ലഹരി വിതരണക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട, ലഹരി ഉപയോഗം പടിക്കു പുറത്തു നിൽക്കുന്ന, സമ്പൂർണ ലഹരി മുക്തമായ ഒരു ഗ്രാമം. സംസ്ഥാനം മുഴുവൻ ഊർജിത ലഹരി വേട്ടകൾ നടക്കുമ്പോൾ, ആരും മുന്നോട്ടു വയ്ക്കുന്ന ഒരു സ്വപ്ന ഗ്രാമത്തിന്റെ ആശയമല്ലിത്. ഇതൊരു യാഥാർഥ്യമാണ്. ആ യാഥാർഥ്യത്തിന്റെ പേരാണ് ‘കൊളവയൽ’. സംസ്ഥാനം മുഴുവൻ ലഹരിപ്പുക നിറയുമ്പോഴും കൊളവയൽ ഇന്ന് ശാന്തമാണ്. ഒപ്പം സംസ്ഥാനത്തിന് ഒട്ടാകെ മാതൃകയും. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് ഒരു നാട് ഒന്നായി അണിനിരന്നതിന്റെ ഫലമായാണ് ‘ക്ലീൻ കൊളവയൽ’ എന്ന വിലാസം ഈ നാടിനെത്തേടിയെത്തിയത്. ഒരുകാലത്ത് ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ അകപ്പെട്ടിരുന്ന ഒട്ടേറെ ആളുകളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു കയറ്റാൻ കരുത്തായതും നാടിന്റെ ഈ ലഹരി വിരുദ്ധ കൂട്ടായ്മയാണ്. ലഹരി മുക്ത ഗ്രാമം എന്ന ലക്ഷ്യം കൈവരിച്ചതോടെ പ്രവർത്തനം അവസാനിപ്പിച്ച കൂട്ടായ്മയല്ല ഇവരുടേത്. ഇവിടെയുള്ള ആരും ഇനിയൊരിക്കലും ലഹരിയുടെ പിന്നാലെ പോകരുതെന്നുള്ള കരുതലോടെ ഇന്നും എപ്പോഴും ഇവർ കർമനിരതരാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഹരി വിതരണക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട, ലഹരി ഉപയോഗം പടിക്കു പുറത്തു നിൽക്കുന്ന, സമ്പൂർണ ലഹരി മുക്തമായ ഒരു ഗ്രാമം. സംസ്ഥാനം മുഴുവൻ ഊർജിത ലഹരി വേട്ടകൾ നടക്കുമ്പോൾ, ആരും മുന്നോട്ടു വയ്ക്കുന്ന ഒരു സ്വപ്ന ഗ്രാമത്തിന്റെ ആശയമല്ലിത്. ഇതൊരു യാഥാർഥ്യമാണ്. ആ യാഥാർഥ്യത്തിന്റെ പേരാണ് ‘കൊളവയൽ’. സംസ്ഥാനം മുഴുവൻ ലഹരിപ്പുക നിറയുമ്പോഴും കൊളവയൽ ഇന്ന് ശാന്തമാണ്. ഒപ്പം സംസ്ഥാനത്തിന് ഒട്ടാകെ മാതൃകയും. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് ഒരു നാട് ഒന്നായി അണിനിരന്നതിന്റെ ഫലമായാണ് ‘ക്ലീൻ കൊളവയൽ’ എന്ന വിലാസം ഈ നാടിനെത്തേടിയെത്തിയത്.

ഒരുകാലത്ത് ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ അകപ്പെട്ടിരുന്ന ഒട്ടേറെ ആളുകളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു കയറ്റാൻ കരുത്തായതും  നാടിന്റെ ഈ ലഹരി വിരുദ്ധ കൂട്ടായ്മയാണ്. ലഹരി മുക്ത ഗ്രാമം എന്ന ലക്ഷ്യം കൈവരിച്ചതോടെ പ്രവർത്തനം അവസാനിപ്പിച്ച കൂട്ടായ്മയല്ല ഇവരുടേത്. ഇവിടെയുള്ള ആരും ഇനിയൊരിക്കലും ലഹരിയുടെ പിന്നാലെ പോകരുതെന്നുള്ള കരുതലോടെ ഇന്നും എപ്പോഴും ഇവർ കർമനിരതരാണ്.   

