കടന്നെത്തിയ കരുത്ത്
ഡാർജിലിങ്ങിൽ നിന്നു പൈൻ കാടുകൾക്കിടയിലൂടെ ഒരു മണിക്കൂർ യാത്ര ചെയ്താൽ മാനെബൻജ്യാങ്ങിൽ എത്താം. ചെറിയ ഒരു പട്ടണം. ഒരു വശത്ത് നേപ്പാൾ. സിൻഗാലില പർവതശിഖരങ്ങളിലെ ഒട്ടേറെ ചെറുഗ്രാമങ്ങളിലേക്കുള്ള പ്രവേശനകവാടം കൂടിയാണ് ഈ ട്രാൻസിറ്റ് ടൗൺ. മാനെബൻജ്യാങ്ങിൽ നിന്നുള്ള ചരക്കുനീക്കം ഒരാഴ്ച നിലച്ചാൽ ജീവിതം നിശ്ചലമാകുന്ന ഗ്രാമങ്ങളാണ് ഇവ. ഇവിടേക്ക് അരിയും ഭക്ഷ്യധാന്യങ്ങളും കൊണ്ടുപോകാനും തിരികെ ഉരുളക്കിഴങ്ങ് കൊണ്ടുവരാനും ഇന്നും അധികം പേരും ആശ്രയിക്കുന്നത് വിന്റേജ് കാർ വിപണിയിൽ ലക്ഷങ്ങളുടെ വിലയുള്ള ലാൻഡ് റോവർ സീരീസ് വൺ വാഹനങ്ങളാണ്.
ഡാർജിലിങ്ങിലും അസമിലും തേയിലത്തോട്ടങ്ങൾ നടത്തിയിരുന്ന ബ്രിട്ടിഷുകാരാണ് 1950കളിൽ ഇംഗ്ലണ്ടിൽ നിന്ന് ഇവ ഇറക്കുമതി ചെയ്തത്. പാറകൾ നിറഞ്ഞ ചെങ്കുത്തായ നാട്ടുവഴികളിൽ ചെറിയ നദികളും മറ്റും മുറിച്ചു കടക്കാൻ ലാൻഡ് റോവറിനേക്കാളും നല്ല വാഹനം ഇല്ലായിരുന്നു. ഭാരം കുറഞ്ഞ അലുമിനിയം ബോഡിയും ഫോർ വീൽ ഡ്രൈവുമുള്ള ലാൻഡ് റോവറുകൾ ഏതു ദുർഘടമായ പാതകളിലും ബ്രിട്ടിഷുകാരുടെ വിശ്വസ്ത സന്തതസഹചാരിയായിരുന്നു.
നാട്ടുകാർക്ക് നിസ്സാര വിലയ്ക്ക് വാഹനങ്ങൾ വിറ്റിട്ടാണ് ബ്രിട്ടിഷുകാർ രാജ്യം വിട്ടത്. ഇതോടെ അവർക്ക് യാത്രയ്ക്കും ചരക്കുനീക്കത്തിനുമുള്ള ഏക ആശ്രയമായി ഇവ. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രികളിൽ കൊണ്ടുപോകാനും ഈ പരുക്കൻ വാഹനം മാത്രമായി ആശ്രയം. ലാൻഡ് റോവർ ഇല്ലായിരുന്നെങ്കിൽ മാനെബൻജ്യാങ്ങിന്റെ ജീവിതം മറ്റൊന്നായി മാറിയേനെയെന്നു പറയുന്നു സിൻഗാലില ലാൻഡ് റോവർ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ചന്ദൻ പ്രധാൻ.
