പരിശീലനത്തിന് രക്തവും പല്ലും; തെലങ്കാനയിൽ പറന്നെത്തി മായയും മർഫിയും; തുരങ്കത്തിൽ കണ്ടു ആ വിരൽ; കാട്ടിൽ കണ്ടത് മറഞ്ഞുകിടന്ന മൃതദേഹം!

തെലങ്കാനയിലെ നാഗര്‍കര്‍ണുല്‍ ദൊമലപെന്റയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിലെ (എസ്എൽബിസി– Srisailam Left Bank Canal (SLBC) മണ്ണിടിഞ്ഞു വീണ് തുരങ്കത്തിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ ഒരു മാസം പിന്നിടുകയാണ്. ഫെബ്രുവരി 22നാണ് 2 എന്‍ജിനീയര്‍മാരടക്കം 8 പേരെ തുരങ്കത്തിൽ കാണാതായത്. അവർക്കായുള്ള തിരച്ചിലിൽ തെലങ്കാനയെ സഹായിക്കാൻ അയൽസംസ്ഥാനമായ കേരളവും ഉണ്ട്. കഡാവര്‍ നായ്ക്കളായ മായയും മര്‍ഫിയും അവരുടെ ഹാന്‍ഡ്‌ലര്‍മാരായ ഹവില്‍ദാര്‍ പ്രഭാത്, സിപിഒ മനേഷ്, സിപിഒ ജോര്‍ജ്, സിപിഒ വിനീത് എന്നിവരാണ് കേരളത്തില്‍നിന്ന് തിരച്ചിലിൽ സഹായിക്കാനായി എത്തിയിരിക്കുന്നത്.

മാര്‍ച്ച് ആറിന് സ്ഥലത്തെത്തിയ മായയും മര്‍ഫിയും ഏഴിനാണ് തിരച്ചില്‍ ആരംഭിച്ചത്. അന്നു തന്നെ മൃതദേഹസാന്നിധ്യമുണ്ടെന്നു സംശയിക്കുന്ന രണ്ടു സ്ഥലങ്ങള്‍ രേഖപ്പെടുത്തി. തുടര്‍ന്ന് എട്ടിന് ആറു മീറ്ററോളം കുഴിച്ചപ്പോള്‍ മൃതദേഹത്തിന്റെ വിരല്‍ കണ്ടു. ബോറിങ് ഉപകരണങ്ങളുടെ ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ബോറിങ് മെഷീൻ ഓപറേറ്റർ ഗുർപ്രീത് സിങ്ങിന്റെ മൃതദേഹം ഏറെ പണിപ്പെട്ട് പുറത്തെടുക്കാന്‍ കഴിഞ്ഞത് 9ന് വൈകിട്ടോടെ മാത്രമാണെന്ന് മായയുടെ ഹാന്‍ഡ്‌ലറായ ഹവില്‍ദാര്‍ പ്രഭാത് പറയുന്നു. പക്ഷേ കാണാതായ എട്ടു പേരിൽ ഒരാളുടെ എന്തെങ്കിലും സൂചന ലഭിക്കുന്നത് കേരളത്തിൽനിന്നെത്തിയ സംഘത്തിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലായിരുന്നു. എന്തുകൊണ്ടാണ് ഇത്തരം തിരച്ചിലുകളിൽ കേരളത്തിന്റെ സഹായം നിർണായകമാകുന്നത്?
∙ എന്തുകൊണ്ട് കേരളത്തിന്റെ സഹായം?
രാജ്യത്തു നിലവില്‍ കഡാവര്‍ നായ്ക്കളുള്ളതു കൊച്ചി സിറ്റി പൊലീസിനു മാത്രമാണ്. അതുകൊണ്ടുതന്നെ രാജ്യത്ത് എവിടെ ആവശ്യം വന്നാലും ഇവിടെ നിന്നാണു കൊണ്ടുപോകുന്നത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ മണത്തു കണ്ടെത്താന്‍ അതീവ വൈദഗ്ധ്യം ഉള്ള ബെല്‍ജിയം മലിനോയിസ് നായ്ക്കളാണിവ. പെട്ടിമുടിയിലും വയനാട്ടിലും ദുരന്തവും ഉണ്ടായപ്പോഴും ഈ നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. തുരങ്കത്തില്‍ കുടുങ്ങിയവര്‍ ജീവനോടെ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നു തിരിച്ചറിഞ്ഞതോടെയാണ് കേരളത്തിലേക്കു വിളിയെത്തിയത്. അപകടത്തില്‍പെട്ടവരുടെ ഭൗതികാവശിഷ്ടമെങ്കിലും പുറത്തെടുക്കാനുള്ള തീവ്രശ്രമമാണ് അധികൃതര്‍ നടത്തുന്നത്.