കൊളവയലിലെ ലഹരി വിരുദ്ധ സന്നദ്ധപ്രവർത്തകരായ വിദ്യാർഥികളും പൊലീസ് ഉദ്യോഗസ്ഥരും. (Photo : Special Arrangement)
ADVERTISEMENT

∙ ആശയം പൊലീസിന്റേത്, ഏറ്റെടുത്തത് ‘നാട്ടുകൂട്ടം’

നിലവിൽ കാസർകോട് എഎസ്പിയായ പി.ബാലകൃഷ്ണൻ നായർ കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയിരുന്ന കാലത്ത് അദ്ദേഹം മുന്നോട്ടുവച്ച ആശയമാണ് ‘ക്ലീൻ കൊളവയൽ’. അന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഇന്നത്തെ എറണാകുളം റൂറൽ എസ്പി ഡോ. വൈഭവ് സക്സേനയുടെ പിന്തുണയോടെയായിരുന്നു പദ്ധതി മുന്നോട്ടുവച്ചത്. ഈ ആശയം കൊളവയൽ ഗ്രാമം ഒന്നാകെ ഇരുകയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു. ജനങ്ങൾക്കൊപ്പം ഹൊസ്ദുർഗ് പൊലീസും ജനമൈത്രി പൊലീസും കൈകോർത്തതോടെ ലഹരി എന്ന വിപത്തിനെ കൊളവയലിൽ നിന്ന് തുടച്ചു നീക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജീവൻവയ്ക്കുകയായിരുന്നു.

∙ ലക്ഷ്യം ഒന്ന്, മാർഗങ്ങൾ പലത്

സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെയുള്ള ബോധവൽക്കരണ പരിപാടികളിൽ തുടങ്ങി, ജനപങ്കാളിത്തത്തോടെ വീടുകൾ കയറിയിറങ്ങിയുള്ള പ്രവർത്തനങ്ങൾ വരെ നടത്തിയാണ് കൊളവയലിനെ ക്ലീനാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നത്. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും യുവജന സംഘടനകളുടെയും പ്രതിനിധികൾ, വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട 300 അംഗ കൂട്ടായ്മ 2022 ജൂലൈ 26ന് ആദ്യ യോഗം ചേർന്നാണ് കൊളവയലിനെ ശുദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്.

ജനകീയ കൂട്ടായ്മയുടെയും പൊലീസിന്റെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ കൊളവയലിലെ വീടുകളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുന്നു. (Photo : Special Arrangement)
ADVERTISEMENT

അന്ന് ആരംഭിച്ച പ്രവർത്തനങ്ങൾ ഇന്നും ഇവിടെ സജീവമാണ്. വാട്സാപ് കൂട്ടായ്മകൾ വഴിയാണ് അംഗങ്ങൾക്ക് വേണ്ട നിർദേശങ്ങളും മറ്റ് വിവരങ്ങളും കൈമാറുന്നത്. എല്ലാ ആഴ്ചയിലും മുടക്കം വരുത്താതെ അവലോകന യോഗങ്ങളും നടത്തിവരുന്നുണ്ട്. ലഹരി വിൽപന നടത്തുന്നവരുടെയും അത് ഉപയോഗിക്കുന്നവരുടെയും പട്ടിക തയാറാക്കി അവരുടെ വീടുകളിൽ നേരിട്ടെത്തി ബോധവൽക്കരണം നടത്തുകയും അവരെ ജീവിതത്തിലേക്ക് തിരികെ കൈപിടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. ലഹരിക്കടിപ്പെട്ടവരെ വിമുക്ത കേന്ദ്രങ്ങളിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകാനും കൗൺസലിങ്ങിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്നുണ്ട്. തൊഴിലില്ലായ്മ മൂലം ലഹരി വിൽപനയിലേക്ക് തിരിഞ്ഞവരെ തിരുത്തി സമൂഹത്തിൽ മാന്യമായ തൊഴിലുകൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു. താക്കീത് നൽകിയിട്ടും ലഹരി വിൽപന തുടരുന്നവർക്കെതിരെ നിയമനടപടികളും സ്വീകരിക്കുന്നു.

പൊലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൊളവയലിലെ ജനങ്ങളുടെ പൂർണപിന്തുണ ലഭിക്കുന്നുണ്ട്. സംശയാസ്പദമായ ആളുകളെ കണ്ടാൽ ഉടൻ തന്നെ അവർ വിവരം കൈമാറുന്നുണ്ട്.

എഎസ്പി പി.ബാലകൃഷ്ണൻ നായർ

സമൂഹത്തിലെ പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെ ലഹരിയുടെ വലയിൽ കുടുങ്ങുന്ന കുട്ടികളുടെ എണ്ണം അനുദിനം ഏറിവരുന്നതിനാൽ തന്നെ വീടുകളും സ്കൂളുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തുന്നു. ക്ലീൻ കൊളവയൽ പദ്ധതി മാതൃകയായി കണ്ട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണെന്ന്  എഎസ്പി പി.ബാലകൃഷ്ണൻ നായർ  പറഞ്ഞു. ഓരോ പഞ്ചായത്തിലെയും ഓരോ വാർഡുകൾ കേന്ദ്രീകരിച്ചാകും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇത് പിന്നീട് മറ്റ് വാർഡുകളിലേക്കും വ്യാപിപ്പിക്കും.

∙ മൂന്നു വാർഡുകൾ, 2500 വീടുകൾ

കാഞ്ഞങ്ങാട് ടൗണിൽ നിന്ന് 3 കിലോ മീറ്റർ അകലെ അജാനൂർ പഞ്ചായത്തിലെ 15,16,17 വാർഡുകൾ ഉൾപ്പെടുന്ന കൊളവയൽ ഗ്രാമത്തിൽ 2500 വീടുകളാണുള്ളത്. പൊലീസും നാട്ടുകാരും ഈ വീടുകളിലെല്ലാം കയറിയിറങ്ങി ലഹരി ഉപയോഗത്തിന് അടിമകളായെന്ന് സംശയിക്കുന്നവരുടെ പട്ടിക തയാറാക്കി. ഒരാഴ്ചത്തെ ശ്രമഫലമായാണ് പ്രദേശത്ത് ലഹരിക്ക് അടിമകളായവരെയും ലഹരി വിതരണക്കാരായ ആളുകളെയും മറ്റ് പ്രദേശത്ത് നിന്നു കൊളവയലിൽ എത്തി ലഹരി വിൽപന നടത്തുന്ന ആളുകളുടെയും പട്ടിക തയാറാക്കിയത്. ഇത്തരത്തിലുള്ള 20 പേരുടെ പട്ടികയാണ് ആദ്യം തയാറാക്കിയത്. വിൽപനക്കാരും ഉപയോഗിക്കുന്നവരുമായി  ആകെ 20 പേരെയാണ് കമ്മിറ്റി കണ്ടെത്തിയത്. ഇവരെയെല്ലാം പൊലീസ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുകയും പട്ടികയിൽ ഉൾപ്പെട്ടവർ ലഹരി മരുന്നുമായി ബന്ധപ്പെട്ട ആളുകളാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടർന്നു ഇവരുടെ വീടുകളിലെത്തി ബോധവൽക്കരണം നടത്തുന്നതിനൊപ്പം ലഹരി ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നവർക്ക് ജോലിയും കൗൺസലിങ്ങും ഉൾപ്പെടെയുള്ള തുടർ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

കളിക്കളത്തിൽ കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുന്ന സന്നദ്ധപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും. (Photo : Special Arrangement)
ADVERTISEMENT

ജനകീയ സമിതിയുടെ ഈ പരിശ്രമങ്ങളുടെയെല്ലാം ഫലമായി ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്ന 13 പേർ ലഹരി ഉപേക്ഷിച്ച് ജാഗ്രതാ സമിതിക്കൊപ്പം ചേർന്നു. എന്നാൽ ഇവരിൽ ശേഷിച്ചവർ കമ്മിറ്റിയുമായി ഒരു തരത്തിലും സഹകരിക്കാതെ ലഹരിമരുന്ന് വിപണനവുമായി മുന്നോട്ട് പോകുകയും ചെയ്തു. ഇവരെ പ്രത്യേകം ലക്ഷ്യംവച്ച പൊലീസ്, ലഹരിമരുന്ന് വിതരണം നടത്തുന്നതിനിടയിൽ നാട്ടുകാരുടെ സഹായത്തോടെ  പിടികൂടുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. ഇവരിൽ ചിലർ മുൻ കുറ്റവാളികൾ കൂടി ആയതിനാൽ ഗുണ്ട ആക്ട് പ്രകാരമുള്ള നടപടിക്ക് ശുപാർശ ചെയ്യുകയും കോടതി ഉത്തരവ് പ്രകാരം 6 മാസം ജയിലിൽ അടയ്ക്കുകയും ചെയ്തു