കുന്നിൻ മുകളിലെ പല ഗ്രാമങ്ങളും ഈ വാഹനങ്ങൾ വരുന്നത് നോക്കി നിൽക്കുന്ന ഒരു കാലമുണ്ടായിരുന്നെന്ന് ലാൻഡ് റോവർ ഉടമയായ മദൻ തമാങ് പറയുന്നു. കിഴക്കൻ ഹിമാലയൻ ഗ്രാമങ്ങളായ സന്ദക്ഫു, ഛിത്രി, മേഘ്മ, തുംലിങ് എന്നിവിടങ്ങളിലേക്കെല്ലാം മരുന്നുകളും അവശ്യവസ്തുക്കളും എത്തിച്ചിരുന്നത് ഏതു പ്രതലത്തിലും ഓടുന്ന ലാൻഡ് റോവറുകളായിരുന്നു. മഴക്കാലമാകുമ്പോൾ റോഡുകൾ എന്ന് പറയുന്നിടത്ത് വലിയ പാറകൾ മാത്രമായിരിക്കും. ഇതിലൂടെ മലവെള്ളം കുത്തി ഒഴുകും. പലയിടത്തും അര ആൾപ്പൊക്കത്തിൽ അരുവികൾ നിറഞ്ഞൊഴുകും. മഞ്ഞുകാലത്ത് പാറകളിൽ ഐസ് നിറയും. ചെളിയും ഐസും നിറഞ്ഞ വഴുക്കുന്ന കാട്ടുപാതകൾ താണ്ടിയാണ് അപ്പോൾ ആ ഗ്രാമങ്ങളിലെത്തുന്നത്. വൈകുന്നേരത്തോടെ തിരികെ മലയിറങ്ങി മാനെബൻജ്യാങ്ങിൽ എത്തും. ഈ വാഹനങ്ങൾ ഇതുവരെ ആരെയും ചതിച്ചിട്ടില്ല- മദൻ തമാങ് പറഞ്ഞു.
∙ സിൻഗാലിലയുടെ ഉയരങ്ങൾ
മാനെബൻജ്യാങ്ങിൽ നിന്ന് 31 കിലോമീറ്റർ ദൂരത്ത് നേപ്പാൾ അതിർത്തിയിൽ സമുദ്രനിരപ്പിൽ നിന്നും 11929 അടി ഉയരത്തിലുള്ള സന്ദക്ഫു ഗ്രാമത്തിൽ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയത് ലാൻഡ് റോവറുകളുടെയും തലവര മാറ്റി. സിൻഗാലില പർവത ശിഖരത്തിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് സന്ദക്ഫു. മാനെബൻജ്യാങ് ആണെങ്കിൽ സിൻഗാലിലയിലേക്കുള്ള പ്രവേശനകവാടവും. സിൻഗാലില ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെടുകയും സന്ദക്ഫു കിഴക്കൻ ഹിമാലയത്തിലെ ഏറ്റവും പ്രധാന ട്രെക്കിങ് കേന്ദ്രമാകുകയു ചെയ്തതോടെ ലാൻഡ് റോവറുകൾ വിനോദസഞ്ചാരത്തിനും ഉപയോഗിച്ചു തുടങ്ങി. മാനെബൻജ്യാങ്ങിൽ നിന്ന് സന്ദക്ഫുവിലേക്കും തുംലിങ്ങിലേക്കും വിനോദസഞ്ചാരികൾക്കായി വിന്റേജ് ലാൻഡ് റോവർ സർവീസ് നടത്തുന്നുണ്ട്. 5500 രൂപയാണ് സന്ദക്ഫു പോയി വരുന്നതിന് ലാൻഡ് റോവറിൽ ചാർജ്.