പ്രത്യേക ലോക്കോയില്‍ 14 കിലോമീറ്റര്‍ തുരങ്കത്തിനുള്ളില്‍ സഞ്ചരിച്ചു വേണം മണ്ണിടിഞ്ഞ സ്ഥലത്തേയ്ക്ക് എത്താന്‍. വെള്ളം കെട്ടിക്കിടക്കുന്ന കുറ്റാക്കൂറ്റിരുട്ടുള്ള തുരങ്കത്തിനുള്ളില്‍ ഏതുഭാഗത്താണ് കുഴിച്ചു പരിശോധന നടത്തേണ്ടതെന്ന് അറിയാതെ കടുത്ത വെല്ലുവിളിയാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിട്ടത്. കൃത്യമായി അറിയാതെ കുഴിക്കുന്നത് കൂടുതല്‍ മണ്ണിടിച്ചിലിനും പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നതും ആശങ്കയായി. ഇതോടെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് മൃതദേഹങ്ങള്‍ തിരഞ്ഞു കണ്ടെത്താന്‍ കേരളത്തില്‍ നിന്നുള്ള കഡാവര്‍ നായ്ക്കളെ എത്തിക്കാന്‍ നിര്‍ദേശിച്ചത്. പിന്നീട് കാര്യങ്ങള്‍ വേഗത്തിലായി.
ദേശീയ ദുരന്തനിവാരണ സേനയുടെ സന്ദേശം ലഭിച്ചയുടന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ നായ്ക്കളെ അടിയന്തരമായി വിട്ടുകൊടുക്കാന്‍ ഡിഎച്ച്ക്യു കമന്‍ഡാന്റ് സുരേഷിനോടു നിര്‍ദേശിച്ചു. കൊച്ചി സിറ്റി പൊലീസിന്റെ കെ9 സ്‌ക്വാഡിലെ ലില്ലി (മായ), മര്‍ഫി എന്നീ നായ്ക്കളെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഉടന്‍തന്നെ ഹൈദരാബാദിലെ ഹക്കിംപെട്ട് വിമാനത്താവളത്തിലെത്തിച്ചു. അവിടെ നിന്ന് ഹെലികോപ്റ്ററിലാണ് നായ്ക്കളെ തുരങ്കത്തിന് അടുത്തെത്തിച്ചത്. മായയുടെ ഹാന്‍ഡ്‌ലര്‍മാരായ ഹവില്‍ദാര്‍ പ്രഭാത്, സിപിഒ മനേഷ്, മര്‍ഫിയുടെ ഹാന്‍ഡ്‌ലര്‍മാരായ സിപിഒ ജോര്‍ജ്, സിപിഒ വിനീത് എന്നിവരാണ് കൂടെയുള്ളത്.