ഇതിന് പിന്നാലെ പ്രദേശത്ത് പൊലീസിന്റെ രാത്രി പട്രോളിങ്ങിനു പുറമേ നാട്ടുകാരുടെ ജാഗ്രതാ സമിതിയും നിരീക്ഷണം ശക്തമാക്കി. മസ്ജിദുകളും ക്ഷേത്രങ്ങളും ക്ലബ്ബുകളുമെല്ലാം ഉദ്യമത്തിൽ പങ്കാളികളായി. ലഹരി ഉപയോഗം തടയാൻ യുവാക്കളെ ഉൾപ്പെടുത്തി പൊലീസിന്റെയും എക്സൈസിന്റെയും പങ്കാളിത്തത്തോടെ ക്രിക്കറ്റും ഫുട്ബോളും വോളിബോളും അടക്കമുള്ള കായിക വിനോദങ്ങളും സജീവമാക്കി. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനൊപ്പം സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയും ഘോഷയാത്രകളും ഒരുക്കി. വീടുകളിലെല്ലാം ലഹരിക്കെതിരായ നോട്ടിസ് എത്തിക്കുകയും ചെയ്തു.

കൊളവയലിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കുന്ന നാട്ടുകാർ. (Photo : Special Arrangement)

ഇതെല്ലാം ചെയ്തിട്ടും ലഹരി വ്യാപനത്തിന്റെ പഴുത് പൂർണമായി അടയ്ക്കാനായി ലഹരി വിൽപനക്കാരെ തടയുക എന്നത് വെല്ലുവിളിയായി തുടർന്നു. ഒരിക്കൽ ഇത്തരമൊരു വിൽപന സംഘത്തെ നേരിടുന്നതിനിടെ നാട്ടുകാർ‍ക്ക് നേരെ ആക്രമണംവരെ ഉണ്ടായതായി കൊളവയൽ ലഹരിമുക്ത ജാഗ്രതാ സമിതി ജനറൽ കൺവീനർ ഷംസുദീൻ കൊളവയൽ പറയുന്നു. എന്നാൽ, അതിനുള്ള പരിഹാരം അന്നത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ കണ്ടെത്തുകയും ചെയ്തു. സ്ഥിരം ലഹരി വിൽപനക്കാരായ 4 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.

∙ നിരീക്ഷണം, പുനരധിവാസം

സമിതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ വിദ്യാർഥികൾ, രക്ഷിതാക്കൾ, യുവാക്കൾ, വിവിധ സന്നദ്ധ സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, കച്ചവടക്കാർ, സ്ത്രീകൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവർക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വായനശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ബോധവൽക്കരണ പ്രവർത്തനങ്ങൾ. കൂടുതൽ ഭവന സന്ദർശനങ്ങളിലൂടെ രക്ഷിതാക്കളോടും കുടുംബങ്ങളോടും വീട്ടിലെ വിദ്യാർഥികൾ അടക്കമുള്ള അംഗങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സംശയകരമായത് ശ്രദ്ധയിൽപെട്ടാൽ അക്കാര്യം പൊലീസിനെയോ കമ്മിറ്റി അംഗങ്ങളെയോ അറിയിക്കാൻ നിർദേശിക്കുകയും ചെയ്തു.

ലഹരി മരുന്ന് ഉപയോഗവും വിൽപനയും ഉപേക്ഷിച്ച ആളുകൾക്ക് കമ്മിറ്റിയുടെ സഹായത്തോടെ തൊഴിൽ കണ്ടെത്തി നൽകി പുനരധിവസിപ്പിച്ചു. ഇവരെ ജോലി കഴിഞ്ഞശേഷം  ഒന്നിടവിട്ട ദിവസങ്ങളിൽ ഡിവൈഎസ്പി ഓഫിസിലേക്ക് വിളിപ്പിച്ച് വേണ്ട നിർദേശങ്ങൾ നൽകി വീണ്ടും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന്  ഉറപ്പുവരുത്തി. 

