ബോംബല്ല ‘പൊട്ടിയത്’ കൂട്; വിഷസഞ്ചി ‘നിറച്ച്’ പാഞ്ഞടുത്ത് തേനീച്ചകൾ; കലക്ടറേറ്റിനെ ഞെട്ടിച്ച ആക്രമണം– ഫോട്ടോ സ്റ്റോറി

ബോംബ് തേടിയാണ് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലേക്ക് പൊലീസെത്തിയത്. പിന്നാലെ മാധ്യമ പ്രവർത്തകരും. അതിനിടെ ബോംബ് ഭീഷണിയെത്തുടർന്ന് സിവിൽ സ്റ്റേഷനിലുള്ളവരെ പുറത്തിറക്കുകയും ചെയ്തു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധസൂചകമായി ബോംബ് വച്ചു എന്ന തരത്തിലുള്ളതായിരുന്നു സന്ദേശം. പക്ഷേ എത്ര പരിശോധിച്ചിട്ടും ബോംബ് കിട്ടിയില്ല, പകരം പാഞ്ഞെത്തിയതു തേനീച്ചക്കൂട്ടമായിരുന്നു. ആയിരക്കണക്കിന് തേനീച്ചകൾ തലങ്ങും വിലങ്ങും ആക്രമിച്ചതോടെ കലക്ടർ അനുകുമാരി ഉൾപ്പെടെ ജീവനുംകൊണ്ടോടി. അതിനിടെ ദേഹമാസകലം കുത്തേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തേറ്റവരിൽ സബ് കലക്ടറും സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥരും പൊലീസും മാധ്യമ പ്രവർത്തകരും സിവിൽ സ്റ്റേഷനിലേക്കു വന്നവരുമെല്ലാമുണ്ട്. നൂറോളം പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സിവിൽ സ്റ്റേഷനിൽ പലയിടത്തായി തേനീച്ചക്കൂടുകളുണ്ട്. അവയിലൊന്ന് ഇളകിയതാണ് പ്രശ്നമായത്. സിവിൽ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്നാണ് ഇളകിയത്. കുത്താനാവശ്യമായ കൊമ്പുകളില്ലാത്ത ചെറുതേനീച്ചകൾ മുതൽ ഏറ്റവും അപകടകാരിയായ മലന്തേനീച്ച വരെയുണ്ട് കേരളത്തിലെ തേനീച്ച ഗണത്തിൽ. ഒരു കുത്തോടെ തേനീച്ചയുടെ കൊമ്പൊടിഞ്ഞ് ശരീരത്തിൽ തറയ്ക്കും. അതോടൊപ്പം

ബോംബ് തേടിയാണ് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലേക്ക് പൊലീസെത്തിയത്. പിന്നാലെ മാധ്യമ പ്രവർത്തകരും. അതിനിടെ ബോംബ് ഭീഷണിയെത്തുടർന്ന് സിവിൽ സ്റ്റേഷനിലുള്ളവരെ പുറത്തിറക്കുകയും ചെയ്തു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധസൂചകമായി ബോംബ് വച്ചു എന്ന തരത്തിലുള്ളതായിരുന്നു സന്ദേശം. പക്ഷേ എത്ര പരിശോധിച്ചിട്ടും ബോംബ് കിട്ടിയില്ല, പകരം പാഞ്ഞെത്തിയതു തേനീച്ചക്കൂട്ടമായിരുന്നു. ആയിരക്കണക്കിന് തേനീച്ചകൾ തലങ്ങും വിലങ്ങും ആക്രമിച്ചതോടെ കലക്ടർ അനുകുമാരി ഉൾപ്പെടെ ജീവനുംകൊണ്ടോടി.
അതിനിടെ ദേഹമാസകലം കുത്തേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തേറ്റവരിൽ സബ് കലക്ടറും സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥരും പൊലീസും മാധ്യമ പ്രവർത്തകരും സിവിൽ സ്റ്റേഷനിലേക്കു വന്നവരുമെല്ലാമുണ്ട്. നൂറോളം പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സിവിൽ സ്റ്റേഷനിൽ പലയിടത്തായി തേനീച്ചക്കൂടുകളുണ്ട്. അവയിലൊന്ന് ഇളകിയതാണ് പ്രശ്നമായത്. സിവിൽ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്നാണ് ഇളകിയത്.
കുത്താനാവശ്യമായ കൊമ്പുകളില്ലാത്ത ചെറുതേനീച്ചകൾ മുതൽ ഏറ്റവും അപകടകാരിയായ മലന്തേനീച്ച വരെയുണ്ട് കേരളത്തിലെ തേനീച്ച ഗണത്തിൽ. ഒരു കുത്തോടെ തേനീച്ചയുടെ കൊമ്പൊടിഞ്ഞ് ശരീരത്തിൽ തറയ്ക്കും. അതോടൊപ്പം വിഷസഞ്ചിക്കു പരുക്കേറ്റ് തേനീച്ച ചാവുകയും ചെയ്യും. കലക്ടറേറ്റ് വളപ്പിലെ മൂന്ന് തേനീച്ചക്കൂടുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇക്കാര്യം വനം വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നുമായിരുന്നു ഇതു സംബന്ധിച്ച് കലക്ടറുടെ മറുപടി. അപ്പോഴും ഒരു കാര്യം അജ്ഞാതം. തേനീച്ചക്കൂട് ഇളകിയത് എങ്ങനെയാണ്?
ബോംബ് സ്ക്വാഡ് കലക്ടറേറ്റിൽ തിരച്ചിൽ നടത്തുമ്പോൾ ശക്തമായ കാറ്റുണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു. എന്നാൽ, കാറ്റിന്റെ സാന്നിധ്യം കൊണ്ടു മാത്രം തേനീച്ചക്കൂട് ഇളകുമോ എന്ന സംശയവുമുണ്ട്. ബോംബ് സ്ക്വാഡിന്റെ പരിശോധനയ്ക്കിടെ ഉപകരണങ്ങൾ കൂടിൽ തട്ടിയതാകാം തേനീച്ചക്കൂട് ഇളകിയതിനു പിന്നിലെന്ന പ്രചാരണവും ഉയർന്നെങ്കിലും ബോംബ് സ്ക്വാഡ് നിഷേധിച്ചു. കലക്ടറേറ്റ്– സിവിൽ സ്റ്റേഷൻ സമുച്ചയത്തിലെ തേനീച്ചയാക്രമണത്തിന്റെ ആ ദൃശ്യങ്ങളിലേയ്ക്ക്...