കണ്ണഞ്ചിപ്പിക്കുന്ന ഹിമാലയൻ ഗ്രാമചിത്രങ്ങളാണ് മാനെബൻജ്യാങ് -സന്ദക്ഫു യാത്രയിൽ സഞ്ചാരികൾക്ക് ലഭിക്കുക. റോഡ് സൗകര്യം ഏറെ മെച്ചപ്പെട്ടെങ്കിലും ഇന്നും ഫോർ വീൽ ഡ്രൈവില്ലാതെ ഇവിടെ എത്തിപ്പെടാനാവില്ല. സമുദ്രനിരപ്പിൽ നിന്നു 6325 അടി ഉയരത്തിലുള്ള മാനെബൻജ്യാങ്ങിൽ നിന്ന് 11929 അടി ഉയരത്തിലേക്കുള്ള സന്ദക്ഫുവിലേക്കുള്ള കുത്തനെയുള്ള ഡ്രൈവിങ് നേർത്ത പാതകളിലൂടെയാണ് .സിൻഗാലില ദേശീയോദ്യാനത്തിലൂടെയുള്ള യാത്രയിൽ അലുമിനിയം ബോഡിയും ഫോർ വീൽ പെട്രോൾ എൻജിനുമുള്ള വാഹനത്തിന്റെ കരുത്ത് നേരിട്ടനുഭവിക്കാം. കാഞ്ചൻജംഗയുടെ മനോഹാരിത ഏറ്റവും കൂടുതൽ ലഭിക്കുന്നത് സന്ദക്ഫുവിൽനിന്നാണ്. തെളിഞ്ഞ ആകാശമുള്ളപ്പോൾ എവറസ്റ്റും ലോറ്റ്സെയും മൗണ്ട് മക്കാളുവും ഒരു വലിയ ക്യാൻവാസിലെന്നപോലെ മുന്നിൽ തെളിയും. സന്ധ്യാ വെളിച്ചത്തിൽ ഹിമാലയം സ്വർണനിറത്തിലാകും. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിലാണ് ആകാശം തെളിഞ്ഞു നിൽക്കുക.
കിഴക്കൻ ഹിമാലയത്തിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിങ് റൂട്ടുകളിലൊന്നായ സിൻഗാലില റിഡ്ജ്- സന്ദക്ഫു -ഫാലുടിന്റെ തുടക്കം മാനെബൻജ്യാങ്ങിൽ നിന്നാണ്. അപൂർവങ്ങളായ കാട്ടുപൂക്കൾ നിറഞ്ഞതാണ് സിൻഗാലില ദേശീയോദ്യാനം. വംശനാശത്തിന്റെ വക്കിലുള്ള റെഡ് പാണ്ടയ്ക്കു പുറമേ ക്ലൗഡഡ് ലെപേർഡ്, ഹിമാലയൻ കരടികൾ തുടങ്ങിയവയുള്ള ദേശീയോദ്യാനത്തിൽ 120ൽ അധികം പക്ഷിവർഗങ്ങളാണുള്ളത്.
∙ കൈവിട്ടു പോയ സ്വത്ത്
ഗ്രാമവാസികൾ അല്ലാതെ ആരും എത്താതിരുന്ന മാനെബൻജ്യാങ്ങിലെ ലാൻഡ് റോവറുകളെ ആടുമാടുകളെ കടത്താനും പരുക്കൻ യാത്രാ വാഹനങ്ങളായും ഉപയോഗിച്ച നാട്ടുകാർക്ക് ഇതിന്റെ വിപണിമൂല്യം അറിയില്ലായിരുന്നു. ഡാർജിലിങ് യാത്രയ്ക്കിടയിൽ ആകസ്മികമായി ഇവിടെ എത്തിയ മറ്റു സംസ്ഥാനക്കാർ ചുരുങ്ങിയ വിലയ്ക്ക് വാഹനങ്ങൾ കൂട്ടത്തോടെ വാങ്ങിക്കൊണ്ടുപോയി. 25000 രൂപയ്ക്കാണ് ഏതാനും വർഷങ്ങൾക്കു മുൻപു തന്റെ രണ്ടു ലാൻഡ് റോവർ സീരീസ് 1 വാഹനങ്ങൾ ബെംഗളൂരു സ്വദേശികൾക്കു വിറ്റതെന്ന് ട്രാവൽ ഏജൻസി നടത്തുന്ന നിലേഷ് പ്രധാൻ പറയുന്നു. 300 ലാൻഡ് റോവറുകൾ ഉണ്ടായിരുന്ന മാനെബൻജ്യാങ്ങിലെ 250 ൽ അധികം വാഹനങ്ങളും നിസ്സാരവിലയ്ക്കു ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനപ്രേമികൾ കൊണ്ടുപോയി. ലക്ഷങ്ങളുടെ വാഗ്ദാനവുമായി പലരും ഇപ്പോഴും എത്തുന്നുണ്ടെങ്കിലും വാഹനത്തിന്റെ മൂല്യമറിഞ്ഞ ഉടമകൾ കൈമാറാൻ തയാറാകുന്നില്ല.