കൂടാതെ ഇവരെ രഹസ്യമായി നിരീക്ഷിക്കാൻ നാട്ടുകാരും പൊലീസും ഉൾപ്പെട്ട കമ്മിറ്റിയെ രൂപീകരിക്കുകയും ചെയ്തു. ഈ കമ്മിറ്റി രഹസ്യമായി ഇവരെ നിരീക്ഷിക്കുകയും വീണ്ടും ലഹരിമരുന്നുമായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. വൈകുന്നേരം 7 മണിക്കു ശേഷം ലഹരി വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രത്യേക പട്രോളിങ് നടത്തുകയും അപരിചിതരെയും സംശയം തോന്നുന്നവരെയും പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങളിൽ ലഹരി വസ്തുക്കൾ വിൽപന നടത്തുന്നില്ലെന്ന് ഉറപ്പാക്കി. ലഹരി മുക്ത കൊളവയൽ എന്ന പദ്ധതിയുടെ പ്രവർത്തനങ്ങളിൽ പരിപൂർണ പിന്തുണ നൽകി വന്നിരുന്ന കൊളവയൽ ജമാ അത്ത് കമ്മിറ്റി ഇതിന്റെ ഭാഗമായി യോഗം ചേർന്ന് ജമാഅത്ത് പരിധിയിൽ ഉള്ള ഏതെങ്കിലും അംഗം ലഹരിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടാൽ അവർക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കും എന്നു പ്രഖ്യാപിക്കുകയും ചെയ്തു.

കൊളവയലിലെ ഒരു സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികൾ. (Photo : Special Arrangement)

∙ ക്ലീൻ കൊളവയലിന്റെ നേട്ടങ്ങൾ

ലഹരി വിമുക്ത കൊളവയൽ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിയതിന് ശേഷം അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് കൊളവയൽ എന്നു കൊച്ചു ഗ്രാമത്തിൽ ഉണ്ടായത്. ഒരു ജനത ഒന്നടങ്കം രാഷ്ട്രീയ മത സാമുദായിക അതിർവരമ്പുകൾക്ക് അതീതമായി 24 മണിക്കൂറും സദാ ജാഗരൂകരായി ഒരേ മനസ്സോടെ ഒരു ലക്ഷ്യത്തിന്നായി അണിചേർന്നു. ലഹരിയെന്ന മാരക ശത്രുവിനെതിരെ പടവെട്ടി, അതിന്റെ പിടിയിലമർന്നിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് നടത്തി. ലഹരി മരുന്നിനെതിരെയുള്ള സ്വയം പ്രഖ്യാപിത യോദ്ധാവായി മാറുകയായിരുന്നു കൊളവയൽ പ്രദേശത്തെ ഓരോ വ്യക്തിയും.

ലഹരിക്ക് അടിമപ്പെട്ടവരും തുടക്കകാരും ഉൾപ്പെടെയുള്ള ആളുകൾ ലഹരി ഉപയോഗത്തിൽ നിന്ന് പൂർണ മുക്തി നേടുകയും ദൂഷ്യവശങ്ങൾ മനസ്സിലാക്കി ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ഭാഗമാവുകയും ചെയ്തു. കുടുംബങ്ങൾ അവരുടെ ഉറ്റവരെ ലഹരിയുടെ കൈപ്പിടിയിൽ പെടാതെ സൂക്ഷിക്കാൻ സദാ ജാഗരൂകരായി. ലഹരിക്കെതിരെ എങ്ങനെയാണ് പ്രതിരോധം തീർക്കേണ്ടത് എന്നതിന്റെ ഉത്തരമാണ് കൊളവയൽ മാതൃക. പൊലീസും പൊതുജനങ്ങളും തോളോടുതോൾ ചേർന്ന് നടത്തിയ ഈ പദ്ധതിയുടെ വിജയം കാസർകോട് പൊലീസിന്റെ നേട്ടങ്ങളുടെ പട്ടികയിലെ പൊൻതൂവൽ കൂടിയായി മാറുകയായിരുന്നു.

English Summary:

Kolavayal's Drug-Free Success Demonstrates the Power of Community Policing. This Kerala Village, through a Collaborative effort with the Police, eradicated drug use and provides a replicable model for other areas struggling with drug abuse.