∙ മായയും മര്‍ഫിയും
2024 ഏപ്രിലിൽ പാലക്കാട് വടക്കഞ്ചേരി സ്‌റ്റേഷന്‍ പരിധിയില്‍ ഒരു സ്ത്രീയെയും പുരുഷനെയും കാണാതായി 12 ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മായയെ രംഗത്തിറക്കിയിരുന്നു. നാട്ടുകാരും പൊലീസും അത്രനാളും രാപകല്‍ തിരച്ചില്‍ നടത്തിയിട്ടും ഒരു തുമ്പും കിട്ടിയിരുന്നില്ല. ഒടുവില്‍ മായ എത്തി തിരച്ചില്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ കാണാന്‍ സാധ്യതയുണ്ടെന്ന് ലോക്കല്‍ പൊലീസ് പറഞ്ഞ ഭാഗത്തുനിന്ന് മാറിയാണ് മായ സഞ്ചരിച്ചത്. വലതുഭാഗത്തേക്കു മാറിയുള്ള ദിശയാണ് തിരഞ്ഞെടുത്ത്. ഏതാണ്ട് മൂന്നു കിലോമീറ്ററോളം കാടിനുള്ളിലേക്ക് ഓടി മൃതദേഹങ്ങള്‍ കിടന്ന കൃത്യസ്ഥലം നായ കാട്ടിക്കൊടുത്തു. കാടിനുള്ളില്‍ പോയി സ്ത്രീയെ കൊന്ന ശേഷം പുരുഷന്‍ തൂങ്ങിമരിക്കുകയായിരുന്നു.
വടക്കഞ്ചേരി ഭാഗത്തുനിന്ന് തുടങ്ങിയ തിരച്ചിലില്‍ പീച്ചി സ്‌റ്റേഷന്‍ പരിധിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനു പുറമേ ആലപ്പുഴ മണ്ണഞ്ചേരിയില്‍ സുഭദ്ര എന്ന സ്ത്രീയെ കൊന്നു കുഴിച്ചിട്ട സംഭവത്തിലും മൃതദേഹം കണ്ടെത്തിയത് മായയും മര്‍ഫിയും ചേര്‍ന്നാണ്. വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്തസമയത്ത് മണ്ണിനടിയില്‍പെട്ട 24 മൃതദേഹങ്ങള്‍ കണ്ടെത്തിയത് മായയും മര്‍ഫിയും ചേര്‍ന്നാണ്. 2020ല്‍ പെട്ടിമുടി ദുരന്തത്തില്‍ എട്ട് മൃതദേഹങ്ങളും 2021ല്‍ കൊക്കയാറില്‍ ദുരന്തമുണ്ടായപ്പോള്‍ അവിടെയെത്തി 5 മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.
∙ ‘ആറു മീറ്റർ ആഴം; ആ അനുഭവം ഇതാദ്യം’
ഏതു പ്രതികൂല സാഹചര്യത്തിലും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വിദഗ്ധപരിശീലനമാണ് മായയ്ക്കും മര്‍ഫിക്കും നല്‍കിയിരിക്കുന്നതെന്ന് ഹവില്‍ദാര്‍ പ്രഭാത് പറയുന്നു. തെലങ്കാനയില്‍ എന്‍ഡിആര്‍എഫ് ഒരു നായയെ ആദ്യം കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. ആളും ബഹളവുമൊക്കെ കണ്ട് നായയ്ക്ക് തിരച്ചില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് കേരളത്തില്‍നിന്ന് നായ്ക്കളെ എത്തിക്കാന്‍ തീരുമാനിച്ചത്. ബോറിങ് മെഷീന്‍ ഉള്‍പ്പെടെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഏറെ ദുഷ്‌കരമാണ് രക്ഷാപ്രവര്‍ത്തനമെന്നും പ്രഭാതിന്റെ വാക്കുകൾ.
‘‘കുഴിക്കാനും മറ്റും ഒരു തരത്തിലുള്ള ഉപകരണങ്ങളും ഉപയോഗിക്കാന്‍ കഴിയില്ല. കൂടുതല്‍ മണ്ണിടിച്ചിലിന് അതു കാരണമാകും. റെയില്‍വേ ഉദ്യോഗസ്ഥരും കോള്‍ മൈന്‍ റെസ്‌ക്യൂ ടീം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളും രംഗത്തുണ്ട്. 14 കിലോമീറ്ററോളം ലോക്കോയില്‍ നായ്ക്കളുമായി അകത്തേക്കു പോയതിനു ശേഷമാണ് തിരച്ചില്‍ നടത്തുന്നത്. എവിടെ കുഴിക്കണമെന്നോ തിരച്ചില്‍ നടത്തണമെന്നോ അറിയാത്ത അവസ്ഥയിലാണ് അവരുണ്ടായിരുന്നത്. എക്‌സ്–റേ മെഷീനും ജിപിആര്‍എസും എത്തിച്ച് പരിശോധിച്ചെങ്കിലും കാര്യമുണ്ടായില്ല. നമ്മള്‍ നായ്ക്കളെ എത്തിച്ച് മൃതദേഹമുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തു കൊടുക്കുകയാണ് ചെയ്തത്.
മാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് ഏതാണ്ട് ആറു മീറ്ററിലധികം താഴ്ചയിലാണ് മൃതദേഹം കണ്ടത്. അത്രത്തോളം താഴെയുള്ള മൃതദേഹം കണ്ടെത്താന്‍ നായ്ക്കള്‍ക്കു കഴിയുമെന്ന് അറിയുന്നത് ആദ്യമായാണ്. മുന്‍പ് വയനാട്ടിലും മറ്റും നാല് മീറ്റര്‍ താഴെയുള്ള മൃതദേഹം കണ്ടെത്തിയിരുന്നു. തുരങ്കത്തില്‍ കൂടുതല്‍ സ്ഥലങ്ങള്‍ നായ്ക്കള്‍ തിരിച്ചറിഞ്ഞു മാര്‍ക്ക് ചെയ്‌തെങ്കിലും കുഴിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാല്‍ അധികൃതര്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.’’- പ്രഭാത് പറയുന്നു.
∙ പരിശീലനം എങ്ങനെ?
നായ്ക്കള്‍ക്കു മൂന്നു മാസം പ്രായമുള്ളപ്പോഴാണ് പരിശീലനം നല്‍കിത്തുടങ്ങുന്നത്. ‘‘ആദ്യ മൂന്നു മാസം അനുസരണ പരിശീലിപ്പിക്കും. പിന്നീടുള്ള ആറു മാസമാണ് മൃതദേഹങ്ങള്‍ മണത്തു തിരിച്ചറിയാണുള്ള പരിശീലനം നല്‍കുക. ശരീര ഭാഗങ്ങള്‍ കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ രക്തവും പല്ലുകളും ഉപയോഗിച്ചാണ് ഗന്ധം പരിചയപ്പെടുത്തുന്നത്. ആ പരിശീലനം കുറച്ചു നാള്‍ പിന്നിടുമ്പോള്‍ സ്യൂഡോസെന്റ് എന്ന വിലപിടിപ്പുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കും. അഴുകിയ മനുഷ്യശരീരത്തിന്റെ ഗന്ധമാണതിനുള്ളത്. മൂത്രത്തിന്റെയും ശുക്ലത്തിന്റെയും ഗന്ധമുള്ളവയും ഉപയോഗിക്കും. മനുഷ്യര്‍ക്ക് അതു മണത്തു നോക്കിയാല്‍ ഒന്നും അറിയാന്‍ കഴിയില്ല. പക്ഷേ ഈച്ചകള്‍ക്കും നായ്ക്കള്‍ക്കുമൊക്കെ അതു തിരിച്ചറിയാന്‍ കഴിയും.
കുറച്ചു കഴിയുമ്പോള്‍ തങ്ങളുടെ ജോലിയെക്കുറിച്ച് നായ്ക്കള്‍ക്കും മനസിലാകും. ഡ്യൂട്ടി തുടങ്ങിയാല്‍ അതു മാത്രമാവും അവയുടെ ശ്രദ്ധ. ചുറ്റിലും ആളുകള്‍ ഉണ്ടോ എന്നോ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നൊന്നും അവര്‍ ശ്രദ്ധിക്കില്ല. തെലങ്കാനയില്‍ നമ്മുടെ നായ്ക്കള്‍ ബഹളങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും നടുവില്‍ യാതൊരു ഭയവുമില്ലാതെ തിരച്ചില്‍ നടത്തിയത് അവരെ അദ്ഭുതപ്പെടുത്തി. വെള്ളത്തിനടിയില്‍ കിടക്കുന്ന മൃതദേഹങ്ങളാണെങ്കിലും നായ്ക്കള്‍ തിരിച്ചറിയും’’– പ്രഭാത് പറയുന്നു.
∙ എങ്ങനെ തുടങ്ങി, എവിടെയെത്തി?