പുതിയ വാഹനങ്ങളിലെ യാത്ര സുഖം ഇല്ലെങ്കിലും വലിയ സങ്കീർണതകൾ ഇല്ലാത്തവയാണ് സിരീസ് 1 വാഹനങ്ങളെന്ന് മാനെബൻജ്യാങ്ങിലെ ഡ്രൈവർമാർ പറയുന്നു. എന്നും എന്തെങ്കിലും പ്രശ്നങ്ങൾ വാഹനങ്ങൾക്കുണ്ടാകാം. പക്ഷേ അതു പരിഹരിക്കാവുന്നതുമായിരിക്കും. സ്പെയർ പാർട്സ് ഇല്ലാത്തതാണ് ഏറ്റവും പ്രശ്നം. പലരും പഴയ പെട്രോൾ എൻജിൻ മാറ്റി ഡീസൽ എൻജിൻ സ്ഥാപിച്ചു. പൂർണമായും ലാൻഡ് റോവർ സ്പെയർപാർട്സുകൾ ഉപയോഗിച്ചുള്ള വാഹനങ്ങളും ഇവിടെയുണ്ട്. പല രാജ്യങ്ങളിൽ നിന്നും ലാൻഡ് റോവറിന്റെ സ്പെയർ പാർട്സുകൾ ശേഖരിക്കുന്നവരാണ് മാനെബൻജ്യാങ്ങിലെ വാഹന ഉടമകൾ. കമ്പനി സർവീസ് ലഭ്യമല്ലാത്തതിനാൽ ഇവിടത്തെ മെക്കാനിക്കുകൾ ലാൻഡ് റോവർ സ്പെഷ്യലിസ്റ്റുകളായി മാറിക്കഴിഞ്ഞു. അലുമിനിയം ഷീറ്റുകൾ മുറിച്ച് വാഹനത്തിന്റെ ബോഡി അവർ തന്നെ നിർമിക്കുകയോ റിപ്പയർ ചെയ്യുകയോ ചെയ്യുന്നു. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾ നിരോധിച്ചുകൊണ്ടു കോടതി ഉത്തരവുണ്ടായെങ്കിലും ലാൻഡ് റോവറുമായുള്ള മാനെബൻജ്യാങ്ങിന്റെ വൈകാരിക ബന്ധം കണക്കിലെടുത്ത് നിയമത്തിൽ മാറ്റം വരുത്തണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചിരിക്കുകയാണ് സിൻഗാലില ലാൻഡ് റോവർ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ.
∙ റോവർ തേടിയെത്തിയ നാട്
റോവർ കാർ കമ്പനി ചീഫ് എൻജിനീയർ മോറിസ് വിൽക്ക് ഡിസൈൻ ചെയ്ത ലാൻഡ് റോവർ ഫസ്റ്റ് സീരിസ് വാഹനങ്ങൾ ഇംഗ്ലണ്ടിലെ ബർമിങ്ങാമിലാണ് നിർമിച്ചത്. 1948 ൽ ആംസ്റ്റർഡാം മോട്ടർ ഷോയിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. പരുക്കൻ വാഹനമാണ് ലാൻഡ് റോവർ സീരീസ് 1. രണ്ടാം ലോകയുദ്ധത്തിലെ ജീപ്പുകളിൽ നിന്നും പ്രചോദനം കൊണ്ട ആദ്യത്തെ സിവിലിയൻ ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിലൊന്ന്. ലാൻഡ് റോവറിന്റെ എഴുപതാം വാർഷികം മാനെബൻജ്യാങ്ങിലേക്ക് യാത്ര നടത്തിയാണ് റോവർ കമ്പനി ആഘോഷിച്ചത്. ഹിമാലയൻ ഗ്രാമങ്ങളിലേക്കുള്ള ദുർഘടപാതകൾ താണ്ടുന്ന ഈ ചെറുപട്ടണത്തിലെ ലാൻഡ് റോവറുകളെക്കുറിച്ച് പ്രത്യേക ഹ്രസ്വ സിനിമയും കമ്പനി പുറത്തിറക്കി.