2018ല്‍ പ്രളയകാലത്ത് നിരവധി പേരെ മണ്ണിനടിയിലും മറ്റും കാണാതായ സമയത്താണ് ഇത്തരത്തിലൊരു കഡാവര്‍ ഡോഗ് സ്‌ക്വാഡ് ആരംഭിക്കുന്നതിനെക്കുറിച്ച് കേരളാ പൊലീസ് ആലോചിച്ചത്. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയാണ് 2020ല്‍ പദ്ധതി ആവിഷ്‌കരിച്ചത്. ആകെ 15 നായ്ക്കളാണ് അന്നു പരിശീലനത്തിന് ഉണ്ടായിരുന്നത്. അതില്‍ രണ്ട് ബെല്‍ജിയം മലിനോയിസിന് കഡാവര്‍ ട്രെയിനിങ് നല്‍കുകയായിരുന്നു. ഏതു കാലാവസ്ഥയും തരണം ചെയ്യും, പെട്ടെന്നൊന്നും ക്ഷീണിക്കില്ല എന്നതൊക്കെയാണ് ബെല്‍ജിയം മലിനോയിസിന്റെ ഗുണം. ഇപ്പോള്‍ തെലങ്കാനയ്ക്കു കൊണ്ടുപോയപ്പോഴും കൂട് പോലും വേണ്ടിവന്നില്ല. നമ്മുടെ കാലിന്റെ അടുത്ത് കിടന്നോളും. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ല.
ഹെലികോപ്‌ററ്റില്‍ കയറ്റുന്ന സമയത്ത് മുഖത്ത് ആവരണം (മസില്‍) വേണമെന്ന് അവര്‍ നിര്‍ബന്ധിച്ചതിനാല്‍ അതു വരുത്തിച്ച് ഇടുകയായിരുന്നു. നായ്ക്കള്‍ക്കോ ഹാന്‍ഡ്‌ലര്‍മാര്‍ക്കോ അപകടമുണ്ടാകുന്നുവെന്നു തോന്നുന്ന സാഹചര്യത്തില്‍ മാത്രമേ നായ്ക്കള്‍ പ്രതികരിക്കുകയുള്ളൂ. നമ്മുടെ നേര്‍ക്ക് ആരെങ്കിലും കൈ ഓങ്ങുകയോ മറ്റോ ചെയ്താല്‍ നായ്ക്കള്‍ നോക്കിനില്‍ക്കില്ല. ഡ്രൈ ഫുഡാണ് സാധാരണയായി നല്‍കുന്നത്. തിരുവനന്തപുരത്തെ മൗണ്ടഡ് പൊലീസിലെ ഡോക്ടറുടെ കര്‍ശന നിര്‍ദേശപ്രകാരം മാത്രമാണ് ആഹാരം നിശ്ചയിക്കുന്നത്.
മാസത്തില്‍ ഒരു തവണ ജില്ലാ വെറ്ററിനറി ആശുപത്രിയില്‍ നിശ്ചയിച്ച ഡോക്ടറുടെ അടുത്തെത്തിച്ച് പരിശോധന ഉറപ്പാക്കും. ആ ഡോക്ടര്‍ മാത്രമേ നായ്ക്കളെ പരിശോധിക്കാന്‍ പാടുള്ളൂ എന്ന നിര്‍ദേശമുണ്ട്. എല്ലാ ദിവസവും കൃത്യമായി പരിശീലനം നല്‍കുന്നുവെന്നും ഉറപ്പാക്കും. രാവിലെ ഏഴു മണി മുതലാണ് പരിശീലനം ആരംഭിക്കുന്നത്. ഗന്ധം തിരിച്ചറിയാനുള്ള പരിശീലനവും കാലാവസ്ഥയുമായി ഇഴുകിച്ചേരാനുള്ള പരിശീലനവുമാണ് നല്‍കുന്നത്. രാവിലെയും വൈകിട്ടും പലഘട്ടങ്ങളിലായി പരിശീലനം ഉണ്ടാകും. വൈകിട്ട് അഞ്ചരയോടെ ആഹാരം കൊടുത്ത് കൂട്ടിലാക്കും.